Monday, 22 March 2021

സ്പന്ദനങ്ങള്‍ --സംക്രാന്തി

സംക്രാന്തി 

ഇന്ന് ൧൧൯൯ മിഥുനം ൩൧ (ജൂലൈ 15, 2024) 

പകല്‍ പത്തുമണിയോടെ കര്‍ക്കിടക സംക്രമം തുടങ്ങും.

 "പോട്ടിപോ, ശ്രീപോതിവാ" 
 
'പൊട്ടിയെ കളയല്‍' എന്ന പഴയ ആചാരം ഇന്ന് കേട്ടുകേള്‍വി മാത്രമായി തീര്‍ന്നിരിക്കുന്നു. വീട്ടിലെ പാഴ്വസ്തുക്കളും മറ്റും തൂത്തുവാരി എറിഞ്ഞ് വീടിന്‍റെ ചുറ്റും ചാണകം തളിച്ച് ശുദ്ധമാക്കി ശ്രീഭഗവതിയെ സന്ധ്യയോടെ ഭക്ത്യാദരപൂര്‍വം വീട്ടില്‍ കുടിയിരുത്തുക പതിവായിരുന്ന ഒരു കാലമുണ്ടായിരുന്നു.  
കുട്ടികളായ ഞങ്ങള്‍ക്ക് അതൊരു വലിയ ആഘോഷം തന്നെയായിരുന്നു. ഉച്ചതിരിഞ്ഞാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. ഇരിക്കണമ്മാമരുടെ പിന്നാലെ കൂടും. അവരാണ് പഴയ മുറവും ചൂലുമെടുത്തു എല്ലാമുറികളിലും കയറി 'ചേട്ടാഭഗോതി'യെ പുറത്തേക്ക് ഓടിക്കുന്നത്. 'പൊട്ടി പോ', 'ശീ പോതി വാ' എന്ന് ഞങ്ങള്‍ അവരുടെ കൂടെ  പിന്നാലെ നടക്കും. 'ചേട്ടാ ഭഗവതി പുറത്ത്',  'ശ്രീഭഗവതി അകത്ത് ' എന്നും വായ്‌ തോരാതെ പറഞ്ഞ് കൊണ്ടിരിക്കും. ലക്ഷ്മിയമ്മയാണ് ചേട്ടാഭഗവതി എന്നപോലെ.ഞങ്ങള്‍ അവരെ ആട്ടിയോടിക്കാറുണ്ടായിരുന്നു. സ്പീഡില്‍ നടക്കുന്ന അവരുടെ പിന്നാലെ മിറ്റത്തേക്ക് ഞങ്ങളും. പൊട്ടമുറവും കുറ്റിച്ചൂലുമായി തെക്കേ പടി കയറിപ്പോകുന്നത്‌ ഞങ്ങള്‍ നോക്കി നില്‍ക്കും. ആദ്യത്തെ കയറ്റം കഴിഞ്ഞാല്‍ അവര്‍ അപ്രത്യക്ഷയാകും. വളവിലുള്ള ഇടുക്കില്‍ അതെല്ലാം കത്തിച്ച് തിരിഞ്ഞ് നോക്കാതെ പോരും. നേരെ കുളത്തിലേക്കാണ് പോകുക. ഞങ്ങള്‍ അകത്തുകടന്നു വാതില്‍ ചാരി കാത്തുനില്‍ക്കും. ലക്ഷ്മിയമ്മ കുളിച്ചു ഈറ നോടെ വന്ന് കെഴുക്കിനിയുടെ വടക്കോട്ടുള്ള വാതിലില്‍ മുട്ടും. അപ്പോള്‍ ഞങ്ങള്‍ ചോദിക്കും---ആരാത് ? മറുപടി --ശ്രീപോതീം മക്കളും. അങ്ങിനെ 3 പ്രാവശ്യം ചോദിക്കും. ഉത്തരം പറഞ്ഞാലേ വാതില്‍ തുറക്കൂ......ഞങ്ങള്‍ക്കും വലിയ ആശ്വാസമായി. ശ്രീഭഗവതി നമ്മുടെ വീട്ടില്‍ കയറിയല്ലോ!    

