നമ്മുടെ കാക്കകള്‍
ഡിസംബർ, 29, 2015
നല്ലൊരു മദ്ധ്യാഹ്നം.
കാരണം ഏറെക്കാലത്തിനു ശേഷമാണ് വടുക്കോര്‍ത്ത് ഒരു വിശിഷ്ടാതിഥി എത്തിച്ചേരുന്നത്..
സ്വയം വിളിച്ചറിയിക്കുകയും ചെയ്തു, കാ, കാ, ക്രാ ക്രാ...ഞാൻ എത്തിയിട്ടുണ്ടേ എന്ന്. ....
കുറച്ചു ചോറ് വിളമ്പിക്കൊടുത്തു.
നാളുകള്‍ക്കു ശേഷം കാക്കത്തമ്പുരാട്ടി ഭക്ഷണം ചോദിച്ചു വരികയല്ലേ ..
ചാഞ്ഞും ചെരിഞ്ഞും നോക്കി പ്രത്യേക രീതിയില്‍ കുറുകി നന്ദി പറയാന്‍ തുടങ്ങി. 'ക കാര' വർഷം തന്നെ. 'വിരുന്നുകാരുണ്ടാകും, ഭക്ഷണം കരുതിക്കോളിന്‍' എന്നു മുന്നറിയിപ്പും....
ഒരുകാലത്ത് മനുഷ്യന്റെ നിത്യജീവിതവുമായി ഇത്രയധികം ഇണങ്ങിക്കഴിഞ്ഞിരുന്ന മറ്റൊരു ജീവി ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. കാക്കകളുമായി മനുഷ്യന്റെ ബന്ധം അത്ര പ്രബലമാണ്. നിത്യസന്ദർശകരായ ഇവർ കണ്ണില്‍ക്കണ്ടതൊക്കെ കൊത്തിത്തിന്നുന്നവരാണ്. എന്നാലും ഇവര്‍ക്ക് നമ്മുടെ കോലായില്‍ നല്ലസ്ഥാനം തന്നെയാണ് നല്‍കിയിരുന്നത്.
"ചീത്തകൾ കൊത്തിവലിക്കുകിലും
ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ" ആയതുകൊണ്ട് തന്നെ .
മിറ്റത്ത് ഉണക്കാന്‍ വെയ്ക്കുന്ന ധാന്യങ്ങളും, കൊണ്ടാട്ടനും, കൊപ്രയുമെല്ലാം കൊത്തിയെടുക്കാന്‍ ഓട്ടക്കണ്ണിട്ട്, കഴുത്തു വെട്ടിച്ചു, ചാഞ്ഞും, ചെരിഞ്ഞും തഞ്ചം നോക്കിയിരുന്ന അവനെ (അവളെ) തോല്‍പ്പിയ്ക്കാന്‍ പഴയ ശീലക്കുട വെയ്ക്കും. ചിലപ്പോള്‍ കണ്ണാടിയും. കൂസലില്ലാതെ കാക്ക കൊത്താന്‍ വരുമ്പോള്‍ നന്നായി ശകാരിയ്ക്കുകയുംചെയ്യും. അപ്പോള്‍, കൌശലക്കാരായ ഇക്കൂട്ടര്‍ വേറെ എന്തെങ്കിലും കൊത്തിക്കൊണ്ടു പോകാന്‍ മടിയ്ക്കില്ല. എന്നാല്‍ അതുകൊണ്ട് നമുക്കാകട്ടെ ദേഷ്യമൊട്ടില്ലതാനും. മണ്ടയിലൊന്നു ഞോണ്ടിപ്പോയാലും, കയ്യിലെ നെയ്യപ്പം സൂത്രത്തില്‍ കൊത്തിപ്പോയാലും ചെറിയ പരിഭവം മാത്രം.
അല്ലെങ്കിലും, ധര്‍മ്മ ശാസ്ത്രത്തില്‍ ഇടം നേടിയ കാകന്മാരെ (പഞ്ചതന്ത്രം കഥകള്‍) ബഹുമാനിയ്ക്കാതെ പറ്റുമോ?
ഓരോ ശ്രാദ്ധവും പര്യവസാനിയ്ക്കുന്ന 'കൈ കൊട്ടല്‍ ' എത്ര ഉദാത്തമായതാണെന്ന് ഒരു വിശ്വാസിക്കേ മനസ്സിലാകൂ. ആ കൈ കൊട്ടലിന്‍റെ ശബ്ദ തരംഗങ്ങള്‍ എത്ര ദൂരത്താണെങ്കിലും അതിന്‍റെ സിഗ്നല്‍ കാക്കകള്‍ക്ക് കിട്ടാതിരിക്കില്ല. പക്ഷേ, ഇക്കാലത്ത് വളരെ അപൂര്‍വമായേ അത് സംഭവിക്കുന്നുള്ളൂ. അന്തരീക്ഷം മാലിന്യം കൊണ്ട് നിരഞ്ഞതുകൊണ്ട് ആകുമോ? സ്ഥിരമായി കൃത്യ സമയത്ത് ഭക്ഷണം കഴിക്കാന്‍ വരുന്ന കാക്കകളും ഇപ്പോള്‍ അപൂര്വ്വമായിരിക്കുന്നു. അണ്ണാനും ചവിറ്റിലക്കിളികളും വെലിച്ചോറിനായി അടിപിടി കൂടുന്നതിന്നിടക്ക് കാക്കച്ചി വന്നാല്‍ അവര്‍ പതുക്കെ പിന്‍ വാങ്ങുന്ന കാഴ്ചയും കാണാം. പിത്രുക്കള്‍ക്കുള്ള ബലി / വെലിച്ചോറ്, കാക്ക കൊത്തിയില്ലെങ്കില്‍ എത്ര മനോവ്യഥയാണ് പലരും അനുഭവിയ്ക്കുന്നത് !
