Tuesday, 16 September 2025

പ്രതികരണം-വീക്ലി ---പാക്കനാര്‍

 June, 2018


fidc
 
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാത്തവര് വായിക്കേണ്ടതാണ്. പ്രധാന ലേഖനം ഉണ്ണികൃഷ്ണനന്‍ പാക്കനാരുടെ ജീവിതാനുഭവങ്ങള്‍. എല്ലാവര്ക്കും ഒരു പാഠമാണിത്.
മറ്റൊരു ലേഖനം കണ്ണുതുറപ്പിയ്ക്കുകയല്ല, കണ്ണ് തുറിപ്പിയ്ക്കുന്നതാണ്. ക്ലാസ്സില്‍ പറയ സമുദായത്തില്പ്പെട്ട കുട്ടികളെ മാറ്റിയിരുത്തി പഠിപ്പിയ്ക്കുന്നു. പേരാമ്പ്രയിലെ ‍ഒരു സ്കൂളില്‍ എന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനന്‍ വിഷമം..കേരളത്തില്‍ ഇത്ര നീച ചിന്താഗതിയുള്ള വിദ്യാഭ്യാസികാളോ?
കഷ്ടം!

ഞങ്ങളൊന്നും പഠിയ്ക്കുമ്പോള് ഈ നാട് ഇങ്ങിനെ ആയിരുന്നില്ലല്ലോ?
തനി നാട്ടിന്പുറത്ത് ഞങ്ങടെ കുട്ടിക്കാലത്തുപോലും സ്കൂളില് ഒരിക്കലും ഇങ്ങിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതും എത്ര വര്ഷം മുന്നേ??
64-ല് എത്തി നില്ക്കുന്ന ഞാന്, 4 വയസ്സ് തികയും മുന്പ് സ്കൂളില്‍ പോക്ക് തുടങ്ങി. 1954 മുതല്ക്കുള്ള കാര്യമാണ് പറയുന്നത് . എന്റെ കൂടെ ഒന്നാം ക്ലാസ്സ് മുതല് എല്ലാ ജാതിക്കാരും അടുത്തടുത്തിരുന്നാണ് പഠിച്ചിരുന്നത്,.ഒരേ ബഞ്ചില്.തൊട്ടുതൊട്ടിരുന്ന്. ആശാരിയും കരുവാനും, നായരും നമ്പൂരിയും മറ്റു ജാതിക്കാരും...., മാപ്പിളക്കുട്ടികളും, ഒരിക്കലും ഞങ്ങടെ അദ്ധ്യാപകര് ഒരു വിത്യാസം കാട്ടിയതായി അനുഭവമില്ല.
ഞങ്ങൾക്ക് ഞങ്ങടെ ജീവിതരീതി......അവർക്കവരുടെ. അതിനപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല
എല്ലാവര്ക്കും എല്ലാവരുടെയും ജാതിയും വീടും ഒക്കെ അറിയാം. ഞങ്ങളൊക്കെ മനയ്ക്കലെ കുട്ടികളായിരുന്നു, മറ്റുള്ളവരുടെ കണ്ണില്, എങ്കിലും സ്കൂളില് നിലനിന്നിരുന്നത് സമത്വത തന്നെയായിരുന്നു.
അഞ്ചു വരെയുള്ള സ്‌കൂളിൽ ലൈബ്രറിയൊന്നും ഉണ്ടായിരുന്നില്ല.
സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഇട്ടിത്തള്ളയുടെ വീട്ടിൽ നിന്നും മാഷ് രാമായണം കൊണ്ട് വന്നു ഈണത്തിൽ ചൊല്ലി കഥപറഞ്ഞു തരുമ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കേട്ടിരുന്ന കാലം!!

പിന്നെപ്പോളാണ് വിലക്കുകൾ വന്നുചേർന്നത് ?
രാവിലെ മുതല് ജലപാനം കൂടെയില്ലാതെ വൈകുന്നേരം വരെ ഇരിയ്ക്കുന്ന ഞങ്ങളോട് അല്പസ്വല്പ ബഹുമാനമൊക്കെ അദ്ധ്യാപകര്ക്ക് ഉണ്ടായിരുന്നിരിയ്ക്കാം.
ആ സ്കൂള് ഉണ്ടാക്കിച്ചത് എന്റെ മുത്തശ്ശനായിരുന്നു. സ്കൂള് മാത്രമല്ല, നാട്ടിലെ പീടികകളും പോസ്ടാഫീസ്, വായനശാല....... മറ്റും
അന്ന് ഇല്ലാതായിപ്പോയിരുന്ന ജാതി-മത ചിന്തകൾ എപ്പോളാണാവോ ഉയിർത്തെഴുന്നേറ്റത് ?
എന്തായാലും ഇക്കാലത്തും ഇങ്ങിനെ ചിന്തിയ്ക്കുന്നവര് കേരളത്തില് ഉണ്ടെന്നറിഞ്ഞ് വിശ്വാസം വരുന്നില്ല......എന്തൊരു നല്ല കാലമായിരുന്നു! സ്കൂളിലും പുറത്തും കണ്ടിരുന്നത് സമത്വവും സാഹോദര്യവും!

........'കേരളമെന്നപേര്‍ കേട്ടാല്‍ തിളക്കണം
ചോര നമുക്കു ഞരമ്പുകളില്‍ ......'
ഇപ്പോൾ ശരിയ്ക്കും തിളയ്ക്കുന്നുണ്ട്.

എന്റെ കൂട്ടുകാരിയായിരുന്ന, കാതു നിറയെ തുളച്ചു അതിലൊക്കെ ഇട്ട വെള്ളി വട്ടക്കണ്ണികളില് മഞ്ഞയും ചുകപ്പു നിറങ്ങളുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തൂക്കിയിട്ടിരുന്ന ആമിനക്കുട്ടിയെ ഓര്ക്കുന്നു. ചെണ്ടുമല്ലിപ്പൂക്കള്‍ ഉണങ്ങിയാല്‍ വിത്ത് പാകാന്‍ അതൊക്കെ എനിയ്ക്ക് തരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മറ്റാരും അറിയാതെ അവളുടെ വീട്ടുമുറ്റത്തെ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിച്ചെടികള്‍ കാണാന് പോയിട്ടുണ്ട്.
മാഷ്‌ മനക്കണക്ക് തരുമ്പോള്‍ കണക്കില്‍ മോശമായ എന്നെ സഹായിച്ചിരുന്ന ആണ്‍കുട്ടികളെ ഞാന് നമിയ്ക്കുന്നു. മലയാളം കേട്ടെഴുത്ത് സമയത്ത് ഞാന്‍ അവരെയും സഹായിക്കും
അതിലെ ഒരാള് നാലഞ്ചു വര്ഷം മുന്നേ മരിച്ചു. ഞങ്ങടെ നാട്ടിലെ 'പെരുംന്തച്ച' നായിരുന്നു..'കണ്ടരാശാന്‍' എന്നാണു നാട്ടുകാര് വിളിച്ചിരുന്നത്‌.