സ്പന്ദനങ്ങള് :-പഴയ പോസ്റ്റ്‌.
കൊല്ലവര്ഷം ൧൧൯൦ (1190)കര്ക്കടകം 1 .ജൂലൈ 17. 16നു രാത്രി 3.30..നു സംക്രമം തുടങ്ങി.
സംക്രമസന്ധ്യയോടെ ചേട്ടാഭാഗവതിയെ ആട്ടിയോടിച്ചു ശ്രീഭഗവതിയെ മച്ചില് പ്രതിഷ്ഠiയ്ക്കുക പതിവാണ്.
കൊല്ലവര്ഷത്തെ അവസാനമാസത്തിനു ഏറെ പ്രത്യേകതകളാണ്. പുതുവര്ഷത്തെ സ്വീകരിയ്ക്കാന് മനുഷ്യരും പ്രകൃതിയും ഒരുപോലെ ശു.ചീകരണപ്രക്രിയയില് ഏര്പ്പെട്ടിരിയ്ക്കുന്നു..തോരാത്ത മഴ. സൂര്യനെ കാണുന്നത് തന്നെ അപൂര്വ്വം. 'പഞ്ഞമാസം', 'കള്ളക്കര്ക്കടകം' എന്നൊക്കെ ശകാരപ്പേരുകള് ഉണ്ടെങ്കിലും ഇതൊരു ഭക്തിസാന്ദ്രമായ മാസം തന്നെ. ക്ഷേത്രങ്ങളും വീടുകളും രാമനാമമുഖരിതം.
ഓര്മ്മവെയ്ക്കുന്നകാലത്ത് ആദ്യത്തെ 12 ദിവസം തിരക്കുപിടിച്ച ആചരണങ്ങള് നിറഞ്ഞവ. കുളിയ്ക്കുമ്പോള്‍ പച്ചമഞ്ഞളും, ആവണക്കിന് കുരുവും കൂട്ടി അരച്ച് നെറ്റിയിലും മറ്റും കുറിയിടണം.
കുളിച്ചു വന്നാല് സാധാരണയുള്ള കുറിയിടലും കറുകമാല ചൂടലും തേവാരവും കൂടാതെ നാല്പാമരം കുറിയിടല്, കറുക ഉഴിയല്....
വെറും വയറ്റില് ഓരോ ദിവസവും ഓരോ പ്രത്യേക വിഭവം കാത്തിരിയ്ക്കുന്നുണ്ടാകും. മുത്തശ്ശിയമ്മമാര് തരുന്ന കരിമ്പ് കഷ്ണം, തവിടപ്പം, കിഴങ്ങ് ചുട്ടത്, തുടങ്ങി ഔഷധരൂപത്തിലുള്ള പലതും ഭക്തിപൂര്‍വ്വം കഴിക്കണം. ഒരു ദിവസം മയിലാഞ്ചിയിടണം. ഈ 12 ദിവസങ്ങളില് ഒരു ദിവസം പത്തിലക്കറി വെച്ച് കഴിയ്ക്കണം. ഓരോ ദിവസവും വ്യത്യസ്തമായ പാചകം തന്നെ. ശരീര സംബന്ധമായ കാര്യങ്ങളില് ഏറ്റവും ശ്രദ്ധ പതിപ്പിയ്ക്കേണ്ട സമയം. .
12 ദിവസവും ഗണപതിഹോമം, ഭഗവല്സേവ....ഗണപതിഹോമ സമയത്ത് 108 ഏത്തം ഇടണം. സന്ധ്യയ്ക്ക് ഭഗവതി സേവ സമയത്ത് നമസ്ക്കാരം....ഭക്തിസാന്ദ്രമായ സുപ്രഭാതങ്ങളും സന്ധ്യകളും.
കുറച്ചു കൂടെ വലുതായപ്പോള്‍ സുന്ദരകാണ്ഡം ഈ മാസത്തില് വായിച്ചാല്‍ നല്ലതാണെന്ന് മുത്തശ്ശിയമ്മമാര് പറഞ്ഞതുകേട്ട്‌ രാമായണം വായന........
സൂര്യന് ഉത്തരായനത്തില് നീന്നും ദക്ഷിണായനത്തിലെയ്ക്ക് എത്തിയിരിക്കുന്നു.വരുംനാള്കളില് ഹ്രസ്വമായ പകലുകള്‍....ഏവര്ക്കും നല്ല കര്ക്കിടക രാപ്പകലുകള് ആശംസിച്ചു കൊള്ളട്ടെ .......


സ്പന്ദനങ്ങള്‍......ആണ്ടറുതികൾ --


സ്പന്ദനങ്ങൾ 
2017 ജനുവരി.

മറ്റന്നാള്‍ തിരുവാതിര !!

ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍ തന്റെ തിരുനാളാണ്
ഭഗവതിയ്ക്ക് തിരുനോൽമ്പാണ് 
ഉണ്ണരുതുറങ്ങരുത് .......

കേട്ടു മറന്ന ശീലുകള്‍
തിരുവാതിരകള്‍ ....... അതിന്റെ അനുഭൂതി nostalgic ആയിരിയ്ക്കുന്നു. ഒരിയ്ക്കലും അത്തരം ഒരു തിരുവാതിര ഇനി അനുഭവിയ്ക്കാനിടയുണ്ടാകില്ലെന്നു തീര്ച്ച ..
20 വയസ്സുവരെ തിരുവാതിര അനുഭവിച്ചറിഞ്ഞു...ഒരു പുത്തന്‍ തിരുവാതിര എനിയ്ക്കും ഉണ്ടായി..പിന്നെ തറവാട്ടിലും, മകളുടെയും......

