1. ദേശീയ ഗാനം.
3 -1 -2017
15 വര്ഷം മുൻപ് , 'കഭി ഖുശീ കഭി ഗം' എന്ന സിനിമ കാണുന്നതിനിടയ്ക്ക് ശ്യാം നാരായൺ ചൗക്സി (?) ആദരവോടെ എഴുന്നേറ്റു നിന്നു. പക്ഷേ, തങ്ങളുടെ കാഴ്ച മറച്ചു എഴുന്നേറ്റു നിൽക്കുന്ന മനുഷ്യനുനേരെ പിന്നിൽ ഇരിയ്ക്കുന്നവരെല്ലാം ഒച്ചവെച്ചു.
കണ്ടു കൊണ്ടിരിയ്ക്കുന്ന സിനിമയിൽ ദേശീയഗാനം ആലപിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്.
ദേശീയഗാനം ആലപിയ്ക്കുമ്പോൾ ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്ന തന്നെയും, ദേശീയഗാനത്തെത്തന്നെയും അപമാനിച്ച ആ സംഭവം ശ്യാം നാരായൺജിയെ വല്ലാതെ ദു:ഖിപ്പിയ്ച്ചു.
വെറും 52 സെക്കൻഡ്!!
സ്വന്തം രാജ്യത്തിലെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ഒന്നെഴുന്നേറ്റ് ആദരവ് കാണിക്കാന്‍ മടിക്കുന്നവർ---
ദേശീയഗാനത്തിനോട് ചെയ്ത ആ അവഗണന അദ്ദേഹത്തിന് സഹിക്കാൻ ആയില്ല.
ശ്യാം നാരായൺജി സിനിമക്കെതിരെ കേസ് ഫയൽ ചെയ്യുകയും കോടതി സിനിമ പ്രദർശിപ്പിയ്ക്കുന്നത് നിർത്തിവെക്കുകയുംചെയ്തു. പിന്നീട് ദേശീയ ഗാനം ഉള്ള ഭാഗം ഒഴിവാക്കിയാണ് ആ സിനിമ പുറത്തിറക്കിയത്..
ഇപ്പോൾ വീണ്ടും ദേശീയഗാനം എവിടെ, എപ്പോൾ എങ്ങിനെ ആലപിയ്ക്കണം എന്ന ചർച്ച സജീവമായിരിയ്ക്കുന്നു.
ആഗസ്ത് മാസത്തിൽ സുപ്രീം കോടതി പുതിയ ഓർഡർ ഇട്ടിരിയ്ക്കുന്നു. ദേശീയഗാനം സിനിമാതിയേറ്ററുകളിൽ പടം ആരംഭിയ്ക്കുന്നതിനു മുൻപ് ആലപിയ്ക്കണമെന്ന്......
നമ്മുടെ രാജ്യത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾ, അതും നാനാതുറകളിൽ പെട്ടവർ ഒന്നിയ്ക്കുന്ന സ്ഥലമാണല്ലോ, തിയറ്ററുകള്‍ .
മുതലാളിയും തൊഴിലാളിയും സമ്പന്നനും ദരിദ്രനും കർഷകനും എൻജിനീയറും ഡോക്ട്ടരുമെല്ലാം ജാതി മത ഭേദമെന്യേ ഒന്നിയ്ക്കുന്ന ഒരേ ഒരു സ്ഥലം !!
ഇവിടെയല്ലാതെ നാനാതുറകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ, ജീവിക്കുന്നവരെ, ഒത്തൊരുമിച്ചു വേറെ എവിടെ ഒന്നിച്ചു കാണാന്‍ കിട്ടും?
അതിനാൽ ദേശീയഗാനം മറക്കരുതല്ലോ, ഒരുമിച്ചുനിന്ന് ആലപിയ്ക്കുക!!!
അപ്പോൾ ശ്യാം ചരണിനെപ്പോലെയുള്ളവർ ചോദിയ്ക്കുന്നു, എന്തുകൊണ്ട് സിനിമ തിയേറ്ററിൽ മാത്രം ??
വിനോദത്തിനായിട്ടാണ് ജനങ്ങൾ ഇവിടെ ഒത്തുകൂടുന്നത്. ദേശസ്നേഹം പ്രകടിപ്പിക്കാൻ വേറെ എത്ര സ്ഥലങ്ങളും സന്ദര്ഭങ്ങളും ഉണ്ട് ? ദേശസ്നേഹം അടിച്ചേൽപ്പിയ്ക്കാമോ? അത് സ്വാഭാവികമായി ഉണ്ടാകേണ്ടതല്ലേ??
വര്ഷങ്ങള്ക്കു മുൻപുണ്ടായ തന്‍റെ അനുഭവം ഓർത്തുകൊണ്ടാവും അദ്ദേഹം ഇങ്ങനെ പറയുന്നത്---
ദേശസ്നേഹം എന്ന വികാരം, അനുഭൂതി, വീട്ടിൽ, സ്‌കൂളുകളിൽ (വെച്ച്) കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കേണ്ടതാണ്. പക്ഷേ, സംഭവിക്കുന്നത്------
അടുത്ത തലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കേണ്ടവർ തന്നെ ഇങ്ങിനെ അച്ചടക്കമില്ലാത്തവരായാൽ ??
എന്തുകൊണ്ട് ഈ നിയമം പാസാക്കുന്ന സ്ഥലങ്ങളിൽ ദേശീയഗാനം ആലപിയ്ക്കുന്നില്ല ?
പൊതുപരിപാടികൾ നടത്തുന്നയിടങ്ങളിൽ എന്തുകൊണ്ട് ദേശീയഗാനം ആലപിയ്ക്കുന്നില്ല ?
ഒരു സാധാരണ പൗരന് മാത്രം ബാധകമായ കാര്യമാണോ ഇത് ?
അവരിൽ നിന്നും തിരഞ്ഞെടുത്തു ഭരിക്കാൻ പോയവർക്കോ ?
സാധാരണ പൗരന്റെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് ആർക്കൊക്കെ അറിയാം ???
ഭരണഘടനയെ അനുസരിക്കേണ്ടത് എല്ലാ ഭാരതീയ പൗരന്മാരുടെയും ധർമ്മമാണ്. ദേശീയഗാനവും, ദേശീയപതാകയും തരുന്ന സന്ദേശത്തെ ഉൾക്കൊണ്ടു നമ്മുടെ പാരമ്പര്യത്തെ കാത്തു സൂക്ഷിയ്ക്കുക, സഹിഷ്ണുതയോടെ ജീവിയ്ക്കുക.
മേരാ ഭാരത് മഹാന്‍!
ഭാരത് മാതാ കീ ജയ് !!
2. പത്രവാര്‍ത്ത
Sep 12, 2017 4:53am
വെറുതെ വെറുതെ വെറുതെ കുത്തിക്കുറിക്കൂകയാണ്..
പ്രതികരണശേഷി നഷ്ടപ്പെടരുതല്ലോ...
ഈ കഴിഞ്ഞു പോയ ആറാംന്തി ഗുരുദേവനെ പത്രവും അനുസ്മരിച്ചു.
ഈ ഭൂമിയിൽ എല്ലാമനുഷ്യർക്കും ജീവിക്കാൻ തുല്യാവകാശമുണ്ടെന്നു ഉദ്‌ഘോഷിച്ച ഗുരു ---
ഈ പ്രകൃതി സകലമാന ജീവജാലങ്ങൾക്കും കൂടിയുള്ളതാണെന്നും ആവർത്തിച്ചു പറഞ്ഞ ഗുരുദേവൻ.---
ഗുരുദേവനെ മനസാ നമസ്ക്കരിച്ചു.
അദ്ദേഹത്തിന്റെ ഫോട്ടോവിന്നടുത്തുള്ള ആളുടെ മുഖം ശ്രദ്ധിച്ചു. വലിയ അക്ഷരത്തിൽ എഴുതിയിരിയ്ക്കുന്നു, ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു എന്ന്. അവരെപ്പറ്റി അധികമൊന്നും അറിയില്ല. എന്നാൽ അവരുടെ ആ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ്.
ശക്തമായ ആശയങ്ങൾ ഉള്ളവരെ, അത് പ്രകടിപ്പിയ്ക്കുന്നവരെ അടിച്ചമർത്തുക--തന്റേതല്ലാത്ത ആശയത്തിനോട് യോജിക്കാത്തവരോടുള്ള വിമ്മിഷ്ടം, അല്ലെങ്കിൽ തന്റെ ആശയത്തിനെ മറ്റൊരാൾ ചോദ്യം ചെയ്യുക, ഇത് പലർക്കും അസഹ്യമാണ്.
വിമർശനങ്ങൾ ഏറ്റുവാങ്ങാൻ കഴിവില്ലായ്മ അവനവന്റെ പോരായ്മയാണെന്ന് തിരിച്ചറിയാതെ ചോദ്യം ചെയ്യപ്പെടുമ്പോൾ നേരിടാൻ കഴിവില്ലാത്തവന്‍ ഒളിപ്പോരാളിയായി മാറുന്നു.
തൂലികയെ തൂലികകൊണ്ടോ,വാക്കുകള്‍ കൊണ്ടോ നേരിടാൻ കഴിയാത്തവർ തോക്കെടുക്കുകയാണ് .
പക്ഷെ, ഇന്നല്ലെങ്കിൽ നാളെ തൂലികകൾ തോക്കുകളെ കീഴ് പെടുത്തുക തന്നെ ചെയ്യും.
3. പത്രവാര്‍ത്ത (സുധര്‍മ്മ) 2016
Sudharmma is struggling for survival.(news paper says so)
The only Sanskrit newspaper in the world, 'Sudharmma', is still breathing because it's editor wishes to roll his
machine as long as he breathes.......Altogether there are 1.5 lakhs readers including the Sanskrit Vidya Peedhas, Academies and Public libraries from Kashmir to Kerala. Sudharmma finds place for political, civic, art and cultural news etc, but owing to the increase in coast in printing and other things and the very little income from advts, the publisher/editor, 59 year old Sampath Kumar finds it very difficult to manage this daily. He says, the help from the govt (as subsidy) and the income from advertisements are not enough to run it. Moreover the 2 dozen Sanskrit universities of our country are not giving adequate support ..
When 49 years back Varadaraja Perumal from Mysore founded this precious daily, he expected/dreamt of the revival of our ancient and sacred language. But nothing has happened so far. Anyway, Sampath Kumar is still following his father's foot steps and fighting for Sudharmma's life!.
He now decided to print Sanskrit kruthis of India with meanings so that some traditional, classical musicians may subscribe this daily. He has submitted a petition to the Prime Minister also.
Let us pray for the long life of Sudharmma!!
Wishing Shri Sampath Kumar a long and healthy life and may his dreams come true.
April 5, 2016 at 3:06pm ·
എഴുത്തും വായനയും എങ്ങിനെ ഒഴിവാക്കാന്‍???
ചിലപ്പോള്‍ അതൊരു ദുശ്ശീലമായിപ്പോയോ എന്നും സംശയം തോന്നാറുണ്ട്.
വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തുന്നവയാണ് മിക്ക വായനകളും...
പത്രം വായനയും അങ്ങിനെത്തന്നെയാകുന്നു! ചിലപ്പോള്‍ വായിച്ചു കഴിഞ്ഞാല്‍ ഇതൊന്നും അറിയാതിരിക്കുകയാണ് നല്ലത് എന്നും തോന്നിപ്പിയ്ക്കും.