ഇവരുമായി ഒരു ജന്മജന്മാന്തര ബന്ധമാണ് നമുക്കുള്ളതെന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ടാണല്ലോ, മുടങ്ങാതെ കാരണവര്‍മാര്‍ പണ്ട് 'മൃഗബലിയജ്ഞം' നടത്തിയിരുന്നത്.
(വൈശ്യത്തട്ടില്‍ നേദിച്ചു വെച്ച 'നേദ്യച്ചോറ്' കഴിക്കരുതെന്ന് അന്നു ശാസനയായി പറയുമ്പോള്‍ അര്‍ത്ഥം മനസ്സിലായിരുന്നില്ല.)
കാലം കടന്നുപോകുമ്പോള്‍ കാക്കകള്‍ അപൂര്‍വജീവികളായിത്തുടങ്ങിയോ? കാക്കകളുടെ കരച്ചില്‍ (കരയലല്ലാ, അതിന്‍റെ സ്വാഭാവിക ശബ്ദം) കേള്‍ക്കുന്നത് അപൂര്‍വമായ സംഭവമായിക്കൊണ്ടിരിക്കുകയാണല്ലോ, അല്ലേ? (ഇവയ്ക്കു വംശനാശം സംഭവിയ്ക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്.).
നേരം വെളുക്കാനും കാക്കകള്‍ വേണമെന്നില്ലാതായല്ലോ, അല്ലെ?
കാക്കപുരാണം അത്രപെട്ടെന്ന് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. തല്‍ക്കാലം ഒരനുബന്ധം പറഞ്ഞു നിര്‍ത്താം.....
2018 ഏപ്രില്‍
അടുത്ത ഈയിടെ വായിച്ച ഒരു വാര്‍ത്ത വീണ്ടും കാക്കയെ പറ്റി എഴുതാന്‍ പ്രേരിപ്പിക്കുകയാണ്.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ തീരനഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലത്രേ ! മാത്രമല്ല, അവയുടെ വംശം വര്‍ദ്ധിക്കുകയും അന്നാട്ടിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അത് ബാധിച്ചു തുടങ്ങുകയും ചെയ്തുന്നുവത്രേ! ചെറുപ്രാണികളെ മുഴുവൻ ഇന്ത്യന്‍ കാക്കകള്‍ അകത്താക്കുന്നതായും ഇത്തരത്തിലുള്ള മറ്റു പല ജീവികളും അപ്രത്യക്ഷമാകുന്നതായും പരിസ്ഥിതി വകുപ്പ് കണ്ടെത്തി. സംഗതി നിയന്ത്രണാതീതമായപ്പോള്‍ അധികൃതർ വേണ്ട നടപടികള്‍ എടുക്കാന്‍ തുടങ്ങി.
ആദ്യമാദ്യം മലയാളികള്‍ മാത്രമല്ല, മറ്റു തദ്ദേശവാസികളും കടല്‍ കടന്ന് വന്ന ആ വിരുന്നുകാരുടെ സാന്നിദ്ധ്യം ആസ്വദിച്ചിരുന്നു. എന്തായാലും കാക്കകള്‍ ആ നാട്ടില്‍ കൂടുകൂട്ടി സ്ഥിരതാമാസക്കാന്‍ ഭരണകൂടം അനുവദിക്കുമെന്ന കാര്യം സംശയകരമാണ്. പരിസ്ഥിതി, വനം വകുപ്പ് ജാഗ്രതയിലാണ്. എന്തായാലും പരദേശികളുടെ അംഗസംഖ്യ കൂടാന്‍ അവര്‍ അനുവദിക്കുകയില്ല. കടല്‍ കടന്ന് വന്നത് തങ്ങളുടെ നാട്ടുകാര്‍ ആണെങ്കിലും രാജ്യദ്രോഹം ചെയ്യുന്നത്, തങ്ങളുടെ അന്നദാതാക്കളെ കഷ്ടത്തിലാക്കുന്നത് മലയാളികളും പൊറുക്കാന്‍ സാദ്ധ്യതയില്ല.
ഈ സന്ദര്‍ഭത്തില്‍ മാസങ്ങള്‍ക്ക് മുന്പ് ആഴ്ചപ്പതിപ്പില്‍ വന്ന 'ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്' ന്‍റെ ഒരു കഥ ഓര്‍മ്മ വന്നു.