കേരളത്തില്‍ തിരിച്ചെത്തിയ ശേഷവും ഒറ്റയ്ക്കിരുന്നു എത്രയോ തിരുവാതിര നോറ്റു, നടുമുറ്റത്ത്‌ നിന്ന് അമ്പിളിയമ്മാമാനോടു സംവാദിയ്ക്കും ...പാതിരാപ്പൂ ചൂടും.... ശ്രീ പാര്‍വതിയെ ധ്യാനിച്ച്‌ 108 വെറ്റില സങ്കല്പിച്ചു മൂന്നും കൂട്ടും...പോയി കിടക്കും.

.'.മംഗള ആതിര നല്പുരാണം
എങ്കിലോ കേട്ടാലു...............:
എല്ലാം കേട്ടിരിക്കാം.....

കുട്ടിക്കാലത്ത്  തിരുവാതിരയുടെ മറുവാക്കായിരുന്നു ഊഞ്ഞാലാട്ടം..
 രണ്ട് ഊഞ്ഞാല്‍ ഇടും. രണ്ടും ആത്തെമ്മാരോള്‍ടെ കുളത്തിനടുത്താണ്   കുളപ്പുരയിൽ കയറും മുൻപ് കിഴക്കു ഭാഗത്ത്  സമൃദ്ധിയായി എല്ലാവർഷവും മാങ്ങ നൽകുന്ന  കോലൻ  മാവിന്റെ ഏറ്റവും താഴെയുള്ള ബലമുള്ള കൊമ്പിലാണ്  ഊഞ്ഞാൽ കെട്ടുക. ആ കൊമ്പുതന്നെ വളരെ ഉയരത്തിലാണ്. ചുറ്റും ഒട്ടൊക്കെ തുറന്ന സ്ഥലമായതിനാൽ ഏത് സമയത്തും വന്നിരുന്ന് ആടാമെന്ന മെച്ചമുണ്ട്..കുളപ്പുര കഴിഞ്ഞ് കക്കൂസിലേക്കു പോകുന്ന വഴിയിൽ ആണ്.കടുക്കേൻ. വഴിയുടെ ഇരുഭാഗത്തും നല്ല പൊന്ത തന്നെ. കൂടാതെ തെക്ക് പടിഞ്ഞാറ് പാമ്പിൻ കാവാണ്.  (കുറേശ്ശെ , അല്ല നല്ലോം 'മ്പാച്ചി' പ്പേടി ണ്ടായിരുന്ന കാലം)  എന്തായാലും രണ്ടു സ്ഥലത്തും മാറി മാറിയുള്ള ഊഞ്ഞാലാട്ടത്തിന്റെ സുഖം വ്യത്യസ്തം എന്നുതന്നെ പറയാം. കോലം മാവിന്റെ കുറച്ചു മാറി ഏകദേശം അതിനോളം ഉയരത്തിൽ നിന്നിരുന്ന കരിമ്പന ഇടയ്ക്കിടെ തന്റെ സാന്നിദ്ധ്യം അറിയിക്കും. ഇടയ്ക്കു മാവിന്റെ കൊമ്പ് പനയിൽ ഉരസി ശബ്ദമുണ്ടാക്കും. ഇടയ്ക്ക് പഴുത്ത മണം പുറപ്പെടുവിക്കുന്ന പനമ്പഴം നല്ല ശബ്ദത്തിൽ താഴെ വീഴും. പണയിലകൾ കാറ്റിലുരസി വേറെ ശബ്ദം ഉണ്ടാക്കും. തനിയെ ഇരുന്ന് ആടുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുക. ഇടയ്ക്കു മാവ് നല്ല മാങ്ങ സമ്മാനിക്കലും  പതിവാണ്)