ഇന്ന് പത്രത്തിൽ വായിച്ചത്--
൫൦൦ ഓളം ഇന്ത്യക്കാര്‍ക്ക് വിദേശത്തു രഹസ്യ നിക്ഷേപങ്ങള്‍ ഉണ്ടത്രേ.( പ്രിയപ്പെട്ട നടന്‍റെയും, മരുമകളുടെയും മാത്രമേ പേര് പത്രത്തില്‍ കാണുന്നുള്ളൂ.)
(അധികമായാല്‍ അമൃതും വിഷമാണെന്ന് അവര്‍ക്ക് അറിയില്ലായിരിയ്ക്കും!!!)
3. പ്രിയപ്പെട്ട എഫ്‌ബീ,
ഏറെനാളുകളായല്ലോ, നമ്മൾ തമ്മിൽ സംവാദിച്ചിട്ട് !!
ഒന്നരമാസം കഴിഞ്ഞു ഞാനൊരു പോസ്റ്റ് എഴുതി അയച്ചിട്ടും....
നിയന്ത്രിച്ചതാ....ഇങ്ങിനെ എപ്പോഴും, സ്പന്ദനങ്ങൾ വിട്ടുകൊണ്ടിരുന്നാൽ ചങ്ങാതിമാർക്കൊക്കെ മുഷിച്ചിലാവും....ഇല്ലെ?
പലപ്പോഴും ചിന്ത ഉറക്കെയാവുകയാണ്. അത് black and white ആയി മറ്റുള്ളവരുടെ കണ്ണിൽ പെടുമ്പോൾ പലർക്കും ബോറടിയാകാൻ സാധ്യതയുണ്ടാകും എന്ന് വിചാരിച്ചു ചിന്തകളെ തളർത്തിയിട്ടിരിക്കുകയായിരുന്നു.........
ദേ, എന്നാലിതാ, വീണ്ടും കാഴ്ചപ്പാട് ഒന്ന് മാറ്റിയേക്കാമെന്നു തീരുമാനിച്ചു. ഒരു ജനാധിപത്യരാജ്യത്തിലാണല്ലോ, നമ്മളൊക്കെ ഇങ്ങിനെ ഒത്തൊരുമിച്ചു, പിണങ്ങീം ഇണങ്ങീമൊക്കെ കഴിയണേ !
രണ്ടുമൂന്നു ദിവസം മുന്നേ കഴിഞ്ഞവർഷത്തെ എന്റെ ഒരു പോസ്റ്റ് വായിച്ചു ഒരു മാന്യ ദേഹം ഉപദേശിച്ചു....മാഡം, ദയവു ചെയ്തു പത്രവായനയൊന്നു നിർത്താമോ?.........(ആ, മാഡം ഭാഗ്യത്തിന് എഫ്‌ബിയിൽ ഇതൊന്നും എഴുതല്ലേ, എന്ന് പറഞ്ഞില്ല!)
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണമായിരുന്നു പോസ്റ്റ്. (ഒരു വര്ഷം മുന്നേ എഴുതിയത്)
പത്രത്തിൽ വരുന്ന വിഷയങ്ങൾ മൂലം സമൂഹത്തിനു വരുന്ന ദോഷങ്ങൾക്കെതിരെ പ്രവർത്തിയ്ക്കുകയാണത്രെ അവരുടെ ധർമ്മം.
മറുപടി എഴുതി, എന്റെ പത്രവായന നിർത്താം, അതുകൊണ്ടു താങ്കളുദ്ദേശിക്കുന്ന തരത്തിൽ സമൂഹം നന്നാവുമെങ്കിൽ......രാജ്യസ്നേഹമുള്ള ഒരു പൗരയാണല്ലോ, ഈ ഞാനും.
പക്ഷെ, ഞാൻ പ്രതികരിച്ചത് ആഴ്ചപ്പതിപ്പിലെ ലേഖനം വായിച്ചിട്ടല്ലേ, അപ്പോൾ പത്രവായന മാത്രം നിർത്തിയെട്ടെന്തു ഗുണം????
എന്ത് പറയുന്നൂ, എഫ്‌ബി.....????
എഴുത്തു നിർത്തിയ എനിക്ക് ഇനി എഴുതാതെ വയ്യാന്നൊരു തോന്നൽ!!
(പ്രതികരണങ്ങൾ ) 4 -1 -2017
പലപ്പോഴും തോന്നാറുണ്ട്, എന്തിനാ പത്രം വായിക്കുന്നത്, കദനകഥകള്‍ പറയുന്ന സീരിയലുകള്‍ കാണുകയല്ലേ ഭേദം എന്ന്. അങ്ങിനെ പത്രവായന നിര്‍ത്തട്ടെ എന്ന് വിചാരിക്കുമ്പോള്‍ എന്തെങ്കിലും നല്ല വിഷയങ്ങള്‍ വായിക്കാന്‍ കിട്ടും. പിന്നെയും ആശ-നിരാശ.....അങ്ങിനെ പത്രവായന നിര്‍ത്തിയിട്ടില്ല .
ഇന്ന് രാവിലെ പത്രവായന രസകരമായിരുന്നു.(നേപ്പാള്‍ ദുരന്തത്തിന്‍റെ സങ്കടം മനസ്സില്‍ വെച്ചുകൊണ്ട് തന്നെ) 4-ആം പേജില്‍ 'എസ്.കെ' യുടെ 'തിരുവാതിരക്കളിയുടെ ഭാഗ്യം' വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തിരുവാതിര വസന്തം പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. പഞ്ചായത്തുകളിലെ സകലമാന വാര്‍ഡുകളിലും ഉള്ള സ്ത്രീരൂപങ്ങളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഈ കളി അങ്ങിനെ അരങ്ങേറുന്നു. പാര്‍ട്ടിക്കാരാണെങ്കില്‍ മത്സരിച്ചു രഹസ്യമായി കളി അഭ്യസിപ്പിയ്ക്കുന്നു. അവരുടെ മുദ്രാവാക്യങ്ങള്‍ക്കനുസരണമായി ദ്രുതതാളവും,ചുവടുവെപ്പുകളും ആവിഷ്കരിക്കല്‍, ഇത്, മറ്റു സമരമുറകളില്‍ (ഘെരാവോ തുടങ്ങിയ)എങ്ങിനെ ഫലപ്രദമാക്കാം എന്നുമൊക്കെ അന്വേഷിക്കല്‍,അങ്ങിനെ കാര്യങ്ങള്‍ നീങ്ങുന്നു.
സൌന്ദര്യ വര്‍ദ്ധന നിര്‍മ്മാണ മേഖലയിലെ വലിയ കോര്പരെറ്റ്‌കളാണ് ഇതിനു പിന്നില്‍ എന്നും മറ്റൊരു വാര്‍ത്ത. സ്പോന്‍സര്‍മാരും, പരസ്യകമ്പനികളും മത്സരിച്ചു രംഗത്ത്. പാട്ടിനു 50-ല്‍ അധികം വരികള്‍ ഉണ്ടെങ്കില്‍ 10 വരി ഫ്രീ എന്ന് കവിത രചിക്കുന്നവര്‍. ശ്ലോകം മാത്രമേ എഴുതൂ എന്ന് വാശി പിടിച്ചവര്‍ ചാനല്‍ മലയാളം, മംഗ്ലീഷ് ഭാഷകളിലും രചനകള്‍ നടത്തും.
ഫെബ് 10, 2016
..ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത ....പ്രഭാഷണത്തിനിടെ ശ്രീ സന്ദീപാനന്ദ ഗിരിയ്ക്ക് നേരെ തിരൂരിൽ അക്രമം.വേദിയിലേക്ക് ഇരച്ചു കയറിയ ഒരു സംഘമാളുകൾ അദ്ദേഹത്തിന്റെ ജുബ്ബ വലിച്ചു കീറി........ഇന്നലെ വൈകീട്ട് തുഞ്ചൻപറമ്പിൽ വെച്ച് . തലേന്നത്തെ പ്രഭാഷണത്തിൽ, ഹിന്ദുമതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചിലരെക്കുറിച്ച് മോശമായ പരാമർശം ഉണ്ടായതിനെത്തുടര്ന്ന് ......ഒടുവിൽ, പോലീസ് കാവലോടെ പ്രഭാഷണം തുടർന്നു ....മതത്തിനുള്ളിൽ മതഅസഹിഷ്ണുത!!!
മറ്റൊരു ശ്രദ്ധേയമായ വാര്ത്ത, ദണ്ഡകാരണ്യത്തിലെ തീക്കാറ്റ് .....
അടുത്തത്, നിരക്ഷരരായ ഗ്രാമീണരെ പ്രബുദ്ധരാക്കാൻ ശ്രമിച്ചതിനു സോണി സോരി എന്ന ദന്തെവാഡയിലെ വീട്ടമ്മയെ മാവോവാദി എന്ന് മുദ്രകുത്തി ജയിലിലിട്ടു പീഡിപ്പിച്ച കഥ ...പീഡനകാലത്ത് നിവർന്നു നിൽക്കാൻ കൂടെ അവ്ശയായിരുന്ന ഇവർ ഇന്ന് ആം ആദ്മി പാര്ടിയുറെ സ്ഥാനാർത്‌ഥിയാണ്......മാതൃഭൂമിയിൽ വായിക്കുക.....
ഇത്തരുണത്തിൽ ഓർത്തു പോവുകയാണ്, ദയാബായിയെ, ക്രിസ്ത്യൻ സന്യാസിനിയാകാൻ പുറപ്പെട്ട് ഒടുവിൽ മദ്ധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകൾക്കായി ജീവൻ ഉഴിഞ്ഞു വെച്ച മലയാളിയായ ധീരവനിതയെ .....
ഡി.സി ബുക്സ്ന്റെ 'പച്ചവിരൽ 'സഹൃദയർ വായിക്കാതിരിക്കരുത്.
June, 2018
fidc
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാത്തവര് വായിക്കേണ്ടതാണ്. പ്രധാന ലേഖനം ഉണ്ണികൃഷ്ണനന്‍ പാക്കനാരുടെ ജീവിതാനുഭവങ്ങള്‍. എല്ലാവര്ക്കും ഒരു പാഠമാണിത്.
മറ്റൊരു ലേഖനം കണ്ണുതുറപ്പിയ്ക്കുകയല്ല, കണ്ണ് തുറിപ്പിയ്ക്കുന്നതാണ്. ക്ലാസ്സില്‍ പറയ സമുദായത്തില്പ്പെട്ട കുട്ടികളെ മാറ്റിയിരുത്തി പഠിപ്പിയ്ക്കുന്നു. പേരാമ്പ്രയിലെ ഒരു സ്കൂളില്‍ എന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനന്‍ വിഷമം..കേരളത്തില്‍ ഇത്ര നീച ചിന്താഗതിയുള്ള വിദ്യാഭ്യാസികാളോ?
കഷ്ടം!
ഞങ്ങളൊന്നും പഠിയ്ക്കുമ്പോള് ഈ നാട് ഇങ്ങിനെ ആയിരുന്നില്ലല്ലോ?
തനി നാട്ടിന്പുറത്ത് ഞങ്ങടെ കുട്ടിക്കാലത്തുപോലും സ്കൂളില് ഒരിക്കലും ഇങ്ങിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതും എത്ര വര്ഷം മുന്നേ??
