Saturday, 18 July 2015

spiritual :__ അ .രാമായണം

സ്പന്ദനങ്ങള്‍:_       ശ്രീരാമജയം

സംസ്കൃതത്തിലും,പ്രാദേശിക ഭാഷകളിലുമായി വാല്മീകി രാമായണത്തിന്  നിരവധി പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളതില്‍ മുഖ്യമായത് അദ്ധ്യാത്മരാമായണം തന്നെ. പലരും വ്യാസകൃതമായ ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമായി ഇതിനെ കണക്കാക്കുന്നു.

 അദ്ധ്യാത്മരാമായണത്തിന്റെ  വൃത്താനുവൃത്ത ഗദ്യപരിഭാഷ, 'ഐതിഹ്യമാല' എന്ന കഥാ സഞ്ചയത്തിലൂടെ ചിരപ്രശസ്തനായ സാഹിത്യകാരന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, 8 പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈരളിയ്ക്കു സമര്‍പ്പിച്ചിരുന്നു. പക്ഷേ, മലയാളികള്‍ക്ക്  പ്രധാനം തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണം തന്നെ.

 4 വര്ഷം മുന്‍പ് വീണ്ടും അദ്ധ്യാത്മരാമായണത്തിന്റെ ഗദ്യ പരിഭാഷ,  വെണ്മണി മഹാകവികളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി രാധാമാധവന്‍ തയാറാക്കി മലയാളികള്‍ക്കായി സ്മര്‍പ്പിച്ചി രിയ്ക്കുന്നു. ഈ പുസ്തകത്തിന്റെ അവതാരകന്‍, ഡോ.ശ്രീ പ്രിയദര്‍ശന്‍ ലാല്‍ ഇങ്ങിനെ എഴുതിയിരിയ്ക്കുന്നു. "പ്രതിഭയും, വ്യുല്‍പത്തിയും, അഭ്യാസവും ഒത്തിണങ്ങുമ്പോളാണ്  ഇത്തരം ഗ്രന്ഥം രൂപപ്പെടുക." ലളിതമായ പരിഭാഷയില്‍ എല്ലാ ചമല്‍ക്കാരങ്ങളും  എടുത്തു കാട്ടി  മനോഹരമാക്കിയിട്ടുണ്ടെന്നു ശ്രീ ലാല്‍ ആസ്വാദനക്കുറിപ്പില്‍ എഴുതുന്നു.
ശ്രീമതി രാധാമാധവന്‍, 'രഘുവീരസ്തവ'ത്തോടെ പരിഭാഷ തുടങ്ങുന്നു.

ഖലദവദഹനം നിഷേവ്യമാണം
വനചരവാനരമുഖ്യരാക്ഷസേന്ദ്രൈ:
മുനിജനനിവഹൈര്‍വ്വിചിന്ദ്യമാനം
അചലസുതാപതിസേവ്യമീശമീഡേ !
..........................................................
ജാനന്ന ജാനന്നപി രാമചന്ദ്ര തേ
പാദോധിരൂഢോ മമ  മൂര്‍ദ്‌ധ്ന്യപി പ്രഭോ
തഥാപി, സാഹം മമതാപി മൂഢാ 
ധിയാ,ദ്യ പാഷാണവദാസ്ഥിതാ ദൃഢഠ !

ശ്രീരാമജയം.



Friday, 22 May 2015

spiritual people ----Shivapuri Baba

Shri shivapuri Baaba, also known as Govinda Bharathi, was a great saint and a traveller hermit who taught the world what is 'swadharma' or how to live a sacred or peaceful life. He was born in Kerala in1826, in a Namboothiri family and at the very young age went with his grandfather, a spiritual man, for penance or austere life in the forests of M.P, on the bank of Narmada river. After his grand father's death, he spent many more years in the deep forest till he got enlightenment or self realization. Just like Adi shankara, he went on foot across his motherland and been to all the pilgrim centres and met many great saints like Shree Rama Krishna Paramahamsa and Shri Aravinda Ghosh, a student then.
As per his grand father's wish, Govinda Bharathi started his world pilgrimage and met Agakhan of Afghanistan and earned the certificate of the Soofi brother hood and reached Persia. The Indian Yogi was welcomed by the Sha who helped him to reach Mecca where the higher religious leaders accepted him. Then he left for Jerusalem, Isthanbul, Greece, Rome, Netherland and England and where ever he went, he visited and held talk with the rulers of that country. In England, he spent 4 years as the Queen Victoria requested him to stay back until her death and during that period he could impress upon people like Churchil, Bernard Shaw etc, the greatness of India.
From England, he crossed Atlantic and reached America, met Roosvelt, then to Mexico and crossed the huge mountain Anderson, passed Columbia, Peru and reached South America and then by ship to Pacific Islands, Newsland, Australia and landed in Japan. Later crossing China, Nepal and finally reached India and completed his mission after visiting his own hometown where nobody recognized him. It took him 40 years to travel round the world, about 25,000 miles and that also 80% by foot only.
The rest of his life was spent in a small hut near the foot hills of Shivapuri hill at Kathmaandu, in Nepal..Though he did not want to establish an Ashram and make disciples, a lot of people came to him every day.His philosophy of life attracted many.He aspired people to lead a pure life, do your duty to yourself, the people around you, keep your mind and body clean, say good words, help ohers, ...think of other's good only....do pancha mahayajna.....etc..He said to follow the 3 slokas of the 16th chapter of Gita.....and observe the said 26 qualities.....
At the age of 135 the great Shivapuri Baba breathed his last....Jai gurudev....
Like ·  · 

Friday, 15 May 2015

:-വായന -1

വായന !!!
ഈ മൂന്നക്ഷരത്തില്‍ സമസ്ത പ്രപഞ്ചങ്ങളും  ഉള്‍ക്കൊള്ളുന്നു. വായനയെന്ന പ്രക്രിയ, ഇതൊരു അനുഭവമാണ്. വായിക്കുന്നവന്റെ മനസ്സിനെ അനുഭൂതികളുടെ ലോകത്തിലേയ്ക്ക്, മാസ്മരികത നിറഞ്ഞ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വായന ഒരു ശീലമാണ്. ഇതു അറിവിന്റെ ലോകത്തിലേക്ക്‌ വായനക്കാരനെ നയിക്കുന്നു. വായന, അതു  ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിന്താശക്തികള്‍ ഉണര്‍ത്തുകയും  ചെയ്യുന്നു. പലപ്പോഴും ഭാവനയുടെ ചിറകുകളിലേറി സങ്കല്പ ലോകങ്ങളിലേയ്ക്ക്  കൂട്ടിക്കൊണ്ടു പോകുന്നു. തിരഞ്ഞെടുത്ത നല്ല വായന സ്വഭാവരൂപികരണത്തിനു നിമിത്തമാകുന്നത് നമ്മള്‍ കണ്ടറിയുന്നതാണല്ലോ.

വായിയ്ക്കാന്‍ അത്രയ്ക്കൊന്നും  വിഭവങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്ത്   കഥകള്‍  പറഞ്ഞു കേട്ടാണ് ഞങ്ങളുടെ തലമുറകള്‍  വളര്‍ന്നത്‌. മുത്തശ്യമ്മമാരും, അമ്മമാരും, അദ്ധ്യാപകരും കവിതകളും,ശ്ലോകങ്ങളും, കഥകളും ചൊല്ലിത്തന്നു ഞങ്ങളുടെ മനസ്സ് കുളിര്‍പ്പിച്ചു. കഥകളില്‍, പ്രതേകിച്ചു പുരാണേതിഹാസങ്ങള്‍, ഭാരതീയ സംസ്കാരത്തിന്റെ വേരുകള്‍ ഇളം മനസ്സില്‍ കിളുര്‍ക്കാന്‍ സഹായിച്ചു. കൂടാതെ, നാട്ടിലെ വായന ശാല, സ്കൂളിലെ ലൈബ്രറി എന്നിവ വായനയ്ക്ക് നല്ല പ്രോത്സാഹനവും, പ്രചാരവും  നല്‍കിയിരുന്നു.  ഇത് കൂടാതെ അക്കാലത്ത് സ്‌കൂളിലെ പാഠപുസ്തങ്ങളിലെ ഉള്ളടക്കം ആസ്വാദ്യകരവും, വളരെ ഹൃദ്യവുമായിരുന്നു.

ഹരി ശ്രീ ഗണപതയേ നമ: എന്ന് കുറിച്ച് കഴിഞ്ഞാല്‍ പിന്നെ മധുരതരമായ  ജിജ്ഞാസ നിറഞ്ഞ പുതിയ ലോകത്തിലേക്കുള്ള വാതില്‍ മുന്നില്‍ തുറന്നു കിട്ടുന്നു. അഞ്ചോ ആറോ വയസ്സാകുമ്പോഴേയ്ക്കും, അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും വായിക്കാനുള്ള ത്വര കൂടിവരും. കുട്ടിക്കാലത്ത്  'അമ്പിളി അമ്മാമന്‍' എന്ന പുസ്തകം  മാത്രമേ കുട്ടികളുടെ വായനക്കായി അച്ചടിച്ചു വന്നിരുന്നത് കണ്ടിട്ടുള്ളൂ. അതിലെ മനോഹരങ്ങാളായുള്ള  കളര്‍ ചിത്രങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. അക്കാലത്ത് പത്രമെന്നാല്‍ മാതൃഭൂമിയും, ആഴ്ച്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി  ആഴ്ച്ചപ്പതിപ്പും മാത്രമായിരുന്നു നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതിലെ ബാലപംക്തി, കുട്ടികള്‍ക്കായുള്ള പേജ്  വായിക്കുമ്പോള്‍ എന്തൊരു സന്തോഷമാണ് തോന്നിയിരുന്നത്! കുട്ടികളുടെ സൃഷ്ടികളും ഇതിലൂടെ വെളിച്ചം കണ്ടിരുന്നു എന്നത്  വളരെ വലിയ കാര്യമായിരുന്നു. ഇടയ്ക്കുവെച്ച്   സോവിയറ്റ്‌ യൂണിയന്‍ മാസികകള്‍ കിട്ടിത്തുടങ്ങി. അതിലെ  പേജും, നിറക്കൂട്ടുകളും കഥകളും, പേരുകളും കുട്ടികളെ വല്ലാതെ ആകര്‍ഷിച്ചു. ആ പ്രായത്തില്‍ റേഡിയോ കേള്‍ക്കാന്‍ തുടങ്ങിയത് പുറം ലോകവുമായുള്ള ബന്ധം കൂട്ടാന്‍ സഹായിച്ച്ചിട്ടുന്ടു.


