January 8 ,2017 at 10:33pm
സ്വാമി ശരണം
മലയാള മങ്കമാരെ,
ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാളമങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ.
പ്രശ്നം ഏവർക്കും അറിയാമല്ലോ. ഈ നാട്ടിലെ ദുഷ്ടന്മാരായ ചിലർ ഇവിടുത്തെ മങ്കമാരെ ശബരിമലയിൽ വാഴുന്ന അയ്യപ്പസ്വാമിയെ കാണാൻ അനുവദിയ്ക്കുന്നില്ലെന്ന് !.
സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. പൂജാരിയുടെ നിയമനത്തിലും മറ്റുമത പരമായ കാര്യങ്ങളിലും സ്ത്രീക്ക് തുല്യ പങ്കാളിത്തം വേണം.
പെൺപടനായിക തൃപ്തി ദേശായി പറയുന്നു, ദൈവം ഞങ്ങടെ കൂടെയുണ്ട്, പിന്തുണച്ചു കൊണ്ട് എന്ന്. കൂടാതെ, ഭരണഘടനയും. ജനുവരി ൧൦-നും, ൨൫ നും ഇടയ്ക്കു അവർ വരുമ്പോൾ കേരളസർക്കാർ അവരെ സഹായിക്കുമെന്നും പ്രതീക്ഷയുണ്ടത്രേ!
പാവങ്ങൾ! അയ്യപ്പ ദർശനം കിട്ടാതെ സങ്കടപ്പെടുന്ന മലയാളി മങ്കമാർക്കുവേണ്ടി എത്ര ത്യാഗം സഹിച്ചാണ് അവർ പടനയിച്ചു വരുന്നത്!!
മഹാരാഷ്ട്രയിൽ നിന്നും ൧൦൦ പേർ
കേരളത്തിൽ നിന്നും ൧൦൦ കണക്കിന്
മറ്റിതര സംഘടന/ പ്രദേശങ്ങളിൽ നിന്ന് ധാരാളം പേര്‍ .......
സർക്കാരിന്റെ പിന്തുണയുമായി പട, അയ്യപ്പസ്വാമിയേ കാണാൻ പോകും.
(തൃപ്തീജി, ഒരു സ്വകാര്യം. (അയ്യപ്പജിക്കു തൃപ്തിയാകാൻ ചില പ്രത്യേക ദിവസങ്ങളുണ്ട്. താങ്കളുടെ ഏറ്റവും അടുത്ത ബന്ധു മരിച്ച് 10 ദിവസത്തിനുള്ളില്‍ അല്ലെങ്കിൽ, കേരളത്തിലെ സ്ത്രീകൾ മാസത്തിൽ 3 ദിവസം വിശ്രമിയ്ക്കുമ്പോള്‍ .....)
അപ്പോള്‍ വരുന്നിടത്തുവെച്ചു കാണാം, അല്ലെ??
അങ്ങിനെയുണ്ടോ, ഒരു അയ്യപ്പാജി?
സ്വാമി ശരണം!!
No comments:
Post a Comment