Saturday, 19 October 2024

ഭാ വി തന്ത്ര ലേ..തര്‍ജ്ജമ

  [7:16 am, 30/11/2021] Uma Namboodiri:

 ശ്ലോകം -൧ (രുദ്രയാമലയും ത്രികയും) 

ശ്രീ ദേവി പറഞ്ഞു.:

ശ്രുതം ദേവ മയാ സർവം രുദ്രയാമലസംഭവം 

ത്രികാഭേദമശേഷേണ സാരാത് സാരവിഭാഗ  ശ (1 )

തർജ്ജമ

ശ്രീദേവി (ഭൈരവന്റെ ശക്തിയായ ഭൈരവി) പറഞ്ഞു--

അല്ലയോ ദേവാ ! കേട്ടാലും. അങ്ങയുടെ താളത്തിൽ ചലിക്കുന്ന ഈ പ്രപഞ്ചം എന്റെ ആത്മാവാകുന്നു. ശിവശക്തിമേളനത്താൽ ഉരുത്തിരിഞ്ഞു വന്ന അറിവും  'രുദ്രയാമലയും ശക്തിയുടെ മൂന്ന് വിഭാഗങ്ങളായ ത്രികയും എല്ലാ അറിവുകളുടെയും സത്താണ്  എന്നു ഞാൻ വിസ്തരിച്ച് കേട്ടിട്ടുണ്ട്.  

വ്യാഖ്യാനം - 

സത്യം നിത്യമാണ്. ഇത് സദാ ബ്രഹ്‌മാണ്ഡത്തിലെ പരാ-വാക് തലങ്ങളിൽ നിലകൊള്ളുന്നുവെങ്കിലും ഒളിഞ്ഞു കിടക്കുകയാണ്..യോഗികൾക്കും ഋഷിമാർക്കും മുനിമാർക്കും വർഷങ്ങൾക്ക് മുന്നേ ശാസ്ത്രജ്ഞർക്കും ഈ  സത്യം അറിയാമായിരുന്നു. അവർക്ക് ഈ അറിവ് ലഭിച്ചത് ആത്മബോധത്തെ ഉണർത്തി ഉന്നതമായ തലത്തിൽ എത്തിക്കാൻ സാധിച്ചതുകൊണ്ടാണ്. പരിണാമത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിലകൊള്ളുന്ന മനുഷ്യന് ഈ സത്യങ്ങൾ അയാളുടെ കഴിവിനൊത്ത്  അറിയാൻ  (സ്വായത്തമാക്കാൻ) ശിവന്റെ അനുഗ്രഹം അല്ലെങ്കിൽ കൃപാകടാക്ഷം വേണം. ഈ സത്യം അവന് മനസ്സിലാകാവുന്ന  രീതിയില്‍ വെളിപ്പെടുത്തിക്കൊടുക്കുന്നത് വൈഖരിതലത്തിൽ ശക്തിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ്..പ്രപഞ്ച ശക്തിയെയാണ് ഭൈരവൻ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ഭൈരവന്റെ പര്യായപദമാണ് പരമശിവൻ. ഭൈരവൻ എന്ന വാക്കിനു ഭയപ്പെടുത്തുന്ന രൂപമെന്നും അര്‍ത്ഥമുണ്ട്. 'ഭൈരവ' എന്നവാക്ക്,,വ എന്നീ മൂന്നു അക്ഷരങ്ങൾ കൂടിച്ചേർന്നതാണ്.  പേരിന്റെ പദോല്പത്തി അല്ലെങ്കിൽ പദാർത്ഥ വ്യാഖ്യാനം ചെയ്താൽ, 'ഭരണത്തെ സൂചിപ്പിക്കുന്നു.  '', രവണ --ഈ പ്രപഞ്ചത്തിൽ നിന്നും വിട്ടു നിൽക്കുക (പിൻവാങ്ങുക) 'വമന--പ്രപഞ്ചത്തെ പ്രകടമാക്കുക. അതായത് 'ഭൈരവൻസൂചിപ്പിക്കുന്നത് സൃഷ്ടിസ്ഥിതിസംഹാരത്തെയാണ്.

ഭൈരവന്റെ ശക്തിയാണ് ഭൈരവി. തന്ത്രം അല്ലെങ്കിൽ ആഗമങ്ങൾ  ഭൈരവനും പത്നിയുമായി അല്ലെങ്കിൽ ശിവൻ പാർവതിയോടുള്ള സംഭാഷണരൂപത്തിലുള്ള ചോദ്യോത്തരമായിട്ടാണ്  എഴുതപ്പെട്ടിരിക്കുന്നത്.

ഭൈരവി ഭൈരവനോട് അന്വേഷണരൂപത്തിലുള്ള ഓരോ ചോദ്യങ്ങൾ ചോദിക്കുകയും ഭൈരവൻ  അതിനു മറുപടി നൽകുകയും ചെയ്യുന്നു. ഭാരതീയ സമ്പ്രദായത്തില്‍ ഉള്ള  വെളിപ്പെടുത്തലുകൾ തന്നെയാണ് മറ്റു വേദഗ്രന്ഥങ്ങളിലെന്നപോലെ ഇതിലും പിന്തുടർന്നിരിക്കുന്നത് ഇതിനോടനുബന്ധിച്ച ഒരു പ്രസക്തമായ ചോദ്യമാണ് ഭൈരവനും ഭൈരവിയും ഒന്നുതന്നെയായിരിക്കേ ഭൈരവിയുടെ  ചോദ്യങ്ങൾക്ക് എന്താണ് പ്രസക്തി എന്നത്. 

അതിന്റെ ഉത്തരം ഇങ്ങിനെ---ഭൈരവന്റെ അഞ്ച് വശങ്ങൾ അഥവാ ധർമ്മങ്ങളാണ് 'സൃഷ്ടിസ്ഥിതിസംഹാരംതൃരോധമനുഗ്രഹം' ---ഇതിൽ അനുഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നത് ശക്തിയായ ഭൈരവിയാണ്. അനുഗ്രഹം അഥവാ കൃപ നൽകുമ്പോൾ ചില അടിസ്ഥാനപരമായിട്ടുള്ള ആത്‌മീയസത്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുന്നു. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന സാധാരണക്കാർക്ക് അത് മനസ്സിലാക്കാൻ എളുപ്പമല്ല. ഈ സത്യങ്ങൾ പരാ-വാക്  എന്നീ തലങ്ങളിൽ വസ്തുവാക്ക്,  സത്യം. ആശയം എന്നിങ്ങനെ  അതിന്റെ ആവിഷ്‌ക്കാര ഭാവങ്ങളിൽ തിരിച്ചറിയാൻ പറ്റാത്ത വിധം കൂടിച്ചേർന്ന്  മറഞ്ഞ് സ്ഥിതി ചെയ്യുന്നു. 'പശ്യന്തിഎന്ന തലത്തിൽ  ശക്തി രൂപത്തിൽ നില്‍ക്കുന്ന ഭൈരവൻ ചോദ്യം ചോദിക്കുന്ന ദേവിക്കു വൈഖരി തലത്തിൽ നിന്നുകൊണ്ട്  മറുപടി നൽകുന്നു. ഈ ചോദ്യോത്തരങ്ങൾ ഇങ്ങിനെ സാധാരണക്കാരന്റെ  ഭാഷയിലായതുകൊണ്ട് ആത്മീയ സത്യങ്ങൾ (തത്വങ്ങൾ)  ഉൾക്കൊള്ളാൻ എളുപ്പമാകുന്നു. 

.സംസ്കൃതത്തിലുള്ള വാക്ക്  ആണ് 'ഉവാച. അതിന്‍റെ അർത്ഥം  പറഞ്ഞു എന്നാണ്. ഈ ക്രിയാപദം കഴിഞ്ഞുപോയതിനെ സൂചിപ്പിക്കുന്നു. ഈ ചോദ്യങ്ങൾ  എക്കാലത്തേക്കും പ്രസക്തമായതാകയാലുംഉത്തരം നിത്യസത്യങ്ങൾ ആയതിനാലും 'ഉവാചഎന്ന വാക്കിനെ വർത്തമാനകാലത്തിലുള്ള പ്രയോഗമായി കാണണം. 'പരാ-വാക്’ തലം  കാലത്തിനതീതമാണ്. അതിനാൽ ഭൂതംഭാവിവർത്തമാനംവര്ഷം',  മാസം തുടങ്ങിയവയൊന്നും അതിനു ബാധകമല്ല. 'പശ്യന്തിതലത്തിൽ 'പരാമുന്നിൽ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ആ  തലത്തിൽ 'പരാസത്യത്തെ കഴിഞ്ഞുപോയ കാലത്തെ എന്നവണ്ണം പ്രകടിപ്പിക്കുന്നു. ദിവ്യമായതിന്  സമയപരിധിയില്ല. കാരണം അത് നിത്യമാണ്.

3 .'ദേവഎന്ന വാക്ക്  'ദിവ്എന്ന നിരവധി അർത്ഥമുള്ള പദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. "വിശ്വാവധോതനക്രീഡനാദിസതത്വ സ്വാത്മന"   ക്ഷേമരാജ ഇതിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നു. ദേവി ദേവനെ അഭിസംബോധന ചെയ്യുന്നത് my very self  എന്നാണ്. കാരണം ദേവി ദേവനിൽ നിന്ന് വ്യത്യസ്തയല്ല. ഊര്‍ജ്ജം അഥവാ ശക്തിയില്‍ക്കൂടിയാണ് ബോധം വെളിപ്പെടുന്നത്. ശക്തിയില്ലാതെ ശിവനെ അറിയുവാന്‍ സാദ്ധ്യമല്ല.

 4 .രുദ്ര :ഭൈരവൻ അഥവാ ശിവനെ രുദ്രൻ എന്ന് വിളിക്കുന്നു.'രുഎന്ന അക്ഷരത്തിനു രോഗം (രുക് ) എന്നർത്ഥം. 'ദ്രഎന്ന അക്ഷരം 'ദ്രാവി'  എന്ന വാക്കിനെയും സൂചിപ്പിക്കുന്നു. (ദ്രവിപ്പിക്കുന്ന ആൾഅലിയിപ്പിക്കുന്ന ആൾ) ക്ഷേമരാജരുദ്രനെ 'സമസ്തരുഗ്‌ദ്രവിയായി ചിത്രീകരിക്കുന്നു. ജീവിതത്തിലെ സകല ദുഖങ്ങളെയും അലിയിപ്പിച്ചു കളയുന്നവനായി.

'ശിവഅഥവാ സത്യം സനാതനമാണ്. യോഗികളുംഋഷിമാരും ശാസ്ത്രജ്ഞൻമാരുമൊക്കെ ഈ സത്യം അറിഞ്ഞത് മനസ്സുകൊണ്ട് അല്ലഅവരുടെ ആത്മബോധം പരമമായ തലത്തിലേക്ക്  ഉയർന്നപ്പോളാണ്. ശിവനെ അറിയാനുള്ള  മാദ്ധ്യമമാണ് ശക്തി അഥവാ ഊർജ്ജം. 

5.  ക്ഷേമരാജ പറയുന്നു--യാമല എന്നാൽ ജോഡി  എന്നർത്ഥം. 'രുദ്രതഛക്തിസാമരസ്യാത്മനോ യാമലാത് യാമല രുദ്ര ന്റെയും അദ്ദേഹത്തിൻറെ  ശക്തിയുടെയും കൂടിച്ചേരൽ എന്നർത്ഥമാക്കുന്നു. അതായത് പ്രകാശത്തിന്റെയുംവിമര്ശത്തിന്റെയും. ഈ ഒരു വശം കൊണ്ടാണ് ഏറ്റവും പ്രധാന വേദഗ്രന്ഥമായി ഇതിനെ വെളിപ്പെടുത്തിയിരിക്കുന്നത്. അത് സമർഥിക്കാനായി അദ്ദേഹം ഈ വരികൾ ഉദ്ധരിയ്ക്കുന്നു.   

അദൃഷ്ടവിഗ്രഹാഛാന്താച്ഛിവാത്പരമകാരണാത്//                                                                         ധ്വനിരൂപം  വിനിഷ്ക്രാന്തം ശാസ്ത്രം പരമദുർല്ലഭം // 

പരമോന്നതത്തിന്റ ഉറവിടമായയാതൊരു വകഭേദങ്ങളും ഇല്ലാത്തഎല്ലാ പ്രക്ഷോഭങ്ങൾക്കും അതീതനായഅദൃശ്യനായശിവനിൽ നിന്നും  ഏറ്റവും അപ്രാപ്യമായ വേദഗ്രന്ഥം ഒരു വാക്കായി പുറത്തു വന്നു -----  

ഇനിയും വേണ്ടപോലെ എഡിറ്റ് ചെയ്യാത്ത ആ പുരാതന താന്ത്രിക ഗ്രന്ഥത്തിന്  'രുദ്രയാമലഎന്ന പേരുകൂടി ഉണ്ട്. 'യാമലഎന്ന വാക്കിന്  ജോഡി അല്ലെങ്കിൽ ഇണ എന്നൊക്കെയാണ് അർത്ഥം. രുദ്രയാമലയും  'ത്രിക'യും  വെളിപ്പെടുത്തുന്നത് തന്നെയാണ്  സത്യാന്വേഷണത്തിനായി സമര്പ്പിക്കപ്പെട്ട തത്വങ്ങൾ എന്ന്  ദേവിക്ക് അറിയാം. എല്ലാ വേദങ്ങളുടെയും സത്തായ 'ത്രികതത്വത്തിൽ അസ്തിത്വത്തിന്റെ വ്യാപ്തി എണ്ണിത്തിട്ടപ്പെടിത്തിയിരിക്കുന്നു. തന്ത്രത്തിൽ പ്രധാന ഗ്രന്ഥമാണ് രുദ്രയാമല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതിന്‍റെഒരു ഭാഗമാണ് വിജ്ഞാന ഭൈരവ തന്ത്ര. രുദ്രയമാലയില്‍ ബോധത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പരസ്പര ബന്ധത്തിനെപ്പറ്റി വിശദീകരിക്കുന്നു. തന്ത്രത്തിന്റെ വിവിധ വേര്‍തിരിവുകളെ കുറിച്ചും ജാഗ്രത്‌ അവസ്ഥ മുതല്‍ തുരീയാവസ്ഥ വരെയുള്ള അനുഭവജ്ഞാനവും ഇതില്‍ കൊടുത്തിരിക്കുന്നു.

6 .ത്രികാ ഭേദം : ക്ഷേമരാജ ഇതിനെ ഇങ്ങിനെ വിവരിക്കുന്നു---

ത്രികസ്യ പരാദിശക്തി ത്രയസാരണശക്തി - ശിവാത്മനസ്തത്വത്രയസ്യ ഭേദോ ജ്ഞാനക്രിയാപ്രാധാന്യേതരാദി - പ്രതിപാദനേന ഭിധ്മാനതാ യത്ര // "  

'ത്രികശക്തിയുടെ മൂന്നു വിഭാഗങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നു. പരാ ---(ഏറ്റവും ഉയർന്ന വ്യക്തിത്വനില- അതിരുകളില്ലാത്ത). പരാപരാ--വിത്യാസമുള്ള  വ്യക്തിത്വം ; (ഇടയിലുള്ള) അപര --അന്തർലീനമായ-- ഇത് ശിവന്റെ വകഭേദങ്ങളെ പ്രകടിപ്പിക്കുന്നു ---.ശക്തിപരാഅപരാ. 

'ശക്തി', 'നര' ('ജീവ'----ജീവനുള്ള വസ്തുക്കൾ) 'നരഅല്ലെങ്കിൽ 'അപരാ'  തലത്തിൽ ക്രിയ മാത്രമേ പ്രകടമാകുന്നുള്ളൂ.

'പരാപരഅല്ലെങ്കിൽ 'ശക്തി' തലത്തില്‍, 'പരാഅഥവാ ''ശിവ തലത്തിൽ    ജ്ഞാനവും ക്രിയയും പ്രബലമാണ്.

 ഭൂമി തത്വം  മുതൽ മായാ തത്വം വരെ വ്യാപിച്ചതാണ് “ശക്തി. ‘നര', 'ശുദ്ധവിദ്യമുതൽ 'സദാശിവവരെ വ്യാപിച്ചു കിടക്കുന്നു. ശിവന്റെ തലം ശിവനും ശക്തിയും മാത്രം ഉൾക്കൊള്ളുന്നതാണ്.

7. സാരാത് - സാരവിഭാഗശഃ : അല്ലെങ്കിൽ സർവ വേദങ്ങളുടെയും സത്ത് 'ത്രികയാണ്. ഇത് സമർത്ഥിക്കാനായി ക്ഷേമരാജ ഈ വരികൾ ഉദ്ധരിച്ചിരിക്കുന്നു.

വേദാദിഭ്യ : പരം ശൈവം ശൈവാദ്‌വാമം തു ദക്ഷിണം / ദക്ഷിണാത്പരത : കൗളം കൗളാത്പരതരം  ത്രികം //

ദ്വന്ദാത്മകമായ ശൈവതന്ത്രം വേദത്തിനേക്കാളും മറ്റ് ഏത് വിശുദ്ധ ഗ്രന്ഥത്തിനേക്കാളും ശ്രേഷ്ഠമാണ്. ഇടതു വലതു പക്ഷങ്ങള്‍ ഉണ്ടെങ്കിലും ദ്വന്താത്മക ശൈവിസം ശ്രേഷ്ഠമാണ്. ‘കൗളമാർഗ്ഗം’ വലതിനേക്കാൾ ശ്രേഷ്ഠമാണെന്നും 'ത്രിക',  'കൗളത്തേക്കാൾ ശ്രേഷ്ഠമാണ് എന്നും വ്യാഖ്യാനത്തില്‍ പറയുന്നു. മറ്റെല്ലാ സമ്പ്രദായക്കാരേക്കാളും ത്രികശ്രേഷ്ഠമായതിനാൽ എല്ലാ തത്വശാസ്ത്രങ്ങളെക്കാളും വേദങ്ങളെക്കാളും 'ത്രികയുടെ സാരമാണ് സർവോത്കൃഷ്ടമായത്.

ദ്വന്താത്മകമായ ശൈവ സമ്പ്രദായം ബാഹ്യമായ ആചരണസ്വഭാവമുള്ളതാണ്. 'വാമഅല്ലെങ്കിൽ ഇടതു പക്ഷചാരികൾ. ശബ്ദരൂപസ്പര്ശരുചിഗന്ധങ്ങളെന്ന ഇന്ദ്രിയ സുഖങ്ങളെക്കാൾ ആത്മബോധത്തിന്  കൂടുതൽ ഊന്നൽ കൊടുക്കുന്നു. 'ദക്ഷിണഅഥവാ വലതു പക്ഷക്കാർ 'ധ്യാനത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. 'കൗളസമ്പ്രദായക്കാർ 'സാർവത്രികഅല്ലെങ്കിൽ 'പ്രാപഞ്ചികബോധത്തിന് ശ്രദ്ധ കൊടുക്കുന്നു.

'ത്രികയിൽ 'ദിവ്യമായതിനെ അറിഞ്ഞാൽ മാത്രം പോരാഅത് 'ജഗദാനന്ദമായിരിക്കണംഅനുഭവിച്ചറിയണം എന്ന് പറയുന്നു. ഈ ലോകത്തെ 'ദിവ്യ'മായതിന്റെ അനുഗ്രഹമാണെന്നു കണ്ടറിയുകകൂടി വേണം എന്നതിന് ഊന്നൽ കൊടുക്കുന്നു. 

'തൃകയുടെ അടിസ്ഥാനം  വസ്തുക്കളെയും ബോധത്തിനെയും കൂട്ടിച്ചേര്‍ക്കുന്ന ഊര്‍ജ്ജം അല്ലെങ്കില്‍  ശക്തിയാണ്. വസ്തുക്കള്‍ ബോധമായി മാറുമ്പോളുണ്ടാകുന്ന ആത്മബോധമാണ് 'തൃകയിലെ മൂന്നാമത്തെ തത്വം. സ്ഥൂലത്തില്‍ ‘അപരാ’യും സൂക്ഷ്മത്തില്‍ ‘പരാപര’യും പരമവും ശുദ്ധവുമായ ബോധം   'പരാ'  ആയും അറിയപ്പെടുന്നു.

സാരാത്  സാരവിഭാഗ എന്നാൽ എന്താണ് ?  പരമ പ്രധാനമായ അതിന്റെ ശാഖകൾ ഏവ ?

 ക്ഷേമരാജയുടെ വ്യാഖ്യാനം

തത്രാപി സിദ്ധാനാമകമാലിന്യുത്തരാദിക്രമാത് ജ്ഞാനപ്രകര്ഷോപദേശക്രമാത് ഉത്കൃഷ്ടം 1  

 ഇവിടെ ത്രികയിൽ ഉയര്ന്നഅതിലും ഉയർന്ന ഏറ്റവും ഉയർന്ന പടിപടിയായുള്ള പ്രാമുഖ്യം അനുസരിച്ചുള്ള  കയറ്റത്തിന്റെ ക്രമീകരണം കാണാം. ജ്ഞാന സിദ്ധക്രിയകള്‍ക്ക് ഊന്നൽ  നൽകിക്കൊണ്ടുള്ള ആചാരണങ്ങളുംഗൗരവത്തോടുകൂടിയ  ധ്യാനവും പ്രകടമാണ്.

ശ്ലോകത്തിലെ ആദ്യത്തെ വരിയിലെ  ' ശ്രുതം ദേവമുതൽ ഏഴാമത്തെ വരിയിലെ ഛിന്ദി സംശയ വരെ  ദേവി  തൻ്റെ സംശയങ്ങൾ എണ്ണിപ്പറയുന്നു. ഏഴാം ശ്ലോകത്തിലെ  'സാധുസാധു'  മുതൽ 21 ലെ ശിവ പ്രിയോ വരെ ഭൈരവൻ ചുരുങ്ങിയ വാക്കുകളിൽ ഉത്തരങ്ങൾ പറയുന്നു.

22 -ആമത്തെ ശ്ലോകം  'ദേവ ദേവഎന്നുതുടങ്ങി 'ബ്രൂഹി ഭൈരവ എന്നവസാനിക്കുന്ന വരെ (23) ദേവി ഭൈരവനോട്  എങ്ങിനെയാണ് ഒരാൾക്ക് പരമമായ സത്യം മനസ്സിലാക്കാൻ കഴിയുക എന്നത്  വിശദമാക്കാൻ പറയുന്നു.  

മുകളിൽ സൂചിപ്പിച്ച ചോദ്യത്തിന്റെ മറുപടി  ശ്ലോകം 24 മുതൽ 138 വരെ ഭൈരവൻ ൧൧൨ ധാരണകൾ അഥവാ വിവിധ ധ്യാനമുറകൾ സവിസ്തരം ദേവിയെ കേൾപ്പിക്കുന്നു. അത് കഴിഞ്ഞു ദേവി കുറച്ചു ചോദ്യങ്ങൾകൂടി ചോദിക്കുന്നു. ഭൈരവൻ മറുപടി നൽകുകയും ചെയ്യുന്നു. ഒടുവിൽ ദേവി സംതൃപ്തയായി ഭൈരവനിൽ ലയിക്കുകയും ചെയ്യുന്നു.

 ശ്ലോകം 2   (ഭൈരവസത്യം) 

ഭൈരവന്റെ വാസ്തവികത 

അദ്യാപി ന നിവൃത്തോ മേ സംശയഃ പരമേശ്വര //                                                                                കിം  രൂപം തത്വതോ ദേവ ശബ്ദരാശികലാമ്യയം //2//                      

തർജ്ജമ                                               

അല്ലയോദേവാ !

ഇത്രയെല്ലാം  കേട്ടിട്ടും ഇപ്പോഴും എന്റെ സംശയങ്ങൾ തീർന്നിട്ടില്ല. അങ്ങ് വാസ്തവത്തിൽ ആരാണ് ഈശ്വരനാണോഅങ്ങ് എല്ലാ മന്ത്രങ്ങളുടെയും ഉദ്ഭവസ്ഥാനമായ ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തി അഥവാ ഊർജ്ജമാണോ?

വ്യാഖ്യാനം

തന്ത്രശാസ്ത്രപ്രകാരം സൃഷ്ടിയുടെ ആദ്യഘട്ടത്തില്‍ പ്രപഞ്ചനാദം ഉണ്ടായി. സൃഷ്ടി വേണമെന്ന് തോന്നുമ്പോള്‍ ശിവന്‍തന്റെ ഊര്‍ജ്ജം പുറത്തെടുക്കുമ്പോള്‍ ശക്തി അവളുടെ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി കൊണ്ട് കമ്പനങ്ങള്‍ അഥവാ സ്പന്ദനങ്ങള്‍  സൃഷ്ടിയ്ക്കുന്നു. ഇതാണ് പ്രപഞ്ച നാദം. ഇതില്‍ നിന്നും ആണ് മന്ത്രങ്ങളും, അക്ഷരങ്ങളും മറ്റു ശബ്ദങ്ങളും ഉരുത്തിരിഞ്ഞു വരുന്നത്. അക്ഷര എന്ന വാക്ക് തന്നെ നാശമില്ലാത്തത്‌ എന്നാണ് അര്‍ത്ഥം. ശബ്ദരാശി’ എന്നാൽ  വാക്കുകളുടെ കൂട്ടം.  പ്രപഞ്ചം മുഴുവൻ വസ്തുക്കളാണ്. അവയെ വാക്കുകൾ അല്ലെങ്കിൽ ശബ്ദങ്ങൾ കൊണ്ട് തിരിച്ചറിയുന്നു. സംസ്കൃതത്തിൽ 'മുതൽ 'ക്ഷവരെയുള്ള അക്ഷരങ്ങൾ അഥവാ അക്ഷരമാലകൾ 'കലഎന്നറിയപ്പെടുന്നു.  'കലഎന്ന് പറഞ്ഞാൽ 'വിമർശ'. വാക്കുകളിൽ നിന്ന്  വേർതിരിച്ച് എടുക്കാൻ പറ്റാത്ത വിധമാണ്  'വിമർശഎന്ന മന്ത്രത്തിന്റെ ശക്തി. പ്രപഞ്ചത്തിന്റെ സൃഷ്ടിയായ ഊർജ്ജമാണ്  വിമർശ. ഈ ഊർജ്ജം 'അനുത്തര',' ആനന്ദ', 'ഇച്ഛ', ''ജ്ഞാന 'ക്രിയഎന്നറിയപ്പെടുന്നു. ഇവയുടെ സഹായത്താൽ അക്ഷരമാലകൾ  കൊണ്ട് വാക്കുകൾ ഉണ്ടാക്കുന്നു. ഈ അക്ഷരങ്ങൾ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ  നിരവധി ഘടനാ തത്വങ്ങൾക്കു കാരണമാകുന്നു.

ആദ്യ ചോദ്യത്തിൽ ദേവിക്കു അറിയേണ്ടിയിരുന്നത് 'വിജ്ഞാനംഅല്ലെങ്കിൽ ബോധഭൈരവന്‍ ത ന്നെയാണോ 'ശബ്ദ ബ്രഹ്മം'.എന്നാണ്. 

'എന്ന അക്ഷരം പ്രകാശത്തിനെ അഥവാ ശിവനെ സൂചിപ്പിക്കുന്നു. ''  'വിമർശഅഥവാ ശക്തിയെ. അഹംഎന്നതിനെ. 'ഞാൻഎന്നത് ഏറ്റവും ശ്രേഷ്ഠമായ സത്യത്തിനെ ശിവശക്തി മേളനത്തെ സൂചിപ്പിക്കുന്നു.  അതായത് ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ലോകത്തെ-                   

ശ്ലോകം 3

(ഭൈരവ സത്യം ഗ്രഹിക്കല്‍)

കിം വാ നവാത്മഭേദേന ഭൈരവേ  ഭൈരവാകൃതൗ //

തൃശിരോഭേദഭിന്നം വാ കിം വാ ശക്തിത്രയാത്മകം //3//

തര്‍ജ്ജമ.  

ഭൈരവാഗമത്തിൽ പറയുന്ന പരമപദത്തിൽ എത്തിച്ചേരാവുന്ന വ്യത്യസ്ത മാർഗ്ഗങ്ങളിൽക്കൂടി അങ്ങയുടെ വാസ്തവികത ഗ്രഹിക്കാൻ സാദ്ധ്യമാണോ?  ത്രിശിരഭൈരവ എന്ന തന്ത്ര സമ്പ്രദായത്തിൽ നിന്നും ഇത് വ്യത്യസ്തമാണോ ശക്തിയുടെ പരാപരാപരഅപര  എന്നീ ശക്തികളിൽക്കൂടി  ഇത് ഗ്രഹിക്കാൻ പറ്റുമോ?  'ത്രിശിരോഭൈരവ 'യിൽ നിർവ്വചിച്ചിട്ടുള്ള (ത്രിശിരോഭേദഭിന്നം)  മൂന്നു വിഭാഗങ്ങളെ ഏകീകരിക്കുന്ന ആ പ്രത്യേക മന്ത്രങ്ങൾ  അതിൽ അടങ്ങിയിട്ടുണ്ടോ?  മുൻപ് സൂചിപ്പിച്ച  മൂന്ന് തത്വങ്ങളെ  നയിക്കുന്ന മൂന്ന് ശക്തികള്‍ അതില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടോ?  കേവലസത്യത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ എന്താണ് ഭൈരവന്റെ ശരിയായ ഉത്കൃഷ്ടമായ പ്രകൃതം ?

വ്യാഖ്യാനം

ഭൈരവാകൃതൗ എന്നാൽ ഭയാനക രൂപനായ ശിവൻ എന്നല്ലഭൈരവ സ്വരൂപനായ ശിവൻ  എന്നാണർത്ഥം. ഭൈരവന്റെ യഥാർത്ഥ സ്വരൂപം അറിയൽ  അല്ലെങ്കിൽ ശരിയായ  പ്രകൃതം മനസ്സിലാക്കലാണ് ഭൈരവി എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

പരമമായതിന്റെ ഒഴിച്ചുകൂടാൻ വയ്യാത്ത പ്രകൃതം മന്ത്രങ്ങളുടെ രൂപങ്ങളാണോ (നവാത്മ) എന്ന ദേവിയുടെ രണ്ടാമത്തെ ചോദ്യത്തിന്  'നേത്രതന്ത്രയിൽ എങ്ങിനെ പ്രതികരിച്ചിരിക്കുന്നു എന്ന് നോക്കാം.  ഒൻപതു രൂപത്തിലുള്ള (നവാത്മ) താഴെ കൊടുക്കുന്നു.

(1).ശിവ (2) സദാശിവ (3) ഈശ്വര (4) വിദ്യ (5) മായ (6) കലാ  (7) നിയതി  (8) പുരുഷ (9) പ്രകൃതി  

മറ്റു തന്ത്രങ്ങൾ പ്രകാരം ശിവശക്തിസദാശിവഈശ്വരശുദ്ധവിദ്യമഹാമായമായപുരുഷപ്രകൃതി -- ഈ  9 തത്വങ്ങൾ  ആണ് പരമോന്നതമായതിന്റെ അനിവാര്യമായ സ്വഭാവം നിലനിർത്തുന്ന  ഭരണഘടനാതത്വങ്ങൾ.

അനുഗ്രഹവും, സ്വാതന്ത്ര്യവും നല്‍കുന്ന ഭൈരവത്വം എന്ന അവസ്ഥ 9 തരത്തിലാണ്. കാലം, കുല (മുകളിലേക്ക് കയറുന്നത്) നാമം, ജ്ഞാനം, ചിത്തം, നാദം, ബീജം, അലകള്‍, ജീവ എന്നിവയില്‍ ഏതെങ്കിലും ഒന്നുമാത്രം ഉപയോഗിച്ചും ഈ അവസ്ഥ കൈവരുത്താം.  

പരമമായ ബോധം പോലെ പരമമായ ഊര്‍ജ്ജവും 9 വിധത്തില്‍ ഉണ്ട്-- വാമ, അംബിക, ജ്യേഷ്ഠ, രൌദ്രി, ഇച്ഛ, ജ്ഞാന, ക്രിയ, ശാന്തി. മന്ത്രജപത്തിനോടും, ശരിയായ ശ്വാസഗതിയോടും  ശക്തിയായി പ്രതിപ്രവര്‍ത്തിക്കുന്നവയാണ് ഈ ശക്തികള്‍.

ത്രിശിരഭൈരവതന്ത്രയില്‍ പ്രാണന്‍റെ ഒഴുക്കിന് ഇഡ, പിംഗള, സുഷുമ്നയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.

വ്യഞ്ജനങ്ങളില്ലാത്ത 'ഹ എന്ന ശബ്ദം അതിലുണ്ടോ അല്ലെങ്കിൽ അതിൽ ശക്തി മാത്രമേ ഉള്ളൂ ?   

  മന്ത്രരൂപത്തിൽ ഈ 9 തത്വങ്ങൾ  ഹ ,ക്ഷഓം  എന്നിവയാണ് പ്രപഞ്ചത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. (ഹ് ര് ക്ഷ്മ്ല്വ്യ്ണ്‌ഓം)

തന്ത്ര ഗ്രന്ഥങ്ങളിൽ പ്രധാനമായ 'ത്രിശിരൊ ഭൈരവഎന്ന തന്ത്രഭാഗം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇതിൽ സമ്പൂർണ്ണ പ്രകടനത്തെ  3 വിസ്തൃത വിഭാഗങ്ങളായി കാണുന്നു. ശിവശക്തിനര (ജീവനും മറ്റുജീവികളും). 'നരയിൽ ശിവാഗമത്തിലെ 31  തത്വങ്ങളുംശക്തിയിൽ ശുദ്ധവിദ്യഈശ്വര, സദാശിവ എന്നിവയും, 'ശിവയിൽ മറ്റു രണ്ട്  തത്വങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത്  ആണ് മന്ത്ര  'സൗ : 

‘തൃക’ അഥവാ, ശക്തിയുടെ 3 രൂപങ്ങള്‍ സ്ഥൂലസൂക്ഷ്മകാരണ തലത്തിലെ ഉണര്‍ച്ചയുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പ്രപഞ്ചത്തിലെ വസ്തുക്കള്‍ മുഴുവന്‍ ഊര്‍ജ്ജമല്ലാതെ മറ്റൊന്നുമല്ല. അത് ഊര്‍ജ്ജവും ബോധവുമായി മാറുകയും ഒടുവില്‍ പരിശുദ്ധമായ ആത്മാവായി മാറുകയും ചെയ്യുന്നു. ഭൌതിക ശാസ്ത്രജ്ഞരും ആത്മീയവാദികളും ഒരേ ഊര്‍ജ്ജത്തിനെ പറ്റിയാണ് പറയുന്നത്. ശക്തി അഥവാ ഊര്‍ജ്ജം ലോകം നിറഞ്ഞു നില്‍ക്കുന്നതാണെന്ന സത്യം ഈ ശ്ലോകത്തില്‍ വെളിവാകുന്നു.

ഈ തത്വശാസ്ത്രത്തില്‍ അക്ഷരങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. അക്ഷരങ്ങളില്‍ ദൈവീക ശക്തി അഥവാ സൃഷ്ടിപരമായ ഊര്‍ജ്ജം നിറഞ്ഞു നില്‍ക്കുന്നു എന്നും മന്ത്രങ്ങളില്‍ ഈ ഊര്‍ജ്ജം ഒളിഞ്ഞു കിടക്കുന്നതായും  പറയുന്നുണ്ട്. മന്ത്രം കാര്യക്ഷമമായി ഉച്ചരിക്കുമ്പോള്‍  സാധകന് അതില്‍ ഒളിഞ്ഞു കിടക്കുന്ന ശക്തി അനുഭവപ്പെടുന്നു. ഈ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് അതിനെ അക്ഷരബ്രഹ്മന്‍ എന്നും പറയുന്നു.    

മന്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിയാണോ അങ്ങ് എന്ന് ദേവി ഭൈരവനോട് ചോദിക്കുന്നു.

 ശ്ലോകം 4

ഏതു അനുഭവം കൊണ്ടാണ് സത്യം അറിയുന്നത് ?

നാദബിന്ദുമയം വാപി കിം ചന്ദ്രാർദ്ധനിരോധിക : //                                                    ചക്രാരൂഢം  അനാചം വാ കിം വാ ശക്‌തിസ്വരൂപകം //4// 

തര്‍ജ്ജമ

അല്ലയോ, ദേവാ ! പരമമായ സത്യത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഭൈരവന്റെ യഥാര്‍ത്ഥ പ്രകൃതം എന്താണ്? ഭൈരവന്റെ ഉണ്മയായ പ്രകൃതം  നാദ –വിന്ദുവാണോ  അർദ്ധ ചന്ദ്രിക അഥവാ നിരോധിക തുടങ്ങിയവ ഉണ്ടോ ? ശരീരത്തിലെ  ഊർജ്ജ കേന്ദ്രങ്ങളായ ചക്രങ്ങളിൽ ഉള്ള നിഗൂഢശക്തി അതിൽ അടങ്ങിയിട്ടുണ്ടോ? മറ്റൊരു ചോദ്യത്തിൽ ദേവിക്ക് അറിയേണ്ടത് ഭൈരവന്റെ ഉണ്മയായ പ്രകൃതം നിഗൂഢശക്തിയുള്ള  ഊർജ്ജ കേന്ദ്രങ്ങളായ ചക്രങ്ങളിലാണോ  അതോ അക്ഷരരൂപത്തിലാണോ നിരവധി അക്ഷരക്കൂട്ടങ്ങളുടെ ഊർജ്ജം അതിൽ അടങ്ങിയിട്ടുണ്ടോ? ‘ചക്രായുധ’ എന്നാൽ 'മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡലിനിയാണോ ? അതോ വ്യഞ്ജനങ്ങള്‍ ഇല്ലാത്ത ‘ഹ’ എന്ന ശബ്ദമാണോ? അതോ മാറ്റമില്ലാത്ത ശക്തി മാത്രം നിറഞ്ഞതാണോ?അതോ  ''  യിൽ നിന്ന് തുടങ്ങി 'യിൽ അവസാനിക്കുന്ന  അക്ഷരക്കൂട്ടങ്ങൾക്ക് (ചക്ര) മുകളിൽ വിശ്രമിക്കുന്ന ‘അഹം’ അല്ലെങ്കിൽ ഞാൻ എന്ന ബോധം ആണോ?

 വ്യാഖ്യാനം 

പ്രപഞ്ച ബോധത്തിൽ നിന്നും പുറത്തേക്കൊഴുകിയ ആദ്യ സ്പന്ദനമാണ് 'നാദ'. ഈ സന്ദർഭത്തിൽ 'നാദഎന്ന പ്രയോഗം പ്രപഞ്ചത്തിലെ  എല്ലാ വസ്തുക്കളിലും പ്രകാശരൂപത്തിൽ  വേർതിരിക്കാനാവാത്ത വിധം 'വിന്ദു'വിന്‍റെ സാന്നിദ്ധ്യമുണ്ട്. എല്ലാ വസ്തുനിഷ്ഠ പ്രതിഭാസങ്ങളിലും അവിഭാജ്യരൂപത്തിൽ നിലനിൽക്കുന്നതുമായ പ്രകാശത്തിന്റെ പ്രതീകമാണ് വിന്ദു. എല്ലാ വാക്കുകളിലും അവിഭാജ്യരൂപത്തിൽ അടങ്ങിയിരിക്കുന്ന 'വിമര്ശ' ശക്തിയുടെ പ്രതീകമാണ് 'നാദ'.  

ദേവിക്ക് അറിയേണ്ടത് ഭൈരവന്റെ പ്രധാന സ്വഭാവം നാദവിന്ദു ആണോ എന്നാണ്. ശിവനെയാണ് പ്രകാശശക്തിയായി സൂചിപ്പിക്കുന്നത്. നാദവിന്ദുവിന്റെ  കൂടുതൽ വ്യാപനമുള്ള  ‘’അര്ദ്ധചന്ദ്ര, നിരോധിക തുടങ്ങിയവ ഭൈരവന്റെ പ്രകൃതമാണോ? തുടങ്ങിയവ എന്ന് സൂചിപ്പിക്കുന്നത് നാദാന്ത, ശക്തി, വ്യാപിനി, ഉന്മന എന്നിവയെയാണ്.

നാദയായി മാറുന്ന സമയത്ത് ശക്തി കുറഞ്ഞ് അര്ദ്ധചന്ദ്ര എന്ന ഘട്ടത്തിലേക്ക് കടക്കുന്നു..വലുപ്പം കുറഞ്ഞ് നേർരേഖയാകുമ്പോള്‍ ‘നീരോധിക’ എന്ന് പറയുന്നു. നിരോധിക എന്ന് പറഞ്ഞാല്‍ തടസ്ഥപ്പെടുത്തുന്ന എന്നാണ് അര്‍ത്ഥം. അര്‍ഹതയില്ലാത്ത സാധകരെ ‘നാദ‘ യിലേക്ക് കടത്തിവിടാതിരിക്കുകയും അര്‍ഹതയുള്ളവര്‍ വഴിതെറ്റി പോകാതെയും ശ്രദ്ധിയ്ക്ക്യ്ന്ന ഊര്‍ജ്ജമാണ് ‘നിരോധിക’. അക്ഷരങ്ങള്‍ കൊണ്ടുള്ള നാദം കുറഞ്ഞ് വരുമ്പോള് ഊര്‍ജ്ജത്തിന്റെ അടുത്തഘട്ടമായ നാദാന്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വളരെ സൂക്ഷ്മമായ നാദം അവസാനിക്കാറാകുന്നു. നാദം അവസാനിക്കുമ്പോള്‍ ‘ശക്തി’ യുടെ പ്രതീകമായ അത്മപ്രകാശം ശരീരത്തിലും കവിഞ്ഞു പുറത്തേക്ക് ഒഴുകുന്നു. വ്യാപിനി’ എന്ന ഈ അവസ്ഥയില്‍ പ്രകാശം ആകാശത്തിനു ചുറ്റും വ്യാപിക്കുന്നു. എല്ലാ പോസിറ്റീവ്, നെഗറ്റീവ്കളും അകന്നുപോയാല്‍ മനസ്സ് മാത്രം ബാക്കി നില്‍ക്കുന്നു. അതായത് ‘സമനാ’ എന്ന അവസ്ഥ കൈവരുന്നു. 'ഉന്മന' എന്ന അവസ്ഥയില് പ്രപഞ്ചം ഒട്ടാകെ കൈവന്ന ശിവബോധം പരക്കുകയും പരമശിവ പദത്തില്‍ അല്ലെങ്കില്‍ നിഷ്കല/’ എന്ന പരമോന്നതിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. എല്ലാ പരാമര്‍ശങ്ങള്‍ക്കും അതീതമായി സമസ്ത പ്രപഞ്ചത്തിന്റെ ഏകത്വത്താൽ വിശേഷിപ്പിക്കപ്പെടുന്ന ശിവബോധമാണത്.  അല്ലെങ്കിൽ ശിവശക്തി ഐക്യം 'നിഷ്കളഅല്ലെങ്കിൽ അതീന്ദ്രിയമായ പരമശിവന്റെ  തലത്തിൽ 'മഹാശിവഎന്ന അവസ്ഥ..

  ശ്ലോകം 5-

 (അത്യുത്കൃഷ്ടമായ അല്ലെങ്കിൽ സർവ വ്യാപിയായ)

 (അതിരുകടന്ന അഥവാ അന്തര്‍ലീനമായ)

പരാപാരായാ : സകലം അപരായാശ്ച വാ പുനഃ //  

പരായാ യദി തദ്വത്സ്യാത് പരത്വം തദ്‌ വിരുദ്ധ്യതേ  //// 

തർജ്ജമ 

(ദേവി മറ്റൊരു ചോദ്യം ചോദിക്കുന്നു)

പരാപരശക്‌തിയുടെയോ  അപരാശക്‌തിയുടെയോ പ്രകൃതമാണോ  അങ്ങയുടെ യഥാര്‍ത്ഥ സത്യം? അതോ 'സകളമാണോ?  അതോ    ഭാഗികമായതോ?  പരാശക്‌തിയുടെ   സ്വഭാവമാണോ 'സകള'? പരാശക്തിയുടെ പ്രകൃതം 'സകളയാണെങ്കിൽ അത് പരമമായതുമായി പൊരുത്തപ്പെടുമോ   (?)

വ്യാഖ്യാനം

ഭൈരവന്റെ യഥാര്‍ത്ഥ രൂപത്തിനെക്കുരിച്ചു തന്നെയാന്നു ദേവി ചോദിക്കുന്നത്. അന്തര്‍ലീനമായിക്കിടക്കുന്ന സത്യത്തിന് ഒരു രൂപമുണ്ടോ? പരമമായത് അരൂപിയാണോ? സത്യാന്വേഷികളെ ആദികാലം മുതല്‍ കുഴക്കുന്ന ഒരു ചോദ്യമാണിത്. പരമമായ ആ സത്യം സകാരമാണോ? നിരാകാരമാണോ? തത്വാന്വേഷികളും വിവിധ മതക്കാരും വ്യത്യസ്ത സിദ്ധാന്തം പിന്തുടരുന്നു. എന്നാല്‍ തന്ത്രം അനുഭവജ്ഞാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഓരോരുത്തരും സ്വയം അനുഭവിച്ചു അറിയേണ്ടതാണ് എന്ന് ഊന്നിപ്പറയുന്നു. എന്തെങ്കിലും കടന്നുപോയാല്‍ നമ്മള്‍ പിന്നില്‍ പലതും വിട്ടുപോകുന്നു. പുറം ലോകവുമായി നമ്മളെ ബന്ധപ്പെടുത്തുന്ന ഇന്ദ്രിയാനുഭവങ്ങളുടെ കൂടെ നാമരൂപങ്ങളും, ആശയങ്ങളും ശബ്ദങ്ങളും, മണം തുടങ്ങി പലേ അനുഭവങ്ങളും.      

.പരാപരാപരാഅപരാ --

 'സമ്പൂർണ്ണ ശക്തി'--പരമശിവന്റെ സമ്പൂർണ്ണ പരമാധികാരം. അതാണ് പരാ. അതിരുകടന്ന അതായത് അതിരുകളില്ലാത്തത്. എല്ലാം  'സംവിത്അല്ലെങ്കിൽ ബോധത്തിന്റെ രൂപത്തിലാണ്. ഇത്  സമ്പൂർണ്ണ  അദ്വൈതത്തിന്റെ നിലയാണ്.

(അഭേദ). ഇത് 'പരമ ശിവ്'ന്റെ'  'പരാശക്‌തി '  

എവിടെയാണോ ഭേദാഭേദങ്ങൾ ഉള്ളത് അതായത് വ്യത്യാസത്തിൽ ഭേദമുള്ളത് അതാണ്  പരാപരാ  ശക്തി   ഒരുകണ്ണാടിയിൽ ഒരാനയെയോ ഒരു പട്ടണത്തെയോ പ്രതിഫലിച്ചു കാണുന്നു. അവ ഐഡന്റിക്കൽ ആണ്. എന്നാൽ കണ്ണാടിയിൽ നിന്നും വ്യത്യസ്തമാണ്. അതേപോലെയാണ് 'പരാപരാശക്തി യുടെ സ്ഥാനവും. അപരാശക്തിയുടെ നിലസർവവും ഒന്നിൽ നിന്നു മറ്റേത് വ്യത്യസ്തമായിട്ടാണ്.

'പരാപര'യിലും 'അപരായിലും ‘സകളത്വ’ അല്ലെങ്കില്‍ വിഭാഗങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ‘പരാ’ അവിഭാജ്യവും പരമമായതും  ആയതിനാല്‍ എങ്ങിനെ 'സകള' ആകും ?

'പര'യെ 'നിഷ്കല' അല്ലെങ്കില്‍ അവിഭാജ്യമായി നിര്‍വചിക്കുന്നു. സകള എങ്ങിനെയാണ് നിഷ്കല യുമായി യോജിച്ചു പോകുക?

ശ്ലോകം 6

(വിഭജിക്കാനും നിര്‍വചിക്കാനും കഴിയാത്ത)

നഹി വർണ്ണ-വിഭേദേന ദേഹഭേദേന വാ ഭവേത്  //                                             പരത്വംനിഷ്കളത്വേനസകലത്വേ ന തദ്‌ഭവേത് //6//  

തര്‍ജ്ജമ

'പരാത്വഅല്ലെങ്കിൽ അതീതതമായതിന് രൂപങ്ങൾനിറങ്ങൾശബ്ദങ്ങൾ എന്നിവയുടെ  വിഭാഗങ്ങളുമായി സ്ഥിരത നിലനിര്‍ത്താന്‍ കഴിയുകയില്ല. 'പരാത്വാ,'   അല്ലെങ്കിൽ പരമമായത്  അവിഭാജ്യതയിൽ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ. 'സകളയുടെ കൂടെ അതിന്  നിലനിൽക്കാൻ കഴിയുകയില്ല. ഹേഈശ്വരാ ! എന്റെ സംശയങ്ങളെല്ലാം പൂർണ്ണമായി തീർത്ത്  അങ്ങ്  എന്നിൽ കൃപ  ചൊരിയുക. 

വ്യാഖ്യാനം  

2. ' സകളത്വഅല്ലെങ്കിൽ വിഭജനത്തിന്റെ വശം 'പരാപരായിലും  'അപരായിലും ഉണ്ടാകാം. 'സകളത്വഅല്ലെങ്കിൽ വര്‍ണ്ണ ശബ്ദ രൂപത്തിലുള്ള വിഭജനം 'പരായുടെ വശമാണെന്നു അനുമാനിക്കുകയാണെങ്കിൽ വിഭജനത്തിനു പൂർണ്ണമായും അതീതമായ പരായുടെ സ്വഭാവവുമായി അത്  പൊരുത്തപ്പെടാത്തതാണ് . 

