Saturday, 13 September 2025

സ്പന്ദനങ്ങള്‍ ---വാമന മൂര്‍ത്തി

 ഇന്ന് ചിങ്ങം ൧൫.(15 )

ചിങ്ങം 10 -ആം ന്തി, ഭാദ്രമാസം -൪ (4)ചിത്ര നക്ഷത്രം. 

അന്നാണ് ആദ്യമായി പെരുമ്പിളിശ്ശേരിയിലെ മിത്രാനന്ദപുരം ക്ഷേത്രത്തിൽ പോകുന്നത്.
കാഴ്ചയിൽ ആധുനികത കടന്നുകൂടിയിട്ടുണ്ടെങ്കിലും ശാന്തഗംഭീരമായ, സൗന്ദര്യവും ഐശ്വര്യവുമുള്ള ക്ഷേത്രം. പ്രതിഷ്ഠ അപൂർവ്വമായിട്ടുള്ളത് എന്ന് പറയാം--വാമനമൂർത്തിയുടെ. മനോഹരമായി അലങ്കരിച്ചു നിൽക്കുന്ന ഒരു ഓനിച്ചുണ്ണിയുടെ വാത്സല്യം തുളുമ്പുന്ന പ്രസന്ന വദനമാണ് ശ്രീകോവിലില്‍ സ്വാഗതം ചെയ്യുന്നത്.

ക്ഷേത്രത്തിനോട് ചേർന്ന് നല്ലൊരു കുളം. പിൻഭാഗത്തു ഊട്ടുപുര. ഊട്ടു പുരയ്ക്കുമുന്നിൽ പൊതുജങ്ങൾക്ക് ഭക്ഷണം കഴിയ്ക്കാൻ വിശാലമായ ഹാളുണ്ട്, അതിന്റെ മുന്നിൽ മറ്റു ക്ഷേത്രങ്ങളിൽ അപൂർവമായി കണ്ട് വരുന്ന മനോഹരമായ സങ്കൽപം- "നക്ഷത്രവനം"
.
ഞങ്ങൾ ചോറൂണിനു വന്നവരെല്ലാം അവനവന്റെ പ്രിയപ്പെട്ടവർക്കായി അവരുടെ നക്ഷത്രം നോക്കി ജലാഭിഷേകം ചെയ്തു. പലരും ൨൭ നക്ഷത്രങ്ങളെയും സ്മരിച്ചു ജലം തർപ്പണം ചെയ്തു. 
ആദ്യം കൂവളത്തിനാണ് തർപ്പണം ചെയ്തത്. ചെറിയ സ്വാര്‍ത്ഥത .... ഞങ്ങൾ രണ്ടുപേരും , പേരക്കുട്ടിയും ചിത്രനാളുകാർ - പരമശിവസങ്കല്പമായ ഈ വൃക്ഷത്തിനെ വന്ദിച്ച ശേഷം വൃത്തിയുള്ള നടപ്പാതയിൽക്കൂടി സന്തോഷത്തോടെ നടന്ന് നീങ്ങി അശ്വതി മുതൽ രേവതിവരെയുള്ള ചുറ്റും തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. എല്ലാവൃക്ഷങ്ങള്‍ക്കും  തറകെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന സംരക്ഷിച്ചിരിയ്ക്കുന്ന എല്ലാ വൃക്ഷങ്ങള്‍ക്കും  ഓരോ കപ്പ് വീതം വെള്ളമൊഴിച്ച് പ്രാര്‍ത്ഥിച്ചു ..........
ലോകാ സമസ്താ..... 
  
ഓരോ നക്ഷത്രക്കാരും  അവരവരുടെ ജന്മനക്ഷത്രത്തിൽ പറഞ്ഞിരിക്കുന്ന  പക്ഷിയെ, മൃഗത്തെ ഭക്ത്യാദരപൂർവ്വം സ്മരിയ്ക്കണമെന്നു പൂർവ്വജർ പറയുന്നു. അവയെ നശിപ്പിയ്ക്കാതിരിക്കൽ മാത്രമല്ല,വേണ്ടപോലെ സംരക്ഷിച്ചു വളർത്തുകയും വേണമത്രേ. നിത്യേന ഇവയെ മാത്രമല്ല, ജന്മനക്ഷത്രത്തിന്റെ അധിപതിയായ ദേവതയേയും, ഭൂതത്തെയും കൂടി ഭക്തിയോടെ പൂജിയ്ക്കുകയും കൂടി ചെയ്‌താൽ ആയുസ്സും,ഐശ്വര്യവും വർദ്ധിയ്ക്കും എന്നും ശ്രുതി.
ചിത്രനാളുകാരുടെ പക്ഷി - കാകൻ. മൃഗം - ആൾപുലി (!!) ഞങ്ങളുടെ ദേവത അസുരഗണത്തിൽപ്പെട്ട തൃഷ്‌ടാവാണ്‌. ഭൂതം--അഗ്നിയും. 
മേല്പറഞ്ഞവയെ ഒന്നും തീരെ ഉപദ്രവിക്കാറില്ല, ബഹുമാനമുണ്ടുതാനും.
പക്ഷേ, മൃഗം - 'ആൺപുലി-'.പൂജിക്കാതെങ്ങിനെ??
വാമനമൂർത്തി പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ 'ഓത്തൂട്ട് '(ഓത്തുകൊട്ടാണത്രേ! ) പ്രധാനമാണ്. ചുറ്റുവട്ടത്തുള്ള പത്തു ഇല്ലക്കാരാണ് ഇത് നടത്തുന്നത് എന്നും കേട്ടു. അടുത്തുള്ള നാലില്ലക്കാരുടെ ഊരാണ്മയിലുള്ള ക്ഷേത്രമാണിത്. ഇവിടെ വെച്ച് ഉണ്ണികളുടെ ഉപനയനവും മറ്റും നടത്തുക പതിവാണ്.

ഇതിനൊക്കെ പുറമേ, പറമ്പ് കച്ചവടം എളുപ്പമായി നടക്കാൻ ഒരു പിടി മണ്ണ് ഇവിടെ നിന്നും കൊണ്ട് പോയി വില്പന നടക്കേണ്ട സ്ഥലത്തു കുഴിച്ചിട്ടാൽ മതിയാത്രെ ! 
വാമനന്റെ മൂന്നടി മണ്ണളവ് ഇപ്പോഴും എത്ര ആദരവോടെയാണ് പലരും ഓർക്കുന്നത്.!
എന്തായാലും ഓണമാസത്തിലൊരു വാമനമൂർത്തി ദർശനം--ഏറെ നാളായി കേട്ട് വന്നിരുന്ന നക്ഷത്രവനദർശനം. ആകെ ഗംഭീരമായ ദിവസം.
ചോറൂണ് സദ്യയുണ്ട്, 'തന്മയ്' തിട്ടയിൽ ന് എല്ലാ അനുഗ്രഹാശിസ്സുകളും നൽകി മടങ്ങുമ്പോൾ മനസ്സിൽ നക്ഷത്രവനത്തിന് കീഴെ ചെലവാക്കിയ നിമിഷങ്ങളും, വാമനമൂർത്തിയുടെ മനോഹരമായ ചിരിയുമായിരുന്നൂ മനസ്സിൽ.

No comments:

Post a Comment