64-ല് എത്തി നില്ക്കുന്ന ഞാന്, 4 വയസ്സ് തികയും മുന്പ് സ്കൂളില്‍ പോക്ക് തുടങ്ങി. 1954 മുതല്ക്കുള്ള കാര്യമാണ് പറയുന്നത് . എന്റെ കൂടെ ഒന്നാം ക്ലാസ്സ് മുതല് എല്ലാ ജാതിക്കാരും അടുത്തടുത്തിരുന്നാണ് പഠിച്ചിരുന്നത്,.ഒരേ ബഞ്ചില്.തൊട്ടുതൊട്ടിരുന്ന്. ആശാരിയും കരുവാനും, നായരും നമ്പൂരിയും മറ്റു ജാതിക്കാരും...., മാപ്പിളക്കുട്ടികളും, ഒരിക്കലും ഞങ്ങടെ അദ്ധ്യാപകര് ഒരു വിത്യാസം കാട്ടിയതായി അനുഭവമില്ല.
ഞങ്ങൾക്ക് ഞങ്ങടെ ജീവിതരീതി......അവർക്കവരുടെ. അതിനപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല
എല്ലാവര്ക്കും എല്ലാവരുടെയും ജാതിയും വീടും ഒക്കെ അറിയാം. ഞങ്ങളൊക്കെ മനയ്ക്കലെ കുട്ടികളായിരുന്നു, മറ്റുള്ളവരുടെ കണ്ണില്, എങ്കിലും സ്കൂളില് നിലനിന്നിരുന്നത് സമത്വത തന്നെയായിരുന്നു.
അഞ്ചു വരെയുള്ള സ്‌കൂളിൽ ലൈബ്രറിയൊന്നും ഉണ്ടായിരുന്നില്ല.
സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഇട്ടിത്തള്ളയുടെ വീട്ടിൽ നിന്നും മാഷ് രാമായണം കൊണ്ട് വന്നു ഈണത്തിൽ ചൊല്ലി കഥപറഞ്ഞു തരുമ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കേട്ടിരുന്ന കാലം!!
പിന്നെപ്പോളാണ് വിലക്കുകൾ വന്നുചേർന്നത് ?
രാവിലെ മുതല് ജലപാനം കൂടെയില്ലാതെ വൈകുന്നേരം വരെ ഇരിയ്ക്കുന്ന ഞങ്ങളോട് അല്പസ്വല്പ ബഹുമാനമൊക്കെ അദ്ധ്യാപകര്ക്ക് ഉണ്ടായിരുന്നിരിയ്ക്കാം.
ആ സ്കൂള്‍ ഉണ്ടാക്കിച്ചത് എന്റെ മുത്തശ്ശനായിരുന്നു. സ്കൂള്‍ മാത്രമല്ല, നാട്ടിലെ പീടികകളും പോസ്ടാഫീസ്, വായനശാല....... മറ്റും
അക്കാലത്ത് ഇല്ലാതായിപ്പോയിരുന്ന ജാതി-മത ചിന്തകൾ എപ്പോളാണാവോ തലപൊക്കാന്‍ തുടങ്ങിയത്? സ്കൂളിലും പുറത്തും കണ്ടിരുന്നത് സമത്വവും സാഹോദര്യവും എവിടെപ്പോയി മറഞ്ഞു?
........'കേരളമെന്നപേര്‍ കേട്ടാല്‍ തിളക്കണം
ചോര നമുക്കു ഞരമ്പുകളില്‍ ......'
ഇപ്പോൾ ശരിയ്ക്കും തിളയ്ക്കുന്നുണ്ട്.
എന്റെ കൂട്ടുകാരിയായിരുന്ന, കാതു നിറയെ തുളച്ചു അതിലൊക്കെ ഇട്ട വെള്ളി വട്ടക്കണ്ണികളില് മഞ്ഞയും ചുകപ്പു നിറങ്ങളുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തൂക്കിയിട്ടിരുന്ന ആമിനക്കുട്ടിയെ ഓര്ക്കുന്നു. ചെണ്ടുമല്ലിപ്പൂക്കള്‍ ഉണങ്ങിയാല്‍ വിത്ത് പാകാന്‍ അതൊക്കെ എനിയ്ക്ക് തരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മറ്റാരും അറിയാതെ അവളുടെ വീട്ടുമുറ്റത്തെ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിച്ചെടികള്‍ കാണാന് പോയിട്ടുണ്ട്.
മാഷ് മനക്കണക്ക് തരുമ്പോള്‍ കണക്കില്‍ മോശമായ എന്നെ സഹായിച്ചിരുന്ന സഹപാഠികളെ ഞാന്‍ നമിയ്ക്കുന്നു. മലയാളം കേട്ടെഴുത്ത് സമയത്ത് ഞാന്‍ അവരെയും സഹായിക്കും
അതിലെ ഒരാള് നാലഞ്ചു വര്ഷം മുന്നേ മരിച്ചു. ഞങ്ങടെ നാട്ടിലെ 'പെരുംന്തച്ച' നായിരുന്നു..'കണ്ടരാശാന്‍' എന്നാണു നാട്ടുകാര് വിളിച്ചിരുന്നത്.
നിലക്കടല വാങ്ങിത്തിന്നല്‍ അന്നത്തെ രഹസ്യമായ പരിപാടിയാണ്.. കുളിയ്ക്കാതെ ഒരു തുള്ളി വെള്ളം കൂടെ കുടിയ്ക്കാൻ അനുവാദമില്ലാതിരുന്ന കാലം. പറങ്കിമാവ് ഇല്ലപ്പറമ്പുകളില് അന്നില്ല. അതിനാല്‍, അടയ്ക്ക കൊണ്ടു കൊടുത്ത് പറങ്കിയണ്ടി വാങ്ങിക്കും. ഈ കച്ചവടത്തിന് കൂട്ടു നിന്നിരുന്നതും സഹപാഠികള്‍. ഒരണ്ടിയ്ക്ക്, 2 കുരുവുള്ള 2 നിലക്കടലയും, ഒരു ഒറ്റക്കുരുവും കിട്ടും......
എന്തൊരു നല്ല കാലമായിരുന്നു!
പ്രബുദ്ധകേരളമേ, കേഴുക!!
April 5, 2016 at 3:06pm ·
എഴുത്തും വായനയും എങ്ങിനെ ഒഴിവാക്കാന്‍???
ചിലപ്പോള്‍ അതൊരു ദുശ്ശീലമായിപ്പോയോ എന്നും സംശയം തോന്നാറുണ്ട്.
വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തുന്നവയാണ് മിക്ക വായനകളും...
പത്രം വായനയും അങ്ങിനെത്തന്നെയാകുന്നു! ചിലപ്പോള്‍ വായിച്ചു കഴിഞ്ഞാല്‍ ഇതൊന്നും അറിയാതിരിക്കുകയാണ് നല്ലത് എന്നും തോന്നിപ്പിയ്ക്കും.
ഇന്ന് പത്രത്തിൽ വായിച്ചത്--
5൦൦ ഓളം ഇന്ത്യക്കാര്‍ക്ക് വിദേശത്തു രഹസ്യ നിക്ഷേപങ്ങള്‍ ഉണ്ടത്രേ.( പ്രിയപ്പെട്ട നടന്‍റെയും, മരുമകളുടെയും മാത്രമേ പേര് പത്രത്തില്‍ കാണുന്നുള്ളൂ.)
(അധികമായാല്‍ അമൃതും വിഷമാണെന്ന് അവര്‍ക്ക് അറിയില്ലായിരിയ്ക്കും!!!)
april 5, 2012
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുസഫര്‍ അഹമ്മദിന്‍റെ ഒരു ലേഖനം ആരെയും അമ്പരപ്പിയ്ക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യാതിരിയ്ക്കില്ല.
ബ്രിട്ടീഷ് ഭരണാധികാരികള്‍ 'ജന്മനാ കുറ്റവാളികള്‍', എന്ന് മുദ്ര കുത്തിയ നാടോടി ഗോത്രവര്‍ഗ്ഗക്കാരുടെ ദുരന്തകഥ. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ കഥയാണിത്. സോലാപ്പുര്‍-ലാത്തൂര്‍ ഭാഗത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന 'കുറ്റവാളി ഗോത്രക്കാര്‍', കാലം കൊണ്ട് കൃഷിയിലും, കരകൌശല വിദ്യകളിലും ഏര്‍പ്പെട്ടത് ഉപേക്ഷിച്ചു വീണ്ടും നാടോടികളായി മാറുകയാണ്. കാരണം കൊടും വരള്‍ച്ചതന്നെ.
ലക്ഷ്മണ്‍ ഗയ്ക്ക് വാദ് ജാതി മൂലം സാധാരണക്കാരന്‍റെ ജീവിതം ജീവിക്കാന്‍ കഷ്ടപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്‍റെ 'ഉചല്യ' എന്ന ആത്മകഥാംശമായ നോവലിലൂടെയാണ് പുറം ലോകം കുറ്റവാളി ഗോത്രവര്‍ഗ്ഗക്കാരെപ്പറ്റി അറിയുന്നത്.
ഭാരതം സ്വതന്ത്രമായിട്ടും കുറ്റവാളികളായി തുറന്ന ജയിലില്‍ കഴിഞ്ഞിരുന്ന ഈ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് 1952-,ആഗസ്റ്റ് 31 ആണ് മോചനം ലഭിയ്ക്കുന്നതു.
ഇന്ത്യ സ്വതന്ത്രയായി 5 വര്ഷം കഴിഞ്ഞു ഒരു നാള്‍ ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് വന്നു ഇവര്‍ സ്വതന്ത്രരായതു പ്രഖ്യാപിക്കുകയാണത്രെ ഉണ്ടായത്.
'വേട്ടക്കാരായ കള്ളന്‍മാർ ' എന്നാണു ബ്രിട്ടീഷ്‌കാര്‍ ഈ ഗോത്രവര്‍ഗ്ഗക്കാരെ, 'പാര്‍ദികളെ' വിളിച്ചിരുന്നത്. പാര്‍ദികളെ ബ്രിട്ടീഷ്‌കാര്‍ ഭയന്നിരുന്നു. അല്ലെങ്കില്‍ അവരുടെ ആയുധങ്ങളെ ഭയന്നിരുന്നു.
അവരെ അപകടകാരികളാണെന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കുക മാത്രമല്ല, അടിമകളാക്കുകയും, മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുകയും ചെയ്തു.
കൂടാതെ അവിടെയുള്ള എല്ലാ ഗോത്രക്കാരെയും കുറ്റവാളികളായി മുദ്രകുത്തി..
പിന്നീടവരെ തടവുകാരാക്കി മാറ്റുകയും ചെയ്തു.
ബ്രിടിഷ്കാര്‍ നാടുവിട്ടുപോയ കാലം മറന്നൂതുടങ്ങി..
എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു സമൂഹം തൊട്ടു-തീണ്ടലിന്റെ ഇരകളായി അവഗണിയ്ക്കപ്പെട്ടു കഴിയുന്നു. ഇവര്‍ അന്നത്തിനും, അഭയത്തിനും, എന്തിനു ഒരിറ്റു ദാഹ ജലത്തിനായി കേഴുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.
സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവര്‍ ഒരുഭാഗത്ത്......
രൂപ വേണ്ടാ, അന്നവും, വിദ്യാഭ്യാസവും തന്നാല്‍ മതി എന്നു കെഞ്ചുന്നവര്‍ മറുഭാഗത്ത്.....
ഉടുക്കാന്‍ ഒന്നുമില്ലെങ്കിലും ശവക്കച്ചയില്‍ തൃപ്തി കാണിക്കുന്നവര്‍ വേറേയും......
(ശവക്കച്ച = ശ്മശാനത്തില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പൊതിയുന്ന തുണി) !!!!!
കേഴുക മമ നാടേ!!