നിലക്കടല വാങ്ങിത്തിന്നല്‍ അന്നത്തെ രഹസ്യമായ പരിപാടിയാണ്.. കുളിയ്ക്കാതെ ഒരു തുള്ളി വെള്ളം കൂടെ കുടിയ്ക്കാൻ അനുവാദമില്ലാതിരുന്ന കാലം. പറങ്കിമാവ് ഇല്ലപ്പറമ്പുകളില് അന്നില്ല..അതിനാല്‍, അടയ്ക്ക കൊണ്ടു കൊടുത്ത് പറങ്കിയണ്ടി വാങ്ങിക്കും. ഈ കച്ചവടത്തിന് കൂട്ടു നിന്നിരുന്നതും സഹപാഠികള്‍. ഒരണ്ടിയ്ക്ക്, 2 കുരുവുള്ള 2 നിലക്കടലയും, ഒരു ഒറ്റക്കുരുവും കിട്ടും......


പ്രബുദ്ധകേരളമേ, കേഴുക!!

പ്രതികരണം --പത്രം-പാര്‍ദ്ടികള്‍

 April 5, 2016 at 3:06pm ·

എഴുത്തും വായനയും എങ്ങിനെ ഒഴിവാക്കാന്‍???
ചിലപ്പോള്‍ അതൊരു ദുശ്ശീലമായിപ്പോയോ എന്നും സംശയം തോന്നാറുണ്ട്.
വികാരവിചാരങ്ങളെ തൊട്ടുണ‍ര്‍ത്തുന്നവയാണ് മിക്ക വായനകളും...
പത്രം വായനയും അങ്ങിനെത്തന്നെയാകുന്നു! ചിലപ്പോള്‍ വായിച്ചു കഴിഞ്ഞാല്‍ ഇതൊന്നും അറിയാതിരിക്കുകയാണ് നല്ലത് എന്നും തോന്നിപ്പിയ്ക്കും.
ഇന്ന് പത്രത്തിൽ വായിച്ചത്--
൫൦൦ ഓളം ഇന്ത്യക്കാര്‍ക്ക് വിദേശത്തു രഹസ്യ നിക്ഷേപങ്ങള്‍ ഉണ്ടത്രേ.( പ്രിയപ്പെട്ട നടന്‍റെയും, മരുമകളുടെയും മാത്രമേ പേര് പത്രത്തില്‍ കാണുന്നുള്ളൂ.)
(അധികമായാല്‍ അമൃതും വിഷമാണെന്ന് അവര്‍ക്ക് അറിയില്ലായിരിയ്ക്കും!!!)



മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുസഫര്‍ അഹമ്മദിന്‍റെ ഒരു ലേഖനം ആരെയും അമ്പരപ്പിയ്ക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യാതിരിയ്ക്കില്ല.
ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ 'ജന്മനാ കുറ്റവാളികള്‍', എന്ന് മുദ്ര കുത്തിയ നാടോടി ഗോത്രവര്‍ഗ്ഗക്കാരുടെ ദുരന്തകഥ. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ കഥയാണിത്. സോലാപ്പുര്‍-ലാത്തൂര്‍ ‍ഭാഗത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന 'കുറ്റവാളി ഗോത്രക്കാര്‍', കാലം കൊണ്ട് കൃഷിയിലും, കരകൌശല വിദ്യകളിലും ഏര്‍പ്പെട്ടത് ഉപേക്ഷിച്ചു വീണ്ടും നാടോടികളായി മാറുകയാണ്. കാരണം കൊടും വരള്‍ച്ചതന്നെ.

ലക്ഷ്മണ്‍ ഗയ്ക്ക് വാദ് ജാതി മൂലം സാധാരണക്കാരന്‍റെ ജീവിതം ജീവിക്കാന്‍ കഷ്ടപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്‍റെ 'ഉചല്യ' എന്ന ആത്മകഥാംശമായ നോവലിലൂടെയാണ് പുറം ലോകം കുറ്റവാളി ഗോത്രവര്‍ഗ്ഗക്കാരെപ്പറ്റി അറിയുന്നത്.
ഭാരതം സ്വതന്ത്രമായിട്ടും കുറ്റവാളികളായി തുറന്ന ജയിലില്‍ കഴിഞ്ഞിരുന്ന ഈ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് 1952-,ആഗസ്റ്റ്‌ 31 ആണ് മോചനം ലഭിയ്ക്കുന്നതു.
ഇന്ത്യ സ്വതന്ത്രയായി 5 വര്ഷം കഴിഞ്ഞു ഒരു നാള്‍ ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് വന്നു ഇവര്‍ സ്വതന്ത്രരായതു പ്രഖ്യാപിക്കുകയാണത്രെ ഉണ്ടായത്.

'വേട്ടക്കാരായ കള്ളന്‍മാർ ' എന്നാണു ബ്രിട്ടീഷ്‌കാര്‍ ഈ ഗോത്രവര്‍ഗ്ഗക്കാരെ, 'പാര്‍ദികളെ' വിളിച്ചിരുന്നത്‌. പാര്‍ദികളെ ബ്രിട്ടീഷ്‌കാര്‍ ഭയന്നിരുന്നു. അല്ലെങ്കില്‍ അവരുടെ ആയുധങ്ങളെ ഭയന്നിരുന്നു.
അവരെ അപകടകാരികളാണെന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കുക മാത്രമല്ല, അടിമകളാക്കുകയും, മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുകയും ചെയ്തു.
കൂടാതെ അവിടെയുള്ള എല്ലാ ഗോത്രക്കാരെയും കുറ്റവാളികളായി മുദ്രകുത്തി..
പിന്നീടവരെ തടവുകാരാക്കി മാറ്റുകയും ചെയ്തു.