'പാരാത്രിംശികതുടങ്ങിയവയിൽ (പേജ് 124 ) ചില മന്ത്രങ്ങളുടെ ധ്യാനത്തിനായി വിവരിച്ചിരിക്കുന്ന 'സകളയുടെ വശങ്ങൾ 'അപരാ  ദേവി യേയും 'പരാപരാദേവിയേയും മാത്രമേ ബാധിക്കുന്നുള്ളൂഅതോ 'പരാദേവിയേയും ബാധിക്കുന്നുണ്ടോ? 'പരാദേവിയെക്കൂടി ബാധിക്കുന്നതാണെങ്കിൽ  പദങ്ങളിൽ കടുത്ത വൈരുദ്ധ്യമായിരിക്കും. അങ്ങിനെയാണെങ്കിൽ അതിന്റെ നിർവചനം അനുസരിച്ചു് പരാ' 'നിഷ്‌കളയും വിഭജനത്തിനോ ഭാഗങ്ങളാകുന്നതിനോ അതീതവുമാണ്. 'സകളഎങ്ങിനെയാണ്  'നിഷ്കളയുമായി ഒത്തുപോകുന്നത്ദേവിക്ക് അറിയേണ്ടത് അതാണ്.

ഈ നശ്വരലോകം ശബ്ദവര്‍ണ്ണരൂപങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ലൌകിക ജീവിതത്തില്‍ നമ്മുടെ കാഴച്ചകളെ സ്വാധീനിക്കുന്ന ശബ്ദം, നിറം, രൂപം എന്നിവക്ക് പരമമായതുമായി യാതൊരു ബന്ധവും ഇല്ല. യഥാര്‍ത്ഥ സത്യം അങ്ങിനെ നമുക്ക് അപരിചിതമാകുന്നു. നിര്‍വചിക്കാന്‍ സാദ്ധ്യമാല്ലാത്തതും, വിഭജിക്കാന്‍ പറ്റാത്തതും പ്രകടമല്ലാത്തതുമാണ് പരമമായത്.   

ശ്ലോകം 7- (തന്ത്രത്തിന്റെസാരം)

ഭൈരവൻ പറഞ്ഞു: 

പ്രസാദം കുരു മേ നാഥ നി : ശേഷം ഛിന്ദി സംശയം 

സാധു സാധു ത്വയാ പ്രുഷ്ടം തന്ത്രസാരമിദം പ്രിയേ  //7 //

തര്‍ജ്ജമ  

അല്ലയോ, ദേവാ ! അങ്ങയുടെ അനുഗ്രഹം കൊണ്ട് എന്റെ  എല്ലാ സംശയങ്ങളും ദൂരീകരിക്കുക ! ഭൈരവന്‍ പറഞ്ഞു__പ്രിയേ, നിന്റെ ചോദ്യത്തില്‍ എനിക്ക് സന്തോഷം തോന്നുന്നു. നീ ചോദിച്ചത് തന്ത്രത്തിന്റെ സാരമാണ്.

വ്യാഖ്യാനം

ഇതിനുമുന്‍പുള്ള ശ്ലോകത്തില്‍ സൂചിപ്പിച്ച അനുഭവജ്ഞാനാതീതമായതിനെക്കുറിച്ചുള്ള സംശയങ്ങള്‍ മാറ്റിക്കൊടുക്കുവാന്‍ ദേവി അപേക്ഷിയ്ക്കുന്നു. ജ്നാനത്തിനെക്കുറിച്ചും, അനുഭവജ്ഞാനത്തിനെക്കുറിച്ചും പരിപൂര്‍ണ്ണമായ അറിവുള്ള ഒരാള്‍ ഭൈരവന്‍ മാത്രമായതിനാല്‍ ദേവി അത് വ്യക്തമാക്കിക്കൊടുക്കാന്‍ അപേക്ഷിക്കുന്നു. ഈ അറിവ് നേടാന്‍ അനുഗ്രഹം വേണം എന്ന് മനസ്സിലാക്കിയ ദേവിയുടെ ചോദ്യത്തില്‍ ദേവന്‍ പ്രീതിപ്പെട്ടതായി സൂചിപ്പിക്കുന്നു. തന്ത്രത്തിന്റെ സത്തായ അറിവാണ് ദേവി ചോദിക്കുന്നത്. ഇത് സാധകന്റെ എല്ലാ സംശയങ്ങളും ദൂരീകരിയ്ക്കും.

ശ്ലോകം 8

ഭൈരവന്റെ രൂപങ്ങള്‍

തര്‍ജ്ജമ

ഗുഹനീയതമം ഭദ്രേ തയാപി കഥയാമിതേ //                                                      യത്കിഞ്ചിത്സകലം രൂപം ഭൈരവസ്യ പ്രകീര്‍ത്തിതം //8//

കുലീനയായവളേ! തന്ത്രത്തിലെ ഏറ്റവും രഹസ്യമയമായ ഭാഗം ഇതാണെങ്കിലും ഭൈരവന്റെ നിര്‍വചിക്കപ്പെട്ടിട്ടുള്ള രൂപങ്ങളെപ്പറ്റി ഞാന്‍ നിനക്ക് പറഞ്ഞുതരാം.

വ്യാഖ്യാനം

    

ഈശ്വരന്റെ ധാതുക്കള്‍ വരെയുള്ള സൃഷ്ടിയെ ‘സകള’ എന്ന് പറയുന്നു. ഭേദാഭേദങ്ങള്‍ അടങ്ങിയതാണ് ഇത്. വിത്യാസങ്ങളും, വിഭാഗങ്ങളും ഉള്ളതിനാല്‍ ‘സകള’ യില്‍ക്കൂടി ഭൈരവനെ അറിയാന്‍ സാദ്ധ്യമല്ല.

തന്ത്രത്തില്‍ ഓരോ അമൂര്‍ത്ത പ്രതിഭാസങ്ങളേയും സൂക്ഷ്മമായ അനുഭവങ്ങളെയും തരം തിരിച്ച് നിര്‍വചിയ്ക്കുന്നു. ഇങ്ങിനെ അപഗ്രഥനം ചെയ്യുന്നതിനാല്‍ തന്ത്ര വിശുദ്ധവും ആത്മീയവുമായ ഒന്നായി മാറി. ശബ്ദപ്രകാശരൂപങ്ങളുടെ പ്രാഥമിക തത്വങ്ങളായ മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍ എന്നിവയുടെ സഹായത്തോടെ ബോധമണ്ഡലത്തെ ഉയര്‍ത്താം. തന്ത്ര പറയുന്നത് എല്ലാ വസ്തുക്കള്‍ക്കും അനുഭവങ്ങള്‍ക്കും ശബ്ദതരംഗങ്ങള്‍ ഉണ്ട് എന്നാണ്. 

ശബ്ദതരംഗങ്ങളില്‍ നിന്ന് പ്രകാശരശ്മികള്‍ നേര്‍ വരപോലെയും ജ്യാമതീയ രൂപത്തിലും മാറി യന്ത്രമായി മാറുന്നു. ഇതീനെ ത്രിമാന തലത്തില്‍ ആകുമ്പോള്‍ മണ്ഡല എന്ന് വിളിക്കുന്നു. ഭാരതീയ വിജ്ഞാനതന്ത്രത്തിന്‍റെ മൂലഗ്രന്ഥമായ രുദ്രമലയില്‍ ഭൈരവന്റെ 64 മണ്ഡലങ്ങളെ പറ്റി പറയുന്നു. ഭൈരവന്മാരെ 8 വകഭേദമാക്കി ആക്കി തിരിച്ചിരിക്കുന്നു. 8 ഭൈരവന്മാര്‍ 8 ദിശകള്‍ ഭരിച്ചുവരുന്നു എന്നാണ് വിശ്വാസം. വ്യത്യസ്തങ്ങളായ ബോധതലങ്ങളെ ഓരോ ഭൈരവന്മാരും പ്രതിനിധീകരിക്കുന്നു. ശിവന്റെ രൌദ്രം നിറഞ്ഞഭാവമായാണ് ഭൈരവനെ സങ്കല്പ്പിയ്ക്കുന്നത്. ശിവന്‍ അസുരന്മാരുമായി യുദ്ധം ചെയ്യുന്നത് ഓരോരുത്തരും അവനവന്റെ ഉള്ളിലുള്ള ആസുര സ്വഭാവത്തിനോടുള്ള മല്‍പ്പിടുത്തമായിട്ടാണ് ഇവിടെ സൂചിപ്പിക്കുന്നത്. സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിന്‍റെ ബോധതലത്തിലേക്കു അത് നമ്മെ എത്തിയ്ക്കുന്നു. ഇരുട്ടില്‍ നിന്നും പ്രകാശബോധതലത്തിലേക്ക് സാധകനെ ഭൈരവന്‍ അപകടങ്ങളിലേക്ക് വീഴാതെ സംരക്ഷിയ്ക്കുന്നു.

 

ശ്ലോകം 9

ഭൈരവന്റെ സാകാര രൂപം

തദ്‌സാരതയാ ദേവി വിജ്ഞേയം ശക്രജാലവത് //

മായാസ്വപ്നോപമം ചൈവ ഗന്ധർവനഗരഭ്രമം //9//

തര്‍ജ്ജമ 

ഭൈരവന്‍ പറഞ്ഞു—അല്ലയോ ദേവീ !

നല്ലതു ! പ്രിയപ്പെട്ടവളേ !  

ഭവതിയുടെ ചോദ്യങ്ങൾ തന്ത്രത്തിന്റെ പവിത്രതയുമായി ബന്ധപ്പെട്ടതാണ്. ഭൈരവന്റെ സകാരഭാവം അടിസ്ഥാനമില്ലാത്തതും ആത്മീയ മൂല്യം ഇല്ലാത്തതുമാണ്. സ്വപ്നം പോലെആകാശത്തിലെ ഒരു ഗന്ധർവ നഗരമെന്ന മരീചികയായി ഇതിനെ കണക്കാക്കണം

വ്യാഖ്യാനം  

തന്ത്രത്തിലെ ഒരു പ്രധാന ശ്ലോകമാണ് ഇത്. ഭൈരവന്റെ സാകാരഭാവത്തെ തള്ളിപ്പറഞ്ഞ്‌ നിരാകാരഭാവത്തെ അനുമാനപ്പെടുത്തുന്നു. ഇത് വേദാന്തത്തിന്റെയും സാരമാണ്. വേദാന്തം—അറിവിന്റെ അവസാനം. വളരെയധികം നിഷ്കര്‍ഷയോടും ആത്മാര്‍ത്ഥതയോടെയും പരമമായതിനെക്കുറിച്ച് വേദാന്തത്തില്‍ നിര്‍വചിച്ചിരിക്കുന്നു. ഇതല്ല, അതല്ല എന്ന് പറഞ്ഞു പരമമായത് രൂപമില്ലാത്തതാണെന്നും നിരാകാരമാണെന്നും മായയാണെന്നും ചൂണ്ടിക്കാട്ടുന്നു. ‘വിജ്ഞാനഭൈരവ തന്ത്രം’ വേദാന്തത്തിലെ ഈ കാഴ്ചപ്പാടിനെ സമര്‍ത്ഥിയ്ക്കുന്നു.

ഈശ്വരൻ മുതൽ ധാതു വരേയുള്ള പ്രകടനങ്ങൾ 'സകളഎന്നറിയപ്പെടുന്നു. 'സകളമായാതത്വത്തിന്റെ ഗോളമാണ്. ഇതിൽ ‘ഭേദം’ അടങ്ങിയിരിക്കുന്നു. (ഭേദ=വ്യത്യാസംവിഭാഗം.) ഭൈരവന്റെ അവശ്യസ്വഭാവംവ്യത്യാസവും വിഭജനവും അടങ്ങുന്ന 'സകളഉപയോഗിച്ച് അറിയുവാൻ കഴിയുകയില്ല.   വസ്തുതകൾ വളരെ  നിഗൂഢവും മംഗളകരവുമായ ഒന്നാണ് എങ്കിലും ഭൈരവന്റെ സംയോജിതരൂപമായി (സകള)  പ്രഖ്യാപിക്കപ്പെട്ടതായാലും  ഞാൻ അത് ഭവതിക്കു പറഞ്ഞു തരാം എന്ന് ഭൈരവന്‍ ദേവിയോട് പറയുന്നു.

ദേവന്മാരുടെ അധിപനായ ഇന്ദ്രനെ വേദത്തില്‍ മന്ത്രങ്ങള്‍ ചൊല്ലി സ്തുതിക്കുന്നതും ആരാധിക്കുന്നതും കാണാം. ആകാശത്തിലെ സ്വപ്ന നഗരിയിലെ സ്വർഗ്ഗീയ ഗായകന്മാരാണ് ഗന്ധർവ്വൻ മാർ എന്നാണ് വിശ്വാസം. മനസ്സിനെ മായാവലയത്തില്‍ ആക്കുന്നതില്‍ ദേവന്മാരും ദൈത്യന്മാരും സമര്‍ത്ഥരാണ്. സ്വര്‍ഗ്ഗത്തിലെ സംഗീതവും നൃത്തവും, മാന്ത്രിക ലഹരികളും ദേവന്മാര്‍ക്കും ദൈത്യന്മാര്‍ക്കും ഒരേ പോലെ സ്വീകാര്യമാണ്. അതുകൊണ്ട് അവര്‍ ആ ജീവിതത്തില്‍ ഏറെ തൃപ്തരാണ്.

സാധാരണക്കാരായ മനുഷ്യര്‍ വ്യാധികള്‍, പ്രായം, തുടങ്ങി വിവിധ മാനസിക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്നവരാണ്. എന്നാല്‍ ദേവന്മാര്‍ക്ക് അത്തരം ആധികളോ വ്യാധികളോ തീരെയില്ല. എല്ലാ മനുഷ്യര്‍ക്കും ഭൂമിയില്‍ ജീവിക്കുന്ന കാലത്ത് ചെയ്ത നന്മകളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ഗ്ഗം ലഭിയ്ക്കുന്നത്. അതുകൊണ്ട് ‘സാകാര’ ത്തില്‍ കഴിയുന്ന ഒരാള്‍ക്ക്‌ പരമമായതിനെ പ്രാപിക്കുവാനോ, ഇന്ദ്രീയാതീതനാകാനോ ഒരിക്കലും സാദ്ധ്യമല്ല.

അപ്പോള്‍ ഇത്രയും കാലം നമ്മള്‍ ചെയ്തുപോന്ന പൂജ, മന്ത്രജപം, ധ്യാനം എന്നിവകൊണ്ട് ഒരു ഉപയോഗവും ഇല്ല എന്നാണോ?  മറുപടി -- അതെ, അല്ല.

കാരണം ‘സകാര’ ത്തില്‍ക്കൂടിയേ ഒരാള്‍ക്ക്‌ ‘നിരാകാര’ തലത്തില്‍ എത്തിച്ചേരാന്‍ സാധിയ്ക്കൂ. ‘സകാര’, നിരാകാരയില്‍ എത്തിച്ചേരാനുള്ള വഴിയിലെ ആദ്യപടിയാണ്. അത് നമ്മളെ ആത്മീയാനുഗ്രഹം നേടാനുള്ള വിധികള്‍ പഠിപ്പിച്ചു തരികയും  തയാറാക്കുകയും ചെയ്യുന്നു. ഇതൊന്നുമില്ലാതെ അതിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധാരണക്കാരന് സാധ്യമല്ല, എന്ന് മാത്രമല്ല അബദ്ധം പറ്റാന്‍ സാദ്ധ്യതയുമുണ്ട്.

സകാര സാധനയില്‍ നേരിട്ട് ഇറങ്ങിച്ചെല്ലാനുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ച ശേഷം ഭൈരവന്‍ സകാര സാധന എങ്ങിനെയുള്ളവര്‍ക്കാണ് ഉപകാരപ്പെടുക എന്ന് വിവരിക്കുന്നു. ബോധ അബോധതലങ്ങളിലെ അനുഭവങ്ങള്‍ മാനസികവും, ശാരീരികവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ആത്മീയമൂല്യങ്ങള്‍ ഉള്ളവയല്ല. പുറത്തുകാണുന്ന വസ്തുക്കളുടെ രൂപം മനസ്സില്‍ തങ്ങി നില്‍ക്കും. ബോധം ഉണ്ടാകുമ്പോള്‍ മണ്ണുകൊണ്ടുള്ള വസ്തുവിനെ ഊര്‍ജ്ജമായി കാണാന്‍ കഴിയും. സകാര മായയാണെന്നും ആത്മീയമുല്യം ഇല്ലാ എന്നും വസ്തുക്കളിലുള്ള ബന്ധം ആത്മീയമല്ല എന്നും ഭൈരവന്‍ പറയുന്നത് അതുകൊണ്ടാണ്.

ശ്ലോകം 10

സകാര ധ്യാനത്തിന്റെ ഉദ്ദേശം

ധ്യാനാർത്ഥം ഭ്രാന്താബുദ്ധിനാം ക്രിയാഡംബരവർത്തിനാം //                                                            കേവലം വർണ്ണിതം  പുംസാം   വികൽപാനിഹതാത്മനാം//10//   

തര്‍ജ്ജമ

വ്യാമോഹ ബുദ്ധിയുള്ളവരെയും,  ആചാരാനുഷ്ഠാനങ്ങളുടെ ബാഹ്യ പ്രകടനത്തിൽ താൽപ്പര്യപ്പെടുന്നവരെയും,  ഭൈരവന്റെ  'സകളവശം ധ്യാനത്തിനുള്ള ഒരു സഹായമായി പഠിപ്പിക്കുന്നു. ഓരോന്ന് ചിന്തിച്ചു കൂട്ടി അതിനു ഇരയാകുന്നവർക്ക് വേണ്ടിയും ഇത് ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

വ്യാഖ്യാനം

 ഓരോ ചിന്തകളിലും പെട്ട് ഉഴലുന്നവര്‍ക്കും കര്‍മ്മങ്ങളില്‍നിന്ന് വിമുഖരായവര്‍ക്കും എങ്ങിനെ സാധനയുടെ ഗുണം അനുഭവിക്കാമെന്നു ഭൈരവന്‍ വിവരിക്കുന്നു. ശ്രദ്ധക്കുറവുള്ളവര്‍ക്ക് ജ്ഞാനത്തിന്റെ വഴി ശരിയാകില്ല. ആചാരങ്ങളോ അനുഷ്ടാനങ്ങളോ ആഡംബര ജീവിതം നയിക്കുന്നവര്‍ക്കും അഹങ്കാരികള്‍ക്കും ശരിയായരീതിയല്ല. സകാര ധ്യാനം സത്യാന്വേഷികള്‍ക്കുള്ളതാണ്. അവരെ നേർവഴിക്ക് പടിപടിയായി നയിക്കാന്‍ സാധനക്ക് കഴിയുന്നു. ഒരുതവണ മുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമുക്ക് ഏണിപ്പടികളുടെ ആവശ്യം ഇല്ല. എന്നാല്‍ മുകളില്‍ എത്താന്‍ ഉറപ്പുള്ള പടികള്‍ അത്യാവശ്യമാണ്‌താനും. സകാരധ്യാനം ബോധത്തിന്‍റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങാനും ആത്മീയാനുഭാവങ്ങള്‍ അനുഭവിക്കാനും സാദ്ധ്യമാക്കുന്നു.

വേദസിദ്ധാന്തങ്ങളും തന്ത്രസിദ്ധാന്തങ്ങളും സാധനയെ ആത്മീയാനുഭവങ്ങള്‍ നിരാകാരമാണെന്ന് സ്ഥാപിക്കുംപോഴും സകാരസാധന പിന്തുടര്‍ന്നു പോകുന്നു.     

(വികൽപാനിതദാത്മാനം ) 'വികൽപാനിഹിതാത്മാനംഎന്നാൽ 'ചിന്താനിർമ്മിതികളെ ദ്വിമുഖമാക്കുന്നതിൽ പ്രതിഷ്ഠിക്കപ്പെട്ടവർ എന്ന് അർത്ഥം എടുക്കാം.

ശ്ലോകം 11

ഭൈരവന്‍ എന്തല്ല.

തത്വതോ  ന നവാത്മാസൗ ശബ്ദരാശിർണ ഭൈരവ: //         

   ത്രിശിരാ ദേവോ ന ച ശക്തിത്രയാത്മക //11//

തര്‍ജ്ജമ

യഥാർത്ഥത്തിൽ  ഒന്പത് രൂപങ്ങള്‍, അക്ഷരക്കൂട്ടങ്ങൾ മൂന്നു ഒഴുക്കുകള്‍, തൃശക്തികൾ, 'നാദ'യും  'വിന്ദു'വുംഅർത്ഥചന്ദ്രനിരോധിക തുടങ്ങി ----സാരാംശം / സത്ത് ബന്ധിക്കപ്പെട്ടിരിക്കുന്ന ആറ് ചക്രങ്ങളിലേക്ക് തുളഞ്ഞു കയറുന്നശക്തിയോ ഊർജ്ജമോ ഒന്നും അല്ല ഭൈരവന്റെ സത്ത. 

വ്യാഖ്യാനം

ഓരോന്നോരോന്നായി ദേവിയുടെ എല്ലാ അനുമാനങ്ങളെയും നിഷേധിക്കുമ്പോള്‍  ഈ ശക്തികള്‍ അപ്രധാനമാണെന്ന് പറയുന്നില്ല. യഥാര്‍ത്ഥ സത്യം ഇതിനും ഉപരിയാണ് എന്ന് സൂചിപ്പിക്കുന്നു. മൂന്നാമത്തെ ശ്ലോകത്തില്‍ പരമാത്മാവ് അഥവാ എല്ലാവരുടെയും ഉള്ളിലുള്ള ബോധം മനസ്സിലാകാന്‍ ശബ്ദരാശി കൊണ്ട് എങ്ങിനെ സാധ്യമാകും എന്ന് വിവരിക്കുന്നു. നവാത്മ, നാശം സംഭവിക്കാത്തതും നിലക്കാത്തതുമായ ശബ്ദരാശിയുടെ ഉറവിടം അല്ലെങ്കില്‍ മന്ത്രങ്ങളും മൂന്ന് തലത്തില്‍ ഉള്ള സൂക്ഷ്മാനുഭവങ്ങളും, ത്രിശിരയും, സൂക്ഷ്മ ഊര്‍ജ്ജത്തിന്റെ  മൂന്നു പ്രകടനങ്ങളായ  ‘ശക്തി ത്രയാത്മകവും’. ശക്തിത്രയാത്മക’ ത്തിനെ പറ്റി ശ്ലോകം മൂന്നില്‍ വിവരിച്ചിട്ടുണ്ട്.)

സൂര്യന്റെ രശ്മികളും വെയില്‍ കൊണ്ടുള്ള ചൂടും സൂര്യന്‍റെ രണ്ടു വശങ്ങളാണ് അല്ലെങ്കില്‍ പ്രകടനങ്ങള്‍ എന്ന് പറയാംപക്ഷേസൂര്യന്‍ അല്ല. അതെപോലെ ബോധവും അനുഭവങ്ങളും പരമമായതിന്റെ രണ്ടു വശങ്ങളാണ്. പരമമായത് അല്ല. രണ്ടിന്റെയും ഉത്ഭവം ഒന്നില്‍ നിന്നാണ് എങ്കിലും. മകന്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് ഉത്ഭവിച്ചെങ്കിലും അമ്മയാകുന്നില്ല എന്നപോലെ.

ആത്മാവില്‍ നിന്നും ഉത്ഭവിച്ച വസ്തുക്കള്‍ പോലെ ബോധത്തിന്റെ പ്രതിസ്ഫുരണങ്ങള്‍ക്ക് ഉത്ഭവസ്ഥാനത്തെപറ്റി സൂചിപ്പിക്കാന്‍ കഴിയും പക്ഷെ,യഥാര്‍ത്ഥ സത്യമാകാന്‍ കഴിയില്ല. ശക്തിനാദബിന്ദുനവാത്മയുടെ 5 ഭാവങ്ങള്‍,അര്‍ത്ഥ ചന്ദ്രികനിരോധികതൃശിര----എല്ലാ അവസ്ഥകളില്‍ നിന്നും പരമമായതിനെ ഊഹിക്കാം. മനസ്സിലാക്കാന്‍ കഴിയുകയില്ല.  

(പിന്നെ എന്തുകൊണ്ടാണ് ഇതെല്ലാം വേദഗ്രന്ഥത്തിൽ ഭൈരവന്റെ സാരസർവ്വങ്ങളായി പലേടത്തും വിവരിച്ചിരിക്കുന്നത് ?)  

 ശ്ലോകം 12

ഭൈരവന്റെ സത്ത

നാദബിന്ദുമയോ വാപി ന ച ചന്ദ്രാർദ്ധ നിരോധിക //             

ന ചക്രമസംഭിന്നോ  ന ചാ ശക്തിസ്വരൂപക //12//

തര്‍ജ്ജമ

'നാദ' യും  'വിന്ദു' വും അർത്ഥചന്ദ്രനിരോധിക തുടങ്ങി ----സാരാംശം/സത്ത് ബന്ധിക്കപ്പെട്ടിരിക്കുന്ന ആറ് ചക്രങ്ങളിലേക്ക് തുളഞ്ഞു കയറുന്നശക്തിയോ ഊർജ്ജമോ ഒന്നും അല്ല ഭൈരവന്റെ സത്ത അഥവാ  യഥാര്‍ത്ഥ സ്വരൂപം.

വ്യാഖ്യാനം

യഥാർത്ഥത്തിൽ  ഒന്പത്  (നവാത്മ)അക്ഷരക്കൂട്ടങ്ങൾ (ശബ്ദരാശി)മൂന്നു തലയോടുകൂടിയ (തൃശിരഃ )തൃശക്തികൾ, 'നാദ'യും  'വിന്ദു'വുംഅർത്ഥചന്ദ്രനിരോധിക തുടങ്ങി ----സാരാംശം/സത്ത് ബന്ധിക്കപ്പെട്ടിരിക്കുന്ന ആറ് ചക്രങ്ങളിലേക്ക് തുളഞ്ഞു കയറുന്നതോശക്തിയോ ഊർജ്ജമോ ഒന്നും അല്ല ഭൈരവന്റെ സത്ത. 

ഇതൊന്നും ഭൈരവന്റെ സ്വരൂപമാല്ലെങ്കില്‍ പിന്നെ എന്താണ്ദിവ്യമായ ഊര്‍ജ്ജശക്തിയുടെ  ഇരിപ്പിടങ്ങളാണ്‌ നാദബിന്ദുഅര്‍ത്ഥചന്ദ്രനിരോധികശക്തി അഥവാ കുണ്ഡലിനി എന്നിവ. തന്ത്രസിദ്ധാന്ത പ്രകാരം ഇതിലെ ഏതെങ്കിലും ഒന്നിനെ ഉണര്‍ത്തിയാല്‍ സര്‍വശക്തിയുംസര്‍വവ്യാപിത്വവും  സര്‍വജ്ഞാനവും സാധകന് കൈവരും. കാരണം  പരമമായ സത്യത്തിന്റെ പരണാമങ്ങളാണ് ഇവ. ശരീരത്തിലെ അനുഭവയോഗ്യമായ ഈ വസ്തുക്കളില്‍ക്കൂടി സാധകന് പ്രപഞ്ച ബോധം അനുഭവിക്കാന്‍ സാധ്യമാകുന്നു.   

അനുഭവം ഉണ്ടാകണമെങ്കില്‍ അനുഭവിക്കുന്ന ആള്‍ വേണം. എന്തായാലും പ്രപഞ്ച സത്യം രണ്ടല്ലാത്തതാണ്. വസ്തുവും ബോധവുമാണ്. ആത്മാവും പരമാത്മാവുമാണ്.

ശ്ലോകം 13   

ഭൈരവനെ പറ്റി പറഞ്ഞത്

അപ്രബുദ്ധമതിനാം ഹി ഏതാ ബാലവിഭീഷിക //  മാത്രമോദകവത്സർവം പ്രവൃത്യർത്ഥം  ഉദാഹൃതം //13// 

തര്‍ജ്ജമ

 ഈ ആശയങ്ങൾ ഭൈരവന്റെ രൂപത്തില്‍ ഇങ്ങിനെ പറയിപ്പിക്കുന്നത് സാധാരണക്കാരെ  ഇന്ദ്രിയ സുഖങ്ങളിൽ നിന്നും പിന്തിരിപ്പിയ്ക്കാനും ശരിയായ മാർഗ്ഗത്തിൽക്കൂടി ചരിക്കാനും വേണ്ടിയാണ്. ഒരമ്മ തന്റെ കുട്ടിയെ വാഗ്ദാനങ്ങൾ നൽകിയുംകഥകൾ പറഞ്ഞു കൊടുത്തും  തെറ്റായ വഴികളിൽ നിന്ന് പിന്തിരിപ്പിക്കുന്ന പോലെ മനുഷ്യനെ ആത്മീയ പാതയില്‍ക്കൂടി നടത്തുവാന്‍ വേണ്ടിയാണ്.  

വ്യാഖ്യാനം

സാധാരണ മനുഷ്യന്‍ ഈ ലോകത്ത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അയാള്‍ ഭൌതിക ജീവിതത്തില്‍ അത്രമാത്രം ഇഴുകിച്ചേര്‍ന്നതുകൊണ്ടാണ്. ആത്മീയതയിലേക്ക് അത്തരക്കാരെ നയിക്കാന്‍ ഉപമകളും ഉദാഹരണങ്ങളും ചേര്‍ന്ന കഥകളുടെ രൂപത്തില്‍ ആകാം. കുട്ടികളെ നേര്‍വഴിക്കു നടത്താന്‍ ചിലപ്പോള്‍ ഭയപ്പെടുത്തുന്ന കഥകള്‍ ഉപകരിക്കുന്നപോലെ. പരമമായ സത്യം അറിയാന്‍ കഴിഞ്ഞില്ലെങ്കിലും അയാളെ ആത്മീയ മാര്ഗ്ഗത്തിലേക്ക് കൊണ്ടുവരാം.

വര്‍ഷങ്ങളോളം ആത്മീയതയില്‍ ജീവിച്ചിട്ടും എത്രയോ സാധകര്‍ക്ക് പരമമായ് സത്യം അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. തന്റെ വാസ്തവരൂപം നിരാകാരമായതിനാല്‍ ഭൈരവന്‍ ബോധത്തിന്റെ ഉന്നത തലത്തില്‍ നിന്നുകൊണ്ട് സകാരത്തിനെ പറ്റി സംസാരിക്കുന്നു. ‘നിരാകാര’ എന്നത് സാധാരണക്കാരന് അപ്രാപ്യമായ തലം ആയതിനാല്‍ ‘സകാര’ ധ്യാനം സാവധാനത്തില്‍ ആ വഴിയിലേക്ക് നയിക്കുന്നു. എവിടെയാണോ നമ്മള്‍ നില്‍ക്കുന്നത് അവിടെ നിന്ന് തുടങ്ങണം. എവിടെ എത്തണം എന്ന തലത്തില്‍ നിന്നല്ല.

 പരാമമായതിനെ മനസ്സിലാക്കാനായി സാധാരണക്കാർക്ക് അല്ലെങ്കിൽ അപക്വബുദ്ധികള്‍ക്ക് ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് മുകളിൽ കൊടുത്ത ആശയങ്ങളെല്ലാം.   അമ്മമാർ ചെറിയ കുട്ടികളെ അഭിലഷണീയമല്ലാത്ത മോഹങ്ങളിൽ നിന്നും അകറ്റുവാൻ  ഭയപ്പെടുത്തി വാഗ്ദാനങ്ങൾ കൊടുത്തു  അതിൽ നിന്നും പിന്തിരിപ്പിച്ച് നേരായവഴിക്കു നയിക്കുന്നതുപോലെയാണ്.

ഒരാൾക്ക്  നീതിബോധത്തോടെ മുന്നോട്ടു പോകാനും ആത്മീയാചാരണങ്ങൾ പരിശീലിക്കാനും അവസാനം ഭൈരവന്റെ യഥാർത്ഥ സ്വരൂപം അറിയാനും അത് തന്റെ സ്വബോധത്തിൽ നിന്നും വ്യത്യസ്തമല്ല എന്ന് മനസ്സിലാക്കാനും വേണ്ടിയാണ് ഈ ആശയങ്ങൾ നൽകിയിട്ടുള്ളത്.  

 ശ്ലോകം  14 

അളക്കാനാവാത്തതും ചമല്‍ക്കാരങ്ങള്‍ ഇല്ലാത്തതും

ധിക്കാലകാലനോന്മുക്താ ദേശോദ്ദേശാവിശേഷിണി // വ്യാപദേഷ്‌ടും  അശക്യാസാവകമ്യാ പരമാർത്ഥത //14//

തര്‍ജ്ജമ

 ഭൈരവന്റെ പ്രഭാവം കാലത്തിനുംദേശത്തിനുംമാർഗ്ഗത്തിനും അതീതമായതും ഏതെങ്കിലും വിശഷണം കൊണ്ടോ നാമം ഉപയോഗിച്ചോ സൂചിപ്പിക്കാൻ പറ്റുന്നതും അല്ല. അതുകൊണ്ട് അതനുഭവിച്ചു തന്നെ അറിയേണ്ടതാണ്.

വ്യാഖ്യാനം

ഭൈരവന്റെ തലം അളക്കാന്‍പറ്റില്ല എന്ന് വിവരിക്കുന്നു. ഭൈരവബോധം കാലാതീതമാണ് സമയവും കാലവും സ്ഥലവും നശ്വരമായ മനസ്സുകള്‍ക്ക് അളന്നു തിട്ടപ്പെടുത്താന്‍ കഴിയും. അവ മാറ്റത്തിന് വിധേയമാണ്. അനിത്യമാണ്. ഭൈരവന്റെ ഈ പരാവസ്ഥ (ശ്രേഷ്ഠമായ നില), ദിക്ക്സ്ഥലംകാലം എന്നീ എല്ലാ ആശയങ്ങളിൽ നിന്നും മുക്തമാണ്.   ഇതിനെ വാക്കുകളാല്‍ സൂചിപ്പിക്കാനോ നശിപ്പിക്കാനോ  കഴിയുകയില്ല. സ്ഥലവും, ദിശയും സ്വതന്ത്രമായി നിലനില്‍ക്കുകയില്ല. നാമമോ പ്രത്യേക പദവിയോ ഇല്ലാത്ത എല്ലാ വിഷയങ്ങള്‍ക്കും അതീതമായ അവസ്ഥ. ഭൂതം, ഭാവി, വര്‍ത്തമാനകാലമെല്ലാം മനസ്സിന്റെ ചിന്തകളാണ്. ചിന്തകളിൽ നിന്നും അതീതനായ സാധകന്‍ കാലാതീതവും നിത്യവുമായ വേറൊരു ലോകത്തിലേക്കാണ് പവേശിക്കുക.  ഭൈരവനെ അറിയാന്‍ ആ സത്യത്തിൽ നിന്നും അന്വേഷണം തുടങ്ങണം. അനുഭവിച്ചു അറിയുകയും വേണം. സാധകന്റെ മനസ്സ് ഇന്ദ്രിയാതീതമായാല്‍ അയാള്‍ സമയത്തിനും കാലത്തിനും അതീതമായ ആ ലോകത്ത് എത്തിച്ചേരും.

 ശ്ലോകം 15

ഭൈരവന്റെ ആത്മാവ്

അന്ത: സ്വാനുഭവാനന്ദാ വികൽപോന്മുക്ത  ഗോചരാ //                                                                                   യാവസ്‌താ ഭരിതാകാര ഭൈരവീ ഭൈരവാത്‌മനാ //15/        

തര്‍ജ്ജമ 

 ഒരാൾക്ക് ആന്തരീകമായ അനുഭവങ്ങള്‍ ഗ്രഹിക്കാൻ പറ്റുന്നത് അയാൾ എല്ലാ  ചിന്തകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുമ്പോൾ മാത്രമാണ് ഭൈരവന്റെ ആത്മാവായ ഭൈരവിയെ അനുഭവിക്കാന്‍ സാധിക്കുന്നത് ആത്മജ്ഞാനം ഉണ്ടാകുമ്പോള്‍ ആണ്. പൂര്‍ണ്ണതയുടെ അവസ്ഥഎല്ലാ നിരാകരണത്തില്‍ നിന്നും മുക്തമായ തലത്തില്‍ പ്രപഞ്ചത്തിന്റെ ആസ്ഥാനത്തില്‍ എത്തുമ്പോഴാണ്.

വ്യാഖ്യാനം

ഭൈരവന്റെ തലം വിവരണാതീതമാണ്. എന്നാല്‍ അനുഭവാതീതമല്ല. ഈ ശ്ലോകം അവനവനു ബോധം ഉണ്ടാകാൻ സ്വയം ആത്മബോധം തിരിച്ചറിയാനുള്ള വിശദമായ വിവരണങ്ങള്‍ തരുന്നു. പക്വത ഇല്ലാത്ത മനസ്സ് ഉയര്‍ന്ന തലത്തില്‍ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുന്നു. തന്ത്രയോഗവേദംഉപനിഷദ് ഇവയെല്ലാം ഇതുതന്നെയാണ് പറയുന്നത്. മനസ്സുകൊണ്ട് പരമപദത്തില്‍ എത്തിച്ചേരുക അസാദ്ധ്യമാണ്. മനസ്സില്‍ നിന്നും മോചനം കിട്ടിയാലേ അത് സാദ്ധ്യമാകൂ.

തന്ത്രശാസ്ത്രം വേദകാലത്തിനു മുന്നേ നിലവിലുണ്ടായിരുന്നു. തന്ത്ര എന്ന വാക്കിന് വലിച്ചു നീട്ടുക എന്നാണ് അര്‍ത്ഥം. ആ വലിച്ചു നീട്ടലില്‍ മനസ്സിലെ മാലിന്യങ്ങള്‍ പുറത്തേക്ക് കളഞ്ഞു കെട്ടുപാടുകളില്‍ നിന്നും മുക്തമാക്കുന്നു. ഈ ക്രിയ ഓരോരോ കാലത്ത് ഓരോ പേരില്‍ അറിയപ്പെട്ടു പോന്നു. പേര് എന്തായാലും അതിന്‍റെ ഫലം വേദാന്തത്തിൽ നിന്നോ യോഗയില്‍ നിന്നോ വ്യത്യസ്തമല്ല.

 ചിന്തകളുടെ രൂപത്തില്‍ മനസ്സ് പുറപ്പെടുവിക്കുന്ന അലകള്‍ ഘനവുംഗുണവും തരംഗരൂപമാർന്നതും പുറത്തേക്ക് ഒഴുകുന്നവയുമാണ്. ഈ അലകൾ മനസ്സിനെയും പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നു. തുടർച്ചയായ പരിശീലനവും അദ്ധ്വാനവും കണ്ട് സാധകൻ അതിനെ തടഞ്ഞു നിര്‍ത്തി ശാന്തവും സുസ്ഥിരവുമാക്കുന്നു. അങ്ങിനെ ഈ തടയൽ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ മനസ്സ് താങ്ങില്ലാത്ത അവസ്ഥയിൽ ആകുകയും  ശൂന്യതയിലേക്ക് കടക്കുകയും ചെയ്യുന്നു. അങ്ങിനെ മനസ്സിന് പൂർണ്ണത കൈവരുകയും പരമമായ ബോധം അനുഭവപ്പെടുകയും ചെയ്യുന്നു. അങ്ങിനെ ഭൈരവ അഥവാ ഭൈരവീ ബോധം ഉണ്ടാകുന്നു. അവിദ്യ കാരണം ഭൈരവ ഭൈരവീ വിത്യാസം തോന്നാം. പ്രപഞ്ചം മുഴുവനിൽ നിന്നും വ്യത്യസ്തമല്ലാത്ത ആനന്ദം നിറഞ്ഞ ഭൈരവന്റെ ഈ  അവസ്ഥ (ഭരിതാകാര)  തന്നെയാണ് 'ഭൈരവിഅല്ലെങ്കിൽ 'ഭൈരവന്റെ  ശക്തി'. സകാര നികാര ഭേദം പോലെ ഞാന്‍’ ‘നീ’ എന്ന ഭേദഭാവം ധാരണധ്യാനംസമാധി എന്നിവ ശീലിക്കുമ്പോള്‍ ഇല്ലാതായിപ്പോകുന്നു. അപ്പോള്‍ നിറഞ്ഞ ശാന്തതയും ശുദ്ധബോധവും ഏകത്വവും അനുഭവപ്പെടും.

ഒരാൾക്ക് അന്തർബോധം സ്വയം അനുഭവിക്കാൻ സാദ്ധ്യമാകുന്ന പരമോന്നതമായ ആ അവസ്ഥ അനുഭവിക്കാൻ പരിമിതമായ മനസ്സിനെ മറികടക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ബോധ്യപ്പെടുത്തുന്നു. ഇത് എല്ലായ്പ്പോഴും തന്ത്രംയോഗഉപനിഷദ് എന്നിവയുടെ എക്കാലത്തെയും അവകാശവാദമാണ്. ഇപ്പോഴുള്ള മനസ്സിന് ആത്യന്തികമായ, പരമമായ അനുഭവം ദുഷ്കരമായതിനാൽ മനസ്സിനെ ത്യജിച്ച് വിരക്തനാകേണ്ടിവരും. അപ്പോഴേ ആത്മീയമായ അനുഭവങ്ങളുണ്ടാകൂ. 

. പരിശീലനം കൊണ്ട് മനസ്സ് ശൂന്യമാവുകയും അങ്ങിനെ 'ആലംബ'മില്ലാത്ത  മനസ്സ് ശൂന്യതയിൽ കടക്കുമ്പോൾ പരമാത്മാവിനെ അറിയുകയും പൂർണ്ണമായും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഈ അവസ്ഥയാണ്  'ഭൈരവത്വം'  രണ്ടില്ലാതെ ഒന്നായിത്തീരുന്ന അവസ്ഥ. 

ശ്ലോകം 16

പരമമായ സത്യത്തിന്റെ സ്വഭാവം

തദ്‌ വപുസ്‌ തത്വതോ ജ്ഞേയം വിമലം വിശ്വപൂരണം //                                                                  ഏവംവിധേ പരേ തത്വേ ക: പൂജ്യ: കശ്ച തൃപ്യതി //16//

തര്‍ജ്ജമ

ഭൈരവന്റെ കുറ്റമറ്റ പ്രകൃതം അല്ലെങ്കില്‍ സാരം ഈ പ്രപഞ്ചം മുഴുവനിലും  വ്യാപിച്ചു കിടക്കുന്നു. ഇതാണ് പരമമായ സത്യം. അങ്ങിനെ ഭേദമില്ലാത്ത ആ അവസ്ഥയിൽ ആരാധിക്കുന്നവനും, ആരാധിക്കപ്പെടുന്നവനും ഒന്ന് തന്നെ ആയിരിക്കെ ആര് ആരെ പ്രീതിപ്പെടുത്താനാണ്  ആരാധിക്കുന്നത്  

വ്യാഖ്യാനം

ആദ്യമായി നമുക്ക് ഭൈരവന്റെ പരിപൂര്‍ണ്ണവും പരിശുദ്ധമായ അല്ലെങ്കില്‍ അദ്ദേഹത്തിൻറെ കുറ്റമറ്റ (വിമലം) വ്യാപിച്ചു കിടക്കുന്ന സ്വാഭാവിക പ്രകൃതത്തെ അനുമാനിക്കാന്‍ സാധിയ്ക്കണം. ഇവിടെ ഉദ്ദേശിക്കുന്നത് ഭൈരവന്റെ പരിപൂര്‍ണ്ണ ഏകാതാനതയാണ്.

 ഈ ശ്ലോകം 'അഹം ബ്രഹ്‌മാസ്‌മി', അത്  ഞാൻ ആകുന്നു എന്ന വേദാന്ത പ്രഖ്യാപനം നടത്തുന്നതായിക്കാണാം. തന്ത്രവും വേദാന്തവും ഒന്നുതന്നെ പ്രഖ്യാപിക്കുന്നു. പരമമായ സത്യം സര്‍വവ്യാപിയാണെങ്കില്‍ അത് എന്നിലും ഉണ്ടായിരിക്കും. അപ്പോള്‍ ഞാനും അതും തമ്മില്‍ വിത്യാസം ഒട്ടുമില്ല. പരമമായത് എന്താണോ അത് തന്നെയാണ് ഞാനും. ആ ബ്രഹ്മത്തില്‍ നിന്ന് ഞാന്‍ വ്യത്യസ്തനല്ല. ഞാന്‍ അത് തന്നെയാകുന്നു. എന്റെ ശരിയായ പ്രകൃതം ഞാന്‍ നിരാകാരനാണ്പുറത്തേക്ക് കാണുന്ന സകാര രൂപമല്ല. ആകാരമെന്നാല്‍ രൂപം. എന്നാല്‍ നിരാകാരത്തിനു രൂപമില്ലആകാരമില്ല. സ്ഥലത്തിനുംസമയത്തിനും  വ്യാപ്തിയുമില്ല. അളക്കാന്‍ ആവുകയുമില്ല.

എന്റെയും പരമമായതിന്റെയും സ്ഥിതിവിശേഷം  ഒന്നുതന്നെ ആയിരിക്കുമ്പോള്‍ ആര് ആരെയാണ് ആരാധിക്കേണ്ടത്ആരാധിക്കുന്നവനും, ആരാധിക്കപ്പെടുന്നവനും ഒന്ന് തന്നെ ആയിരിക്കുന്ന സ്ഥിതി വിശേഷം !  

ശ്ലോകം 17

ഭൈരവന്‍ പരാദേവി എന്നറിയപ്പെടുന്നു.

ഏവം വിധാ ഭൈരവസ്യ വ്യവസ്ഥാ പരിഗീയതേ //     സാ പരാ പരരൂപേണ പരാ ദേവീ പ്രകീര്‍ത്തിതാ //17//

തര്‍ജ്ജമ

ഇങ്ങിനെ അതീന്ദ്രിയഅവസ്ഥയിലുള്ള ഭൈരവനെ വര്‍ണ്ണന കൊണ്ടോ, സംഗീതം കൊണ്ടോ അറിയുന്നത് സമ്പൂര്‍ണ്ണമായ അല്ലെങ്കില്‍ ഉയര്‍ന്ന തലത്തിലുള്ള പരാദേവിമൂലമാണ്.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ പരമോന്നത ബോധമായ ഭൈരവനും അതിന്‍റെ മറുഭാഗമായ ഭൈരവി അഥവാ പ്രപഞ്ച ഊര്‍ജ്ജവും തമ്മിലുള്ള ഗാഢമായ അടുപ്പത്തെ ഉറപ്പാക്കുന്നു. ഒരേ സമയത്ത് അവര്‍ പ്രകാശവും വിമര്‍ശവുമാണ്. കാശ്മീര്‍ ശൈവിസത്തിലെ പ്രധാന കാഴ്ചപ്പാടാണ് ഇത്. ഭൈരവന്‍ പ്രകാശമാണെങ്കില്‍ ഭൈരവി നാദവും സ്പന്ദനം അഥവാ ശബ്ദവുമാണ്. രണ്ടുപേരും മാറിമാറിയാണ് ഇതെല്ലാം പ്രകടിതമാക്കുന്നത്

ഉയര്‍ന്ന ബോധത്തിലേക്ക്‌ കടക്കാന്‍ വേണ്ട പ്രധാന തത്വമാണ് വിമര്ശ അല്ലെങ്കില്‍ ശക്തി. ഭൈരവന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്തും ശിവന്റെ ആദേശപ്രകാരം മാത്രമേ ആത്മബോധം ജനിക്കുകയും നശിക്കുകയും ഉള്ളൂ..

സൃഷ്ടിയുടെ സത്യം അറിയണമെങ്കില്‍ അവബോധം വേണം. പ്രപഞ്ച ഊര്‍ജ്ജവും പ്രപഞ്ചബോധവും അറിഞ്ഞാല്‍ മാത്രമേ അവനവനെ അറിയാന്‍ ആത്മബോധം) സാദ്ധ്യമാകൂ. സ്വന്തമായ രൂപം ഇല്ലാത്ത ആള്‍ക്ക് രൂപമില്ലാത്ത പരാദേവിയെ അറിയുവാന്‍ കഴിയില്ല. അനുഭവത്തില്‍ക്കൂടിയെ അത് സാധ്യമാകൂ. ആത്ബോധം ഉണ്ടാവണമെങ്കില്‍ വസ്തുക്കള്‍ ഊര്‍ജ്ജമായി മാറണം. ചേതനഇല്ലാത്ത വസ്തുക്കളില്‍ ബോധം ഉണ്ടാകില്ലല്ലോ !  നമ്മള്‍ ഭൌതികലോകത്ത് കാണുന്ന ഊര്‍ജ്ജമല്ല, ഇത്. ഇതാണ് പ്രാണന്‍. ഇതിന് അതിരുകള്‍ ഇല്ല. ഇതാണ് ഭൈരവി. ഇത് സര്‍വ വ്യാപിയാണ്. ആരാലും  നശിപ്പിക്കപ്പെടാന്‍ പറ്റാത്ത  ഭൈരവന്റെ ശക്തി അഥവാ പരമോന്നത ബോധം. ഒരമ്മക്ക് മാത്രമേ കുഞ്ഞിനു തന്റെ അച്ഛന്‍ ആരെന്നു കാണിച്ചുതരാന്‍ പറ്റൂ എന്നപോലെ ഭൈരവനെ അറിയണമെങ്കില്‍ ഭൈരവിയുടെ കൃപ വേണം.

