Tuesday, 16 September 2025

പ്രതികരണം--പത്രം--കര്‍ഷകര്‍

 March 13 at 4:19pm

കര്‍ഷകപ്രശ്നം 

നോട്ടു അസാധുവാക്കിയതിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു സൌരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
പക്ഷേ, പ്രതികരണം വളരെ നികൃഷ്ടമായ രീതിയിലാണെന്ന് പറയാതെ വയ്യ. നൂറുകണക്കിന് കര്‍ഷകര്‍ വിളവുകള്‍ ട്രാക്ടറില്‍ കൊണ്ടുവന്നു കലക്ടറേറ്റിനു മുന്നിലിട്ട് കത്തിച്ചു!!
ജില്ലാ സഹകരണ ബാങ്കുകളില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിയ്ക്കാത്തത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി..
സര്‍ക്കാര്‍ കൃഷിക്കാരോട് പലപ്പ്പോഴും ക്രൂരമായി പെരുമാറുന്നു എന്നുതന്നെ പറയാം.
ബിരിയാണിച്ചോര്‍ അധികമായാല്‍ കുഴിച്ചുമൂടുന്നവര്‍ക്കും, ഗാന്ധിത്തലകള്‍ കയ്യിലുണ്ടെങ്കില്‍ എന്തും സ്വായത്തമാക്കാം എന്നഹങ്കരിക്കുന്നവര്‍ക്കും അധികാരത്തിന്റെ മെത്തയില്‍ കയറിഇരുന്നു വിലസുന്നവനും മനസ്സിലാവില്ല ഒരു കര്‍ഷകന്റെ നോവുകള്‍...
നിത്യേന 3 നേരം ഉരുള ഉരുട്ടി ഇഴുങ്ങുന്നവനും അറിയില്ല ആ അരി എത്ര കടുത്ത ശാരീരിക-മാനസിക-സാമ്പത്തിക കഷ്ടതകള്‍ താണ്ടിയാണ് ഉല്‍പ്പാദിയ്ക്കപ്പെടുന്നത് എന്ന്...
പ്രകൃതികൂടി അവരെ കൈവിട്ടു പോയിരിയ്ക്കുന്നു.
കര്‍ഷകന്റെ ത്യാഗത്തിന്റെ വില കണ്ടു എന്നു നടിയ്ക്കാത്ത ദുഷ്ടന്മാരായ സര്‍ക്കാരുകളാണ് ഈ കര്‍ഷകരുടെ കണ്ണീരിനു സമാധാനം പറയേണ്ടത്....
പക്ഷെ, നൂറുകണക്കിന് കിലോ വഴുതിനങ്ങ പശുക്കള്‍ക്ക് തിന്നാന്‍ കൊടുത്തും, ധാന്യങ്ങള്‍ കത്തിച്ചു കളഞ്ഞും, പാല്‍ റോട്ടിലോഴുക്കിയും പ്രതിഷേധം കാണിക്കുന്നത്ക ര്‍ഷകന്റെ ധിക്കാരം തന്നെയാണ്.
ശിക്ഷാര്‍ഹമായ കുറ്റമാണിത്......

No comments:

Post a Comment