എന്‍റെ അമ്മയ്ക്ക് വായന വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോളൊക്കെ വായിച്ച പുസ്തകങ്ങളിലെ കഥകളും കുട്ടിക്കാലത്തെ അനുഭവങ്ങളും പറഞ്ഞു തരുമായിരുന്നു. കഥകളുടെ കൂട്ടത്തില്‍ കവിതകള്‍ക്കും, ശ്ലോകങ്ങള്‍ക്കും തുല്യ സ്ഥാനമുണ്ടായിരുന്നു എന്നുതന്നെ പറയാം. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വിവരണങ്ങള്‍ വായനയ്ക്ക് തുല്യം തന്നെ ആണ്.
6-ആം ക്ലാസ്സില്‍  പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ട പുസ്തകങ്ങള്‍ വായനശാലയില്‍ നിന്നും  കൊണ്ടു വരുന്ന ദൌത്യം എന്റെതായിരുന്നു.  ധര്‍മ്മരാജാ, മാര്‍ത്താണ്ഡവര്‍മ്മ, വേലുത്തമ്പി ദളവ തുടങ്ങിയ ചരിത്ര നോവലുകളെ പറ്റി കേള്‍ക്കുന്നത് അപ്പോളാണ്.  ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ  മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ ധാരാളം കിട്ടിയിരുന്നു.. ചുവന്ന കൈപ്പത്തി, വെളുത്ത ചെകുത്താന്‍  തുടങ്ങിയ പുസ്തകങ്ങള്‍, അമ്മയുടെ വായന കഴിഞ്ഞാല്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും വായിച്ചതോര്‍ക്കുന്നു. ഡിറ്റക്ടീവ് നോവലുകള്‍, മണ്ണെണ്ണ വിളക്കിന്റെ അരണ്ട  വെളിച്ചത്തില്‍  വായിക്കുകയും ഉറങ്ങാന്‍  കിടക്കുമ്പോള്‍ പേടി ഉണ്ടാകാറുള്ളതും പതിവാണ്.  അംഗനാചുംബനം അഥവാ, വെങ്കലപ്രതിമ, ആനറാഞ്ചന്‍ എന്നീ പുസ്തകങ്ങള്‍ വായിക്കുമ്പോളും  അല്പം പരിഭ്രമവും പേടിയുമൊക്കെ  ഉണ്ടായിട്ടുണ്ട്. ബ്രാം സ്ടോക്കരുടെ ഡ്രാക്കുള വായിക്കുമ്പോള്‍, പഴയ തറവാടുകളില്‍, പാമ്പിന്‍കാവുകളുമൊക്കെയുള്ള അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഭയത്തിന്‍റെ ശക്തി  ഒന്നുകൂടെ പ്രബലമാകുന്നു.
അന്ന് ആഴ്ചപ്പതിപ്പില്‍  ബംഗാളി  നോവലുകള്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളി നോവലുകളുടെ പോലെത്തന്നെ മിക്ക ലോകസാഹിത്യ കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു ലഭ്യമായിരുന്നു. വിക്ടര്‍ യുഗോവിന്‍റെ ഒട്ട് മിക്ക കൃതികളും, ഗോര്‍ക്കിയുടെ അമ്മയും,ദോസ്തോയ് വ്സ്കിയുടെ കൃതികളും മറ്റും അങ്ങിനെ വായിക്കാന്‍ സാധിച്ചു......
പ്രൈമറി ക്ലാസ്-ല്‍ പഠിയ്ക്കുമ്പോള്‍, ഡിക് വിറ്റിംഗ്ടന്‍റെ (ഡിക്കന്‍സ്) കഥ വീണ്ടും വീണ്ടും വായിച്ചു  എത്രയോ കണ്ണീര്‍ ഒലിപ്പിച്ചിരിയ്ക്കിരിയ്ക്കുന്നു!!  മനസ്സിലെ ലോലമായ വികാരങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍ അന്ന് ധാരാളം വായിക്കാന്‍ കിട്ടിയിരുന്നു.

പുരാണ-ഇതിഹാസ കഥകള്‍, ഐതിഹ്യമാല, യക്ഷിക്കഥകള്‍,  ചരിത്ര കഥകള്‍, നാടോടിക്കഥകള്‍, നാടകങ്ങള്‍, രമണന്‍, മാമ്പഴം തുടങ്ങിയ കവിതകള്‍, ഇവയെല്ലാം  കുട്ടികളുടെ ചിന്താമണ്ഡലത്തെ വല്ലാതെ സ്വാധീനിയ്ക്കുന്നവ തന്നെയായിരുന്നു. പ്രായത്തിനൊപ്പം  ചിന്തകളും, വായനയിലെ ആസ്വാദന രീതിയും മറ്റും മാറിക്കൊണ്ടിരിയ്ക്കും. പാഠപുസ്തകത്തിലെ  മനോഹരങ്ങളായ ഗദ്യ ഭാഗങ്ങളും, കവിതകളും പ്രായത്തിനെ മയപ്പെടുത്തുന്നതും, ചിന്തിപ്പിയ്ക്കുന്നതുമായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു..അതുകൊണ്ടാണല്ലോ, പാഠഭാഗങ്ങളും, പദ്യങ്ങളും മറക്കാതെ ഇപ്പോഴും ആവശ്യമുള്ളപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്. മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ മലയാള പദ്യ- ഗദ്യപുസ്തകപാഠാവലികളൊക്കെ ചെറിയക്ലാസ്സിലെ ഭാഷാ സ്നേഹികളായ കുട്ടികള്‍ ഹൃദിസ്ഥമാക്കി. കയ്യില്‍ കിട്ടിയതൊക്കെ വായിച്ചിരുന്ന ഒരു കാലം അല്ലെങ്കില്‍ പരന്ന വായന എന്നു പറയാം. അങ്ങിനത്തെ വായനാനുഭവമാണ് സഞ്ജയനും വിശ്വരൂപവുമെല്ലാം  മറിച്ചു നോക്കുമ്പോള്‍ ഉണ്ടായിരുന്നത്. അക്കാലത്ത് വലിയ ലോകതയോന്നും ഇല്ലാതിരുന്നതിനാല്‍ കൂടുതലൊന്നും മനസ്സിലായിരുന്നില്ല. അതിലെ ഹാസ്യങ്ങള്‍, നര്‍മ്മങ്ങള്‍ വലിയവര്‍ പറഞ്ഞു കേട്ട് എന്തൊക്കെയോ ധരിച്ചു വെച്ച് എന്ന് മാത്രം.
സി.രാധാകൃഷ്ണനും, എം.ടി.യുമൊക്കെ ഹൃദയത്തെ വല്ലാതെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. പ്രായമാകുന്തോറും എന്ത് വായിക്കണം,  എന്തു വായിക്കരുത് എന്നതിന് കര്‍ശനമായ നിയമമൊന്നും ഇല്ലാതിരുന്നതിനാല്‍  ഒരു വാരിവലിച്ചുള്ള വായനതന്നെയാണ്   അപ്പോഴും. വായന വല്ലാത്തൊരു  ഹരമായിമാറിയിരുന്നു  എന്ന് തന്നെ പറയാം. അതുകൊണ്ടാണ് കാരണവന്മാര്‍ കാണാതെ കുളക്കടവിലും, കക്കൂസിലുമൊക്കെ പോയിരുന്നു രഹസ്യമായി നോവലുകള്‍ വായിച്ചു തള്ളിയിരുന്നത്. പലപ്പോഴും അമ്മമാരെപ്പോലും കബളിപ്പിച്ച്, പഠിയ്ക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍  നോവലുകള്‍ ഒളിപ്പിച്ചു വെച്ച് വായിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വായനയുടെ ഹരം മൂത്താല്‍ അങ്ങിനെയൊക്കെയാണ് .....

വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹം കഴിയുകയും, അധികം താമസിയാതെ വിധവയുമായായിത്തീര്‍ന്ന എന്‍റെ അമ്മയുടെ ഒരു സഹോദരിയ്ക്ക്,  നാലാപ്പാട്ട്  തര്‍ജമ ചെയ്ത 'പാവങ്ങള്‍' വായിക്കാന്‍ മോഹമുണ്ടെന്നറിഞ്ഞപ്പോള്‍, അദ്ദേഹം ഉടനെ 2 പുസ്തകം തന്‍റെ കയ്യൊപ്പിട്ട് കൊടുത്തയച്ചുവത്രേ! ആ പുസ്തകം വായിച്ചു പ്രചോദനം കൊണ്ടു അവര്‍ അനാഥയായിരുന്ന ഒരു ബാലികയെ  ദത്തെടുത്തു. കുട്ടിയ്ക്ക്  പാവങ്ങളിലെ ഒരു കഥാപാത്രത്തിന്റെ  പേരും നല്‍കി. കൊസത്. അവളെ പഠിപ്പിക്കുകയും പിന്നീട് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് എന്‍റെ അമ്മ പറഞ്ഞത് ഇപ്പോള്‍  ഓര്‍ക്കുകയാണ്.