(താല്പര്യമുള്ളവര്‍ക്ക് ----മുന്പ് വായിക്കാത്തവര്‍ക്കായി ആ കഥ ഇവിടെ പോസ്റ്റ് ചെയ്യട്ടേ....)
2017... മാർച്ച് 7
ബഹ്‌റൈന്‍ ലെ കാക്കകള്‍
ഏറെ മാസങ്ങള്‍ക്ക് മുന്നെയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ബഹ്റൈനിലെ കാക്കകളേക്കുറിച്ചുള്ള ചെറുകഥ ആഴ്ചപ്പതിപ്പിൽ വായിച്ചത്.
ചില കഥകൾ വായിച്ചാൽ വല്ലാതെ ഇഷ്ടപ്പെടും അപ്പോൾ ആരെഴുതി ആ കഥയിലെ ആകർഷണം എന്തായിരുന്നു എന്ന് കുറിച്ച് വെക്കും. ഈയിടെ തുടങ്ങിയ ശീലമാണ്. മകളുടെ കുട്ടിയ്ക്കുള്ള കുറിപ്പുകളാണ് അവ. നോട്ടുപുസ്തകങ്ങൾ നിറയുകയാണ്, പ്രതികരണങ്ങൾ, ആസ്വാദനങ്ങൾ..... അങ്ങിനെ......(സ്വാർത്ഥതയാണ് ഇതിനു പിന്നിൽ....സ്വന്തം മനസ്സുഖം. ക്ഷമിക്കുക )
സ്വന്തം മുറ്റത്തു വരുന്ന കാക്കകളെപ്പറ്റി, കേദാറിലെ കാക്കകളെപ്പറ്റി, ഇപ്പോളിതാ, ബഹ്റൈനിലെ കാക്കകളെ അനുസ്മരിയ്ക്കുന്നു, ഷിഹാബുദ്ദീന്റെ കൂടെ ....
അല്ലെങ്കിലും കാക്കത്തമ്പുരാട്ടികള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു കഥാപാത്രമായിരുന്നല്ലോ! കാക്കകളോട് എന്തോ പ്രത്യേകമായ 'ഒരിതു' നമുക്ക് ഇപ്പോഴും തോന്നുന്നു, ഇല്ലേ? പൂർവ്വജന്മവുമായി ഇണക്കിയ ഭാരതീയ വിശ്വാസങ്ങളാകാം കാരണം. (ബലിച്ചോറു കൊത്താൻ വേറെ ആർക്കാണ് അർഹത!) അതുമല്ല----- രാവിലെ വിളിച്ചുണര്‍ത്താന്‍, വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍.....എത്രയെത്ര കാര്യങ്ങള്‍ക്കാണ് നമ്മ്ളിവരെ ആശ്രയിക്കുന്നത്!
സാഹിത്യസമ്മേളനത്തായി കഥാകൃത്ത് ബഹ്റൈനിൽ എത്തുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവധി ദിവസം. 25 കി.മീ. കടൽപ്പാലം കടന്നു ഹെറിറ്റേജ് വില്ലജ് സന്ദർശിച്ചു മടങ്ങി. പിന്നെ തുറമുഖക്കാഴ്ച്ചകൾ കണ്ടുകണ്ടങ്ങിനെ നിൽക്കുകയായിരുന്നു. ആധുനികരീതിയിലുള്ള തുറമുഖം. നങ്കൂരമിട്ടു കിടക്കുന്ന കൂറ്റൻ കപ്പലിലെ ഗോഡൗണിന് ഒരു ടൌൺ ഹാളിന്റെ ആകൃതി.
കടലിൽ നാട്ടിയ നീണ്ട കുറ്റികൾക്ക് മുകളിൽ ശീതക്കാറ്റ് സഹിക്കാനാകാതെ ചുരുണ്ട ചൂളിപ്പിടിച്ചിരിയ്ക്കുന്ന കറുത്ത പക്ഷികൾ. പാവം തോന്നി. അപ്പോള്‍ കൂടെയുള്ള ആരോ പറഞ്ഞു. ആ കറുത്ത പക്ഷികൾ നമ്മുടെ നാട്ടിലെ കാക്കകളാ.......
അമ്പരന്നുപോയി.
നാട്ടിലെ കാക്കകളോ?
ഗുജറാത്തിൽ നിന്നും ഗോതമ്പുമായി വന്ന കപ്പൽ കൊച്ചിയിലെത്തി. കുറച്ചു ഗോതമ്പ് അവിടെയിറക്കി. നാട്ടിൽ നിന്നും അരിയും മറ്റു സാധനങ്ങളും കയറ്റി. ഗോഡൗണിൽ കൊഴിഞ്ഞു വീഴുന്ന അരിയും ഗോതമ്പ് മണികളും കൊത്തിത്തിന്നാൻ നിരവധി കാക്കകൾ എത്തിച്ചേർന്നു. കപ്പൽ തുറമുഖം വിടാറായി. എത്ര ആട്ടിവിട്ടിട്ടും പറന്നുപോകാൻ കൂട്ടാക്കാതെ കാക്കകൾ.