അമ്മ ദൈവങ്ങള്‍....(തെലുങ്കാന)
ഫെബ്രുവരി 28, 2016 ·
ഫെബ്,28-ആംന്തിയിലെ വാരാന്തപ്പതിപ്പ് വായന കുശാലായി. മനുമാസ്റ്റർ എന്ന കലാകാരനെയും,കോളിൻ തുബ്രോൺ എന്ന സഞ്ചാരസാഹിത്യകാരനെയുമൊക്കെ ആദരവോടെ കൈകൂപ്പിയ ശേഷം അടുത്ത വാർത്തയിലേക്ക് കടന്നു. വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചുനേരമങ്ങിനത്തന്നെ ഇരുന്നു പോയി
വൈവിദ്ധ്യത നിറഞ്ഞ ഭാരത ഭൂമിയിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജനകോടികൾ!
തെലുങ്കാനയെ കാക്കുന്ന 2 അമ്മദൈവങ്ങളെ ദർശിക്കാൻ പോയ സി.കെ.റിംജുവിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ തോന്നി, നമ്മൾ പ്രബുദ്ധ ഭാരതവാസികൾ തന്നെയോ?
വാറങ്കൽ ജില്ലയിലെ കാട്ടുഗ്രാമമായ മെഡാരത്തിൽ 2 വര്ഷം കൂടുമ്പോൾ നടത്തുന്ന 'ജാത്ര' എന്ന 4 ദിവസത്തെ ഉത്സവത്തിനായി ജനലക്ഷങ്ങൾ ഒത്തു ചേരുകയാണ്. 'സമ്മക്ക', മകൾ 'സാരലമ്മ' എന്നീ മലദേവതമാരേയും കുടുംബാംഗങ്ങളേയും പ്രതിഷ്ടിച്ചിരിയ്ക്കുന്ന ക്ഷേത്രമാണിവിടെ. അവർ ഒന്നിച്ചു ചേരുന്ന വേളയിൽ ഭക്തജനങ്ങളും അവരുടെ കൂടെ ഈ 4 ദിവസവും കുടുംബത്തോടെ കഴിയാൻ ആഗ്രഹിയ്ക്കുന്നു.
തീറ്റയും, കുടിയുമാണത്രെ പ്രധാന ആരാധന.
അവരെ പ്രീതിപ്പെടുത്താൻ ആടിനെ അറുത്തും കോഴിയെക്കൊന്നും രക്തപ്പുഴയൊഴുക്കുന്നൂ. ഈ 4 ദിവസവും. കുടിയ്ക്കാൻ വിദേശ നിര്മ്മിതമായ മദ്യവും സുലഭം. അതിന്നായി 60,000 കടകൾ അവിടെ ഉണ്ടെന്നു ലേഖകൻ പറയുന്നു. ഈ വർഷം ഫെബ്,17 മുതൽ 20 വരെയായിരുന്നു ഉത്സവം. ലേഖകനും അവിടെ ഒരുനാൾ കഴിയുന്നു. രക്തക്കറ പുരണ്ട, രക്തത്തിൽ കുതിർന്ന മണ്ണിൽ ഒട്ടിപ്പിടിയ്ക്കുന്ന ചെരുപ്പകൾ വലിച്ചെടുത്തു നടന്നു, നമുക്കായി അവിടത്തെ ദൃശ്യങ്ങൾ കാട്ടിത്തരുവാൻ..
.
ഒഡിഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നൊക്കെ ഭക്തപ്രവാഹമുണ്ട്. കിലോമീ്റ്ററുകളോളം സ്ഥലത്താണ് തമ്പുകൾ കെട്ടി ഒരുക്കിയിട്ടുള്ളത്. കൂടാതെ കാളവണ്ടികളിലും കാറുകളിലും ട്രാക്ടറുകളിലും കഴിയുന്നവരുമുണ്ട്. ഒരു കോടിയോളം വരുന്ന ഭക്തജനങ്ങൾ !
പതിനായിരക്കണക്കിനു പോലീസുകാർ സദാ ജാഗരൂകരായിരിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് സർക്കാർ ഇതിന്നായി ചെലവഴിയ്ക്കുന്നത്.
പരിപൂർണ്ണ ക്രമസമാധാനമാണ് ഇവിടെയുള്ളത്. സമാധാനപരമായ, ആരോഗ്യ പ്രശ്നങ്ങളില്ലാത്ത, മരണമോ മറ്റു അപരാാധങ്ങളൊ ഒന്നുമില്ലാതെ മംഗളമായി കഴിയുന്ന നാളുകൾ. ലഹരിയിൽ മുഴുകുംമ്പോളും അവർ വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നു.
പ്രൈമറി വിദ്യാഭ്യാസം പോലും ഇല്ലാത്ത നല്ലൊരു പക്ഷം ജനങ്ങളുടെ വിശ്വാസങ്ങൾ!!
ഈ വൈരുദ്ധ്യതയാണോ നമ്മളെ സംരക്ഷിയ്ക്കുന്നത്?
വിധിന്യായം
July 9, 2016 ·
'ഒരു പുസ്തകം നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഉപേക്ഷിയ്ക്കുക .പുസ്തകം വായിക്കണമെന്ന് ആരും നിര്‍ബന്ധിയ്ക്കുന്നില്ല,
സാഹിത്യാഭിരുചികള്‍ വ്യത്യസ്തമാണ്- ഒരാള്‍ക്ക് ശരിയും സ്വീകാര്യവുമായത് മറ്റൊരാള്‍ക്ക് അങ്ങിനെയാവണമെന്നില്ല. എഴുതാനുള്ള അവകാശം തടസ്സപ്പെടാത്തതായിരിക്കണം.'--
മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം.
(സന്ദര്‍ഭം-പെരുമാള്‍ മുരുകന്‍ കേസ്)
ഇനി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണ്ട കാര്യത്തില്‍.......???
7th ആഗസ്റ്റ്, 2015
(എന്ടോസല്‍ഫാന്‍)
ഉറങ്ങുന്നവനെ ഉണര്ത്താം, എന്നാല് ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്ത്തല് അത്ര എളുപ്പമല്ല.
എന്ടോസല്ഫാന് വരുത്തിവെച്ച ക്രൂരതകള് കണ്ടും കേട്ടും വര്ഷങ്ങള് എത്രയോ കടന്നു പോയി! വിഷവര്ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള് ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല് തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര് ഇപ്പോഴും സാധാരണക്കാരന്റെ നേരെ അനുവര്ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ് മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില് ഡോ.അംബികാസുതന് മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള് വീണ്ടും മനസ്സില് അസ്വസ്ഥതകള് അലയടിയ്ക്കാന് തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള് മോടിപിടിപ്പിയ്ക്കാന് കോടികള് ചെലവാക്കുമ്പോള്, അത്തരം 'കോടാനുകോടികള് കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില് മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള് ഒന്ന് തുറക്കണേ!
വിഷമഴയാല് മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്ത്തു, നിലവിളി തൊണ്ടയില് അമര്ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന് കനിവുണ്ടാകണേ!!'
(quote )
"ഏതുനേരവും എ.സി മുറികളില്, ഭ്രൂണാകൃതിയില് ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്ക്കോട്ടെ 5000 ഹെക്ടര് പ്രദേശത്തു കാല് നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്‍ഷങ്ങള്‍ക്കുശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട് പാതി മറച്ച, മഴവന്നാല് വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില് പഠിയ്ക്കുന്ന കുരുന്നുകള് എന്തു തെറ്റാണാവോ ചെയ്തത്?
കാസര്ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്ക്ക്, എന്ടോസല്ഫാന് ഇരകള്ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല് ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!! (നൂറു നൂറു സമരങ്ങള് ചെയ്തതിന്റെ ഫലം )
കേരളത്തില് 32 മെഡിക്കല് കോളേജുകള് പ്രവര്ത്തിയ്ക്കുന്നു. കാസര്ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!
പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!!
എന്ടോസല്ഫാന് വിഷം കലക്കി ഹെലികോപ്ടറില് നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു, ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട് ഒരു റോഡും ഉണ്ടാക്കിയത്രേ...........
ഇപ്പോളത് തകര്ന്നൊലിച്ചതായി പത്രത്തില് കണ്ടു.
പക്ഷേ, സര്ക്കാരിന് നാണവും, മാനവും ഇല്ലെങ്കിലും, നാട്ടുകാര്ക്ക് അങ്ങിനെയല്ല. അവരാകല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!!
(ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്!)
നിരവധി കുത്തിരുപ്പുസമരങ്ങള്, നിരാഹാരസമരങ്ങള്, ആശ്വാസ വാക്കുകള്, സര്ക്കാരിന്റെ ഉറപ്പുകള്, പ്രഖ്യാപനങ്ങള്, നൂലാമാലയില്പ്പെട്ടു കിടക്കുന്ന നിയമങ്ങള്......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്പ്പഭാവത്തെ അനുഭവിക്കാന് ഒരുങ്ങുകയാണ്....
കൂടുതല് ട്രക്കുകള് അതിര്ത്തികളില്ക്കൂടെ ഒഴുകിവരട്ടെ.....
നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......
ജയ് ജവാന്, ജയ് കിസാന്‍ !!!
January 8 ,2017 at 10:33pm
സ്വാമി ശരണം
മലയാള മങ്കമാരെ,
ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാളമങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ.
പ്രശ്നം ഏവർക്കും അറിയാമല്ലോ. ഈ നാട്ടിലെ ദുഷ്ടന്മാരായ ചിലർ ഇവിടുത്തെ മങ്കമാരെ ശബരിമലയിൽ വാഴുന്ന അയ്യപ്പസ്വാമിയെ കാണാൻ അനുവദിയ്ക്കുന്നില്ലെന്ന് !.
സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. പൂജാരിയുടെ നിയമനത്തിലും മറ്റുമത പരമായ കാര്യങ്ങളിലും സ്ത്രീക്ക് തുല്യ പങ്കാളിത്തം വേണം.
പെൺപടനായിക തൃപ്തി ദേശായി പറയുന്നു, ദൈവം ഞങ്ങടെ കൂടെയുണ്ട്, പിന്തുണച്ചു കൊണ്ട് എന്ന്. കൂടാതെ, ഭരണഘടനയും. ജനുവരി ൧൦-നും, ൨൫ നും ഇടയ്ക്കു അവർ വരുമ്പോൾ കേരളസർക്കാർ അവരെ സഹായിക്കുമെന്നും പ്രതീക്ഷയുണ്ടത്രേ!
പാവങ്ങൾ! അയ്യപ്പ ദർശനം കിട്ടാതെ സങ്കടപ്പെടുന്ന മലയാളി മങ്കമാർക്കുവേണ്ടി എത്ര ത്യാഗം സഹിച്ചാണ് അവർ പടനയിച്ചു വരുന്നത്!!
മഹാരാഷ്ട്രയിൽ നിന്നും ൧൦൦ പേർ
കേരളത്തിൽ നിന്നും ൧൦൦ കണക്കിന്
മറ്റിതര സംഘടന/ പ്രദേശങ്ങളിൽ നിന്ന് ധാരാളം പേര്‍ .......
സർക്കാരിന്റെ പിന്തുണയുമായി പട, അയ്യപ്പസ്വാമിയേ കാണാൻ പോകും.
(തൃപ്തീജി, ഒരു സ്വകാര്യം. (അയ്യപ്പജിക്കു തൃപ്തിയാകാൻ ചില പ്രത്യേക ദിവസങ്ങളുണ്ട്. താങ്കളുടെ ഏറ്റവും അടുത്ത ബന്ധു മരിച്ച് 10 ദിവസത്തിനുള്ളില്‍ അല്ലെങ്കിൽ, കേരളത്തിലെ സ്ത്രീകൾ മാസത്തിൽ 3 ദിവസം വിശ്രമിയ്ക്കുമ്പോള്‍ .....)