 കുട്ടികള്‍ വളര്‍ന്നു വായിക്കാന്‍ തുടങ്ങിയപ്പോള്‍  കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങള്‍ ധാരാളം ലഭ്യമായിരുന്നു.  കേരളത്തിന്‌ പുറത്തായിരുന്നതിനാല്‍  ഹിന്ദിയിലുള്ള ചമ്പക്കും, ചന്ദാമാമയും, അമര്‍ചിത്ര കഥകളും  വായിച്ച് അവര്‍ വളര്‍ന്നു. രാമായണം, മഹാഭാരത കഥകള്‍ തുടങ്ങിയവ കേട്ടതിലും കൂടുതല്‍ വായിച്ചാണ് അവര്‍ അറിയുന്നത്‌. അങ്ങിനെ അമര്‍ ചിത്രകഥകള്‍ മുത്തശ്ശിമാരുടെ സ്ഥാനം പിടിച്ചു പറ്റി.  പഞ്ചതന്ത്ര കഥകള്‍, കുട്ടികളെ, മൃഗങ്ങള്‍ തങ്ങളുടെ  കൂട്ടുകാരാണെന്ന് തോന്നിപ്പിച്ചു. ..പുസ്തകങ്ങളില്‍ ചിത്രീകരണങ്ങള്‍  കൂടെ ഉള്ളതിനാല്‍ പലേ കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സില്‍ സഹജീവികളെപ്പോലെ ജീവിച്ചു.... അമര്‍ ചിത്ര കഥകളുടെ കൂട്ടത്തില്‍ ജാതക കഥകള്‍, പഞ്ചതന്ത്ര കഥകള്‍, നാടോടിക്കഥകള്‍, വിശ്വ ബാല സാഹിത്യ കൃതികള്‍,  ഫാന്‍ടോം, മാന്‍ഡ്രേക്ക്, ഹി മാന്‍, സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ എന്നിവയ്ക്കിടയില്‍ ടിന്‍ ടിനും മറ്റും സ്ഥലം പിടിച്ചു.  കാലം പോയതറിഞ്ഞില്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌, എനിഡ് ബ്ലൈടന്റെ  ദി ഫേമൌസ് ഫൈവ്, സീക്രറ്റ് സെവെന്‍, ജൈംസ് ഹാഡ്‌ലി ചെയ്സ്,  റഡ്യാര്‍ഡ്‌ കിപ്ലിംഗ്, റസ്കിന്‍ ബോണ്ട്‌ ,  അഗതാ ക്രുസ്റ്റി, ആര്‍തര്‍ കോനോന്‍ ഡോയ്ല്സ്,  എന്നിവരുടെ രചനകളും, ഡ്രാക്കുള കഥകളും  അലമാറികളില്‍ സ്ഥലം പിടിച്ചു. സാഹസിക കഥകള്‍ക്കിടയില്‍ പ്രേത കഥകള്‍ക്കും,  ഫൈറി ടെയ്ല്‍സിനും  നാടോടിക്കഥകള്‍ക്കും  ഒരേ പോലെ ഇരിപ്പിടം കിട്ടി. ഇതിന്നിടെ  ടീവി യുടെ രംഗപ്രവേശവും കുട്ടികളെ സ്വാധീനിച്ചു  തുടങ്ങി. ബാല്യ കൌമാരകാലത്തെ വായനകള്‍ക്കിടയില്‍ എപ്പോളാണ് സയന്‍റിഫിക് ഫിക്ഷനും, ആര്‍ച്ചി കൊമിക്കും, റൊമാന്‍ടിക്ക് കഥകളും രംഗപ്രവേശം ചെയ്തത് എന്നറിഞ്ഞില്ല. നോക്കിയിരിക്കെ കാലം ഓടിപ്പോകുന്നു. കുട്ടികള്‍ മുതിര്ന്നവരാവുന്നു. സയന്‍സ് ഫിക്ഷന്‍സും, നോവലുകളും അവരുടെ മനസ്സുകളെ സ്വാധീനിച്ചതും  നിഷ്കളങ്കമായ  വായനാ രീതികള്‍  ആ മനസ്സുകളെ വേറൊരു തലത്തില്‍ എത്തിയ്ക്കുന്നതും വളരെ പെട്ടന്നാകുന്നു.

കാലചക്രം എത്ര വേഗമാണ് ഉരുളുന്നത് ? ഇന്ന്, കുട്ടികള്‍ എന്ത് വായിക്കണം എന്നതു തീരുമാനിയ്ക്കേണ്ട  കാലം അതിക്രമിച്ചു കഴിഞ്ഞു. ആധുനിക എലക്ട്രോണിക് മാധ്യമങ്ങള്‍, അറിവിന്റെ ലോകം വിരല്‍ത്തുമ്പില്‍ എത്തിച്ചിരിയ്ക്കുന്ന ഇക്കാലത്ത് ഏതു  വായിക്കണം ഏതു വായിക്കണ്ട  എന്നത് തീരുമാനിക്കല്‍ വലിയ  പ്രശ്നംതന്നെ. കേട്ടറിവിന്റെ സ്ഥാനം പോയി. ഇപ്പോള്‍ കണ്ടറിവ് ആ സ്ഥാനം പിടച്ചെടുത്തിരിയ്ക്കുകയാണല്ലോ. ടീ.വി പോലുള്ള മാധ്യമങ്ങളില്‍ക്കൂടി കുട്ടികള്‍ കാണുന്ന കാര്‍ടൂണുകള്‍ മിക്കവയും അനാരോഗ്യകരമായവയാണെന്നു പറയാതെ വയ്യ. നശീകരണസ്വഭാവങ്ങള്‍ വളര്‍ത്തുന്നവയാണ്  മിക്കവയും. പഞ്ചതന്ത്ര കഥകളുടെ സ്ഥാനം മിക്കി മൌസും,ഡോനാല്‍ഡ് ഡക്കും മറ്റും പിടിച്ചെടുത്തിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കുട്ടികള്‍ വായനയിലൂടെ വളരുന്നതിന് പകരം, കണ്ണില്‍ കണ്ടതെല്ലാം നോക്കിയിരുന്നു, കേട്ടിരുന്നു  തളരുകയാണ്......

Thursday, 14 May 2015

വായന --നിളയിലെ നാട്ടുവെളിച്ചം.-- ശ്രീ വീടി വാസുദേവൻ

സ്പന്ദനങ്ങള്‍ 11 മെയ്‌,2015
ശ്രീ വി.ടി.വാസുദേവന്റെ 'നിളയിലെ നാട്ടുവെളിച്ചം'

നിളയിലെ നാട്ടുവെളിച്ചങ്ങള്‍ ഭീതിതമായിത്തീര്‍ന്നിരിയ്ക്കുന്നു. ഒരുകാലത്ത് ഈ നാട്ടുവെ ളിച്ചത്തിനു മനോഹാരിതയുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. കുത്തിയൊലിച്ചും, കുണിങ്ങിക്കിണ്‌ങ്ങിയും, മനോരാജ്യം കണ്ടും ഒഴുകിയിരുന്ന നിള എന്നോ അപ്രത്യക്ഷയായി. അതോടെ നാട്ടുവെളിച്ചവും മങ്ങിയോ ??  
നിളയൊഴുകിയിരുന്ന വഴിനീളെ  മരുഭൂമിയില്‍ കിളുര്‍ത്തു നില്‍ക്കുന്ന പൊന്തക്കാടുകള്‍ക്കിടയിലെ കണ്ണുനീര്‍ച്ചാലുകളാണ് നമുക്ക് ഇന്ന് കാണാന്‍ കഴിയുന്നത്‌. കൂടാതെ പുഴയിലെ അടിത്തട്ടുവരെ മാന്തിയെടുത്തുണ്ടായ ചതിക്കുഴികളും. നാട്ടുവെളിച്ചത്തിനു ഓജസ്സും, ചൈതന്യവും നഷ്ടപ്പെട്ടു. ഈ കാഴ്ച നമ്മളില്‍ സൃഷ്ടിയ്ക്കുന്ന വിരസത നിളയോരഗ്രാമങ്ങളിലെല്ലാം പകര്‍ന്നു കഴിഞ്ഞു.
സര്‍ഗാത്മകത നിറഞ്ഞു നിന്നിരുന്ന ഒരുകാലമുണ്ടായിരുന്നു നിളാതീരത്ത്, 
വള്ളുവനാടിന്റെ ഈ ഭാഗത്ത്. നല്ല ശീലങ്ങളും നല്ല ചിന്തകളും കൊണ്ട് സമൃദ്ധമായ സാംസകാരീക സമ്പത്തുള്ളവരായിരുന്നവരായിരുന്നു ഇന്നാട്ടുകാര്‍. ജാതിമതേതരചിന്തകളില്ലാത്ത കൂട്ടായ്മ നിറഞ്ഞ ജീവിതമായിരുന്നു ഇന്നാട്ടുകാരുടേത്. ആ നാട്ടുമഹിമ തൊട്ടറിഞ്ഞ ശ്രീ വീ.ടി വാസുദേവന്‍ അഭിമാനത്തോടെ 28 ലേഖനങ്ങളിലായി ആ നാടിന്‍റെ അസൂയാവഹമായ ചരിത്രം നമുക്ക് മുന്നില്‍ എത്തിക്കുകയാണ്. 
6 വര്ഷം മുന്നെയാണ് കൂറ്റനാട് മാതൃഭൂമി ലേഖകനായിരുന്ന ഇദ്ദേഹത്തിന്‍റെ 'നീളയിലെ നാട്ടുവെളിച്ചം' എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട ലേഖനം ഏതെന്നു ചോദിച്ചാല്‍ പരുങ്ങുകയെ ഉള്ളൂ. ഓരോന്നിനും അതിന്‍റേതായ ശൈലിയും മനോഹാരിതയും ഉണ്ട്.

മറക്കുടയും, ചേലപ്പുതപ്പും വലിച്ചെറിഞ്ഞു  വീ.ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവരുടെ പ്രോത്സാഹനത്തില്‍ സ്റ്റേജില്‍ നിന്ന് പ്രസംഗിച്ച്, അന്തര്‍ജ്ജനങ്ങളെ സംഘടിപ്പിച്ചു് നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനും, അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്ര്യത്തിനായി ജാഥകള്‍ നയിച്ചപ്പോൾ  അത് തടയാന്‍ പിന്നില്‍ ആനയെ കൊണ്ടും, മുന്നില്‍ പോലീസിനെ ഉപയോഗിച്ചും നടത്തിയ  മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയും, ജീവിതാവസാനം വരെ കര്മ്മനിരതയായി ജീവിച്ച  'പടനായികയായ അമ്മ', ആര്യാപള്ളത്തിനെ സ്മരിച്ചുകൊണ്ട് ലേഖകന്‍ പരമ്പര തുടങ്ങുന്നു........

