Tuesday, 16 September 2025

പ്രതികരണം --പത്രം --ദയാബായി

 December 21, 2015

ദയാബായി 

പതിവില്ലാതെ, ഇന്ന് അതിരാവിലെ 'മലയാളപ്പെരുമ'യില്‍ എഴുതി, 'കൈരളി നമസ്തേ,കൈരളീ......
മഹാത്മാഗാന്ധി, അമരനായത് എങ്ങിനെയാണ്? അര്‍ത്ഥനഗ്നന്‍, വടികുത്തിപ്പിടിച്ച് മുന്നോട്ടല്‍പം  കുനിഞ്ഞു നടക്കുന്ന ആ ചിത്രം ലോകമെങ്ങുമുള്ള ജനതയുടെ മനസ്സില്‍ ഇപ്പോഴും വ്യക്തമായി കൊത്തിവെച്ചിരിയ്ക്കുന്നു. 
    ഒരു മനുഷ്യനെ, ആ വ്യക്തിയുടെ സ്വഭാവത്തെ, മഹത്വത്തെ അളക്കുന്നത് വേഷവിധാനം കൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ അല്ല എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നത്, മനസ്സിലാക്കേണ്ടത് അത്യന്താവശ്യമാണ്.
    ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍. 

"ദയാബായി", താരങ്ങളില്‍ താരമാണവര്‍. 'വിശുദ്ധയായ മദര്‍തെരീസ' തന്നെ. 40 വര്‍ഷമായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിയ്ക്കയാണവര്‍. അസാധാരണ വ്യക്തിത്വമുള്ള, ജന്മം കൊണ്ട് മലയാളിയായ മേഴ്സി മാത്യു എന്ന ലോകമെങ്ങും ആദരിയ്ക്കുന്ന സാമൂഹ്യ സേവിക.അവരെ ജന്മം നല്‍കിയ മലയാളം മനസ്സിലാക്കിയില്ല.
ഈയിടെയായി പലപ്പോഴായി അവര്‍ കേരളത്തിലെ പലേ പരിപാടികൾക്കും , ആദരവുകള്‍ ഏറ്റുവാങ്ങാനുമായി വന്നുകൊണ്ടിരിയ്ക്കുന്നു.

    ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
      പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.
      കൈരളി നമസ്തേ, കൈരളീ...........

കേഴുക, പ്രിയനാടേ!!!

No comments:

Post a Comment