മാങ്ങാക്കാലം കഴിയുന്നവരെ അല്ലെങ്കിൽ സ്‌കൂൾ തുറക്കുന്നത് വരെ ഈ മാവിൻ ചുവടുകളും ഊഞ്ഞാലുമൊക്കെ എത്ര സുഖകരമായ ഓർമ്മകളാണ് സമ്മാനിച്ചിരുന്നത് എന്ന് പറഞ്ഞാൽ തീരില്ല. ഒരു വള്ളി തേഞ്ഞു തേഞ്ഞു പൊട്ടിയാൽ പിന്നെ മറ്റേതും പൊട്ടുന്ന വരെ ആടും ..
ഒന്നേ ഒന്നേ പോല്‍
ഓമനയായി പിറന്നാനുണ്ണി ...... 
ഊഞ്ഞാൽ വള്ളിക്കായി കാര്യസ്ഥന്മാര് പാമ്പിൻകാവിൽ കേറിയാൽ ഊഞ്ഞാൽ ഇട്ടു തീരുന്നതു വരെ ഞങ്ങൾ അവരുടെ പിന്നാലെ അക്ഷമരായി നടക്കുക പതിവാണ്. അത് കഴിഞ്ഞാല്‍ ഊഴമിട്ട്‌ ആട്ടം തന്നെ..ആദ്യമാദ്യം വലിയ അടിപിടിയൊന്നും ഉണ്ടാകില്ല. ഊഞ്ഞാൽ വള്ളിക്ക്  ആടിയാടി ഒരു വയം വരാനുണ്ട്. അപ്പോളാണ്  ബഹളം തുടങ്ങുക.. പിന്നെ ആരാണ് കൂടുതല്‍ ഉയരത്തില്‍ കുതിച്ചാടുക, മേലെ കൊമ്പിലെ മാങ്ങ തൊടുക അല്ലെങ്കിൽ അടിച്ചു വീഴ്ത്തുക, ചക്കിട്ടം തിരിച്ചു വിടുക.....അങ്ങിനെ നിരവധി കലാ പരിപാടികളാണ്.
തിരുവാതിരയുടെ അഞ്ചാറു ദിവസം മുന്‍പേ ചുറ്റുവട്ടത്തുള്ള സ്ത്രീകളെല്ലാം ഒത്തുകൂടി സ്ത്രീകളുടെ  കുളത്തില്‍ തുടിച്ചു കുളി തുടങ്ങും. തണുത്തു വിറച്ചാണെങ്കിലും എന്തുല്‍സാഹമാണ് കുളത്തിലെത്താന്‍ ! ചൂട്ടു കത്തിച്ചാവും അവർ വരിക. രണ്ടു മൂന്നു സ്ഥലത്ത് തലേന്ന് വൈകുന്നേരം തന്നെ 'ചമ്മല' അടിച്ചു കൂട്ടി വെച്ചിട്ടുണ്ടാകും. ഈ ചൂട്ടുകൊണ്ട് അതൊക്കെ കത്തിയ്ക്കും. തീക്കാഞ്ഞിരിക്കാനൊന്നും ക്ഷമായില്ല.. . കാണാറാകുന്നവരെ അരയ്ക്കു മേലെ  വെള്ളത്തില്‍ നിന്ന് രണ്ട് കൈകൊണ്ടും  അടിച്ചു തുടിച്ച് പാടാന്‍ തുടങ്ങിയാല്‍ തണുപ്പ് പമ്പ കടക്കും. മങ്കമാരെല്ലാരും ചേർന്ന് തുടിയ്ക്കുമ്പോൾ അന്തരീക്ഷത്തില്‍ ഉയരുന്ന സംഗീതം നിറഞ്ഞ  മുഴക്കം വേറൊരു വാദ്യങ്ങൾക്കും പുറപ്പെടുവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. (ഇതെഴുതുമ്പോൾ ആ ബഹളങ്ങളൊക്കെ കേൾക്കാൻ കഴിയുന്നുണ്ട് !)
മലരു വറക്കലാണ് അടുത്ത ചടങ്ങ്. രണ്ടു  കൈകളും മലര്‍ത്തി വിരലുകൾ ചേര്‍ത്ത്  പിടിച്ചു തെരുതെരെ വെള്ളം പതപ്പിച്ചു വിടുമ്പോള്‍ മലര്‍ പൊരിയുന്ന പ്രതീതിയാണ്. 'ശ്രീകൃഷ്ണന്‍ പണ്ടങ്ങ്‌ ഋഗ്മിണിയെ.. ....... .' തുടങ്ങിയ പാട്ടിന്‍റെ ഈണത്തിലാണ് മലര്‍ വറുക്കല്‍.....
ഇത്രയൊക്കെ ആകുമ്പോളേക്കും വെള്ളത്തിന്റെ തണുപ്പ് പമ്പകടന്നിരിക്കും. നേരം, 'കാണാറാ' യിട്ടുണ്ടാകും. 
കുളിച്ചു ശുദ്ധമായി അകത്തേയ്ക്ക് പോകുന്നതിനു മുന്‍പ് അമ്മമാര്‍ ഒരു ചടങ്ങുപോലെ  ഊഞ്ഞാലില്‍  ഒന്ന് ഇരുന്നു പോകും........
തിരുവാതിര നോല്‍മ്പിന് ചാമച്ചോറാണ് പതിവ്. ധാരാളം ചെറുപഴവും ആളുവീതം രണ്ടും മൂന്നും എളന്നീരും  ഉണ്ടാകും. പലപ്പോഴും തിരുവാതിര നോല്‍മ്പ് ആഘോഷം   തലേന്നു വൈകുന്നേരം തന്നെ തുടങ്ങും. അപ്പോൾ പകലുണ്ണണം..ഊണിന്റെ അവസാനം കൂവ പായസം ഇഷ്ടമില്ലെങ്കിലും കഴിയ്ക്കണം. ഉറക്കമൊഴിയ്ക്കുന്നതിന്റെ മുന്നോടിയായി ചെയ്യേണ്ടതാണിത്. രാത്രി തിരുവാതിരയ്ക്ക് പ്രത്യേകമായി വാങ്ങുന്ന ഇണമുണ്ടുടുത്ത് (പുടവ) നേദിയ്ക്കല്‍, മംഗല്യ സ്ത്രീകള്‍ക്ക്  108 വെറ്റില ചടങ്ങോടെ കഴിയ്ക്കല്‍  പിന്നെ ആര്‍ദ്രാ ദര്‍ശനവും കഴിഞ്ഞാല്‍ രാവിലെ വരെ കൈകൊട്ടിക്കളി തന്നെ........
ഇതൊക്കെ പറഞ്ഞിരിയ്ക്കാം, എല്ലാവരും നാടിന്റെ കൂടെ  
ഓട്ടപന്തയത്തിലാണ്.
  സൂര്യാസ്തമയം കണ്ടിരുന്ന് ഇതൊക്കെ കുത്തിക്കുറിക്കുമ്പോൾ  ധ്യാനത്തില്‍ നില്‍ക്കുന്ന വൃക്ഷലതാദികള്‍  പതുക്കെ ചലിയ്ക്കാന്‍ തുടങ്ങുന്നത് ശ്രദ്ധിച്ചു. പാതി തളിര്‍ത്തും, കാല്‍ ഭാഗം പൂത്തും,കാല്‍ ഭാഗം മരവിച്ചും നില്‍ക്കുന്ന മാവുകൾ, മാവ് പൂക്കുമ്പോള്‍ കാര്‍ മേഘം കണ്ടാല്‍ പ്രകൃതിയോടു ആവലാതി പറയുന്ന പഴയ നിഷ്കളങ്കരായ മനുഷ്യരുണ്ടായിരുന്ന കാലത്തെ ഓര്‍ത്തു ...............(തീകായാനെന്നപേരിൽ കത്തിയ്ക്കുന്ന ചമ്മലകളിൽ നിന്നുയരുന്ന ചൂടും പുകയും മാമ്പൂ കൊഴിയാതിരിക്കാൻ സഹായിക്കുമെന്നതും  ഓർമ്മയായി.. .........