രസകരമായ വാക്പ്രയോഗങ്ങള്‍ ആസ്വദിച്ചു ലേഖനം വായിക്കാം. ശ്രീ എം.പി.ശങ്കുണ്ണിനായര്‍ എന്ന അദ്ഭുത പ്രതിഭയെപ്പറ്റി  ഇങ്ങിനെ തുടങ്ങന്നു.'ചൂടന്മാരെ തണുപ്പിക്കാന്‍ പഴയ കവിത അസ്സലാണ്. തണുപ്പുള്ളവരെ ചൂടാക്കാന്‍ പുതിയ കവിതയും ഉതകും '........  
 ധിക്കാരവും, നര്‍മ്മവും, വിനയവും,വിജ്ഞാനവും കലര്‍ന്ന കര്മ്മകുശലനായ ഒരു കര്‍മ്മയോഗിയെയാണ് ഈ ലേഖനത്തില്‍ നമുക്ക് വരച്ചുകാട്ടിത്തരുന്നത്... 
സാഹിത്യ വിദ്യാര്ത്ഥികള്‍ക്കുവേണ്ടി കാളിദാസകൃതികളെ  ഉപജീവിച്ചു  രചിച്ച 'ഛത്രവും, ചാമരവും' എന്ന ഗ്രന്ഥത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. പക്ഷെ, അദ്ദേഹം അത് ഏറ്റുവാങ്ങുവാന്‍ ദില്ലിക്ക് പോവുകയുണ്ടായില്ല. ഇത്തരം അന്ഗീകാരങ്ങള്‍ അദ്ദേഹത്തിനു അത്ര പഥ്യമായിരുന്നില്ല. എന്നാല്‍, മേഴത്തൂരില്‍ നേരിട്ട് വന്നു അക്കാദമി പ്രസിഡണ്ട്‌ അവാര്‍ഡ് സമ്മാനിക്കുകയാണുണ്ടായത്.  അദ്ദേഹത്തിന്റെ വിനയാന്വിതമായ മറുപടി പ്രസംഗം കേട്ടപ്പോളാണ് എത്ര താഴ്മയുള്ള, തലയെടുപ്പുള്ള മഹാനാണ് ആ സാഹിത്യ ശിരോമണി എന്ന് അന്നാട്ടുകാര്‍ അറിഞ്ഞത്. മാധ്യമങ്ങളിൽ  നിന്നും സദാ അകലം പാലിച്ചു ജീവിച്ച ശങ്കുണ്ണിനായര്‍, ഉച്ചനീചത്വമില്ലാതെ എല്ലാവരോടും സത്യസന്ധതയോടും, അനൌപചാരികതയോടും പെരുമാറി. അതില്ലാത്തവരോടു പരുക്കനായും. ലേഖകന്‍റെ ഭാഷയില്‍, 'ശങ്കുണ്ണിനായരുടെ കലത്തില്‍ കഞ്ഞിവെക്കാന്‍ വന്നവര്‍ക്ക്' അവരര്‍ഹിക്കുന്ന പെരുമാറ്റം തന്നെ തിരിച്ചു കൊടുത്തു.

30 വര്‍ഷത്തെ മദിരാശി കോളേജിലെ അദ്ധ്യാപനം വിശ്വസാഹിത്യവുമായി അടുപ്പിക്കുകയും, പാശ്ചാത്യവും, പൌരസ്ത്യവുമായ രീതികള്‍ സമ്മിശ്രമായാലേ  ആഴത്തിലുള്ള അന്വേഷണവും, ആസ്വാദനവും സാദ്ധ്യമാകൂ എന്ന നിഗമനത്തില്‍ അദ്ദേഹം എത്തുകയും ചെയ്തു.  ഏതു മഹാ സൃഷ്ടിയിലും വരികള്‍ക്കിടയില്‍ മനുഷ്യനെ കണ്ടെത്തുന്ന നിരീക്ഷണമായിരുന്നു അദ്ദേഹത്തിന്റെതെന്നു ലേഖകന്‍ സ്മരിക്കുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ കൃഷിജീവിതം നയിച്ചിരുന്ന, നാട്ടിന്‍ പുറത്തിന്റെ നന്മകളില്‍ അഥവാ, ഉപജീവനാടിസ്ഥാനത്തിലുള്ള ചിന്തകളാണ് ഗ്രാമീണരുടേതെന്ന്  വിശ്വസിച്ചിരുന്ന ആ ഭാഷാ പണ്ഡിതനെ, അന്നാട്ടുകാരോ, സാഹിത്യലോകത്തിലെ മറ്റു പ്രമാണിമാരോ തിരിച്ചറിഞ്ഞില്ലെന്നു ഖേദിയ്ക്കുകയാണ് ലേഖകന്‍. അരക്കയ്യന്‍ കുപ്പായവും ശീലക്കുടയുമായി തലയുയര്‍ത്തിപ്പിടിച്ച് നാട്ടുവഴികളിലൂടെ നടന്നിരുന്ന ആ മഹാൻ അവസാന നാളുകള്‍ വരെ, 9൦-ആം വയസ്സുവരെ,  എഴുതിയും വായിച്ചും ജീവിച്ചു, .........

ശ്രീ വീ.ടി വാസുദേവന്റെ ഭാഷയില്‍, 'വിജ്ഞാന കേരളം' തിരിച്ചറിയാതെ പോയ ഒരു മഹാ പ്രതിഭ..........(തുടരും)
t
സ്പന്ദനങ്ങള്‍ :- നിളയിലെ നാട്ടുവെളിച്ചം (2)

നിളയുടെ തീരത്താണ് ലോകമെങ്ങും തങ്ങളുടെ വേരോടിച്ച സ്വയം പ്രകാശത്തിന്റെയും സേവനത്തിന്റെയും കഥകള്‍ പറയുന്ന കര്‍മ്മക്ഷേത്രമായ നൂറ്റാണ്ടു പഴക്കമാര്‍ന്ന ആനക്കര വടക്കത്തെന്ന മലയാളത്തറവാട്. ഒരു ദേശം മുഴുവന്‍ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ ഒരു ദേശത്തിന്റെ കഥ ഒരു തറവാടിന്റെ കഥയായിത്തീരുക അപൂര്‍വ സംഭവം  തന്നെ. സൌഭാഗ്യവും. കുറ്റിപ്പുറം പാലം തുടങ്ങി എത്രയെത്ര ജനകീയാവശ്യങ്ങള്‍ സഫലീകരിച്ചതിന്റെ പിന്നിൽ  ഇവിടത്തെ അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനമാണ് എന്നത് പ്രശംസനീയം തന്നെ.

ഐതിഹ്യമുറങ്ങുന്ന കഥകളിലെ പാത്രങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന ഒരു ദേശത്തെ മുഴുവന്‍ ആവേശം കൊള്ളിച്ച കാലത്തിന് സാക്ഷ്യം വരിച്ച നിളാതീരം, പറയിപെറ്റ പന്തീരുകുലക്കാരുടെ പൂര്‍വജരുടെ സ്വന്തം നാട്, മേഴത്തൂര്‍ എന്ന യാഗഭൂമി. ശ്രീ വീ.ടീ.വിയുടെ ഭാഷയില്‍--'പന്ത്രണ്ടു പ്രസവിച്ചെങ്കിലും ഒരാളെപ്പോലും മുലയൂട്ടാന്‍ കഴിയാത്തതില്‍ ആ അമ്മ ദുഖിച്ചു. മക്കളോടുള്ള സ്നേഹവാല്സല്യങ്ങളാല്‍ ചുരന്നൊഴുകിയ മുലപ്പാല്‍ പിഴിഞ്ഞു കളഞ്ഞു. ആ സ്തന്യമാണ് നിളയായി, മദ്ധ്യകേരളത്തിന്റെ ജീവജലമായി ഒഴുകിയത്.' മനോഹരമായ വാചകം. ഇരുത്തി ചിന്തിപ്പിക്കുന്നതും. 

ഒരു ശതാബ്ദം മുന്‍പ്  മണ്മറഞ്ഞ കലാസ്നേഹിയും,സാമുദായീക പരിഷ്കര്‍ത്താവും, കമ്യുണിസ്റ്റ് പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന അപൂര്‍വ പ്രതിഭയായിരുന്ന ശ്രീ പരിയാനം പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്‌ ഇന്നാട്ടിലാണ് ജന്മമെടുത്തത്. ശ്രീ വാഴകുന്നതിന്റെ ഇന്ദ്രജാല പ്രദര്‍ശനത്തിന്നിടയില്‍ കാണികളെ തന്റെ പ്രച്ഛന്നവേഷം കൊണ്ടും എകാഭിനയം കൊണ്ടും കയ്യിലെടുത്ത നല്ല ഹാസ്യനടന്‍.
പെരിങ്ങോട് ദേശത്തെ 'മരിക്കാത്ത നിത്യത', കരുത്തനും, ആരെയും കൂസാത്തവനുമായ ആറാം തമ്പുരാന്‍, അറിവിന്‍റെ തമ്പുരാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പൂമുള്ളി നമ്പൂതിരിപ്പാട്, പെരിങ്ങോടിന് മാത്രമല്ല  അഭിമാനിക്കാനുള്ള വകയുണ്ടാക്കിയത്..

സാംസ്കാരീക രംഗങ്ങളില്‍ സ്വയം സാന്നിദ്ധ്യം അറിയിച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചും, കഥകളും . നോവലുകളും,കവിതയുമൊക്കെ സൃഷ്ടിച്ചും, ചൂഷണം ചെയ്യുന്നവരെ  ഈ ആയുധങ്ങളാല്‍ നേരിട്ട മനുഷ്യ സ്നേഹി, അഥവാ, സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ ചെറുകാട് എന്ന ഗോവിന്ദപിഷാരോടി മലയാളക്കരയുടെ മുഴുവന്‍ അഭിമാനമാണ്.

വായനയിലൂടെയും എഴുത്തിലൂടെയും ആത്മാവിഷ്കരണം നടത്തിയ, ലേഖകന്‍റെ തലമുറയിലുള്ളവര്‍ക്ക് ഏറ്റവും കടപ്പാടുള്ള എഴുത്തുകാരന്‍, മന്ത്രതന്ത്ര പാരമ്പര്യമുള്ള കുടുംബമായ വന്നേരി നാട്ടിലെ  കാട്ടുമാടം മനയില്‍ ജനിച്ച  പ്രതിഭാശാലിയായ കാട്ടുമാടം നാരായണന്‍. അദ്ദേഹത്തെ കടപ്പാടോടെ ഓര്‍ക്കുകയാണ് ലേഖകന്‍.
കഥകള്‍ പറയുന്ന വെള്ളിയാങ്കല്ലൂം , നദീതടത്തില്‍ പതിഞ്ഞുകിടക്കുന്ന പന്തീരുകുലത്തിന്റെ ..........