ഒടുവിൽ ക്ഷമ നശിച്ച, ദേഷ്യം വന്ന ബംഗാളി പയ്യൻ ഷട്ടർ ഇട്ടു.
അങ്ങിനെ ആർത്തിമൂത്ത് കപ്പലിൽ കുടുങ്ങി വന്ന കാക്കകളാണ് ഗതികേടിലായി തുറമുഖത്തെ കടൽക്കുറ്റികളിൽ കൂനിക്കൂടിയിരിയ്ക്കുന്നത്. .
സഹിക്കാൻ വയ്യാത്ത കാലാവസ്ഥ. കഴിക്കാനും ഒന്നും ഇല്ല. പാവം കാക്കകൾ!
അങ്ങിനെ വിശപ്പ് സഹിയ്ക്കാന്‍ വയ്യാതെ അന്നാട്ടിലെ ദേശീയ പക്ഷികളായ ബുൾബുളുകളെ ആഹരിക്കാൻ തുടങ്ങി. കേറിക്കിടക്കാൻ ഇടമില്ലാത്ത കാക്കകൾ തുറമുഖത്തെ കുറ്റിത്തലക്കല്‍ കുത്തിയിരുപ്പായി. വേറെവിടെ പ്പോകാന്‍ ?
ഇതിനിടെ സർക്കാർ ദേശീയ പക്ഷികളെ കൊന്നതിന്നുന്ന ശത്രുക്കളെ വെടിവെയ്ക്കാൻ ഓർഡർ ഇറക്കി.
സ്വന്തം നാട്ടുകാരുടെ ദയനീയ സ്ഥിതി ഓർത്തു ദുഖിതനായ കഥാകാരന്‍റെ (ആത്മഗതം) ---കാക്കയാണെങ്കിലും മനിശനല്ലേ?
കാക്കകൾക്ക് മനസ്സിലാകുന്നുണ്ടോ ആവോ നാട്ടുകാരനായ സ്നേഹഹൃദയമുള്ള കഥാകാരന്റെ ഉപദേശം !--'കപ്പലിന്റെ ഗോഡൗൺ തുറന്നാൽ മക്കളെ, വേഗം അതിൽപ്പോയ ഇരുന്നോളിൻ. ന്നാ, മ്മടെ കൊച്ചീത്തന്നെ തിരിച്ചെത്താം.' കഥാകൃത്ത് ആത്മഗതം--"എല്ലാ കാക്കമാരുടെയും അവസ്ഥ ഇത് തന്നെ. വെടികൊണ്ട് ചാവാനാണ് യോഗം!!"
ഒരു പക്ഷെ, പൂർവ്വജന്മഫലമാകുമോ ഈ കാക്കകളെ ബഹ്റൈനിലെത്തിച്ചത് ???
എന്തായാലും മലയാളികളെപ്പോലെ ലോകത്തിന്റെ മുക്കിലും മൂലയിലും ചേക്കേറുന്ന ജീവി വേറെയും ഉണ്ടെന്ന് ഇപ്പോളാ അറിഞ്ഞത്. ഒരു കണക്കിന് അത് നന്നായി. ഇനി അഥവാ ഇവര് നാട്ടില്‍ അന്യം നിന്ന് പോയാല്‍ നമുക്ക് അവിടെ പോയി പിടിച്ച് കൊണ്ടുവരാമല്ലോ !
ബഹ്‌റൈന്‍ലെ കാക്കകള്‍
2018 ഏപ്രില്‍
അടുത്ത ഈയിടെ വായിച്ച ഒരു വാര്‍ത്ത വീണ്ടും കാക്കയെ പറ്റി എഴുതാന്‍ പ്രേരിപ്പിക്കുകയാണ്.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ തീരനഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലത്രേ ! മാത്രമല്ല, അവയുടെ വംശം വര്‍ദ്ധിക്കുകയും അന്നാട്ടിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അത് ബാധിച്ചു തുടങ്ങുകയും ചെയ്തുന്നുവത്രേ! ചെറുപ്രാണികളെ മുഴുവൻ ഇന്ത്യന്‍ കാക്കകള്‍ അകത്താക്കുന്നതായും ഇത്തരത്തിലുള്ള മറ്റു പല ജീവികളും അപ്രത്യക്ഷമാകുന്നതായും പരിസ്ഥിതി വകുപ്പ് കണ്ടെത്തി. സംഗതി നിയന്ത്രണാതീതമായപ്പോള്‍ അധികൃതർ വേണ്ട നടപടികള്‍ എടുക്കാന്‍ തുടങ്ങി.
