മെയ് 14, 2018
നാവാമുകുന്ദാ, ഹരേ!--(2)
സത്യം പരം ധീമഹീ....
നാവാമുകുന്ദന്റെ തിരുമുറ്റത്തു "ഹരയേ നമ:........" എന്ന് മുഴങ്ങിക്കേട്ട ധന്യ നിമിഷം!
ആചാര്യനായ ഹരിനാരായണന്റെ ഗാംഭീര്യവും, മാധുര്യവും, ഭക്തിനിര്‍ഭരവുമായ വിളിയില്‍ നാവാമുകുന്ദന്റെ കൂടെ പരിസരമാകെ ഒരു നിമിഷം നിശ്ചലമായി കാതോര്‍ത്തുനിന്നു. കൂടെ അതേ ലയത്തില്‍ നിരവധി കണ്ഠങ്ങ
ള്‍ ഏകസ്വരത്തില്‍ അതേറ്റുപിടിച്ചു. അതേ താളത്തില്‍ കൈകൊട്ടുന്ന ആലിലകളുടെ ആഹ്ളാദം താഴെ മന്ദമായൊഴുകുന്ന നിളയും ഏറ്റെടുത്തു. അക്കരെ ബ്രഹ്മക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ഹരിഭക്തിയുടെ അലകള്‍ പ്രതിധ്വനിച്ചു.സത്യം പരം ധീമഹീ....
നാവാമുകുന്ദന്റെ തിരുമുറ്റത്തു "ഹരയേ നമ:........" എന്ന് മുഴങ്ങിക്കേട്ട ധന്യ നിമിഷം!
ആചാര്യനായ ഹരിനാരായണന്റെ ഗാംഭീര്യവും, മാധുര്യവും, ഭക്തിനിര്‍ഭരവുമായ വിളിയില്‍ നാവാമുകുന്ദന്റെ കൂടെ പരിസരമാകെ ഒരു നിമിഷം നിശ്ചലമായി കാതോര്‍ത്തുനിന്നു. കൂടെ അതേ ലയത്തില്‍ നിരവധി കണ്ഠങ്ങ
സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പുരാണേതിഹാസങ്ങള്‍ കേട്ടാലും കേട്ടാലും മതിവരാതെകണ്ട് കൂടുതല്‍ ആസ്വാദ്യകരമാകുകയാണ്. ദേശകാലാന്തരങ്ങള്‍ക്കതീതമായി വീണ്ടും വീണ്ടും ശ്രവിയ്ക്കാന്‍ തോന്നിക്കുകയും തല്‍ഫലമായി ജീവിതത്തില്‍ കഴിക്ണ്ടികേ വരുന്ന കൈപ്പുരസം മധുരിയ്ക്കാന്‍ തുടങ്ങുന്നതും പലര്‍ക്കും അനുഭവമാണ്.
വ്യാസഭാഗവാന്‍ ഓരോ സംവാദങ്ങള്‍ ചിത്രീകരിയ്ക്കു നമ്മളെ ജീവന്റെ യാഥാര്ത്ഥ്യം, ജീവിതസത്യം നമ്മളിലേക്ക് അറിഞ്ഞോ അറിയാതെയോ പകര്ന്നുതരുന്നു. ഏതുതലത്തിലുള്ളവര്‍ക്കും അവനവനു യോജിക്കുന്ന വിധത്തില്‍ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് ഈ "പ്രത്യക്ഷകൃഷ്ണനെ" നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.
'എന്നും പതിനാറ് ' വയസ്സുകാരനായ, മൃത്യുവിനെ തോല്‍പ്പിച്ചു അമരനായ മാര്‍ക്കാണ്‍ഡെയമുനിയുടെ സാന്നിദ്ധ്യം സദാ നാവാമുകുന്ദന്റെ പരിസരത്തു അനുഭവപ്പെടുന്നു. ഒരു വിളിപ്പാടകലെയുള്ള ആയുസ്സിന്റെ സൂക്ഷിപ്പുകാരനായ ത്രുപ്രങ്ങോട്ടപ്പന്റെയും.
നാവാമുകുന്ദാ, ഹരേ!