 ഈ വര്ഷം പങ്കു ചേരാൻ പോകുന്ന പുത്തന്‍ തിരുവാതിര എന്തെങ്കിലും അനുഭവം തരുമെന്ന പ്രതീക്ഷയില്‍.....

എല്ലാവര്ക്കും അവിസ്മരണീയമായ തിരുവാതിര നേര്‍ന്നുകൊണ്ട്.........

.ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി നോല്‍മ്പു നോറ്റ് ഉറക്കമൊഴിച്ചു പ്രാര്ത്ഥിയ്ക്കുന്ന എല്ലാ മലയാളമാങ്കമാര്‍ക്കും ആരോഗ്യവും ആയുസ്സും.
 നേര്‍ന്നുകൊണ്ട്......

[കൂട്ടിച്ചേർത്തത്]

[ ഇത്തവണ  ഒരു പുത്തന്‍ തിരുവാതിരയ്ക്ക് 
പിറവത്ത് പോയപ്പോളാണ്   അന്നാട്ടിലെ തിരുവാതിര അനുഭവിക്കാൻ സാധിച്ചത്.  എട്ടങ്ങാടി ചുടുന്നതും കഴിക്കുന്നതും ആദ്യ അനുഭവമായിരുന്നു. എന്റെ അമ്മാത്ത് എട്ടങ്ങാടി ചുടാറുണ്ട് എന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങടെ നാട്ടിലൊന്നും പതിവില്ല. പാതിരാ പൂ കൊണ്ടുവരുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ (അതും രസകരമായ ഒരനുഭവമായിരുന്നു)

 'തൃശൂരെ മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി ......' എന്ന വരികള്‍ പാടിക്കേട്ടപ്പോൾ, അധികം താമസമില്ലാതെ ഈ വരികളൊക്കെ വെറും ഓര്‍മ്മകളില്‍ മാത്രമായിത്തീരുമോ എന്ന് സംശയിച്ചു. 
"ആയി, ഈ പാട്ടു പാടുമ്പോള്‍ പാഴൂരും പിറവത്തും മുഴുവന്‍ അത് മുഴങ്ങും" എന്ന പള്ളത്തേരി അമ്മിണിയേടത്തിയുടെ ആത്മകഥാംശമെന്ന്   വിശേഷിപ്പിക്കാവുന്ന  ''പഴയ ഏടുകളി'' ലെ വരികളും ഓര്‍ത്തു.]