ആദ്യമാദ്യം മലയാളികള്‍ മാത്രമല്ല, മറ്റു തദ്ദേശവാസികളും കടല്‍ കടന്ന് വന്ന ആ വിരുന്നുകാരുടെ സാന്നിദ്ധ്യം ആസ്വദിച്ചിരുന്നു. എന്തായാലും കാക്കകള്‍ ആ നാട്ടില്‍ കൂടുകൂട്ടി സ്ഥിരതാമാസക്കാന്‍ ഭരണകൂടം അനുവദിക്കുമെന്ന കാര്യം സംശയകരമാണ്. പരിസ്ഥിതി, വനം വകുപ്പ് ജാഗ്രതയിലാണ്. എന്തായാലും പരദേശികളുടെ അംഗസംഖ്യ കൂടാന്‍ അവര്‍ അനുവദിക്കുകയില്ല. കടല്‍ കടന്ന് വന്നത് തങ്ങളുടെ നാട്ടുകാര്‍ ആണെങ്കിലും രാജ്യദ്രോഹം ചെയ്യുന്നത്, തങ്ങളുടെ അന്നദാതാക്കളെ കഷ്ടത്തിലാക്കുന്നത് മലയാളികളും പൊറുക്കാന്‍ സാദ്ധ്യതയില്ല.
ഈ സന്ദര്‍ഭത്തില്‍ ആറ് വര്ഷം മുന്പ് ആഴ്ചപ്പതിപ്പില്‍ വന്ന 'ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്' ന്‍റെ ഒരു കഥ ഓര്‍മ്മ വന്നു.
(താല്പര്യമുള്ളവര്‍ക്ക് ----മുന്പ് വായിക്കാത്തവര്‍ക്കായി ആ കഥ ഇവിടെ പോസ്റ്റ് ചെയ്യട്ടേ....)
പഴയ ആഴ്ചപ്പതിപ്പുകള്‍ ഒതുക്കി വെക്കുന്നതിന്നിടയിലാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ബഹ്റൈനിലെ കാക്കകളേക്കുറിച്ചുള്ള ചെറുകഥ കണ്ണില്‍ പെട്ടത്.
ചില കഥകൾ വായിച്ചാൽ വല്ലാതെ ഇഷ്ടപ്പെടും അപ്പോൾ ആരെഴുതി ആ കഥയിലെ ആകർഷണം എന്തായിരുന്നു എന്ന് കുറിച്ച് വെക്കും. ഈയിടെ തുടങ്ങിയ ശീലമാണ്. മകളുടെ കുട്ടിയ്ക്കുള്ള കുറിപ്പുകളാണ് അവ. നോട്ടുപുസ്തകങ്ങൾ നിറയുകയാണ്, പ്രതികരണങ്ങൾ, ആസ്വാദനങ്ങൾ..... അങ്ങിനെ......(സ്വാർത്ഥതയാണ് ഇതിനു പിന്നിൽ....സ്വന്തം മനസ്സുഖം. ക്ഷമിക്കുക )
സ്വന്തം മുറ്റത്തു വരുന്ന കാക്കകളെപ്പറ്റി, കേദാറിലെ കാക്കകളെപ്പറ്റി, ഇപ്പോളിതാ, ബഹ്റൈനിലെ കാക്കകളെ അനുസ്മരിയ്ക്കുന്നു, ഷിഹാബുദ്ദീന്റെ കൂടെ ....
അല്ലെങ്കിലും കാക്കത്തമ്പുരാട്ടികള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു കഥാപാത്രമായിരുന്നല്ലോ! കാക്കകളോട് എന്തോ പ്രത്യേകമായ 'ഒരിതു' നമുക്ക് ഇപ്പോഴും തോന്നുന്നു, ഇല്ലേ? പൂർവ്വജന്മവുമായി ഇണക്കിയ ഭാരതീയ വിശ്വാസങ്ങളാകാം കാരണം. (ബലിച്ചോറു കൊത്താൻ വേറെ ആർക്കാണ് അർഹത!) അതുമല്ല----- രാവിലെ വിളിച്ചുണര്‍ത്താന്‍, വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍.....എത്രയെത്ര കാര്യങ്ങള്‍ക്കാണ് നമ്മ്ളിവരെ ആശ്രയിക്കുന്നത്!
സാഹിത്യസമ്മേളനത്തായി കഥാകൃത്ത് ബഹ്റൈനിൽ എത്തുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവധി ദിവസം. 25 കി.മീ. കടൽപ്പാലം കടന്നു ഹെറിറ്റേജ് വില്ലജ് സന്ദർശിച്ചു മടങ്ങി. പിന്നെ തുറമുഖക്കാഴ്ച്ചകൾ കണ്ടുകണ്ടങ്ങിനെ നിൽക്കുകയായിരുന്നു. ആധുനികരീതിയിലുള്ള തുറമുഖം. നങ്കൂരമിട്ടു കിടക്കുന്ന കൂറ്റൻ കപ്പലിലെ ഗോഡൗണിന് ഒരു ടൌൺ ഹാളിന്റെ ആകൃതി.
കടലിൽ നാട്ടിയ നീണ്ട കുറ്റികൾക്ക് മുകളിൽ ശീതക്കാറ്റ് സഹിക്കാനാകാതെ ചുരുണ്ട ചൂളിപ്പിടിച്ചിരിയ്ക്കുന്ന കറുത്ത പക്ഷികൾ. പാവം തോന്നി. അപ്പോള്‍ കൂടെയുള്ള ആരോ പറഞ്ഞു. ആ കറുത്ത പക്ഷികൾ നമ്മുടെ നാട്ടിലെ കാക്കകളാ.......