ബ്രിടിഷ്കാര്‍ നാടുവിട്ടുപോയ കാലം  മറന്നൂതുടങ്ങി..
എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു സമൂഹം തൊട്ടു-തീണ്ടലിന്റെ ഇരകളായി അവഗണിയ്ക്കപ്പെട്ടു കഴിയുന്നു. ഇവര്‍ അന്നത്തിനും, അഭയത്തിനും, എന്തിനു ഒരിറ്റു ദാഹ ജലത്തിനായി കേഴുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.
സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവര്‍  ഒരുഭാഗത്ത്‌......
രൂപ വേണ്ടാ, അന്നവും, വിദ്യാഭ്യാസവും തന്നാല്‍ മതി എന്നു കെഞ്ചുന്നവര്‍ മറുഭാഗത്ത്.....
ഉടുക്കാന്‍ ഒന്നുമില്ലെങ്കിലും ശവക്കച്ചയില്‍ തൃപ്തി കാണിക്കുന്നവര്‍ വേറേയും......
(ശവക്കച്ച = ശ്മശാനത്തില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പൊതിയുന്ന തുണി) !!!!!

കേഴുക മമ നാടേ!!

പ്രതികരണം -പത്രം-വനിതാദിനം

 

വനിതാദിനം

അങ്ങിനെ ഒരു വനിതാ സുദിനം കൂടെ കഴിഞ്ഞു.

ഓരോ ആഘോഷങ്ങളും കഴിയുമ്പോൾ നമുക്ക് സമാധാനിയ്ക്കാം.....അവശവർഗ്ഗം, അബലവർഗ്ഗം കൂടുതൽ ശക്തിപ്രാപിച്ചുവരുമെന്നു...
ലോകത്തിലെ സകലമാന വനിതകളേ, സ്വന്തം കാലിന്മേൽ നിൽക്കുന്നവരേ, സ്വന്തം കാലിൽ നില്ക്കാൻ ശ്രമിയ്ക്കുന്നവരേ, നിൽക്കാൻ സാധിയ്ക്കാത്തവ്ർക് വേണ്ടി പോരാടുന്നവരേ.......
ഇത്രയും നല്ലൊരു ദിനം നമുക്കൊരുക്കിത്തന്നതിനു ആരോടാണ് നാം നന്ദി പ്രകടിപ്പിക്കേണ്ടത്?
വനിതാ വർഗ്ഗങ്ങളോട് ദയതോന്നി അവരെ രണ്ടു കാലിൽ നിർത്താൻ സഹായിക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? 
അതോ അവരെ നിലത്തു (നിലയ്ക്ക്) നിർത്താൻ ശ്രമിയ്ക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? ........ആരോട് ചൊല്ലണം നന്ദിവാക്കു ??
വനിതാസുദിനത്തിൽ പത്രം ഏറെ നിരാശപ്പെടുത്തി. ഒന്നാം പേജു മുഴുവൻ പീഡന വാർത്തകൾ. .അതും പിഞ്ചു വിദ്യാർത്ഥിനികളെ !! പീഡിപ്പിക്കുകയും, വകവരുത്തുകയും.! കഷ്ടം എന്നല്ലാതെ എന്ത് പറയും ? എന്ത് ചെയ്യാൻ കഴിയും??
ഇന്നും പത്രവാർത്തയുടെ 40 % കയ്യടക്കിയിരിയ്ക്കുന്നതു ഇത്തരം വാർത്തകൾ തന്നെ. ഇതൊരു ഓർമ്മപ്പെടുത്തലാണോ ?.ആണെങ്കിൽ എന്താണ് ഉദ്ദേശിയ്ക്കുന്നതാവോ???
വരും തലമുറയിലെ അമ്മമാരെങ്കിലും ശ്രമിച്ചാൽ വർഗ്ഗഭേദമില്ലാത്ത, തുല്യതയിൽ ജീവിയ്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാം..
ചുരുങ്ങിച്ചുരുങ്ങി വരുന്ന ലോകം. അതിർത്തികൾക്കും, അതിർത്തിസേനകൾക്കും, യുദ്ധോപകരണങ്ങൾക്കും പ്രസക്തി നഷ്ടപ്പെടാൻ പോകന്ന വരുംകാലങ്ങളിൽ, ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അനുനിമിഷം കുതിച്ചുയരുന്ന ലോകത്തിൽ നമ്മളുടെ മക്കളെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ പരിശുദ്ധമായ ഭാഷ പഠിപ്പിയ്ക്കാൻ ഉദാസീനത കാട്ടാതിരിയ്ക്കട്ടെ, ആ അമ്മമാർ!
നല്ലൊരു നാളെയെ സ്വപ്നം കണ്ടുണരാൻ ആഗ്രഹിയ്ക്കാം!!!!
"Women are always special. They make the world Beautiful"
Agree with that ?

പ്രതികരണം--പത്രം--കര്‍ഷകര്‍

 March 13 at 4:19pm

കര്‍ഷകപ്രശ്നം 

നോട്ടു അസാധുവാക്കിയതിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു സൌരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
പക്ഷേ, പ്രതികരണം വളരെ നികൃഷ്ടമായ രീതിയിലാണെന്ന് പറയാതെ വയ്യ. നൂറുകണക്കിന് കര്‍ഷകര്‍ വിളവുകള്‍ ട്രാക്ടറില്‍ കൊണ്ടുവന്നു കലക്ടറേറ്റിനു മുന്നിലിട്ട് കത്തിച്ചു!!
ജില്ലാ സഹകരണ ബാങ്കുകളില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിയ്ക്കാത്തത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി..
സര്‍ക്കാര്‍ കൃഷിക്കാരോട് പലപ്പ്പോഴും ക്രൂരമായി പെരുമാറുന്നു എന്നുതന്നെ പറയാം.
ബിരിയാണിച്ചോര്‍ അധികമായാല്‍ കുഴിച്ചുമൂടുന്നവര്‍ക്കും, ഗാന്ധിത്തലകള്‍ കയ്യിലുണ്ടെങ്കില്‍ എന്തും സ്വായത്തമാക്കാം എന്നഹങ്കരിക്കുന്നവര്‍ക്കും അധികാരത്തിന്റെ മെത്തയില്‍ കയറിഇരുന്നു വിലസുന്നവനും മനസ്സിലാവില്ല ഒരു കര്‍ഷകന്റെ നോവുകള്‍...
നിത്യേന 3 നേരം ഉരുള ഉരുട്ടി ഇഴുങ്ങുന്നവനും അറിയില്ല ആ അരി എത്ര കടുത്ത ശാരീരിക-മാനസിക-സാമ്പത്തിക കഷ്ടതകള്‍ താണ്ടിയാണ് ഉല്‍പ്പാദിയ്ക്കപ്പെടുന്നത് എന്ന്...
പ്രകൃതികൂടി അവരെ കൈവിട്ടു പോയിരിയ്ക്കുന്നു.
കര്‍ഷകന്റെ ത്യാഗത്തിന്റെ വില കണ്ടു എന്നു നടിയ്ക്കാത്ത ദുഷ്ടന്മാരായ സര്‍ക്കാരുകളാണ് ഈ കര്‍ഷകരുടെ കണ്ണീരിനു സമാധാനം പറയേണ്ടത്....
പക്ഷെ, നൂറുകണക്കിന് കിലോ വഴുതിനങ്ങ പശുക്കള്‍ക്ക് തിന്നാന്‍ കൊടുത്തും, ധാന്യങ്ങള്‍ കത്തിച്ചു കളഞ്ഞും, പാല്‍ റോട്ടിലോഴുക്കിയും പ്രതിഷേധം കാണിക്കുന്നത്ക ര്‍ഷകന്റെ ധിക്കാരം തന്നെയാണ്.
ശിക്ഷാര്‍ഹമായ കുറ്റമാണിത്......