Saturday, 14 February 2015

വായന---പഴയ ഏടുകൾ

4th Jan, 2015

ഈ പുതു വര്‍ഷത്തിലെ  ആദ്യത്തെ വായന പള്ളത്തേരി എടത്തിയുടെ ആത്മ കഥാംശമായ   'പഴയ ഏടുകള്‍ ' എന്ന പുസ്തകം ആയിരുന്നു. പഴയ സംഭവങ്ങള്‍ പുതിയ ഏടുകളില്‍ കറുത്ത മഷിപുരണ്ട അക്ഷരങ്ങളായി പ്രത്യക്ഷപ്പെട്ടു വരുമ്പോള്‍, എഴുത്തുകാരിയുടെ ഓര്‍മ്മവെച്ച കാലം മുതലുള്ള അനേകം  ബന്ധുക്കള്‍, അവരൊക്കെയും ഭാഗഭാക്കായ നിരവധി ഓര്‍മ്മകള്‍ സ്മരിക്കപ്പെടുകയാണ്. അവരോടൊപ്പം നമ്മളും ചേര്‍ന്നു  ഭാവനകളില്‍  ലയിക്കുമ്പോള്‍, ആ കഥാപാത്രങ്ങള്‍ക്കൊക്കെ  ജീവന്‍ വെക്കുന്നതായി അനുഭവപ്പെടുന്നു. വായിച്ചിട്ടും മതിവരാത്ത ആ പുസ്തകം എന്‍റെ മുന്നില്‍ത്തന്നെ ഇതാ ഇരിയ്ക്കുന്നു. പുസ്തകം ഞാന്‍ അടച്ചുവെച്ചോട്ടെ. ഒരു പക്ഷേ, തുറന്നു വെച്ചാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്മറഞ്ഞു പോയവരെങ്കിലും ഒരു പക്ഷേ കഥാകാരിയുടെ തീവ്രമായ സ്നേഹവും ആദരവും ഭാഷയും ശൈലിയും അവരെ പുനരുജ്ജീവിപ്പിച്ചാലോ?

നമുക്കൊക്കെ എപ്പോഴും കുട്ടിയായിരിയ്ക്കാനാണ്  മോഹം. പ്രായം ഏറിവരുംതോറും ബാല്യകൌമാര യൌവനകാലത്തെ അനുഭവങ്ങള്‍  അയവിറക്കാന്‍ വളരെ  രസം തോന്നും. ഈ ഗുഹാതുരത്വം  വാര്‍ദ്ധക്യത്തില്‍  സത്യത്തില്‍  ഒരു ടോണിക്കിന്റെ ഗുണം ചെയ്യും. എല്ലാവര്‍ക്കും അറിയുന്ന സത്യമാണ് കഴിഞ്ഞു പോയ കാലം  ഒരിയ്ക്കലും തിരിച്ചു വരില്ല എന്നത്. എന്നാലും ബാല്യകാലം, അക്കാലത്തെ അനുഭവങ്ങള്‍, അനുഭൂതികള്‍ എല്ലാം ഓര്‍മ്മയുടെ സ്മ്രുതിച്ചെപ്പില്‍ എപ്പോള്‍ വേണെമെങ്കിലും തുറന്നെടുക്കാന്‍ പാകത്തില്‍ സൂക്ഷിച്ചുവെച്ചിരിയ്ക്കും. സങ്കീര്‍ണ്ണമായ ആധുനികലോകത്തെ   സംഘര്‍ഷഭരിതമായ ജീവിതത്തിന്നിടയില്‍ ഈ  സുഖസ്മരണകള്‍ ശ്രുതിമീട്ടിത്തരുമ്പോള്‍ നമ്മള്‍ ആശ്വാസം കൊള്ളുന്നു. ആ കാലങ്ങള്‍, ഇങ്ങിനി വരാതെകണ്ട് പൊയ്പോയതാണെങ്കിലും, ആ സ്മരണകള്‍ വര്‍ത്തമാനകാലത്തെ സമ്പന്നമാക്കാനും, സ്നേഹബന്ധങ്ങള്‍ അരക്കിട്ടുറപ്പിയ്ക്കാനും വളരെയേറെ സഹായിക്കുന്നു.

മൂവാറ്റുപുഴയാര്‍ നിര്‍ല്ലോഭം പകര്‍ന്നു നല്‍കുന്ന കുളിരാസ്വദിച്ച് പൂര്‍വികരും പ്രകൃതിയും  അനുഗ്രഹാശിസ്സുകള്‍ പൊഴിച്ചുനില്‍ക്കുന്ന പുഴയോരത്തെ വിശാലമായ പുണ്യഭൂമിയായ ഇല്ലപ്പറമ്പില്‍, ഇഷ്ടജനങ്ങളുടെ സ്നേഹലാളനമേറ്റ് ജനിച്ചു വളര്‍ന്നു വലുതാകാന്‍ സുകൃതം ചെയ്തിരിയ്ക്കണം. ഒരുപാടു ഭ്രുത്യരും, ആശ്രിതരും, ബന്ധുജനങ്ങളും നിറഞ്ഞ ലോകം മഹാവിസ്മയകരം തന്നെയാണ്‌. അല്ലലും അലട്ടുമില്ലാത്ത, നിഷ്കളങ്കമായ, സംഭവബഹുലമെങ്കിലും സരളമായ ജീവിതം, ഒരു മഹാപ്രപഞ്ചം തന്നെ നമുക്ക് ചുറ്റും  സൃഷ്ടിയ്ക്കുന്നു. പുഴയോരത്ത് ജനിച്ചു വളരുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിയ്ക്കുന്ന മഹാഭാഗ്യമാണ്. വെള്ളം താഴുമ്പോള്‍ ചെറുവഞ്ചികളില്‍ കുട്ടികളെല്ലാം ചേര്‍ന്ന് തുഴഞ്ഞുപോകലും, വഞ്ചി മുങ്ങലുമെല്ലാം രസകരമായ അനുഭവങ്ങളായി വായിച്ചപ്പോള്‍ ഏതാനും ഫര്‍ലോന്ഗ് ദൂരെയുള്ള  ഞങ്ങടെ ഭാരതപ്പുഴ, അഥവാ എഴുത്തുകാരുടെ 'നിള', ഇപ്പോള്‍ മണൽക്കാടായി കണ്ണീര്‍ ഒലിപ്പിച്ചു കിടക്കുന്നതു ഓര്‍മ്മ വരികയാണ്.  അതെപോലെത്തന്നെ സ്കൂള്‍ പൂട്ടിയകാലത്ത്  അമ്മാത്തെത്തിയാല്‍, ഞങ്ങള്‍ വഞ്ചിയിറക്കിയിരുന്ന മുറ്റത്തുള്ള  തോട്ടിന്‍റെ  സ്ഥിതി കൂടി ഓര്‍ത്തു.  ഇന്ന് ആ തോടിന്‍റെ സ്ഥാനം റോഡ്‌ കയ്യടക്കിയിരിക്കുന്നു.

ഒരുപാടു കഥാപാത്രങ്ങളെ എഴുത്തുകാരി  'പഴയ എടുകളില്‍ക്കൂടി' നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.. അതില്‍ ഓരോ വ്യക്തിത്വവും ഏതെങ്കിലും തരത്തില്‍ ആ കുഞ്ഞു മനസ്സില്‍ചലനം സൃഷ്ടിച്ചവരാണ്. അല്ലെങ്കില്‍ ഓര്‍മ്മകളുടെ താളുകള്‍ക്കിടയില്‍ അവര്‍ സ്ഥാനം പിടിയ്ക്കുകയില്ലല്ലോ. അറിഞ്ഞോ അറിയാതെയോ അക്കാലം പില്‍ക്കാലത്ത്‌ നിത്യജീവിതത്തില്‍  സ്വാധീനം ചെലുത്തിയിട്ടുമുണ്ടാകാം.

ഈ ഓര്‍മ്മക്കുറിപ്പിലെ ചില കഥാപാത്രങ്ങളെ എനിയ്ക്കു നേരിട്ടു പരിചയമുണ്ട്.
അതിലൊരാളാണ് എന്‍റെ അമ്മയുടെ 'വടക്കില്ലത്തെ കുഞ്ചുഏട്ടന്‍'. എനിയ്ക്ക് ഓര്‍മ്മവെയ്ക്കുന്ന നാള്‍ മുതല്‍ കേട്ടു പരിചയമുള്ള വ്യക്തി. അമ്മയ്ക്ക് സ്നേഹവും, ബഹുമാനവും ചെറിയ ഭയവും ഏതുകാലത്തും ഉണ്ടായിരുന്ന  ആള്‍. ഞാന്‍ അവണപറമ്പില്‍ വെച്ചാണ് ആദ്യം കണ്ടത് എന്ന് തോന്നുന്നു. എനിയ്ക്ക് 8-9 വയസ്സുള്ള കാലം. എന്നെ കണ്ടാല്‍ കൈകൊണ്ടു മുദ്ര കാണിയ്ക്കും. അതിന്‍റെ അര്‍ത്ഥം, പകുതി പശു, പകുതി തത്ത എന്ന്. പിന്നീട്, അദ്ദേഹത്തിനെ കാണുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നിഭ, ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കൊച്ചിയില്‍  ഒരു ടെസ്റ്റ്‌ എഴുതാന്‍ പോയ പ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വടക്കില്ലത്ത് പോയി ഏട്ടനെ കണ്ടു. പിന്നീട് കുഞ്ച്വേട്ടന്റെ 84-ആം പിറന്നാളിനും അമ്മയെകൂട്ടി പോകുകയുണ്ടായി. ഒരു പക്ഷെ, അവര്‍ തമ്മില്‍ അവസാനമായി കണ്ടു മുട്ടിയതും അപ്പോള്‍ തന്നെയാകാം. അമ്മയുടെ ആ സ്നേഹവും, പുതിയ തലമുറ, നാരായണേട്ടനുമായുള്ള അടുപ്പം കൊണ്ടും ആകാം, കുഞ്ചു ഏട്ടന്‍റെ പിണ്ഡത്ത്നു നമസ്കരിയ്ക്കാന്‍ പോകാന്‍ സാധിച്ചതും.

