"വനരോദനം "
മാര്‍ച്ച് 21, 2017 - 5.29 pm
വനദിവസം!
കത്തിക്കരിഞ്ഞ വനങ്ങൾ,
വെന്തുപോയ സസ്യജാലങ്ങളും, പറവകളും, മൃഗങ്ങളും എണ്ണിയാലൊടുങ്ങാത്ത മറ്റു സൂക്ഷ്മ ജീവജാലങ്ങളും!!
ഉറവകളില്ലാ, അരുവികളില്ല, പൂഞ്ചോലകളില്ലാ.....അനവരതം കുളിരും കൊണ്ട് കുണുങ്ങി ഒഴുകിയിരുന്ന ആറുകളുമില്ല......
മരുഭൂമിയായിത്തീർന്നുകൊണ്ടിരിയ്ക്കുന്ന പുണ്യ ഭൂമി !!
ഒരു നാടിന്റെ സംസ്ക്കാരം പേറിക്കൊണ്ട് മന്ദമന്ദം ഒഴുകി വന്നിരുന്ന കാടിന്റെ മകളെത്തേടി കടലമ്മയിതാ നാട്ടിലേക്ക് തിരിച്ചിരിയ്ക്കുന്നു......(അപ്പോൾ സംഭവിക്കാൻ പോകുന്നത്.........വിഭാവനം ചെയ്യുക)
പ്രകൃതിയുടെ വരദാനമാണ്. അനുഭവിച്ചോളൂ, പക്ഷെ, തൊട്ടു കളിയ്ക്കരുത്.
അവൾ അതിലോലയാണ്.....നിങ്ങളുടെ ശരീരവും മനസ്സും ശുദ്ധീകരിയ്ക്കാൻ കഴിവുള്ളവളാണ്......അവളെ അറിഞ്ഞു ഉപയോഗിക്കുക.....ഉപദ്രവിക്കരുത്.....എല്ലാം നമുക്കറിയാവുന്ന കാര്യങ്ങൾ......നമ്മൾ അങ്ങേയറ്റത്തെ ബുദ്ധിശാലികൾ! സാക്ഷരർ!!പിന്നെ???? പിന്നെ എന്തിലും ഏതിലും സർ വജ്ഞർ!!
ഈ
പ്രകൃതിയെവനദിവസം!

തന്റെ
കാൽക്കീഴിൽ
കൊണ്ടുവന്നെന്ന് അഹങ്കരിക്കുന്നവർ, ......ഇനിയും പ്രകൃതിയെ, അമ്മയെ ബലാൽസംഗം ചെയ്തു തൃപ്തിയാകാത്തവർ.......നാളെ വീണ്ടും കള്ളക്കണ്ണീരൊഴുക്കി പ്രസംഗിക്കാം, നാടുനീളെ നടന്ന് .......പ്രിയപ്പെട്ട നാട്ടുകാരേ, നാല്പത്തിനാല് നദികളുള്ള നമ്മുടെ നാട്ടിൽ അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുമ്പോൾ................ശേഷം ചിന്ത്യം......
നാളെ "ലോക നദിദിനം ".
ചത്തു മലച്ച നദിയുടെ വിരിമാറിൽ സമ്മേളങ്ങൾ കൂടണം . കവിതകൾ ചൊല്ലണം.......
പിഞ്ചു കുഞ്ഞുങ്ങൾ പട്ടം പറത്തണം.
അവരുടെ പാദസ്പര്ശത്താൽ,
പ്രകൃതിയെ നെഞ്ചോട് ചേർത്ത് ആദരിക്കുന്നവരുടെ ആത്മാർത്ഥമായ രോദനം കേട്ടാൽ,
ഒരു പക്ഷെ ഭൂമിയുടെ ഉള്ളം കനിയുമോ, സ്നേഹത്തിന്റെ നീരുറവകൾ കിനിയുമോ????
ഒരു നല്ല നാളെക്കായി, വരും തലമുറകളുടെ സൗഖ്യത്തിനായി, ഇനിയും പുഴയൊഴുകുമെന്നു ആശിക്കാം......
നമുക്ക് കാതോർക്കാം....കാത്തിരിയ്ക്കാം.............
പ്രിയപ്പെട്ട എഫ്‌ബി,
എന്റെ Mind-ൽ ഉള്ളതിങ്ങനെ പറയിപ്പിക്കാൻ ശ്രമിയ്ക്കല്ലേ....
ഒന്നും എഴുതാൻ തോന്നുന്നില്ല...
പ്രത്യേകിച്ച് ഒന്ന് വീടുവിട്ടു പുറത്തു പോയി വന്നാൽ ആകെ വരണ്ട മനസ്സാകും. (അല്ലെങ്കിലേ, വിണ്ടുകീറാൻ തുടങ്ങിയത് ,...)
വടക്കോട്ടായാലും, തെക്കോട്ടായാലും ചെമ്പിക്കലെത്തിയാൽ ഭാരതപ്പുഴയുടെ കൂടെയല്ലാതെ സഞ്ചരിക്കാതൊക്കുമോ???
ഇനി എത്രയെത്ര ഇടവപ്പാതികളും തുലാവര്ഷവും വേണം നിളയുടെ മടിത്തട്ടൊന്നു കുളിർപ്പിയ്ക്കാൻ!!
കഠിനമായ ചൂടിനോടും, ജലക്ഷാമത്തിനോടും പൊരുത്തപ്പെട്ടുപോയ നാട്ടുകാർ-----എത്രവേഗത്തിലാണ് ഓരോന്നിനോടും മനസ്സ് താദാത്മ്യം പ്രാപിയ്ക്കുന്നതു?
ഇനിയെങ്കിലും ജനങ്ങൾ തെറ്റ് തിരുത്താൻ മുന്നിട്ടിറങ്ങിയില്ലെങ്കിൽ, മുന്നിട്ടിറങ്ങിയവരെ പിന്തുണച്ചില്ലെങ്കിൽ പ്രകൃതി ഒരിക്കലും മാപ്പുതരുകയുണ്ടാകില്ല..
ഭൂമിയിലെ ഓരോ നീരുറവകൾ വറ്റുമ്പോഴും സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, ദയയുടെ, വിശ്വാസത്തിന്റെ ..
അഥവാ,
നന്മകളുടെ നീരുറവ മനുഷ്യലും ഇല്ലാതായിത്തീരുന്നു....
നമ്മള്‍ സസുഖം വാഴുന്ന ഈ ഭൂമിയിൽ
ഏവർക്കും സൗഖ്യം ഉണ്ടാകാൻ ഈ പ്രപഞ്ചശക്തിയോട് വിനീതമായി പ്രാർത്ഥിയ്ക്കാം...
ലോകാ സമസ്താ .....

No comments:
Post a Comment