പ്രതികരണം--പത്രം--തെലുങ്കാന



അമ്മ ദൈവങ്ങള്‍....(തെലുങ്കാന)
ഫെബ്രുവരി 28, 2016 · 

ഫെബ്,28-ആംന്തിയിലെ വാരാന്തപ്പതിപ്പ് വായന കുശാലായി. മനുമാസ്റ്റർ എന്ന കലാകാരനെയും,കോളിൻ തുബ്രോൺ എന്ന സഞ്ചാരസാഹിത്യകാരനെയുമൊക്കെ ആദരവോടെ കൈകൂപ്പിയ ശേഷം അടുത്ത വാർത്തയിലേക്ക് കടന്നു. വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചുനേരമങ്ങിനത്തന്നെ ഇരുന്നു പോയി

വൈവിദ്ധ്യത നിറഞ്ഞ ഭാരത ഭൂമിയിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജനകോടികൾ!
തെലുങ്കാനയെ കാക്കുന്ന 2 അമ്മദൈവങ്ങളെ ദർശിക്കാൻ പോയ സി.കെ.റിംജുവിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ തോന്നി, നമ്മൾ പ്രബുദ്ധ ഭാരതവാസികൾ തന്നെയോ?

വാറങ്കൽ ജില്ലയിലെ കാട്ടുഗ്രാമമായ മെഡാരത്തിൽ 2 വര്ഷം കൂടുമ്പോൾ നടത്തുന്ന 'ജാത്ര' എന്ന 4 ദിവസത്തെ ഉത്സവത്തിനായി ജനലക്ഷങ്ങൾ ഒത്തു ചേരുകയാണ്. 'സമ്മക്ക', മകൾ 'സാരലമ്മ' എന്നീ മലദേവതമാരേയും കുടുംബാംഗങ്ങളേയും പ്രതിഷ്ടിച്ചിരിയ്ക്കുന്ന ക്ഷേത്രമാണിവിടെ. അവർ ഒന്നിച്ചു ചേരുന്ന വേളയിൽ ഭക്തജനങ്ങളും അവരുടെ കൂടെ ഈ 4 ദിവസവും കുടുംബത്തോടെ കഴിയാൻ ആഗ്രഹിയ്ക്കുന്നു.

തീറ്റയും, കുടിയുമാണത്രെ പ്രധാന ആരാധന. 
അവരെ പ്രീതിപ്പെടുത്താൻ ആടിനെ അറുത്തും കോഴിയെക്കൊന്നും രക്തപ്പുഴയൊഴുക്കുന്നൂ. ഈ 4 ദിവസവും. കുടിയ്ക്കാൻ വിദേശ നിര്മ്മിതമായ മദ്യവും സുലഭം. അതിന്നായി 60,000 കടകൾ അവിടെ ഉണ്ടെന്നു ലേഖകൻ പറയുന്നു. ഈ വർഷം ഫെബ്,17 മുതൽ 20 വരെയായിരുന്നു ഉത്സവം. ലേഖകനും അവിടെ ഒരുനാൾ കഴിയുന്നു. രക്തക്കറ പുരണ്ട, രക്തത്തിൽ കുതിർന്ന മണ്ണിൽ ഒട്ടിപ്പിടിയ്ക്കുന്ന ചെരുപ്പകൾ വലിച്ചെടുത്തു നടന്നു, നമുക്കായി അവിടത്തെ ദൃശ്യങ്ങൾ കാട്ടിത്തരുവാൻ..
.
ഒഡിഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നൊക്കെ ഭക്തപ്രവാഹമുണ്ട്‌. കിലോമീ്റ്ററുകളോളം സ്ഥലത്താണ് തമ്പുകൾ കെട്ടി ഒരുക്കിയിട്ടുള്ളത്. കൂടാതെ കാളവണ്ടികളിലും  കാറുകളിലും ട്രാക്ടറുകളിലും കഴിയുന്നവരുമുണ്ട്. ഒരു കോടിയോളം വരുന്ന ഭക്തജനങ്ങൾ !
പതിനായിരക്കണക്കിനു പോലീസുകാർ സദാ ജാഗരൂകരായിരിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് സർക്കാർ ഇതിന്നായി ചെലവഴിയ്ക്കുന്നത്.


പരിപൂർണ്ണ ക്രമസമാധാനമാണ് ഇവിടെയുള്ളത്. സമാധാനപരമായ, ആരോഗ്യ പ്രശ്നങ്ങളില്ലാത്ത, മരണമോ മറ്റു അപരാാധങ്ങളൊ ഒന്നുമില്ലാതെ മംഗളമായി കഴിയുന്ന നാളുകൾ. ലഹരിയിൽ മുഴുകുംമ്പോളും അവർ വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നു. 


പ്രൈമറി വിദ്യാഭ്യാസം പോലും ഇല്ലാത്ത നല്ലൊരു പക്ഷം ജനങ്ങളുടെ വിശ്വാസങ്ങൾ!!
ഈ വൈരുദ്ധ്യതയാണോ നമ്മളെ സംരക്ഷിയ്ക്കുന്നത്?