അമ്പരന്നുപോയി.
നാട്ടിലെ കാക്കകളോ?
ഗുജറാത്തിൽ നിന്നും ഗോതമ്പുമായി വന്ന കപ്പൽ കൊച്ചിയിലെത്തി. കുറച്ചു ഗോതമ്പ് അവിടെയിറക്കി. നാട്ടിൽ നിന്നും അരിയും മറ്റു സാധനങ്ങളും കയറ്റി. ഗോഡൗണിൽ കൊഴിഞ്ഞു വീഴുന്ന അരിയും ഗോതമ്പ് മണികളും കൊത്തിത്തിന്നാൻ നിരവധി കാക്കകൾ എത്തിച്ചേർന്നു. കപ്പൽ തുറമുഖം വിടാറായി. എത്ര ആട്ടിവിട്ടിട്ടും പറന്നുപോകാൻ കൂട്ടാക്കാതെ കാക്കകൾ.
ഒടുവിൽ ക്ഷമ നശിച്ച, ദേഷ്യം വന്ന ബംഗാളി പയ്യൻ ഷട്ടർ ഇട്ടു.
അങ്ങിനെ ആർത്തിമൂത്ത് കപ്പലിൽ കുടുങ്ങി വന്ന കാക്കകളാണ് ഗതികേടിലായി തുറമുഖത്തെ കടൽക്കുറ്റികളിൽ കൂനിക്കൂടിയിരിയ്ക്കുന്നത്. .
സഹിക്കാൻ വയ്യാത്ത കാലാവസ്ഥ. കഴിക്കാനും ഒന്നും ഇല്ല. പാവം കാക്കകൾ!
അങ്ങിനെ വിശപ്പ് സഹിയ്ക്കാന്‍ വയ്യാതെ അന്നാട്ടിലെ ദേശീയ പക്ഷികളായ ബുൾബുളുകളെ ആഹരിക്കാൻ തുടങ്ങി. കേറിക്കിടക്കാൻ ഇടമില്ലാത്ത കാക്കകൾ തുറമുഖത്തെ കുറ്റിത്തലക്കല്‍ കുത്തിയിരുപ്പായി. വേറെവിടെ പ്പോകാന്‍ ?
ഇതിനിടെ സർക്കാർ ദേശീയ പക്ഷികളെ കൊന്നതിന്നുന്ന ശത്രുക്കളെ വെടിവെയ്ക്കാൻ ഓർഡർ ഇറക്കി.
സ്വന്തം നാട്ടുകാരുടെ ദയനീയ സ്ഥിതി ഓർത്തു ദുഖിതനായ കഥാകാരന്‍റെ (ആത്മഗതം) ---കാക്കയാണെങ്കിലും മനിശനല്ലേ?
കാക്കകൾക്ക് മനസ്സിലാകുന്നുണ്ടോ ആവോ നാട്ടുകാരനായ സ്നേഹഹൃദയമുള്ള കഥാകാരന്റെ ഉപദേശം !--'കപ്പലിന്റെ ഗോഡൗൺ തുറന്നാൽ മക്കളെ, വേഗം അതിൽപ്പോയ ഇരുന്നോളിൻ. ന്നാ, മ്മടെ കൊച്ചീത്തന്നെ തിരിച്ചെത്താം.' കഥാകൃത്ത് ആത്മഗതം--"എല്ലാ കാക്കമാരുടെയും അവസ്ഥ ഇത് തന്നെ. വെടികൊണ്ട് ചാവാനാണ് യോഗം!!"
ഒരു പക്ഷെ, പൂർവ്വജന്മഫലമാകുമോ ഈ കാക്കകളെ ബഹ്റൈനിലെത്തിച്ചത് ???
എന്തായാലും മലയാളികളെപ്പോലെ ലോകത്തിന്റെ മുക്കിലും മൂലയിലും ചേക്കേറുന്ന ജീവി വേറെയും ഉണ്ടെന്ന് ഇപ്പോളാ അറിഞ്ഞത്. ഒരു കണക്കിന് അത് നന്നായി. ഇനി അഥവാ ഇവര് നാട്ടില്‍ അന്യം നിന്ന് പോയാല്‍ നമുക്ക് അവിടെ പോയി പിടിച്ച് കൊണ്ടുവരാമല്ലോ !
കാക്കപുരാണം
2017 ഏപ്രില്‍
കേദാര്‍നാഥിലെ കാക്കകള്‍
മിനിഞ്ഞാന്ന് പേരക്കുട്ടിയുടെ കൂടെ പുസ്തകങ്ങള്‍ വാങ്ങാനായി തൃശൂരില്‍ പോയി.