ശ്ലോകം 18

ധര്‍മ്മവും ധര്മ്മപാലകനും 

അഭേദ സർവദാസ്ഥിതഃ  // ശക്തിശക്തിമതോർയദ്വദ്//              അതസ്തദ്‌ധര്മധർമിത്വാത് പരാശക്തി:പരാത്മനാ //18//

തര്‍ജ്ജമ

  ശക്തിയും ശക്തിമാനും ഒരാള്‍  റ്റൊരാളിൽ  നിന്നും വ്യ ത്യസ്തരല്ല. അതേപോലെ  പരമമായസത്തയായഏറ്റവും ശക്തയായ പരാശക്തി ധർമ്മത്തിൽ നിന്നും വേറെയല്ലാത്തതുകൊണ്ട് അതിന്റെ ഉടമയായ ഭൈരവനിൽ നിന്നും വേർപെടുത്തുവാൻ സാദ്ധ്യമല്ല. 

വ്യാഖ്യാനം.

തന്ത്രത്തിലെ പ്രധാനപ്പെട്ട ആശയമാണ് ധർമ്മം. 

ശക്തിയും, അതിനെ മുറുകെ പിടിക്കുന്ന ശക്തിയും (ശിവൻ) വേറെവേറെ അല്ല എന്നത് പോലെ ധർമ്മവും ധർമ്മത്തിന്റെ  പരിപാലകനും വ്യത്യസ്തരല്ല. സനാതന നിയമമാണ് ധര്‍മ്മം ഭൈരവന്‍ തന്നെയാണ് ധര്‍മ്മം. അത് നിത്യമാണ്. നശ്വരമാണ്. ഈ പ്രപഞ്ചത്തിനെ നയിക്കുന്ന ഭൈരവനാണ് ഈ പ്രപഞ്ച നിയമപാലകന്‍. 

 ഭൈരവി തന്നെയാണ് ധർമ്മം. അത് ശാശ്വതമായ നിയമമാണ്. അതാണ് സനാതനത്വം. സൂര്യൻ നിത്യേന ഉദിക്കുന്നതും അസ്തമിക്കുന്നതും രാത്രി ഉണ്ടാകുന്നതും ചന്ദ്രന്റെ ഗതി മാറിപ്പോകാത്തതും ഈ പ്രപഞ്ചത്തിന്റെപ്രകൃതിയുടെ സാർവ്വത്രികവും സ്ഥിരവുമായ നിയമങ്ങൾ കൊണ്ടാണ്. യുഗങ്ങൾ മാറി വരുമ്പോഴും ഈ നിയമങ്ങൾ മാറുന്നില്ല.  പരാശക്തിയും ഭൈരവനും വേറെയല്ല. പരമമായ ബോധത്തെയുംപരമമായ ഊര്‍ജ്ജത്തെയും ഇവര്‍ പ്രതിനിധീകരിക്കുന്നു. നിത്യമായ സനാതന ധര്‍മ്മത്തെയും.  യുഗങ്ങള്‍ മാറുമ്പോള്‍ അതിന്‍റെ മൂല്യമോ പ്രകൃതി നിയമങ്ങളോ മാറുന്നില്ല.

ധർമ്മത്തിന്റെ വിവിധ വിഭാഗങ്ങളാണ് പിന്നീട് മതങ്ങളും വ്യക്തി ധർമ്മങ്ങളും, വര്ണങ്ങളുമൊക്കെയായി പിരിഞ്ഞു പോയത്. ചില വ്യക്തികൾ യുദ്ധം ചെയ്യുന്നവർചിലർ കച്ചവടക്കാർ മറ്റുചിലർ വ്യത്യസ്ത തൊഴിൽ മേഖലയിൽ പെട്ടവർ എന്നിങ്ങനെ. യുഗധര്‍മ്മവും, മതധര്‍മ്മവും, വ്യക്തി ധര്‍മ്മവും മാറിയേക്കാം. എന്നാല്‍ സനാതന ധര്‍മ്മം നിത്യമാണ്..  

 ശ്ലോകം--19 

ആദ്യ പടിയില്‍ അനുഭവപ്പെടുന്ന ദ്വൈതഭാവം

ന വഹ്നേർദാഹികാ  ശക്തി:വ്യതിരിക്താ വിഭാവ്യതെ //                                                                     കേവലം  ജ്ഞാനസത്തായാം പ്രാരംഭോയം  പ്രവേശതേ //19//  

തർജ്ജമ  

അഗ്നിയുടെ  ജ്വലിക്കുവാനുള്ള ശക്തിയെ അഗ്നിയിൽ നിന്നും വേർതിരിച്ചു കാണുക സാദ്ധ്യമല്ല. (അല്ലെങ്കിൽ അഗ്നിയെ ആദ്യം അറിഞ്ഞശേഷം അഗ്നിയുടെ ഗുണദോഷങ്ങൾ അറിയുക.) ശക്തിയും ശക്തിമാനും ഒന്ന്  മറ്റൊന്നിൽ  നിന്നും വ്യത്യസ്തമല്ല. പരാശക്തിയും ഭൈരവനും വേറെയല്ല. അങ്ങിനെ ആദ്യം കരുതിയതുകൊണ്ടാണ് ജ്ഞാനത്തിന്റെ ലോകത്തിലേക്കു പ്രവേശിക്കാനുള്ള ആദ്യത്തെ പടിയായായി ഇവിടെ ഇങ്ങിനെ വിവരിച്ചിരിക്കുന്നത്

വ്യാഖ്യാനം.

ഒരു  ദ്വൈതഭാവം ഇവിടെ പ്രകടമാകുന്നു. ദ്വന്ദ്വം ആദ്യം അനുഭവിച്ചാലേ 'ഏകത്വം'  എന്താണെന്ന്  വ്യക്തമായി അറിയാൻ സാദ്ധ്യമാകൂ. ('പരയിൽ നിന്ന് 'പരാശക്തിഭിന്നമല്ല എന്ന ബോധം ഉണ്ടാകൽ)  ആന്തരിക ബോധം അല്ലെങ്കിൽ വിദ്യ ലഭിയ്ക്കും മുൻപ് മാത്രമേ ഇതിനു പ്രസക്തിയുള്ളൂ.    'ധാരണയും  'ധ്യാനവും ഒരു സാധകൻ പരിശീലിക്കുന്നതോടെ  ബോധം ഉണരുകയും   ദ്വൈതഭാവം  ഇല്ലാതാകുകായും ചെയ്യും..

എന്തെങ്കിലും ഒന്നിനെക്കുറിച്ച് അറിയണമെങ്കില്‍ അതിനെ വസ്തുനിഷ്ടമായി കാണണം. ശാസ്ത്രത്തിന്റെ അടിസ്ഥാനം അതാണ്‌. ശാസ്ത്രത്തില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് സ്ഥാനമില്ല. മാനുഷികമായി ബന്ധപ്പെട്ട ശാസ്ത്രത്തിനു വസ്തുനിഷ്ടമായ വിശകലനം പോലെ വിഷയനിഷ്ടമായ സമീപനം ആവശ്യമാണ്‌. മറ്റു ജീവജാലങ്ങള്‍ക്ക് ഇത് ബാധകമല്ല.   

ശ്ലോകത്തില്‍ സാധനയുടെ ആദ്യ ഘട്ടത്തില്‍ മാത്രമേ ദ്വൈതഭാവത്തിനു പ്രസക്തിയുള്ളൂ. അറിവ് അല്ലെങ്കില്‍ ജ്ഞാനം ലഭിച്ചാല്‍ ദ്വൈതഭാവം ഇല്ലാതാകുന്നു. വിഷയം വസ്തു എന്നിവയുടെ ദ്വൈതസ്വഭാവം കൊണ്ടാണ് ലോകം നമുക്ക് വെളിവാകുന്നത്. രണ്ടും ഒന്നായി അലിഞ്ഞു ചേരുമ്പോള്‍ അതില്ലാതാകുന്നു. ദ്വൈതഭാവത്തെ മറികടക്കാന്‍ ശ്രമിക്കും മുന്നേ എന്തിനെയാണ് മറികടക്കുന്ന്നത് എന്ന് അറിയണം.      

ശ്ലോകം –20

ശിവന്റെ മുഖമായ ശക്തി . 

ശക്ത്യവസ്ഥാ പ്രവിസ്തസ്യ നിർവിഭാഗേന ഭാവനാ //     

 തദാസൗ ശിവരൂപി സ്യാത് ശൈവീ മുഖമിഹോച്യതേ //20//

തർജ്ജമ  

ശക്തിയുടെ അവസ്ഥയിൽ എത്തിച്ചേരുന്ന ഒരാൾക്ക് വേര്തിരിവ് അനുഭവപ്പെടാതെ ശിവനിൽ താദാത്മ്യം പ്രാപിച്ച അനുഭവം ഉണ്ടാകുന്നു. അങ്ങിനെ ശരിക്കും ശിവരൂപമായിത്തീരുന്നു. അതായത് ശക്തി, ശിവന്റെ മുഖമായിത്തീരുന്നു.

വ്യാഖ്യാനം

മുന്പ് പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ഈ ശ്ലോകത്തിലും. പറയുന്നത് ശക്തി എന്താണ് എന്നറിയില്ലെങ്കിൽ ശിവനെ  അറിയാൻ സാധ്‌ക്കുകയില്ല. ‘ദ്വൈതം’ എന്താണെന്ന് അറിഞ്ഞാലേ ‘ഏക’ ത്തിനെ അറിയാന്‍ കഴിയൂ.

എല്ലാ വസ്തുക്കള്‍ക്കും ഒരു രൂപമുണ്ട്. ആ രൂപവും വസ്തുവും ഒരിക്കലും വേറെ വേറെ ആകുന്നില്ല. ഒരാൾ മറ്റൊരാളെ  മുഖം നോക്കി അറിയുന്നു. എന്നാൽ ഒരു വിളക്കിലെ വെളിച്ചം  അറിയാൻ മറ്റൊരു വിളക്കിന്റെ  ആവശ്യമില്ലാ. ശിവനെ അറിയാൻ ശിവനിൽ നിന്നും അന്യമല്ലാത്ത ശക്തിയെ അനുഭവിച്ചു അറിഞ്ഞാൽ മതി. ഇവിടെ രണ്ടു എന്ന അവസ്ഥ ഇല്ലാതായി 'ഒന്ന്എന്ന ഭാവം ഉണ്ടാകുന്നു എന്ന് ഉദ്ദേശിക്കുന്നു. അതുകൊണ്ട് ഒരു സാധകൻ ആദ്യം ശക്തിയെ ഉണർത്തണം. പരമമായതിനെ അറിയണമെങ്കിൽ ശിവനെ അറിയണം.

 പ്രകൃതിക്കു അതിന്റെതായ നിയമങ്ങളുണ്ട്. അത് പ്രകടമാക്കുന്നതിന്  അടയാളങ്ങളും സൂചനകളും നൽകിക്കൊണ്ടാണ്. കടൽക്കാറ്റ് ഒരാൾക്ക് എത്തിച്ചേരാൻ പോകുന്ന സ്ഥലത്തെ സൂചന നൽകുന്നത് പോലെ. നമുക്ക് ശ്രദ്ധയുണ്ടെങ്കിൽ എന്ത് സംഭവിക്കാൻ പോകുന്നു എന്ന് മുൻകൂട്ടി അറിയാൻ കഴിയും. നല്ലൊരു സാധകന് ഇത് തിരിച്ചറിഞ്ഞ് നേരായ പാത തിരഞ്ഞെടുക്കാൻ സാധിക്കും. 

ശക്തിയുടെ അവസ്ഥയിൽ എത്തിച്ചേരുന്ന ഒരാൾക്ക് വേര്തിരിവ് അനുഭവപ്പെടാതെ ശിവനിൽ താദാത്മ്യം പ്രാപിച്ച അനുഭവം ഉണ്ടാകുന്നു. അങ്ങിനെ ശരിക്കും ശിവരൂപമായിത്തീരുന്നു. അതായത് ശക്തി ശിവന്റെ മുഖമായിത്തീരുന്നു. ഒരു മെഴുകുതിരിയുടെ ജ്വാലയോസൂര്രരശ്മികളോ സ്ഥലംഗതിരൂപം എന്നിവ വെളിപ്പെടുത്തുന്ന പോലെ ശിവനെ ശക്തി വെളിപ്പെടുത്തുന്നു.

ഒരാളുടെ കുണ്ഡലിനി ഉയർത്തി ശിവകല്പസ്ഥിതിയിൽ എത്തിക്കുകയും  അനായാസേന  സാധകൻ നിർവികല്പത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. 

ശിവനെ അറിയാനുള്ള മാദ്ധ്യമമാണ് പരാശക്തി. ഇതാണ് നട്ടെല്ലിന്റെ ആരംഭസ്ഥാനത്ത്  മൂലാധാരചക്രത്തിൽ  മൂന്നു ചുറ്റായി സർപ്പരൂപത്തിൽ  മയങ്ങിക്കിടക്കുന്ന 'കുണ്ഡലിനി.'. ഭൈരവിയുടെ ഇരിപ്പിടമായ ഈ സ്ഥാനത്തെ സാധന ചെയ്ത് ഉണർത്തി ഉയർത്തി ശിവസ്ഥാനത്തിൽ ലയിപ്പിക്കുന്നു. കുണ്ഡലിനി പൂർണ്ണമായും ഉണർന്ന്  ഊർജ്ജപ്രവാഹം ഉണ്ടാകുമ്പോൾ സാധകനും ശിവനായി മാറുന്നു. 

ശ്ലോകം 21 

ശിവനെ ശക്തി വെളിപ്പെടുത്തുന്നു.

യഥാ ലോകേന ദീപസ്യ കിരണയ്‌ർ ഭാസ്കരസ്യ ച //                                       ജ്ഞായതേ ദിഗ്‌വിഭാഗാദി തദ്വച്ഛക്ത്യാ ശിവ പ്രിയേ //21//   

തർജ്ജമ  

പ്രിയപ്പെട്ടവളേ !

ഒരു മെഴുകുതിരിയുടെ ജ്വാലയോസൂര്രരശ്മികളോ വിവിധ ദിശകളിലെ സ്ഥലംഗതിരൂപം എന്നിവ വെളിപ്പെടുത്തുന്നതു പോലെ ശിവനെ ശക്തിയില്‍ക്കൂടി വെളിപ്പെടുത്തുന്നു. . 

വ്യാഖ്യാനം

ശക്തിയുടെ അവസ്ഥയിൽ എത്തിച്ചേരുന്ന ഒരാൾക്ക് വേര്തിരിവ് അനുഭവപ്പെടാതെ ശിവനിൽ താദാത്മ്യം പ്രാപിച്ച അനുഭവം ഉണ്ടാകുന്നു. അങ്ങിനെ ശരിക്കും ശിവരൂപമായിത്തീരുന്നു. അതായത് ശക്തി ശിവന്റെ മുഖമായിത്തീരുന്നു.

പ്രകൃതിക്കു അതിന്റെതായ നിയമങ്ങളുണ്ട്. അത് പ്രകടമാക്കുന്നതിന്  അടയാളങ്ങളും സൂചനകളും നൽകിക്കൊണ്ടാണ്. കടൽക്കാറ്റ് ഒരാൾക്ക് എത്തിച്ചേരാൻ പോകുന്ന സ്ഥലത്തെ സൂചന നൽകുന്നത് പോലെ. നമുക്ക് ശ്രദ്ധയുണ്ടെങ്കിൽ എന്ത് സംഭവിക്കാൻ പോകുന്നു എന്ന് മുൻകൂട്ടി അറിയാൻ കഴിയും. നല്ലൊരു സാധകന് ഇത് തിരിച്ചറിഞ്ഞ് നേരായ പാത തിരഞ്ഞെടുക്കാൻ സാധിക്കും. 

ആദ്ധ്യാത്മിക ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് കുണ്ഡലിനിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നട്ടെല്ലിന്റെ ആരംഭസ്ഥാനത്ത്  മൂലാധാരചക്രത്തിൽ  'കുണ്ഡലിനിമൂന്നു ചുറ്റായി സർപ്പരൂപത്തിൽ മയങ്ങിക്കിടക്കുന്നു. ഒരാളുടെ കുണ്ഡലിനി ഉയർന്ന് ശിവകല്പസ്ഥിതിയിൽ എത്തുമ്പോള്‍ സാധകൻ  അനായാസേന  നിർവികല്പത്തിലേക്ക് എത്തിച്ചേരുന്നു.. 

ശിവനെ അറിയാനുള്ള മാദ്ധ്യമമാണ് പരാശക്തി. ഇത് ഭൈരവിയുടെ ഇരിപ്പിടമായ ഈ സ്ഥാനത്തെ സാധന ചെയ്ത് ഉണർത്തി ഉയർത്തി ശിവസ്ഥാനത്തിൽ ലയിപ്പിക്കുന്നു. കുണ്ഡലിനി പൂർണ്ണമായും ഉണർന്ന്  ഊർജ്ജപ്രവാഹം ഉണ്ടാകുമ്പോൾ സാധകൻ ശിവനായി മാറുന്നു. 

 ശ്ലോകം 22 –

ബോധത്തിന്റെ ഭൈരവാവസ്ഥ

ശ്രീദേവി പറഞ്ഞു. 

ദേവ ദേവ തൃശൂലാംഗ കപാല കൃത ഭൂഷണ //     ദിഗ്‌ദേശകാലശൂന്യാ ച വ്യപദേശവിവര്ജിതഃ //22//

തര്‍ജ്ജമ 

ത്രിശൂലമേന്തി, തലയോട്ടി ആഭരണമാക്കിയ  ദേവാധിദേവാ !  അങ്ങ് എങ്ങിനെയാണ് ദേശകാലാദിശകളിൽ നിന്നും അഥവാ ഏതെങ്കിലും സ്വഭാവ വിശേഷതകളില്‍ നിന്നും മുക്തനായത് അല്ലെങ്കില്‍ അതീതനായത് എന്ന് എനിക്ക് പറഞ്ഞു തരിക.

വ്യാഖ്യാനം

സാധകന്റെ സൌകര്യത്തിനു വേണ്ടിയാണ് അതീന്ദ്രിയ ബോധത്തിനെ ശിവസങ്കല്പം എന്ന് വിശേഷിപ്പിച്ചത്‌. ബുദ്ധിക്ക് എളുപ്പത്തില്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്  ഓരോ അനുഭവങ്ങളും സ്വഭാവ വിശേഷതകളുടെ വ്യക്തിഗതരൂപമായി ചിത്രീകരിക്കുന്നത്. സാധാരണക്കാരന് അങ്ങിനെയാകുമ്പോള്‍ വേഗം മനസ്സിലാകും. ശിവന്‍ എന്നാല്‍ ത്രുശൂലവും കഴുത്തില്‍ തലയോട് ആഭരണമായി അണിഞ്ഞു നില്‍ക്കുന്ന രൂപമാണ്  സാധാരണക്കരന്റെ മനസ്സില്‍ ഓര്‍മ്മവരിക., മൂന്ന് കൂര്‍ത്ത തലപ്പുകളുള്ള ശൂലം, മൂന്ന് ശിവപ്രധാനമായ ശക്തികളുടെ - ഇച്ഛ, ജ്ഞാനം, ക്രിയ – പ്രതീകമായി കണക്കാക്കുന്നു. ത്രിഗുണങ്ങളായ സ്ത്വരജതാമോഗുണങ്ങളെ പ്രതിനിധീകരിക്കുന്നു എന്നും പറയാറുണ്ട്. തലയോട്ടി മരണത്തെ അല്ലെങ്കില്‍ മനുഷ്യന്റെ അഹങ്കാരത്തെ സൂചിപ്പിക്കുന്നു.

അതീന്ദ്രിയാനുഭവങ്ങൾ സാധ്യമാകുന്നത് ഒരു വ്യക്തി തന്റെ കുണ്ഡലിനി ഊർജ്ജത്തെ ഉണർത്തി അതുണ്ടാക്കുന്ന അഗ്നിയിൽ തന്റെ  'അഹ'വുംമനസ്സും  'ആഹുതിചെയ്യുമ്പോളാണ്. വേദങ്ങളിലും ഉപനിഷത്തുക്കളിലും പറയുന്ന 'മഹായജ്ഞംഇതുതന്നെയാണ്. 'ആഹുതിചെയ്യുമ്പോളാണ്. വേദങ്ങളിലും ഉപനിഷത്തുക്കളിലും പറയുന്ന 'മഹായജ്ഞംഇതുതന്നെയാണ്. 

 ശ്ലോകം 23 

ഭൈരവാവസ്ഥ കൈവരാനുള്ള വഴികള്‍

യാവസ്ഥാ ഭരിതാകാരാ ഭൈരവാസ്യോപലഭ്യതേ// കൈരുപായേർമുഖം തസ്യ പരാദേവി കഥം ഭവേത് //  യഥാ സമ്യഗഹം വേദ്‌മി തഥാ മേ ഭ്രൂഹി ഭൈരവ // 23//

തര്‍ജ്ജമ

ഭൈരവിക്ക്  എങ്ങിനെയാണ് പരമമായ ആ പ്രകൃതിയെ അറിയുവാൻ കഴിയുക  എന്നറിയണം.  എങ്ങിനെയാണ് പരാദേവി പൂർണ്ണ ഭൈരവത്വം പ്രാപിച്ച്  ഭൈരവനിലേക്കു പ്രവേശിച്ചു മുഖമായിത്തീരുന്നത്  ? ഓ ഭൈരവാ ! അങ്ങെനിക്ക് അത്  മുഴുവനും  മനസ്സിലാകുന്ന  വിധത്തിൽ പറഞ്ഞുതന്നാലും !

വ്യാഖ്യാനം. 

 തന്ത്രത്തിന്റെ പ്രായോഗികതലങ്ങളെക്കുറിച്ച്, തന്ത്രബോധത്തിന്റെ ശാസ്ത്രത്തെക്കുറിച്ച്  ഈ ശ്ലോകത്തിൽ പറയുന്നു. അറിവ് ഒന്നുകൊണ്ടുമാത്രം ഒന്നും പൂര്‍ണ്ണമാകുന്നില്ല. അനുഭവവിച്ച് അത് അറിയുകതന്നെ വേണം. ഭൈരവത്വം എന്ന  പൂർണ്ണമായ രുപം ഉൾക്കൊള്ളണമെങ്കിൽ ഉള്ളിൽ ആത്മസംതൃപ്തി ഉണ്ടാവണം സന്തോഷ'ത്തിന്‍റെ, വൈരാഗ്യത്തിന്റെ അടിസ്ഥാനമാന് ഇത്. അല്ലെങ്കിൽ സന്യാസഭാവം വേണം. സന്യാസിക്കു വേണ്ട പ്രധാന ഗുണങ്ങളില്‍ ഒന്നാണ് സന്തോഷം. വൈരാഗ്യം വന്ന ആൾക്ക് ഭൈരവതത്വം വളരെ പെട്ടെന്ന് തന്നെ വെളിപ്പെടും.

ദേവി ശിവനോട് വീണ്ടും ഈ പരമോന്നത ശക്തിഊർജ്ജം എങ്ങിനെയാണ് ഭൈരവന്റെ സാമ്രാജ്യത്തിലേക്കുള്ള പ്രവേശനമായി മാറുന്നത് എന്ന് ചോദിക്കുന്നു. പരാശക്തിയായ ദേവിക്ക് 'പരാതലത്തിലുള്ള ആ സത്യം അറിയാമെങ്കിലും വൈഖരിതലത്തിൽ---മനുഷ്യർക്ക് മനസ്സിലാകുന്നഅനുഭവപരമായ രീതിയിലുള്ള വാക്കുകളിലൂടെ അത് കേൾക്കാൻ ആഗ്രഹിയ്ക്കുന്നു. അതുകൊണ്ടാണ് പരാ തലത്തിലുള്ള ദേവി,  സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തിൽ ഭൈരവനോട്  വിവരിക്കാന്‍ അപേക്ഷിക്കുന്നത്.

ഇതിന് മറുപടിയായി ഭൈരവൻ നൂറോളം  (112 )  ഉപായങ്ങളും അത് പരിശീലിക്കുന്ന വിധവും  തുടർന്നുള്ള ശ്ലോകങ്ങളിൽ (24-136) വിസ്തരിക്കുന്നു. ശ്വസന പരിശീലനം, യോഗശീലിച്ച്   കുണ്ഡലിനി, സൂക്ഷ്മ ശരീരം, എന്നിവയെ ഉണർത്തുന്നതും, ഉയർത്തുന്നതും, പരമ്പരാഗത താന്ത്രികരീതിയിലൂടെ യോഗപരിശീലനവും, ധ്യാനമുറകളും ചെയ്ത് സാധകന് ഭൈരവത്വം കൈവരുന്നു.

c

 ശ്ലോകം 25 (ധാരണ 2)

(കുംഭക ധാരണ)

മരുതോന്തർബഹിർവാപി വിയദ്യുഗ്മാനിവര്തനാത് // 

ഭൈരവ്യാ ഭൈരവസ്യേത്ഥം ഭൈരവി വ്യജ്യതേ വപു: //25// 

തർജ്ജമ 

ഉള്ളിലേക്ക് എടുക്കുന്ന  പ്രാണവായുവും  പുറത്തേക്കു വിടുന്ന  വായുവും  അവരുടെ ഇടങ്ങളിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആ ഇടങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന  നിശ്ചലമായ നിമിഷത്തിന്റെ നേരിയ അംശത്തിൽ മനസ്സ് ശ്രദ്ധിച്ച്  ഉറപ്പിക്കുകയാണെങ്കിൽ ഭൈരവന്റെ  ശ്രേഷ്ഠരൂപമായ ഭൈരവീരൂപം ഈ രണ്ടു ബിന്ദുക്കളിലും പ്രകടമാകുന്നത് കാണാം. .

വ്യാഖ്യാനം. 

 പ്രാണന്റെയും അപാനന്റെയും മുകളിലേക്കും താഴേക്കും ഉള്ള ഗതി അറിയുകയുംഅതിന്റെ  നിയന്ത്രണവും ഈ ധാരണയിൽ   ഉൾപ്പെടുന്നു. ഈ രണ്ട്  വായുവിനെയും അവയുടെ ഗതിയെയും ഏകാഗ്രതയോടെ അനുധാവനം ചെയ്യുനതിന്റെ ഫലമായി പ്രാണൻന്റെ ഉത്ഭവസ്ഥാനമായ ഭൈരവി അഥവാ ശക്തി തന്നെയാണ് ഭൈരവൻ എന്ന അറിവ് ഉണ്ടാകുന്നു.

മുന്നേ പറഞ്ഞ ധാരണയിൽ, പ്രാണ-അപാന യുടെ ആവിർഭാവ ബിന്ദുക്കളിൽ  മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്  നിർദ്ദേശിക്കുന്നത്. എന്നാൽ രണ്ടാമത്തെതിൽ രണ്ടു വായുക്കളുടെയും  വിരാമാവസ്ഥയിൽഎല്ലാ പ്രവർത്തനങ്ങളും നിലച്ചുപോകുമ്പോൾ ഒരു നിമിഷത്തിലൊരു അംശം സമയം മനസ്സ് ശാന്തമായിരിക്കും. അപ്പോൾ  അവബോധം ഉണ്ടാകുകയും. ഭൈരവബോധം അനുഭവപ്പെടുകയും ചെയ്യുന്നു. . 

പ്രാണൻ നാഭിയിൽ നിന്നും ആജ്ഞാചക്രത്തിലേക്കും (ഭ്രുകുടി) അവിടെ നിന്ന് മസ്തിഷ്ക്കത്തിലെ പ്രഥമ കേന്ദ്രങ്ങളിലേക്കും ഉയർന്നു പോകുന്നു. അപാനതാഴേക്കു മണിപുരയിൽ നിന്ന് വസ്തിപ്രദേശത്തേക്കു നീങ്ങുന്നു. പ്രാണനെയും അപാനനെയും നിയന്ത്രിക്കുന്നതുകൊണ്ട് പുറത്തുനിന്നും അകത്തേയ്‌ക്കോഅകത്തുനിന്നു പുറത്തേക്കോ ഉള്ള ഇന്ദ്രിയ ബോധം ഇല്ലാതാകുന്നു. സമ്പൂർണ്ണ വിരാമം സംഭവിക്കുന്ന ഈ അവസ്ഥയെ കേവലകുംഭകം എന്ന് പറയുന്നു. ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. .

പ്രാണായാമത്തിന്റെ വശങ്ങളാണ്-----പൂരകംരേചകംകുംഭകം.   കുംഭകം മൂന്നു തരത്തിൽ ഉണ്ട്. ദ്വാദശാന്തത്തിൽ പ്രാണൻ നൈമിഷികമായി നിന്നുപോകുന്നതിനെ 'ബാഹ്യകുംഭക' (external pause ) മെന്നും അപാനൻ ആന്തരിക ശരീരത്തിൽ നിശ്ചലമാകുമ്പോൾ  'അന്തർകുംഭകമെന്നും പറയുന്നു. അകത്തേക്കും പുറത്തേക്കും ഉള്ള വായുപ്രവാഹം ബോധപൂർവമോ സ്വാഭാവിക ((കേവല) നിയന്ത്രണത്തിലോ ആകുമ്പോൾ ഈ ധാരണയെ 'കേവലകുംഭകമെന്ന് പറയുന്നു.

 ഈ രണ്ടു വിരാമങ്ങളെയും ഒരു ബിന്ദുവിൽ അനുസന്ധാനം ചെയ്യുമ്പോൾ മനസ്സ് അന്തർമുഖമാവുകയും പ്രാണന്റെയും അപാനന്റെയും പ്രവർത്തനങ്ങൾ നിൽക്കുമ്പോൾ 'മദ്ധ്യദശമുകളിലേക്ക് കയറുകയും മദ്ധ്യനാഡി അഥവാ സുഷുമ്ന തുറക്കപ്പെടുകയും ചെയ്യുന്നു. ഈ രണ്ടു കുംഭകങ്ങളിൽ ധ്യാനിക്കുമ്പോളാണ് ഭൈരവനെ അറിയുന്നത്.

ശ്ലോകം 26 (ധാരണ 3)

 (കുംഭകം കുറ്റമറ്റതും  കൃത്യവും  കേവലവുമാക്കുക)   

ന വ്രജേന്ന  വിശേച്ഛക്തി_മരുദ്രൂപാ വികാസിതേ // 

നിർവികല്പതയാ മദ്ധ്യേ തയാ ഭൈരവരൂപതാ //26 //  

തർജ്ജമ 

ശക്തി വായുരൂപത്തിലാകുമ്പോൾ പ്രാണവായു പ്രത്യേക ദിശയിലേക്കു ദ്രുതഗതിയിൽ ഒഴുകാതെ നിശ്ചലമാവുകയും  എല്ലാ ചിന്തകൾക്കും കടിഞ്ഞാണിടുമ്പോൾ മദ്ധ്യഭാഗത്തിൽ നിർവികൽപഭാവം ഉണ്ടാകുകയും  ഭൈരവാവസ്ഥ  കൈവരികയും ചെയ്യുന്നു..  മദ്ധ്യഭാഗം ശക്തമാകുമ്പോൾ പ്രാണൻ ദ്വാദശാന്തത്തിൽ നിന്നും പുറത്തു പോകാതിരിക്കുകയുംശക്തി അതിലേക്കു കടക്കാതിരിക്കുകയും ചെയ്യുമ്പോൾ ഭൈരവി ശ്വാസനിശ്വാസങ്ങളുടെ വിരാമമായി രൂപപ്പെടുകയും ഭൈരവത്വം സംഭവിക്കുകയും ചെയ്യുന്നു).

വ്യാഖ്യാനം

 പ്രാണന്റെയും അപാനന്റെയും ഗതിക്കു നിയന്ത്രണം വരുമ്പോൾ കേവലകുംഭകം എന്ന ഈ സ്ഥിതിയിൽ  ഏകാഗ്രമായ ഊർജ്ജം ഉണ്ടാവുകയും വായു എതിർദിശയിൽ വ്യാപാരിക്കുകയും ചെയ്യുന്നു.  കുംഭകത്തിൽ സജീവമായ പ്രാണയെ താൽക്കാലികമായി നിർത്തിവെക്കുമ്പോൾ മനസ്സിനും /വിലോപം /ഭ്രംശനം സംഭവിക്കുന്നു. ഇത് മനസ്സിനെ 'ലയത്തിലേക്ക് നയിക്കുന്നു. ജാഗ്രത്സ്വപ്നം എന്നീ അവസ്ഥകളെ ലയിപ്പിച്ച് സുഷുപ്തിയിലാക്കുന്നു. ആ സമയത്തു പ്രാണശക്തി അഥവാ ജീവശശക്തി ചലിക്കുന്നില്ല. പ്രാണനില്ലെങ്കിൽ ഇന്ദ്രിയബോധം  ഉണ്ടാകില്ല. ആ സമയത്തു വായു വിപരീത ദിശയിലേക്ക് ഒഴുകി രണ്ടും ഒന്നായിത്തീരും. ഈ  ധാരണയിൽക്കൂടി മാത്രമേ ഇത്  സാദ്ധ്യമാകൂ. പ്രാണായാമം കൊണ്ടോശ്വാസഗതി മാറ്റുന്നതുകൊണ്ടോ ഇത് സംഭവിക്കുകയില്ല. പ്രാണന്റെയും അപാനന്റെയും ഒഴുക്ക് എതിര്ദിശയിലേക്കു തിരിച്ചുവിട്ട് രണ്ടും സംയോജിക്കുന്നതു ഈ ധാരണയിൽ മാത്രമേ ഉള്ളൂ. ഇതിനു വേണ്ടിയുള്ള തയാറാക്കൽ മാത്രമേ പ്രാണായാമം  കൊണ്ട്  കഴിയൂ.  ഈ ധാരണകൊണ്ട്  നാഡികളും ചക്രങ്ങളും  ശുദ്ധീകരിക്കപ്പെടുകയും പ്രാണൻ  സുഷുമ്നയിൽ പ്രവേശിക്കുകയും ചെയ്യുന്നു. പ്രാണനും അപാനനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം പ്രാണനെ കുണ്ഡലിനിയിൽ എത്താൻ സഹായിക്കുന്നു. അങ്ങിനെ ഭൈരവത്വം കൈവരുന്നു.  

ഇത് ഭാരതീയ പാരമ്പര്യത്തിലെ നിഗൂഢമായ സാധനയും    ആത്മീയാനുഭവങ്ങളുമാകുന്നു. പ്രാണനെയും അപാനനെയുംപിടിച്ചു നിർത്തുകയുംതിരിച്ചുവിടുകയും ചെയ്യുമ്പോൾ ഇഡയും പിംഗളയും സുഷുമ്നയും ആജ്ഞാ ചക്രത്തിൽ ലയിക്കുമ്പോൾ സാധകന് പരമാത്മബോധം ലഭിയ്ക്കുന്നു. ആ അവസ്ഥയിൽ രാവ് - പകൽ   വെയിൽ-തണൽ തുടങ്ങിയ ബോധങ്ങളൊന്നും  ഉണ്ടാകുകയില്ല. അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകും. അശരീരി പോലെ ശബ്ദങ്ങൾ കേൾക്കുകയും മനസ്സിന്റെ നാലാമത്തെ അവസ്ഥയായ 'തുരീയംഅനുഭവപ്പെടുകയും ചെയ്യും. 

പ്രാണനെ താഴോട്ടും അപാനനെ മുകളിലേക്കും ഗതിമാറ്റുന്ന ഈ മനസ്സ് പ്രാണവായുവിന്റെ  ഈ രണ്ടു വായുഗതികളിലും കേന്ദ്രീകരിച്ചു നിർത്തിയാൽ ഒരാൾക്കു തന്റെ പ്രായത്തിനേക്കാൾ കുറവേ തോന്നിക്കുകയുള്ളൂ. ഇത് സാധ്യമാകുന്ന യോഗികൾ  യജ്ഞഫലമായ അമൃത് അനുഭവിക്കാൻ യോഗ്യതയുള്ളവരായി മാറുന്നു.    'കേവല ധാരണയെ  പതഞ്ജലി നാലാമത്തെ പ്രാണായാമമായി കണക്കാക്കുന്നു. അഭിനവഗുപ്തന്റെ  'തന്ത്രലോകത്തിലും  ഈ 'നിർവികല്പ-ഭാവ'ത്തിനെ പറ്റി  സൂചിപ്പിക്കുന്നുണ്ട്.  സ്വാമി സത്യാനന്ദ ഇതിനെ 'അജപാജപം' എന്ന് പറയുന്നു. ശിവോപാദ്ധ്യായയുടെ വ്യാഖ്യാനത്തിൽ, 'ഭൈരവി മുദ്രയിൽ  ഇന്ദ്രിയങ്ങൾ പുറത്തേക്ക് തുറന്ന് മനസ്സ് (ശ്രദ്ധ) ഉള്ളിലേക്ക് തിരിച്ചുവിട്ടാൽ ഏകാഗ്രത കൈവരും എന്ന് സൂചിപ്പിക്കുന്നു. അല്ലെങ്കിൽ മറ്റൊരു ചിന്തകളും ഉണ്ടാവുകയില്ല എന്ന് പറയുന്നു.. ഈ ധാരണ 'മദ്ധ്യദശയുടെ സഹായത്തോടെ അനുഷ്ഠിക്കുന്നതിനാൽ ഇതിനെ 'ആണവ ഉപായയായി കണക്കാക്കാം എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ 'മദ്ധ്യദശക്ക് കാരണം നിർവികല്പഭാവം ആയതുകൊണ്ട് ഇത്  'ശാംഭവഉപായആയിയും അറിയപ്പെടുന്നു..

 ശ്ലോകം   27 (ധാരണ 4)

   (കുംഭകം ആത്മശാന്തിയിലേക്ക് നയിക്കുന്നു.)

കുംഭിതാ രേചിതാ വാപി പൂരിതാ വാ യദാ  ഭവേദ്‌ //  

തദന്തേ ശന്തനാമാസൗ ശക്ത്യാ ശാന്ത പ്രകാശതേ // 27 // 

തർജ്ജമ 

ശക്തിയെ ഉച്ഛ്വാസരൂപത്തിൽ ദ്വാദശാന്തത്തിലും ശ്വാസത്തിനെ   ഹൃത്തിൽ അല്ലെങ്കിൽ ശരീരമദ്ധ്യത്തിലും  പിടിച്ചു നിർത്തിയാല്‍  ഈ ശ്വസനക്രിയയുടെ അവസാനത്തിൽശാന്തമായ അവസ്ഥയിൽ  'ശാന്തഎന്നറിയപ്പെടുന്ന ശക്തിയിൽക്കൂടി ഭൈരവനെ അറിയാൻ കഴിയും. (പൂരകവും രേചകവും  കഴിഞ്ഞാൽ കുംഭകം. ആ അവസ്ഥയിൽ 'ശാന്ത'  അല്ലെങ്കിൽ ശക്തി അനുഭവപ്പെടുകയും ഭൈരവാവസ്ഥ പ്രാപ്തമാകുകയും ചെയ്യുന്നു)

വ്യാഖ്യാനം 

 കുംഭകം തുടർച്ചയായി പരിശീലിച്ചാൽ ശരീരത്തിനും മനസ്സിനും ശാന്തതയുണ്ടാകും. 'മദ്ധ്യദശ'  അഭിവൃദ്ധിപ്പെടും. പ്രാണനും അപാനനും തമ്മിലുള്ള ഭേദം ഇല്ലാതാകും. ദ്വന്തത്തിനും  നാമരൂപത്തിനുമപ്പുറം  പ്രകടിതമായതുകൊണ്ടാണ് 'ഭൈരവൻ ' 'ശാന്തനെന്നറിയപ്പെടുന്നത് .

പ്രാണായാമം പരിശീലിക്കുമ്പോൾ  പൂരകത്തിനെ ശ്വാസമായുംരേചകത്തിനെ ഉഛ്വാസമായും വിവരിക്കുന്നു. ധാരണയിൽ  ശ്വാസോഛ്വാസത്തിനെ  പ്രാണനും  അപാനനുമായി ബന്ധപ്പെടുത്തിയും. രണ്ടും നിയന്ത്രണത്തിലാകുമ്പോൾ ധാരണാ ബോധം  ഉണ്ടാകുന്നു.


കുംഭകം  മനസ്സിനെ പിടിച്ചു നിർത്തുന്നു. ധാരണയിലെ ഒഴിച്ചുകൂടാൻ  വയ്യാത്ത പ്രവർത്തിയാണ് ഇത്. ചിന്താപ്രവാഹം കാരണം വളരെയധികം ഊർജ്ജം നമുക്ക് നഷ്ടമാകുന്നു. ചിന്തകൾ കൂടുമ്പോൾ ശ്വാസോഛ്വാസം ദ്രുതഗതിയിലാവുന്നു. ചിന്തകൾ ഇല്ലാതായി മനസ്സ് ശാന്തമാകുമ്പോൾ ശക്തി അല്ലെങ്കിൽ ഊർജ്ജപ്രവാഹം സാധകന് അനുഭവപ്പെടുന്നു. ഈ ശ്ലോകത്തിൽ പ്രാണന്റെയും അപാനന്റെയും മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പരസ്പരബന്ധത്തിലുള്ള ഒഴുക്കിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. (ഇഡാപിംഗളാസുഷുമ്‌നാ  നാഡിയിൽക്കൂടി  പ്രവഹിക്കുമ്പോൾ ഉണ്ടാകുന്ന ശാന്തത കുണ്ഡലിനിയെ ഉയർത്താൻ സഹായിക്കുന്നു എന്നും സൂചിപ്പിക്കുന്നു. )

ശക്തി എന്നത് ഒരു വ്യക്തിയെയല്ല സൂചിപ്പിക്കുന്നത്. ഒരു രൂപത്തെയും അല്ല. ശിവനെയും അല്ല. രണ്ടിന്റെയും അനുഭവത്തെയാണ്. 

സാധാരണ മനുഷ്യനിൽ അസൂയവിദ്വേഷംവെറുപ്പ് തുടങ്ങി നിരവധി ദോഷസ്വഭാവങ്ങൾ ഉള്ളതായിക്കാണാം. സാത്വികസ്വഭാവം ഉള്ളിൽ ഉണ്ടാകണമെങ്കിൽ ശക്തി-ശിവ  പ്രഭാവം ഉള്ളിൽ ഉണ്ടാകണം. ഇത്  അനുഭവപ്പെടണമെങ്കിൽ സ്വസ്ഥത അഥവാ ശാന്തി നമുക്ക് ഉണ്ടാകണം. പലപ്പോഴും പതുക്കെ നീങ്ങുന്ന  അല്ലെങ്കിൽ നിശ്ചലമായ ഒരു വസ്തു നമുക്ക് സ്വസ്ഥത നൽകുന്നു. വലിയും തിക്കും തിരക്കും ബഹളങ്ങളൊന്നും ഇല്ലാത്ത ഗ്രാമപ്രദേശങ്ങൾ അതിനാലാണ് ശാന്തി തേടുന്നവർ ഇഷ്ടപ്പെടുന്നത്. ധാരണ പരിശീലിക്കുമ്പോൾ പ്രാണൻ കുംഭകത്തിൽ എത്തുകയും നിശ്ചലത കൈവരികയും ചെയ്യുന്നു.  അപ്പോൾ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നതിനാൽ  ഭൈരവാവസ്ഥ ലഭിയ്ക്കുന്നു.   

 പ്രശാന്തത എന്നത് ഒരു നിർജ്ജീവാവസ്ഥയല്ല. അതിന്  ജീവസ്വഭാവവും ശക്തിയും ഉണ്ട്. ഇത് വളരെയധികം സാന്ത്വനവും സമാധാനവും മനസ്സിന് നൽകുന്ന ഒന്നായതിനാൽ  ദൈവീകമായതിനോട് ചേർന്ന സ്വഭാവമുള്ളതാകുന്നു. ഈ അവസ്ഥയിൽ സാധകൻ ഊർജ്ജസ്വലനാകുന്നു. ഇതിന് കാരണം സാധകന് ഭൈരവാവസ്ഥയോടുള്ള സാംഗത്യമാണ്. നാമരൂപത്തിനുമപ്പുറം  പ്രകടിതമായതുകൊണ്ടാണ് 'ഭൈരവൻ ' 'ശാന്തനെന്നറിയപ്പെടുന്നത് .

ശ്ലോകം 28 (ധാരണ 5)

 (കുണ്ഡലിനിയെ ഉണർത്തുന്ന ധാരണ )  

ആ മൂലാൽകിരണാഭാസാം സൂക്ഷ്മാത് സൂക്ഷ്മതരാത്മികാം//  ചിന്തയേത്താം ദ്വിഷാകാന്തേ ശാമ്യയന്തീം ഭൈരവോദയ //28// // 

തർജ്ജമ 

മൂലാധാര ചക്രത്തിൽ നിന്നും ഉയർന്നു വരുന്ന ശക്തിവെട്ടിത്തിളങ്ങുന്ന സൂര്യരശ്മികളെപ്പോലെ  നേർത്തു നേർത്ത് വന്ന്  ദ്വാദശാന്തത്തിൽ ലയിക്കുന്നു. അങ്ങിനെ ഭൈരവാവസ്ഥയിൽ എത്തുന്നു. 

വ്യാഖ്യാനം 

ശക്തി എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ ഉള്ളിലെ  പ്രാണകുണ്ഡലിനിയായ  പ്രാണശക്തിയെത്തന്നെയാണ്. മൂലാധാരത്തിൽ മൂന്നര മടക്കുള്ള സർപ്പിളാകാരത്തിലാണ് കുണ്ഡലിനി സ്ഥിതിചെയ്യുന്നത്. അത് ദ്വാദശാന്തത്തിൽ ലയിക്കുമ്പോൾ ഭൈരവത്വം ലഭിയ്ക്കുന്നു. 

ഈ ധാരണയിൽ പ്രാണനും അപാനനും കുണ്ഡലിനിയെ  ഉണർത്തി,  സുഷുമ്ന നാഡിയിൽക്കൂടി  ഉയർത്തിക്കൊണ്ടുവരുന്നതിനെപ്പറ്റി   പ്രതിപാദിക്കുന്നു. പരാദേവി കുണ്ഡലിനി ശക്തിയായി ഭൗതിക ശരീരത്തിൽ പ്രവേശിച്ച് മൂലാധാര ചക്രത്തിൽ ഇരിയ്ക്കുന്നു.  മൂലാധാര ചക്രം  നട്ടെല്ലിൽ. ജനനേന്ദ്രിയത്തിന് താഴെയാണ്. ശരീരത്തിനുള്ളിൽ പ്രാണമയ കോശത്തിൽ പ്രാണവായു തങ്ങിയിരിക്കുന്ന കേന്ദ്രബിന്ദുവാണ്‌ ചക്രം. ദ്വാദശാന്തത്തിലേക്കോ ബ്രഹ്മരന്ധ്രത്തിലേക്കോ ഒരു മിന്നൽ പോലെ കുണ്ഡലിനി പ്രവേശിച്ചു ലയിച്ചുപോകുന്നതിനെയാണ് ഇവിടെ ധാരണ സൂചിപ്പിക്കുന്നത്.  ഒന്നൊന്നായി മറ്റു ചക്രങ്ങളിൽക്കൂടി പോകാതെ നേരിട്ട് ബ്രഹ്മരന്ധ്രത്തിൽ പ്രവേശിക്കുന്നതിനാൽ  ഇതിനെ 'ചിത്-കുണ്ഡലിനി'  അല്ലെങ്കിൽ 'അക്രമ കുണ്ഡലിനിഎന്ന് വിളിക്കുന്നു. പരാദേവിയാണ് മൂലാധാര ചക്രത്തിൽ കുണ്ഡലിനിയായി സ്ഥിതി ചെയ്യുന്നത്. നിരവധി നാഡികൾ  കൂടിച്ചേരുകയും  അവിടെനിന്നു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന കേന്ദ്രമാണ്  ചക്രം. ശരീരത്തിൽ  72,൦൦൦  നാഡികൾ ഉണ്ടെന്നാണ് കണക്ക്. ഇവിടെ ഉദ്ദേശിക്കുന്നത് ഞരമ്പുകൾ അല്ല. സൂക്ഷ്മമായ ഊർജ്ജം ബോധരൂപത്തിൽ നാഡികളിൽക്കൂടി ഒഴുകുന്നു. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാദ്ധ്യമല്ല. ഉൾക്കണ്ണുകൾ കൊണ്ടാണ് ഇവയെ കാണുന്നതും  അറിയുന്നതും.. 

ദ്വാദശാന്ത അല്ലെങ്കിൽ ‘ബ്രഹ്മരന്ധ്ര’ യിൽ ഉള്ള പ്രകാശബോധത്തിൽ   കുണ്ഡലിനി ലയിക്കുമ്പോൾ അതിന്റെ സർപ്പഭാവം ഇല്ലാതായിത്തീരുകയും  ഭൈരവപ്രഭാവം പ്രകടമാകുകയും ചെയ്യുന്നു.. 