പ്രതികരണം--മദ്രാസ്‌ H.C--പെ.മുരു

വിധിന്യായം 

July 9, 2016 ·
'ഒരു പുസ്തകം നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഉപേക്ഷിയ്ക്കുക .പുസ്തകം വായിക്കണമെന്ന് ആരും നിര്‍ബന്ധിയ്ക്കുന്നില്ല, 
സാഹിത്യാഭിരുചികള്‍ വ്യത്യസ്തമാണ്- ഒരാള്‍ക്ക് ശരിയും സ്വീകാര്യവുമായത് മറ്റൊരാള്‍ക്ക് അങ്ങിനെയാവണമെന്നില്ല. എഴുതാനുള്ള അവകാശം തടസ്സപ്പെടാത്തതായിരിക്കണം.'--
മദ്രാസ്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം.
(സന്ദര്‍ഭം-പെരുമാള്‍ മുരുകന്‍ കേസ്)
ഇനി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണ്ട കാര്യത്തില്‍.......???

പ്രതികരണം--പത്രം--എന്‍ഡോസള്‍ഫാന്‍

 7th ആഗസ്റ്റ്‌, 2015

(എന്ടോസല്‍ഫാന്‍)

ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്‍ത്തല്‍ അത്ര എളുപ്പമല്ല.

എന്ടോസല്‍ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്‍ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ഇപ്പോഴും സാധാരണക്കാരന്‍റെ നേരെ അനുവര്‍ത്തിച്ചു വരുന്നത്.

കഴിഞ്ഞ മെയ്‌ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.

മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം 'കോടാനുകോടികള്‍ കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള്‍ ഒന്ന് തുറക്കണേ! 
വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്‍ത്തു, നിലവിളി തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!'

(quote )
"ഏതുനേരവും എ.സി മുറികളില്‍, ഭ്രൂണാകൃതിയില്‍ ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്‍ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്‍ക്കോട്ടെ 5000 ഹെക്ടര്‍ പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "

മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്‍ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്‍ഷങ്ങള്‍ക്കുശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട് പാതി മറച്ച, മഴവന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?

കാസര്‍ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്‌, എന്ടോസല്‍ഫാന്‍ ഇരകള്‍ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!! (നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )

കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. കാസര്‍ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!
പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്‍ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!!

എന്ടോസല്‍ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു, ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട്‌ ഒരു റോഡും ഉണ്ടാക്കിയത്രേ...........
ഇപ്പോളത് തകര്‍ന്നൊലിച്ചതായി പത്രത്തില്‍ കണ്ടു.

പക്ഷേ, സര്‍ക്കാരിന് നാണവും, മാനവും ഇല്ലെങ്കിലും, നാട്ടുകാര്‍ക്ക് അങ്ങിനെയല്ല. അവരാകല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!!
(ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)

നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍, ആശ്വാസ വാക്കുകള്‍, സര്‍ക്കാരിന്റെ ഉറപ്പുകള്‍, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്‍പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്‍പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്....
കൂടുതല്‍ ട്രക്കുകള്‍ അതിര്‍ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ.....
നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......

ജയ്‌ ജവാന്‍, ജയ് കിസാന്‍ !!!

പ്രതികരണം --പത്രം--അയ്യപ്പാ

 January 8 ,2017  at 10:33pm

സ്വാമി ശരണം 

മലയാള മങ്കമാരെ,

ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാളമങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ. 
പ്രശ്നം ഏവർക്കും അറിയാമല്ലോ. ഈ നാട്ടിലെ ദുഷ്ടന്മാരായ ചിലർ ഇവിടുത്തെ മങ്കമാരെ ശബരിമലയിൽ വാഴുന്ന അയ്യപ്പസ്വാമിയെ കാണാൻ അനുവദിയ്ക്കുന്നില്ലെന്ന് !.

സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. പൂജാരിയുടെ നിയമനത്തിലും മറ്റുമത പരമായ കാര്യങ്ങളിലും സ്ത്രീക്ക് തുല്യ പങ്കാളിത്തം വേണം.
പെൺപടനായിക തൃപ്തി ദേശായി പറയുന്നു, ദൈവം ഞങ്ങടെ കൂടെയുണ്ട്, പിന്തുണച്ചു കൊണ്ട് എന്ന്. കൂടാതെ, ഭരണഘടനയും. ജനുവരി ൧൦-നും, ൨൫ നും ഇടയ്ക്കു അവർ വരുമ്പോൾ കേരളസർക്കാർ അവരെ സഹായിക്കുമെന്നും പ്രതീക്ഷയുണ്ടത്രേ!
പാവങ്ങൾ! അയ്യപ്പ ദർശനം കിട്ടാതെ സങ്കടപ്പെടുന്ന മലയാളി മങ്കമാർക്കുവേണ്ടി എത്ര ത്യാഗം സഹിച്ചാണ് അവർ പടനയിച്ചു വരുന്നത്!!

മഹാരാഷ്ട്രയിൽ നിന്നും ൧൦൦ പേർ 
കേരളത്തിൽ നിന്നും ൧൦൦ കണക്കിന് 
മറ്റിതര സംഘടന/ പ്രദേശങ്ങളിൽ നിന്ന് ധാരാളം പേര്‍ .......

സർക്കാരിന്റെ പിന്തുണയുമായി പട, അയ്യപ്പസ്വാമിയേ കാണാൻ പോകും.

(തൃപ്തീജി, ഒരു സ്വകാര്യം. (അയ്യപ്പജിക്കു തൃപ്തിയാകാൻ ചില പ്രത്യേക ദിവസങ്ങളുണ്ട്. താങ്കളുടെ ഏറ്റവും അടുത്ത ബന്ധു മരിച്ച് 10 ദിവസത്തിനുള്ളില്‍  അല്ലെങ്കിൽ, കേരളത്തിലെ സ്ത്രീകൾ മാസത്തിൽ 3 ദിവസം വിശ്രമിയ്ക്കുമ്പോള്‍ .....) 

അപ്പോള്‍ വരുന്നിടത്തുവെച്ചു കാണാം, അല്ലെ??
 അങ്ങിനെയുണ്ടോ, ഒരു അയ്യപ്പാജി?

സ്വാമി ശരണം!!

പ്രതികരണം -പത്രം-mt.

(16 ഫെബ്, 2016) 1191,കുംഭം ൩

കൈരളി നമസ്തേ, കൈരളീ........
...
ഇന്നത്തെ പത്രം, 4-ആം പേജ് 
സുഖമായ പത്രവായന...
ശ്രീ എം.ടി.യുടെ കൂടെയുള്ള തുറന്ന സംഭാഷണം എം.എൻ കാരശ്ശേരി എഴുതുന്നു ...