സ്പന്ദനങ്ങൾ 
2017 ജനുവരി.


സ്പന്ദനങ്ങള്‍
                       
2015 ഏപ്രില്‍ 14-ആം ന്തി, പകല്‍ അശ്വതി  ഞാറ്റുവേല..൧ മണി ൨ മിനുട്ടിന് മേടസംക്രമം.
1190 മേടം ഒന്ന്.,(നക്ഷത്രം -ചതയം, പക്ഷം-ഏകാദശി) 1937 ചൈത്രം-25.

വിഷു സുപ്രഭാതം !!!
ഇന്ന് 3 മണിയ്ക്കുമുന്നെ ഇന്നാട്ടിലെ (നടുവട്ടം,തെക്കേ നാഗപറമ്പു) കുട്ടിപ്പട്ടാളം  പടക്കം പൊട്ടിച്ചു, വിഷുക്കൂവലോടെ വിഷുക്കണിയുമായി വന്നു, മൊബൈലില്‍ നിന്ന് 'കണികാണും നേരം .....'കേള്‍പ്പിച്ചുകൊന്ടു ദൂരെ ഒളിഞ്ഞു മാറിയിരുന്നു...വീട്ടുകാര്‍ വാതില്‍ തുറന്നാല്‍, കത്തിച്ച നിലവിളക്ക്, ഉരുളിയില്‍ കണിവെള്ളരിയും മറ്റും.,നല്ല ശുഭകരമായ കാഴ്ച.... വിഷുക്കൈനീട്ടം കൊടുത്തു ശുഭാശംസകള്‍ നേരുമ്പോള്‍ മനസ്സില്‍ പറഞ്ഞു, കുട്ടികളേ, ഈ വര്‍ഷത്തെ വിഷുക്കണിയും എല്ലാ മംഗളങ്ങളും നിങ്ങള്ക്ക് തന്നെ സമര്‍പ്പിയ്ക്കുന്നു....

പ്രിയപ്പെട്ട മുഖപുസ്തക സുഹൃത്തുക്കളേ, നിങ്ങളേവര്‍ക്കും ഈ പുതുവര്‍ഷം ആനന്ദപ്രദമാകട്ടെ!!

അനുബന്ധം = ഇന്നത്തെ പത്രത്തില്‍ ടീച്ചര്‍ എഴുതിയ 'കണിക്കൊന്ന മരത്തിന്‍റെ അദ്ഭുത കഥ ' വായിച്ചപ്പോള്‍ സന്തോഷം തോന്നി. വികസനത്തിന്‍റെ, റോഡ്‌ വീതികൂട്ട്ന്നതിന്‍റെ  ഭാഗമായി മുറിച്ചു മാറ്റപ്പെട്ട ഫലവൃക്ഷങ്ങളും, തണലേകിയിരുന്ന കൊന്നമരവും ദുഃഖസ്മരണയായി മാറിയെങ്കിലും വെട്ടിമാറ്റാന്‍ പറ്റാത്ത സ്നേഹത്തിന്‍റെ പ്രതീകമെന്നോണം പൊന്ത്യ്ക്കിടയില്‍ അടിവേരില്‍ നിന്നും പൊട്ടിമുളച്ച നനുത്ത കൊമ്പില്‍ വിരിഞ്ഞ മഞ്ഞവസന്തം അവരില്‍ പ്രതീക്ഷയുടെയുടെയും, സാന്ത്വനത്തിന്റെയും, സ്നേഹത്തിന്റെയും പൂത്തിരി കത്തിച്ചു......  


 
  • .

പ്രതികരണങ്ങൾ /(പരിസ്ഥിതി... .ഇനി വ ..ഉറങ്ങുന്ന ..)

സ്പന്ദനങ്ങള്‍ :_
(തിരിച്ചറിവുകള്‍ )
7th ആഗസ്റ്റ്‌, 2015
ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്‍ത്തല്‍ അത്ര എളുപ്പമല്ല. 
എന്ടോസല്‍ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്‍ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ഇപ്പോഴും അനുവര്‍ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ്‌ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം 'കോടാനുകോടികള്‍ കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള്‍ ഒന്ന് തുറക്കണേ ! വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്‍ത്തു, നിലവിളി തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!' 
 (quote )
"ഏതുനേരവും എ.സി മുറികളില്‍, ഭ്രൂണാകൃതിയില്‍ ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്‍ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്‍ക്കോട്ടെ 5000 ഹെക്ടര്‍ പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്‍ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്‍ഷങ്ങള്‍ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട്
പാതി മറച്ച, മഴവന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
കാസര്‍ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്‌, എന്ടോസല്‍ഫാന്‍ ഇരകള്‍ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!!  (നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )
കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. കാസര്‍ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !! പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്‍ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!! എന്ടോസല്‍ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു,ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട്‌ ഒരു റോഡും ഉണ്ടാക്കിയത്രേ.ഇപ്പോളത് തകര്‍ന്നൊലിച്ചതായി പത്രത്തില്‍ കണ്ടു. പക്ഷേ, സര്‍ക്കാരിന് നാണവും,മാനവും ഇല്ലെങ്കിലും, നാട്ടുകാര്‍ക്ക് അങ്ങിനെയല്ല. അവിടെ സര്ക്കാര്  പ്രതിഷ്ഠിച്ച കല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!! (ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)
നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍, ആശ്വാസ വാക്കുകള്‍, സര്‍ക്കാരിന്റെ ഉറപ്പുകള്‍, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്‍പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്‍പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്...
.കൂടുതല്‍ ട്രക്കുകള്‍ അതിര്‍ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ..... 
നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......
ജയ്‌ ജവാന്‍, ജയ് കിസാന്‍ !!! 
 