അപ്പോള്‍ വരുന്നിടത്തുവെച്ചു കാണാം, അല്ലെ??
അങ്ങിനെയുണ്ടോ, ഒരു അയ്യപ്പാജി?
സ്വാമി ശരണം!!
ഡിസംബര്‍,21,2015
ദയാബായ്
പതിവില്ലാതെ, ഇന്ന് അതിരാവിലെ 'മലയാളപ്പെരുമ'യില്‍ എഴുതി, 'കൈരളി നമസ്തേ,കൈരളീ....
പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിയ്ക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.
മഹാത്മാഗാന്ധി, അമരനായത് എങ്ങിനെയാണ്? അര്‍ത്ഥനഗ്നന്‍, വടികുത്തിപ്പിടിച്ച് മുന്നോട്ടല്‍പം കുനിഞ്ഞു നടക്കുന്ന ആ ചിത്രം ലോകമെങ്ങുമുള്ള ജനതയുടെ മനസ്സില്‍ ഇപ്പോഴും വ്യക്തമായി കൊത്തിവെച്ചിരിയ്ക്കുന്നു.
ഒരു മനുഷ്യനെ, ആ വ്യക്തിയുടെ സ്വഭാവത്തെ, മഹത്വത്തെ അളക്കുന്നത് വേഷവിധാനം കൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ അല്ല എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നത്, മനസ്സിലാക്കേണ്ടത് അത്യന്താവശ്യമാണ്.
"ദയാബായി", താരങ്ങളില്‍ താരമാണവര്‍. 'വിശുദ്ധയായ മദര്‍തെരീസ' തന്നെ. 40 വര്‍ഷമായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിയ്ക്കയാണവര്‍. അസാധാരണ വ്യക്തിത്വമുള്ള, ജന്മം കൊണ്ട് മലയാളിയായ മേഴ്സി മാത്യു എന്ന ലോകമെങ്ങും ആദരിയ്ക്കുന്ന സാമൂഹ്യ സേവിക. അവരെ ജന്മം നല്‍കിയ മലയാളം മനസ്സിലാക്കിയില്ല.
ഈയിടെയായി പലപ്പോഴായി അവര്‍ കേരളത്തിലെ പലേ പരിപാടിയ്ക്കും, ആദരവുകള്‍ ഏറ്റുവാങ്ങാനുമായി വന്നുകൊണ്ടിരിയ്ക്കുന്നു.
ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
കേഴുക, പ്രിയനാടേ!!!
(16 ഫെബ്, 2016) 1191,കുംഭം ൩
കൈരളി നമസ്തേ, കൈരളീ........
...ഇന്നത്തെ പത്രം, 4-ആം പേജ്
സുഖമായ പത്രവായന...
ശ്രീ എം.ടി.യുടെ കൂടെയുള്ള തുറന്ന സംഭാഷണം എം.എൻ കാരശ്ശേരി എഴുതുന്നു ...
.'......ഭാരതിയാരുടെ 4 വരികളെങ്കിലും അറിയാത്ത ഒരുകുട്ടിയും തമിഴ്നാട്ടിൽ ഉണ്ടാകില്ല. ടാഗോറിന്റെ 4 വരിയെങ്കിലും അറിയാത്ത കുട്ടി ബംഗാളിൽ ഉണ്ടാകില്ല.ആശാന്റെ 4 വരി അറിയാത്ത ലക്ഷക്കണക്കിന് മലയാളി യുവാക്കളെ ഞാൻ കാണിച്ചു തരാം.. ഇതൊരു ദുരന്തമാണ്......'
മണലിൽ ആദ്യക്ഷരം കുറിയ്ക്കൽ നിന്നതോടെ ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം അപ്രത്യക്ഷമായിരിയ്ക്കയാണ്.
എഴുതിപ്പഠിയ്ക്കുകയും, ചൊല്ലിപ്പഠിയ്ക്കുകയും അപരിഷ്കൃതമായിത്തീർന്നിട്ടു കാലങ്ങളായി.
ഭാഷയുടെ സൌന്ദര്യം, സാഹിത്യത്തിനോടുള്ള അഭിരുചി അല്ലെങ്കിൽ ആസ്വാദനം ...ഇതൊക്കെ കേട്ടുകേൾവി മാത്രമായിരിയ്ക്കുന്നു.
'മാതൃഭാഷയെ അറിയുക,ആസ്വദിയ്ക്കുക, ആദരിയ്ക്കുക' എന്നൊക്കെ ആരോടാണ് പറയുക? സ്വന്തം അമ്മയെ സ്നേഹിക്കാനും ആദരിക്കാനും കഴിയാത്തത്ര വളര്ന്നു പോയീ മലയാളികൾ........
(16 ഫെബ്, 2016) 1191,കുംഭം ൩
കൈരളി നമസ്തേ, കൈരളീ........
...ഇന്നത്തെ പത്രം, 4-ആം പേജ്
സുഖമായ പത്രവായന...
ശ്രീ എം.ടി.യുടെ കൂടെയുള്ള തുറന്ന സംഭാഷണം എം.എൻ കാരശ്ശേരി എഴുതുന്നു ...
.'......ഭാരതിയാരുടെ 4 വരികളെങ്കിലും അറിയാത്ത ഒരുകുട്ടിയും തമിഴ്നാട്ടിൽ ഉണ്ടാകില്ല. ടാഗോറിന്റെ 4 വരിയെങ്കിലും അറിയാത്ത കുട്ടി ബംഗാളിൽ ഉണ്ടാകില്ല.ആശാന്റെ 4 വരി അറിയാത്ത ലക്ഷക്കണക്കിന് മലയാളി യുവാക്കളെ ഞാൻ കാണിച്ചു തരാം.. ഇതൊരു ദുരന്തമാണ്......'
മണലിൽ ആദ്യക്ഷരം കുറിയ്ക്കൽ നിന്നതോടെ ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം അപ്രത്യക്ഷമായിരിയ്ക്കയാണ്.
എഴുതിപ്പഠിയ്ക്കുകയും, ചൊല്ലിപ്പഠിയ്ക്കുകയും അപരിഷ്കൃതമായിത്തീർന്നിട്ടു കാലങ്ങളായി.
ഭാഷയുടെ സൌന്ദര്യം, സാഹിത്യത്തിനോടുള്ള അഭിരുചി അല്ലെങ്കിൽ ആസ്വാദനം ...ഇതൊക്കെ കേട്ടുകേൾവി മാത്രമായിരിയ്ക്കുന്നു.
'മാതൃഭാഷയെ അറിയുക,ആസ്വദിയ്ക്കുക, ആദരിയ്ക്കുക' എന്നൊക്കെ ആരോടാണ് പറയുക? സ്വന്തം അമ്മയെ സ്നേഹിക്കാനും ആദരിക്കാനും കഴിയാത്തത്ര വളര്ന്നു പോയീ മലയാളികൾ........
വെറുതെ,വെറുതെ,വെറുതേ
കുത്തിക്കുറിയ്ക്കുന്നു--നട്ടുച്ചയ്ക്ക് -
ആഗസ്ത്, 10, അഷ്ടമിരോഹിണി --- ശ്രീകൃഷ്ണ ജയന്തി.
നരേന്ദ്രദബോൽക്കർ --2013 ഓഗസ്റ്റ് 20
ഗോവിന്ദ് പൻസാരെ - -2015 ഫെബ്രുവരി 20
കൽബുർഗി എം.എം.--2015 ആഗസ്ത് 30
ഇതെന്താ, ജയന്തി ദിവസമോ? മൃത്യുഞ്ജയഹോമം ബുക്കുചെയ്ത തീയതികളോ?
അല്ലേ, അല്ല.
പിന്നെ?
മൃത്യുജ്ഞയഹോമം ചെയ്യണമെന്നു അറിവില്ലാത്തതുകൊണ്ട് വീരമൃത്യു വരിച്ച വരുടെ പേരും രക്തസാക്ഷികളായ ദിവസവും.
കോലാപ്പൂരിലെ ഖനികൾക്കെതിരെ, ഭക്തി വ്യവസായത്തിനെതിരെ സംസാരിച്ച പന്സാരെയെയും മതഭ്രാന്തിനും, ദുരാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരാൻ ശ്രമിച്ചതിന് സ്വതന്ത്ര ചിന്ചിതകനായ ന്തകനായമൂഹ്യപ്രവർത്തകനായ നരേന്ദ്ര ദബോൽക്കറെയും
യുക്തിബോധം ജനങ്ങളിൽ ഉണർത്താൻ ശ്രമിച്ച ചിന്തകനും,ഗവേഷകനും,സാഹിത്യകാരനുമായ കല്ബുര്ഗിയെയും
വക വരുത്തി രാജ്യത്തു ജനങ്ങളുടെ ബോധം മാറ്റാൻ ശ്രമിയ്ക്കുകയാണ് ഒരു കൂട്ടം മതാന്ധർ ........
കൃഷ്ണന്റെ വേഷം കെട്ടിയതുകൊണ്ടോ, ഉറക്കെ കൃഷ്ണനെ വിളിച്ചത് കൊണ്ടോ ചെയ്തപാപം തീരുമോ?
പിന്തിരിപ്പൻ ചിന്തയുള്ളവർ, അല്ലെങ്കിൽ സ്വേച്ഛാധിപത്യവാദികളായ ഒരുകൂട്ടം ഭീരുക്കളായ ആൾക്കാർ തൂലികയെ തോക്കുകൊണ്ട് നേരിടുകയാണ്.
യുക്തിബോധം കുറ്റമാണ് ? ?
അതിനു ശിക്ഷ വധം???
സത്യമേവ ജയതേ!
കേഴുക, പ്രിയനാടേ!!!
ഇന്നലെ പത്രത്തിൽ വായിച്ചു, അക്ഷയ്കുമാർ നായകനായി വരുന്നൂ പുതിയ സിനിമ --टायलेट एक प्रेम कथा !
അതിൽ शौचालय പ്രേമഗാനവുമുണ്ട്.
രാത്രി, സിനിമയുടെ വാൽക്കഷ്ണം കാണാനിടയായി. കൊള്ളാമെന്നു തോന്നുന്നു.
ചെറുക്കന്റെ അച്ഛൻ ചോദിയ്ക്കുന്നു--, തുളസിത്തറയുള്ള മുറ്റത്തു കക്കൂസോ?
നായകൻവിലപിക്കുന്നു !.-കക്കൂസില്ലാത്തതിന്റെ പേരിൽ പ്രേമിച്ചു വിവാഹം കഴിച്ച പെണ്ണ് നഷ്ടപ്പെടുകയോ?
'സൺഡാസ് ഇല്ലേ, വീട്ടിൽ? ഇല്ലെങ്കിൽ പെണ്ണുണ്ടാകില്ല!
21 വയസ്സുവരെ, വിവാഹം കഴിഞ്ഞു നാടുവിടുന്നത് വരെ വീട്ടുമുറ്റത്തു കക്കൂസില്ലാതെ വളർന്നവർക്കു ഇതൊക്കെ കേട്ടാൽ ചിരി വരാതെ എങ്ങിനെ?
[അക്കാലത്തു സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ കുളങ്ങളും കുറച്ചപ്പുറത്തായി കക്കൂസുകളും........
ഇനി പാതിരാത്രിക്കായാലും ആവശ്യത്തിന് അത്രയും ദൂരം പോകുന്നത് ഒരു ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല.