.'......ഭാരതിയാരുടെ 4 വരികളെങ്കിലും അറിയാത്ത ഒരുകുട്ടിയും തമിഴ്നാട്ടിൽ ഉണ്ടാകില്ല. ടാഗോറിന്റെ 4 വരിയെങ്കിലും അറിയാത്ത കുട്ടി ബംഗാളിൽ ഉണ്ടാകില്ല.ആശാന്റെ 4 വരി അറിയാത്ത ലക്ഷക്കണക്കിന്‌ മലയാളി യുവാക്കളെ ഞാൻ കാണിച്ചു തരാം.. ഇതൊരു ദുരന്തമാണ്......'

മണലിൽ ആദ്യക്ഷരം കുറിയ്ക്കൽ നിന്നതോടെ ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം അപ്രത്യക്ഷമായിരിയ്ക്കയാണ്.
എഴുതിപ്പഠിയ്ക്കുകയും, ചൊല്ലിപ്പഠിയ്ക്കുകയും അപരിഷ്കൃതമായിത്തീർന്നിട്ടു കാലങ്ങളായി.
ഭാഷയുടെ സൌന്ദര്യം, സാഹിത്യത്തിനോടുള്ള അഭിരുചി അല്ലെങ്കിൽ ആസ്വാദനം ...ഇതൊക്കെ കേട്ടുകേൾവി മാത്രമായിരിയ്ക്കുന്നു. 

'മാതൃഭാഷയെ അറിയുക,ആസ്വദിയ്ക്കുക, ആദരിയ്ക്കുക' എന്നൊക്കെ ആരോടാണ് പറയുക? സ്വന്തം അമ്മയെ സ്നേഹിക്കാനും ആദരിക്കാനും കഴിയാത്തത്ര വളര്ന്നു പോയീ മലയാളികൾ........

പ്രതികരണം-പത്രം-അഷ്ടമിരോഹിണി

 

r

Uma Namboodiri updated her status.
Sep 12, 2017 2:20pm
വെറുതെ വെറുതേ ഒരു repost
വെറുതെ,വെറുതെ,വെറുതേ
കുത്തിക്കുറിയ്ക്കുന്നു--നട്ടുച്ചയ്ക്ക് -
ആഗസ്ത്, 10, അഷ്ടമിരോഹിണി --- ശ്രീകൃഷ്ണ ജയന്തി.
നരേന്ദ്രദബോൽക്കർ --2013 ഓഗസ്റ്റ് 20
ഗോവിന്ദ് പൻസാരെ - -2015 ഫെബ്രുവരി 20
കൽബുർഗി എം.എം.--2015 ആഗസ്ത് 30
ഇതെന്താ, ജയന്തി ദിവസമോ? മൃത്യുഞ്ജയഹോമം ബുക്കുചെയ്ത തീയതികളോ?
അല്ലേ, അല്ല.
പിന്നെ?

മൃത്യുജ്ഞയഹോമം ചെയ്യണമെന്നു അറിവില്ലാത്തതുകൊണ്ട് വീരമൃത്യു വരിച്ച വരുടെ പേരും രക്തസാക്ഷികളായ ദിവസവും.

കോലാപ്പൂരിലെ ഖനികൾക്കെതിരെ, ഭക്തി വ്യവസായത്തിനെതിരെ സംസാരിച്ച പന്സാരെയെയും മതഭ്രാന്തിനും, ദുരാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരാൻ ശ്രമിച്ചതിന് സ്വതന്ത്ര ചിന്ചിതകനായ ന്തകനായമൂഹ്യപ്രവർത്തകനായ നരേന്ദ്ര ദബോൽക്കറെയും
യുക്തിബോധം ജനങ്ങളിൽ ഉണർത്താൻ ശ്രമിച്ച ചിന്തകനും,ഗവേഷകനും,സാഹിത്യകാരനുമായ കല്ബുര്ഗിയെയും
വക വരുത്തി രാജ്യത്തു ജനങ്ങളുടെ ബോധം മാറ്റാൻ ശ്രമിയ്ക്കുകയാണ് ഒരു കൂട്ടം മതാന്ധർ ........
കൃഷ്ണന്റെ വേഷം കെട്ടിയതുകൊണ്ടോ, ഉറക്കെ കൃഷ്ണനെ വിളിച്ചത് കൊണ്ടോ ചെയ്തപാപം തീരുമോ?
പിന്തിരിപ്പൻ ചിന്തയുള്ളവർ, അല്ലെങ്കിൽ സ്വേച്ഛാധിപത്യവാദികളായ ഒരുകൂട്ടം ഭീരുക്കളായ ആൾക്കാർ തൂലികയെ തോക്കുകൊണ്ട് നേരിടുകയാണ്.
യുക്തിബോധം കുറ്റമാണ് ? ?
അതിനു ശിക്ഷ വധം???
സത്യമേവ ജയതേ!!

പ്രതികരണം--പത്രം--ദത്തു മാഷ്‌

ദത്ത് മാഷ്‌ 

May 31, 2016 5:04am
ആയുസ്സ് പരമാവധി നീട്ടി കൊണ്ടുപോകാന്‍ ശ്രമിയ്ക്കുന്നു....എന്നിട്ടെന്തുനേട്ടം???
ഷഷ്ടിപൂര്ത്തിയും, സപ്തതിയും, മറ്റും മറ്റും കേമമായി കൊണ്ടാടി....എന്നിട്ടെന്തുണ്ടായി???
മരണാനന്തരം മാവിന്റെ പശതട്ടി കത്തിച്ചാമ്പലാവാനും പറ്റി .....എന്നിട്ടെന്തുണ്ടായി?????
കാലം കടന്നു പോയി, അങ്ങിനെയൊരാള്‍ ജീവിച്ചിരുന്നുവോ ??? ലോകം ചോദിയ്ക്കുന്നു.
"നോക്കൂ, മനുഷ്യന്റെ സൌന്ദര്യം എന്നുപറയുന്നത് ഇതാണ്. പരോപകാരാര്ത്ഥമുള്ള ജീവിതം. സഹജീവികളെ കരുതലോടെ ചേര്‍ത്തു പിടിയ്ക്കുന്ന മനോഭാവം. അതുള്ളിടത്ത് വിജിഗീഷുവായ മൃത്യുവിനുപോലും താഴ്ത്താനാകാത്ത ജീവിതത്തിന്റെ കൊടിപ്പടം പാറുക തന്നെ ചെയ്യും!"
മേല്‍പ്പറഞ്ഞ വരികള്‍ സംസാരിക്കാന്‍ നാക്കില്ലാത്ത, താടിയെല്ലുകളില്ലാത്ത, ഇടിഞ്ഞു തൂങ്ങിയ കവിളുകളുള്ള 'ചന്ദ്രദത്ത്' എന്ന 70 കാരന്റെ, തൃശൂരിലെ തളിക്കുളം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ ആത്മസൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു മഹാമനുഷ്യന്റെ.......... കൂടുതല്‍ അറിയാന്‍ ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പ് വായിക്കൂ....