കുട്ടി, അവള്‍ക്കുവേണ്ട പുസ്തകങ്ങള്‍ അമ്മയുടെ സഹായത്തോടെവാങ്ങി.. വായനയില്‍ ഓരോരുത്തര്‍ക്കും ഓരോ രുചി. ഞാനെടുത്തപുസ്തകം, 'ധ്യാന്‍ തര്‍പ്പണ്‍' എഴുതിയ 'കേദാര്‍നാഥിലെ കാക്കകള്‍'. പേരിലെ വ്യത്യസ്തതയും, പേജ് മറിച്ചപ്പോള്‍ ശിവപുരിബാബയെപ്പറ്റി എഴുതിയതും ആണ് ആ പുസ്തകം വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.
പുസ്തകത്തിനു132 പേജുകള്‍, 9 അദ്ധ്യായങ്ങള്‍. ആദ്യം തന്നെ ബാബയെപ്പറ്റി എന്താണ് എഴുതിയതെന്നു നോക്കി. പിന്നെ കേദാറിലെ കാക്കകള്‍ക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു വായന തുടങ്ങി.
കേദാര്‍നാഥക്ഷേത്രത്തിനു കുറച്ചപ്പുറത്ത് കാവല്‍നായകനായ, ശിവഭൂതങ്ങളില്‍ ഒരാളായ കാലഭൈരവന്റെ പ്രതിഷ്ഠയുണ്ട്. തൊട്ടപ്പുറത്തുള്ള പാറയില്‍ വിടര്‍ത്തിപ്പിടിച്ച ചിറകുകളുമായി, കാലഭൈരവനെ നോക്കി, ഈറന്‍ ശരീരവുമായി ശാന്തരായി വെറുതെയിരിയ്ക്കുന്ന കാക്കകള്‍. ബലിക്കാക്കകള്‍. അന്തരീക്ഷത്തിലെ കുളിര്‍മ്മ അവയുടെ ശബ്ദത്തെയും ബാധിച്ചിരിയ്ക്കുന്നു. എഴുത്തുകാരന്‍ പറയുന്നു, 3 കാലങ്ങളേയും മറികടന്നുകൊണ്ടുള്ള ഒരു സ്വനസംക്രമണം അദ്ദേഹത്തിനു കാക്കകളുടെ ശബ്ദത്തില്‍ അനുഭവപ്പെടുന്നു എന്ന്. അതല്ലെങ്കില്‍ കാക്കകളുടെ കരച്ചിലിന് 'കാലഭൈരവത്വം' ഉണ്ട്, എന്ന്. നമ്മുടെ വിചാര- വികാരങ്ങളുടെ ഭിത്തി ഭേദിച്ച് കടക്കാന്‍ കഴിയുന്ന ശബ്ദത്തിനുടമ. ഒരു'അതീതത്വ' സ്വഭാവമുള്ള പക്ഷി. ചിരഞ്ജീവി.
അങ്ങിനെ കേദാര്‍നാഥിലെ കാലഭൈരവനെ നോക്കിയിരിയ്ക്കുന്ന ശാന്തരായ കാക്കക്കൂട്ടം എഴുത്തുകാരനെ ജീവന്റെ നിഗൂഢങ്ങളായ തലങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ്.
ഓഷോയുടെ മെഡിറ്റേഷന്‍ റിസോര്‍ട്ടില്‍ ശബ്ദതരംഗങ്ങള്‍ കടന്നുവരാത്ത പിരമിഡില്‍ ധ്യാനാവസ്ഥയില്‍ ഇരിയ്ക്കുമ്പോള്‍, മൌനത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ ആണ്ടിരിക്കുംപോള്‍ കാക്കയുടെ ശബ്ദം തനിയ്ക്കുള്ളില്‍ നിന്നും കേള്‍ക്കാന്‍ സാധിയ്ക്കുന്നു വന്നു ധ്യാന്‍ തര്പ്പണ്‍ പറയുന്നു.
ഈ പുസ്തകം ഹിമാലയന്‍ യാത്രാനുഭൂതി പങ്കുവെക്കുന്ന ഒന്നാണ്. 12000 അടി മുകളിലേയ്ക്ക് നമ്മള്‍ എത്തുമ്പോള്‍, അതിലും ഉയരങ്ങളിലേയ്ക്ക് നമ്മുടെ മാനസിക നില ഉയര്‍ത്താന്‍ കഥാകാരന് സാധിയ്ക്കുന്നു. കാരണം അദ്ദേഹത്തിനുള്ള ദാര്‍ശനികപരമായ കാഴ്ചപ്പാടുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മളിലും എന്തൊക്കെയോ അനുഭൂതി നിറയ്ക്കുന്നുണ്ട്. ഖലീല്‍ ജിബ്രാനെയും, ഓഷോവിനെയും,സ്മരിച്ചുകൊണ്ട്, സെന്‍ കഥകളുമായി കഥാകാരന്‍ നമ്മളെ പുതിയൊരു മാനസികനിലയിലെയ്ക്ക് ഉയര്‍ത്തുന്നു. ബാവുളിന്റെ വേഷമണിഞ്ഞ് പൌര്‍ണ്ണമി രാവില്‍ നിറകണ്ണുകളോടെ ആനന്ദിച്ചു നില്‍ക്കുമ്പോള്‍ ധ്യാന്‍ ഓര്‍ത്തു, ഒരു 'ഏക് താര' ഉണ്ടായിരുന്നെങ്കില്‍! ചുണ്ടുകളില്‍ ബാവുള്‍ സംഗീതം ഉണ്ടായിരുന്നെങ്കില്‍!!