ചിലര്‍ നമ്മുടെ ജീവിതതില്‍ക്കൂടി ഏതാനും നിമിഷങ്ങള്‍  കടന്നുപോയാല്‍ മതി, എന്നാലും എക്കാലത്തും അവര്‍ നമ്മുടെ സ്മരണകളില്‍ സ്ഥാനം പിടിയ്ക്കുന്നു. അങ്ങിനെയൊരാളെ  ബഹുമാനപൂര്‍വ്വം 'പഴയ ഏടുകളില്‍' നമ്മള്‍ കണ്ടുമുട്ടുന്നു. താഴെയുള്ള കുട്ടികള്‍ക്ക്  വെടിപ്പുള്ള വസ്ത്രധാരണം, നല്ലപെരുമാറ്റം, രാമഭക്തി എന്നിവയൊക്കെ പഠിപ്പിച്ച ഏടത്തിയമ്മ എന്ന വ്യക്തിത്വം. അകാലത്തില്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയ അവരെ, വിഷ്ണുഏട്ടന്റെ ലീലേടത്തിയെപ്പറ്റി ഒരു വാക്ക് ഞാനും പറയട്ടേ.. ഒരിയ്ക്കല്‍ അമ്മയെയും, ഒരുവയസ്സു പ്രായമുള്ള എന്‍റെ കുട്ടിയേയും കൊണ്ട് അമ്മാമിയുടെ കൂടെ ബാന്ഗ്ലൂരിലെ അവരുടെ വീട്ടില്‍ പോയിരുന്നു. ഊണ് കഴിഞ്ഞു ഞങ്ങള്‍ കൈകഴുകുന്നതിനിടയിലാണ് ശ്രദ്ധിച്ചത്, വര്‍ത്തമാനവും, പാചകവും നടക്കുന്നതിന്നിടയില്‍  പാകം ചെയ്ത പാത്രങ്ങളെല്ലാം കഴുകി അടക്കി ഒതുക്കി റാക്കിനു മുകളില്‍  ഭംഗിയായി വെച്ചു കഴിഞ്ഞു. എന്നെ വളരെയധികം ആ കാഴ്ച അതിശയപ്പെടുത്തി. ടൂത്ത് ബ്രഷ് മുതല്‍ എല്ലാ ഉപയോഗിയ്ക്കുന്ന സാധനങ്ങളും അതാതു സ്ഥാനത്ത് ഭംഗിയായി വെയ്ക്കുക തുടങ്ങി ഇത്ര കൃത്യത ഉള്ള ആളുകളെ കാണാന്‍ വലിയ വിഷമം.

വിവാഹത്തിന് മുന്‍പ് ടോള്‍സ്ടോയിയുടെ  ഫാമിലി ഹാപ്പിനെസ്സ് വായിച്ചുകൊണ്ടിരുന്ന ഏടത്തിയെ കളിയാക്കിയതും, കുറേ കഴിഞ്ഞു എടത്തിയുടെ കത്ത് കിട്ടുമ്പോഴത്തെ സന്തോഷവും നന്നായി വിവരിച്ചിരിയ്ക്കുന്നു.

 അമ്മിണിയേടത്തിയുടെ അച്ച്ഛന്റെ അമ്മയുടെ അനിയത്തിയാണെങ്കിലും  അഛന്റെ അനിയത്തിയായി വളര്‍ന്ന പാഴൂര്‍ പടുതോള്‍ ഇല്ലത്ത് ജനിച്ചു വളര്‍ന്ന, അമ്മയുടെ ഔനിക്കാട്ടെ ഏടത്തി വളരെ ചെറുപ്പത്തില്‍ വിധവയായതിനാല്‍ പിന്നീട് ഇല്ലത്തു തന്നെ താമസിച്ചു. അക്കാലത്ത് അടുക്കളക്കെട്ടിനകത്തു അന്തര്‍ജ്ജനങ്ങളും, പണിക്കാരി സ്ത്രീകളും ചര്‍ക്കയിലും, തക്ളിയില്‍  കുട്ടികളും നൂല്‍ നൂല്ക്കുകയും, ആ നൂല് വിറ്റ് മുണ്ടും വിരിയുമൊക്കെ വാങ്ങുകയും ചെയ്തിരുന്നു. നൂല്‍ നൂല്ക്കുന്നതിന്നിടെ പത്രവും, ആനന്ദവികടന്‍ എന്ന തമിഴ് വാരികയും വായന !...ഇതിനെല്ലാം മുന്നില്‍ നിന്നിരുന്നത്  പേരശ്യമ്മ...നാലാപ്പാട് നാരായണമേനോന്‍ തര്‍ജ്ജമ ചെയ്ത ഫ്രഞ്ച് നോവലിന്റെ പരിഭാഷ, 'പാവങ്ങ'ളുടെ കോപ്പി, അദ്ദേഹം  പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും, അത് വായിച്ചു വികാരാധീനയകുകയും, അതിലെ കഥാപാത്രമായ  'കൊസത്' എന്ന കഥാപാത്രത്തോട്, തോന്നിയ അടുപ്പം ഒടുവില്‍ യാഥാര്‍ത്ഥ്യമായതും മഹത്തായ സംഭവം തന്നെ. പിന്നീട്  അനാഥയായി  ഇല്ലത്ത് വന്നുചേര്‍ന്ന ഒരു പെണ്‍കുട്ടിയ്ക്ക് ആശ്രയം കൊടുത്തു അവളെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചുവിട്ടു. അവള്‍ക്കു പേരശ്യമ്മ, കൊസത് എന്ന് തന്നെയാണ് പേരിട്ടിരുന്നതും.

ഞങ്ങള്‍ തൃശൂരില്‍ താമസിച്ചിരുന്ന കാലത്ത് അമ്മ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ മിക്ക ദിവസവും പേരശ്യമ്മ വീട്ടില്‍ വരും. പലപ്പോഴും മാറോട് ചേര്‍ത്തുവെച്ച പൊതിയില്‍ നാളികേരം അല്ലെങ്കില്‍ അമ്മക്ക് തോര്‍ത്തുമുണ്ട് കരുതിയിരിക്കും. 'തത്തയ്ക്ക് എന്‍റെ ചികിത്സയാണ്' എന്നാണു പറയുക. വൈകുന്നേരം പേരശ്യമ്മ പോകുന്ന വരെ  രണ്ടുപേരും വര്‍ത്തമാനം തന്നെ. എന്‍റെ അമ്മയുടെ ഔനിക്കാട്ടെ ഏടത്തിയെ നന്നായി അറിയുന്നത് അക്കാലത്താണ്. സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍, സന്ദര്‍ഭവശാല്‍, ഞങ്ങള്‍ പേരശ്യമ്മയെ പറ്റി പറഞ്ഞു. അപ്പോള്‍, അങ്ങിനെയുള്ള വ്യക്തിത്വത്തെ എനിയ്ക്ക് എന്തായാലും കാണണം എന്നായി ടീച്ചര്‍.  അങ്ങിനെ ബേബി ഏടത്തിയുടെ വീട്ടിലേയ്ക്ക് ടീച്ചറെ കൊണ്ടു പോയി. ടീച്ചറെ കണ്ടപ്പോൾ പേരശ്ശ്യമ്മ്യ്ക്കും നല്ല സന്തോഷമായി. ടീച്ചറുടെ ഒരു കവിതാ പുസ്തകം പേരശ്യമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. 

ബാല്യത്തിന്റെ നിഷ്കളങ്കതയും, പ്രായത്തിന്റെ പക്വതയും, ഫലിതവും, വിവേകവുമുള്ള സംഭാഷണരീതി, സ്നേഹമൂര്ത്തിയായിരുന്ന പേരശ്യമ്മ, അമ്മ മരിച്ച ശേഷം ചെന്ന് കണ്ടപ്പോള്‍ ദുഃഖം മറച്ചു,  'മുന്‍പേ പോയവര്‍ ഭാഗ്യം ചെയ്തവര്‍' എന്ന് പറഞ്ഞു തല കുനിച്ചിരുന്നു......അത് കഴിഞ്ഞു അധികകാലം  കഴിഞ്ഞില്ലാ, പേരശ്ശ്യമ്മയും യാത്രയായി. ഇടയില്‍ ഒരുനാള്‍ ഔനിക്കാട്ടു പോയി പേരശ്യമ്മയെ നമസ്കരിച്ചു പോന്നു. മരിച്ചു കിടക്കുമ്പോള്‍ സ്വന്തം കയ്യാല്‍ നൂറ്റ നൂലുകൊണ്ട്  നെയ്ത പുതപ്പ് പുതച്ചാണ് കിടന്നിരുന്നത് എന്നു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സ്നേഹാദരവ് തോന്നി. ഒരു കണക്കില്‍ ഭാഗ്യവതി തന്നെ ! ഈ ശരീരം വിട്ടുപോയാലും അവരുടെ ഓര്‍മ്മകള്‍  അനശ്വരമാകുന്നു. മരിച്ചതറിഞ്ഞില്ല. എന്നാല്‍ പിണ്ഡത്തിനു പോയി നമസ്കരിക്കാം എന്ന് വിചാരിച്ചു  ഇവിടെ നിന്നും  ഇറങ്ങി. ഗുരുവായൂര്‍ എത്തിയപ്പോഴേയ്ക്കും നേരം വൈകിയിട്ടുണ്ടാകുമെന്നു കരുതി  ഗുരുവായൂരപ്പനെ സങ്കടം ബോധിപ്പിച്ചു പോന്നു.

അമ്മിണി എടത്തിയുടെ ചെറുകഥാ സമാഹാരമായ 'കാലവര്‍ഷം,' അച്ഛന്റമ്മയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു. അതിലെ ഓരോ  കഥകളും എത്രമാത്രം ചാരുതയും, ഗുരുതയും ചേര്‍ന്നതാണെന്നു ആമുഖമെഴുതിയ ലീലാവതി ടീച്ചര്‍ പറയുന്നു.
'കാലവര്‍ഷത്തിലെ' കുട്ടേട്ടന് എഴുതിയ കത്ത് ഹൃദയസ്പര്ശിയാണ്.  'അഭിമാനിയായ ഏട്ടന്‍' എന്നകഥ, മാതൃഭൂമിയിലെ  ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് കണ്ടപ്പോഴത്തെ സന്തോഷം, ആ സന്തോഷം അറിയിക്കാന്‍ ഓടിച്ചെല്ലുമ്പോള്‍, സ്ഥിരം വിനോദമായ കണക്കുകളികള്‍ സ്ലൈറ്റില്‍ കുത്തിക്കുറിയ്ക്കുന്ന  അഛന്‍റെ മുന്നില്‍ വാരിക വെച്ചു കൊടുത്തതും കിടന്നകിടപ്പില്‍ അത് വായിച്ചു  രണ്ടു കൈകൊണ്ടും തല ചൊറിഞ്ഞു  'അസ്സല്'ചിരി ചിരിയ്ക്കുന്ന അഛന്‍റെ മനസ്സ് വായിച്ചെടുക്കുന്ന മകളും....മനോഹരമായ വിവരണം. ഒരഷ്ടമി രോഹിണി ദിവസമാണ് കഥ ആദ്യമായി അച്ചടിച്ചു വന്നത്. അടുത്ത വര്ഷം അഷ്ടമിരോഹിണി  ദിവസമാണ്, ആദ്യ കഥ അച്ചടിച്ചു വന്നതിന്റെ സ്മരണികയായി കുട്ടേട്ടന് ഒരെഴുത്തെഴുതുന്നത്. കഥയെക്കാള്‍ മനോഹരമായ കത്ത്. അങ്ങിനെ കുട്ടേട്ടനും തോന്നിയിട്ടുണ്ടാകും. മനസ്സിലെ വിചാര വികാരങ്ങള്‍  വളരെ സുന്ദരമായി പകര്‍ത്തിയിരിയ്ക്കുന്നു. ആരുമറിയാതെ കഥയെഴുതി, ചന്തയ്ക്കു പോകുന്ന വാലിയക്കാരന്റെ കയ്യില്‍ പോസ്റ്റ്‌ ചെയ്യാന്‍ കൊടുക്കുമ്പോള്‍ നിഷ്കളങ്കമായ മനസ്സോടെ 'കുട്ടേട്ടനിത് അച്ചടിയ്ക്കാന്‍ തോന്നണേ ' എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന കുഞ്ഞു മനസ്സ്. കഥ അടിച്ചു വന്നപ്പോള്‍, ' താന്‍ പ്രപഞ്ചത്തോളം വലുതാകുകയും പ്രപഞ്ചം തന്നിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഒരവസ്ഥാവിശേഷമില്ലേ കുട്ടേട്ടാ..... ആ സന്തോഷം  കുട്ടേട്ടന് മാത്രമേ മനസ്സിലാകൂ' എന്നെഴുതിയ അനിയത്തിയെ കുട്ടേട്ടന് എങ്ങിനെ അവഗണിയ്ക്കാനാകും ?