ജീവിതപന്ഥാവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എങ്ങും എന്റെ പാദമുദ്രകള് പതിഞ്ഞു കാണുന്നില്ലാ......
ദീര്ഘയുസ്സുണ്ടായിട്ടെന്തു കാര്യം?????
ദത്ത് മാഷുടെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിയ്ക്കുന്നു.....

പ്രതികരണം --പത്രം --ദയാബായി

 December 21, 2015

ദയാബായി 

പതിവില്ലാതെ, ഇന്ന് അതിരാവിലെ 'മലയാളപ്പെരുമ'യില്‍ എഴുതി, 'കൈരളി നമസ്തേ,കൈരളീ......
മഹാത്മാഗാന്ധി, അമരനായത് എങ്ങിനെയാണ്? അര്‍ത്ഥനഗ്നന്‍, വടികുത്തിപ്പിടിച്ച് മുന്നോട്ടല്‍പം  കുനിഞ്ഞു നടക്കുന്ന ആ ചിത്രം ലോകമെങ്ങുമുള്ള ജനതയുടെ മനസ്സില്‍ ഇപ്പോഴും വ്യക്തമായി കൊത്തിവെച്ചിരിയ്ക്കുന്നു. 
    ഒരു മനുഷ്യനെ, ആ വ്യക്തിയുടെ സ്വഭാവത്തെ, മഹത്വത്തെ അളക്കുന്നത് വേഷവിധാനം കൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ അല്ല എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നത്, മനസ്സിലാക്കേണ്ടത് അത്യന്താവശ്യമാണ്.
    ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍. 

"ദയാബായി", താരങ്ങളില്‍ താരമാണവര്‍. 'വിശുദ്ധയായ മദര്‍തെരീസ' തന്നെ. 40 വര്‍ഷമായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിയ്ക്കയാണവര്‍. അസാധാരണ വ്യക്തിത്വമുള്ള, ജന്മം കൊണ്ട് മലയാളിയായ മേഴ്സി മാത്യു എന്ന ലോകമെങ്ങും ആദരിയ്ക്കുന്ന സാമൂഹ്യ സേവിക.അവരെ ജന്മം നല്‍കിയ മലയാളം മനസ്സിലാക്കിയില്ല.
ഈയിടെയായി പലപ്പോഴായി അവര്‍ കേരളത്തിലെ പലേ പരിപാടികൾക്കും , ആദരവുകള്‍ ഏറ്റുവാങ്ങാനുമായി വന്നുകൊണ്ടിരിയ്ക്കുന്നു.

    ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
      പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.
      കൈരളി നമസ്തേ, കൈരളീ...........

കേഴുക, പ്രിയനാടേ!!!

പ്രതികരണം -- കൂടംകുളം

 Uma Namboodiri

April 9, 2016
 
''കൂടംകുളം' എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ഓര്‍മ്മ വരിക 'കാളകൂടം' എന്ന വാക്കാണ്‌.

ഈ അണുനിലയത്തിന്റെ സ്ഥിതിഗതികള്‍ വായിച്ചപ്പോള്‍ അന്തം വിട്ടിരുന്നു. 17,൦൦൦ കോടി രൂപ ചെലവഴിച്ചു (ധൂര്‍ത്തടിച്ചു) ഉണ്ടാക്കിയ ഈ നിലയം, പതിനായിരക്കണക്കിനു സമരക്കാരെ അതിജീവിച്ചു പണിത ദുരന്തനിലയമോ? 
2014 ഡിസംബര്‍ 30-നു റിയാക്ടര്‍, NPCക്ക് ഒരു വര്‍ഷ വാറന്റിയോടെ റഷ്യന്‍ കമ്പനി കൈമാറി. വാറന്റി അവസാനിക്കും മുന്‍പേ അറ്റകുറ്റപ്പണികള്‍ക്കായി അത് അടച്ചിടുകയും ചെയ്തു.
സിവിലിയന്‍ പദ്ധതിയായി ഉദ്ഘോഷിച്ച ഈ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും, നടത്തിപ്പും സുതാര്യമാകും എന്ന വസ്തുത കാറ്റില്‍പ്പറത്തി.....
എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം...
ചെര്‍ണോബില്‍ -ഉം, ഫുക്കുഷമയും പഴയ കഥയായി...  
ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പടിപടിയായി ആണവനിലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ തുടങ്ങിയിരിക്കുന്നു. പാരിസ്ഥിതി സൌഹാര്‍ദ്ദപരമായ, സുരക്ഷിതത്വം ഉറപ്പുള്ള, ചെലവു കുറഞ്ഞതുമായ വൈദ്യുതി .ഉല്‍പ്പാദനത്തിലേയ്ക്ക് ലോകം തിരിയുമ്പോള്‍ ആണവ പാര്‍ക്കുകളും മറ്റും നിര്‍മ്മിയ്ക്കാനുള്ള വ്യഗ്രതയിലാണ് നമ്മുടെ രാജ്യത്തുള്ളവര്‍. 
വൈദ്യതി എന്നാല്‍ വികസനമെന്ന കാഴ്ച്ചപ്പാടുള്ളവരാണ് ചിലര്‍. കോടിക്കണക്കിനു രൂപ ചെലവാക്കിയാലും ആണവ നിലയം തന്നെ വേണം ഊര്‍ജോത്പാദനത്തിനു എന്ന് ശഠി്യ്ക്കുന്നവര്‍ !
അടച്ചുപൂട്ടിയാലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ‍മാരകമായ വികിരണങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും കടുത്ത ഭീഷണിയായിത്തീരും എന്ന് മറക്കുന്ന മനുഷ്യര്‍.....
ലക്ഷക്കണക്കിന്‌ ലിറ്റര്‍ വിസര്‍ജ്ജനമാലിന്യങ്ങള്‍ ‍ദിനംതോറും കടലില്‍ തള്ളുമ്പോള്‍ നശിയ്ക്കുന്ന ജലസമ്പത്ത്-- ! 
എല്ലാം കണ്ടിരിയ്ക്കാം. എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം.......!