അതും കോലുവിളക്കും പിടിച്ചാകും, ഇരിക്കണമ്മമാരുടെ കൂടെ പോയി വരിക.!]
ജൂണ് 3 നു ഒരിന്ഗ്ളീഷ് പത്രത്തിൽ വായിച്ചത്.
NO TOILET, NO MARRIAGE ---ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വീടുകൾക്ക് സ്വന്തമായി കക്കൂസ് വേണമെന്ന് സർക്കാർ ഉത്തരവ്.
ഉണ്ടാക്കാനുള്ള ചെലവ് സർക്കാർ കൊടുക്കുന്നു.
എന്നിട്ടും പലരും 'ചൊട്ടയിലെ ശീലം' വിടാൻ കൂട്ടാക്കുന്നില്ലത്രേ!
കുന്തിച്ചിരിക്കാനൊരിടവും, ഒരു മൊന്ത വെള്ളവും ഉണ്ടെങ്കിൽ 'കാര്യം' കുശാലായിരുന്ന ഒരു കാലമുണ്ടായിരുന്നൂ, ഉത്തരേന്ത്യയിലെ മിക്ക ഗ്രാമീണർക്കും.
വിദേശാധിപത്യത്തിന്റെ ബാക്കി പത്രമായ സിംഹാസനങ്ങൾ പട്ടണക്കാരെ, ഇന്ന് നാട്ടിന്പുറത്തുകാരെയും തന്റെ അടിമകളാക്കി വാഴുന്നെങ്കിലും നല്ലൊരു ശതമാനം ഗ്രാമീണരും ഇന്നും ഇരുട്ടിന്റെ മറവിൽ ' ആശ്വാസം' തേടുന്നവരാണ്.
ഛത്തീസ്ഗഢ് ലെ ഗ്രാമീണ സ്ത്രീകളുടെ ദുരവസ്ഥ കേൾക്കൂ--
അവിടെ ഇരുട്ടിന്റെ മറവിൽ, പൊന്തകൾക്കുള്ളിലിരുന്ന് ആശ്വാസം കൊള്ളുമ്പോൾ ഗാർഡുകൾ വന്നു കയ്യിലുള്ള വടികൊണ്ട് മോന്തയിലടിച്ചു ശബ്ദം ഉണ്ടാക്കും, ഇല്ലെങ്കിൽ നീട്ടി വിസിലടിയ്ക്കും.
റേഷൻ കാർഡ് തുടങ്ങിയ ആനുകൂല്യങ്ങൾ 'ടായിലറ്റ്' ഉണ്ടാക്കാത്ത വീടുകൾക്ക് നിഷേധം.
ഉടനടി ടായിലെറ്റ് ഉണ്ടാക്കിയില്ലെങ്കിൽ താമസിക്കുന്ന മൺകൂര കൂടി അടിച്ചു പൊളിക്കുമെന്ന ഭീഷണി!
ഇതും പോരാ, ടായിലെറ്റ് കെട്ടിയില്ലെങ്കിൽ ' ആശ്വാസ' പ്പടം net ൽ വരും.
നെറ്റ്റിലിടുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ 'ഇരുപ്പുപടം', 'ആശ്വാസ' പടം, വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത്രേ!
ധാബ നടത്തുന്ന ഗ്രാമീണസ്ത്രീയോട് ഉടനെ കക്കൂസുണ്ടാക്കിയില്ലെങ്കിൽ 'ഇരുപ്പുപടം' നെറ്റിലാക്കുമെന്ന് ......
ആണായാലും പെണ്ണായാലും.......ഒരേ ഗതി
യൂറോപ്യൻ സിംഹാസനത്തിലിരുന്ന് മേൽശ്വാസവും കീഴ്ശ്വാസവും വിടുന്നവരേക്കാൾ എത്രയോ മനുഷ്യത്വവും, സംസ്ക്കാരവും ഉള്ളവരാണ് ഈ ,നിഷ്ക്കളങ്കരും, നിര്ദ്ദോഷികളുമായ ഗ്രാമീണർ !
ചിലകണക്കുകൾ പറയുന്നത് കക്കൂസുകൾ കെട്ടി ആജീവനാന്ത കടക്കാരായി കഴിയുന്നവർ ഗ്രാമങ്ങളിൽ ഉണ്ടെന്ന്..
കക്കൂസിനു വേണ്ടി ആദ്യം കടമെടുക്കുന്നു. നമ്മുടെ BLADE നു തുല്യമായി അവിടെ ജമേദാർ മാരുണ്ട്. കടം വീട്ടാൻ പറ്റാതെ വരുമ്പോൾ അവരുടെ വീട്ടിൽ പലർക്കും അടിമവേല ചെയ്യേണ്ടി വരുന്നു.
സർക്കാർ ൧൨,൦൦൦ രൂപയ്ക്കു കക്കൂസ് നിർമ്മിച്ച് കൊടുക്കുന്നു.
എന്നാൽ പലരും മോടികൂട്ടാനായി സ്വന്തം ചെലവിൽ ഓരോന്ന് കാട്ടിക്കൂട്ടുന്നു.
കുഴിയെടുക്കുന്നത് നിർദ്ദേശിച്ചതിലും വലുപ്പത്തിലാക്കുന്നു. കാരണം ഗ്രാമീണന് സംശയം, വലുപ്പം കുറഞ്ഞാലോ?
പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥന് സാങ്കേതികമായ ഉപദേശം വേണ്ടപോലെ കൊടുക്കാൻ സാദ്ധ്യമല്ലാതെ വരുന്നു.
കയ്യിലെ സമ്പാദ്യമെല്ലാം എടുത്തു കക്കൂസ് കെട്ടി അതിനു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഗ്രാമീണ വനിതയുടെ പോസ്റ്റർ കണ്ട് നമുക്കും നിർവൃതിയടയാം.... ഉദ്യോഗസ്ഥവൃന്ദങ്ങൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടെ കൂടെ!!
എന്തായാലും പഴയ നല്ല നാളുകളെ ഓർത്തുകൊണ്ട് 'സ്വച്ഛ ഭാരത' ത്തിന് ആശംസകൾ അർപ്പിയ്ക്കുന്നു.
സ്പന്ദനങ്ങള് :_
(തിരിച്ചറിവുകള് )
7th ആഗസ്റ്റ്, 2015
ഉറങ്ങുന്നവനെ ഉണര്ത്താം, എന്നാല് ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്ത്തല് അത്ര എളുപ്പമല്ല.
എന്ടോസല്ഫാന് വരുത്തിവെച്ച ക്രൂരതകള് കണ്ടും കേട്ടും വര്ഷങ്ങള് എത്രയോ കടന്നു പോയി! വിഷവര്ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള് ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല് തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര് ഇപ്പോഴും സാധാരണക്കാരന്റെ നേരെ അനുവര്ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ് മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില് ഡോ.അംബികാസുതന് മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള് വീണ്ടും മനസ്സില് അസ്വസ്ഥതകള് അലയടിയ്ക്കാന് തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള് മോടിപിടിപ്പിയ്ക്കാന് കോടികള് ചെലവാക്കുമ്പോള്, അത്തരം 'കോടാനുകോടികള് കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില് മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള് ഒന്ന് തുറക്കണേ!
വിഷമഴയാല് മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്ത്തു, നിലവിളി തൊണ്ടയില് അമര്ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന് കനിവുണ്ടാകണേ!!'
(quote )
"ഏതുനേരവും എ.സി മുറികളില്, ഭ്രൂണാകൃതിയില് ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്ക്കോട്ടെ 5000 ഹെക്ടര് പ്രദേശത്തു കാല് നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്ഷങ്ങള്ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട് പാതി മറച്ച, മഴവന്നാല് വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില് പഠിയ്ക്കുന്ന കുരുന്നുകള് എന്തു തെറ്റാണാവോ ചെയ്തത്?
കാസര്ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്ക്ക്, എന്ടോസല്ഫാന് ഇരകള്ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല് ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!!(നൂറു നൂറു സമരങ്ങള് ചെയ്തതിന്റെ ഫലം )
കേരളത്തില് 32 മെഡിക്കല് കോളേജുകള് പ്രവര്ത്തിയ്ക്കുന്നു. കാസര്ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!
പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!!
എന്ടോസല്ഫാന് വിഷം കലക്കി ഹെലികോപ്ടറില് നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു,ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട് ഒരു റോഡും ഉണ്ടാക്കിയത്രേ...........
ഇപ്പോളത് തകര്ന്നൊലിച്ചതായി പത്രത്തില് കണ്ടു.
പക്ഷേ, സര്ക്കാരിന് നാണവും,മാനവും ഇല്ലെങ്കിലും, നാട്ടുകാര്ക്ക് അങ്ങിനെയല്ല. സര്ക്കാര പ്രതിഷ്ടിച്ച കല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!!
(ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്!)
നിരവധി കുത്തിരുപ്പുസമരങ്ങള്, നിരാഹാരസമരങ്ങള്, ആശ്വാസ വാക്കുകള്,സര്ക്കാരിന്റെ ഉറപ്പുകള്, പ്രഖ്യാപനങ്ങള്, നൂലാമാലയില്പ്പെട്ടു കിടക്കുന്ന നിയമങ്ങള്......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്പ്പഭാവത്തെ അനുഭവിക്കാന് ഒരുങ്ങുകയാണ്....
കൂടുതല് ട്രക്കുകള് അതിര്ത്തികളില്ക്കൂടെ ഒഴുകിവരട്ടെ.....
നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......
ജയ് ജവാന്, ജയ് കിസാന് !!!
9 വർഷം മുന്നേ പ്രതികരിച്ചത്.ഇപ്പോഴും സ്ഥിതി ഗതികൾ മാറിയിട്ടില്ല

പ്രകൃതിയെ ചൂഷണം ചെയ്യുക മാത്രമല്ല, ഈ ഭൂ വാസികളെ നിലനിർത്തുന്ന പ്രകൃതിയുടെ നേരെയുള്ള കടന്നുകയറ്റം തുടർന്നുകൊണ്ടിരിക്കുന്നു

എത്ര പ്രാവശ്യം വന്ദ്യയായ ആ അമ്മ ക്ഷമിച്ചു എന്നറിയില്ല. പ്രകൃതിയെ വെല്ലുവിളിക്കുന്നവരെ എങ്ങനെ വെറുതേ വിടും?
പലപ്പോഴും ശിക്ഷ അനുഭവിക്കുന്നത് നിരപരാധികളാണ്. എന്ത് ചെയ്യാം!
മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ നടത്തുന്ന യുദ്ധത്തിൽ ബലിയാടുകളായവർക്കുവേണ്ടി / അവരുടെ കുടുംബത്തിനുവേണ്ടി പ്രകൃതി മാതാവിനോട് പ്രാർത്ഥിക്കുന്നു

''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള് ഈണത്തില് പാടിയപ്പോള്, കേട്ടുനിന്നവരില് ചിലരുടെയെങ്കിലും മനസ്സില് ആ ചിന്ത ഉയര്ന്നു- ഈ പ്രകൃതി എന്റെ അമ്മയാണ്. അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന് ചെയ്യുന്നതോ?
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള് ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും. പക്ഷേ, സൃഷ്ടിയെ / പ്രകൃതിയെ പീഡിപ്പിച്ചാല് അവള് ഒരിക്കലും പൊറുക്കില്ല." _ഈ വാക്കുകള് സംപൂജ്യനായ ഫ്രാന്സിസ് മര്പ്പാപ്പയുടെതാണ്."