'പനിയ്ക്ക് ചികിത്സ പട്ടിണി' എന്ന് പറയുന്ന സ്നേഹമയിയായ അമ്മ, വാത്സല്യമുള്ള ആയി,  എന്ത് കാണാതെ പോയാലും കൊട്ടിച്ചിരി കഴിയ്ക്കുന്ന വിശ്വാസം,  സ്നേഹിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ജീവി ആനയോടുള്ള കമ്പം ഈ അനുഭവങ്ങളൊക്കെ ഏറെക്കുറെ അങ്ങിനെത്തന്നെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. ആനക്കഥകളെ പോലെ തന്നെ  വിഷചികില്സയെപറ്റിയും അമ്മ പറയാറുണ്ട്. കുഞ്ചുആനയും, മുത്തശ്ശനും ബംഗ്ലാവുമൊക്കെ എന്‍റെ അമ്മയുടെ കഥകളില്‍ക്കൂടെ എനിയ്ക്ക് സുപരിചിതമാണ്. സ്വന്തമായി റേഡിയോ ഉണ്ടാക്കാന്‍ ശ്രമിച്ചു വിജയിച്ച അമ്മയുടെ അമ്മാമനെ പറ്റിയും അദ്ദേഹത്തിന്‍റെ  കൂടപ്പിറപ്പുകളെ പറ്റിയുമൊക്കെ അന്നേ കേട്ടിട്ടുണ്ട്. കുഞ്ചു ആനയെ തളച്ച വെളുത്തേടത്ത് ഗോവിന്ദനും എനിയ്ക്ക് കേട്ടു പരിചയമുള്ള ആളാണ്‌. ഒരു  പക്ഷെ, മൂവാറ്റുപുഴയാര്‍ ഒഴികെ ഒരുവിധം സംഭവങ്ങള്‍ എന്റെതുകൂടി ആണെന്ന് പറഞ്ഞാലോ ? ഇതൊക്കെ വായിക്കുമ്പോളാണ് അക്കാലത്ത് എത്ര ആഴത്തിലായിരുന്നു എന്‍റെ അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ തമ്മിലുള്ള അടുപ്പം എന്നറിയുന്നത്.

 കൂട്ടുകുടുംബത്തിന്റെ ഗുണം ഏറ്റവും അധികം അനുഭവിയ്ക്കുന്നത് കുട്ടികളാണ്. കുടുംബം ഭാഗം വെച്ച് പിരിയുമ്പോള്‍ ഏറ്റവും ദുഖിയ്ക്കുന്നതും അവര്‍ തന്നെ. അങ്ങിനെ ഒരുനാള്‍ ഇല്ലത്ത് ഭാഗം കഴിയുന്നു. കുട്ടികള്‍ ഒരിക്കലും ആഗ്രഹിയ്ക്കാത്ത സംഭവം. ഭാഗത്തില്‍ കിട്ടിയ പലകയെടുത്ത് തന്‍റെ വാസസ്ഥലത്തെയ്ക്ക് പോകുന്ന ശങ്കരേട്ടനെ സഹായിക്കാമെന്ന ഉദ്ദേശത്തില്‍ ഒരു പലകയെടുത്തപ്പോള്‍, 'തൊടരുത്, ഇതൊക്കെ ഞങ്ങടെയാണ്', എന്ന് പറഞ്ഞപ്പോള്‍ സങ്കടം അണപൊട്ടി. ആ സങ്കടം തീര്‍ക്കാന്‍ ശ്രമിച്ച തിരുത്തുമ്മിലെ ഏട്ടന്‍, കോല്‍ത്താഴിട്ടു പൂട്ടിയ അറ തുറന്ന് ഇല്ലത്തെ പാത്ര ശേഖരങ്ങളും മറ്റും കാണിച്ചു കൊടുത്തു. തല്ക്കാലത്തെയ്ക്ക്  കരച്ചില്‍ മാറ്റിയെങ്കിലും  ചെറിയൊരു വിങ്ങല്‍ ബാക്കി നിന്ന സംഭവം വായിയ്ക്കുന്നവര്‍ക്കും അനുഭവപ്പെടുന്നു. (എന്‍റെ അച്ഛന്‍ മരിച്ചതറിഞ്ഞു ഒറ്റയ്ക്ക്, വഴിയൊക്കെ തെറ്റി, നട്ടുച്ചയ്ക്ക് ക്ഷീണിച്ചു അവശനായി അദ്ദേഹം, തിരുത്തുമ്മിലെ ഏട്ടന്‍, ഇല്ലത്ത് എത്തിച്ചേര്‍ന്നത് ഓര്‍മ്മ വരികയാണ്.)

സ്നേഹവും ആര്‍ദ്രതയും നിഷ്കളങ്കതയും  ഊഷ്മളതയും നിറഞ്ഞ, നമ്മളില്‍ ഊര്‍ജം നിറയ്ക്കുന്ന, ആ ഓര്‍മ്മകളില്‍ ജീവിച്ചുപോയവര്‍ പകര്‍ന്നുതന്ന നന്മയുടെ ഫലമാണ് നമ്മളൊക്കെ. നമ്മളെ നാമാക്കി മാറ്റുന്നതിന് ഇവരൊക്കെ നമ്മുടെ ബാല്യത്തില്‍ ചെലുത്തിയ അറിഞ്ഞും അറിയാതെയുമുള്ള സംഭാവനകള്‍ നിരവധിയാകാം....
മധുരവും, ആനന്ദവും തരുന്ന ആ അമൂല്യങ്ങളായ സ്മരണാഞ്ജലിയ്ക്ക് മുന്നില്‍ എന്‍റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ........
'യാനി യാനി ച പാപാനി .........'

[ഇത്തവണ, പിറവത്ത് ഒരു പുത്തന്‍ തിരുവാതിരയ്ക്ക് പോയപ്പോളാണ് വടക്കില്ലത്ത് പോകാനും, ഏടത്തിയെ കാണാനും, പുസ്തകങ്ങള്‍ ഉപഹാരരൂപത്തില്‍ മേടിയ്ക്കാനും സാധിച്ചത്. അന്നാട്ടിലെ തിരുവാതിരയിലും പങ്കുചേര്‍ന്നു. പാതിരാ പൂ കൊണ്ടുവരുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ 'തൃശൂരെ മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി ......' എന്ന വരികള്‍ പാടുമ്പോള്‍, അധികം താമസമില്ലാതെ ഈ വരികളൊക്കെ വെറും ഓര്‍മ്മകളില്‍ മാത്രമായിത്തീരുമോ എന്ന് സംശയിച്ചു....ആയി, ഈ പാട്ടു പാടുമ്പോള്‍ പാഴൂരും പിറവത്തും മുഴുവന്‍ അത് മുഴങ്ങും എന്ന  'പഴയ ഏടുകളി'ലെ വരികളും ഓര്‍ത്തു.]
 

ഇതൊക്കെ കുത്തിക്കുറിച്ചിട്ട് ഒരു ദശാബ്ദക്കാലമായി. ഇടയില്‍ മൂന്നാം തലമുറയിലുള്ള ബന്ധുക്കളെ ചിലരെയൊക്കെ കണ്ടിരുന്നു. ഒരിക്കല്‍ക്കൂടി അവരെയൊക്കെ കാണാനുള്ള ഒരവസരം നഷ്ടമായല്ലോ, പ്രത്യേകിച്ച് സുനില്‍നെ എന്ന് ഈ പഴയപോസ്റ്റ് കണ്ടപ്പോള്‍ ഓര്‍ത്തു. സുനില്‍ പിറന്നാളിന് വിളിച്ചിരുന്നു. പക്ഷേ, പോകാന്‍ പറ്റിയില്ല. അതിന്റെ കുണ്‍ഠിതം ബാക്കി നില്‍ക്കുകയാണ്. ഇത്ര പെട്ടന്ന് യാത്രയാകും എന്ന് തീരെ കരുതിയില്ല! ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ സിദ്ധവൈദ്യനെ കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുണ്ടായിരുന്നത് ഓര്‍ത്ത്‌പോയി. ആ ചികില്‍സയില്‍ ഏറെ ആശ്വാസം കണ്ടെത്തിയതും എനിക്കും സന്തോഷം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് എന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഞാനും ഏതാനും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് വിടപറഞ്ഞ ശ്രീ ബ്രഹ്മാനന്ദ സ്വാമികളുടെ അടുത്ത് പോയിരുന്നു. 

അദ്ധ്യായങ്ങള്‍ അടഞ്ഞുപോകുന്നത് വളരെ പെട്ടെന്ന്! താളുകള്‍ പിന്നാക്കം മറിക്കേണ്ട ആവശ്യമില്ല. നൊടിയിടമതി നന്മനിറഞ്ഞ മനസ്സുകളെ ഓര്‍ത്തെടുക്കാന്‍ ! കുടുംബവും സമൂഹവും രാജ്യവും ലോകം തന്നെയും സദാ കലുഷിതമായിരിക്കുന്ന ഇക്കാലത്ത് സദാ എറ്റു കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക്‌ അനുഭവിച്ചറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ സുഖ സ്മരണകള്‍ ആശ്വാസം നല്‍കുന്ന ലേപനങ്ങള്‍ ആയിത്തീരട്ടെ!              