 'ദ്വാദശാന്ത' എന്ന വാക്കിന് അർത്ഥം 12  ന്റെ അവസാനം എന്നതാണെങ്കിലും ഇവിടെ സഹസ്രാരത്തിനെയാണ് വിവക്ഷിക്കുന്നത്.  കുണ്ഡലിനി  മൂലാധാരത്തിൽ നിന്ന് സുഷുമ്നയിൽക്കൂടി ഓരോരോ ചക്രങ്ങൾ (12 എണ്ണം) തുറന്ന് മുകളിലേക്ക് പോകുമ്പോൾ ബോധവുംഊർജ്ജവും ഒന്നായി ചേർന്ന്  ലയിക്കുകയും ശാന്തതയും സമാധാനവും അനുഭവപ്പെടുകയും ചെയ്യുന്നു. 

ഈ ധാരണയിൽ കുണ്ഡലിനിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദ്വാദശാന്തത്തിൽ അതിനെ ലയിപ്പിക്കുമ്പോൾ  ശിവനുമായി അല്ലെങ്കിൽ ബോധവുമായി സഹസ്രാരത്തിൽ കൂടിച്ചേരുന്നു. സുഷുമ്നയിൽക്കൂടി കുണ്ഡലിനി കയറുന്നത് നേർത്ത സൂര്യ രശ്മിപോലെയാണ്. മുകളിലേക്ക് പോകുംതോറും കൂടുതൽ സൂക്ഷ്മമുള്ളതായിത്തീരുന്നു. ദ്വാദശാന്തത്തിൽ ലയിക്കുമ്പോൾ ഭൈരവാനുഭവം മാത്രമേ അനുഭവപ്പെടുകയുള്ളൂ .                      

 ശ്ലോകം 29 (ധാരണ 6)

(ചക്രങ്ങളിലേക്കു തുളഞ്ഞു കയറൽ)

ഉദ്ഗച്ഛന്തീം തടിദ്രൂപാം പ്രതിചക്രം  ക്രമാത്ക്രമം //         

ഊർധ്വം മുഷ്ടിത്രയം യാവത് താവദന്തെ മഹോദയ://29 // 

തർജ്ജമ 

  മുകളിലേക്ക് ഒന്നൊന്നായി ഓരോ ചക്രങ്ങളിലൂടെയും  കടന്ന്  ദ്വാദശാന്തത്തിൽ എത്തിച്ചേരുന്ന മിന്നൽ പോലെയുള്ള ശക്തിയെ (കുണ്ഡലിനി) ധ്യാനിക്കുക. അങ്ങിനെ അവസാനം ആനന്ദകരമായ ഭൈരവഭാവം അനുഭവപ്പെടും.

വ്യാഖ്യാനം 

ഇവിടെ 'ദ്വാദശാന്തംഎന്നാൽ ബ്രഹ്മരന്ധ്ര' മാണ്.  കുണ്ഡലിനി ഊർജ്ജ കേന്ദ്രങ്ങളായ ചക്രങ്ങളിൽക്കൂടി തുളച്ചുകയറി ഒടുവിൽ ബ്രഹ്മരന്ധ്രത്തിൽ അലിഞ്ഞു ചേരുന്നതായി സൂചിപ്പിക്കുന്നു. ഇതിനെ  'പ്രാണ-കുണ്ഡലിനിഎന്ന് പറയുന്നു. ഈ ധാരണയിലും ഇതിനും മുമ്പുള്ളതിലും വ്യത്യാസം എന്താണെന്നുവെച്ചാൽ മുമ്പുള്ളതിൽ കുണ്ഡലിനി  മൂലാധാരത്തിൽ നിന്നും ഒരുമിന്നൽ പോലെ ബ്രഹ്മരന്ധ്രത്തിലേക്ക് നേരിട്ട് കടന്നു അതിൽ അലിഞ്ഞു ചേരുന്നു. എന്നാൽ ഇതിൽ ചക്രങ്ങൾ ഓരോന്നിൽക്കൂടിയും  തുടർച്ചയായി കടന്നുപോയി ബ്രഹ്മരന്ധ്രത്തിൽ എത്തിചേരുന്നു. 

   ശ്വസിക്കുമ്പോൾ  മൂക്കിന്റെ അഗ്രഭാഗത്ത് നിന്നും ദ്വാദശാന്തത്തിലേക്ക്  ഉള്ളിൽ 12  അംഗുലം (അംഗുലം സ്ഥലത്തിന്റെയുംകാലത്തിന്റെയും ദൂരം കാണിക്കുന്നു.) അകലത്തിൽ  ആണ് പ്രാണൻ. അതേപോലെ  കേന്ദ്രബിന്ദുവായ ഹൃദയത്തിലേക്കും. ദ്വാദശാന്തത്തിലെ സഹസ്രാരമാണ് ശിവന്റെ ഇരിപ്പിടം. സഹസ്രാരത്തിൽ എത്തിച്ചേരുന്ന ഊർജ്ജം ഒരിക്കലും താഴേക്കു ഇറങ്ങി വരികയില്ല. അങ്ങിനെ സാധകന്റെ ആത്മീയ അനുഭവങ്ങൾ തുടങ്ങുകയായി.

മുൻപുള്ള ശ്ലോകത്തിൽ കുണ്ഡലിനിയെ പ്രകാശമായാണ് പരാമർശിച്ചത്. എന്നാൽ ഇവിടെ ഇടിമിന്നൽ ആയാണ് സൂചിപ്പിക്കുന്നത്. എന്തിനെയും കത്തിച്ചു ചാമ്പലാക്കുന്ന ഉയർന്ന ഊർജ്ജമുള്ള വൈദ്യുതിയായി. മണിപുരയിൽ ഗൂഢശക്തി മൂലം തുളഞ്ഞു കയറി സൂര്യ രശ്മികൾ പോലെ പരന്ന്  പ്രകാശം പരത്തുന്നുരുദ്രഗ്രന്ഥിയിൽ കടന്നശേഷമാണ് പോകേണ്ട  ദിശ വ്യക്തമാകുന്നത്. മുകളിലേക്ക്സഹസ്രാരത്തിലേക്കാണ് യാത്ര. സാധകന്  ആത്മീയാനുഭവങ്ങൾ  ഉണ്ടാവുകയും ചെയ്യുന്നു. പിന്നീട് ഒരിക്കലും ഊർജ്ജം താഴോട്ടു പോവുകയില്ല എന്നത് നേട്ടമാണ്.    

ശ്ലോകം -30  ധ്യാനം -

(കുണ്ഡലിനി ശിവനായിത്തീരുന്നു.)

ക്രമവാദശകം സംയുഗ് ദ്വാദശാക്ഷരഭേദിതം //   സ്ഥൂലസൂക്ഷ്മപരസ്ഥിത്യാ മുക്ത്വാ മുക്ത്വാന്തത: ശിവ: //30/

തർജ്ജമ 

 12 ഉയർന്ന ഊർജ്ജ കേന്ദ്രങ്ങളിൽക്കൂടി കുണ്ഡലിനി  വിജയകരമായി കടന്നുപോകണമെങ്കിൽ  അത് 12  തുടർച്ചയായ അക്ഷരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ  (വ്യഞ്ജനങ്ങൾ) ശരിയായ വിധത്തിൽ  ഈ അക്ഷരങ്ങളെ ആദ്യം അറിയണം. ആദ്യം  സ്ഥൂലതലത്തിലും പിന്നീട് സൂക്ഷ്മതലത്തിലും ധ്യാനിക്കണം.  തുടർന്ന്  പരമമായ തലത്തിൽശിവനുമായി താദാത്മ്യം പ്രാപിക്കുന്നതുവരെയും .

വ്യാഖ്യാനം 

(12 അക്ഷരങ്ങളുടെ കേന്ദ്രങ്ങള്‍ ദ്വാദശസ്ഥാനം എന്നറിയപ്പെടുന്നു. അവ വ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നൊന്നായി ചക്രങ്ങളിൽക്കൂടി തുളച്ചു കയറി അവസാനം കുണ്ഡലിനി ശിവനായി മാറുമ്പോൾ യാത്ര അവസാനിക്കുന്നു.

ദ്വാദശാന്ത അല്ലെങ്കിൽ  കുണ്ഡലി ഉയരുന്ന 12  തലങ്ങൾ ഇവയാണ്. 

ജൻമാഗ്ര,  മൂലകണ്ട  ( kanda ) നാഭിഹൃദയകണ്ഠ  (kantha) താലുഭ്രു മദ്ധ്യലലാടബ്രഹ്മരന്ധ്രശക്തിവ്യാപിനി 

12  വ്യഞ്ജനാക്ഷരങ്ങൾ  താഴെ കൊടുക്കുന്നു. 

 , ഓ  അം, അ :

  കുണ്ഡലിനിയുടെ 12 തലങ്ങളിൽ   ഈ 12 അക്ഷരങ്ങളെയാണ്  ധ്യാനിക്കേണ്ടത്.  ഈ ധാരണ മൊത്തത്തിൽ ആണവ ഉപായ അടങ്ങിയതാണ്. കൂടാതെ സൂക്ഷ്മവും പരമവുമായ ഘട്ടത്തിൽ അതിൽ ശാക്തോപായയും ഉൾക്കൊള്ളുന്നു.

'മനനാത് ത്രായതേ ഇതി മന്ത്ര :'-- അർത്ഥം- മനസ്സിനെ മുക്തമാക്കുന്നത് എന്താണോ അതാണ് മന്ത്രങ്ങൾ. 12 ചക്രങ്ങളുടെയും  കവാടങ്ങൾ  തുറക്കാനുള്ള രഹസ്യ താക്കോലുകൾ ആണ് മന്ത്രങ്ങൾ. ഓരോ ചക്രങ്ങൾക്കും  വേറെ വേറെ അക്ഷരങ്ങളാണ് മന്ത്രത്തിൽ. ഇവയെ ബീജാക്ഷരങ്ങൾ എന്ന് പറയുന്നു.  ഒരു ബീജത്തിനുള്ളിൽ അത് വളർന്നു വലുതായി മരമാകാനുള്ള കഴിവ് അതിൽ അന്തര്ലീനമായതുപോലെ മന്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഊർജ്ജം  പ്രകാശവേഗത്തിൽ മിസൈലുകൾ പോകുന്നപോലെ ഭൗതിക ബോധത്തിനെ  സൂക്ഷ്മമായഅതീന്ദ്രിയ തലത്തിലേക്ക് എത്തിയ്ക്കുന്നു,      

ചക്രങ്ങളും അവയുടെ ബീജമന്ത്രങ്ങളും ---

മൂലാധാരം--ലം           സ്വാധിഷ്ഠാനം --വം         മണിപൂരകം- -റം  അനാഹതം --യം     വിശുദ്ധി---ഹം     നാസിക --സൊ 

ആജ്ഞമനസ്സോമബിന്ദുസഹസ്രാര ---എല്ലാത്തിനും ചേർന്ന് ഓം 

ഓരോ ബീജ മന്ത്രവും  അത് പ്രതിനിധീകരിയ്ക്കുന്ന ചക്രത്തിന്റെ ശക്തി അഥവാ കഴിവോട് കൂടിയവ തന്നെ. 12  കേന്ദ്രങ്ങളിൽക്കൂടിയും തുളച്ചു കയറുന്ന ഈ വിദ്യ അറിയണമെങ്കിൽ ഈ മന്ത്രങ്ങൾക്ക്  വർണ്ണംരൂപംനാദംനിറംഅവസ്ഥശബ്ദം  എന്നിവയുമായുള്ള  ബന്ധത്തെക്കുറിച്ചു ശരിയായ ധാരണ ഉണ്ടാകുകയും വേണം. കുണ്ഡലിനി ഉയരുമ്പോൾ മാറ്റങ്ങൾ കൂടുതൽ സൂക്ഷ്മമാകുമ്പോൾ ശബ്ദതരംഗങ്ങൾ പ്രകാശമായി മാറുകയും ചെയ്യും.

എല്ലാ മന്ത്രങ്ങളുടെയും ഉദ്ഭവം അക്ഷരങ്ങളിൽ നിന്നാണ്. അക്ഷരം എന്ന വാക്കിന്റെ അർത്ഥം തന്നെ 'നശിപ്പിക്കാൻ കഴിയാത്തത്എന്നാണ്. വ്യത്യസ്ത frequency യിലുള്ള ശബ്ദങ്ങൾ കൊണ്ടാണ് അക്ഷരങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.  മന്ത്രത്തിലെ ശക്തി പുറത്തു വരണമെങ്കിൽ ധ്വനിയെ അക്ഷരങ്ങളിൽ നിന്നും മുക്തമാക്കണം.  മന്ത്രത്തിലുള്ള ഊർജ്ജത്തെ സ്ഫോടനം ചെയ്യാനായുള്ള 51  അക്ഷരങ്ങൾ  ശരീത്തിന്റെ വിവിധഭാഗത്ത്  51 ഊർജ്ജകേന്ദ്രങ്ങളിലായിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സംസ്കൃതശ്ലോകങ്ങൾ ആവർത്തിച്ച്  ചൊല്ലുമ്പോൾ  തലച്ചോറിൽ ഒളിഞ്ഞു കിടക്കുന്ന  ഈ കേന്ദ്രങ്ങൾ  ഉണരുന്നു പ്രവർത്തിയ്ക്കുന്നു.സംസ്കൃതം ശ്ലോകങ്ങൾ ഈ 51 അക്ഷരങ്ങൾ കൊണ്ടുതന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.    

ഈ ഊർജ്ജ കേന്ദ്രങ്ങളിലൂടെ കടന്നുപോകണമെങ്കിൽ കുണ്ഡലിനിയും അതീവ സൂക്ഷ്മമായിരിക്കണം. ഓരോന്നും കടന്നുചെന്നു അവസാനം കന്മഷങ്ങൾ  പൂർണ്ണമായി വിട്ടു കളഞ്ഞു  ശിവനും ശക്തിയും ഒന്നായി ചേരുന്നു. 

ശ്ലോകം 31 (ധാരണ )

മനസ്സ് ചിന്തകളെ മറികടക്കുന്നു.

തയാപൂര്യാശു മൂർദ്ധാന്തം ഭന്ക്ത്വാ ഭ്രൂക്ഷേപസേതുനാ //  

 നിർവികല്പ മന:കൃത്വാ സർവോധ്വേ സർവ്വഗോദ്‌ഗമം //31  

തർജ്ജമ

അതേ പ്രാണവായു, പാലം പോലെ ഇടുങ്ങിയ പുരികക്കൊടികളുടെ വിടവിന്‍റെ സഹായത്തോടെ മൂര്ദ്ധാവിന്‍റെ മുകളറ്റം വരെ എത്തുമ്പോൾ മനസ്സ്  ചിന്താധാരകളിൽ നിന്നും സ്വതന്ത്രമാവുകയും ആത്മബോധം ദ്വാദശാന്തത്തിന്റെയും മേലെ  സർവ്വവ്യാപിയായി നിലകൊള്ളുകായും ചെയ്യുന്നു.

വ്യാഖ്യാനം

മൂർദ്ധാന്ത എന്ന് ഇവിടെ വിവക്ഷിയ്ക്കുന്നത്  ദ്വാദശാന്ത അല്ലെങ്കിൽ ബ്രഹ്മരന്ധ്രത്തെയാണ്. .  പാലത്തിൽക്കൂടെ  പുഴയുടെ അക്കരെ കടക്കുന്നപോലെ പ്രാണവായു ഗൂഢമായ  'ഭ്രുക്ഷേപഎന്ന വിദ്യയിലൂടെ മുകളിലേക്ക് കടന്നു ചിത് - ശക്തി ആയി മാറുന്നു. അങ്ങിനെ ആത്മബോധം ബ്രഹ്മരന്ധ്രത്തിൽ എത്തിച്ചേരുന്നു. ഇത് അപൂർവ സിദ്ധികൾ നേടിയവർക്ക് മാത്രം അറിയാവുന്ന വിദ്യയായിരുന്നു. അതിനെക്കുറിച്ചുള്ള അറിവ് നഷ്ടമായിപ്പോയി..

24  മുതൽ 31 വരെയുള്ള ശ്ലോകങ്ങളിൽ സാധകൻ ധാരണ കൊണ്ട് എങ്ങിനെയാണ് ഒളിഞ്ഞു കിടക്കുന്ന ഊർജ്ജങ്ങൾ ഉണർത്തി ഏറ്റവും ഉയർന്ന കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്ന് പറയുന്നു. കുണ്ഡലിനി സുഷുംനനാഡിയില്‍ക്കൂടി മൂലാധാര ചക്രത്തിലേക്ക് കയറുന്നു. പുരികക്കൊടികള്‍ക്കിടയിലുള്ള പാലം കടക്കുന്നതോടെ മനസ്സ് ചിന്തകളെ അതിജീവിക്കുകയും നിരാകാരത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു. ആ സമയം ഒരു താങ്ങില്ലാത്ത മനസ്സ് ശൂന്യതയില്‍ ലയിക്കുകയും കുണ്ഡലിനി സുഷുമ്നയെ വിട്ടു കപാലത്തില്‍ സ്വതന്ത്രമായി ഒഴുകി നടക്കുകയും ചെയ്യുന്നു.  

24 മുതല്‍ 31 വരെയുള്ള ശ്ലോകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തിനെ ഉണര്‍ത്തി മുകളിലേക്ക്, സഹസ്രാരത്തിലേക്ക് കൊണ്ട് വരുന്നതിനെപ്പറ്റിയാണ് പറയുന്നത്. ധാരണ, ശ്വാസം, ചക്രങ്ങളുടെ കേന്ദ്രങ്ങള്‍, മന്ത്രങ്ങള്‍ എന്നിവ അതിലെ ധാരണകളില്‍ ഉപയോഗപ്പെടുത്തിയതായി കാണാം. ക്രിയായോഗകുണ്ഡലിനി യോഗപ്രാണായാമ അജപാജപ തുടങ്ങിയവയിലൊക്കെ കണ്ടുവരുന്ന രീതിയാണ് ഈ  ധാരണകളിലും തുടരുന്നത് എന്ന്  സ്വാമി സത്യാനന്ദ സൂചിപ്പിക്കുന്നു.  ഇതിൽ ശാരീരിക ക്രിയകളല്ല മനസ്സുകൊണ്ടാണ് ഓരോ തലങ്ങളിൽ എത്തുന്നത് എന്ന വിത്യാസം കാണാം.

ഈ ധാരണയില്‍ ശാരീരിക പ്രക്രിയയിൽ നിന്നും മാനസിക തലത്തിലേക്ക് കുതിക്കുന്നതായി കാണാം. അതായത് അന്നമായ കോശത്തിൽ നിന്നും മനോമയ കോശത്തിലേക്കും വിജ്ഞാനമായ കോശത്തിലേക്കുമുള്ള കുതിപ്പ്.  

ശ്ലോകം 32 (ധാരണ 9)5 ശൂന്യ പഞ്ചക ധാരണ

ശിഖിപക്ഷേർചിത്രരൂപേർമണ്ഡലൈ : ശൂന്യപഞ്ചകം //  

 ധ്യായതോ’ന്യുത്തരേ ശൂന്യേ പ്രവേശോ ഹൃദയേ ഭവേത്//32//

തർജ്ജമ 

 ഒരുയോഗി  മയിൽപ്പീലികളിലെ അഞ്ച് നിറങ്ങളോട് കൂടിയ അഞ്ച് വൃത്തങ്ങൾ ഹൃദയത്തിൽ കാണപ്പെടുന്നപോലെ അഞ്ച് ഇന്ദ്രിയങ്ങളുടെ ശൂന്യതയില്‍ ധ്യാനിക്കണം. അവയെ പ്രധാനശൂന്യമായി ഹൃദയത്തിൽ പ്രവേശിക്കുന്നവരെ  പിന്തുടണം.   

വ്യാഖ്യാനം 

അഞ്ച്  ശൂന്യങ്ങൾ എന്ന് പറയുന്നത് പഞ്ചേന്ദ്രിയങ്ങളിലെ  പ്രത്യേക രൂപമോ ഭാവമോ ഇല്ലാത്ത തന്മാത്രകളെ ഉദ്ദേശിച്ചാണ്.(?)  തന്മാത്രയിൽക്കൂടി ഒരു വസ്തുവിന്റെ മൂലതത്വം  ഗ്രഹിക്കാൻ കഴിയുന്നു. 5 തന്മാത്രകളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന അഞ്ച്‌ തത്വങ്ങൾ ആണ് ആകാശംവായുഅഗ്നി ജലം പൃഥ്‌വി. .ഓരോ തത്വങ്ങൾക്കും ഓരോ തന്മാത്രകൾ ഉണ്ട്. ആകാശത്തിനെ ഗ്രഹിക്കാൻ ശബ്ദതന്മാത്രവായുവിന്-സ്പർശം അഗ്നിക്ക്-രൂപം അപസ്‌--രുചി, ഭൂമി--ഗന്ധം.

തന്മാത്രകളിൽ നിന്നും  ധാരണ കൂടുതൽ സൂക്ഷ്മമായ തലത്തിലാകുമ്പോൾ  അതിന്റെ പ്രഭവസ്ഥാനം പ്രകടമാകുകായും ഹൃദയത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.  തന്മാത്രകളുടെ ശൂന്യതയിലോ, ഉറവിടത്തിലോ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ബോധം ഹൃദയത്തിലേക്ക്, ആത്മബോധം അഥവാ ജീവാത്മാവിന്റെ ഇരിപ്പിടമായ അനാഹത ചക്രത്തിലേക്ക് കടക്കുന്നു. ബോധവും ഊര്‍ജ്ജവും ചേര്‍ന്ന്

 ദ്രവ്യപദാര്‍ത്ഥമായി മാറുന്നു.

അഞ്ച് വൃത്തങ്ങള്‍ എന്ന് പറയുന്നത് യോഗിയുടെ അഞ്ച് ഇന്ദ്രിയങ്ങളെയാണ്.  മനുഷ്യമനസ്സിന്റെ കാഴ്ചപ്പാടിൽ  ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അതീതമായ കേവല ശൂന്യം തന്നെയാണ് ഭൈരവന്‍. വാസ്തവികതയുടെ കണ്ണിൽ അദ്ദേഹം പൂർണ്ണനാണ്. എല്ലാ പ്രകടനങ്ങളുടേയും പ്രഭവകേന്ദ്രവും ഭൈരവൻ തന്നെ. 

 

ശ്ലോകം 33 ധാരണ (10 )-

ശ്രദ്ധാപൂര്‍വമായ അവബോധം

ഈദൃശേന ക്രമേണൈവ എത്ര കുത്രാപി ചിന്തനാ //         ശൂന്യ  കുദ്യെ പരേ  പാത്രേ സ്വയം ലീനാ വരപ്രദാ //33//

തർജ്ജമ 

 ശൂന്യതയിലോമറ്റൊരു വസ്തുവിലോഗുരുതുല്യനായ വ്യക്തിയിലോ ഇങ്ങിനെ എവിടെയാണോ ജാഗ്രതയോടെ അവബോധം ഉണ്ടാകുന്നത് അവിടെ സാവധാനത്തിൽ സാധകന്റെ ആത്മാവിനു ഏകാഗ്രതക്കുള്ള അനുഗ്രഹം ലഭിയ്ക്കുന്നു അല്ലെങ്കിൽ അവനവനിൽ ഉൾക്കൊണ്ട  ഈ ഏകാഗ്രത പരാമമായതിൽ ലയിച്ച് ഉത്കൃഷ്ടമായ ഗുണങ്ങൾ നേടാനാകുന്നു.  

വ്യാഖ്യാനം

 ധാരണ എന്ന് പറഞ്ഞാല്‍ ഏകാഗ്രതയോടെ മനസ്സില്‍ ഒരു വസതുവിനെയോ, ഒരു ആശയത്തെക്കുറിച്ചോ കുറിച്ച് ചിന്തിക്കുന്നതാണ് അല്ലെങ്കില്‍ ഒരു ആശയ രൂപീകരണവും ആകാം. ആശയ രൂപീകരണം ശൂന്യതയിലോ, ചുമരിലോ, ആദരണീയനായ ഒരു വ്യക്തിയിലും ആവാം. ശ്രദ്ധാപൂര്‍വമായ അവബോധത്തില്‍ സാധകന്‍ വസ്തുവിന്റെ സ്ഥൂലവും സൂക്ഷ്മവുമായ വശങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതേ സമയം വര്ത്തമാനകാലത്തിലേക്ക് ശ്രദ്ധതിരിക്കാനും കഴിയണം. ഏതിലാണ് ഏകാഗ്രത നിര്‍ത്തേണ്ടത് എന്ന ബോധം സാധകന് ഉണ്ടായിരിക്കണം. തന്റെ സ്വഭാവരീതിക്കനുസരിച്ചു അയാള്‍ക്ക്‌ അത് തിരഞ്ഞെടുക്കാം.

സ്വന്തം ശരീരത്തിന്‍റെ പുറമെയുള്ള വസ്തുക്കളില്‍ വിശാലമായ തുറന്ന സ്ഥലത്തോ, ഒരു ഉയര്‍ന്ന ചുമരിലോ എതിലായാലും ഏകാഗ്രത പടിപടിയായി പരിശീലിക്കണം. സ്വന്തം ശരീരത്തില്‍ ഗുദാധാരം (മൂലാധാരം), ജന്മം, കാണ്ഡം, നാഭി, ഹൃദയം, കണ്ഠം, താലൂ, ഭ്രൂമദ്ധ്യ, ലലാടം, ബ്രഹ്മരന്ധ്ര, ശക്തി, വ്യാപിനി എന്നിവയില്‍ ഓരോന്നോരോന്നായി ഏകാഗ്രതയില്‍ കൊണ്ടുവരണം.

.ശ്ലോകം 34  (ധാരണ 11)

ധാരണ സഹസ്രാരത്തില്‍  (ക്രൌണ്‍ of ഹെഡ് )

കപാലാന്തർമനോ ന്യസ്യ തിഷ്ഠാൻമിലിതലോചന : //      

കണ്ണടച്ച് മൂര്ധാ  ക്രമേണ മനസോ ദാർഢ്യത് ലക്ഷ്യയേല്ലക്ഷ്യമുത്തമം .//34// //    

തര്‍ജ്ജമ  

  കണ്ണടച്ച് മൂർദ്ധാവിൽ അഥവാ സഹസ്രാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സാവധാനത്തിൽ മനസ്സിനെ ഉറപ്പിക്കുമ്പോൾ ശ്രേഷ്ഠമായതിനെ, ശിവശക്തി ഐക്യത്തെ സാധകൻ  തിരിച്ചറിയുന്നു.

വ്യാഖ്യാനം

കണ്ണടച്ച് എന്നതുകൊണ്ട് ബാഹ്യലോകത്തോടുള്ള വിരക്തിയാണ് കാണിയ്ക്കുന്നത്. ഉള്ളിലേക്ക് എന്നതിന് സദാ പ്രകാശിക്കുന്ന എന്നും  വിവക്ഷ. മനസ്സ് സദാ ചപലമാണ്. നിരന്തരമായ പരിശീലനം കൊണ്ടേ അതിനെ നിയന്ത്രിക്കാനും സ്ഥിരതയിലേക്കു നയിക്കാനും പറ്റൂ. അപ്പോൾ മാത്രമേ ഈ പ്രപഞ്ചം ശിവന്റെ പ്രകടനമാണ് എന്ന് അറിയാൻ സാധിക്കൂ. ശിരസ്സിലണിഞ്ഞ  കിരീടത്തിനെ ധാരണ ചെയ്യാൻ പറയുന്നത് സഹസ്രാര ചക്രത്തിനെയാണ്. ധാരണ കുറ്റമറ്റതാവണമെങ്കിൽ ചിന്തവാക്ക്പ്രവർത്തി എന്നതിലൊക്കെ നല്ല ശ്രദ്ധ വേണം. 

എല്ലാ പ്രധാന നാഡികളും വന്നു ചേരുന്നതു പരമോന്നത ബോധമായ സഹസ്രാര ചക്രത്തിലാണ്. ആയിരം ആരങ്ങളുള്ള ചക്രത്തിനെ ആയിരം ഇതളുകളുള്ള താമരപ്പൂവായും വർണ്ണിക്കാറുണ്ട്. ആരങ്ങളെ  നാഡികളായി കണക്കാക്കുന്നു. അനാഹത ചക്രത്തിന് 12 ഉംവിശുദ്ധിചക്രത്തിനു  6 ആരങ്ങൾ വീതവുമാണ് ഉള്ളത്.   

സർവ്വവ്യാപിയായ ശിവസങ്കൽപം സഹസ്രാരത്തിനു നൽകുന്നത് പരമമായ ബോധം ഇതിൽ കുടികൊള്ളുന്നതുകൊണ്ടാണ്. ശിവബോധം ശരീരത്തിന്റെ ഓരോ അണുവിലും ഉണ്ട്. ശിവന്‍ സര്‍വവ്യാപിയാണ്. ഈ ബോധം ഉണ്ടാകണമെങ്കില്‍ ഇന്ദ്രിയങ്ങള്‍ അടച്ചു വെക്കണം. സാധകന് പരമമായ സത്യം അറിയാന്‍ കഴിഞ്ഞാല്‍ ഈ ലോകം ഒട്ടാകെ ശിവലോകമായിത്തോന്നും. മനസ്സിന് നല്ല പരിശീലനം ലഭിച്ചാല്‍ മാത്രമേ ഇന്ദ്രിയങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതനാകാന്‍ കഴിയൂ.

ഈ ധാരണയില്‍ എല്ലാ ഇന്ദ്രിയങ്ങളും അടച്ചുപിടിച്ച് സഹസ്രാരത്തില്‍ ശ്രദ്ധ ഏകാഗ്രമാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ മനസ്സ് എകാഗ്രമാകുകയും ഭൌതിക ചിന്തകളില്‍ നിന്നും മുക്തമാകുകയും ചെയ്യുന്നു. ശ്രദ്ധ കൂടുതല്‍ എകാഗ്രമായാല്‍ ആന്തരികാനുഭവങ്ങള്‍ മഹത്വമുള്ളതായിത്തീരും.

 ശ്ലോകം 35  { ധാരണ (12 )

സുഷുമ്ന ധാരണ

മദ്ധ്യനാഡി  മദ്ധ്യസംസ്ഥാ ബിസസൂത്രാഭരൂപയാ // 

ധ്യായാതാന്തർവ്യോമയാ ദേവ്യാ  തയാ  ദേവ:പ്രകാശതേ //35 // 

 തർജ്ജമ 

സാധകൻ, നട്ടെല്ലാകുന്ന  താമരത്തണ്ടിലെ നേർത്ത നാരുപോലുള്ള സുഷുമ്നാനാഡിയിലെ അന്തര്ഭാഗത്തെ ധ്യാനിക്കണം. അപ്പോൾ ദേവിയുടെ അനുഗ്രഹത്താൽ ദേവൻ പ്രകാശിതനാകുന്നു.

 വ്യാഖ്യാനം 

സുഷുമ്നാ നാഡിയിൽ വെച്ച് പ്രാണനും അപാനനും അലിഞ്ഞു ചേരുന്നു. അപ്പോൾ ഉദാനൻ പ്രവർത്തിക്കുന്നു. അങ്ങിനെ കുണ്ഡലിനി ഉണർന്ന് പ്രവർത്തിക്കുകയും സുഷുമ്നയിൽക്കൂടി ഓരോ ചക്രങ്ങളിലേക്കും തുളഞ്ഞു കയറി സഹസ്രാരത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. യോഗി ഈ ആത്മീയ വെളിച്ചം തിരിച്ചറിയുന്നു. 

താമരയുടെ മെലിഞ്ഞ തണ്ട് എന്ന് പറയുന്നത് 'ബ്രഹ്മനാഡിയെയാണ്. കുണ്ഡലിനിയിലെ  വൈദ്യുതി ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നത് ഈ നാഡിയാണ്.

 ഇഡയും പിംഗളയും,  ഇടതും വലതുമായ നാസാരന്ധ്രങ്ങളുമായി  ബന്ധപ്പെട്ടാണ് കിടക്കുന്നത്. രണ്ടും വേറെവേറെ 'സ്വരഅല്ലെങ്കിൽ 'ശ്വാസമായി 24  മണിക്കൂറും  ഒഴുകിക്കൊണ്ടിരിക്കുന്നു. ഇഡ ഒരു മണിക്കൂറും 20 മിനിറ്റും പ്രവഹിച്ച്  പിന്നീട് ശ്വാസം  പിംഗളയിലേക്കു മാറുന്നു.  ഈ ഒഴുക്കുകൾ മാറുന്ന സമയത്തു സുഷുമ്ന ഏതാനും സെക്കന്റ് ഒഴുകുന്നു. ധാരണയും ധ്യാനവും  പരിശീലിക്കുമ്പോൾ   സുഷുമ്നയുടെ പ്രവാഹം കൂടുതലാകും. സുഷുമ്ന ഒഴുകുമ്പോൾ കുണ്ഡലിനി പിൻവാങ്ങുകയും കൂടുതൽ സമയം സുഷുമ്ന പ്രവഹിക്കുകയും ചെയ്യുന്നു. കുണ്ഡലിനി യോഗ ക്രിയയിലെ പ്രധാന  ധാരണയാണ് ഇത്. 

 'കുണ്ഡലിനി തന്ത്രഎന്ന പുസ്തകത്തിൽ സ്വാമി സത്യാനന്ദ  ഇങ്ങിനെ പറയുന്നു---'പിങ്ഗളനാഡിയിലാണ് ഈ ആത്മബോധം തെളിഞ്ഞത് എങ്കിൽ സാധകൻ ഒരു അസുഖങ്ങൾ സുഖപ്പെടുത്തുന്ന ആൾ ആയിത്തീരും. 'ഇഡയിൽ ആണെങ്കിൽ പ്രവാചകനും 'സുഷുമ്നയിൽ ആണെങ്കിൽ നേരെ സഹസ്രാരത്തില്‍ എത്തിച്ചേർന്നു ജീവന്മുക്തൻ ആയിത്തീരും.

പ്രാണന്‍റെയും അപാനന്റെയും സുപ്രധാനമായ ഊര്‍ജ്ജപ്രവാഹം ഒന്ന് ചേര്‍ന്ന് അലിയുമ്പോള്‍ യോഗി സുഷുമ്നയിലേക്ക് പ്രവേശിക്കുന്നു. അതീന്ദ്രിയ ശക്തികള്‍ കുഴഞ്ഞു മറിഞ്ഞ കാരണം ഗാഢനിദ്രയിലായിപ്പോകുന്നു. നേരെ മറിച്ച് ശരിയാം വണ്ണം ഊര്‍ജ്ജപ്രവാഹങ്ങള്‍ ലയിച്ചു ചേര്‍ന്നാല്‍ യോഗിക്ക് ആത്മീയ പ്രകാശം അനുഭവിക്കാം.  

 ശ്ലോകം 36 

ഷൺമുഖീ മുദ്ര (ധാരണ 13 )

കരരുദ്ധദ്രിഗസ്‌ത്രേണ ഭ്രൂഭേദാത് ദ്വാര രോധനാത് //       

ദൃഷ്ടേ ബിൻദൗ ക്രമാല്ലീനെ തന്മദ്ധ്യേ പരമാ സ്ഥിതി://36//  

തർജ്ജമ 

കൈകൾ ഉപയോഗിച്ച് എല്ലാ ഇന്ദ്രിയങ്ങളുടെയും  പ്രവേശന ദ്വാരം അടച്ച് പുരിക മദ്ധ്യത്തിലേക്ക് ചുഴിഞ്ഞു കയറി ബിന്ദു അല്ലെങ്കിൽ പ്രകാശം ദര്ശിക്കുകയും അതില്‍ ലയിക്കുകയും ചെയ്യുമ്പോള്‍ പരമമായ തലത്തിൽ എത്തിച്ചേരും. 

  വ്യാഖ്യാനം 

  ചെയ്യുന്നത്. ഈ സമയത്തു യോഗി കൂടുതൽ ശ്രദ്ധ ബിന്ദുവിൽ കേന്ദ്രീകരിച്ചാൽ ബിന്ദു പതുക്കെ  അപ്രത്യക്ഷമാവുകയും  സിദ്ധാകാശത്തിൽപ്രപഞ്ച ബോധത്തിൽ ലയിക്കുകയും ചെയ്യുന്നു. യോഗി തന്റെ ഉയർന്ന സ്ഥിതിയിൽ 'പരമസ്ഥിതി'യിൽ എത്തിച്ചേരുന്നു.  രണ്ട് പുരികക്കൊടികള്‍ക്കും മദ്ധ്യേ ഏകാഗ്രത കൂടുമ്പോള്‍ ഞരമ്പുകളുടെ കെട്ടുകള്‍ പൊട്ടുകയും പ്രകാശം ദൃശ്യമാകുകയും ചെയ്യും. ആ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും ഷണ്മുഖ മുദ്രകൊണ്ട്‌ അടച്ചു പിടിക്കണം. അപ്പോള്‍ പ്രാണശക്തി സുഷുമ്നയില്‍ കയറി ബ്രഹ്മരന്ധ്രത്തിലലേക്ക് കുതിക്കുന്നു. പ്രകാശബിന്ദൂ ബ്രഹ്മരന്ധ്രത്തില്‍ ലയിക്കുകയും യോഗിക്ക് ആത്മജ്ഞാനം ഉണ്ടാവുകയും പരമമായതിനെ അറിയുകയും ചെയ്യുന്നു. 

.തന്ത്ര യോഗ സാധനകളിൽ മുദ്രക്കു വളരെ പ്രാധാന്യം ഉണ്ട്. ഷണ്മുഖി മുദ്ര   പ്രാണഊർജ്ജത്തിനെ പ്രാണശക്തി  ചോർന്നു പോകാതിരിക്കാൻ ഉപയോഗപ്പെടുത്തുന്നു. ഊർജ്ജം  വേണ്ട രീതിയിൽ പ്രവഹിക്കാനും ശ്രദ്ധയുണ്ടാകാനും ഈ മുദ്ര സഹായിക്കുന്നു. 

  ശ്ലോകം 37 (ധാരണ 14 )

(ഹൃദയത്തിന്റെ ഗുഹയിൽ ലയനം (dissolution in the  cave  of  heart ) 

ധാമാന്താ ക്ഷോഭസംഭൂതാസൂക്ഷ്മാഗ്നിത്തിലകാകൃതിം //      ബിന്ദും ശിഖാന്തേ ഹൃദയേ ലയാന്തേ ധ്യായതോ ലയ  // 37 // 

 യോഗി, ഹൃദയത്തിലോ, നെറ്റിയിലെ ഒരു പൊട്ടുപോലെ സൂക്ഷ്മമായ അഗ്നികണം പോലെയുള്ള ദ്വാദശാന്തത്തിലെ ബിന്ദുവിലോ ധ്യാനിക്കണം. കണ്ണുകള്‍ അടച്ചുവേക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കൊണ്ട് ബിന്ദുവില്‍ അഗ്നിസ്ഫുരണങ്ങള്‍ ഉണ്ടാകുകയും അസ്വസ്ഥതയും ഇളക്കവും അനുഭവപ്പെടുകയും തുടര്‍ന്ന് ചിന്താക്കുഴപ്പങ്ങളില്‍ നിന്നും മുക്തനായി ഗുഹാന്തര്ഭാഗത്തു ലയിച്ച് യോഗി അപ്രത്യക്ഷനാകുകയും ചെയ്യുന്നു.   

വ്യാഖ്യാനം 

‘ധാമ’ എന്ന പ്രയോഗം ഈ സന്ദർഭത്തിൽ കണ്ണുകളിലെ  പ്രകാശത്തിനെ സൂചിപ്പിക്കുന്നു. വിളക്കിലെ പ്രകാശം കെടാന്‍ പോകുന്ന സമയത്ത് കാണപ്പെടുന്ന സൂക്ഷ്മമായ പ്രകാശസ്ഫുരണത്തെയും ധാമ എന്ന് പറയും.

കണ്ണുകൾ ഇറുക്കി അടച്ചാൽ കണ്ണുകളിൽ പ്രകാശ സ്ഫുരണങ്ങൾ ഉണ്ടാകുന്നു. യോഗി മാനസികമായി ഇത് പിടിച്ചെടുക്കുന്നു. രണ്ടു പുരികക്കൊടികൾക്കിടയിലുള്ള ആജ്ഞാ ചക്രത്തിലോ ബിന്ദു വിസർഗ എന്ന് പറയപ്പെടുന്ന ശിഖയിലോ പൊട്ടുപോലെയുള്ള  ഈ സൂക്ഷ്മാഗ്നിയിൽ ധ്യാനിക്കുന്നു. പ്രാണനും അപാനനും  കൂടിച്ചേർന്ന് ഊർജ്ജസ്വലമായി കുണ്ഡലിനിയുടെ സുഷുമ്നയിൽക്കൂടി ഉയര്‍ന്നതിന്റെ ഫലമാണ് സൂക്ഷ്മാഗ്നി. ബിന്ദുചക്രയെ ശിഖയായി സൂചിപ്പിക്കാറുണ്ട്. ബ്രാഹ്മണരുടെ കുടുമയെയും ശിഖ  എന്ന് പറയാറുണ്ട്. ശിഖ എന്ന് പറഞ്ഞാൽ ജ്വാല എന്നും അർത്ഥമുണ്ട്. 

ഈ ധാരണയിൽ സൂചിപ്പിക്കുന്ന ആത്മബോധം കുടിയിരിക്കുന്ന ഹൃദയത്തിൽ സംഭവിക്കുന്ന വിക്ഷോഭം ശാരീരികമാണെങ്കിലും കുറെയൊക്കെ ഒരാളുടെ  മാനസികവും അദ്ധ്യാത്മീകവുമായ നിലകൊണ്ടും ശരീരത്തിലെ സെല്ലുകളുംടിഷ്യുകളും ആറ്റവുംമോളിക്യൂലുകളും ആകെ ഇളകിമറിയുന്നതുകൊണ്ടുമാണ്..

ശ്ലോകം 38 (ധാരണ 15)

ധാരണ ശബ്ദബ്രഹ്മനില്‍

അനാഹതേ പാത്രകർണെ’ ഭഗ്നശബ്ദേ സരിദ്ദ്രുതേ //           

കുണ്ശടലിനി ഉയരുമ്ബ്ദപോള്ബ്ര‍ യോഗി വിവിധതരത്ഹ്‌തിലുള്മാള നാടങ്ണിങള്‍ കേള്‍ക്കുന്നതായി തോന്നും.  നിഷ്ണാത്:പരം ബ്രഹ്മാധിഗച്ഛതി //38 // 

തർജ്ജമ 

നാദത്തെക്കുറിച്ച് യോഗചെയ്തു പരിപൂർണ്ണ യോഗ്യത നേടിയ ആൾക്ക്  ശബ്ദരൂപത്തിലുള്ള ബ്രഹ്മനെ (ഒരു പ്രവർത്തനവും ഇല്ലാതെ അനാഹതത്തിൽ കമ്പനം കൊള്ളൂന്നത് ശ്രവിക്കുകയും  ഒരു നദി ഒഴുകുന്നപോലെ തടസ്സമില്ലാതെ കേൾക്കുകയും ചെയ്യുമ്പോൾ  ബ്രഹ്മനെ പ്രാപിക്കാം. 

വ്യാഖ്യാനം 

നിഷ്ണാത് എന്ന് പറയുമ്പോൾ നാദത്തിൽ മുങ്ങി നിവർന്ന ആളെയാണ് സൂചിപ്പിക്കുന്നത്. കുണ്ഡലിനി ഉയരുമ്പോൾ ആണ് ഇത് കേൾക്കാൻ കഴിയുക. യോഗി ആദ്യം കൈമണിയുടെ ശബ്ദം,  വീണയുടെ ശബ്ദംഓടക്കുഴൽ നാദംഒരു വണ്ടിന്റെ മൂളൽ പോലെ സൂക്ഷ്മമായിട്ടാകും കേൾക്കുക. നാദങ്ങൾ കേൾക്കുക. പുറം ലോകത്തെക്കുറിച്ചു  വിസ്മരിച്ചു പൂർണമായും നാദത്തിൽ അലിഞ്ഞു ചേർന്ന് ചിദാകാശത്തിൽ ലയിക്കുന്നു. ഇതിനെ ബ്രഹ്മപ്രാപ്തി എന്ന് പറയുന്നു. ഇതിനെ ശൈവയോഗത്തിലെ ആണവ ഉപായത്തിൽ വർണ്ണ എന്ന് പറയുന്നു. 

വ്യത്യസ്തമായ തലത്തില്‍ ആണ് നാദം ഓരോ സാധകനും ശ്രവ്യമാകുന്നത്. നല്ലൊരു ഗുരുവിന്റെ ശിക്ഷണത്തില്‍  പരിശീലനം ചെയ്ത് സാധകന് ശബ്ദബ്രഹ്മത്തില്‍ ലയിച്ചു ചേരാം.

 നാദയോഗ  എന്ന ധാരണാ പദ്ധതി  ഉള്ളിൽ നിന്ന്  കേൾക്കുന്ന ഇത്തരം സൂക്ഷ്മ ശബ്ദതരംഗങ്ങളുടെ ദോലനത്തിന് ശ്രുതി ചേർക്കുന്നു. ബോധത്തിന്റെ ഉദ്ഭവം തന്നെ ശബ്ദമാണ്. തന്ത്രത്തിൽ ആദ്യം ഉണ്ടായത് 'ഓം എന്ന ശബ്ദമായി കണക്കാക്കുന്നു. പരമമായ തലത്തില്‍ ഇത് ‘പരാ’ എന്നറിയപ്പെടുന്നു. നിരന്തരമായ പരിശീലനം കൊണ്ട് പരാ തലത്തിൽ ഉള്ള ശബ്ദം നമുക്ക്   കേള്‍ക്കാന്‍   സാധിയ്ക്കും. ഇതാണ് ശബ്ദബ്രഹ്മൻ പരമമായ ശബ്ദം. വ്യത്യസ്തമായ ഒരു തലത്തിൽ മാത്രം ശ്രവ്യമായ ഒരു നാദം.

സാധാരണ കേൾക്കാൻ കഴിയുന്ന നാദത്തിനേക്കാൾ സാധാരണ നിലയിൽ ഓരോ സാധകനും വിവിധ  തരത്തിലുള്ള ശബ്ദങ്ങള്‍ ആണ് കേള്‍ക്കുക. കേള്‍ക്കാന്‍   സാധ്യമല്ലാത്ത  സൂക്ഷ്മമായ നാദങ്ങൾ ഉണ്ട്.  

ശ്ലോകം  39 (ധാരണ 16 )

 (പ്രണവ ധാരണ) 

 പ്രാണവാദിസമുച്ചാരാത് പ്ലുതാന്തേ  ശൂന്യഭാവനാത് //     

ശൂന്യയാ പരയാ ശക്ത്യാ ശൂന്യതാമതി ഭൈരവി // 39 //  

തർജ്ജമ 

ഓ,ഭൈരവീ ആരാണോ ക്രമത്തിൽ ഇടവേളയിൽ ശൂന്യതയിൽ    ശ്രദ്ധ കേന്ദ്രീകരിച്ച് ക്രമമായ ഇടവേളകളിൽ പ്രപഞ്ചത്തിലെ ആദ്യ ശബ്ദമായ ‘ഓം’ എന്ന പ്രണവമന്ത്രം സ്പഷ്ടമായി തെറ്റുകൂടാതെ ഉച്ചരിക്കുന്നത് അവർക്കു ശൂന്യത അനുഭവപ്പെടുകയും പരാശക്തി പ്രകടമാവുകയും ചെയ്യും. 

വ്യാഖ്യാനം 

പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായ ശബ്ദമാണ് ഓം. ഈ പ്രണവ മന്ത്രം പരാനാദമാണ്. പ്രപഞ്ചത്തിൽ സദാ മുഴങ്ങിക്കേൾക്കുന്ന പരമമായ ശബ്ദം. പ്രപഞ്ചത്തിന്റെ പ്രകടനമായ ആത്മൻ തന്നെയാണ് ഇത്. എല്ലാ മന്ത്രങ്ങളും ശബ്ദങ്ങളും അക്ഷരങ്ങളും ‘ഓം’ എന്ന മന്ത്രത്തിൽ അടങ്ങിയിരിയ്ക്കുന്നു എന്ന് സ്വാമി ശിവാനന്ദജി പറഞ്ഞിട്ടുണ്ട്. ജാഗ്രത്  സ്വപ്ന സുഷുപ്തിയിലും അല്ലെങ്കിൽ ബോധ ഉപബോധ അബോധ മനസ്ഥിതിയിലും ഓം അടങ്ങിയിരിക്കുന്നു.  വീണ്ടും വീണ്ടും ഉച്ചരിക്കുമ്പോൾ മാത്രമേ ഇത് അനുഭവപ്പെടുകയുള്ളൂ. ഓം തന്നെയാണ് ബ്രഹ്മൻ 

തന്ത്രത്തിലും വേദത്തിലും ഒരുപോലെ ഉപയോഗിക്കുന്ന മന്ത്രം. ഏതു മന്ത്രത്തിനും പകരം വെക്കാവുന്നതാണ് ഓം. ഒന്നുണ്ട്. ഉച്ചാരണം ശരിയായിരിക്കണം എങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. മന്ത്രത്തിന്റെ മൂന്നു ഭാഗങ്ങളിൽ  തുടക്കവും മദ്ധ്യഭാഗവും അവസാനവും ഒരേ കാലയളവിൽ ആയിരിക്കണം ഉച്ചരിക്കുന്നത്. ഓം അനാഹതമാണ്. ശൂന്യതയിൽ നിശ്ശബ്ദതയിൽ മുഴങ്ങിക്കേൾക്കാവുന്ന ശബ്ദം. ശൂന്യത കൊണ്ട് ഉദ്ദേശിക്കുന്നത് ബാഹ്യമായോ ആന്തരികമായോ ഒന്നിന്റെയും തുണയില്ലാത്ത എല്ലാ വസ്തുക്കളിൽ നിന്നും ചിന്തകളിൽ നിന്നും മുക്തമായത് എന്നര്‍ത്ഥം. ഇവിടെ പരാശക്ത്തിയുടെ ഊർജ്ജം മാത്രമേ ഉള്ളൂ .ശൂന്യത അനുഭവിക്കുക എന്നാൽ എല്ലാ ചിന്തകളില്‍ നിന്നും മുക്തമായി രണ്ടെന്നില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുക എന്നാണ് അല്ലെങ്കില്‍ ഭൈരവത്വം അനുഭവിക്കുക എന്നത് തന്നെ..  