"കാതുള്ളവര് കേള്ക്കട്ടെ " -ഈ തലക്കെട്ടില് ഇന്നത്തെ പത്രത്തില് ശ്രീമതി സുഗതകുമാരി എഴുതി--സര്വനാശത്തി ലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്പ്പാപ്പയുടെ വാക്കുകള് കാതോര്ക്കുവിന്.
കഴിഞ്ഞ ൫൦ (50)വര്ഷക്കാലമായി പല മാര്പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..
ടീച്ചറുടെ തന്നെ വരികള്........കൈനീട്ടിയാല് കിളികള് പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര് കൊണ്ട് സദാ നനഞ്ഞ കവില്ത്തടമുള്ള, ചുണ്ടുകളില് ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ശിഷ്യന് വിശിഷ്ട ഫ്രാന്സിസ് മാര്പ്പാപ്പയുടെ വാക്കുകളില് പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില് അത്ഭുതമീല്ല.........
മാര്പ്പപ്പയുടെ വരികള് ശ്രദ്ധിയ്ക്കുക - "ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും, സര്വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള് വരെയുള്ള കഠിനമായ അഴുക്കുകള് ചുമക്കാനാവാതെ അവള് കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ. ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ...."
ആയിരക്കണക്കിന് സസ്യ-ജന്തു വര്ഗ്ഗങ്ങള് കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും, അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്തുന്നത്. കടലുകള് മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള് ശവക്കല്ലറകളായി മാറിത്തുടങ്ങി....
ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള് തുറന്നില്ലെങ്കില്...........
കേഴുക മമ നാടേ!!
July 23, 2017 at 2:38 PM ·
നാം കുടിയ്ക്കുന്ന വെള്ളം......
നാം ശ്വസിക്കുന്ന വായു.......
നാം നിൽക്കുന്ന, നാം നടക്കുന്ന നമ്മെ നിലനിർത്തുന്ന ഭൂമി--....
മൂന്നിനേയും ഒരേ പോലെ കാണാത്തത് എന്തുകൊണ്ട്?
വായുവിനെ പരമാവധി മലിനമാക്കുന്നു..എന്നിട്ടു ശുദ്ധവായുവിനു വേണ്ടി കരയുന്നു....
അനവരതം ഒഴുകി വന്നിരുന്ന ജലത്തെ ഒഴുകാൻ സമ്മതിയ്ക്കാതെയും, കഴിയുന്നവണ്ണം മലിനമാക്കിയും അതിനെ ചൂഷണം ചെയ്തും അല്ലെങ്കിൽ കൊല്ലാക്കൊല ചെയ്തും നശിപ്പിയ്ക്കുന്നു.
മണ്ണിനെ വിഷമടിച്ചു കൊന്നു അതിൽ വിളയുന്ന വിഷഫലങ്ങൾ കഴിച്ചു ഒന്നുക്കൊന്നരാടം ആസ്പത്രികളിൽ വാസം.......
പിന്നെ നെഞ്ചത്ത് കൈവെച്ചു ഇതിനൊക്കെ കാരണം നീയാണല്ലോ എന്ന് പറഞ്ഞു ദൈവത്തിനു 'നഞ്ചം' കൊടുക്കൽ!!
ഈശ്വരോ രക്ഷതു!
..ആസ്പത്രി---കോടതി--പോലീസ് സ്റ്റേഷൻ .....ജ്യോതിഷി-അമ്പലം .. ....ഇതിന്റെയൊക്കെ സഹവാസം ഇല്ലാതിരിയ്ക്കട്ടെ ഇനിയുള്ള കാലം!
ഏവർക്കും മനോഹരമായ മഴയിൽക്കുതിർന്ന കർക്കിടക വാഴ്ത്തുക്കൾ !!
കുറ്റിപ്പുറം പാലത്തിനു മുകളിൽ നിന്നുകൊണ്ട് താഴേ ഭാരതപ്പുഴ ഒഴുകുന്നുണ്ടോ എന്ന് നോക്കി.. ഇല്ല.. ഇടതുഭാഗത്തു മണൽത്തിട്ടു കൾക്കിടയിലുള്ള നനവുള്ള ഭാഗത്തു മല്ലീശ്വരന് മുന്നിൽ മുട്ടിനേക്കാൾ ഉയരത്തിൽ വളർന്നു നിൽക്കുന്ന പുൽച്ചെടികൾ.... വലതുഭാഗത്ത് ... നല്ല പച്ചപ്പാർന്ന സമതലം..... ഇനി തിരൂർ റോഡിലൂടെ പുഴകണ്ട് പോകാൻ മോഹിക്കുന്നോ ? അത് വെറു തെ... വേനലിൽ വെള്ളി നൂലായും വെള്ളി അരഞ്ഞാണ മായും ഓരം പറ്റി കിടന്നിരുന്ന ഈ നദി തിരുവാതിര ഞാറ്റുവേല ആരംഭത്തിൽ ഒരു കോണകവീതിയിലായി..... ഇപ്പോൾ വീതി കുറഞ്ഞ തോർത്ത് പരുവത്തിൽ....
എത്ര തിരുവാതിര ഞാറ്റുവേല വേണ്ടിവരും. നദി. ഒരിക്കലെങ്കിലും പരന്നുകിട്ടാൻ ??
6 മെയ്, 2018
ഇന്നത്തെ പ്രഭാതം സുപ്രഭാതമായത് അതിരാവിലെ 5 മണിയോടെ പതിവിലും നേരത്തെ എത്തിയ വാരാന്തപ്പതിപ്പെന്ന വാരാദ്യപ്പതിപ്പ് തുറന്നു നോക്കിയപ്പോള്. കണ്ട വാര്ത്ത വായിച്ചപ്പോളാണ്.
മറ്റു പണികള്ക്കൊന്നും തുനിയാതെ ഒറ്റ ഇരുപ്പിലിരുന്നു വായിച്ചു തീര്ത്തു.
അമാനുഷിക പ്രവൃത്തികള് ചെയ്യുന്ന മഹത് വ്യക്തി--നോബല് പുരസ്ക്കാരജേതാവായ കൈലാഷ് സത്യാര്ത്ഥി. അദ്ദേഹവുമായി മനോജ് മേനോന് കൂടിക്കാഴ്ച നടത്തി ഉള്ളില്ത്തട്ടുന്ന അനുഭവകഥ നമുക്കായി ഒരുക്കിയിരിയ്ക്കുന്നു.
അടിമകളായി പട്ടിണികിടന്നു ഇരുട്ടുമുറികളില് ജീവിതം കഴിച്ചു കൂട്ടിയ നിരവധി കുഞ്ഞുങ്ങള്ക്ക് പുനര്ജ്ജന്മം നല്കിയ വിധാതാവ്! പലപ്പോഴും സ്വന്തം ജീവന് പണയം വെച്ച് ആണ് ബാലവേലയില് കുടുങ്ങിയ കുട്ടികളെ
രക്ഷപ്പെടുത്തിയത്. .ഇന്ത്യയില് മാത്രമല്ല, ലോകമെമ്പാടുമുള്ള പീഡനമനുഭവിയ്ക്കുന്ന കുഞ്ഞുങ്ങള്ക്കുവേണ്ടി അദ്ദേഹം രാപ്പകല് അദ്ധ്വാനിച്ചു. ദേഹോപദ്രവം, വധശ്രമം, ഭീഷണി എന്നിവയൊക്കെ അതിജീവിയ്ക്കാന് അദ്ദേഹത്തിന്റെ നിര്ഭയത്വം, നിശ്ചയദാര്ഢ്യം, നിസ്സ്വാര്ത്ഥത എന്നീ ഗുണങ്ങളൊക്കെ സഹായകമായി.
കോടിക്കണക്കിനു ആളുകള് പണിയില്ലാതെ ഈ രാജ്യത്ത് അലയുമ്പോള് കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നത് മഹാക്രൂരത.. ഒട്ടും മാപ്പര്ഹിക്കാത്ത കുറ്റം തന്നെ.
അദ്ദേഹത്തിന്റെ 'ബച്പന് ബചാവോ ആന്ദോളന്' പരിപൂര്ണ്ണ വിജയം കാണട്ടെ!
കൈലാഷ് സത്യാര്ത്ഥിയ്ക്ക് ആയുരാരോഗ്യ സൌഖ്യങ്ങള് നേരുന്നു.
ഇന്ന് ഉള്പേജുകളും ഗംഭീരമായി...ഐ ടി കമ്പനിയിലെ ഉയര്ന്ന ഉദ്യോഗം വേണ്ടെന്നു വെച്ച് തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ കാവലാളായി മാറിയ ശ്രീ രംഗരാജന്,
എന്തുകൊണ്ട് കാട്ടാനകള് നാട്ടിലെന്നു പറയുകയാണ് എഴുത്തു കൊണ്ടും, കാമെറകൊണ്ടും കഥപറയുന്ന എന് എ നസീര് .
;'മാഗ്നകാര്ട' യുടെ ഓര്മ പുതുക്കുന്ന സിസി ജേക്കബ് ന്റെ ലേഖനം.
മുഴുവന് ദിവസവും കൈലാഷിനെപ്പോലുള്ള, ദൈവീക പരിവേഷമുള്ള അഥവാ, അസാധാരണ വ്യക്തിത്വത്തിന്നുടമകളായ വ്യക്തികളെക്കുറിച്ചുള്ള ചിന്തയിലായിരുന്നു,
ഭാഗ്യം ചെയ്തവര്.
ഈ ലോകം വിട്ടു പോകുമ്പോള് തങ്ങളുടെ പാദമുദ്രകള് ഇവിടത്തെ മണ്ണില് പതിപ്പിച്ചു പോകാന് കഴിഞ്ഞവര്!!
മേരാ ദേശ് മഹാന്!!
17 മാര്‍ച്ച്, 2017
(പ്രിയപ്പെട്ട )
തന്ന സന്ദേശം എത്തിക്കേണ്ടിടത്തു എത്തിച്ചില്ല, അല്ലേ ???
മറുപടി കാണുന്നില്ലല്ലോ ......മാനം ഇപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ തരുന്നു...
ഇന്നലെ മുഴുവനും സൂര്യഭഗവാനെ മറച്ചു നിന്നപ്പോൾ കുംഭത്തിൽ പൊഴിക്കാൻ മറന്ന ആനന്ദാശ്രുക്കൾ മീനത്തിന്റെ വരവേൽപ്പ് സമയത്തു ഞങ്ങൾക്ക് പതിച്ചു നൽകുമെന്ന് കരുതി........
40 മണിക്കൂർ കഴിഞ്ഞു....
എന്നാലും പ്രതീക്ഷ കൈവിടുന്നില്ലാ....
എന്റെ എഫ്ബി കൂട്ടുകാർ കാണിയ്ക്കുന്ന സഹതാപതരംഗങ്ങളാൽ
മനം കുളിർന്നിരിയ്ക്കുകയാണ്ഞാൻ.
ഏവർക്കും അകൈതവമായ നന്ദിയുണ്ട്.
ചമ്രവട്ടത്തയ്യപ്പന്റെ അയലത്തു ജനിച്ചു വളർന്ന സഹോദരി ഈ ധ്യാനവരികൾ ചൊല്ലാൻ പറഞ്ഞു..
......വയ്യിപ്പോൾ മഴപെയ്യിക്കാൻ തനയനെ-
ന്നുള്ളോരു ദുഷ്ക്കീർത്തിയെന്നയ്യപ്പാ !
മമ, ചമ്രവട്ടമരുളും നാഥാ! വരുത്തീടൊലാ !!
