വനിതാദിനം-2
2021
അങ്ങിനെ ഒരു വനിതാ സുദിനം കൂടെ കഴിഞ്ഞു.
ഓരോ ആഘോഷങ്ങളും കഴിയുമ്പോൾ നമുക്ക് സമാധാനിയ്ക്കാം.....അവശവർഗ്ഗം, അബലവർഗ്ഗം കൂടുതൽ ശക്തിപ്രാപിച്ചുവരുമെന്നു...
ലോകത്തിലെ സകലമാന വനിതകളേ, സ്വന്തം കാലിന്മേൽ നിൽക്കുന്നവരേ, സ്വന്തം കാലിൽ നില്ക്കാൻ ശ്രമിയ്ക്കുന്നവരേ, നിൽക്കാൻ സാധിയ്ക്കാത്തവ്ർക് വേണ്ടി പോരാടുന്നവരേ.......
ഇത്രയും നല്ലൊരു ദിനം നമുക്കൊരുക്കിത്തന്നതിനു ആരോടാണ് നാം നന്ദി പ്രകടിപ്പിക്കേണ്ടത്?
ഇത്രയും നല്ലൊരു ദിനം നമുക്കൊരുക്കിത്തന്നതിനു ആരോടാണ് നാം നന്ദി പ്രകടിപ്പിക്കേണ്ടത്?
വനിതാ വർഗ്ഗങ്ങളോട് ദയതോന്നി അവരെ രണ്ടു കാലിൽ നിർത്താൻ സഹായിക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ?
അതോ അവരെ നിലത്തു (നിലയ്ക്ക്) നിർത്താൻ ശ്രമിയ്ക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? ........ആരോട് ചൊല്ലണം നന്ദിവാക്കു ??
അതോ അവരെ നിലത്തു (നിലയ്ക്ക്) നിർത്താൻ ശ്രമിയ്ക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? ........ആരോട് ചൊല്ലണം നന്ദിവാക്കു ??
വനിതാസുദിനത്തിൽ പത്രം ഏറെ നിരാശപ്പെടുത്തി. ഒന്നാം പേജു മുഴുവൻ പീഡന വാർത്തകൾ. .അതും പിഞ്ചു വിദ്യാർത്ഥിനികളെ !! പീഡിപ്പിക്കുകയും, വകവരുത്തുകയും.! കഷ്ടം എന്നല്ലാതെ എന്ത് പറയും ? എന്ത് ചെയ്യാൻ കഴിയും??
ഇന്നും പത്രവാർത്തയുടെ 40 % കയ്യടക്കിയിരിയ്ക്കുന്നതു ഇത്തരം വാർത്തകൾ തന്നെ. ഇതൊരു ഓർമ്മപ്പെടുത്തലാണോ ?.ആണെങ്കിൽ എന്താണ് ഉദ്ദേശിയ്ക്കുന്നതാവോ???
വരും തലമുറയിലെ അമ്മമാരെങ്കിലും ശ്രമിച്ചാൽ വർഗ്ഗഭേദമില്ലാത്ത, തുല്യതയിൽ ജീവിയ്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാം..
ചുരുങ്ങിച്ചുരുങ്ങി വരുന്ന ലോകം. അതിർത്തികൾക്കും, അതിർത്തിസേനകൾക്കും, യുദ്ധോപകരണങ്ങൾക്കും പ്രസക്തി നഷ്ടപ്പെടാൻ പോകന്ന വരും കാലങ്ങളിൽ, ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അനുനിമിഷം കുതിച്ചുയരുന്ന ലോകത്തിൽ നമ്മളുടെ മക്കളെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ പരിശുദ്ധമായ ഭാഷ പഠിപ്പിയ്ക്കാൻ ഉദാസീനത കാട്ടാതിരിയ്ക്കട്ടെ, ആ അമ്മമാർ!
നല്ലൊരു നാളെയെ സ്വപ്നം കണ്ടുണരാൻ ആഗ്രഹിയ്ക്കാം!!!!
"Women are always special. They make the world Beautiful"
Agree with that.
Every day is Women's Day
So, nothing special about today
: March 8, 2016 ·
यत्र नार्यस्तु पूजन्ते
रमन्ते तत्र देवता
at least treat them as equals......
No comments:
Post a Comment