Spiritual - ഭാഗവതം

സ്പന്ദനങ്ങള്‍
15,ഏപ്രില്‍,2015

എല്ലാം  സംഭവിക്കുന്നത്‌ നല്ലതിനാണ് എന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.  ഈ വര്ഷം പൂത്തുനില്‍ക്കുന്ന കൊന്നമരം പോലെ മനോഹരമായതാവട്ടെ ഏവരുടെയും മനസ്സ്.

വിഷു ഈ വര്ഷം കയറി വന്നത് അറിഞ്ഞതേയില്ല. ഒന്ന് ഒരുങ്ങാന്‍, പുതു വര്‍ഷത്തെ ഹാര്‍ദ്ദമായി സ്വീകരിക്കാന്‍, സംക്രമണത്തിന് വരവേല്പ്  നല്‍കാന്‍ ഒരുക്കമൊന്നും ചെയ്തില്ല. എന്നാലും ഒക്കെ സംഭവിച്ചു പോകുന്നു.

 1189 പോകുന്ന പോക്കില്‍ പോയി. യാത്രയയക്കാന്‍ സമയവും ഉണ്ടായില്ല.
ഒരു  സപ്താഹകാലം എങ്ങിനെപോയെന്നു അറിഞ്ഞില്ല. (ഇറ്റിശ്ശേരി കൃഷ്ണേട്ടനും, മേയ്ക്കാട്ട് ഉണ്ണികൃഷ്ണനും പ്രത്യേക  നന്ദി). വായന കഴിഞ്ഞതും പിറ്റേന്ന് ഇല്ലത്ത് വേട്ടേക്കരന്‍ പാട്ട്. ഇതെല്ലാം ഒരനുഭൂതിയാണ്. എല്ലാത്തരം ആളുകള്‍ക്കും ഇതൊക്കെ ആസ്വദിക്കാന്‍ സാധിക്കുകയില്ല..

ഇറങ്ങി ചെല്ലുന്തോറും ആഴം കൂടി വരുന്ന ഒരു നദിയാണിത്. ഇതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്, താല്പര്യമുള്ളവര്‍ക്ക്.
 ഒരിക്കലെങ്കിലും ഭാഗവതം വായിച്ചു നോക്കാത്തവരോടു അതിനെപറ്റി പറഞ്ഞിട്ട് കാര്യമില്ല.

 എനിക്കിഷ്ടപ്പെട്ടതാണ്  പഞ്ചമ സ്കന്ധം.  

--വായന sp people yoganandaji, Swami R

Spandanangal:-
(May,2015)
The spiritual leaders who influenced me

Once you (people like me) reach fifty, the time when your duties towards  your children (or others) almost come to an end, or when they are no more children, you start thinking of your existence or eager to find out who you are or to find an answer for 'who am I' or why you are born or what is the meaning of life.etc. I think, the family I was born, my childhood and the subject  I studied during my college days and all the more my travelling in different parts of India, meeting  people of varied culture and of dialects (especially the days we spend in Kaashi), helped me a lot  to find an answer for the unending questions. A few years back I could read many books written by great spiritual people and could listen their speeches which could quench my thirst to a certain limit.  After my first Himalayan pilgrimage, I was so curious and wanted to know more about the precious heritage of my motherland, the Vedas, the Rushis, who imparted this knowledge to us.

 The first book I read, a spiritual travelogue,  by shri M.K.Raamachandran in Malayaalam. "Utharakhandiloote (through utharakhand) - Kailas-manasasaras  Yathra" was published in 2003. When you go through these books, sometimes you feel as if the author is more on a spiritual  adventurous trip than a pilgrimage. He participated in the Kailash-Manasarovar Yaathra, conducted  by the Ministry of External Affairs and he was the only pilgrim in that batch who could do the parikrama by foot successfully. This book has won the kerala sahithya academy award for 2005. His book 'Thapobhoomi Utharkhand,' published in 2005, describes the most sacred and beautiful parts of Himalayas where ordinary pilgrims  dare to travel. He travelled  mostly by foot and had been to the most difficult parts of sacred himalayas.  He crossed the glaciers  Keerthi,  Choukhamba, Rudugaira, Khatling  to reach the holy 'Sathopanth lake', which is on the  Alakaapuri glaciers on the other side of the peak Balkund in Badaridham. Shri Ramachandran was one of the luckiest persons who could visit the Pancha kailasas.