ശ്ലോകം 40 (ധാരണ 17)

ഓം മാത്രയിൽ ധാരണ

യസ്യ കസ്യാപി വർണസ്യ പൂർവാന്താവനുഭാവയേത് //  ശൂന്യായ ശൂന്യഭൂതോസൗ ശൂന്യാകാര പുമാൻ ഭവേത് //40 //

തർജ്ജമ 

ആരാണോ പ്രണവത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള   മാത്രകളിലും അക്ഷരങ്ങളിലും  ശൂന്യരൂപത്തിൽ ധ്യാനനിരതനായിരിക്കുന്നത്, യഥാർത്ഥത്തിൽ ആ സാധകൻ ശൂന്യത്തിൽ ധ്യാനിക്കുമ്പോൾ ശൂന്യനായിത്തീരുന്നു.

വ്യാഖ്യാനം 

അ, ഉ, മ് എന്നീ മൂന്നു മാത്രകൾ അഥവാ അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന  സ്വപ്ന ജാഗര സുഷുപ്തി, ബോധ ഉപബോധ അബോധ അവസ്ഥകളുമായി  ബന്ധപ്പെട്ടു കിടക്കുന്നു. വായിൽക്കൂടി പുറപ്പെടുന്ന ആദ്യഅക്ഷരം '',  ജാഗ്രത്  അവസ്ഥയെ സൂചിപ്പിക്കുന്നു.  തൊണ്ടയിൽ നിന്നും മുകളിലേക്കും താഴേക്കും പ്രക്ഷേപിക്കുന്ന  '' സ്വപ്നാവസ്ഥയേയും  നെഞ്ചിന്റെ അടിഭാഗത്ത് നിന്നും പുറപ്പെടുന്ന 'മ്സുഷുപ്തിയെയെയും പ്രതിനിധാനം  ചെയ്യുന്നു. ഈ മൂന്നു മാത്രകളിലും വേറെ വേറെയായി ശ്രദ്ധ കേന്ദ്രീകരിച്ചാൽ ബോധം ത്രിമാനതലത്തിൽ  ഉണരുകയും നാലാമതായൊരു തലം 'തുരീയത്തിലേക്ക്,  നയിക്കുകയും ചെയ്യുന്നു.  ഈ മൂന്നു മാത്രകളും ചേർന്ന്  എല്ലാ ബോധമണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നു. മാണ്ഡുക്യോപനിഷത്തിന്റെ പ്രമേയം ഇതുതന്നെയാണ്.

  'ഓം' ൽ അടങ്ങിയിരിക്കുന്ന 3  മാത്രകളും പ്രകൃതിയുടെ മൂന്നു ഗുണങ്ങൾ നെഞ്ചിന്റെ അടിയില്‍ ഉൾക്കൊള്ളുന്നതാണ്‌. രാജോ ഗുണം  'അ'  യിൽതമോ ഗുണം 'ഉ' യിൽ ''  യും 'യും ചേർന്ന് ഉണ്ടാകുന്ന കമ്പനം മൂന്നാമത്തെ മാത്ര 'മ്'--യിൽ അനക്കമില്ലാതെ പരിശുദ്ധ ബോധമായ 'ആത്മൻ' അല്ലെങ്കിൽ 'ബ്രഹ്മൻ'  ആയി മാറുന്നു. തലച്ചോറിലെ ഏറ്റവും ശൂന്യതയുള്ള തലമായ ബ്രഹ്മരന്ധ്രത്തിൽ ധ്യാനിച്ച് ഓം വേണ്ടപോലെ ഉച്ചരിച്ചാൽ യോഗി സ്വന്തം ശരീരബോധത്തിൽ നിന്നും ആത്മബോധത്തിൽ നിന്നും മുക്തനാകും.   

ശ്ലോകം 41 (ധാരണ 18  )

നാദ ധാരണ

തന്ത്രാദിവാദ്യശബ്ദേശു ദീർഘേഷു ക്രമസംസ്ഥിതേ :  // 

അനന്യചേതാ:പ്രത്യന്തേ പർവ്യോമവപുർഭവേത് // 41 //   

തര്‍ജ്ജമ 

പരിപൂർണ്ണ ശ്രദ്ധയോടെ  കമ്പികളുള്ളതോകാറ്റിൽ ഒഴുകുന്നതോതട്ടിയും മുട്ടിയും ഉണ്ടാകുന്നതോ ആയ വിവിധതരം  സംഗീത ഉപകരണങ്ങളുടെ ധ്വനിയിൽ കുറെ സമയം മുഴുകുമ്പോൾ അവസാനം ഭൈരവന്റെ സാന്നിദ്ധ്യം അനുഭവപ്പെടുകയും യോഗി ആ ബോധത്തിൽ ലയിച്ചുചേരുകയും ചെയ്യും.

വ്യാഖ്യാനം 

സംഗീതധ്വനി നിന്നുപോയാലും യോഗിയുടെ മനസ്സിൽ അതിന്റെ അലകൾ തങ്ങിനിൽക്കും. അതിന്‍റെ പ്രതിധ്വനിയില്‍ യോഗി മുഴുകുകയും കുണ്ഡലിനി ഉയരുകയും ചെയ്യുമ്പോൾ ബോധം സൂക്ഷ്മതലത്തിൽ എത്തുകയും പ്രത്യധ്വനിയിൽ അലിഞ്ഞു ഭൈരവലഭ്യം ഉണ്ടാകുകയും ചെയ്യുന്നു.സാധാരണ ഓടക്കുഴൽമണിശംഖ്ചെണ്ട എന്നിവയുടെ നാദങ്ങളിൽ മുഴുകുമ്പോൾ ആണ് ബോധം വേഗം ഉണരുന്നത്. 

ഓരോ വ്യക്തിക്കും ഓരോ തലത്തിലാണ് നാദത്തിന്റെ അനുഭവം ഉണ്ടാകുന്നത്. ചിലർക്ക് നാദത്തിന്റെ കൂടെ നിറവും പ്രകാശവും രൂപവും അനുഭവപ്പെടുന്നു. ശ്രദ്ധ ഗാഢമാകുമ്പോൾ മനസ്സ് പ്രകാശവേഗത്തിൽ ശൂന്യാകാശത്തിലേക്കു കുതിയ്ക്കുന്നു. വേർപിരിഞ്ഞു പോന്ന സ്ഥലത്തിലേക്കുള്ള പ്രയാണം പോലെ..   

ശ്ലോകം 42 (ധാരണ 19)

(ബീജ മന്ത്ര ധാരണ)

പിണ്ഡ മന്ത്രസ്യ സർവസ്യ ശൂലവര്ണക്രമേണ തു // അർഥേന്ദുബിന്ദുനാദാന്ത : ശൂന്യോച്ചാരാദ്‌ഭവേച്ഛിവ : //42 // 

തർജ്ജമ 

ക്രമാനുസരണം  ബീജമന്ത്രങ്ങൾ തുടർച്ചയായി ഉരുവിടുമ്പോൾ, (മ് അടക്കം) സൂക്ഷ്മതലത്തിൽ ബിന്ദുവിൽ  നിന്നും തുടങ്ങി  അർദ്ധചന്ദ്രനാദാന്ത തലങ്ങളിലും അക്ഷരങ്ങൾക്ക് സ്പന്ദനം സംഭവിക്കുകയും (വൈബ്രേഷൻ) ശൂന്യ അല്ലെങ്കിൽ ഉന്മനയിൽ അവസാനിയ്ക്കുമ്പോൾ  യോഗിക്ക് യഥാർത്ഥത്തിൽ 'ശിവത്വം' അനുഭവപ്പെടുകയും ചെയ്യൂന്നു.. 

പിണ്ഡമന്ത്രമായ  പ്രണവം അഥവാ 'ഓംതുടർച്ചയായി ഉച്ചരിക്കുമ്പോൾ  പടിപടിയായി പ്രാണശക്തി ദ്വാദശാന്തത്തിൽ എത്തിച്ചേരുന്നു. നാഭിയിൽമദ്ധ്യത്തിൽവായിൽക്കൂടി വരുന്ന  മ്  എന്നീ അക്ഷരങ്ങൾ ഒന്നായിച്ചേരുന്നു. ഓരോന്നിനും ഉച്ചാരണത്തിനു ഓരോ മാത്ര വീതം എടുക്കുന്നു. ബിന്ദു മുതൽ സമാനവരെ അർദ്ധമാത്രയാണ് എടുക്കുന്ന സമയം. അവസാനത്തെ തലം  ഉന്മനയിൽ സമയത്തിനു കണക്കില്ല. 

   ''കാരത്തിൽ അവസാനിക്കുന്ന  സംസ്കൃത അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ബീജ മന്ത്രങ്ങളാണ്. ഓംഐംഹ്രീം,  ശ്റീംഹ്രീംക്ലിംവംലംഹാംക്ഷം   ബീജമന്ത്രങ്ങൾ ഊർജ്ജസംഭരണ കേന്ദ്രങ്ങളാണ്. തുടർച്ചയായി ബീജമന്ത്രങ്ങളിൽ ധ്യാനിച്ചാൽ ശൂന്യത്തിനെ അനുഭവിക്കാം ഓരോ അക്ഷരങ്ങളുടെയും സ്പന്ദനത്തിന്റെ തരംഗങ്ങൾ അറിഞ്ഞാൽ മന്ത്രങ്ങൾ ആവർത്തിക്കുമ്പോൾ സ്പന്ദനങ്ങൾ വളരെ സൂക്ഷ്മമാവുകയും ബോധം അന്തരീക്ഷത്തിലെ  ആ ശബ്ദവുമായി താദാത്മ്യം പ്രാപിക്കുകയുംചെയ്യുന്നു. ബോധവും പ്രപഞ്ചത്തിലെ ശബ്ദവുമായി ചേരുമ്പോൾ ശൂന്യം അനുഭവപ്പെടുന്നു. ഈ ശബ്ദ തരംഗങ്ങള്‍ പ്രപഞ്ചത്തില്‍ പരാവാക് തലത്തില്‍ തുടര്‍ച്ചയായ പരിശീലനം കൊണ്ട് മനസ്സ് അതിവേഗം ശൂന്യമായി പരമമായതില്‍ ലയിക്കുന്നു. .

43 ശ്ലോകം 43  

 (ദിശകളിലേക്കുള്ള ധാരണ)

നിജദേഹേ സർവ്വദിക്കം യുഗപദ്ഭാവയേദ്‌വിയത് // നിർവികല്പമനാസ്തസ്യ വിയത്സർവ്വ പ്രവർത്തതേ //43 // 

  തർജ്ജമ 

സ്വന്തം ശരീരത്തിൽഎല്ലാ ചിന്തകളിൽ നിന്നും  മുക്തമായ മനസ്സ് കൊണ്ട് ശൂന്യതയിൽ  എല്ലാ ദിശകളിലും ഒരേ സമയത്തു ധ്യാനിക്കുമ്പോൾ ചുറ്റും ശൂന്യമായ ബോധമണ്ഡലത്തിൽ   അലിഞ്ഞു ചേര്‍ന്ന് പരമമായതില്‍ ലയിക്കുന്നു.

വ്യാഖ്യാനം 

മനസ്സിനെ ഏകാഗ്രമാക്കുകയും ശൂന്യത്തില്‍ എല്ലാ ഭാഗങ്ങളിലും ഒരേ സമയത്തു ധ്യാനിക്കുകയും വേണം. എങ്കിൽ യോഗി ഒരു വേർതിരിവു മില്ലാത്ത ശൂന്യാതി ശൂന്യതലത്തിൽ ലയിച്ചു ചേരും.

ശൂന്യാകാശത്തില്‍ എത്തുമ്പോൾ ദിശാബോധം നഷ്ടപ്പെടാൻ  സാദ്ധ്യതയുണ്ട്. ഒരു ബഹിരാകാശ സഞ്ചാരിക്ക് അതിനാല്‍ നല്ല ദിശാബോധം വേണം. ഇവിടെ യാത്ര ആന്തരികമാണ്‌. ധാരണ തുടങ്ങും മുൻപ്  ശരീരത്തിന്റെ ഉള്ളിലുള്ള എല്ലാ ദിശകളെക്കുറിച്ചും അറിഞ്ഞിരിക്കണം. മനസ്സും ശരീരവും വേര്‍പെട്ട് ചിന്താശൂന്യമാകുമ്പോള്‍ ശരീരബോധം നഷ്ടപ്പെടുകയും പ്രപഞ്ചബോധത്തിൽ ലയിക്കുകയും ചെയ്യുന്നു.     

ശ്ലോകം 44 (ധാരണ 21 )

സുഷുമ്നയും ദഹരാകാശ ധാരണയും 

പൃഷ്ഠശൂന്യം മൂലശൂന്യം യുഗപദ്ഭാവയേച്ഛ യ : // ശരീരനിരപേക്ഷിണ്യാ ശക്ത്യാ ശൂന്യമനാ  ഭവേത് // 44 // 

തർജ്ജമ 

ആരാണോ നട്ടെല്ലിന്റെ ശൂന്യമായ മുകൾ ഭാഗത്തും    അടിഭാഗത്തും   ശരീരത്തിൽ നിന്നും മുക്തമായ  ഊർജ്ജത്തിന്റെ സഹായത്തോടെ ധ്യാനിക്കുന്നത് അയാളുടെ  മനസ്സ്  മറ്റു ചിന്തകളിൽ നിന്നും മുക്തമായി  ശൂന്യമായിത്തീരുന്നു.    

വ്യാഖ്യാനം 

പൃഷ്ഠ ശൂന്യം കൊണ്ട് എന്നതുകൊണ്ട് മുകളിലുള്ള ശൂന്യത എന്നാണ് വിവക്ഷിക്കുന്നത്. ശരീരപേക്ഷിണ്യ ശക്ത്യാ എന്ന് വെച്ചാൽ പ്രാണശക്തിയുടെ സഹായത്തോടെ എന്നർത്ഥം.

ഭൗതിക ശരീരം  നിർമ്മിച്ചിരിക്കുന്നത് സർവ ബോധങ്ങളുടെയും സത്തയായ, അഞ്ച് തത്വങ്ങള്‍-- രക്തംമാംസംഎല്ല്മജ്ജ എന്നിവ കൊണ്ടാണ്. പ്രാണശരീരം ഭൗതിക ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എങ്കിലും അതിൽ നിന്നും മുക്തമാണ്. പ്രാണശരീരം പ്രാണൻ കൊണ്ടും ഭൗതികശരീരം അന്നമയകോശങ്ങൾ കൊണ്ടും ഉണ്ടാക്കിയതാണ്. അനന്തമായ കോശം എന്ന് വെച്ചാൽ ഭക്ഷണം തന്നെ. 

സുഷുമ്നയിലും ഭൗതിക ശരീരത്തിന്റെ സത്തായ അതിന്റെ അടിഭാഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പ്രാണമയ കോശത്തിൽ അലയടിക്കുന്ന ഊർജ്ജത്തിന്റെ  സഹായത്തോടെ  മനസ്സിന്റെ ശൂന്യത ശരീരബോധം ഇല്ലാതായതായി  അനുഭവപ്പെടുന്നു .    

 ശ്ലോകത്തില്‍ പറയുന്ന രണ്ട് ആകാശ ധാരണകളില്‍, സുഷുമ്നയുടെ അടിഭാഗത്തെ ശൂന്യതയെ ദഹരാകാശം എന്നു പറയുന്നു. നാഭിയുടെയുംപെരിനിയത്തിന്റെ ഇടക്കാണ് ഈ ഭാഗം. മനസ്സിന്റെ ആഴത്തിലുള്ള തലവും, ചക്രങ്ങളും, തത്വങ്ങളും മൂലരൂപത്തിന്റെ ചിഹ്നങ്ങളും പ്രകടമാകുന്നത് ഇവിടെയാണ്. ഈ രണ്ടു ഭാഗങ്ങളും ധാരണയുടെ ഏറ്റവും ശക്തമായ സ്ഥാനങ്ങളാണ്. ഇവിടെ പരാശക്തി വ്യാപിച്ചുകിടക്കുന്നു. ഇവിടെ മാറി മാറി ധ്യാനിക്കുമ്പോൾ മനസ്സ് ചിന്തകളിൽ നിന്നും മുക്തമാവുകയും ശൂന്യമായിത്തീരുകയും ചെയ്യുന്നു

ശ്ലോകം 45 (ധാരണ 22)

സുഷുമ്ന,  ദഹരാകാശ, ഹൃദയാകാശ ധാരണകൾ  

പൃഷ്ഠശൂന്യം മൂലശൂന്യം ഹൃത്ശൂന്യം ഭാവയേത്സ്ഥിരം //  യുഗപൻനിർവികല്പത്വാൻനിർവികൽപോദയസ്തത //45 // 

തർജ്ജമ 

സുഷുമ്നയുടെ പിന്നിലള്ള ശൂന്യതയിലുംഅടിഭാഗത്തുംഹൃദയത്തിന്റെ ശൂന്യതയിലും ഒരേ സമയത്ത് ധ്യാനിക്കുമ്പോൾ മനസ്സിൽ നിന്നും ചിന്തകൾ ഒഴിവാകുകയും നിർവികല്പസ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യുന്നു.  

വ്യാഖ്യാനം 

ഈ ശ്ലോകത്തിൽ നേരത്തെ പറഞ്ഞ രണ്ടു ധാരണകൾ കൂടാതെ ഹൃദയാകാശ ധാരണയുടെ പ്രാധാന്യം കൂടി സൂചിപ്പിക്കുന്നു. ഹദയത്തിലെ ശൂന്യത എന്ന് സൂചിപ്പിക്കുന്നത് ഹൃദയാകാശത്തിനെയാണ്.  ശ്വാസകോശത്തിന്റെയുംഹൃദയത്തിന്റെയും ഭൗതീക അവയവങ്ങളുടെ  സ്പന്ദനങ്ങൾ വ്യാപിക്കുന്ന ഹൃദയാകാശത്തിൽ മാനസികവുംവൈകാരികവുമായ സ്പന്ദനങ്ങളും അലയടിക്കുന്നു. വളരെയധികം ആഴവും ശക്തവുമായ ഈ തലത്തിൽ വികാരങ്ങൾ നേരിട്ട് പ്രാണനും  ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹൃദയാകാശത്തിൽ ബോധം കേന്ദ്രീകരിക്കുമ്പോൾ ഇതിൽ ഉണ്ടാകുന്ന ഊർജ്ജം മൂലം ധാരണ പെട്ടെന്ന് തന്നെ ഉണ്ടാകുന്നു. സുഷുമ്നക്കകത്തെ ആകാശത്തിലും ദഹരാകാശത്തിലുംഹൃദയാകാശത്തിലും ഒരേ സമയം ധ്യാനിക്കണം. ചക്രങ്ങളുടെ കമ്പനത്തില്‍ മനസ്സ് താദാതമ്യം  പ്രാപിക്കുമ്പോള്‍ ചിന്തകള്‍ ഇല്ലാതായി ശരീരബോധം  നഷ്ടപ്പെടുന്നു. ക്രിയായോഗത്തിലും കുണ്ഡലിനി യോഗയിലും ഇതെപോലെത്തന്നെയാണ്.   

 ശ്ലോകം 46  (ധാരണ 23 )

തനുദേശേ ശൂന്യതെയ്‌വ ക്ഷണമാത്രം വിഭാവയേത് //       നിർവികല്പം നിർവികൽപോ നിർവികല്പ സ്വരൂപഭാക് // 46 // 

തർജ്ജമ 

യോഗി സ്വശരീരം ശൂന്യതലമാണെന്ന് കരുതി മനസ്സ് ചിന്താമുക്തമാക്കി ഒരു നിമിഷത്തേക്കെങ്കിലും അതിൽ ധ്യാനിച്ചാൽ  എല്ലാ ചിന്തകളിൽ നിന്നും മുക്തനാവുകയും ഭൈരവന്റെ തലത്തിൽ എത്തിച്ചേരുകയും ചെയ്യും.

വ്യാഖ്യാനം 

ഈ ശ്ലോകത്തിൽ യോഗിയുടെ 3  അവസ്ഥകൾ  ചൂണ്ടിക്കാട്ടുന്നു.

ആദ്യം യോഗി യോഗി സ്വന്തം ശരീരത്തിൽ ധ്യാനിക്കുമ്പോൾ മനസ്സ് ചിന്തകളിൽ നിന്നും മുക്തമാക്കുന്നു. രണ്ടാമതായി പരിശീലനം കൊണ്ട് നിർവികല്പഭാവം കൈവരിക്കുന്നു. ഇത് സാദ്ധ്യമായാൽ ഭൈരവ ഭാവം കൈവരും. 

ഈ ശ്ലോകത്തിൽ അന്തരാകാശ ധാരണ പരിശീലിക്കുന്നതിനെപ്പറ്റി പറയുന്നു. ആന്തരിക ശൂന്യസ്ഥലത്തിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശൂന്യമായി സങ്കല്പിച്ചുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. ആദ്യഘട്ടത്തിൽ ഇത് പ്രയാസം തോന്നിക്കുമെങ്കിലും പരിശീലനം കൊണ്ട് ശരീരം വസ്തു ആണെന്ന ബോധം ഇല്ലാതാകും. ശരീരവും മനസ്സും വേറെ അല്ല എന്ന ബോധം ഉണ്ടാകും. ഏതൊരുവസ്തുവിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സ്  ഒരു നിമിഷ നേരത്തേക്കെങ്കിലും ആ  രൂപം കൈക്കൊള്ളുന്നു. ഭൗതിക  ശരീരത്തിൽ ശ്രദ്ധിക്കുമ്പോൾ മനസ്സ് ആ രുപത്തിൽ ആയിത്തീരുന്നു. ശരീരത്തിനെ ശൂന്യതലമായി കാണുമ്പോൾ മനസ്സും ശൂന്യമായിത്തീരുന്നു. അപ്പോൾ ചിന്തകൾ ഇല്ലാതാവുകയും തലത്തിൽ എത്തുകയും ചെയ്യുന്നു. 

ശ്ലോകം 47 (ധാരണ 24 )

(അന്തരാകാശ ധാരണ –തുടര്‍ച്ച )

സർവം ദേഹഗതം ദ്രവ്യം വിയദ്വ്യാപ്തം മൃഗേക്ഷണേ //   വിഭാവയേത്തതസ്തസ്യ ഭാവനാ സാ സ്ഥിരാ ഭവേത് //47 // 

തർജ്ജമ 

ചെറുമാൻ കണ്ണുള്ളവളേ,  ശൂന്യത വ്യാപിച്ചു കിടക്കുന്ന ശരീരത്തിലെ  എല്ലാ അംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അതുകൊണ്ട് ചിന്തകൾ ദൃഢമായിത്തീരുകയും ബോധത്തിന്റെ പ്രകാശം ലഭിയ്ക്കുകയും ചെയ്യും.        

വ്യാഖ്യാനം 

ഈ ധ്യാനം 'ശാക്തോപായത്തിലാണ് ഉള്ളത്. അന്തരാകാശ ധാരണ എങ്ങിനെ ചെയ്യണമെന്ന് ഈ ശ്ലോകത്തിൽ [പറയുന്നു.  ഭൗതിക വസ്തുവായ ശരീരത്തിനെ ശൂന്യമായി കാണുക അത്ര എളുപ്പമല്ല. ഓരോരോ ഭാഗങ്ങളെ വേറെ വേറെയായി കണ്ട്  അവസാനം ആകെ ശരീരത്തെ  ശൂന്യമായി കാണണം. ചിന്തകൾ സുസ്ഥിരമാകുമ്പോൽ   മനസ്സ്  ഏകാഗ്രമാകുകയും ശൂന്യഭാവം അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിനെ നിലനിർത്തുന്ന മറ്റു ഘടകങ്ങളിൽ  (രക്തംമജ്ജമാംസം, എല്ല്) ശ്രദ്ധകൊടുത്തും ശൂന്യതാനുഭവം ഉണ്ടാക്കിയെടുക്കാം. അങ്ങിനെ ധാരണ പരിശീലിച്ചു മനസ്സിനെ ഏകാഗ്രമാക്കുകയും ചെയ്യാം. 

 ശ്ലോകം 48  

അന്തരാകാശ ധാരണ (തുടർച്ച)

 ദേഹാന്തരേ ത്വഗ്‌വിഭാഗം ഭിത്തിഭൂതം വിചിന്തയേത് //    ന കിഞ്ചിദന്തരേ തസ്യ ധ്യായൻ  ന ധ്യേയഭാഗ്‌ ഭവേത് //48// 

തർജ്ജമ 

ഉള്ളിൽ ഒന്നും ഇല്ലാത്ത ശരീരത്തിന്റെ ഒരു ഭിത്തിയായോ വേർതിരിക്കുന്ന ഒന്നായോ കണ്ടു ത്വക്കിൽ ഏകാഗ്രത ഉണ്ടാക്കണം. അങ്ങിനെ ധ്യാനിക്കുമ്പോൾ യോഗിക്ക് ശൂന്യതാവസ്ഥ അനുഭവപ്പെടുകയും എല്ലാത്തിനെയും ധ്യാനിക്കാൻ സാദ്ധ്യമാവുകയും ചെയ്യുന്നു. 

വ്യാഖ്യാനം 

ഓരോ മനുഷ്യനെയും തിരിച്ചറിയുന്നത് ശരീരം കൊണ്ടാണ്. യോഗിക്ക് ശരീരബോധം ഇല്ലാതാകുമ്പോൾ സർവ്വവ്യാപിയായ ബോധതലത്തിൽ എത്തിച്ചേരുന്നു. പ്രപഞ്ച ബോധം ഉണ്ടാകുന്നു.  ധ്യാനിക്കുമ്പോൾ വ്യക്തി, വസ്തു എന്നതൊന്നും അയാൾക്ക് ബാധകമാകുന്നില്ല. ആരെയാണ് ആരാധിക്കേണ്ടത്ആരെയാണ് പ്രീതിപ്പെടുത്തേണ്ടത് എന്നത് ഇല്ലാതാകുന്നു. 

ഒരു വീടിന്റെ ഉള്ളിലെ ചുമരുകളാണ് മുറികൾക്ക് ആകൃതി കൊടുക്കുന്നത്. ചുമരുകൾ ഇല്ലെങ്കിൽ അകത്തേയും പുറത്തെയും സ്പേസ് ഒന്നുതന്നെയാകുന്നു. 

 ശ്ലോകം 49 ( ധാരണ 26) 

ഹൃദയതലത്തിൽ മന്ത്രത്തിന്റെ ധാരണ 

ഹൃദ്യാകാശേ നിലീനാക്ഷചേത : പദ്മാസമ്പുടമദ്ധ്യഗ // അനന്യചേതാ സുഭഗേ പരം സൗഭാഗ്യമാപ്നുയാത് // 49 //

തർജ്ജമ  

ആരുടെ മനസ്സാണോ മറ്റിന്ദ്രിയങ്ങളുടെ കൂടെ ഹൃദയത്തിന്റെ അന്തര്ഭാഗത്തു കടന്ന് ഹൃദയകമലത്തിന്റെ നടുവിൽ അലിഞ്ഞു ചേരുകയും ബോധമണ്ഡലത്തിൽ നിന്നും മുക്തമാകുകയും ചെയ്യുന്നത് ആ ആൾക്ക് പരമോന്നത ഭാഗ്യം ലഭിയ്ക്കും.

 വ്യാഖ്യാനം 

ഇവിടെ ഹൃദയം എന്ന് പറയുന്നത് ഭൗതികമായ ഹൃദയമല്ല. പദാർത്ഥ കണികകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതായി കരുതുന്ന അതീന്ദ്രിയ വസ്തുവാണ്‌ താമരപ്പൂപോലുള്ള ഹൃദയം. രണ്ടു അർദ്ധഗോളങ്ങൾ രണ്ടു തട്ടുകളിൽ ഒന്നായിത്തന്നെ കാണപ്പെടുന്ന ഹൃദയ കമലത്തിന്റെ മദ്ധ്യഭാഗമാണ്  മനുഷ്യന്റെ ആന്തരികതലത്തിലെ കേന്ദ്രബിന്ദു. മുകൾ ഭാഗത്തിനെ 'പ്രമാണ'' എന്നും താഴെ ഉള്ളതിനെ പ്രമേയഎന്നും പറയുന്നു. മദ്ധ്യഭാഗം പ്രമാതാ അല്ലെങ്കിൽ സർവജ്ഞൻ അഥവാ ജീവാത്മാവ്. ഇവിടെ സൂചിപ്പിക്കുന്ന സൗഭാഗ്യം തന്നെയാണ് പ്രപഞ്ച ബോധത്തിന്റെ അധിപൻ അല്ലെങ്കിൽ പരമാത്മാവ്. 

ശ്ലോകം 50 (ധാരണ 27)

ദ്വാദശാന്തത്തില്‍ ധാരണ

 സർവതഃ സ്വശരീരസ്യദ്വാദശാന്തേ മനോലയാത് //    ദൃഢബുദ്ധേർദൃഢീഭൂതം  തത്വ ലക്ഷ്യം  പ്രവർത്തതേ // 50  //   

 തർജ്ജമ 

   സ്ഥിരബോധത്തോടെയും പരിശീലനത്തോടെയും മനസ്സ്    ഏകാഗ്രമാക്കി  ദ്വാദശാന്തത്തിൽ ലയിക്കുമ്പോൾ ഒരു യോഗിയുടെ  ശരീരത്തിന്റെ സർവഭാഗത്തേക്കും പരമമായ ബോധം വ്യാപിക്കുകയും യഥാർത്ഥ സത്യം അനുഭവപ്പെടുകയും ചെയ്യുന്നു.

വ്യാഖ്യാനം 

ഇവിടെ ദ്വാദശാന്തം എന്നുദ്ദേശിക്കുന്നത് ഹൃദയ ചക്രത്തിനെയാണ്. സ്ഥിരബോധത്തോടെയുള്ള പരിശീലനം കൊണ്ട് മനസ്സ് മറ്റു ചിന്തകളിൽ നിന്നും മുക്തമായി ഏകാഗ്രമാകുകയും  ആത്മബോധം കുടികൊള്ളുന്ന ഹൃദയത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്യുമ്പോൾ ബോധം കൂടുതൽ പ്രഭാവിതമാകുകയും യഥാർത്ഥ ആത്മീയ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ആത്മബോധവും ഊർജ്ജവും നീണ്ട ഇടവേളക്കു ശേഷം  ആദ്യമായി കൂടിച്ചേരുന്ന സ്ഥാനമാണ് ഇത്. അവിടെനിന്നും രണ്ടും കൂടിച്ചേർന്ന് ആനന്ദ ലഹരിയോടെ അവബോധത്തിന്റെ സുസ്ഥിരമായ പ്രവാഹമായി ഉയര്‍ന്ന് ശരീരം മുഴുവൻ വ്യാപിയ്ക്കുന്നു. അവസാനം സഹസ്രാരപദ്മത്തിൽശിവലോകത്തിൽ വിലയം ചെയ്യുന്നു.

ശ്ലോകം 51 (ധാരണ 28 )

ദ്വാദശാന്തത്തിൽ ധാരണയുടെ ഫലം

യഥാ തഥാ യത്ര തത്ര  ദ്വാദശാന്തേ മനഃക്ഷിപേത്//                                                                                                 പ്രതിക്ഷണം ക്ഷീണവൃത്തേവൈലക്ഷണ്യം ദിനൈർഭവേത് // 

തർജ്ജമ 

  മനസ്സിനെ വീണ്ടും വീണ്ടും  ദ്വാദശാന്തത്തിലേക്ക് എങ്ങിനെയെങ്കിലും എവിടെയെങ്കിലും പിടിച്ചു കൊണ്ടുവന്ന് ഉറപ്പിക്കാന്‍ സാദ്ധ്യമാകുമ്പോള്‍   മനസ്സിന്റെ ഇളക്കം ദൈനം ദിനം കുറഞ്ഞു വരികയും അധികം താമസിയാതെ സാധകന്‍റെ മനസ്സ്  ഓരോ നിമിഷവും അനന്യ സാധാരണമായിത്തീരുകയും ചെയ്യും.

വ്യാഖ്യാനം 

ഭൈരവന്റെ അനിതരസാധാരണമായ അവാച്യമായ (അവർണ്ണനീയമായ) അവസ്ഥയാണ് ഇവിടെ പറയുന്നത്. മനസ്സിനെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സ് ഒട്ടുമിക്കപ്പോഴും മൂഢവും ചിന്നിച്ചിതറിയുമായ അവസ്ഥയിലാണ്. എന്നാൽ പൊള്ളയായ ഹൃദയത്തിന്റെ ദ്വാദശാന്തം വളരെ പ്രകാശമയമായതിനാൽ അവിടെ എത്തിച്ചേരുന്ന മനസ്സിനെ ആകര്ഷിച്ച് നിയന്ത്രണത്തിലാക്കുന്നു. ഏകാഗ്രമാക്കുന്നു. 

'തന്ത്രംഎന്ന വാക്കിന് മനസ്സിനെ വിശാലമാക്കുക അല്ലെങ്കിൽ വികസിപ്പിക്കുക എന്ന അർത്ഥം ഉണ്ട്. മൂലശബ്ദം 'തനോതിഎന്നാൽ വ്യാപിപ്പിക്കുകവികസിപ്പിക്കുക എന്നാണ്.  'ത്രയാതിഎന്ന മൂലശബ്ദത്തിനു മോചിപ്പിക്കുക എന്നാണ്‌  അർത്ഥം. സ്വതന്ത്രമായ മനസ്സ് ഭൗതിക വസ്തുക്കളിൽ നിന്നും മുക്തമായി ആത്മീയ തലത്തിൽ എത്തിച്ചേരുമ്പോള്‍ സാധകനെ മായയായതും ക്ഷണികവുമായ ലോകത്തിന്റെ പ്രകൃതത്തെക്കുറിച്ചുള്ള അറിവും അതിൽ തന്റെ പങ്കും മനസ്സിലാക്കാൻ പ്രാപ്തമാക്കുന്നു  .   

ഈ ശ്ലോകത്തിൽ എങ്ങനെയെന്നില്ല, എവിടെയെന്നില്ല സാധ്യമാകുന്ന പോലെ ധാരണ വീണ്ടും വീണ്ടും ചെയ്യണം എന്ന ഉപദേശമാണ് നൽകുന്നത്. രാത്രിയോ പകലോ ആയിക്കൊള്ളട്ടെഎവിടെ വെച്ചും ആകട്ടെ ( വീട്ടിലോഏകാന്തതയിലോആൾക്കൂട്ടത്തിലോ) ഏതു സ്ഥിതിയിൽ ഉള്ളവരായാലും (ചെറുപ്പമോപ്രായം കൂടുതലോഅസുഖമുള്ള ആളായാലുംസന്തോഷവാനായാലുംദുഖിതനായാലും) ബോധം ( ശ്രദ്ധ) ദ്വാദശാന്തത്തിൽ കേന്ദ്രീകരിക്കണം .

  ശ്ലോകം 52  (ധാരണ 29)

ധാരണ കാലാഗ്നിയിൽ 

കാലാഗ്നീനാ കാലപദാദുത്‍ഥിതേന സ്വകം പുരം //          പ്ലൂഷ്ടം വിചിന്തയേദന്തേ ശാന്താഭാസസ്തദാ ഭവേത് // 52 //  

തർജ്ജമ 

കാലഗതിക്കനുസരിച്ച് തന്റെ ശരീരം കാലാഗ്നിക്കു ഇരയായി എന്ന് ചിന്തിക്കുക. അങ്ങിനെ  ചിന്തിക്കു മ്പോൾ ഒടുവിൽ  മനസ്സിന് ശാന്തി കിട്ടും.

വ്യാഖ്യാനം.

പ്രപഞ്ചവിനാശകനായ ശിവന്റെ പ്രകടഭാവമാണ് കാലാഗ്നി. കാലം അഥവാ സമയം സർവ നാശകാരിയാണ്. തീ തന്റെ സമീപത്തുള്ള സകലതിനെയും ദഹിപ്പിക്കുന്നപോലെ കാലം അതിന്‍റെ പ്രകടനങ്ങളെ നശിപ്പിക്കുന്നു. അഗ്നി അടുത്തു വരുന്നതിനെയൊക്കെ ദഹിപ്പിക്കും. പ്രപഞ്ചബോധമായ ശിവനെ അതിനാൽ മഹാകാലൻ എന്ന് വിളിക്കുന്നു.

ഈ ധാരണയില്‍ സാധകൻ തന്റെ ഉള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ശരീരത്തിന്‍റെ ഭൌതിക വസ്തുക്കളെല്ലാം കാലാഗ്നി രുദ്രൻ ദഹിപ്പിച്ചതായി സങ്കൽപ്പിക്കുന്നു. അതായത് പരിശീലനം കൊണ്ട് പരിമിതികളുള്ള  തന്റെ ശരീരത്തിന്റെ ഉള്ളിലെ എല്ലാ മാലിന്യങ്ങളും (പാപങ്ങൾ തുടങ്ങിയ) നശിപ്പിയ്ക്കുന്നു. ബാക്കി വരുന്ന ആത്മബോധം വളരെ ശാന്തസ്ഥിതിയിലായിരിയ്ക്കും. അങ്ങിനെ  മനസ്സിലെ മാലിന്യങ്ങൾ നീക്കി ശാന്തിയും സമാധാനവും സാധകന് നേടാനാകും.

ആധുനിക ശാസ്ത്രവുമായി വളരെയധികം അടുത്തുനില്‍ക്കുന്ന കാലത്തിനെക്കുറിച്ചുള്ള തന്ത്ര ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടാണ് ഇത്. സമയം എന്നത് വര്‍ത്തമാനകാലത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. ഇവിടെ, ഇപ്പോള്‍ എന്ന ഈ വര്‍ത്തമാന കാലം ചലിക്കുന്നതാണ്. വ്യക്തിയെ, അയാളുടെ നിലനില്‍പ്പിനെ ഇത് ബാധിയ്ക്കുന്നു.  ആത്മബോധം പൊള്ളയാണ്. നിത്യമാണ്. സദാ ചലിച്ചുകൊണ്ടിരിക്കുന്നതുമാണ്. സമയവും സ്ഥലവും അതിനെ പരിമിതപ്പെടുത്തുന്നില്ല.

സ്വാമി സത്യാനന്ദ സ്വാമി ഇങ്ങിനെ വ്യാഖ്യാനിക്കുന്നു.---

സമയവും സ്ഥലവും  തുല്യവും എതിർശക്തികളുമാണ്. സമയത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കു ആകുമ്പോൾ സ്ഥലത്തിന്റേതു എല്ലാദിക്കിലേക്കും വ്യാപിക്കുന്നതാണ്.  അവരുടെ ഗതി വിപരീത ദിശയിലേക്കാക്കിയാൽ പരസ്പരം അടുത്തു വരികയും ഒരു ബിന്ദുവിൽ വെച്ച് കൂട്ടി മുട്ടി പൊട്ടിത്തെറിക്കുകയും ചെയ്യും അതി ശക്തമായ ചൂട് തൽഫലമായി ഉണ്ടാവുകയും ലൗകികമായ മനസ്സിനെ ഇല്ലാതാക്കി അത്യസാധാരണമായ ബോധം ഉടലെടുക്കുകയും ചെയ്യും----.

കാലത്തിന്റെ അഗ്നി എന്നത് കൊണ്ട് ഇതുതന്നെയാണ്  സൂചിപ്പിക്കുന്നത്. സമയത്തിന്റെയും സ്ഥലത്തിന്റെയും ഗതി പിപരീത ദിശയിലേക്ക് ആകുമ്പോള്‍ ഒരേ സ്ഥാനത്തു രണ്ടും കൂടിച്ചേരാന്‍ വിപരീതവും തുല്യവുമായ ഈ രണ്ടു ശക്തികളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കണം.     

‘കാലപാദം’ എന്ന പദത്തിന് ഇവിടെ വലത്തെ കാൽവിരൽ എന്നർത്ഥം. ‘അന്തേ ശാന്ത ആഭാസ’ എന്നത് ശക്തമായ സ്ഫോടനത്തിനു ശേഷം ഉണ്ടാകുന്ന ശാന്തതയെ ആണ് സൂചിപ്പിക്കുന്നത്. തെല്ലും ഓളങ്ങളില്ലാത്ത ജലാശയത്തിന്റെ മുകൾ പരപ്പ് പോലെ ശാന്തമായത്. സ്ഫോടനത്തിനു ശേഷം ചിന്നിച്ചിതറാതെ  ഒന്നായി ഘനീഭവിച്ച്നില്‍ക്കുന്ന ബോധം. ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ പ്രജ്ഞാ ബോധം.

ശ്ലോകം 53 (ധാരണ 30)

കാലാഗ്നിയിൽ ധാരണ ചെയ്യന്നതിന്റെ ഫലം.

ഏവമേവ ജഗത്സർവം ദഗ്ദ്ധം ധ്യാത്വാ വികല്പത // അനന്യചേതസ് : പുംസഃ പൂംഭാവ : പരമോ ഭവേത് // 53 / 

തർജ്ജമ 

മനസ്സിനെ മറ്റൊരു ചിന്തയിലേക്കും വ്യാപാരിക്കാൻ അനുവദിക്കാതെ ലോകം മുഴുവൻ  കാലാഗ്നിയിൽ വെന്തതായി സാധകൻ ധ്യാനിക്കുമ്പോൾ അങ്ങിനെയുള്ള ആളിൽ  ഏറ്റവും പരമമായ മനുഷ്യത്വം അല്ലെങ്കിൽ ഈശ്വരത്വം  ഉണ്ടാകുന്നു.  

വ്യാഖ്യാനം 

കഴിഞ്ഞ ശ്ലോകത്തിൽ സ്വന്തം ശരീരം കാലാഗ്നിക്കു ഇരയാകുന്നതായാണ് സൂചിപ്പിച്ചത് എന്നാൽ ഈ  ശ്ലോകത്തിൽ ലോകം മുഴുവൻ അതിന്നിരയാകുന്ന കാര്യമാണ് പറയുന്നത്. സ്ഥിരതയുള്ള കാലത്തിന്മേല്‍ ബോധം ഉറപ്പിച്ചാല്‍ എല്ലാം കത്തിച്ചാമ്പലായി പ്രപഞ്ചത്തില്‍ ലയിച്ചുപോകുന്നത് കാണാം. മഹാപ്രളയത്തില്‍ പര്‍വതങ്ങളും ആകാശവും മറ്റു ചരാചരങ്ങളും പ്രപഞ്ചത്തില്‍, ശിവബോധത്തില്‍ ലയിച്ചു പോകുന്നു. ഈ ദൃശ്യം അര്‍ജുനന് മഹാവിഷ്ണു ഗീത ഉപദേശിക്കുന്ന സമയത്ത് കാണിച്ചു കൊടുക്കുന്നു. ഈ ധാരണ ഉറച്ച മനശക്തി ഉള്ളവര്‍ക്ക്, വീരന്മാര്‍ക്കുള്ളതാണെന്ന് എടുത്തു പറയുന്നുണ്ട്.  

ദേശകാലങ്ങള്‍ ഒന്നായിച്ചേര്ന്നു മുകളിലേക്ക് ഉയരുമ്പോള്‍ ശരീരം മാത്രമല്ല, മുഴുവന്‍ അസ്തിത്വവും അഗ്നിക്ക് ഇരയാകുന്നു. മനുഷ്യത്വം  ഉണ്ടാകുന്നതിനു മുൻപ് അയാൾ പശുവാണ്. ഇവിടെ മനുഷ്യന് ദൈവീകത കൈവരുകയാണ്. സാധകന് ധാരണ കൊണ്ട്  കൈവരുന്നത് മനുഷ്യന്റെ ഏറ്റവും ഉദാത്തമായ  ഭാവം, ഭൈരവത്വമാണ് വേദത്തിലും താന്ത്രിക തത്വജ്ഞാനത്തിലും പറയുന്ന  ത്രിത്വ’ ത്തിലാണ് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ) ഈ ധാരണ പിന്തുടരുന്നത്. പരമമായ ഒരേ സത്യത്തിന്റെ മുഖങ്ങൾ.

 ശ്ലോകം 54 (ധാരണ 31)

 (തത്വ ധാരണ)

സ്വദേഹേ ജഗതോ വാപി സൂക്ഷ്മ സൂക്ഷ്മ തരാണി ച // തത്വാനി യാനി നിലയം ധ്യാത്വാന്തേ  വ്യാജ്യതേ പരാ // 54 //  

  തർജ്ജമ  

യോഗി സ്വന്തം ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളിലും പ്രപഞ്ചത്തിലെ തത്വങ്ങളിലും  തന്മാത്രകളിലും  സൂക്ഷമത്തിൽ നിന്ന് അതി സൂക്ഷ്മത്തിലേക്കു ധ്യാനം ചെയ്‌താൽ നിലനിൽപ്പിന്റെ ഉത്ഭവത്തിലേക്ക് നയിക്കും. അവസാനം പരാവസ്ഥയിൽ എത്തിച്ചേരുകയും പരമമായ ശക്തിപരാദേവിയെ അറിയാൻ സാധിയ്ക്കുകയും ചെയ്യും.. 

വ്യാഖ്യാനം.

 ഈ ശ്ലോകം തത്വശുദ്ധിയെപ്പറ്റി പറയുന്നു. തന്ത്രാചരണത്തിലെ മൂലതത്വങ്ങളെ  അല്ലെങ്കിൽ തത്വങ്ങളെയും അതിന്റെ സൂക്ഷ്മ രൂപങ്ങളായ തന്മാത്രകളെക്കുറിച്ചും ധാരണ ചെയ്യുന്നതിനെപ്പറ്റി   പരാമർശിക്കുന്നു. ഈ ധാരണ പrരാദേവിയെക്കുറിച്ചുള്ള രഹസ്യം പ്രകടമാക്കുന്നു. സാധകന് തന്ത്രം അവകാശപ്പെടുന്നപോലെ ശക്തി അഥവാ ഊർജ്ജമാണ് ഈ ലോകത്തു നിറഞ്ഞു നിൽക്കുന്നത് എന്ന് ബോദ്ധ്യപ്പെടുന്നു. ശക്തിതന്റെ  ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തി എന്നീ മൂന്നു ശക്തികളാലാണ് സൃഷ്ടിയുടെ ചക്രങ്ങൾ ചലിപ്പിയ്ക്കുന്നത്.

  ഈ മൂന്നു ശക്തികളും സൃഷ്ടിയുടെ ആദ്യത്തിൽ  സത്വരജതമോഗുണങ്ങളായി മനുഷ്യ ശരീരത്തിന്റെ ഓരോ കോശങ്ങളിലും രൂപാന്തരപ്പെട്ടു കാണുന്നു. ഈ ഗുണങ്ങൾ പിന്നീട് ആത്മബോധമായി മാറുന്നു.  തത്വധാരണയിൽ മനസ്സിന്റെ നാല്  ഘടകങ്ങൾഅറിവിന്റെയുംപ്രവർത്തിയുടെയും അഞ്ചു ഇന്ദ്രിയങ്ങൾ വീതംഅഞ്ചു തന്മാത്രകൾഅഞ്ചു തത്വങ്ങൾ ---എന്നിവയിൽ ഓരോന്നിലും വേറെ വേറെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സൃഷ്ടിയുടെ ഉത്ഭവത്തിൽ എത്തിച്ചേരും. ഓരോഘടകങ്ങള്‍ തമ്മിലുള്ള ബന്ധം വിട്ടുപോയിരിക്കണം. അതിനായി ഓരോ ഘടകങ്ങളെയും വേറെ വേറെയായി ധ്യാനിക്കണം. പരാദേവിയെക്കുറിച്ചു  അറിയണമെങ്കിൽഅതീന്ദ്രിയാനുഭവം വേണം. ജന്മനാ പുറത്തേക്കു തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് നോക്കാൻ തിരിച്ചു വിടണം. അപ്പോള്‍ പ്രപഞ്ച ഊർജ്ജതത്വം  അഥവാ പരാദേവി പ്രകടമാകും. ഈ തത്വങ്ങളും ജ്ഞാനേന്ദ്രിയങ്ങളുംകര്മ്മേന്ദ്രിയങ്ങളും മനസ്സിന്റെ കൂടെ പരിപൂർണ്ണ സ്വരലയത്തോടെ പ്രവർത്തിക്കുന്നു. പെട്ടെന്ന് ആത്മപ്രചോദിതമായി ജ്ഞാനം പകർന്നു തരുന്നു. അവയുടെ  സൃഷ്ടിഭൂതയായ പരാദേവി പ്രത്യക്ഷയാകുകയും ചെയ്യുന്നു.