തീര്‍ത്ഥാടകരെ ചുമക്കുന്ന നിസ്സഹായരായ കുതിരകളുടെ അവസ്ഥ ഓര്‍ത്ത് പരിതപിച്ചു. ഏതുകാലത്തും പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവര്‍. പേശി ബലം ശാപമായിക്കിട്ടിയവര്‍! ഹരിദ്വാര്‍ മുതല്‍ മുകളിലേയ്ക്ക് പോകുന്തോറും അതിമനോഹരങ്ങളായ ഉരുണ്ട വിവിധ നിറത്തിലും,വലുപ്പത്തിലുമുള്ള പാറക്കല്ലുകള്‍ കാണാം. ഇതിനുള്ള കാരണം ഗംഗാസാഗറിലെ കപിലമുനി ആശ്രമത്തിലെ സനാതന ദാസ് പറഞ്ഞു കൊടുക്കന്നു- 'പത്ഥര്‍ ഭാഷാ ഹെ'. മനുഷ്യര്‍ കല്ലുകളില്‍ കവിത വിരിയ്ക്കുന്ന പോലെ പ്രകൃതി ഇവിടെ പാറക്കല്ലുകളില്‍ മനോഹര സൃഷ്ടി നടത്തിയിരിയ്ക്കുന്നു.
ഇന്ത്യയില്‍ മാത്രമല്ല, ചൈന, തിബറ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കാക്കകളും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട വിശ്വാസം നിലനില്‍ക്കുന്നു. തിബറ്റിലെ ബുദ്ധമതക്കാര്‍ കാക്കകള്‍ ബോധോദയത്തിലെ ആത്മാക്കളാണെന്നും രക്ഷകരായി തിരിച്ചെത്തുമെന്നും വിശ്വസിയ്ക്കുന്നു.
ബോധോദയം കിട്ടിയ ശേഷം ഭാരതം മാത്രമല്ല, ലോകം മുഴുവനും സഞ്ചരിച്ച ഋഷി തുല്യനായ, 137--ആം വയസ്സില്‍ ദേഹത്യാഗംചെയ്ത ശിവപുരി ബാബയെപ്പറ്റി ഒരദ്ധ്യായത്തില്‍ വിസ്തരിച്ചിരിയ്ക്കുന്നു.
തിബത്തന്‍ ബുദ്ധമതക്കാര്‍ക്ക് രക്ഷകരും, ബോധോദയത്തിലെ ആത്മാക്കളുമാണ് കാക്കകള്‍. നമ്മള്‍ 27 ജന്മനാളുകള്‍ക്ക് നക്ഷത്രമൃഗവും, നക്ഷത്ര വൃക്ഷവും സംകല്‍പ്പിയ്ക്കുന്നപോലെ ഷെമിനിസക്കാര്‍ ഓരോ മനുഷ്യനും ഓരോ ജീവിയുണ്ട് എന്നു വിശ്വസിയ്ക്കുന്നവരാണ്. കാക്കകളെ ആത്മ-മുഗമായി ലഭിയ്ക്കുന്നവര്‍ പുണ്യം ചെയ്തവരാണ് എന്നവര്‍ വിശ്വസിയ്ക്കുന്നു. കാക്കകള്‍, ഇഹത്തെയും പരത്തെയും ജയിച്ചവര്‍.
ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്. സെന്‍ ബുദ്ധിസത്തില്‍ കാക്ക ഒരു മൌന സാന്നിധ്യമാണ്.
സെന്‍ കവി ബാഷോ കുറിച്ചിട്ട ഹൈക്യൂ -
ഉണങ്ങിയ ചുള്ളിക്കമ്പിലിരിയ്ക്കുന്ന
കാക്ക
ശരല്‍ക്കാലത്തെ
ഒരു സന്ധ്യ
ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന ഉണങ്ങിയ ചില്ലയിലിരിയ്ക്കുന്ന കാക്ക. ദുര്ബ്ബലമായിരിയ്ക്കുന്ന അവസാനത്തെ പിടിവള്ളിയും വിട്ടാല്‍ ഏതു നേരവും ഉയര്‍ന്നു പൊങ്ങാന്‍ തയാറായി നില്‍ക്കുകയാണ് മനസ്സ്.
ധ്യാന്‍ തര്‍പ്പണ്‍ ലളിതവും, മനോഹരവുമായ ഭാഷയിലൂടെ വായനക്കാരെ ഹിമാലയത്തിന്റെ ഉന്നതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കാലാതീതമായി ചിന്തിയ്ക്കാനുള്ള പ്രേരണ കിട്ടുന്നു.
ഒരു നല്ല വായന, നല്ല അനുഭൂതി! ധ്യാന്‍ തര്‍പ്പണിനു നന്ദി!