The book which completely changed my outlook on life is  Autobiography of a Yogi" by  Paramahamsa Yogananda, the noted spiritual leader who devoted his life to spread the essence of India's ancient wisdom all over the world .This book has been considered as a modern spiritual classic and widely used as a text and reference work in colleges and universities and translation is available in different world languages. 'The review of Religion", published by Columbia University Press wrote, 'there has been nothing before, written in English, or in any other European language, like this presentation of Yoga.'
 Yoganandaji  was born in Gorakhpur on January 5th, 1893 and breathed his last as he wished, on March 7th,1952, while giving his speech at a banquet given in honor of the Ambassador of India, in Losangels,California. He often predicted, "I will not die in bed, but with my boots on, speaking of God and India." He proved  his prediction true. After his enchanting speech, he quoted from his poem,"My India", "where Ganges, woods, Himalayan caves and men dream God- I am hallowed; my body touched that sod!" He then lifted his eyes  upward and entered mahasamaadhi. He showed the world the power  and sanctity of Yoga. Later as the scientists examined his body on 27th March, 20 days after the departure, the body looked as fresh as it was on march 5th .

 He had a remarkable childhood. His mother recognized his divinity and encouraged his noble ideas and spiritual aspirations. His parents were disciples of Sri Sri  Lahiri Mahashaya. His mother's demise at the age of 11 made him more determined as he loved his mother above anything in the world.
 After his graduation from Kolkatha University in 1915, he took formal vows as a monk and later founded schools in different places with  'How To Live' syllabus or teaching traditional academic subjects-with yoga training and instruction in spiritual ideas.

Yoganandaji started his mission of disseminating the soul liberating science of Yoga in the West at the age of 27. After 5 years, atop Mount Washington in LosAngeles, he founded the international headquarters for Self-realization Fellowship, the society he started in India in 1917 as Yogada Satsang Society of India. Later this place has become the spiritual sanctuary visited by tens of thousands of people every year. Mahatma Gandhi World Peace Memorial, the only place out side India where a portion of the Mahatma's ashes  are enshrined is just near this hilltop temple.

The young Yogi brought a revelation in the West as he interpreted Yoga as a universal science and that as such it is indeed the essence of all religion. When the 3000 seat hall at Philharmonic Auditorium in Los Angeles filled one hour before his lecture on January 28,1925, the Losangeles Time reported," A Hindu invading the United States to bring God..."

Yoganandaji,was the disciple of  sri sri swami Yuktheshwar Giri(1885-1936), disciple of sri sri lahiri Mahasaya (1828-1895).Lahiri Mahashaya's Guru, sri sri Mahavathaar Babaji revived the age old ancient science of Kriyayoga. It is the transcendent technique of meditation and an art of living that leads to union of soul with God. Yoganandaji learned this from his guru.

His collected talks and essays will help you in your journey to self realization. It is discovering the gift of soul or it is knowing the Divine presence with in us. He told people to find out the reasons for our existence.-Try to give genuine smiles to all,friends, family, strangers alike because your face reflects your mental state.Never allow yourself to get into negative mental ruts. This will help you to retain your youth. Learn to keep your will strong and greater the will, greater the flow of energy. Sincerity is everything, unselfishness expands your consciousness, truth is that which gives permanent happiness, colour is important in life(bring it in diet also ), healthy nerves essential for a healthy body, emotions are to be controlled..........(contd)
............................................................................................
contd
Spandanangal :- (2)


Swami Rama, one of the greatest masters from Himalayas, the founder of Himalayan Institute tried to bridge the ancient teachings of East and the modern scientific approaches of the West. He studied western psychology, philosophy and medicine in Europe, taught in Japan and later founded the Himalayan Institute of  Yoga Science and Philosophy in United States, at Pocono mountains of northeastern Pennsylvania in 1969. This institute help people to grow physically, mentally and spiritually based on the combined knowledge of east and west.
Swamy Rama advocated the philosophy of advaitha, accepted the yoga system followed by Patanjali and wanted his disciples to be selfless and serve the humanity. While following the tradition of the Himalayan sages he believed that each human being is a living institution or a temple with respect to their respective religion and without  forcing anybody's faith they were to  practice vegetarianism. Believe in universal brotherhood and  practicing non-violence with mind,action and speech is important..Putting in his own words, 'it is immaterial whether one lives in east or west. Inner strength,cheerfulness and selfless service are the basic principles of life.'