സ്ഥൂലങ്ങളായവയെ സൂക്ഷ്മങ്ങളും സൂക്ഷ്മങ്ങളെ അതിസൂക്ഷ്മങ്ങളും ആക്കി സംയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയെ പറ്റിയാണ് ഈ ശ്ലോകത്തില്‍ പറയുന്നത്. പഞ്ചമാഹാഭൂതങ്ങള്‍ തന്മാത്രകളും തന്മാത്രകള്‍ അഹങ്കാരവും, അഹങ്കാരം ബുദ്ധിയും, പ്രകൃതിയും പിന്നെ സദാശിവവും ആയി പ്രകടമാകുന്നു. പരാശക്തി പ്രപഞ്ച ഊര്‍ജ്ജമായാണ് കാണപ്പെടുക.

 ശ്ലോകം 55 (ധാരണ 32 )

 ധാരണ ഇന്ദ്രിയങ്ങളില്‍

പീനാം    ദുർബലാം ശക്തി  ധ്യാത്വാ ദ്വാദശ ഗോചരേ // പ്രവിശ്യ ഹൃദയേ ധ്യായൻ മുക്ത : സ്വാതന്ത്ര്യ മാപ്നുയാത് // 55// 

തർജ്ജമ 

 സ്ഥൂലവുംസാന്ദ്രവുമായ പ്രാണശക്തിയെ  പ്രാണായാമം കൊണ്ടും മറ്റു പരിശീലനങ്ങൾ കൊണ്ടും നേർപ്പിച്ച്  ദുർബ്ബലവും  സൂക്ഷ്മവുമാക്കി ദ്വാദശാന്തത്തിലോ ഹൃദയത്തിലോ  മനസ്സുകൊണ്ട് ഇറങ്ങിച്ചെന്ന് ധ്യാനിക്കുമ്പോൾ സാധകൻ മുക്തനാവുകയും പരമപദം നേടുകയും ചെയ്യുന്നു.

 വ്യാഖ്യാനം 

ഓരോ വ്യാഖ്യാതാക്കളും ഈ വരികൾക്ക് വേറെവേറെയാണ് അർത്ഥം  കണ്ടെത്തിയിരിക്കുന്നത്. സ്വാമി ലക്ഷ്മൺ ജ്ഹൂ പരമ്പരാഗത രീതിയിൽ ഇങ്ങിനെ വ്യാഖ്യാനിക്കുന്നു.പീനാംസൂചിപ്പിക്കുന്നത് ശ്വാസം ഒന്നിച്ച് എടുത്തു ശ്വസിക്കുകയും ശബ്ദത്തോടെ പുറത്തേയ്ക്കു വിടുകയുമാണ്. എന്നാൽ'  'ദുർബ്ബലംഎന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് വളരെ സാവകാശം ശ്വാസം എടുക്കുകയും പുറത്തേയ്ക്കു വിടുകയും വേണം എന്നാണ്. യോഗി ശബ്ദത്തോടെ ശ്വാസനിശ്വാസങ്ങൾ പരിശീലിക്കുകയും സാവകാശം ദ്വാദശാന്തത്തിലുംഹൃദയത്തിന്റെ മദ്ധ്യത്തിലും ധ്യാനിക്കുകയും ചെയ്‌താൽ അയാൾ ഉറങ്ങുകയും സ്വപ്നങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നേടുകയും ചെയ്യും അപ്പോള്‍  അയാൾക്ക് സ്വപ്‌നങ്ങൾ മാത്രമേ ലഭ്യമാകൂ. 

ഈ ധാരണയിൽ ഇന്ദ്രിയങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഊർജ്ജത്തിനെ ധ്യാനിക്കുന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. ‘ദ്വാദശ ഗോചരെ’ എന്ന പദം കൊണ്ട് ൧൨  ഇന്ദ്രിയങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഇന്ദ്രിയങ്ങൾ തന്മാത്രകളെക്കാളും തത്വങ്ങളെക്കാളും സൂക്ഷ്മമാണ് എന്ന് ഇതിനു മുൻപുള്ള ശ്ലോകത്തിൽ സൂചിപ്പിച്ചു. ഇന്ദ്രിയങ്ങൾ പൊതുവെ 10  എണ്ണം എന്ന് പറയപ്പെടുന്നു. 5  കർമ്മേന്ദ്രിയങ്ങളും, 5  ജ്ഞാനേന്ദ്രിയങ്ങളും ചേർന്ന് 12  എന്ന് ശ്ലോകത്തിൽ പറയുമ്പോൾ മനസ്സുംഅഹങ്കാരവും കൂടി ഉൾപ്പെടുന്നു. അവസാനത്തെ രണ്ടെണ്ണം വ്യക്തികളെ തിരിച്ചറിയുന്നവയാണ്.

'ഗോഎന്ന പദത്തിന്  പശു എന്നതിനേക്കാൾ എല്ലാ ഇന്ദ്രിയങ്ങളേയുംബോധത്തിനെയും  സൂചിപ്പിക്കുന്ന വാക്കാണ്. ‘ഗോചരം’ എന്ന വാക്കു ‘ഗോ’ ചരിക്കുന്ന സ്ഥലംഗോപാലൻ എന്ന പേര് കൃഷന്റെ അപരനാമം----ഗോവിനെ പാലിക്കുന്നവർ. ഇന്ദ്രിയങ്ങളുടെ നാഥന്‍. ഇഷ്ടം പോലെ മേയുന്ന മനസ്സിനെ ഗോപാലൻ നിയന്ത്രിക്കുന്നു.  12 ഇന്ദ്രിയങ്ങളുമായുള്ള സംസര്‍ഗ്ഗം കൊണ്ട് അവയില്‍ അടങ്ങിയിട്ടുള്ള ശക്തി അഥവാ ഊര്‍ജ്ജം സ്ഥൂലവും, അശക്തവും, ചിതറിക്കിടക്കുന്നതുമായി തോന്നിപ്പിക്കുന്നു. ഈ ഇന്ദ്രിയങ്ങളില്‍ ധ്യാനിക്കുമ്പോള്‍ ഊര്‍ജ്ജം സ്വതന്ത്രമാവുകയും സൂക്ഷ്മങ്ങളായിമാറുകയും ചെയ്യുന്നു. ദുർബ്ബലം എന്ന് വിശേഷിപ്പിക്കുന്ന ഈ ഊർജ്ജം തന്നെയാണ് നിരന്തരമായ പരിശീലനം കൊണ്ട് മുക്തിയായി മാറുന്നത്. നിരന്തരമായ എകാഗ്രതയോടെയുള്ള പരിശീലനം ധ്യാനമായി മാറുമ്പോള്‍ ആണ് ദുര്‍ബ്ബലം എന്ന് വിശേഷിപ്പിക്കുന്ന ഈ ഊര്‍ജ്ജം പരിവര്‍ത്തനം മൂലം സ്വതന്ത്രമാകുന്നത്.

 ശ്ലോകം 56 (ധാരണ 33)

(പ്രപഞ്ച ലയന ധാരണ)

 ഭുവനാധ്വാദിരൂപേണ ചിന്തയേക്രമശോ’ഖിലം //

സ്ഥൂലസൂക്ഷ്മപരസ്ഥിത്യാ യാവദന്തേ  മനോലയ : // 56  // 

തര്‍ജ്ജമ

പ്രപഞ്ചത്തിനെ  സർവരൂപത്തിലും അതിന്റെ ദേശകാലത്തിലെ ഗതിയിലും പടിപടിയായി ധ്യാനിക്കുമ്പോൾ സ്ഥൂലമായത് അതി സൂക്ഷ്മമാകുകയും പിന്നീട് പരമമായ അവസ്ഥയിൽ എത്തി മനസ്സ് പരിശുദ്ധബോധത്തിൽ അലിഞ്ഞലിഞ്ഞ് ചേരുകയും ചെയ്യുന്നു.      

വ്യാഖ്യാനം 

ഈ ധാരണയിൽ  തത്വങ്ങളും തന്മാത്രകളും  സാധകന്റെ അന്തകരണത്തിലും ശരീരഘടനയിലും  അലിഞ്ഞു ചേർന്ന ശേഷം  പ്രപഞ്ചം മുഴുവനായും വ്യാപിയ്ക്കുന്നതായി പറയുന്നു. പ്രപഞ്ചത്തിന്റെ ആവിര്ഭാവം  ദേശകാലങ്ങളില്‍ക്കൂടി കടന്ന്പോയി എങ്ങിനെ നിലനില്‍ക്കുന്നു എന്ന് ഈ ബോധം മനസ്സിലാക്കിക്കുന്നു. സാവധാനത്തില്‍ ഈ പരിണാമങ്ങള്‍ തിരിച്ച് സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് ലോകത്തില്‍ നിന്ന് അതുണ്ടാകുന്നതിനു മുന്‍പേ ഉണ്ടായിരുന്ന സ്ഥിതിയിലേക്ക്, സൃഷ്ടിക്ക് മുന്പുള്ള അവസ്ഥാ വിശേഷത്തിലേക്ക് എത്തിയ്ക്കുന്നു. ഈ പ്രക്രിയയില്‍ അനുഭവങ്ങള്‍ കൂടുതല്‍ സൂക്ഷ്മമാകുകയും മനസ്സ് അലിഞ്ഞു പോകുന്നതിനാല്‍ ശുദ്ധമായ ബോധം അനുഭവപ്പെടുകയും ചെയ്യും. ധാരണ മനസ്സിലെ ചിന്തകളുടെ പ്രതിഫലനം അല്ലെങ്കില്‍ ആശയമോ വസ്തുവോ ആണ്. ധാരണയുടെ വിജയം സാധകന് എത്രകണ്ട് ആ പ്രതിഫലനത്തെ പിന്തുടരാന്‍ കഴിയും എന്നതനുസരിച്ചാണ്. ഈ ധാരണ വഴി സാധകന് പ്രപഞ്ചവുമായി ഉള്ള ബന്ധം അനുഭവപ്പെടുകയും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്   എന്നു മനസ്സിലാവുകയും ആ ആത്മബോധം സര്‍വ വ്യാപിയാണെന്ന തിരിച്ചറിവും ഉണ്ടാകുന്നു.

 മനോലയ’ എന്ന വാക്കുകൊണ്ട്  ബോധമനസ്സിനെ മാത്രമല്ലമനസ്സിന്റെ എല്ലാ അവസ്ഥകൾക്കും അതായത് ജാഗ്രത് സുഷുപ്തിക്കു കൂടി ഈ ലയനം ബാധകമാണ് എന്നതാണ്.

തൃക ശാസ്ത്ര പ്രകാരം സ്വാതന്ത്ര്യശക്തിയുടെ (പരാവാക്) പുനരുല്പാദനങ്ങളായ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ സ്വഭാവമുള്ളവയാണ് ഈ പ്രപഞ്ചം ഒട്ടാകെ നിറഞ്ഞു നില്‍ക്കുന്നത്. ഇത് 'ഷഠദ്ധ്വാ' എന്ന പേരില്‍ അറിയപ്പെടുന്നു. ആറു രൂപങ്ങള്‍  എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കുനത്. ധാരണ പരിശീലിക്കുമ്പോള്‍ യോഗി ‘ഭാവന’, സങ്കല്പധ്യാനത്തിലൂടെ സ്ഥൂലമായതിനെ സൂക്ഷ്മതലത്തിലേക്ക്, മന്ത്രങ്ങളും തത്വങ്ങളും  വഴി സൂക്ഷ്മമാക്കി മാറ്റുകയും പരമമായത്തില്‍ ലയിപ്പുക്കുകയും ചെയ്യുന്നു. 

ശ്ലോകത്തില്‍ ആത്മബോധം പ്രപഞ്ച ബോധത്തില്‍ ലയിച്ചു ഭൈരവത്വം അനുഭവിക്കുന്നതിനെപറ്റി വിവരിക്കുന്നു. ആത്മ ബോധം  മാത്രമല്ല, മനസ്സിന്റെ ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ എല്ലാ അവസ്ഥകളും ലയിച്ചു ചേരുന്നു. 

ശ്ലോകം 57 (ധാരണ 34 )

ശിവതത്വ ധാരണ.

അസ്യ സർവസ്യ വിശ്വസ്യ പര്യന്തേഷു സമന്തതഃ: //  

അധ്വപ്രക്രിയയാ തത്വം ശൈവം ധാത്വാ മാഹോദയ: //57//           

തർജ്ജമ 

പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തും അതിന്റെ അവസാന സത്തായ ‘ശിവതത്വം’ വരെ   'ഷഡദ്ധ്വാവിദ്യകൊണ്ട് ധ്യാനിക്കുന്ന സാധകന് പരമമായ സത്യം അനുഭവപ്പെടുന്നു.

വ്യാഖ്യാനം

ദേശകാലം കൊണ്ട് രൂപപ്പെട്ട പ്രപഞ്ചം പ്രകടമല്ലാത്തതിലേക്ക് അലിഞ്ഞു ചേരുന്നതാണ് കഴിഞ്ഞ ശ്ലോകത്തിൽ കണ്ടത്.  ഈ ശ്ലോകത്തിൽ ബോധത്തിനെ ശിവതത്വത്തിലേക്കു കേന്ദ്രീകരിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ  പരമമായ സത്യത്തിന്റെ സത്തയാണ് ശിവതത്വം. എല്ലാ സൃഷ്ടികളും സംഭവിക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണിത്. ബോധത്തിനെ ശുദ്ധതത്വമായി വിശദീകരിച്ചു കാണുന്ന അവസ്ഥ. അദ്വൈത ഭാവം ഇല്ലാത്ത ഈ സ്ഥിതിവിശേഷം ബോധത്തിന്റെ ശുദ്ധമായ തലമാണ്. സൃഷ്ടിയുടെ ഓരോ അണുവിലും കടന്നു ചെന്ന് ഏകാഗ്രതയോടെ ധ്യാനിക്കേണ്ടതിനെ പറ്റിയാണ് സൂചിപ്പിക്കുന്നത്. പരിണാമത്തിനു മുന്‍പുള്ള സ്ഥിതിവിശേഷത്തിനെ അറിയാന്‍ കാലത്തിന്റെ പിറകോട്ട് പരിണാമത്തിന്റെ എതിര്‍ദിശയിലേക്ക്  സഞ്ചരിക്കേണ്ടതായുണ്ട്‌. ഒരാള്‍ക്ക്‌ തന്റെ ബാല്യം ഓര്‍ക്കണമെങ്കില്‍ അമ്മയുടെ മടിയില്‍ക്കിടന്നു വളരുന്നത് ഓര്‍ക്കാന്‍ ദേശകാലത്തിന്റെ സഹായത്തോടെ പുറകോട്ടു പോകണം. അതേപോലെ പ്രപഞ്ചോല്പത്തിയുടെ വാസ്തവികതയറിയാന്‍ അതിന്‍റെ കാരണഭൂതമായ ശിവതത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കണം. ജ്ഞാനയോഗത്തിലെ ഈ ധാരണക്ക് വിവേകബോധം ആവശ്യമാണ്‌.

ശിവൻ ഒരേ സമയത്തുതന്നെ പ്രകാശവും വിമര്ശവുമാണ്. ഒരേ സമയത്തു ബോധത്തിന്റെ പ്രകാശവും ആ ബോധത്തിനെക്കുറിച്ചുള്ള അവബോധവും ആണ്. ശൈവതത്വം എന്നാല്‍ ശിവരൂപമാണ്. ശിവതത്വത്തില്‍ ധ്യാനിക്കുക എന്നാല്‍  ശിവന്റെ രൂപത്തിലും പ്രകൃതത്തിലും ധ്യാനിക്കലാണ്. 'ഷഡദ്ധ്വാഎന്ന പദം കൊണ്ട് അതിന്‍റെ രണ്ടു വശവും ഉദ്ദേശിക്കുന്നത്.  ‘വാചകവും വാക്യവും. പ്രകാശത്തിന്‍റെ ആവിഷ്കാരങ്ങളാണ് വര്‍ണ്ണങ്ങളും പദങ്ങളും മന്ത്രങ്ങളും. വാക്യഭാഗങ്ങള്‍ ആയ കലാതത്വ’ യും ഭുവന’ യും വിമര്‍ശ’ യുടേതാണ്

ഈ ധാരണയില്‍ ലോകസത്യം എന്നാല്‍ ശിവതത്വം എന്ന് ഉറപ്പിച്ച് പറയുന്നു. ഇതിനു മുന്‍പുള്ള ധാരണയിൽ സ്ഥൂലമായത് ആദ്യം   സൂക്ഷ്മത്തിലും പിന്നീട് പരമമായതിലും  ലയിക്കുന്നു. ഈ ധാരണയില്‍ ഈ ലോകത്തില്‍ അലിഞ്ഞു ചേര്‍ന്ന് ലോകം മുഴുവനായുംഒന്നിച്ചും ശിവതത്വത്തില്‍ ധ്യാനിക്കാന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ശിവനും ഈ ലോകവും വേറെവേറെയല്ല.  

ശ്ലോകം 58

വിശ്വ ശൂന്യ ധാരണ.

വിശ്വമേതന്മഹാദേവി ശൂന്യഭൂതം വിചിന്തയേത് //                 

തത്രൈവ ച മനോ ലീനം തതസ്തല്ലായഭാജനം //58 //

 തര്‍ജ്ജമ

 അല്ലയോ ദേവീ, സാധകന്‍ ഈ പ്രപഞ്ചത്തിനെ  ശൂന്യമായി നിനച്ചു ശ്രദ്ധ കേന്ദ്രീകരിയ്ക്കണം. ഇങ്ങിനെ മനസ്സിനെ ലയിപ്പിക്കുമ്പോള്‍ ലയാവസ്ഥ അനുഭവപ്പെടുകയും പരിപൂര്‍ണ്ണ ശൂന്യാവസ്ഥയില്‍, ശിവനില്‍ ലയിച്ചുചേരുകയും ചെയ്യുന്നു.  

വ്യാഖ്യാനം

ശൂന്യ ധാരണയെ പറ്റിയുള്ള ആദ്യ വിവരണമാണ് ഇത്. ശാംഭവ അവസ്ഥിയിലേക്ക് നയിക്കുന്ന ശാക്തോപായം..

ലയം എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് പരിപൂര്‍ണ്ണമായി ലയിച്ചു ചേരുന്ന അവസ്ഥയെയാണ്. ഇതിനു മുന്‍പുള്ള ധാരണയില്‍ പ്രപഞ്ചം ആദ്യം ശൂന്യത്തില്‍ ലയിച്ചത്‌ അതില്‍ ഉള്‍ക്കൊണ്ട എല്ലാത്തിനെയും നശിപ്പിച്ചുകൊണ്ടാണ് എന്ന് കാണാം. അങ്ങിനെ പ്രപഞ്ചം ശൂന്യബോധമായി മാറി. ശൂന്യപ്രപഞ്ചത്തില്‍ ശൂന്യമായ മനസ്സും അതേപോലെ അലിഞ്ഞുചേരുന്നു. ബോധം ശൂന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഉയര്‍ന്ന ബോധ മണ്ഡലത്തിലേക്ക് കടക്കാന്‍ ഭൂതം, ഭാവി, വര്ത്തമാനകാലങ്ങളിലേക്ക് ഇടയ്ക്കിടെ സഞ്ചരിക്കുന്ന മനസ്സ് അനുവദിക്കാത്തതുകൊണ്ട് ആശ്രയമില്ലാതെ അതും ലയിച്ചുപോകുന്നു. ബോധത്തിന്റെ                 പുതിയ ഈ മാനം അഥവാ ശൂന്യത പൂര്‍ണ്ണമായ നിശ്ചലാവസ്ഥ ഉണ്ടാക്കുന്നു.

ശൂന്യതയെക്കുറിച്ചുള്ള ഈ സങ്കല്‍പം വേദ, തന്ത്ര ശാസ്ത്രങ്ങളിലും അതില്‍ നിന്ന് ഉടലെടുത്ത ജൈനിസം, ബുദ്ധിസം തുടങ്ങിയ മറ്റു തത്വശാസ്ത്രങ്ങളിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ശാസ്ത്രങ്ങളില്‍ ശൂന്യം അല്ലെങ്കില്‍ ഒഴിഞ്ഞസ്ഥലം പരമബോധത്തിന്റെ സ്വഭാവമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ശൂന്യത്തിനെ പരമബോധമായി ധ്യാനിക്കുന്നു.

ഇതിനു മുന്‍പുള്ള ധാരണകളില്‍ ചുറ്റുമുള്ള ശൂന്യതയില്‍ ഉള്ളിലുള്ളതുമായി ലയിച്ചു ചേരാന്‍ ധ്യാനിക്കുമ്പോള്‍ ശരീരത്തിലെ ബാഹ്യ ചര്‍മ്മം തുടങ്ങിയവ  തടസ്ഥമാകുന്നതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ധാരണയില്‍ പരിപൂര്‍ണ്ണ ലയം അനുഭവിക്കാന്‍ മനസ്സാണ് ശൂന്യത്തില്‍ ലയിക്കേണ്ടത് എന്ന് പറയുന്നു.

ശ്ലോകം 59 (ധാരണ 36)   .             

ധാരണ ഒരു ശൂന്യ കുംഭത്തില്‍

ഘടാദിഭാജനെ ദൃഷ്ടിം ഭിത്തിസത്യക്ത്വാ വിനിക്ഷിപേത് //                                                                                   തല്ലയം തത്ക്ഷണാദ്ഗത്വാ തല്ലയാത് തന്മയോ ഭവേത് //59//

വ്യാഖ്യാനം

യോഗി തന്റെ ചുറ്റുമുള്ളതിനെ ഒഴിവാക്കി ഒരു ഒഴിഞ്ഞ കുടത്തില്‍ മാത്രം തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആ കുടം പോയാല്‍ മനസ്സ് പെട്ടെന്ന് ആകാശത്തില്‍ ലയിച്ചു പോകും. ഈ ലയനത്തോടുകൂടി മനസ്സ് പൂര്‍ണ്ണമായും ശൂന്യത്തില്‍, ശിവനില്‍ അലിഞ്ഞു ചേരും.

വ്യാഖ്യാനം

ഈ ശ്ലോകം ശൂന്യധാരണയുടെ ഒരു തുടര്ച്ചയാണ്. ഒഴിഞ്ഞ കുടത്തില്‍ ശ്രദ്ധിയ്ക്കുമ്പോള്‍ തന്റെ മനസ്സില്‍ ശ്രദ്ധിക്കുന്ന അനുഭവം ലഭിയ്ക്കുന്നു. ഈ ധാരണയില്‍ ആത്മബോധത്തിനെ പുറത്തുള്ള ശൂന്യത്തില്‍ ചേരാന്‍ തടസ്ഥമായി നില്‍ക്കുന്നത് ഒരു ഒഴിഞ്ഞ മണ്‍കുടമാണ്. ഇങ്ങിനെ ഒരു സാമ്യം ഇവിടെ കൊണ്ട് വന്നിരിക്കുന്നത് ഉള്ളില്‍ ഉള്ളത് പുറത്തുള്ളതുമായി എങ്ങിനെ ലയിക്കുന്നു എന്ന് എടുത്തുകാട്ടാന്‍ വേണ്ടിയാണ്. രണ്ടും ഒന്നുതന്നെ എന്നറിഞ്ഞിട്ടുതന്നെ. കുടം പൊട്ടിയാല്‍ ഉള്ളിലെ പുറത്തെ എന്ന വേറെ വേറെയുള്ള ചിന്തയില്ലല്ലോ.

കുംഭത്തിനെ തന്ത്രത്തില്‍ പ്രധാന ആശയമായി ഉപയോഗിക്കുന്നു. പ്രാണായാമത്തില്‍ ശ്വാസം പിടിച്ചു വെക്കുന്നതിനെ കുംഭകം എന്ന് പറയുന്നു.

ഒരു വസ്തുവിനെ പിടിച്ചു വെക്കുന്നതായി സങ്കല്‍പ്പിക്കുമ്പോള്‍ ഇത്തരം ഉപമകള്‍ തന്ത്ര    ശാസ്ത്രത്തില്‍ കൊണ്ടുവരാറുണ്ട്. പുറത്ത്‌ എന്താണോ കാണുന്നത് അതുതന്നെയാണ് നമ്മുടെ ഉള്ളിലും എന്ന് കൂടി സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ പ്രതിഫലനമാണ് നമ്മുടെ ഉള്ളിലും ഉള്ളത് എന്ന വിവിക്ഷ. സൂക്ഷ്മലോകത്തില്‍ ഈ പ്രപഞ്ചം അന്തര്‍ലീനമയിക്കിടക്കുന്നു. ഓരോ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ശരിപ്പകര്‍പ്പുതന്നെയാണ്. നമ്മളിലുല്‍ ഓരോ കോശത്തിലും ശിവാംശം ഉണ്ട്.അതുകൊണ്ട് നമ്മള്‍ തന്നെയാണ് ശിവന്‍.

 ശ്ലോകം 60 (ധാരണ 37)  

ധാരണ മരുഭൂമിയില്‍

നിര്വിക്ഷഗിരിഭിത്ത്യാദി-ദേശേ ദൃഷ്ടിം വിനിക്ഷിപേത് //    വിലീനേ മാനസേ ഭാവേ വൃത്തിക്ഷീണ : പ്രജായതേ/ /60//

തര്‍ജ്ജമ

മരങ്ങളും, പാറകളും, മലകളും തീരെ ഇല്ലാത്ത അല്ലെങ്കില്‍ മനസ്സിനെ തുണയ്ക്കുന്ന വസ്തുക്കള്‍ ഒന്നും ഇല്ലാത്ത ഒരു സ്ഥലത്ത് സാധകന്‍ തന്‍റെ നോട്ടം ഉറപ്പിക്കണം. മനസ്സിന്‍റെ ചാഞ്ചല്ല്യം തീരെ ഇല്ലാതാകുമ്പോള്‍ വളരെ വേഗത്തില്‍ ലയനം നടക്കുന്നു. 

വ്യാഖ്യാനം

ശൂന്യമായ മണ്‍കുടത്തില്‍ ഉപാസിക്കുന്നപോലെ മരുസ്ഥലത്തും ധാരണ തുടരാം എന്ന് ഈ ശ്ലോകത്തില്‍ പറയുന്നു. ധാരണ ഒരേപോലെ ആണെങ്കിലും ഇവിടെ ധാരണ എങ്ങിനെ പരിശീലിക്കുന്നു എന്നും ധ്യാനത്തിന്റെ അവസ്ഥയും വ്യക്തമാക്കുന്നു. എവിടെ ഇരുന്നാണോ ധ്യാനിക്കുന്നത് അവിടെ മനസ്സിനെ ചഞ്ചലപ്പെടുത്താനുള്ള വസ്തുക്കള്‍ ഒന്നും തന്നെ ഇല്ല. സാധന ചെയ്യുന്നവര്‍ വേറിട്ട സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നു.

ചുറ്റും ശ്രദ്ധതിരിക്കാന്‍ ഒന്നും ഇല്ലെങ്കില്‍ മനസ്സ് വേഗം ആ ശൂന്യത്തില്‍ ലയിക്കുന്നു. ശൂന്യമായ സ്ഥലങ്ങളില്‍ ധ്യാനിക്കുമ്പോള്‍ ഇന്ദ്രിയങ്ങളെക്കാളും ഉള്ളിലെ പ്രകാശത്തിനു അത് അനുഭവപ്പെടുകയും ഇന്ദ്രിയങ്ങള്‍ക്ക് അനുഭവപ്പെടുന്നതിനേക്കാള്‍ ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ബോധതലത്തില്‍ തെളിയുന്നതായി അറിയുകയും ചെയ്യുന്നു.

അഭിനവ ഗുപ്തന്‍ ‘പരാത്രിംശിക’ യില്‍ ഈ ശ്ലോകത്തിലെ ആദ്യവരി ഉദ്ധരിച്ച് അത്തരം ഒരു നിമിഷം, ‘ഭൈരവബോധാനുപ്രവേശ്യ’ അനുഭവപ്പെടുന്നതിനെപ്പറ്റി ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. (ഭൈരവബോധം) ഈ ധാരണയില്‍  വേറെ മന്ത്ര ജപമോ, ധ്യാനമോ ഇല്ല. ശ്ലോകം

ശ്ലോകം 61 (ധാരണ 38)

രണ്ട് വസ്തുക്കള്‍ക്കിടയിലുള്ള സ്ഥലത്ത് ധാരണ

ഉഭയോര്‍ഭാവയൊര്ജ്ഞാനേ ധ്യാത്വാ മദ്ധ്യം സമാശ്രയേത് //   യുഗപച്ച ദ്വയം ത്യക്ത്വാ വാ മദ്ധ്യേ തത്വം പ്രകാശതേ //61// 

തര്‍ജ്ജമ

സാധകന്‍ രണ്ടു വസ്തുക്കളെക്കുറിച്ച് ചിന്തിക്കുകയും അതിനെക്കുറിച്ചുള്ള അറിവ് പൂര്‍ണ്ണമാകുമ്പോള്‍ രണ്ടിനെയും പുറം തള്ളി മദ്ധ്യത്തിലുള്ള വിടവില്‍ കടന്ന് ധ്യാനിക്കുമ്പോള്‍ സത്യം അനുഭവപ്പെടുന്നു.

വ്യാഖ്യാനം

ആദ്യ വരിയില്‍ ധ്യാത്വാ എന്നതിന് പകരം ജ്ഞ്യാത്വാ എന്ന് ‘തന്ത്രലോക1’, പേജ് 127 ല്‍ ജയരഥ സ്വീകരിച്ചിരിക്കുന്നു. അതാണ് കൂടുതല്‍ സ്വീകാര്യം എന്ന് വ്യാഖ്യാതാക്കള്‍.  ഇത് ‘ശാക്തോപായം ആണ്.

രണ്ടു വാസ്തവികമായ വസ്തുക്കള്‍ക്കിടയില്‍ അല്ലെങ്കില്‍ ഒന്ന് വാസ്തവികതയുള്ളതും മറ്റേതു നിഷേധിക്കുന്ന വസ്തുവിലും ആകുമ്പോള്‍ അതിന്നിടയില്‍ ഉള്ള വിടവ് അല്ലെങ്കില്‍ ശൂന്യതയാണ് ശരിയായ തീരുമാനത്തില്‍ എത്തിക്കാന്‍ സഹായിക്കുക. ഈ തത്വം ഉറപ്പിക്കാന്‍ ജയരഥ വിജ്ഞാന ഭൈരവ തന്ത്രത്തിലെ 61, 62 ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു.    

ഒരുപാട് ചിന്തകളിലും ആശയങ്ങളിലും കിടന്നു ഉഴലുന്നവര്‍ ആണ് നമ്മള്‍. അതിനു അടിമപ്പെടാതെ മദ്ധ്യത്തിലുള്ള വിടവില്‍ മുങ്ങി നിവര്‍ന്നാല്‍ ജീവിതത്തിന്റെ സത്യം എന്താണ് എന്നറിയാന്‍ കഴിയും. ഒരു വസ്തുവിന്റെയും സഹായമില്ലാതെ ഒരു താങ്ങും ഇല്ലാതെ മനസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിയ്ക്കും. ഈ രീതിയെ സര്‍ഗ്ഗശക്തിയുള്ള അധവാ സൃഷ്ടിപരമായ ധ്യാനം (‘നിരാലംബ ഭാവന’) എന്ന് പറയുന്നു.

ശ്ലോകം 62 (ധാരണ (39)

ഒരു വസ്തുവില്‍ മാത്രം ധാരണ

ഭാവേ ത്യക്തെ നിരുദ്ധാ ചിന്‍ നൈവ ഭാവാന്തരം വ്രജേത് //                                                                                   എം  തദാ തന്മദ്ധ്യഭാവേന വികസത്യതി ഭാവനാ // 62 //

തര്‍ജ്ജമ

സാധകന്റെ മനസ്സ് ഒരു വസ്തുവില്‍ നിന്നും  വിട്ട് വേറൊന്നിലേക്കു തിരിയുന്നത് ശക്തിയായി തടയുമ്പോള്‍ രണ്ടെണ്ണത്തിന്റെയും മദ്ധ്യത്തില്‍ മനസ്സ് വിശ്രമിക്കുമ്പോള്‍ രണ്ടു ചിന്തകള്‍ക്കിടയിലുള്ള ഭാഗം തീവ്രമായി  വികസിക്കുകയും അവിടെ ശുദ്ധമായ ഭാവന (ബോധം) വിരിയുകയും ചെയ്യുന്നു.

 വ്യാഖ്യാനം

ഈ ധാരണയില്‍ അടയാളത്തില്‍ അല്ലെങ്കില്‍ ചിഹ്നത്തില്‍ ധ്യാനിക്കുന്നതായി വ്യാഖ്യാനിക്കുന്നു. അത് ഗുരുവിന്റെ കയ്യില്‍ നിന്നും അനുഗ്രഹമായി ലഭിക്കേണ്ടതാണെന്നും പറയുന്നു. ധാരണയില്‍  പറയുന്നത് ശ്രദ്ധയെ ഒരു ചിഹ്നത്തില്‍ കൊണ്ടുവരുക. ശ്രദ്ധയെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ് അടയാളങ്ങള്‍. എന്തടയാളം വേണമെന്ന് തീരുമാനിക്കാന്‍ ഒരു ഗുരു ആവശ്യമാണ്‌. കാരണം സാധകന്റെ വ്യക്തിത്വനനുസരിച്ചതായിരിക്കണം അടയാളം തിരഞ്ഞെടുക്കുന്നത്. കൂടാതെ ബോധം വിടരുന്നതിന്റെ വേഗത കൂടി കണക്കിലെടുക്കണം. മനസ്സിന്റെ ആഴത്തില്‍ കടന്നു സ്വാധീനിക്കാന്‍ ഇതിനു കഴിയും. സ്ഥൂലരൂപത്തിലുള്ള വസ്തുവിനെ ധ്യാനിക്കുമ്പോള്‍ കുറച്ചു കഴിയുമ്പോള്‍ അത് സൂക്ഷ്മ രൂപത്തില്‍ സാധകന്റെ മനസ്സില്‍ നിലകൊള്ളുന്നു. മെഴുകുതിരിയുടെ ജ്വാല, ശിവലിംഗം, ശ്രീയന്ത്രം, ഗുരു തുടങ്ങിയവ ഒരിക്കലും മാഞ്ഞുപോകുകയില്ല. ബോധം ചിഹ്നവുമായി യോജിക്കുമ്പോള്‍ രണ്ട് വസ്തുക്കള്‍ ഉണ്ട് എന്ന ധാരണ ഇല്ലാതാകുന്നു. ഈ അടയാളം സാധകന്റെ സമാധിയുടെ അന്ത്യം വരെ മനസ്സില്‍ തങ്ങി നില്‍ക്കും.

ശ്ലോകം 63 (ധാരണ 40)

ബോധമായി നിലനില്‍ക്കുന്ന എല്ലാറ്റിലും ധാരണ

 സർവ്വം  ദേഹം  ചിന്മയം ഹി ജഗദ്വാപരിഭാവയേത്  //                                         യുഗപന്‍നിര്‍വികല്‍പേന മനസാ പരമോദയ : // 63 //

തര്‍ജ്ജമ

സാധകന്‍ അചഞ്ചലമായ മനസ്സോടെ എല്ലാ അസ്തിത്വങ്ങളിലും ശരീരത്തിലും പ്രപഞ്ചത്തിലും ഒരേ സമയത്ത് ബോധത്തിനെ ഏകാഗ്രതയോടെ ധ്യാനിച്ചാല്‍ പരമമായ ബോധം ഉണരും.


വ്യാഖ്യാനം.

ഈ ശ്ലോകം ശുദ്ധമായ വേദാന്തമാണ്. തന്ത്രവും വേദവും തമ്മിലുള്ള സാമ്യമാണ് ഇവിടെ പ്രകടമാകുന്നത്. വേദാന്ത ശാസ്ത്രം ‘ബ്രഹ്മ സത്യം ജഗത് മിദ്ധ്യ’ എന്ന് ഉദ്ഘോഷിക്കുന്നു. പ്രപഞ്ചം മായയാണ്, ശുദ്ധബോധം മാത്രമേ സത്യമായിട്ടുള്ളൂ. അനുഭവം കൊണ്ട് കാഴ്ചപ്പാടുകള്‍ മാറാം. ഇപ്പോള്‍ അനുഭവപ്പെട്ടത് നാളെ മായയാണ് എന്ന തോന്നല്‍ ഉണ്ടാകാം. പരമമായത് ഇന്നിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് എന്ന തെറ്റായ ധാരണ ഉണ്ടാകാം. ഉയര്‍ന്ന ബോധത്തിലേക്ക്‌ കടക്കുമ്പോള്‍ കഴിഞ്ഞത് ശരിയായിരുന്നില്ല എന്ന് മനസ്സിലാകും.. ബോധവും അവബോധവുമെല്ലാം ഓരോരോ തലത്തിലാണ് ഓരോരുത്തര്‍ക്കും അനുഭവപ്പെടുക.

തന്ത്രത്തില്‍ പ്രപഞ്ചം മായയാണ് എന്ന് പറയുന്നില്ല. ഈ പ്രപഞ്ചത്തിന്റെ ഉറവിടം ശക്തിയുടെയോ ഊര്‍ജ്ജത്തിന്റെയോ ശക്തിയിലൂടെ സ്വീകരിച്ച  സര്‍വവ്യാപിയായ ബോധമാണെന്ന് ഊന്നിപ്പറയുന്നു. സാധകന്‍ ഇത് മനസ്സിലാക്കി പ്രപഞ്ചത്തിന്‍റെ ഉറവിടവുമായുള്ള ബന്ധം അനുഭവിച്ചറിയേണ്ടതുമാണ്. എല്ലാം യഥാര്‍ത്ഥമാണ് എന്ന ചിന്ത—നമ്മുടെ ശരീരവും, ഈ പ്രപഞ്ചവും—ഒഴിവാക്കണം. അപ്പോള്‍ ബാഹ്യവസ്തുക്കളിലുള്ള ആഭിമുഖ്യം കുറയും.

ഈ ധാരണ ശരീരവും ചുറ്റുപാടും എല്ലാം സത്യമാണ് എന്ന വസ്തുത വലിച്ചെറിയുവാനാണ്. അപ്പോള്‍ ഭൌതികമായ വസ്തുക്കളോട് വിരക്തി വരും. മനസ്സ് ആത്മാവ് ആണ്. ഒരു വസ്തുവല്ല. ഈ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും കാതലാണ്. ശരീരത്തിന്‍റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ആത്മാവ് തന്നെയാണ് പ്രപഞ്ചത്തിലും ഉള്ളതെന്നും എന്നാല്‍ അവ സ്വതന്ത്രവുമാണ് എന്നും ഇവിടെ വ്യക്തമാക്കുന്നു. അവ രണ്ടും പരമമായ ബോധത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു.  

 ഈ ശ്ലോകത്തില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തിരിക്കുന്നു. ഒന്നാമതായി ‘നിര്‍വികല്‍പേന മനസാ’ അതായത് സ്ഥിരചിത്തത്തോടെ നിസ്സംശയത്തോടെ എല്ലാ പ്രശങ്ങള്‍ക്കും അതീതനായി ധ്യാനിയ്ക്കണം. രണ്ടാമത് ‘യുഗപത്’, എന്നുവെച്ചാല്‍ ഒറ്റയടിയ്ക്കുതന്നെ ഒരേ സമയത്ത് തന്നെ അത് സംഭവിക്കണം. ‘പരമോദയ’ എന്ന് ശ്ലോകത്തില്‍ സൂചിപ്പിക്കുന്നത് സാധകന്‍ പരമ ബോധം ലഭിയ്ക്കുന്നത് പ്രപഞ്ചം മുഴുവന്‍ ദിവ്യ പ്രകാശത്തിലാണ് എന്ന ഉണര്‍വ്വ് ഉണ്ടാകുമ്പോള്‍ എന്ന് സൂചന     

ശ്ലോകം 64

 ധാരണയില്‍ വായുക്കളുടെ സംയോജനം

വായുദ്വയസ്യ സംഘട്ടാദന്തര്‍വാ ബഹിരന്തത : //                                                                                         യോഗി സമത്വവിജ്ഞാനസമുദ്ഗമന ഭാജനം //64//

തര്‍ജ്ജമ

ശരീരത്തിന്റെ അകത്തോ പുറത്തോ വെച്ച് രണ്ടു വായുക്കളായ പ്രാണനും അപാനനും സംയോജിച്ച് യോഗിക്ക് സന്തുലനാവസ്ഥ കൈവരുമ്പോള്‍ പരമമായ ബോധം ഉള്‍ക്കൊള്ളാന്‍ പ്രാപ്തനാകുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ പ്രാണന്റെയും അപാനന്റെയും  പരസ്പര ബന്ധത്തെ പറ്റി പറയുന്നു. രണ്ട് വായുക്കളും സംയോജിച്ച് തുലനാവസ്ഥയില്‍ ആയാല്‍ യോഗിക്ക് ഉയര്‍ന്ന ബോധത്തിലേക്ക്‌ എത്താന്‍ സാധിയ്ക്കുന്നു. പ്രപഞ്ച തലത്തില്‍ പ്രാണന്‍ എല്ലാ ആത്മീയ ഗുണങ്ങളുമുണ്ട് --- സര്‍വ വ്യാപിയും സര്‍വ ശക്തനും, സര്വജ്ഞാനിയുമായ പ്രാണന്‍.

പ്രാണന്‍ പ്രപഞ്ചതലത്തില്‍ പ്രകടമാകുമ്പോള്‍ അത് ഓരോ തലത്തിലും ജീവശക്തിയും സര്‍ഗ്ഗശക്തിയും ഉള്ളതായി മാറുന്നു. 

പ്രാണശക്തി മനുഷ്യശരീരത്തില്‍ കുണ്ഡലിനിയായി പ്രകടിതമാകുന്നു. ഇതാണ് മനുഷ്യ ശരീരത്തില്‍ വിതച്ച ആത്മീയ ഊര്‍ജ്ജത്തിന്റെ ബീജം. കൂടുതല്‍ ശരീരധര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്നതിനാല്‍ പ്രാണശക്തി കൂടുതല്‍ സ്ഥൂലമായി പ്രാണവായു ആയി മാറുന്നു.

ഈ ധാരണയില്‍ ശരീരത്തിന്റെ മുകളിലെക്കും താഴെയ്ക്കുമുള്ള പ്രാണാപാനന്റെ ഒഴുക്കുനെ പറ്റി പറയുന്നു. ശ്വാസോച്ഛ്വാസത്തെ ഈ രണ്ടു വായുക്കള്‍ പ്രതിനിധീകരിക്കുന്നു. രണ്ടിന്റെയും സംയോജനം ദ്വാദശാന്തത്തില്‍ വെച്ച് നടക്കുന്നു. ഉള്ളില്‍ ശ്വാസം തിരിഞ്ഞു നിശ്വാസമായും പുറത്ത്‌ നിശ്വാസം തിരിഞ്ഞു ശ്വാസമായും മാറുന്നു. നാസാദ്വാരത്തില്‍ നിന്നും 12 ഇഞ്ച് വീതി താഴെ ഹൃദയത്തിനുള്ളില്‍ സംയോജിക്കന്ന ബിന്ദുവിലേക്ക് ശ്വാസത്തിന്‍റെ  നീളം കുറിയ്ക്കുന്നു. ഇതേപോലെ പുറംഭാഗത്ത് നാസാദ്വാരത്തില്‍ നിന്ന് 12 ഇഞ്ച് വീതിയില്‍ ഉച്ഛ്വാസത്തിന്‍റെ നീളവും. ദ്വാദശാന്തത്തില്‍ രണ്ടു വായുക്കളുടെയും സംയോജനം സംഭവിക്കുന്നത്‌ കുംഭകം ചെയ്യുന്ന സമയത്ത് അതായത് ഒരു വായു അവസാനിച്ച് അടുത്തത് തുടങ്ങുന്നതിന്നിടയില്‍ അല്ലെങ്കില്‍ രണ്ടു ശ്വാസങ്ങള്‍ക്കിടയില്‍ വരുന്ന ബിന്ദുവില് ധ്യാനിക്കുന്നതിനെപ്പറ്റി ഈ ധാരണയില്‍ പറയുന്നു.

പ്രാണനിലും അപാനനിലും ചിന്തകള്‍ക്ക് സ്ഥാനമില്ലാതകുമ്പോള്‍ രണ്ടു വായുക്കള്‍ക്കും തുലനം സംഭവിക്കുകയും അപ്പോള്‍ ഉണ്ടാകുന്ന ആ ശൂന്യാവസ്ഥയില്‍ ധ്യാനിക്കുമ്പോള്‍ അല്ലെങ്കില്‍ ശ്വാസനിശ്വാസങ്ങളുടെ മദ്ധ്യത്തിലോ ദ്വാദശാന്തത്തിലോ വെച്ച് തമ്മില്‍ ഇഴുകിച്ചേര്‍ന്ന് പരമമായ ബോധം   യോഗിയുടെ ഉള്ളില്‍ തുലനതയുടെ അവബോധം അനുഭവപ്പെടുമ്പോള്‍ ബോധം ഉണരുന്നു. ‘സമജ്ഞ – വിജ്ഞാന – സമുദ്ഗമന’ എന്ന് തുലനാവസ്ഥയെ വിശേഷിപ്പിക്കുന്നു.

ശ്ലോകം 65 (ധാരണ 42)

ധാരണ ആനന്ദത്തിൽ 

സർവ്വം ജഗൽസ്വദേഹം വാ സ്വാനന്ദഭരിതം സ്മരേത് //  

യുഗപത്സ്വാമ്രുതേനൈവ പരാനന്ദമയോ ഭവേത്// 65 //  

തര്‍ജ്ജമ

യോഗി സ്വന്തം ശരീരത്തിലോ പ്രപഞ്ചമൊട്ടാകെയോ സമഗ്രമായി ഒരേ സമയത്ത് സാരമായ ആത്മീയാനുഗ്രഹത്തില്‍ നിറഞ്ഞതായി ധ്യാനിക്കണം. പിന്നീട് അമൃത തുല്യമായ ആ ആനുഗ്രഹത്തില്‍ പരമമായ അനുഗ്രഹം കൊണ്ട് ഒന്നായിത്തീരണം.

വ്യാഖ്യാനം

യുഗപത്‌ എന്ന വാക്കുകൊണ്ട് പരിപൂര്‍ണ്ണ ശ്രദ്ധയോടെ ഒറ്റയടിക്ക് എന്ന് അര്‍ത്ഥം ഉദ്ദേശിക്കുന്നു. സ്വാനന്ദഭരിതമായ എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമായ ആനന്ദം. ദൈവാനുഗ്രഹം. ‘ചിദാനന്ദം. നിത്യമായ അമ്രുതതുല്യമായ അനുഗ്രഹം.

ക്ഷേമരാജ ‘ശിവസൂത്ര വിമര്‍ശിനി’ യില്‍ രണ്ടിടത്തു ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട്. സ്വാമി ലക്ഷ്മണ് ഝൂ, ശ്ലോകത്തിലെ  ആദ്യവരിയില്‍, യോഗി ആത്മീയാനുഗ്രഹം അഥവാ ദൈവീകാനുഗ്രഹം എന്ന് ഉദ്ദേശിക്കുന്നത് ‘ചിദാനന്ദ’ തന്നെ. ഇന്ദ്രിയങ്ങളില്‍ നിന്നുമുള്ള ആനന്ദമല്ല. ആത്മീയാനുഗ്രഹം നിത്യമാണ്. സര്‍വവ്യാപിയാണ്‌, ഏകാതാനതയുള്ളതാണ്, .

അത്മാനുഗ്രഹം സര്‍വവ്യാപിയാണ്‌, ഏകാതാനതയുള്ളതാണ്, സ്ഥിരതയുള്ളതുമാണ്. ഈ അനുഭവം പ്രാപ്തമാകാന്‍ വിശ്രമ്ത്തില്‍ ഇരുന്ന് തന്റെ ശരീരം മുഴുവന്‍ അമൃതാണ് എന്ന് സങ്കല്‍പ്പിക്കുക ശരീരത്തിലെ ഓരോ അണുവിലും, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍, ഞരമ്പുകള്‍, മജ്ജ, തലച്ചോറ്, ശ്വാസം, ഓരോ കോശങ്ങളിലും, എല്ലാറ്റിലും അമൃത് നിറഞ്ഞതായി സങ്കല്‍പ്പിക്കുമ്പോള്‍ അനുഗ്രഹം നിറഞ്ഞ ജീവിയായി മാറുന്നു.   

മനസ്സിന്റെ പ്രധാന ഉപകരണമാണ് ഭാവനാ ശക്തി. ഇത് കൊണ്ട് ഒരാള്‍ക്ക്‌ അവനവന്റെ സ്വര്‍ഗ്ഗവും ഭൂമിയും നിര്മ്മിയ്ക്കാം. നല്ല ആശയവൈഭവവും, സംവേദനക്ഷമതയും ഉള്ള ഒരാള്‍ക്കേ അത് ലഭ്യമാകൂ. നല്ല സൂക്ഷ്മബോധം ബോധശക്തിയുടെ മാറ്റ് കൂട്ടുകയും നല്ല ഭാവന മനസ്സില്‍ സൃഷ്ടിക്കുകയും ചെയ്യും. എന്താണോ സങ്കല്‍പ്പിക്കുന്നത് അത് നിങ്ങള്‍ ആയിത്തീരും എന്ന ഒരു ചൊല്ല് ഉണ്ട്.

 തന്ത്രത്തില്‍ മനസ്സിനെ കല്പവൃക്ഷത്തോട് ആണ് ഉപമിക്കാറ്.