ബന്ധു പര്‍വ്വം :__ ഔനിക്കാട്ടെ ....

എന്‍റെ അമ്മയും, ഔനിക്കാട്ടെ പേരശ്യമ്മയും,  ജ്യേഷ്ടാനുജത്തിമാരുടെ മക്കള്‍. പേരശ്യമ്മയെ പറ്റി അമ്മ പറയുന്നത് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്.  ഗുരുവായൂര്‍-എല്‍.എഫ്-ല്‍, പി .ഡി.സി. യ്ക്കു പഠിയ്ക്കുന്ന കാലത്താണ്.  അക്കാലത്ത് പേരശ്യമ്മയെ അമ്പലത്തില്‍ വെച്ച് കാണും. വീട്ടിലും വന്നിട്ടുണ്ട്.
ഞങ്ങടെ മരുമകളെ അവണപറമ്പിലെയ്ക്ക് കൊടുത്ത അന്ന് മറവഞ്ചേരി കുഞ്ഞുണ്ണി ഏട്ടനെ, (ഇല്ലത്തെ മരുമകന്‍, പടുതോളെ മരുമകളൂടെ മകന്‍,) പരിചയപ്പെടുത്തിയത്  പേരശ്യമ്മയ്ക്ക് നല്ല സന്തോഷമായി. ചെറിയ ഉണ്ണിയായിരുന്നപ്പോള്‍, ഇല്ലത്ത് വെച്ച കണ്ട കാര്യം പേരശ്യമ്മ ഓര്‍ത്തു പറഞ്ഞു.. പിന്നെ പേരശ്യമ്മയെ കാണുന്നത് വടക്കില്ലത്ത് കുഞ്ചു എട്ടന്ടെ  പിറന്നാള്‍ക്കാണ്.

എന്നാല്‍,  പേരശ്യമ്മയുമായി  അടുപ്പം ഉണ്ടായത് തൃശൂരില്‍ താമസിയ്ക്കുന്ന കാലത്താണ്. 1996 മുതല്‍  4 വര്ഷം ഞങ്ങള്‍ തൃശൂരില്‍  ഉണ്ടായിരുന്നു. പേരശ്യമ്മ ബേബി എടത്തിയുടെ കൂടെ ഉള്ളപ്പോളൊക്കെ ഞങ്ങളുടെ താമസസ്ഥലത്തേയ്ക്ക് വരും. ഇടയ്ക്ക് കുറച്ചു നാള്‍ മാടമ്പിലെ ഇച്ചമ്മയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.. അക്കാലത്ത് പേരശ്യമ്മ, ....തത്തേ കാണാണ്ടെ പോകാന്‍ പാടില്ല എന്ന് പറഞ്ഞു  തന്‍റെ സഹോദരന്മാരെ 'പിടിച്ചു' കൊണ്ട് വരികയുണ്ടായി. അമ്മയ്ക്കതു വളരെ സന്തോഷം ഉണ്ടായ സംഭവമായിരുന്നു. അമ്മ ഏട്ടന്മാരെ 2 പേരെയും നമസ്കരിയ്ക്കുകയും ചെയ്തു.. പടുതോളെ ഉണ്ണ്യേട്ടന്‍, പിന്നീട് അമേരിക്കയ്ക്ക് പോയപ്പോള്‍  പേരശ്യമ്മ അമ്മയോട്  പറയുകയുണ്ടായി. "വയസ്സുകാലത്ത്  തോന്നണ ഒരു ബുദ്ധ്യേയ്. എന്തിനാത്ര ദൂരത്തേയ്ക്ക് ചാവാന്‍ പോണത് "...എന്ന്.

പേരശ്യമ്മ, അധികവും രാവിലെ 9 മണിയോടെ എത്തും. ബേബി ഏടത്തി രാവിലെ റയില്‍പ്പാളം കടത്തി വിടും. പിന്നെ നേരെ നടന്നാല്‍ ഞങ്ങടെ വീടായി. കുന്നത്ത് മന ലൈനില്‍, സോപാനം എന്ന വീട്. പിന്നെ വൈകുന്നേരമായിട്ടെ തിരിച്ചു പോകൂ. .ചിലദിവസം രാവിലെ വരുമ്പോള്‍  പേരശ്യമ്മ കയ്യില്‍ നാളികേരം കരുതിക്കൊണ്ടു വരും. ഞങ്ങള്‍ കാശുകൊടുത്ത് വാങ്ങുകയല്ലേ എന്നു കരുതി.....അമ്മയ്ക്ക് ധാരാളം തോര്‍ത്ത്‌ മുണ്ടുകളും കൊണ്ട് വന്നു കൊടുക്കും. രണ്ടുപേരും എന്നും സന്ധ്യയാകുന്ന വരെ നിര്‍ത്താതെ വര്‍ത്തമാനം തന്നെ.
 "തത്തെ ചികില്സിയ്ക്കാനാ ഞാന്‍ വരണേ " എന്നാണു  പേരശ്യമ്മ പറയുക.. ആ വീട്ടില്‍, താഴെ മുറിയില്‍ എന്‍റെ ആളുടെ കൂടെ ജോലി ചെയ്യുന്ന ഡെന്മാര്‍ക്ക്കാരന്‍  സായ്പും ഉണ്ടായിരുന്നു. സായ്പിനെ  കാണുമ്പോള്‍  പേരശ്യമ്മ മാറി നടക്കും. ഒപ്പമിരുന്നു ഊണു കഴിയ്ക്കാനും വലിയ മടിയാണ്..

അക്കാലത്തു ഒരിയ്ക്കല്‍ സുഗതകുമാരി ടീച്ചര്‍ വീട്ടില്‍ വന്നു. ടീച്ചറോട് പേരശ്യമ്മയ്ക്ക് വായിക്കാനായി 'പാവങ്ങ'ളുടെ തര്‍ജമ നാലാപ്പാട് അയച്ചു കൊടുത്തതും, അതു വായിച്ചു പില്‍ക്കാലത്ത്‌ ഒരു കുട്ടിയെ ദത്തെടുക്കുകയും ആ കുട്ടിയെ പഠിപ്പിച്ചു ജോലിയാക്കി, വിവാഹം കഴിപ്പിച്ചു കൊടുത്തതുമൊക്കെ  പറഞ്ഞപ്പോള്‍, അങ്ങിനെ ഒരമ്മയുന്ടെങ്കില്‍ എനിയ്ക്കെന്തായാലും കാണണമെന്ന്  പറഞ്ഞു. ( ആ കുട്ടിയ്ക്ക്                      പാവങ്ങളിലെ കഥാപാത്രത്തിന്‍റെ പേര് 'കൊസത്ത് ' എന്ന് തന്നെയാണ് നകിയിരുന്നത്) 
അങ്ങിനെ രാത്രി 10 മണിയ്ക്ക് ടീച്ചര്‍ റയില്‍വേ  സ്റ്റേഷന്‍-ല്‍ പോകുന്ന വഴിയ്ക്ക്, മുന്‍കൂട്ടി ബേബി ഏടത്തിയെ അറിയിച്ച പ്രകാരം ഞങ്ങള്‍ പേരശ്യമ്മയെ കാണാന്‍ ചെന്നു. 2 പേര്‍ക്കും നല്ല സന്തോഷമായി. ടീച്ചറുടെ 'കൃഷ്ണകവിതകള്‍' ഒരു കോപ്പി പേരശ്ശ്യമ്മയ്ക്ക് കൊടുക്കുകയും ചെയ്തു.
അമ്മയുടെ പേരില്‍ ഒരു മൃത്യുന്ജയഹോമം ചെയ്യാന്‍ വേണ്ടി എനിയ്ക്ക് പുലിയന്നൂര്‍ അനിയേട്ടനെ പരിചയപ്പെടുത്തി തന്നത് പേരശ്യമ്മയാണ്. അമ്മ മരിച്ചശേഷം ഞാന്‍ ഒരിയ്ക്കല്‍ പൂങ്കുന്നത്തു പോയി പേരശ്യമ്മയെ കണ്ടു.  ദുഃഖം മറച്ചുവെച്ചു പേരശ്യമ്മ പറഞ്ഞു., 'ആദ്യം പോയവര്‍ ഭാഗ്യം ചെയ്തവര്‍' എന്ന് . തൃശൂരില്‍ നിന്നും പോന്ന ശേഷം ഒരിയ്ക്കല്‍ ഞാന്‍ അവ്നിക്കാട്ട് പോയി പേരശ്യമ്മയെ കാണുകയുണ്ടായി. അന്നാണ്‌  അവസാനം കണ്ടത് .  മരിച്ചു എന്നു കേട്ടപ്പോള്‍ ദുഃഖം തോന്നി. പിണ്ഡത്തിന്റെ അന്ന്  നമസ്കരിയ്ക്കാനായി പോയി, പക്ഷെ, ഗുരുവായൂരില്‍ എത്തിയപ്പോഴേയ്ക്കും  നേരം വൈകിയ കാരണം  അമ്പലത്തില്‍ ചെന്ന് പേരശ്യമ്മയ്ക്കായി പ്രാര്ത്ഥിച്ചു... .

എത്ര നല്ല മനസ്സിന്റെ ഉടമ! ആസ്നേഹത്തിന്റെ ഓര്‍മ്മയില്‍, ഈ വരികള്‍ സമര്‍പ്പിയ്ക്കുന്നു. എന്‍റെ അമ്മയുടെ പ്രിയപ്പെട്ട ഔനിക്കാട്ടെ ഏടത്തിയ്ക്ക്  നമസ്കാരം......

{പള്ളത്തേരി ഏടത്തിയുടെ 'പഴയ ഏടുകള്‍' വായിച്ചപ്പോളാണ്  പേരശ്ശ്യമ്മയെ പറ്റി കൂടുതല്‍ അറിഞ്ഞത്. ഇല്ലത്തെ അകത്തളത്തിലിരുന്നു നൂല്‍ നൂല്ക്കുകയും, മറ്റുള്ളവരെ  നൂല്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, ആ നൂലില്‍ നെയ്തെടുത്ത മുണ്ടും, വിരിപ്പുകളും ഉപയോഗിക്കുകയും ചെയ്യുക! ഇതില്‍പരം മഹാഭാഗ്യം വേറെ എന്താണുള്ളതു ?  തന്‍റെ ആഗ്രഹം പോലെ മരിയ്ക്കുന്ന സമയത്ത് ആ വിരിപ്പുകളില്‍ ഒന്നില്‍ പുതച്ചു കിടക്കുക.........ഭാഗ്യം, ഭാഗ്യം....}