ദ്വാദശസ്കന്ധം ൧൩-ആം അദ്ധ്യായത്തോടെ ശ്രീമദ് ഭാഗവതം സമാപിയ്ക്കുന്നു. അതുവരെ കേട്ടതെല്ലാം ൧൨-ആ മദ്ധ്യായത്തില്‍ മനനം ചെയ്യപ്പെടുമ്പോള്‍ അവസാനം സര്‍വവേദസാരമാകുന്ന പാല്‍ക്കടല്‍ കടഞ്ഞു കിട്ടുന്ന ഭാഗവതമാകുന്ന വെണ്ണ വ്യാസമുനി നമുക്ക് പ്രദാനം ചെയ്തു തരുന്നു, എന്ന് അനുസ്മരിയ്ക്കുന്നു. ഈ ഭാഗവതമാകുന്ന വെണ്ണ ഉള്ളയിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ഉണ്ണികൃഷ്ണനെ സ്മരിച്ചാല്‍ സര്‍വപാപങ്ങളും ഇല്ലാതാവുകയും ഹരിപാദം ലഭ്യമാകുകയും ചെയ്യുന്നു. സൂതനും, സദസ്യരായ മഹര്‍ഷിമാരും ഭക്തി അനുഗ്രഹിച്ചു തരണേ എന്ന് ശ്രീഹരിയോട് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു.
൧൧-ആം അദ്ധ്യായത്തില്‍ തന്ത്രവിധിപ്രകാരം ഭഗവാനെ പൂജിക്കേണ്ട വിധം, തത്വങ്ങള്‍ എന്നിവയൊക്കെ സൂതന്‍ മഹര്ഷിമാര്‍ക്ക് വിവരിച്ചു കൊടുക്കുന്നു. തുടര്‍ന്നു 12 സൂര്യന്മാരുടെ സഞ്ചാരവിധിയും. ഓരോ സൂര്യന്മാരുടെയും കൂടെ തേര് കെട്ടാനും, വലിക്കാനും കൂടെയുള്ള ഋഷികള്‍, യക്ഷന്മാര്‍, രാക്ഷസന്മാര്‍, ഗന്ധര്‍വന്മാര്‍, അപ്സരസ്സുകള്‍ എന്നിവര്‍ കൂടാതെ സൂര്യന് അഭിമുഖമായിനിന്നു പിന്നാക്കം നടന്നുകൊണ്ട് സദാ വേദസ്തുതി നടത്തുന്ന അറുപതിനായിരം ബാലഖില്യന്മാരേയും ഭക്തിപൂര്‍വ്വം സ്മരിക്കുന്നു.
ഈ അദ്ധ്യായം നാവാമുകുന്ദന്റെ തിരുസന്നിധിയില്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ചത് ആചാര്യന്‍റെ സന്മനസ്സുകൊണ്ട്. അല്ലെങ്കില്‍ നാവാമുകുന്ദന്‍ അവസാനഘട്ടത്തില്‍, തപ്പിത്തപ്പിയാണെങ്കിലും വായിക്കാന്‍ മോഹമുള്ളവള്‍ എത്തിച്ചേരുമെന്നറിഞ്ഞു കരുതിവെക്കാന്‍ ഏല്‍പ്പിച്ചിരുന്നുവോ?
എന്തായാലും ചെറിയ സദസ്സെങ്കിലും ശാന്തമായ ഭക്തരുടെ സത്സംഗം പരിസരത്തെ ധന്യമാക്കി.
ഇന്ന്, മാത്രുസ്മരണ ദിനം!
ആചാര്യന്‍ ലോകത്തിലെ എല്ലാ അമ്മമാരുയും നാവാമുകുന്ദ സമക്ഷത്തു സാദരം സ്മരിക്കുകയുണ്ടായി.
'ആസ്താം താ വദീയം........
ഹൃദ്യമായ പ്രസാദ ഊട്ടും!
"ആര്യമാ എന്ന സൂര്യനും പുലഹനെന്ന ഋഷിയും അധൌ(ഥ)ജസ്സ് എന്ന യക്ഷനും പ്രഹേതി എന്ന രാക്ഷസനും പുന്ജീകസ്ഥലി എന്ന അപ്സരസ്സും നാരദനെന്ന ഗന്ധര്‍വനും കച്ഛനീരനെന്ന നാഗവും വൈശാഖമാസത്തെ (സൂര്യപഥത്തെ) നയിക്കുന്നു" ---എന്ന വിശ്വാസത്തില്‍ ത്രിമൂര്‍ത്തികളെയും, നവയോഗികളെയും, മാര്‍ക്കേണ്‍ഡെയമുനിയെയും ക്ഷീണിതയെങ്കിലും പരിപാവനയായ നിളയേയും മറ്റു പ്രകൃതിയിലെ സകല ചരാചരങ്ങളെയും വന്ദിച്ചുകൊണ്ട്, സ്വസ്തി മന്ത്രം ഉരുവിട്ടുകൊണ്ട് തല്‍ക്കാലത്തേയ്ക്ക് ........
, ലോകാ സമസ്താ................
നാവാമുകുന്ദ ഹരേ!
No comments:
Post a Comment