കുറച്ചു മാറി താമസിക്കുന്ന ഒരനിയൻ പറഞ്ഞു,
അയ്യപ്പൻറെ മുതല വെള്ളം കിട്ടാതെ ചാവാറായി---------
എന്ന് ഉറക്കെ (ദേവേന്ദ്രൻ കേൾക്കെ) പറഞ്ഞോളൂ, ഉടനെ ഫലം കാണും എന്ന്......
ഈ "O" വട്ടത്തു മാത്രം !!!!!!!!!!!!!
മനസ്സ് ചുട്ടു വിളിക്കണം ദേവേന്ദ്രനെ/ അയ്യപ്പനെ എന്ന പഴമൊഴി ഓർക്കുകയാണ്.....
ഊരായ ഊരൊക്കെ ചുറ്റി ജലനിധി പൈപ്പു
കൾ ഇന്നാട്ടിലും എത്തിയിരിയ്ക്കുന്നു. നാവാമുകുന്ദന്റെ തട്ടകത്ത് തിരുന്നാവായപ്പുഴയുടെ ഹൃദയത്തിൽക്കുഴിച്ച കിണറിൽ നിന്നും വെള്ളമടിച്ചു റോഡ് മുറിച്ചു, റെയില് കടന്നു കാടാമ്പുഴ ഭഗവതിയുടെ അനുഗ്രഹം വാങ്ങി നദിയില് നിന്നും കാൽനട ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നാഗപ്പറമ്പിലെത്തിയിരിയ്ക്കുന്നു. തെക്കേ നാഗപ്പറമ്പിലെ കോളനിക്കാർ വെളളം ശേഖരിച്ചു വെക്കാനുള്ള വീപ്പകൾക്കായി നെട്ടോട്ടം ഓടുന്നു.....ഊണില്ല....ഉറക്കമില്ല......എപ്പോൾ വേണമെങ്കിലും പൈപ്പിൽ വെള്ളം വരാം.....
വെള്ളത്തിനു ഉറക്കമില്ലല്ലോ..പാതിരാത്രി ആണോ നട്ടുച്ചയാണോ എന്നൊന്നും വെള്ളത്തിന്നറിയില്ലല്ലോ.....
എന്നും എന്റെ നാട്ടുകാർ, അയൽവാസികൾ ഇങ്ങിനെ ആനന്ദാശ്രുവിൽ നീരാടട്ടെ !!
പത്രക്കാർക്കു അബദ്ധം പറ്റിയതാകും....പുഴക്കിണറിലും വെള്ളം വറ്റി എന്നവർ എഴുതുന്നു.....
സ്വാമി ശരണം!! അയ്യപ്പ ശരണം!!!
ജലനിധി പൈപ്പ് ഇല്ലാത്തവർ ഞങ്ങളെ വിധിയ്ക്കു വിടല്ലേ, ദേവേന്ദ്ര സ്വാമീ....
31 മാര്‍ച്ച് 2018
എന്തെങ്കിലും എഴുതാന് എന്നെക്കിട്ടില്ല, എഫ് ബീ.....
എന്നാലും ഞാന് എഴുതുന്നു.....
പ്രകൃതിയുടെ ഏറ്റവും നല്ല കലാസൃഷ്ടി, ആന; നിരുപദ്രവകാരിയായ ഒരേ ഒരു വലിയ ജന്തു ----.....ജോണ്ഡണ്, ഇംഗ്ലിഷ് കവി.
ഇപ്പോള് ഇങ്ങിനെയും വായിക്കാം----
പ്രകൃതിയുടെ അബദ്ധസൃഷ്ടി, മനുഷ്യന്, ഈ ഭൂമുഖത്തെ ഉപദ്രവകാരിയായ ഒരേ ഒരു ജന്തു.
പത്രവായന--(പ്രതികരണങ്ങള്)
31 മാർച്ച്, 2018
നാട്ടാനകള് ഇല്ലാതാകുന്നു---ഇനി ൪൦൦ (400) നാട്ടാനകളേ കേരളത്തില് ബാക്കിയുള്ളൂ.
വായിച്ചപ്പോള് ആദ്യം സന്തോഷം തോന്നി. അതോടെ ഞെട്ടലും അനുഭവപ്പെട്ടു.
(സന്തോഷം തോന്നിയത്, ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കുറഞ്ഞല്ലോ എന്നോര്ത്തു)
രണ്ടു ദാശാബ്ദക്കാലത്തുണ്ടായിരുന്ന നാട്ടാനകളില് പകുതിയിലധികവും ഇന്നില്ല. ഒന്നും കാടുകയറിപ്പോയതല്ല.
എല്ലാംതന്നെ ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷരായത് അകാലത്തില്. മനുഷ്യന്റെ അശ്രദ്ധകൊണ്ട്, മനുഷ്യന്റെ അത്യാര്ത്തികൊണ്ട്, മനുഷ്യന്റെ ക്രൂരതകൊണ്ട്..............
സ്വര്ണ്ണത്തിളക്കമുള്ള നെറ്റിപ്പട്ടം കെട്ടിനില്ക്കുന്ന ഗജവീ രന്മാരൂടെ മുന്നില് നിന്ന് അതിന്റെ സൌന്ദര്യം ആസ്വദിയ്ക്കുമ്പോള് അവരുടെ പിന്കാലുകള് ഒന്ന് ശ്രദ്ധിച്ചുനോക്കുവിന്, ആനപ്രേമികളേ..........
ഇവയോട് കാണിയ്ക്കുന്ന ക്രൂരത, മാദ്ധ്യമങ്ങള്, തെളിവ് സഹിതം പരസ്യപ്പെടുത്തിയിട്ടും കുലുങ്ങാത്ത മേലധികാരികള്!!
വന്ദേഹം ഗണനായകം..........
വെറുതേ .......
16 Sept, 2017
ഒരുചൊല്ലുണ്ടല്ലോ,
'പട്ടിയുടെ വാല് പന്തീരാണ്ടുകാലം........'
അതുപോലെയാ മിക്ക കാര്യങ്ങളും.
എന്തു ഭക്ഷിയ്ക്കണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി ഒരു ദേവേന്ദ്രൻ വന്നാലത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നുമില്ല.
ഒരു നാൽക്കാലിയെയോ, ഒരു പക്ഷിയെയോ, ഒരു മീനിനെയോ, എന്തിനു ഒരു മുട്ടയെ പ്പോലും വകവരുത്തുന്നതോ, ഭക്ഷ്യവസ്തുവാക്കി മാറ്റുന്നതോ, ആരെങ്കിലും രുചിയ്ച്ചു കഴിയ്ക്കുന്നതോ കണ്ടിരിയ്ക്കാനുള്ള കെൽപ്പും ഇല്ല.
അത്യാവശ്യം 'സഹിഷ്ണുത' ഉള്ള ആളായതുകൊണ്ട് രസിച്ചു കഴിയ്ക്കുന്നവരെ കുറ്റപ്പെടുത്തി സംസാരിക്കാറുമില്ല.
ഇക്കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ സ്വാതന്ത്ര്യം തന്നെ.
എല്ലാവരും 'അപ്‌നാ, അപ്നാ' പ്രിയപ്പെട്ട ഭക്ഷണം കഴിയ്ക്കുക.
WHAT YOU EAT MAKE WHO YOU ARE
10th മാർച്ച് 2022 ലും സ്ഥിതി ഗതികൾക്ക് വലിയ മാറ്റമില്ല..... എന്ന് തോന്നുന്നു.. അതുകൊണ്ട് റീ.. റീ.. റീ..... Reee post അഞ്ച് വര്ഷം മുന്നേ പോസ്റ്റ് ചെയ്തത് .
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് പണ്ടാരോ പറയുന്നത് കേട്ടു പഠിച്ച വാക്കുകള്.
സത്യത്തില്, സ്വാതന്ത്ര്യം പുരുഷാവകാശമാണ്. അവരെ സ്രഷ്ടാവ് പടച്ചത് സ്ത്രീ പ്രജകളുടെ മേല് ആധിപത്യം സ്ഥാപിക്കാനായിട്ടാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് സ്ത്രീകള് തുല്യാവകാശത്തിനായി പോരാടുന്നത്. ദിവസങ്ങള്ക്കു മുന്പ് ഒരു 'ലോക വനിതാദിനം' കൂടെ കടന്നു പോയി. ആരറിഞ്ഞു?
ഞായറാഴ്ച്ചത്തെ മാതൃഭൂമി ദിനപത്രത്തില് 1972-ല്, ജൂഡി ബ്രാഡി എന്ന എഴുത്തുകാരി എഴുതിയ 'എന്തുകൊണ്ട് എനിക്കൊരു ഭാര്യയെ വേണം' എന്ന ലേഖനത്തിന്റെ പരിഭാഷ (പ്രിയ എ.എസ്) ഗൃഹലക്ഷ്മിയില് പ്രസിദ്ധീകരിച്ചത് എടുത്തെഴുതട്ടേ............
പുരുഷന് ഭാര്യ കൂടിയെ കഴിയൂ. പിന്നെ കുഞ്ഞുങ്ങള് വേണം. വീടിന്റെ ചുമതല, കുഞ്ഞുങ്ങളുടെയും, മറ്റന്ഗങ്ങള് ഉണ്ടെങ്കില് അവരുടെ ഉത്തരവാദിത്വം, കുടുംബകാര്യങ്ങള് എല്ലാം പരാതിയില്ലാതെ ഭംഗിയായി നടന്നു പോകണം. ഭര്ത്താവിന്റെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളും തീര്ത്തു പൂര്ണ സംതൃപ്തനാക്കണം. ഇല്ലെങ്കില് അവളെക്കാള് മിടുക്കിയെ കണ്ടെത്തിയാല് കുഞ്ഞുങ്ങളുമായി ഭാര്യ പടിയിറങ്ങണം. ഇനി ജോലിയ്ക്ക് പോകുന്ന സ്ത്രീയാണെങ്കില് ഇവളെന്തിനു ജോലിയ്ക്ക് പോകുന്നു എന്നാവും.
കുടിക്കാന് കാശ് കൊടുക്കാഞ്ഞാല് ഗര്ഭിണിയുടെ വയറ്റില് തന്നെ തൊഴിക്കാന് മടിക്കാത്ത ദുഷ്ടനായ ഭര്ത്താവ്...പിഞ്ചു കുഞ്ഞുങ്ങളെ ബലാല്സംഗം ചെയ്തു റയില് പാളത്തില് ഇടുന്ന കശ്മലന്മാര്....ഇവരെകൊണ്ട് നിറഞ്ഞൂ, നമ്മുടെ നാട്.
ഇന്നത്തെ പത്രത്തില് സുഗതകുമാരി ടീച്ചര് എഴുതിയത് വായിക്കുക.......
നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിന്റെ പ്രിയപ്പെട്ട 3 വാനരരെ പോലെ
ഭാരതപ്പുഴയുടെ വിശാലമായ മണല്പ്പരപ്പ്.........
തലങ്ങും വിലങ്ങും ഓടിനടക്കുകയോ,
വാഹനമോടിക്കുകയോ ആവാം.. ....
എന്ത് നല്ല "പച്ച" പിടിച്ച നദി !
കരയുന്നോ, നമ്മള്, ചിരിയ്ക്കുന്നോ.........
ബാലാല്സംഗപ്പെട്ടു വിവശയായി, വിവസ്ത്രയായി ക്കിടക്കുന്ന നദിയ്ക്കൊരാവരണം തീര്ക്കുകയാണോ പ്രകൃതി മാതാവ്!..
No comments:
Post a Comment