Saturday, 13 September 2025

പ്രതികരണങ്ങള്‍ ---ഗോവധം

 

മെയ്‌ 4, 2015 
ഗോവധം 

മുഗള്‍ ഭരണകാലത്ത് ഗോവധം ഭാരതത്തില്‍ നിരോധിച്ചിരുന്നു. ഹൈദരാലിയും, ടിപ്പുസുല്‍ത്താനും അവരുടെ ഭരണകാലത്ത് ഗോവധം അനുവദിച്ചിരുന്നില്ല. അതു മാത്രമല്ല, ഇവരെല്ലാം അതിനെ എതിര്‍ക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നെ എപ്പോളാണ് ഇന്ത്യയില്‍ ഇത് (ഗോഹത്യ) വ്യാപകമായത്?

ബ്രിട്ടീഷ്‌ ഭരണകാലത്ത് 2 പ്രാവശ്യം ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന റോബര്‍ട്ട്‌ ക്ലൈവ് ഭാരതത്തിന്‍റെ കാര്‍ഷിക അഭിവൃത്തിയുടെ രഹസ്യം തേടി. ഭാരത ഗ്രാമങ്ങളിലെ മനുഷ്യരെപ്പോലെ പ്രാധാന്യമുള്ള ജീവി-പശു, ഭാരതീയര്‍ എറ്റവും ആദരിക്കുന്ന വളര്‍ത്തു മൃഗമാണ്. ഇത് ഭാരതത്തിലെ കര്‍ഷക സമൃദ്ധിയുടെ നട്ടെല്ല്, അതിനാല്‍, ഈ നട്ടെല്ലൊടിച്ചാല്‍ രാഷ്ട്രത്തിന്‍റെ സാമ്പത്തീക നിലയെ ബാധിക്കുമെന്ന സത്യം മനസ്സിലാക്കി. അന്ന് പലേ ഗ്രാമങ്ങളിലും മനുഷ്യരെക്കാള്‍ പശുക്കള്‍ എണ്ണത്തില്‍ കൂടുതലായിരുന്നു. അങ്ങിനെ 1760-ല ആദ്യത്തെ അറവുശാല കൊല്‍ക്കത്തയില്‍ സ്ഥാപിച്ചു. സ്വാഭാവികമായും ഹിന്ദുക്കള്‍ പശുവിനെ കൊല്ലാനോ തിന്നാനോ വിസമ്മതിച്ചു. എന്നാല്‍, ന്യൂനപക്ഷക്കാരായ ചിലരെ സ്വാധീനിച്ചു, അല്ലെങ്കില്‍ ആയുധമാക്കി ക്ലൈവ് ഭാരതത്തിന്‍റെ ആത്മാവിനെ ഹനിക്കുകതന്നെ ചെയ്തു. ഗോമാംസം തങ്ങളുടെ ആഹാരമാണെന്ന ചിന്ത അവരില്‍ കുത്തിവെക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. (ആധാരം-ഹിരണ്യ മാസിക)

No comments:

Post a Comment