ശ്ലോകം 66 (ധാരണ 43)  

ധാരണ തീവ്ര വിരക്തിയില്‍--austerity 

കുഹനേന പ്രയോഗേന സധ് ? ഏവം മൃഗേക്ഷണേ //                                                                           സമുദേതി മഹാനന്ദോ യേന തത്വം പ്രകാശതേ //66//

തര്‍ജ്ജമ

അല്ലയോ, പേടമാന്‍ കണ്ണീ ! തപസ്സു ചെയ്യ്മ്പോള്‍ മാന്ത്രികത കൊണ്ട് അനുഗ്രഹം വളരെ പെട്ടെന്ന് കിട്ടുന്നു. അപ്പോള്‍ സത്തായത് പ്രകാശിക്കുന്നു..

വ്യാഖ്യാനം

 ഒരു കാഴ്ചക്കാരന്‍ മാന്ത്രിക വിദ്യകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സാധാരണ ബോധം ഉയര്‍ന്ന് വ്യക്തിയും വസ്തുവും വേറെ വേറെ അല്ലാത്ത തലത്തില്‍ എത്തുന്നു. എല്ലാ ചിന്തകളില്‍ നിന്നും മുക്തമായി വിസ്മയവും, നിശ്ശബ്ദമായ അദ്ഭുതവും, വിവരണാതീതമായ ആനന്ദവും അനുഭവിക്കുന്നു. അങ്ങിനെ ഭൈരവന്റെ യഥാര്‍ത്ഥ സ്വരൂപം അറിയാന്‍ സാധിയ്ക്കുന്നു..

ലക്ഷ്മണ്‍ ജ്ഹൂ എന്ന വ്യാഖ്യാതാവ് വേറൊരു അര്‍ത്ഥം ഈ ശ്ലോകത്തിന് കൊടുത്തിട്ടുണ്ട്. ആദ്യത്തെ വാചകത്തില്‍ ‘കുഹന’ എന്ന് പറയുന്നത് കക്ഷത്തില്‍ ഇക്കിളിയാക്കുന്നതിനെ’ യാണ്. അപ്പോള്‍ പെട്ടെന്ന്  ഉണ്ടാകുന്ന സ്വാഭാവികമായി ഉണ്ടാകുന്ന ആ സന്തോഷത്തില്‍ ധ്യാനിച്ചാല്‍ പരമാത്മ ബോധം ഉണ്ടാകും.

നിലവിലുള്ള സുഖസൌകര്യങ്ങള്‍ ത്യജിക്കുന്നത് ഒരു തരത്തിലുള്ള സന്യാസം തന്നെയാണ്.മനസ്സിന്റെ ശക്തിയെ നിയന്ത്രിക്കുന്നതാണ് ഇത്. സ്വന്തം വികാരവിചാരങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിനെ അനുവദിക്കാതെ തന്റെ  ഇച്ഛക്കനുസരിച്ച് നടത്താന്‍ സാധിക്കണം. കാലങ്ങളായി പിന്തുടരുന്ന സന്യാസമെന്ന ആത്മീയ പരിശീലനരീതിയും    ഒരു ധാരണ തന്നെയാണ്. ഇത് മനസ്സിന്റെ ഇച്ചാശക്തി കൂട്ടാനും എകാഗ്രമാക്കാനും സഹായിക്കുന്നു. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ശരീരത്തിനെ സാദ്ധ്യമാക്കുന്നു. പ്രത്യാഹാരവും ധാരണയും ധ്യാനയും മാനസികമായ തീവ്ര വിരക്തിയിലേക്ക് നയിക്കാന്‍ ശയിക്കുന്നു. ലൌകികമായി ഒരിക്കലും കിട്ടാന്‍ സാദ്ധ്യതയില്ലാത്ത ആനന്ദം ആന്തരികമായി അനുഭവപ്പെടുന്നു, മനസ്സിന് സമചിത്തതയും ഐക്യവും ബാഹ്യ വസ്തുക്കള്ടെയോ വ്യക്തികളുടെയോ, അല്ലെങ്കില്‍ ഒരു സംഭവത്തിന്റെയോ സഹായമില്ലാതെ ലഭിയ്ക്കുന്നു. യഥാര്‍ത്ഥ ആനന്ദം അവനവന്റെ മനസ്സിന്‍റെ ഉള്ളില്‍ത്തന്നെയാണെന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് കൂടുതല്‍ സത്യം തിരിച്ചറിയാനുള്ള പാതയിലേക്ക്‌ നയിക്കുന്നു.

മനസ്സിനെ ബലപ്പെടുത്തുന്ന ഈ പ്രക്രിയയെ തപസ്സ് എന്നും പറയാം. തപസ്സിന്‍റെ അഗ്നിജ്വാലകള്‍കൊണ്ട് പക്വമായ മനസ്സ് ഉള്ളിലുള്ള സത്തയെ പുറത്ത്‌ കൊണ്ടുവരുന്നു.

യോഗിമാര്‍ സാധാരണ അവനവനില്‍ കഠിനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തപസ്സില്‍ നിന്നും ലഭിക്കുന്ന അഗ്നി, ഊര്‍ജ്ജം അന്തകരണത്തെ ശുദ്ധീകരിയ്ക്കും. പഞ്ചാഗ്നി ആത്മീയ തപസ്സാണ്. സാധകന് ഈ തപസ്സു മൂലം ഭൌതിക ശരീരത്തോടെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ സാദ്ധ്യമാകും. ഈ ധാരണയില്‍ ഏതൊരു മാനസിക തപസ്സും അനുഗ്രഹം ലഭിയ്ക്കുവാന്‍ സഹായിക്കുന്നതാണെന്ന് പറയുന്നു. ശരീരം കൂടി ഈ തപസ്സിന്‍റെ ഭാഗമായിത്തീരുന്നു. വ്രതങ്ങളും, ഉപവാസങ്ങളും തീര്‍ത്ഥാടനങ്ങളും അനുഷ്ടാനങ്ങളും മന്ത്രജപവും യജ്ഞങ്ങളും പൂജയും കീര്‍ത്തനങ്ങളും സ്വാദ്ധ്യായവും സേവയും സത്സംഗവുമൊക്കെ ഇതില്‍ പെടുന്നു.   

ശ്ലോകം 67 (ധാരണ 44)

പ്രാണശക്തി ഉയരുമ്പോള്‍ ധാരണ

സര്‍വസ്രോതോനിബന്ധന പ്രാണശക്ത്യോര്‍ധ്വയാ ശനൈ : //                                  പിപീലസ്പര്‍ശവേലായാം പ്രഥതേ പരമം സുഖം // 67 //

തര്‍ജ്ജമ

ധാരണയില്‍ തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളിലേക്കുള്ള എല്ലാ പ്രവേശനങ്ങളും നിര്‍ത്തിവെക്കുകയും മൂലാധാരത്തില്‍ നിന്ന് പ്രാണശക്തി മുകളിക്ക്‌ സുഷുമ്നയില്‍ക്കൂടി ബ്രഹ്മരന്ധ്രത്തിലേക്ക് ഒഴുകുകയും ചെയ്യുമ്പോള്‍ വഴിയില്‍ വെച്ച് ശരീരത്തില്‍ ഒരു ഉറുമ്പ് ഇഴഞ്ഞു പോകുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ഉണ്ടാകുമ്പോള്‍ യോഗിക്ക് പരമമായ അനുഗ്രഹം ലഭിയ്ക്കുന്നു.

 വ്യാഖ്യാനം

 ഈ ധാരണയില്‍ പറയുന്ന ചാലുകള്‍ 10 ഇന്ദ്രിയങ്ങളുടതാണ്.. അകത്തും പുറത്തുമുള്ള, 5 ജ്ഞാനേന്ദ്രിയങ്ങളും, 5 കര്‍മ്മെന്ദ്രിയങ്ങളും. ഇവ .മനസ്സിനെ തുടര്‍ച്ചയായി പോറ്റുകയും, ഗ്രഹിക്കാനും ചിന്തിക്കാനും, വിശകലനം ചെയ്യുവാനും പ്രതികരിക്കാനും കാരണമാകുകയും ചെയ്യുന്നു. മനസ്സിനെ തുടര്‍ച്ചയായി  സ്വാധീനിച്ചു പുറത്തേക്ക് നോക്കുവാന്‍ പ്രേരിപ്പിക്കുകയും അങ്ങിനെ ഉള്ളിലെയും പുറത്തെയും കാഴ്ചകളുടെ തുലനത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഈ ധാരണയില്‍ എല്ലാ ഇന്ദ്രിയങ്ങളും അടച്ചു പിടിച്ച് മനസ്സിനെ ചിന്തകളില്‍ നിന്നും മുക്തമാക്കുമ്പോള്‍ പ്രാണശക്തി സുഷുമ്നയില്‍ സജീവമാകുകായും കുണ്ഡലിനി സാവധാനത്തില്‍ ബ്രഹ്മരന്ധ്രത്തിലേക്ക് ഉയരുകായും ചെയ്യുന്നു. ആ സമയത്ത് യോഗിക്ക് ഒരു ഉറുമ്പരിക്കുന്ന അനുഭവം ഉണ്ടാകുകയും പരമാനന്ദം അനുഭവപ്പെടുകയും ചെയ്യുന്നു.   

പുറത്തേക്കുള്ള ചാലുകളിലൂടെയുള്ള ഗതി തടസ്ഥപ്പെടുത്തുമ്പോള്‍ ബാഹ്യമായതൊന്നും അകത്തേക്ക് കടക്കാതിരിക്കുകയും മദ്ധ്യദശയില്‍ പ്രത്യേകബിന്ദുവില്‍ യോഗിക്ക് ഒരു ചിന്തയോ, അനുഭവമോ ആശയമോ ഒരു വസ്തുവായോ അനുഭവപ്പെടും. ഊര്‍ജ്ജം ചിതറിപ്പോകാതെ ഇരിക്കുന്ന ഈ അവസ്ഥയില്‍ മന:ശക്തി പ്രാണശക്തിയെ അഥവാ കുണ്ഡലിനിയെ ഉയര്‍ത്തുവാന്‍ പ്രാപ്തമായ ഊര്‍ജ്ജം നട്ടെല്ലിന്റെ അടിയില്‍ നിന്നും മുകളിലേക്ക് നേരിയ നാഡിയില്‍ക്കൂടി അതി ശക്തമായ വിദ്യുത് ഊര്‍ജ്ജം പോലെ കടന്നുപോകും. പലേ വ്യക്തികള്‍ക്കും പലേ തരത്തിലായാണ് ഇത് അനുഭവപ്പെടുക.

ശ്ലോകം 68 (ധാരണ 45)

മണിപുരയിലും അനാഹതയിലും ധാരണ

വഹനെര്‍വിഷസ്യ മദ്ധ്യേ തുചിത്തം സുഖമയം ക്ഷിപെത് //                                                                              കേവലം വായുപൂര്‍ണ്ണം വാ സ്മരണാനന്ദേന യുജ്യതേ //68// 

തര്‍ജ്ജമ

സാധകന്‍റെ അനുഗ്രഹീതമായ മനസ്സ് അഗ്നിയായ മണിപുരയിലെ താമരത്തണ്ടിന്റെ ഉള്ളിലെ നേര്‍ത്ത നാരു പോലെയുള്ള സുഷുമ്നയിലേക്കോ അല്ലെങ്കില്‍ വെള്ളം നിറഞ്ഞ അനാഹത ചക്രത്തിലെക്കോ കടന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സുഖം അനുഭവപ്പെടുന്നു.

വ്യാഖ്യാനം

കുണ്ഡലിനി 6 പ്രാണിക് കേന്ദ്രങ്ങളില്‍ക്കൂടി മുകളിലേക്ക് പോകുന്നു. മൂലാധാരത്തിലും സ്വാധിഷ്ടാനത്തിലുമാണ് ജാഗ്രത്, സ്വപ്ന, സുഷുപ്തി എന്നീ അവസ്ഥകള്‍ അനുഭവപ്പെടുന്നത്. ഇത് നിത്യ ജീവിതത്തിലെ അനുഭവങ്ങള്‍ ആണ്. സാധാരണ അനുഭവപ്പെടുന്നത് വളരെ ശക്തി കുറഞ്ഞ രീതിയില്‍ ആണ്. എന്നാല്‍ കുണ്ഡലിനി ഉയരുമ്പോള്‍ അവ തീവ്രവും സ്ഫോടനാത്മകമായതും ആയി മാറുന്നു. ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന, ഭയം, ആഗ്രഹങ്ങള്‍, വികാരങ്ങള്‍ ഞരമ്പ് രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിവ ഒറ്റയടിക്ക് പൂര്‍ണ്ണ ശക്തിയില്‍ ഉണരുന്നു. ഇത് ശുദ്ധീകരിക്കാത്ത ബോധമായതുകൊണ്ട് പെട്ടെന്ന് ഉണരുമ്പോള്‍ സാധകന് നാശം സംഭവിക്കാം.

ഈ രണ്ടു ചക്രങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ സ്ഥൂലമായ അനുഭവങ്ങളുടെ പ്രതിഫലനം കാണാം. സാധകന്‍ ബാഹ്യബന്ധങ്ങളില്‍ നിന്നും മുക്തനായിട്ടില്ലെങ്കില്‍ കുണ്ഡലിനി പലപ്പോഴും ഗതി നഷ്ടപ്പെട്ട് തിരിച്ച് താഴേക്കു പോകും. സുഷുമ്നയുടെ മദ്ധ്യത്തില്‍, മണിപുര ചക്രത്തില്‍  കുണ്ഡലിനി എത്തിച്ചേര്‍ന്നു എങ്കില്‍ അഗ്നിയെ പ്രതിനിധീകരിക്കുന്ന ആ ചക്രത്തില്‍ അതിശക്തമായ, സ്ഥൂലമായ അനുഭവങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു പോകുന്നു.

തുടര്‍ന്ന് കുണ്ഡലിനി മുകളില്‍ വായു എന്ന മൂലകത്തിനെ പ്രതിനിധീകരിയ്ക്കുന്ന അനാഹത ചക്രത്തില്‍ എത്തുമ്പോള്‍    സാധകന് തനിക്കു ഈ ഭൌതിക ശരീരം ലഭിയ്ക്കുന്നതിന് മുന്പ് ഉണ്ടായിരുന്ന അനുഗ്രഹാവസ്ഥ അഥവാ ഭൌതിക ശരീരം ലഭിയ്ക്കുന്നതിന് മുന്‍പുള്ള അവസ്ഥ ഓര്‍മ്മയില്‍ വരുന്നു. ‘സ്മര ആനന്ദ’ എന്ന പദം കൊണ്ട് ഇതാണ് വിവക്ഷിക്കുന്നത്. മറ്റ് അനുഭവങ്ങളില്‍ മുഴുകിയിരുന്നത് കൊണ്ട് അതുവരെ പഴയ അനുഗ്രഹങ്ങളൊക്കെ മറഞ്ഞു കിടക്കുകയായിരുന്നു.

പൂര്‍വ ധാരണയില്‍ പറഞ്ഞിരുന്ന ‘ചിത്തം സുഖം’ കുണ്ഡലിനി ഉയര്‍ന്നപ്പോള്‍ അനുഗ്രഹീതമായ മനസ്സുമായി ഈ ധാരണയില്‍ ബന്ധപ്പെടുത്തിയിരിക്കുന്നു. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റേതു.

പ്രാണനും അപാനനും സുഷുംനയില്‍ പ്രവേശിക്കുമ്പോള്‍ ചിത്തം അഥവാ ബോധം, അധ കുണ്ഡലിനിയുടെയും ഊര്‍ദ്ധ്വ കുണ്ഡലിനിയുടെയും ഇടയ്ക്ക് തങ്ങുന്നു. ചിത്തവും വായുവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. അധ കുണ്ഡലിനിയുടെയും ഊര്ദ്ധ കുണ്ഡലിനിയുടെയും ഇടയ്ക്ക് ബോധത്തിനെ തടയുമ്പോള്‍ ലൈംഗിക ബന്ധത്തില്‍ നിന്നും ലഭിയ്ക്കുന്ന സുഖം കിട്ടുന്നു. ലൈംഗിക ബന്ധം ബാഹ്യമായി നടക്കുന്ന ഒന്നാണ്. എന്നാല്‍ ഇവിടെ ആന്തരികമായി നടക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ശ്ലോകം 69 (ധാരണ 46)

ശക്തിയുമായി ചേര്‍ന്ന് ധാരണ

ശക്തിസംയുകസംക്ഷുബ്ധ – ശക്ത്യാവേശാവസാനികം //                                                                 യാത്സുഖം ബ്രഹ്മതത്വസ്യ തത്സുഖം സ്വാക്യമുച്യതെ //69//

തര്‍ജ്ജമ

ശക്തിയുമായി കൂടിച്ചേരുമ്പോള്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആവേശം ഉണ്ടാകുകയും അവസാനം ശക്തിയില്‍ ലയിച്ചുപോകുകയും ചെയ്യുന്നു. ബോധം സദാ  വികസിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മന്റെ സ്വഭാവമാണ് ആത്മബോധത്തില്‍ കൂടിച്ചേരല്‍. രതിമൂര്‍ച്ഛയില്‍ ഉണ്ടാകുന്ന അവസാന ആനന്ദം ബ്രഹ്മന്റെ ആനന്ദമായി അടയാളപ്പെടുത്തുന്നു.

വ്യാഖ്യാനം

ദിവ്യമായ ഊര്‍ജ്ജത്തില്‍ ലയിച്ചു ചേരുന്നതിനെ പ്രതീകാത്മകമായി  ഈ ശ്ലോകത്തില്‍  സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീയുമായി ബന്ധപ്പെടുന്ന നേരം പരിപൂര്‍ണ്ണമായി അവളില്‍ ലയിക്കുന്പോള്‍ മാനസികവും ബാഹ്യവുമായ എല്ലാ ചിന്തകളില്‍ നിന്നും മനസ്സ് മുക്തമാവുകയും രണ്ടില്ലാതെ ഒരേഒരു ബോധത്തില്‍, ദിവ്യമായ ഊര്‍ജ്ജത്തില്‍ ചേര്‍ന്ന് പോകുന്നു.  പുരാണങ്ങളില്‍ സ്ത്രീയോട് ചേരുന്നത് ഈശ്വരനുമായി ചേരുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്.  ആനന്ദം എന്നത് അവനവന്റെ ഉള്ളില്‍ നിന്നും വരുന്ന ബോധം തന്നെയാണ്.

ഇതിനു മുന്‍പത്തെ രണ്ടു ധാരണകളുമായി ഇതും ചേര്‍ത്തു പഠിക്കാം. പൂര്‍വ ശ്ലോകത്തില്‍ ശക്തിയും ഊര്‍ജ്ജവും ഒന്നിച്ചു ചേരുന്നു എന്നാല്‍ ഇതില്‍ മനസ്സും ഊര്‍ജ്ജവും ആണ് ഒന്നാകുന്നത്. ആജ്ഞാ ചക്രത്തില്‍ എത്തിയ കുണ്ഡലിനി പ്രധാന നാഡികളായ ഇഡയും പിംഗളയും നട്ടെല്ലിന്റെ അടിയില്‍ നിന്നും സുഷുംനയോടു കൂടിച്ചേര്‍ന്ന് ആറു ചക്രങ്ങളില്‍ക്കൂടി തുളച്ചു കയറി എല്ലാ ദിക്കിലും വ്യാപിച്ചു കിടക്കുന്ന ആകാശ മൂലകത്തില്‍ എത്തുമ്പോള്‍ ഇതേ ബിന്ദുവില്‍ വെച്ച് കൂടിച്ചേരുന്നു.

ഇഡ, മാനസിക ഊര്‍ജ്ജം അല്ലെങ്കില്‍ ചന്ദ്രോര്‍ജ്ജ വാഹകയും പിംഗള മുഖ്യമായ ഊര്‍ജ്ജം അഥവാ സൌരോര്‍ജ്ജത്തിന്റെ വാഹകനുമാണ്. ചന്ദ്രന് സ്ത്രീത്വവും സൂര്യന് പുരുഷത്വവും കല്പ്പിച്ചിരിയ്ക്കുന്നു. വിരുദ്ധസ്വഭാവങ്ങളാണ് ഇവ പ്രകടിപ്പിയ്ക്കുക. തണുപ്പും ചൂടും, വെയിലും രാത്രിയും, ആശയും നിരാശയും നിഷ്ക്രിയവും ക്രിയാത്മകവും, വിഷയവും വസ്തുവും ഒക്കെ പോലെയാണ്. ആജ്ഞാ ചക്രത്തില്‍ വളരെക്കുറച്ചു നേരമേ ഇവ സംയോഗാവസ്ഥയില്‍ ഉണ്ടാകുന്നുള്ളൂ. ഉടനെത്തെന്നെ വേറെ വേറെ വഴിക്ക് തിരിഞ്ഞു പോകുന്നു. സാധകന് ലഭിയ്ക്കുന്ന അനുഗ്രഹം, ശക്തി അയാളുടെ ആത്മബോധം തന്നെയാണ്.

ശ്ലോകം 70 (ധാരണ 47)

ശക്തിയുടെ അഭാവത്തില്‍ ലൈംഗികാനന്ദ ധാരണ

ലേഹനാമന്ഥനാകൊടൈ: സ്ത്രീ സുഖസ്യ ഭരാത്സ്മൃതെ://70 //                                        ശക്ത്യാഭാവേപി ദേവേശി ഭവേത് ആനന്ദ സംപ്ളവ // 70 //

തര്‍ജ്ജമ

ദേവകളുടെ രാജ്ഞീ! ഒരു സ്ത്രീയുടെ ആനന്ദം ശക്തിയുടെ അസാന്നിദ്ധ്യത്തിലും ലഭിയ്ക്കും. ഉമ്മവെക്കല്‍, കെട്ടിപ്പിടിക്കല്‍, എന്നിവയില്‍ അനുഭവമുള്ള മനസ്സ് ഓര്‍മ്മിച്ചും  അതില്‍ പൂര്‍ണ്ണമായി, മുഴുകിയും ആനന്ദം നേടാം.

വ്യാഖ്യാനം

ഒരു സാധകന് സ്ത്രീയുടെ സാന്നിദ്ധ്യമില്ലാതെ തന്നെ ലൈംഗികാനന്ദം ലഭിയ്ക്കുന്നു എങ്കില്‍ തീര്‍ച്ചയാണ്ആ  ആനന്ദം തികച്ചും അവനവന്റെ ഉള്ളില്‍ത്തന്നെ ഉള്ളതാണ് എന്ന്. ഈ ആനന്ദത്തില്‍ ധ്യാനിച്ചാല്‍ ദൈവീകമായ ആനന്ദം കൈവരും.

ലൈംഗിക ആനന്ദത്തിന് മനസ്സ്, വികാരങ്ങള്‍ എന്നിവയ്ക്ക്മേല്‍ വലിയ സ്വാധീനം ഉണ്ടെന്നു അറിയുന്നു. തന്ത്ര മനസ്സിന്റെ എല്ലാ തലങ്ങളെയും ചിന്തകള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍ വികാരങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ തുടങ്ങി സമഗ്രമായി കാണുന്നു. ലൈംഗിക വാസനകളെ അടിച്ചമര്‍ത്തുന്നത് പൂട്ടിയിടുന്ന മുറി പോലെയാണ്. മനസ്സില്‍ ഇങ്ങിനെ അടഞ്ഞ പെട്ടികള്‍ ഉണ്ടാകുന്നത് ആത്മബോധം ഉണ്ടാക്കുന്നതിനു സാദ്ധ്യമല്ലാതാക്കും. ഏകതാനത ഇല്ലാതാകുകയും ചെയ്യും.

ധാരണ അല്ലെങ്കില്‍ ധ്യാനത്തില്‍ ആഴത്തില്‍ പോകുമ്പോള്‍ ഈ അടഞ്ഞ പെട്ടികളെല്ലാം പൊട്ടിത്തെറിച്ച് ബാഹ്യലോകത്തിലെ കൂടിച്ചേരും. സാധനയില്‍ പുരോഗമനം ഉണ്ടാകാന്‍ മനസ്സില്‍ ഇത്തരം അടഞ്ഞ വാതിലുകളോ, അതിര്‍ വരമ്പുകളോ ഉണ്ടാകരുത്.  മനുഷ്യനെ ദൈവീകത്തിലേക്ക് അടുപ്പിക്കണമെങ്കില്‍ ഇത്തരം നിയന്ത്രണ ങ്ങള്‍ ഉണ്ടാകരുത്.

ശക്തിയും ശിവനും ഊര്‍ജ്ജവും ബോധവുമാണ്. ലിംഗഭേദം പറയുന്നില്ലെങ്കിലും സാധാരണ ശക്തിയെ സ്ത്രീ ലിംഗത്തിന്റെ പ്രതീകമായും ശിവനെ പുരുഷ ലിംഗമായും കണക്കാക്കുന്നു. ശക്തി ഊര്‍ജ്ജസ്വലയായും സജീവമായും  ശിവന്‍ നിഷ്ക്രിയവും ഉള്‍വലിഞ്ഞും ഇരിക്കുന്നു.  

മുന്‍പ് സൂചിപ്പിച്ചപോലെ തന്ത്രശാസ്ത്രത്തില്‍ വാമാചാരികളും ദക്ഷിണ ചാരികളും കൌള മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരും ഉണ്ട്. ദക്ഷിണാചാരങ്ങള്‍ക്ക് പുരുഷത്വും വാമചാരികള്‍ക്ക് സ്ത്രീത്വവും കല്‍പ്പിച്ചിരിക്കുന്നു. തന്ത്രത്തില്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് കൌളാചാരമാണ്]. കൌളം എന്ന വാക്ക് ‘കുല’ ത്തിനെ സൂചിപ്പിക്കുന്നു. കുലകുണ്ഡലിനി എന്ന് സൂചിപ്പിക്കുന്നത് കുലാചാരം പിന്തുടരുന്നതിന്റെ ഭാഗമായിട്ടാണ്.

ഈ ധാരണ വാമചരതന്ത്രം പിന്തുടരുന്നവരുടെ ധ്യാനമുറയെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ധാരണ രണ്ടു എതിര്‍ തത്വങ്ങള്‍ കൂടിചേരുമ്പോള്‍ മാത്രമേ ശക്തിയും ശിവനും ഊര്‍ജ്ജവും, ബോധവും സമ്മേളിച്ച്  ഒന്ന് മറ്റേതില്‍ ലയിക്കുകയുള്ളൂ

 ശ്ലോകം 71 (ധാരണ 48) 

ആനന്ദ ധാരണ

ആനന്ദേ മഹതി പ്രാപ്തേ ധൃഷ്ടേ വാ ബാന്ധവേ  ചിരാത് //                                                                ആനന്ദം ഉദ്ഗതം ധ്യാത്വാ തല്ല്യാസ്തന്മനാ ഭവേത് //71//

തര്‍ജ്ജമ

ഏറെ കാലത്തിനു ശേഷം ഒരു ബന്ധുവിനെയോ ഒരു സുഹൃത്തിനെയോ കാണുക തുടങ്ങി ഏതെങ്കിലും സംഭവം മൂലം ആനന്ദം ലഭിയ്ക്കുമ്പോള്‍, സാധകന്‍ ആ ആനന്ദത്തില്‍ ഏകാഗ്രതമായ മനസ്സോടെ ആഴ്ന്നു പോയി ധ്യാനിക്കുമ്പോള്‍   പരമാനന്ദത്തില്‍ ലയിക്കുന്നു.

വ്യാഖ്യാനം

മുന്‍പേ പറഞ്ഞ ധാരണകളില്‍ ഓര്‍മ്മകളുടെ സംയോജിതാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിച്ചത്. എന്നാല്‍ ഇവിടെ സന്തോഷകരമായ ഓര്‍മ്മകളെക്കുറിച്ചാണ്. എന്താണ് എന്തിനെയാണ് ഓര്‍മ്മവെക്കുന്നത് എന്നതിനേക്കാള്‍  എത്രകണ്ട് പ്രമപ്രധാനമായതാണ് ആ ഓര്‍മ്മ എന്നതാണ്  മുഖ്യം. ഈ ധാരണയില്‍ ആനന്ദത്തിന് പ്രാധാന്യം കൊടുക്കുന്നു. ആനന്ദം ഒരു വികാരമാണ് .അതിനു രൂപം ഇല്ല. അപ്പോള്‍ ആനന്ദം നല്‍കുന്നത് എന്തായിരുന്നോ അതിനെ വ്യക്തമായി ഓര്‍ക്കണം. പടിപടിയായി വീണ്ടും വീണ്ടും ഓര്‍ത്ത്‌ അതിനെ പുനരുജ്ജീവിപ്പിക്കണം. ഏതു വ്യക്തിയാണോ വസ്തുവാണോ ആ ആനന്ദത്തിന് കാരണം അതിന്‍റെ അസാന്നിദ്ധ്യത്തിലും അത് അനുഭവിക്കാന്‍ സാധിയ്ക്കണം. ഇന്ദ്രിയങ്ങളുടെയോ, ആ വസ്തുവിന്റെയോ അസാന്നിദ്ധ്യത്തിലും ആ വസ്തുവിനെ അനുഭവിക്കാന്‍ സാദ്ധ്യമാകുന്നത് മനസ്സിന്റെ എകാഗ്രതകൊണ്ടും വിശാലതകൊണ്ടുമാണ്.  

വസ്തുനിഷ്ടമായ രൂപത്തില്‍ നിന്നും അനുഭവത്തിന്റെ മാനത്തിലേക്ക്‌ മാറണം. അതിനു മനസ്സിനെ വികസിപ്പിക്കണം. ഇത് ആത്മനിഷ്ടമായ അനുഭവമായതിനാലാണ് ഇന്ദ്രിയങ്ങളുടെയോ, വസ്തുക്കളുടെയും അസാന്നിദ്ധ്യത്തില്‍ മനസ്സിന് പരമാനന്ദം കിട്ടുന്നത്. ആന്തരികമായ മിടിപ്പ് അനുഭവപ്പെടുമ്പോള്‍ അത് നഷ്ടപ്പെടുന്നതിനു മുന്‍പ് തന്നെ അതില്‍ ആഴത്തില്‍ പോയി ധ്യാനിക്കണം.

ശ്ലോകം 72 (ധാരണ 49)

ധാരണ ഭക്ഷണത്തിലും പാനീയത്തിലും

ജഗ്ധിപാനക്രുതോല്ലാസ- രസാനന്ദ വിജ്രുംഭണാത് //       ഭാവയേത് ഭരിതാവസ്ഥാം മഹാനന്ദസ്തതോ ഭവേത്//72

തര്‍ജ്ജമ

തിന്നും കുടിച്ചും ഒരാള്‍ പരിപൂണ്ണമായും ആസ്വദിച്ച് അനുഭവിക്കുമ്പോള്‍ ആ ആനന്ദത്തില്‍ ധ്യാനിച്ചാല്‍  പരമമായ ആനന്ദം ലഭിയ്ക്കും.

വ്യാഖ്യാനം

 ശാരീരിക തൃപ്തി കൊണ്ടുള്ള ആനന്ദത്തിന്‍റെ പരിപൂര്‍ണ്ണ നിലയില്‍ യോഗി ധ്യാനിക്കുമ്പോള്‍ അയാള്‍ക്ക്‌ ലഭിയ്ക്കുന്ന  ദൈവീകമായ മിടിപ്പുകള്‍ പരമമായ ആത്മീയതയില്‍ എത്തിയ്ക്കുന്നു.

തന്ത്രം നിത്യജീവിതത്തിലെ ഓരോ അനുഭവങ്ങളെ, സംഭവങ്ങളെ ചൂണ്ടിക്കാട്ടി എങ്ങിനെ ബോധത്തെ ഉയര്‍ത്താം എന്ന് മനസ്സിലാക്കിക്കുന്നു. ഏതു വാക്കും പ്രവര്‍ത്തിയും വേണ്ട പോലെ പ്രയോഗിച്ചാല്‍ ബോധം ഉണര്‍ന്നു പരമമായത്തിലേക്ക് എത്തിക്കും എന്ന് ഓരോ ധാരണകളെ വിവരിച്ചു സമര്‍ത്ഥിക്കുന്നു. ഒരാളുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും ആണല്ലോ അയാളെ അയാള്‍ ആക്കുന്നത്. അയാളുടെ ഉള്ളിലുള്ളതാണ് പുറത്തേക്ക് പ്രകടമാകുന്നത്.

തന്മാത്രകളില്‍ നിന്നും ജന്യമായ രുചി, കാഴ്ച, മണം, സ്പര്‍ശം, കേള്‍വി എന്നീ സൂക്ഷ്മ ഗുണങ്ങളില്‍ക്കൂടി തത്വങ്ങളെയും പഞ്ചഭൂതങ്ങളെയും ഗ്രഹിക്കാന്‍ സാധിക്കുന്നു. ബോധത്തിന്റെ ഏറ്റവും സ്ഥൂലമായ ഭാവങ്ങളാണ് ഈ അഞ്ച് തത്വങ്ങളും. ഏതെങ്കിലും ഒരു ഗുണത്തിലോ, തത്വത്തിന്റെ തന്മാത്രയിലോ ധാരണ ചെയ്‌താല്‍ ഒരാള്‍ക്ക്‌ അവയുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയാന്‍ കഴിയും.

ജീവിതകാലം വളരെ പരിശുദ്ധമാര്‍ന്നതാണെന്നും ദൈവീകമായതിനെ സമീപിക്കാന്‍ ഏറ്റവും സ്വീകാര്യമായ വഴി ഏതാണെന്നും തന്ത്ര ശാസ്ത്രം പ്രത്യേകമായ രീതിയില്‍ നമ്മളെ പറഞ്ഞു മനസ്സിലാക്കുന്നു.

ശ്ലോകം 73 (ധാരണ 50)

ലൈംഗികാനന്ദത്തില്‍ ധാരണ

ഗീതാവിഷയാസ്വാദാ – സമസൌഖ്യൈകതാത്മനാ : //                                                                                      യോഗിനസ്ഥന്മായത്വേന മനോരൂഢേസ്തദാത്മതാ //73//

തര്‍ജ്ജമ

സംഗീതം തുടങ്ങിയ ഇന്ദ്രിയസുഖങ്ങളില്‍ വ്യാപരിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം ഒരു യോഗി ആന്തരികമായി ഏറെ അനുഭവി  ക്കുന്നു. അങ്ങിനെ അതില്‍ മുഴുകിയിരിക്കുമ്പോള്‍ യോഗിയുടെ മാനസികതലം ഉയര്‍ന്ന് പരമമായത്തില്‍ ലയിക്കുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ ഇന്ദ്രിയങ്ങള്‍ സംഗീതത്തില്‍ മുഴുകുമ്പോള്‍ അതിന്‍റെ ആനന്ദത്തില്‍ ലയിച്ചു പോകുന്നതിനെ പറ്റി പറയുന്നു. സംഗീതം ശബ്ദത്തിന്റെ തന്മാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്‍റെ മൂലകം സൂക്ഷ്മാകാശമാണ്. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശക്തിയേറിയ മൂലകമാണ് ഇത്. മറ്റു ഇന്ദ്രിയങ്ങളില്‍ക്കൂടി ലഭിക്കുന്ന ആനന്ദവും ഇങ്ങിനെ ഉപയോഗപ്പെടുത്താവുന്നതാണ്. (ഒരു മനോഹരമായ പ്രകൃതി ദൃശ്യമോ ആകര്‍ഷകമായ ഒരു പുഷ്പമോ കാണുമ്പോള്‍.)    

 വേദാന്തത്തിലും യോഗയിലും ഇന്ദ്രിയ സുഖങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് പറയുന്നത്. എന്നാല്‍ തന്ത്ര സിദ്ധാന്തപ്രകാരം എല്ലാ അനുഭവങ്ങളും ദൈവീകമായതിനാല്‍ ഇന്ദ്രിയ സുഖങ്ങളെ ഒഴിച്ച് നിര്‍ത്തേണ്ട ആവശ്യമില്ല എന്നാണ്. മറ്റു തത്വശാസ്ത്രങ്ങളിലും ഇന്ദ്രിയ നിഗ്രഹം പ്രധാനമായി പറയുന്നു. ആഴത്തിലുള്ള ധ്യാനത്തിലും ഇന്ദ്രിയങ്ങള്‍ സജീവമാണെന്ന് തന്ത്ര സിദ്ധാന്തിക്കുന്നു. പക്ഷേ ധ്യാനാവസ്ഥയില്‍ അവ ബാഹ്യവസ്തുക്കളോട് പ്രതികരിക്കാതെ ഉള്ളിലേക്ക് തിരിയുന്നു.

സന്തോഷത്തിന്റെ മൂലകാരണങ്ങളില്‍ ധ്യാനിക്കുമ്പോള്‍ അത് ആത്മീയമാകുന്നു. മറ്റു ബാഹ്യ വസ്തുക്കളിലൊന്നും ശ്രദ്ധ നില്‍ക്കാതെ അവനവനില്‍ മുഴുകുമ്പോള്‍ ആണ് ആത്മബോധം ഉണരുക. സംഗീതത്തിന്റെ ആനന്ദ ലഹരി ശിവ സൌന്ദര്യബോധത്തില്‍ ഉയര്‍ന്ന അനുഭവം അഥവാ അഹം ബോധത്തെക്കൂടി മറന്ന ഒരു തരം ആനന്ദമാണ്. ആത്മീയ ബോധമാണ്.

ശ്ലോകം 74 (ധാരണ 51)

ധാരണ ആത്മ സംതൃപ്തിയില്‍

യത്ര യത്ര മനസ്തുഷ്ടിര്‍മനസ്തത്രൈവ ധാരയേത് //                                                                                                തത്ര തത്ര പരാനന്ദസ്വരൂപം സംപ്രവര്‍ത്തതേ //74//      

തര്‍ജ്ജമ

എവിടെയാണോ ഒരു വ്യക്തിയുടെ മനസ്സ് ശാന്തിയോടെ സംത്രുപതമാകുന്നത് അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങിനെയുള്ള ഓരോ സന്ദര്‍ഭങ്ങളിലും പരമമായ അനുഗ്രഹം അനുഭവപ്പെടും.

വ്യാഖ്യാനം

തുഷ്ടി എന്ന പദം കൊണ്ട് മനസ്സിന്റെ ആഴത്തിലുള്ള ശുദ്ധമായ സന്തോഷം ആനന്ദമാണ് എന്ന് തിരിച്ചറിയുന്നു. എന്ന് ഉദ്ദേശിക്കുന്നു. ബാഹ്യമായതെല്ലാം മറന്നു പൂര്‍ണ്ണമായും സന്തോഷത്തില്‍ ലയിക്കുന്ന സന്ദര്‍ഭം. അപ്പോള്‍ സാധകന്ന് അത് ദൈവീകമായ അനുഗ്രഹമാണെന്ന തിരിച്ചറിവ്  ഉണ്ടാകുന്നു.

ഈ ധാരണ പ്രകാരം  ആത്മസംതൃപ്തി വളരെ പ്രധാനമാണ്. ആത്മസംതൃപ്തിയുള്ള കാര്യങ്ങളില്‍ ശ്രദ്ധ ഊന്നാന്‍ വളരെ എളുപ്പമാണ്. ഏകാഗ്രത കൈ വന്നാല്‍ വലിയ മാനസികമായ അദ്ധ്വാനമൊന്നും ഇല്ലാതെ തന്നെ സ്വാഭാവികമായ പ്രക്രിയയിലൂടെ കടന്നു പോവുകയും പരമമായ ആനന്ദം നേടുകയും ചെയ്യും. ഈ ധാരണ പ്രകാരം ഒരു വ്യക്തിക്ക് ഏറ്റവും തൃപ്തികരമായ ആനന്ദം ഏതിലാണോ അതില്‍ മുഴുകിയാല്‍ പരമമായ ആനന്ദം ലഭിയ്ക്കും. തന്ത്രത്തിലെ വളരെ അതുല്യമായ ആശയമാണ് ഇത്. ഓരോ വ്യക്തിക്കും അവനവനു യോജിക്കുന്ന മേഖല തിരഞ്ഞെടുത്തു അതില്‍ മുഴുകാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നത് ഏറെ അത്ഭുതകരമായ കാര്യം തന്നെ.

മന്ത്രം മതപരമായ ഒരു സിദ്ധാന്തമല്ല.ശാസ്ത്രീയമായി മനസ്സിനെ അപഗ്രഥിച്ച് ആത്മബോധം  ഉയര്‍ത്താന്‍ സഹായിക്കുന്ന ശാസ്ത്രം തന്നെയാണ്. ഇതില്‍ പറയുന്ന ഒരു രീതിയും മതാധിഷ്ടിതവുമല്ല. ആനന്ദം, തൃപ്തി, വികാരങ്ങള്‍ തുടങ്ങിയ തോന്നലുകള്‍ ലോകത്തിലെ ഓരോ മനുഷ്യനും അവനവനു വളരെ പ്രിയപ്പെട്ടതാകും. ഇത് ഏവര്‍ക്കും അറിയാവുന്നതും അനുഭവമുള്ളതുമായകാര്യം തന്നെ. അതുകൊണ്ടാണ് തന്ത്ര ശാസ്ത്രം ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഉറപ്പിച്ചു  പറയുന്നത്. 

ഒരു മാദ്ധ്യമത്തിന്റെയും സഹായമില്ലാതെ ഓര്‍മ്മകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആ ആനന്ദത്തെ അനുഭവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു നല്ല പ്രാഗത്ഭ്യം വേണം. ഈ ധാരണകളില്‍ക്കൂടി ആത്മീയമായ നേട്ടങ്ങള്‍ക്ക്‌ ലൌകികചിന്തകള്‍ എന്താണ് പ്രസക്തി എന്ന് വിജ്ഞാന ഭൈരവ തന്ത്രം നമുക്ക് വിവരിച്ചു തരുന്നു.

ശ്ലോകം 75 (ധാരണ 52)(daily life practices)

നിദ്രക്കു മുന്‍പുള്ള സോപാനത്തില്‍ ധാരണ

അനാഗതായാം നിദ്രായാം പ്രണഷ്ടേ ബാഹ്യ ഗോചരേ//                                                                                         സാവസ്ഥാ മനസാ ഗമ്യാ പരാ ദേവീ പ്രകാശാതേ//75//

തര്‍ജ്ജമ

നിദ്രാവസ്ഥയുടെ തൊട്ടു മുന്പ്, പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ് ഉറക്കത്തില്‍ വീഴുന്നതിനു തൊട്ടു മുന്നേ മനസ്സ് അതില്‍ മുഴുകുമ്പോള്‍ നിദ്രാദേവി പ്രകാശിതയാകുന്നു.

വ്യാഖ്യാനം

ബോധത്തിന്റെ 4 തലങ്ങളാണ് ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം. മനസ്സ് ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്‌ ജാഗ്രത്. സ്വപ്നാവസ്ഥയില്‍ ഉപബോധ മനസ്സുമായി ബന്ധപ്പെട്ട സ്വപ്നാവസ്ഥ. സുഷുപ്തി, അഗാധമായ ഉറക്കമെന്ന അവസ്ഥ അബോധ മനസ്സുമായി ബന്ധപ്പെട്ടതാണ്. തുരീയാവസ്ഥ അതിബോധാവസ്ഥയാണ്. ഇതിന്റെ ഓരോന്നിന്റെ ഇടയിലും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോള്‍ ഉള്ള സോപാനത്തില്‍ നില്‍ക്കുന്ന അവസ്ഥ ശൂന്യബോധം ഉണ്ടാക്കുന്നു. ഈ ധാരണയില്‍ ഉറക്കത്തിന് തൊട്ടു മുന്‍പും, ഉറങ്ങുന്നത്തിനു തൊട്ടുമുന്പും ഉള്ള അവസ്ഥയിലാണ് മനസ്സ് എകാഗ്രമാക്കേണ്ടത്. മനസ്സ് ബാഹ്യലോകത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും,  ഉറക്കത്തിലേക്ക് ആഴ്ന്നിട്ടുമില്ല എന്നാല്‍ ഏതാനും നിമിഷത്തിലേക്ക് ആഴ്ന്നിറങ്ങുംപോള്‍ പരാശക്തിയുടെ പ്രകാശം അനുഭവപ്പെടുന്നു.

 ശ്ലോകം 76 (ധാരണ 53)

ധാരണ തേജസ്സുള്ള ഇടത്തില്‍

തേജസാ സൂര്യദീപാദേരാകാശേ ശബലീകൃതെ //                                                                                      ദൃഷ്ടിര്‍   നിവേശ്യാതത്രൈവ സ്വാത്മരൂപം പ്രകാശതേ  //76//

തര്‍ജ്ജമ

സാധകന്‍ തന്റെ ദൃഷ്ടി സൂര്യന്റെ വൈവിധ്യമാര്‍ന്ന പ്രകാശരശ്മികളിലോ എണ്ണ വിളക്കിലോ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ അയാളുടെ ബോധം പ്രകാശിക്കുന്നു.

വ്യാഖ്യാനം

യോഗയിലും തന്ത്രത്തിലും പരിശീലിച്ചു വരുന്ന ‘ത്രാതക’ എന്ന വിഭാഗത്തില്‍ പെടുന്ന ധാരണയാണ് ഇത്. ഇമ വെട്ടാതെ ഒരു പ്രതേക സ്ഥാനത്തുതന്നെ ദൃഷ്ടി ഉറപ്പിച്ച് നോക്കുന്നതിനെയാണ് ‘ത്രാതക’ എന്ന് പറയുന്നത്. വ്യത്യസ്ത വസ്തുക്കളില്‍ ദൃഷ്ടി ഉറപ്പിച്ചും ഇത് ചെയ്യാം. ചന്ദ്രനിലോ, സ്ഫടികത്തിലോ, സൂര്യനിലോ, നക്ഷത്രത്തിലോ ആവാം. എന്തിനെയാണോ ശ്രദ്ധിയ്ക്ക്യ്ന്നത്, അതിനെ നന്നായി കണ്ടു മനസ്സില്‍ ഉറപ്പിക്കണം. പിന്നീട് ആ വസ്തു ചിദാകാശത്തു അടച്ച കണ്ണുകള്‍ക്ക് മുന്നില്‍ കാണണം. ചുറ്റും നിറങ്ങളോടു കൂടിയ പ്രകാശരശ്മികള്‍ കാണുന്നു. ആ പ്രകാശം ഉള്ളിലെത്തുംപോള്‍ അവനവന്റെ ബോധത്തെ  തെളിഞ്ഞു കാണുന്നു. സാധകന്‍ വസ്തുവിനെ കളഞ്ഞു തന്റെ ഉള്ളിലെ ബോധം പ്രകാശിക്കുന്നതായി അറിയുന്നു.

ഈ ധാരണയില്‍ വസ്തുവിനെയല്ല, അതിന്‍റെ ചുറ്റുമുള്ള പ്രകാശത്തിലാണ് ഊന്നല്‍ കൊടുക്കുന്നത്. സാധകന്‍ ദൃഷ്ടി അടച്ചാലും ആ പ്രകാശം ഉള്ളില്‍ ആത്മപ്രകാശമായി തങ്ങി നില്‍ക്കും. ഈ ധാരണ പരിശീലിക്കുന്നതുകൊണ്ട്‌ അതീന്ദ്രിയജ്ഞാനം, മറ്റൊരാളുടെ മനസ്സ് അറിയല്‍ തുടങ്ങിയ മാനസിക കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാം

ശ്ലോകം 77 (ധാരണ 54)

തന്ത്ര മുദ്രകളില്‍ ധാരണ

കരങ്കിണ്യാ ക്രോധനയാ ഭൈരവ്യാ ലേലിഹാനയാ //                                                                                ഖേചര്യാ  ദൃഷ്ടികാലെ ച പരാവാപ്തി: പ്രകാശതേ //77//

തര്‍ജ്ജമ

അവബോധജന്യമായ ധാരണയുടെ സമയത്ത് കരങ്കിണി, ക്രോധ, ഭൈരവി, ഖേചരി എന്നിവ വെളിപ്പെടുകയും അങ്ങിനെ പരമോന്നത പ്രാപ്തി പ്രകടമാകുകയും ചെയ്യുന്നു.

വ്യാഖ്യാനം

മുദ്രകളെ ആംഗ്യങ്ങള്‍ അല്ലെങ്കില്‍ ദൈവീക ശക്തികളെ ആകര്‍ഷിയ്ക്കുന്ന മാനസിക ശക്തികളുടെ ചില പ്രകടനങ്ങള്‍ എന്ന് പറയാം. സാധന ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന ചില നിഷേധാത്മകമായിട്ടുള്ള ഫലങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ് മുദ്രകള്‍. ഹഠയോഗത്തില്‍ ആസനങ്ങള്‍ , പ്രാണായാമം, ബന്ധനം, എന്നിവ ചെയ്യുമ്പോള്‍  മുദ്രകള്‍ കൂടി പരിശീലിക്കാറുണ്ട്. ഊര്‍ജ്ജം ശരിയാം വണ്ണം തിരിച്ചുവിട്ടു തുലനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കുണ്ഡലിനിയും ക്രിയായോഗയും ചെയ്യുമ്പോള്‍ ചക്രങ്ങളെയും കുണ്ഡലിനിയേയും ഉണര്‍ത്താനും മുദ്രകള്‍ക്ക് കഴിയും. നൃത്തം വെക്കുമ്പോള്‍ ആശയവിനിമയത്തിനും സൌന്ദര്യത്തിനും  മാറ്റുകൂട്ടാന്‍ മുദ്രകള്‍ ഉപകരിക്കുന്നു.