കേഴുക മമ നാടേ !!!

April 9, 2016
 
''കൂടംകുളം' എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ഓര്‍മ്മ വരിക 'കാളകൂടം' എന്ന വാക്കാണ്‌.

ഈ അണുനിലയത്തിന്റെ സ്ഥിതിഗതികള്‍ വായിച്ചപ്പോള്‍ അന്തം വിട്ടിരുന്നു. 17,൦൦൦ കോടി രൂപ ചെലവഴിച്ചു (ധൂര്‍ത്തടിച്ചു) ഉണ്ടാക്കിയ ഈ നിലയം, പതിനായിരക്കണക്കിനു സമരക്കാരെ അതിജീവിച്ചു പണിത ദുരന്തനിലയമോ? 
2014 ഡിസംബര്‍ 30-നു റിയാക്ടര്‍, NPCക്ക് ഒരു വര്‍ഷ വാറന്റിയോടെ റഷ്യന്‍ കമ്പനി കൈമാറി. വാറന്റി അവസാനിക്കും മുന്‍പേ അറ്റകുറ്റപ്പണികള്‍ക്കായി അത് അടച്ചിടുകയും ചെയ്തു.
സിവിലിയന്‍ പദ്ധതിയായി ഉദ്ഘോഷിച്ച ഈ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും, നടത്തിപ്പും സുതാര്യമാകും എന്ന വസ്തുത കാറ്റില്‍പ്പറത്തി.....
എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം...
ചെര്‍ണോബില്‍ -ഉം, ഫുക്കുഷമയും പഴയ കഥയായി...  
ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പടിപടിയായി ആണവനിലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ തുടങ്ങിയിരിക്കുന്നു. പാരിസ്ഥിതി സൌഹാര്‍ദ്ദപരമായ, സുരക്ഷിതത്വം ഉറപ്പുള്ള, ചെലവു കുറഞ്ഞതുമായ വൈദ്യുതി .ഉല്‍പ്പാദനത്തിലേയ്ക്ക് ലോകം തിരിയുമ്പോള്‍ ആണവ പാര്‍ക്കുകളും മറ്റും നിര്‍മ്മിയ്ക്കാനുള്ള വ്യഗ്രതയിലാണ് നമ്മുടെ രാജ്യത്തുള്ളവര്‍. 
വൈദ്യതി എന്നാല്‍ വികസനമെന്ന കാഴ്ച്ചപ്പാടുള്ളവരാണ് ചിലര്‍. കോടിക്കണക്കിനു രൂപ ചെലവാക്കിയാലും ആണവ നിലയം തന്നെ വേണം ഊര്‍ജോത്പാദനത്തിനു എന്ന് ശഠി്യ്ക്കുന്നവര്‍ !
അടച്ചുപൂട്ടിയാലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ‍മാരകമായ വികിരണങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും കടുത്ത ഭീഷണിയായിത്തീരും എന്ന് മറക്കുന്ന മനുഷ്യര്‍.....
ലക്ഷക്കണക്കിന്‌ ലിറ്റര്‍ വിസര്‍ജ്ജനമാലിന്യങ്ങള്‍ ‍ദിനംതോറും കടലില്‍ തള്ളുമ്പോള്‍ നശിയ്ക്കുന്ന ജലസമ്പത്ത്-- ! 
എല്ലാം കണ്ടിരിയ്ക്കാം. എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം.......!

കേഴുക മമ നാടേ !!!

Saturday, 13 September 2025

ഓര്‍മ്മകള്‍ --പൂജവെപ്പ്

 

Uma Namboodiri
പണ്ടൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാലം....പൂജവെപ്പുകാലം..ഈ ആഘോഷക്കാലത്തെ ഏറ്റവും രസമെന്താണെന്നു വെച്ചാൽ, പുസ്തകം തുറക്കരുത്‌. വായിക്കരുത്...എന്ന നിർബന്ധം..
എന്നാലോ, പതിവിനു വിപരീതമായി പത്രമോ മറ്റെന്തെങ്കിലും എഴുതിയത് കാണുമ്പോൾ ഓട്ടക്കണ്ണിട്ടു വായിക്കാൻ മോഹവും....
വടുക്കിനിയുടെ തെക്കുകിഴക്ക് ഭാഗത്ത് ഉയരത്തിൽ മെറൂൺ നിറത്തിൽ സ്വർണ്ണയിലകളുള്ള പട്ടുതുണിയ്ക്കുള്ളിൽ നിറയെ ഗ്രന്ഥങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍.....
രണ്ടു നേരവും 'സരസ്വതി നമസ്തുഭ്യം ....' ചൊല്ലി തൊഴുതു നമസ്ക്കരിക്കുമ്പോൾ വിശ്വസിച്ചു, ഈ ഗ്രന്ഥങ്ങളും പുസ്തകങ്ങളുമൊക്കെ നിശ്ചയമായും സരസ്വതീ ദേവി  വായിച്ചിട്ടുണ്ടാകുമെന്ന്....ആ വിശ്വാസങ്ങള്‍ ദൃഢമായിരുന്നു. 
നേരം നേദിയ്ക്കുന്ന അവിലും മലരും പഴവും, സന്ധ്യക്ക് നേദിയ്ക്കുന്ന  ശർക്കരപ്പായസവും, അതിനുമുകളിൽ ഇറ്റിയ്ക്കുന്ന നെയ്യും ശർക്കരയും,തുളസിപ്പൂവും ചേർന്ന സുഗന്ധവും... ....
ഹാ! ഹാ!
ആ സുഗന്ധം, സ്വാദ് 
ഓർക്കുമ്പോൾ തന്നെ ഒരു ഹരം.....
മനോഹരമായ സങ്കല്പങ്ങള്‍.....
ഇന്നും അങ്ങിനെയല്ലാ എന്ന് വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല.....
ഏവർക്കും സരസ്വതീ കടാക്ഷം ഉണ്ടാകട്ടെ....
.മണലിൽ എഴുതിയെഴുതി കൈവിരലുകൾ തേഞ്ഞ കാരണവർമാരുടെ പേരക്കുട്ടികൾ ഒരിക്കലെങ്കിലും മണലിൽ ഹരിശ്രീ കുറിയ്ക്കട്ടെ !