Saturday, 18 July 2015

spiritual :__ അ .രാമായണം

സ്പന്ദനങ്ങള്‍:_       ശ്രീരാമജയം

സംസ്കൃതത്തിലും,പ്രാദേശിക ഭാഷകളിലുമായി വാല്മീകി രാമായണത്തിന്  നിരവധി പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളതില്‍ മുഖ്യമായത് അദ്ധ്യാത്മരാമായണം തന്നെ. പലരും വ്യാസകൃതമായ ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമായി ഇതിനെ കണക്കാക്കുന്നു.

 അദ്ധ്യാത്മരാമായണത്തിന്റെ  വൃത്താനുവൃത്ത ഗദ്യപരിഭാഷ, 'ഐതിഹ്യമാല' എന്ന കഥാ സഞ്ചയത്തിലൂടെ ചിരപ്രശസ്തനായ സാഹിത്യകാരന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, 8 പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈരളിയ്ക്കു സമര്‍പ്പിച്ചിരുന്നു. പക്ഷേ, മലയാളികള്‍ക്ക്  പ്രധാനം തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണം തന്നെ.

 4 വര്ഷം മുന്‍പ് വീണ്ടും അദ്ധ്യാത്മരാമായണത്തിന്റെ ഗദ്യ പരിഭാഷ,  വെണ്മണി മഹാകവികളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി രാധാമാധവന്‍ തയാറാക്കി മലയാളികള്‍ക്കായി സ്മര്‍പ്പിച്ചി രിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ അവതാരകന്‍, ഡോ.ശ്രീ പ്രിയദര്‍ശന്‍ ലാല്‍ ഇങ്ങിനെ എഴുതിയിരിയ്ക്കുന്നു. "പ്രതിഭയും, വ്യുല്‍പത്തിയും, അഭ്യാസവും ഒത്തിണങ്ങുമ്പോളാണ്  ഇത്തരം ഗ്രന്ഥം രൂപപ്പെടുക." ലളിതമായ പരിഭാഷയില്‍ എല്ലാ ചമല്‍ക്കാരങ്ങളും  എടുത്തു കാട്ടി  മനോഹരമാക്കിയിട്ടുണ്ടെന്നു ശ്രീ ലാല്‍ ആസ്വാദനക്കുറിപ്പില്‍ എഴുതുന്നു.
ശ്രീമതി രാധാമാധവന്‍, 'രഘുവീരസ്തവ'ത്തോടെ പരിഭാഷ തുടങ്ങുന്നു.

ഖലദവദഹനം നിഷേവ്യമാണം
വനചരവാനരമുഖ്യരാക്ഷസേന്ദ്രൈ:
മുനിജനനിവഹൈര്‍വ്വിചിന്ദ്യമാനം
അചലസുതാപതിസേവ്യമീശമീഡേ !
..........................................................
ജാനന്ന ജാനന്നപി രാമചന്ദ്ര തേ
പാദോധിരൂഢോ മമ  മൂര്‍ദ്‌ധ്ന്യപി പ്രഭോ
തഥാപി, സാഹം മമതാപി മൂഢാ 
ധിയാ,ദ്യ പാഷാണവദാസ്ഥിതാ ദൃഢഠ !

ശ്രീരാമജയം.