മുദ്രകള്‍ ഭൌതിക ശരീരത്തിലെ ഗ്രന്ഥികളെയും ഹോര്‍മോണ്‍ സ്രവത്തെയും, പ്രാണന്‍, നാഡി, ചക്രങ്ങള്‍ എന്നിവയെയും സ്വാധീനിച്ച് സാധകന്‍റെ ബോധത്തില്‍ മാറ്റങ്ങള്‍ വരുത്തി ശരിയായ ബോധാവസ്ഥയിലേക്ക് എത്തിക്കുന്നു. സാധനയുടെ ഓരോ തലത്തിലും വേണ്ട മാറ്റങ്ങള്‍ വരുത്തി ബോധത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. നിഷേധ ഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യുകയാണ് നല്ലത്. പുസ്തകങ്ങളില്‍ ഒരു പക്ഷെ പൂര്‍ണ്ണമായുള്ള വിവരങ്ങൾ  ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് ഇത്തരം അറിവുകള്‍ എത്ര വിവരമുള്ള സാധകന്‍ ആയാലും ഗുരുവിന്റെ ഉപദേശപ്രകാരം ഉപയോഗപ്പെടുത്തണം.

ചിന്തകളും മനസ്സും ബന്ധപ്പെട്ടു കിടക്കുന്നു. ചിന്തയില്ലെങ്കില്‍ മനസ്സില്ല എന്ന് പറയാം. എന്നാല്‍ ചിന്തകളെല്ലാം ഒഴിഞ്ഞ മനസ്സിലേ അവബോധം പ്രകടമാകുകയുള്ളൂ. അന്തകരണത്തിന്റെ ഉപരിയായി നിലകൊള്ളുന്ന ഈ പ്രജ്ഞ, ബുദ്ധിയെക്കാളും മുകളിലത്തെ തലത്തിലാണ്. മനസ്സ്, ബുദ്ധി, വാക്കുകള്‍, ഭാഷ, യുക്തി എന്നിവ പരിമിതങ്ങളായ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രജ്ഞ അല്ലെങ്കില്‍ അവബോധത്തിന്റെ അവസ്ഥ ഇതിനെയെല്ലാം മറികടക്കുന്നു. ഉയര്‍ന്ന ബോധം അല്ലെങ്കില്‍ അറിവ് ബുദ്ധിയില്‍ക്കൂടിയല്ല പ്രജ്ഞയില്‍ക്കൂടിയാണ് നേടുന്നത്. അളക്കാനാവാത്ത അറിവിന്റെ ഉറവിടമാണ് പ്രജ്ഞ. ചിലപ്പോള്‍ വിശകലന ചിന്തയുടെ പരിമിതമായ അതിരുകള്‍ കടക്കാത്ത മനസ്സിന് ഈ അറിവ് മനസ്സിന് യുക്തരഹിതമാണെന്ന് തോന്നാം. എന്നാല്‍ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന മനസ്സ് ആ അന്തര്‍ജ്ഞാനത്തിന്റെ പുറകിലുള്ള സത്യം ഗ്രഹിക്കുന്നു.

സാധകന്‍റെ ഉള്ളില്‍ ജ്ഞാനം പ്രകടമാകുമ്പോള്‍ തന്ത്ര മുദ്രകള്‍ അയാളുടെ ബോധത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. ജ്ഞാനമുദ്ര സാധകനിൽ വൈരാഗ്യം  ജനിപ്പിക്കുന്നു. അല്ലെങ്കില്‍ ആത്മീയജ്ഞാനം ലഭിയ്ക്കണമെങ്കില്‍ രാഗദ്വേഷാദികള്‍ മനസ്സില്‍ നിന്നും തുടച്ചുമാറ്റിയിരിക്കണം. തുടച്ചുമാറ്റിയിരിക്കണം. കരങ്കിണി എന്ന വാക്ക് തലയോടിനെ സൂചിപ്പിക്കുന്നു. യോഗി ലോകത്തെ ഒരു തലയോടായിട്ടാണ് കാണുന്നത്.

ക്രോധന എന്നാല്‍ ക്രോധം, ദേഷ്യം. ശരീരത്തിലെ, മനസ്സിലെ മാനസികാവസ്ഥയുടെ അമിതമായ പിരിമുറുക്കം കുറച്ച് ശാന്തമായ ബോധം നല്‍കാന്‍ ഈ മുദ്ര സഹായിക്കുന്നു. മുഖത്തെ പേശികളെയും, ശരീരത്തിലെ മറ്റു പേശികളെയും   മുറുക്കി എല്ലാ ഘടകങ്ങളെയും അല്ലെങ്കില്‍ തത്വങ്ങളെയും അതിന്‍റെ ഉറവിടമായ നാദം അഥവാ മന്ത്രത്തിലേക്ക്  വലിച്ചെടുക്കുന്നു. ഇതാണ് മന്ത്ര മുദ്ര.

ഭൈരവിയുടെ മുദ്രയാണ് ഉന്മനി മുദ്ര. സാധകൻ പുറത്തേക്ക് തറപ്പിച്ചു നോക്കി ഉള്ളിലെ മനസ്സില്‍ ശ്രദ്ധിയ്ക്കുന്നു. ഹഠയോഗത്തില്‍ ഭൈരവി മുദ്ര, കൈമുദ്ര അല്ലെങ്കില്‍ ശൂന്യമുദ്രയാണ്. പദ്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് മടിയില്‍ വലതുകയ്യിനു മുകളില്‍ ഇടതു കൈ മലര്‍ത്തി വെക്കുന്നു. ശരീരത്തിലും, പ്രാണശരീരത്തിലും ഉള്ള എതിര്‍ ധ്രുവങ്ങളിലെ ഊര്‍ജ്ജത്തിനെ ഒന്നിപ്പിച്ചു ഈ മുദ്ര വളരെ പെട്ടെന്ന് ബോധതലത്തിന്റെ വ്യാപ്തിയില്‍ മാറ്റങ്ങള്‍ നല്‍കുന്നു മനസ്സ് നാഭിയില്‍ കേന്ദ്രീകരിച്ച് മനസ്സിനെ തലയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ശക്തി, വ്യാപിനി, സമാന എന്നീ മൂന്നു ശക്തികളിലേക്ക് നയിക്കണം. യോഗിക്ക് അപ്പോള്‍ തലക്കകത്ത് ചലനങ്ങള്‍ ഉണ്ടാകുന്നു. ഇത് സിദ്ധിമുദ്രയാണ്. ഇത് നാല് തരത്തില്‍ ഉണ്ട്.

ലെലിഹനയ എന്നാല്‍ ജ്വാല. ഇത് ശക്തിമുദ്ര. സാധകന്‍ തന്റെ ബോധത്തിനെ പരമമായതിന്റെ ഭാഗമായി കാണുന്നു.

ഖേചരി—തുറന്ന സ്ഥലത്ത് മേയുക. ഈ മുദ്രയില്‍ സാധകന്‍ ബോധത്തിനെ വസ്തുക്കളില്‍ നുന്നും സ്വതന്ത്രമാക്കി അവബോധത്തിനെ തുറന്ന സ്ഥലത്ത് വ്യാപരിക്കാന്‍ വിടുന്നു. അതായത് ശാരീരിക ബന്ധങ്ങളില്‍ നിന്നും, മറ്റു ഭൌതികത കെട്ടുപാടുകളില്‍ നിന്നും മുക്തമായി ‘ഞാന്‍’ എന്ന ബോധം പരമമായ ബോധത്തില്‍ ലയിക്കുന്നു. ഇത് ഒരു പ്രധാന മുദ്രയാണ്. ശിവന്റെ അഞ്ചു മുദ്രകളും ആന്തരികപ്രകാശത്തിനും പരമോന്നതമായ നേട്ടങ്ങള്‍ക്കും ഉതകുന്നതാണ്.

 സ്വാമി ലക്ഷ്മണ്‍ ഝൂ ‘ദൃഷ്ടികാലേ’ എന്നതിന് യോഗ പരിശീലനത്തിന്നിടക്ക് അല്ലെങ്കില്‍ യോഗയുടെ സമയത്ത്  എന്ന് അര്‍ത്ഥം നല്കിയിരിയ്ക്കുന്നു. മുദ്ര എന്നത് ഒരു സാങ്കേതിക പദമാണ്. ഏകാഗ്രതയ്ക്ക് സഹായിക്കുന്ന ശരീരത്തിന്റെ അവയവങ്ങളുടെ നിയന്ത്രണത്തിനുള്ള സഹായി.

ശ്ലോകം 78 (ധാരണ 55)

സുഖകരമായ ഇരിപ്പിടത്തില്‍ ഇരുന്ന് ധാരണ

മുദ്രാസനെ സ്ഫിജൈകേന ഹസ്തപാദൌ നിരാശ്രയം //     നിധായ തത്പ്രസംഗേന പരാ പൂര്‍ണ്ണാ മതിര്ഭവേത്//78//

തര്‍ജ്ജമ

നല്ല മൃദുവായ ഒരു ഇരിപ്പിടത്തില്‍ ഒരു ആസനത്തില്‍ കാലുകളും കൈകളും അയച്ചിട്ട് ഇരിക്കുക. അതെ പോലെ കുറച്ചു നേരം ഇരിക്കുമ്പോള്‍ ബുദ്ധി കൂടുതല്‍ സാത്വികമായിത്തീരുകയും ചെയ്യുന്നു.

വ്യാഖ്യാനം

ഈ ശ്ലോകം ശരീരത്തിന് വിശ്രമം കൊടുത്തുകൊണ്ട് മുട്ട് വളച്ചു കാലുകള്‍ മടക്കി ഒന്ന് മറ്റേതില്‍ കയറ്റി വെച്ച് ഒരു ആസനം മാത്രം ഇരിപ്പിടത്തില്‍ ഉറപ്പിക്കുക.മറ്റേതു കുറച്ചു ഉയര്‍ന്നിരിക്കും. ഈ രീതിയിലുള്ള ഇരിപ്പു സ്വാഭാവികമാണ്. സാധകന്‍ ഇതൊരു യോഗാസനം ആണ് എന്ന് അറിയാതെ ഇരിക്കുന്നു. ഇതില്‍ത്തന്നെ വേറെയും ആസനങ്ങള്‍ നിര്‍ദ്ദെശിക്കുന്നുണ്ട്. വീരാസനം, അര്‍ദ്ധ മത്സ്യേന്ദ്രാസനം തുടങ്ങി. സാധകന് തനിക്കു ഏറ്റവും ഉചിതമായത് പരിശീലിക്കാം.

ആസനങ്ങള്‍, ഇരിപ്പിടങ്ങള്‍ ഊര്‍ജ്ജ ചാലകങ്ങളാണ്. പുലിത്തോല്‍, മാന്‍തോല്, ദര്‍ഭ പുല്ല്, യന്ത്രങ്ങള്‍ എന്നിവ. സാധന ചെയ്യുന്നതിന്നിടയില്‍ എപ്പോള്‍ വേണമെങ്കിലും ഊര്‍ജ്ജം പ്രകാശിക്കാം. അതുകൊണ്ട് ഇരിപ്പിടം പ്രധാനമാണ്. ഊര്‍ജ്ജം ഭൂമിയിലേക്ക്‌ ഒഴുകി നഷ്ടപ്പെടാതെ  നോക്കണം. തന്ത്ര ശാസ്ത്ര ഓരോ വസ്തുതകളെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്.

വളരെ സുഖകരമായ ഇരിപ്പിടത്തില്‍ ഇരുന്ന് സാധന ചെയ്യുമ്പോള്‍ മനസ്സിലെ തമോ രജോ ഗുണങ്ങള്‍ നീങ്ങി സാത്വിക ഭാവം കൈവരുന്നു.

ശ്ലോകം 79 (ധാരണ 56)

ധാരണ ശൂന്യ യന്ത്രത്തില്‍

ഉപവിശ്യാസനെ സംയുക് ബാഹു കൃത്വാര്‍ത്ഥകുന്ജിതൌ// കക്ഷവ്യോമ്നി മന: കുര്‍വന്‍ ശമമായാതി തല്ലയാത് //79//

തര്‍ജ്ജമ

ആസനത്തില്‍ അനായാസമായി ഇരുന്ന് സാധകന്‍ രണ്ട് കൈകളും കയ്പത്തികളും വില്ലുപോലെ വളച്ച് തലയ്ക്കു മുകളില്‍ കൊണ്ടുവന്ന് കൈക്കുഴയില്‍ തന്റെ ശ്രദ്ധ കൊണ്ടുവരണം. മനസ്സ് അതില്‍ മുഴുകി വിശ്രമിക്കുമ്പോള്‍ വളരെ സമാധാനം അനുഭവിയ്ക്കും.

വ്യാഖ്യാനം

മനസ്സിനെ ശാന്തമാക്കുന്നതാണ് ഈ ആസനം. ധ്യാനിക്കുമ്പോള്‍ നട്ടെല്ലും, തലയും ഉയര്‍ത്തിപ്പിടിക്കണം. ഊര്‍ജ്ജം തടസ്ഥമില്ലാതെ സുഖമായി മുകളിലേക്ക് ഒഴുകാന്‍ ഇത് സഹായിക്കുന്നു. സാധകന് പദ്മാസനത്തിലോ സുഖാസനത്തിലോ ധ്യാനിക്കാന്‍ ഇരിക്കാം. യന്ത്രം അല്ലെങ്കില്‍ ശൂന്യം അനന്തതയെ സൂചിപ്പിക്കുന്ന ഒരു വൃത്തത്തിനെ പ്രതിനിധീകരിക്കുന്നു. അതിനു ആദിയോ അന്തമോ ഇല്ല. മനസ്സും ശരീരവും വേറെവേറെ അല്ലാത്തതിനാല്‍ ശരീരം വൃത്തത്തിന്റെ രൂപം എടുക്കുന്നു. ചിന്തകള്‍ ഈ വൃത്തത്തിനുള്ളില്‍ അലിഞ്ഞു മനസ്സ്  ശാന്തമാകുന്നു.

ഈ ധാരണയുടെ മേന്മ അത് സ്ഥൂലവും സങ്കീര്‍ണ്ണവുമായ ശൂന്യത്തിന്റെ ആശയം ഓരോ സാധകനും തന്റെ  പിടിയില്‍ കൊണ്ടുവറാന്‍ സാധിയ്ക്കുന്നു എന്നതാണ്. ഇത് തന്ത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മറ്റു സമ്പ്രദായങ്ങളില്‍ ശരീരത്തിനെ നിഷേധിച്ചു ആത്മീയതയിലേക്ക് പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ തന്ത്ര ശരീരം ഉപയോഗിച്ച് അതിനെ മറികടന്നു ആത്മീയതയില്‍ എത്താനുള്ള ഉപായങ്ങളാണ് പറയുന്നത്.

ശ്ലോകം 80 (ധാരണ 57)

ഒരു വസ്തുവില്‍ ധാരണ

സ്ഥൂലരൂപസ്യ ഭാവസ്യ സ്ഥബ്ധാം ദൃഷ്ടിം നിപാത്യ ച //                                                                           അചിരേണ നിരാധാരം മന : കൃത്വാ ശിവം വ്രജേത്// 80//     

തര്‍ജ്ജമ

സാധകന്‍ ഇമവെട്ടാതെ ഒരു വസ്തുവിലേക്ക് തന്നെ ഉറ്റു നോക്കി ഇരിക്കണം. മനസ്സ് അതില്‍ നിന്ന് മാറ്റി വേറെ ചിന്തകളൊന്നും ഇല്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ പെട്ടെന്ന് തന്നെ ശിവത്വം ലഭിയ്ക്കും.

വ്യാഖ്യാനം

ഈ ധാരണയില്‍ ഭൈരവീ മുദ്രയെയാണ് സൂചിപ്പിക്കുന്നത്. ഇത് ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണ്. സ്ഥൂവസ്തുവില്‍ ശ്രദ്ധ ഉറപ്പിച്ച് മനസ്സില്‍ ആ വസ്തു അല്ലാതെ വേറൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരേ ഒരു ബോധം മാത്രം അവശേഷിക്കുന്നു. വിഷയവും വസ്തുവും ഒന്നായിത്തീരുന്നു. മനസ്സു വേറെ ഒരാശ്രയവും ഇല്ലാതെ അലിഞ്ഞു ചേരുന്നു. മനസ്സ് ഇല്ലാതാകുന്ന ആ അവസ്ഥയില്‍ സാധകന് പരമബോധം ലഭിക്കുന്നു. വസ്തുക്കളെ മറി കടന്നു ആത്മാവിനെ ഉള്‍ക്കൊള്ളുന്നു.

ഈ ധാരണ എളുപ്പമുള്ളതായതിനാല്‍ ത്രാതക പരിശീലനത്തിന് പരയോജനപ്പെടുത്തുന്നു. ധ്യാനിക്കുംപോള്‍ ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും മാത്രമേ ഉണ്ടാകൂ. പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ധ്യാനിക്കുന്ന വസ്തു ബോധത്തില്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ടാകും. മനസ്സ് ലയിച്ചു പരമമായതുമായി ചേരുന്നു. വസ്തു ആത്മാവായി മാറുന്നു.

 ശ്ലോകം 81 (ധാരണ 58)

‘ഹ’യില്‍ ധാരണ

വായ നന്നായി തുറന്ന് നാവിന്റെ മദ്ധ്യഭാഗം പരത്തി അറ്റം അണ്ണാക്കില്‍ തൊടുവിച്ച് തുറന്നുവെച്ച വായയുടെ മധ്യത്തില്‍ വ്യജ്ഞനങ്ങളില്ലാത്ത ’ എന്ന അക്ഷരം മനസ്സുകൊണ്ട് ഉച്ചരിച്ചാല്‍ അയാള്‍ക്ക്‌ ശാന്തി കിട്ടും.

 വ്യാഖ്യാനം

ഇതില്‍ ഖേചരി മുദ്രയെ കുറിച്ച് പരാമര്‍ശിക്കുന്നു. വിവേക മാര്‍ത്താണ്ഡന്‍ എന്ന വ്യാഖ്യാതാവ് ഇങ്ങിനെ വിവരിക്കുന്നു.

കപാലകുഹരെ ജിന്ഹാ പ്രവിഷ്ടാ വിപരീതഗാ // ഭ്രുവോരന്തര്‍ഗതാ ദൃഷ്ടിമുദ്രാ ഭവതി ഖേചരി //

 ഖേചരിമുദ്രയില്‍ നാവു വളച്ച് അണ്ണാക്കില്‍ തൊട്ട് നാവ് തലയോട്ടിലെ കാവിറ്റിയിലേക്ക്കടത്താന്‍ ശരമിക്കുമ്പോള്‍  നോട്ടം രണ്ടു പുരികക്കൊടികല്‍ക്കിടയില്‍ കേന്ദ്രീകരിക്കണം. തുടര്‍ന്നു മനസ്സ് തുറന്ന് വെച്ച വായയുടെ മദ്ധ്യത്തില്‍ ഉറപ്പിക്കുക.

പ്രാണന്‍ സ്വാഭാവികമായി നിര്‍ത്താതെ ഹംസ’ എന്ന ശബ്ദത്തോടെ താഴത്തേക്ക്‌ പോകുന്നു. നാവു മടക്കി അണ്ണാക്കില്‍ തൊടുമ്പോള്‍ സ എന്ന് ഉച്ചരിക്കാന്‍ കഴിയാതെ വരുന്നു. അപ്പോള്‍ ഹ എന്ന ശബ്ദം മാത്രമേ പുറപ്പെടുകയുള്ളൂ. വ്യഞ്ജനം ഇല്ലാതെ അത് ഉച്ചരിക്കാന്‍  സാദ്ധ്യമല്ലാത്തതിനാല്‍ മനസ്സുകൊണ്ട് ഉച്ചരിക്കണം. ഈ ഹ പ്രാണശക്തിയുടെ അടയാളമാണ്. തുടര്‍ച്ചയായി മനസ്സുകൊണ്ട് ഉച്ചരിക്കുംപോള്‍ പരമമായ ശാന്തിയുടെ തലത്തില്‍ എത്തിച്ചേരുന്നു. (ആണവ ഉപായ)

  ശ്ലോകം ആജ്ഞാചക്രത്തിലുള്ള ധാരണയെ പരാമര്‍ശിക്കുന്നു. അണ്ണാക്കില്‍ നിന്നും തലച്ചോറിലേക്കുള്ള കാവിറ്റിക്കുള്ളില്‍ ലലനാഗ്രന്ഥി അഥവാ ലലനാ ചക്രം സ്ഥിതി ചെയ്യുന്നു. നാഡികള്‍ തുറന്ന് ഭ്രൂമദ്ധ്യത്തില്‍ (ഇഡയും പിംഗളയുംസുഷുമ്നയും കൂടിച്ചേരുന്ന ബിന്ദു) നേരിയ സമ്മര്‍ദ്ദം ഉണ്ടാവുകയും തലച്ചോറിലേക്കുള്ള ചാനലുകള്‍ സജ്ജമാകുകയും ചെയ്യുന്നു.

ശ്ലോകത്തില്‍ മദ്ധ്യേ എന്ന് ഉദ്ദേശിക്കുന്നത് ആജ്ഞാ ചക്രത്തിനെയാണ്. സാധകന്‍ വലിയ ശ്രമമില്ലാതെ ആജ്നാചക്രത്തില്‍ ബോധം നിര്‍ത്തുമ്പോള്‍ പെട്ടെന്ന് തന്നെ മനസ്സില്‍ ഹ എന്ന ശബ്ദം ഉണ്ടാകുകയും അത് പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും തലച്ചോറിന്റെ മുന്ഭാഗത്ത് തുറന്നുവിടുകയും ചെയ്യുന്നു. അങ്ങിനെ സാധകന് ശാന്തി കൈവരുന്നു.

ആജ്ഞാചക്രം എന്ന മൂന്നാം തൃക്കണ്ണ്‍ തുറക്കുമ്പോള്‍ ഗുരുക്കന്മാരുടെ വചനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുകയും കൂടുതല്‍ അറിവ് നേടുകയും ചെയ്യുന്നു. ആത്മീയാനുഭാവങ്ങള്‍ ഇവിടെ വെച്ച് ആരംഭിക്കുന്നു. അറിവ് വ്യാപരിക്കാന്‍ തുടങ്ങുന്ന അവസ്ഥയാണ് ഇത്. ശാംഭവി എന്നപേരില്‍ അറിയപ്പെടുന്ന തന്ത്രത്തിലെ പ്രധാന മുദ്രയാണ് ഇത്. ധാരണ ചെയ്യുമ്പോള്‍ ചക്രവും മുദ്രയും ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്നു.

ശാന്തിയും സമാധാനവും ഒരേ സമയത്ത് പ്രദാനം ചെയ്യുന്ന ഒരു ധാരണയാണ് ഇത്. തലച്ചോറിലെ വൈദ്യുതി കാന്ത തരംഗങ്ങളെ ശക്തിപ്പെടുത്തുകയും ബിന്ദുവില്‍ നിന്നും താഴോട്ടു ഒഴുകുന്ന ഊര്‍ജ്ജത്തിനെ തിരിച്ച് മുകളിലേക്ക്  reചാനല്‍ ചെയ്യുകയും ചെയ്യുന്നു. അനാവശ്യമായ ചിന്തകളിലും മറ്റും പെട്ട് മാനസിക ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.    

  ശ്ലോകം 82 (ധാരണ 59)

ധാരണ തൂങ്ങിക്കിടക്കുന്ന ശരീരത്തില്‍

ആസനേ ശയനനേ സ്ഥിത്വാ നിരാധാരം വിഭാവയന്‍   //   സ്വദേഹം മനസി ക്ഷീണേക്ഷണാത് ക്ഷീണാശയോ ഭവേത് തര്‍ജ്ജമ

ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ കിടക്കുമ്പോള്‍ തന്റെ ശരീരം  ഒരു താങ്ങില്ലാത്ത സ്ഥിതിയില്‍ (തൂങ്ങിക്കിടക്കുന്നതായി) ആണെന്ന് കരുതുക. ഈ സ്ഥിതിയില്‍ എല്ലാ ചിന്തകളും അപ്രത്യക്ഷമാകും. മനസ്സ് ചിന്തകളില്‍ നിന്നും മുക്തമായാല്‍ കെട്ടിക്കിടക്കുന്ന പഴയ ചിന്തകളും വിട്ടുപോകും.

വ്യാഖ്യാനം

വളരെ സുഖകരമായ ഇരിപ്പിടത്തിലോ ശയ്യയിലോ ഇരുന്ന് സാധകന്‍ താനെ ശരീരം ഒരു താങ്ങുമില്ലാത്ത അവസ്ഥയിലാണെന്ന് സങ്കല്പ്പിച്ചു ധ്യാനത്തില്‍ മുഴുകുമ്പോള്‍മനസ്സില്‍ നിന്നും ചിന്തകളളും ഉപബോധമനസ്സില്‍ കെട്ടില്‍ക്കിടക്കുന്ന മറ്റു വാസനകളും. അപ്രത്യക്ഷമാകുന്നു. ഈ ധാരണ വളരെ ലളിതവും എവിടെയും എപ്പോള്‍ ആയാലും ചെയ്യാവുന്നതാണ്.

മനസ്സും ശരീരവും വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തിന് എന്ത് സംഭവിച്ചാലും അത് മനസ്സിനെ ബാധിക്കും. തിരിച്ചും. ധ്യാനം പരിശീലിക്കുന്നതുകൊണ്ട്‌ മനസ്സിനും ശരീരത്തിനും വളരെ ഭാരം കുറയുന്നു. പലപ്പോഴും ചിന്തകള്‍ വസ്തുക്കള്‍ പോലെ രൂപപ്പെടുകയും ഉപബോധ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ധാരണയും ധ്യാനവും കെട്ടിക്കിടക്കുന്ന ഈ ചിന്തകളെ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശ്ലോക 83 (ധാരണ 60)

 ആടിക്കൊണ്ടിരിക്കുന്ന മനസ്സില്‍ ധാരണ

ചലാസനെ സ്ഥിതസ്യായ ശനൈര്‍വാ ദേഹചാലനാത്  //                                                                     പ്രശാന്തേ മാനസേ ഭാവേ ദേവി ദിവ്യൌഖമാപ്നുയാത്//83//          

തര്‍ജ്ജമ

അല്ലയോദേവീ ! ശരീരത്തെ ആട്ടുകയോഇളക്കുകയോ ചെയ്യുമ്പോള്‍ സാധകന് ശാന്തിയും സമാധാനവും ലഭിയ്ക്കുകയും ദൈവീകബോധമാകുന്ന അരുവിയില്‍  പോന്തിക്കിടക്കുകയും ചെയ്യുന്നു. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും ശരീരം ആടിയുലയുമ്പോഴും മനസ്സിന് ശാന്തി ലഭിയ്ക്കുന്നു. തുടര്‍ന്ന് ദിവ്യാനുഗ്രഹവും.

 ഈ ശ്ലോകത്തില്‍ വീണ്ടും ഭൌതികശരീരത്തിനെ മനസ്സിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തുന്നത് കാണാം. ഭക്തി മാര്‍ഗ്ഗത്തിലുംസൂഫി പരമ്പരയിലും ഈ ധാരണ ഉപയോഗപ്പെടുത്തുന്നുണ്ട്. സൂഫികള്‍ നൃത്തച്ചുവടോടെ വട്ടം കറങ്ങി ബോധമറ്റപോലെ താഴെ വീഴുന്നു. ശരീരത്തിന്റെ ദൃതചലനം ഭൌതിക ശരീര ഘടനയെ അണുക്കള്‍, കോശങ്ങള്‍തന്മാത്രകള്‍ എന്നിവയെ പുന:ക്രമീകരിക്കുകയും സാധകന് ശാന്തി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ ചലനം കൊണ്ട് ശരീരംമനസ്സ്ആത്മാവ് എന്നിവക്കിടയിലുള്ള സ്വതന്ത്രമായ ഊര്‍ജ്ജ പ്രവാഹത്തെ തടസ്ഥപ്പെടുത്തുന്ന മാലിന്യങ്ങള്‍ ഇളക്കിക്കളയുന്നു.

ഭക്തിമാര്‍ഗ്ഗത്തില്‍ രാധയും കൃഷ്ണനും ഊഞ്ഞാല്‍ ആടുന്നത് ആത്മീയബന്ധത്തിന്റെ പരമ അവസ്ഥയായി കാണുന്നു. ഭക്തി നിര്‍ഭരങ്ങളായ കീര്‍ത്തനങ്ങള്‍ ശരീരം ചലിപ്പിച്ചും ആടിയും പാടുമ്പോള്‍ അവര്‍ ആത്മനിര്‍വൃതിയില്‍ ആഴുകയും ദൈവീക ബോധത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ആധുനിക കാലത്തെ ഡാന്‍സ്കള്‍ പലതും ഈ തത്വത്തിന്റെ ചുവടു പിടിച്ച് പിന്തുടരുന്നതാണ്. ലോകമെമ്പാടും പാട്ടിന്റെ കൂടെ നൃത്തവും ചേര്‍ത്തു ആനന്ദം കൊള്ളുന്നവര്‍ നിരവധിയാണ്.

ശ്ലോകത്തില്‍ ഔഘാ എന്നത് വെള്ളപ്പൊക്കം, അരുവി എന്നൊക്കെ ആണെങ്കിലും ഇവിടെ ജ്ഞാനത്തിന്‍റെ തുടര്‍ച്ചയായ പാരമ്പര്യം’ എന്നാണ് വിവക്ഷ. തന്ത്രത്തില്‍ 3 തരം ഔഘാ ഉണ്ട്. മാനവൌഘാസിദ്ധൌഘാദിവ്യൌഘാ

പരമ്പരാഗതമായ ആത്മീയജ്ഞാനം ഗുരുക്കന്മാരില്‍ നിന്നും കിട്ടുമ്പോള്‍ അത് ‘മാനവൌഘാ.’ മനുഷ്യാതാതരായ ഗുരുക്കന്മാരില്‍ നിന്നും ലഭിയ്ക്കുമ്പോള്‍ ‘സിദ്ധൌഘാ.’ സെവന്മാരില്‍ നിന്നും ലഭിയ്ക്കുമ്പോള്‍ ‘ദിവ്യൌഘാ’ 

ശ്ലോകം 84 (ധാരണ 61)

ആകാശത്തില്‍ ധാരണ

ആകാശം വിമല പശ്യന്‍ കൃത്വാ ദൃഷ്ടിം നിരന്തരാം //                                                                             സ്ഥബ്ധാത്മാ തത്ക്ഷണാത് ദേവീ ഭൈരവം വപുരാപ്നുയാത്//84//                        

തര്‍ജ്ജമ

 അല്ലയോദേവീ!  സാധകന്‍ തെളിഞ്ഞ ആകാശത്തിലേക്ക് ദൃഷ്ടികള്‍ ഉറപ്പിച്ച് ഇമവെട്ടാതെ സ്വസ്ഥതയോടെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് ഭൈരവത്വം ലഭിയ്ക്കുന്നു.

വ്യാഖ്യാനം

ശരീരം അനങ്ങാതെ ചിന്തകളും വികാരങ്ങളെയും  ഒഴി വാക്കുമ്പോള്‍ ശരീര ബോധം ഇല്ലാതാകുന്നു. ആകാശത്തിലേക്ക് ശ്രദ്ധിച്ച് അല്ലെങ്കില്‍ ഇമവെട്ടാതെ  ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ആകാശം അനന്തമായത് കൊണ്ടാണ്.

ആദിയും അവസാനവും ഇല്ലാത്ത ആകാശം. ഒഴിഞ്ഞ ആകാശത്തിലേക്ക് നോക്കി ഇരിക്കുമ്പോള്‍ നശ്വരമായ പ്രകൃതിയില്‍ നിന്നും ശാശ്വതമായതിലേക്ക് കടക്കാന്‍ കഴിയുന്നു. നോട്ടം ശാശ്വതമമായ ഒരു വസ്തുവിലെക്കാകുമ്പോള്‍ ചിന്തകളും അതെപോലെയാകുന്നു.

ശ്ലോകം 85 (ധാരണ 62 )

ധാരണ ചിദാകാശത്തില്‍

ആസനേ ശയനേ സ്ഥിത്വാ നിരാധാരം വിഭാവയന്‍   //    സ്വദേഹം മനസി ക്ഷീണേക്ഷണാത് ക്ഷീണാശയോ ഭവേത്//

 bhaveth   മൂര്ധ്നി വിയല്സര്‍വം ഭൈരവത്വേന ,,,,,,,,,,,,,,,,,, ലീനം സമാചിരേത്//  തത്സര്‍വം ഭൈരവാകാര തേജസ്തത്വം സമാവിശേത് // 85//

തര്‍ജ്ജമ

ആകാശത്തെ പൂര്‍ണ്ണമായി ഭൈരവന്റെ രൂപത്തില്‍ നെറ്റിയില്‍ ലയിക്കുന്നത് വരെ സാധകന്‍ ധ്യാനിക്കണം. അപ്പോള്‍ പ്രപഞ്ചം മുഴുവന്‍ ഭൈരവന്റെ പ്രകാശത്തില്‍ ലയിച്ചിരിക്കും.

വ്യാഖ്യാനം

 ചലാസനെ സ്ഥിതസ്യായ ശനൈര്‍വാ ദേഹചാലനാത്  //  പ്രശാന്തേ മാനസേ ഭാവേ ദേവി ദിവ്യൌഖമാപ്നുയാത്//83//          യോഗി തന്‍റെ തലയ്ക്കുള്ളില്‍ ആകാശത്തെ സങ്കല്പ്പിച്ചു ധ്യാനിക്കുമ്പോള്‍ ഭൈരവന്‍റെ പ്രകാശം ഉള്ളില്‍ നിറഞ്ഞ അനുഭവം ലഭിയ്ക്കുന്നു. ഇത് ചിദാകാശ ധാരണയാണ്. ചിദ് എന്നത് ബോധത്തിന്‍റെയും ആകാശം ബോധത്തിന്റെയും തലമാണ്. അടച്ച കണ്ണുകള്‍ക്ക് മുന്നിലുള്ള ഒഴിഞ്ഞ സ്ഥലം നെറ്റിത്തടമാണ്. അവിടയാണ് ഇതെര്‍ അല്ലെങ്കില്‍ ആകാശമെന്ന ഘടകം സ്ഥിതിചെയ്യുന്നത്/ പഞ്ചഭൂതങ്ങളിലെ ഈ തത്വവും മനുഷ്യന്റെ ആത്മബോധം ഉണര്‍ത്താനും ആത്മീയാനുഭവങ്ങള്‍ ഉണ്ടാകാനും കാരണമാണ്. എല്ലാ ധാരണകlളുടെയും ധ്യാനത്തിന്റെയും  അനുഭവങ്ങള്‍ ആകാശതലത്തിലാണ് അനുഭവപ്പെടുന്നത്. ആകാശത്തെ നെറ്റിയില്‍ അഥവാ ചിദാകാശത്തില്‍ ലയിപ്പിച്ച് ഭൈരവന്റെ രൂപത്തില്‍ അനുഭവപ്പെടുന്നു. ആകാശത്തിനെ കറുപ്പ് നിറമായി സങ്കല്പ്പിച്ചു ചിദാകാശത്തില്‍ ധാരണ ചെയ്യുമ്പോള്‍ മങ്ങിയ വെളിച്ചം പ്രകാഷം കൂടിക്കൂടി ബാക്കിയുള്ളതെല്ലാം ആ പ്രാകാശത്തില്‍ അലിഞ്ഞുചേര്‍ന്ന് ഭൈരവരൂപം കൈവരുന്നു. അഷ്ട ദിക്കുകളും കൂടിച്ചേര്‍ന്ന ആകാശത്തില്‍ ധാരണ ചെയ്യുന്നത് കൊണ്ട് അഷ്ടഭൈരവ ധാരണ യായി  ഇതിനെ കണക്കാക്കുന്നു.

ശ്ലോകം 86 (ധാരണ 63)

ധാരണ പരമമായതില്‍

കിഞ്ചിജ്ഞാതം ദ്വൈതദായി ബാഹ്യാലോകാസ്തമ:പുന: // വിശ്വാദിഭൈരവം രൂപം ജ്നാത്വാനന്തപ്രകാശഭ്രുത് //86//

തര്‍ജ്ജമ

യോഗിക്ക് 3 തലത്തിലുള്ള ബോധത്തെക്കുറിച്ചു അറിയാം. 1. വിശ്വ (ഉണര്ന്നുകൊണ്ടുള്ള) ജ്ഞാനത്തിന്റെ പരിമതി കാരണം ദ്വൈതഭാവം നിലനില്‍ക്കുന്നു.  2. രജസ് (സ്വപ്നാവസ്ഥ)  ബാഹ്യലോകത്ത് നിന്നും മനസ്സില്‍ പതിയുന്ന perception ഓഫ് the ഇമ്പ്രെssions of d exterior  

3. പ്രജ്ഞ (ഗാഢനിദ്ര). പ്രജ്ഞയില്‍ ഇരുട്ടില്‍ അനന്തമായ  ഭൈരവരൂപം. യോഗി അനന്ത ബോധത്തില്‍ ഭൈരവ രൂപം പ്രകാശിക്കുന്നതായി അറിയുന്നു.

വ്യാഖ്യാനം

ഭൈരവന്റെ രൂപം എന്ന് ഇവിടെ പറയുന്നത് ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ തുരീയാവസ്ഥയെ ആണ്. നിത്യ ജീവിതത്തിലെ ആത്മബോധവും വസ്തുക്കളും എന്ന ദ്വൈത ഭാവം അപ്രത്യക്ഷമാകുന്നു. ഭൈരവന്റെ പ്രകാശം നിറഞ്ഞ ബോധം ഉള്ളില്‍ നിറയുന്നു. മൂന്നു അവസ്ഥകളും നാലാമത്തെ അവസ്ഥയുടെ (ഭൈരവാവസ്ഥ) ഭാഗങ്ങള്‍ ആണെന്ന് യോഗി അറിയുന്നു. (ശാംഭവ തലത്തില്‍ എത്തിയ്ക്കുന്ന ആണവ ഉപായം)

ഈ ശ്ലോകത്തില്‍ പരമമായതിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ എടുത്തു കാട്ടുന്നു. ഭൌതികലോകത്തിലെ  ദ്വന്താത്മകമായതിനെ മറികടക്കാന്‍ യോഗിക്ക് എങ്ങിനെ  സാധ്യമാകുമെന്ന് പറയുന്നു. അതിനു ആദ്യം എന്താണ് പരമമായത് അല്ലെങ്കില്‍ സത്യമായത്‌ എന്നറിയണം. ബാഹ്യവസ്തുക്കളില് നിന്നും പ്രകാശം നമുക്ക് ലഭിയ്ക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, തേവിളക്കുകള്‍ തുടങ്ങി. ഇവ ഇല്ലാതായാല്‍ ഇരുട്ടായി. ഭൌതികലോകത്തിലെ എല്ലാ സുഖങ്ങളും കൊണ്ടെത്തിക്കുന്നത് ദുഖത്തിലേക്കാണ്. എവിടെ പ്രകാശമുണ്ടോ അവിടെ ഇരുട്ടും ഉണ്ടാകും. എവിടെ ജനനമുണ്ടോ അവിടെ മരണവും ഉണ്ടാകും.

ഇതറിയുമ്പോള്‍ ദ്വൈതത്തിന് അതീതമായഉള്ളില്‍ പ്രകാശം ചൊരിയുന്ന ഭൈരവന്റെ അനന്തമായ രൂപം അനുഭവപ്പെടുന്നു. ആപേക്ഷികവും കേവലവുമായ രണ്ടറിവുകളും യോഗിക്ക് ഒരേസമയത്തുണ്ടാവുകയും പരമമായ ജ്ഞാനം കൈവരിക്കുകയും ചെയ്യുന്നു.

.ഉണര്‍ന്നിരിക്കുമ്പോഴുംസ്വപ്നാവസ്തയിലും ഉറങ്ങുമ്പോഴും വ്യത്യസ്തമായി അനുഭവപ്പെടുന്നുണ്ടെങ്കിലും ബോധം എകമായ ജ്യോതിര്പ്രവാഹമാണ്. വേറേ വേറെ ആണെന്ന് തോന്നാമെങ്കിലും സാധകന് ഒരേ ബോധം തന്നെയാണ് മൂന്നവസ്തയിലും അനുഭവപ്പെടുന്നത് എന്ന് മനസ്സിലായാല്‍ ഉള്ളില്‍ അനന്തമായ ശുദ്ധമായ ബോധപ്രകാശം  ഭൈരവന്റെ രൂപത്തില്‍ അനുഭവപ്പെടും.

ശ്ലോകം 87 (ധാരണ 64)

ധാരണ രാത്രിയുടെ ഇരുട്ടില്‍

എവമേവ ദുര്നിശായാം കൃഷ്ണപക്ഷാഗമേ ചിരം //     തൈമിരം ഭാവയന്‍ രൂപം ഭൈരവം രൂപമേഷ്യതി //87//

തര്‍ജ്ജമ

ഇതേപോലെ കറുത്തപക്ഷത്തില്‍ അമാവാസിനാളില്‍ കൊടും ഇരുട്ടില്‍ യോഗി കുറേനേരം ഭൈരവരൂപം ലഭിയ്ക്കനായി ധ്യാനിച്ചാല്‍ അത് സാദ്ധ്യമാകും.

വ്യാഖ്യാനം

കറുത്തപക്ഷത്തിലെ അമാവാസി നാളില്‍ യോഗി ധ്യാനിച്ചാല്‍ ഇരുട്ടല്ലാതെ മറ്റൊന്നും ദൃശ്യമാകാത്ത അവസ്ഥയില്‍ ശ്രദ്ധ പൂര്‍ണ്ണമായും നല്‍കുന്നതുകൊണ്ട് വളരെ വേഗം ഭൈരവി സിദ്ധി ഉണ്ടാകും. ഇരുട്ടില്‍ കുറേനേരം ഇരുന്ന് ധ്യാനിച്ചാല്‍ വിസ്മയവുംഅസാധാരണ നിഗൂഢതയും ഉളവാകുകയും വളരെ വേഗം യോഗാത്മകമായ ബോധത്തിലേക്ക്‌ എത്തുകയും ചെയ്യും. ആ സമയത്ത് ഭൈരവന്റെ പ്രകാശം ലഭിയ്ക്കുകയും യോഗിക്ക് ഭൈരവന്റെ പ്രകൃതം ലഭ്യമാകുകയും ചെയ്യും.

തുറന്ന കണ്ണുകള്‍ കൊണ്ട് പുറത്തുള്ള ഇരുട്ടിനെ ധ്യാനിക്കുന്ന ഈ ധാരണയെ ‘’ബാഹ്യ തിമിരഭാവന എന്ന് പറയുന്നു.(ശാക്തോപായ)

ഇവിടെ ധാരണ ചന്ദ്രന്റെ ചാക്രികഗതിയുമായി ബന്ധപ്പെട്ടതാണ്. ഇത് താന്ത്രിക് സാധനയില്‍ വളരെ പ്രധാനpപ്പെട്ട ഒന്നാണ്. എല്ലാമാസവും 14 ദിവസം ശുക്ലപക്ഷവും 14 ദിവസം കൃഷ്ണപക്ഷവും. ഇത് മനുഷ്യശരീരത്തിലെ മനസ്സിന്റെയും ബോധത്തിന്റെയും താളക്രമങ്ങളെ ബാധിക്കുന്നുണ്ട്.

ചന്ദ്രന്‍റെ സഞ്ചാരവും പ്രധാന ശ്വസന നാഡികളായ ഇടത്തേ മൂക്കില്‍ക്കൂടി ഒഴുകുന്ന ഇഡ അഥവാ ചന്ദ്രസ്വരവുംവലതു മൂക്കില്‍ക്കൂടെ പോകുന്ന സൂര്യസ്വരാ അലെങ്കില്‍ പിംഗള നാഡിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നാഡീവ്യൂഹങ്ങളെയും തലച്ചോറിലെ ഇടതു വലതു ഭാഗത്തെഅര്‍ദ്ധ ഗോളങ്ങളെയും നിയന്ത്രിക്കുന്നു. ഒരു മണിക്കൂര്‍ 20മിനുട്ട് സമയം ഇടവിട്ട് 24 മണിക്കൂറും ഇവ മാറി മാറി ഒഴുകിക്കൊണ്ടേയിരിക്കും. രണ്ടും പരസ്പരം മാറി ഒഴുകുമ്പോള്‍ വളരെ ചെറിയ സമയത്തേക്ക് രണ്ടു സ്വരങ്ങളും തുല്യമായി ഒഴുകും. അപ്പോള്‍ മൂന്നാമത്തെ നാഡിയായ സുഷുമ്ന ഉണരുന്നു. ഒഴുക്കിന്റെ ഗതിയെ നിയന്ത്രിക്കാനും നാഡികളില്‍ക്കൂടി സുഖകരമായി ഒഴുക്കിന്റെ ഇടവേളകള്‍ കൂട്ടാനും ഒഴുക്ക് സമനിലയിലുംകൃത്യമായ താളത്തോടേയും ആകാന്‍ തന്ത്രത്തില്‍ വിവിധ  രീതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏതു പക്ഷത്തിലാണ് ധ്യാനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പൌര്‍ണ്ണമിയും അമാവാസിയും സാധന ചെയ്യുവാന്‍ പ്രത്യേകതയുള്ള ദിവസങ്ങളാണ്. സാധകന് വീട്ടിലിരുന്നും ധ്യാനം ചെയ്യാമെങ്കിലും സ്വാഭാവികമായ അന്തരീക്ഷത്തില്‍ ഇരുന്ന് ചെയ്യുകയാണ് വേണ്ടത്. (യമുനോത്രിയില്‍ യമുനയുടെ തീരത്തുള്ള ക്ഷേത്രം ധ്യാനിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് തന്ത്രത്തില്‍ പറയുന്നുണ്ട്. സാധകന് രാത്രിയുടെ ഭയാനകതയും ഇരുട്ടും സഹിക്കാന്‍ കഴിവുണ്ടെങ്കില്‍ ബോധം വേഗം ഭൈരവനില്‍ എത്തിക്കും.. ശശാനത്തില്‍ ഇരുന്ന് ധ്യാനിക്കുന്നവരും ശവത്തിനു മുകളില്‍ ഇരുന്ന് ധ്യാനിക്കുന്നവരും ധ്യാനം മൂദ്ധന്യത്തില്‍ എത്തുമ്പോള്‍ അതിനെ നേരിടാന്‍ കഴിവുണ്ടായിരിക്കണം.  ഇല്ലെങ്കില്‍ സാധകന് മാനസിക വിഭ്രാന്തി ,മറവികോമയില്‍ പോകല്‍, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ബോധം പടിപടിയായാണ് ഉയരുക. മുകളിലേക്ക് കയറുമ്പോള്‍ ബാലന്സ് പോകാതെ നോക്കുന്നത് പോലെ ബോധത്തിനെ പതറാതെ സുഖമായി ഉയര്ത്തിക്കൊണ്ടുപോകണം.  

,ശ്ലോകം 88 (ധാരണ 65)

 ഭൈരവന്റെ ഇരുണ്ട രൂപത്തില്‍ ധാരണ

എവമേവ നിമിത്യാദൌ നേത്രേ കൃഷ്ണാഭമഗ്രത : //       പ്രസാര്യ ഭൈരവാം രൂപം ഭാവയംസ്തന്മയോ ഭവേത് //88//

തര്‍ജ്ജമ

യോഗി കണ്ണടച്ച് തന്റെ മുന്‍പിലുള്ള കഠിനമായ ഇരുട്ടിനെ ധ്യാനിക്കണം. പിന്നെ ഇരുട്ടില്‍ കണ്ണുകള്‍ തുറന്ന് ഭൈരവന്റെ ഭയാനകമായ രൂപം ധ്യാനിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ യോഗി കണ്ണുകള്‍ അടച്ചു വെച്ച് ധ്യാനിച്ച്‌ പിന്നീട് കണ്ണുകള്‍ തുറന്നുവെച്ചു ധ്യാനിക്കുമ്പോള്‍ സമാധിയില്‍ എത്തിച്ചേരുന്നു.

ഇതില്‍ യോഗി അവനവനെ തിരിച്ചറിയുന്നു. ഓരോരുത്തരിലും ഉള്ള ബോധം പരിശുദ്ധവുംജ്വലിച്ചുകൊണ്ടിരിക്കുന്നതുമാണ്. ബാഹ്യവസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുമ്പോള്‍ നമ്മുടെ ബോധവും അങ്ങിനെത്തന്നെ ആയിത്തീരും. ആത്മബോധം ഉയരുമ്പോള്‍ ദൈവീകമായിത്തീരുന്നു. സൂര്യരശ്മി അതിന്‍റെ വഴിയിലുള്ളതിനെയൊക്കെ ജ്വലിപ്പിക്കുന്നതുപോലെ ആത്മബോധം ദൈവീകത്തിലേക്ക് തിരിഞ്ഞാല്‍ വളരെ വേഗം പ്രകാശഭരിതമാകും. ഈ ധാരണയില്‍ ഇരുട്ടിലും ആത്മബോധം ഭൈരവനെ തിരിച്ചറിഞ്ഞ് അതില്‍ ലയിക്കുന്നതായി കാണാം.

ശ്ലോകം 89 (ധാരണ 66 )

ഇന്ദ്രിയ നിയന്ത്രണ ധാരണ

യസ്യ കസ്യോന്ദ്രിയസ്യാപി വ്യാധാതാച്ച് നിരോധത : // പ്രവിഷ്ടസ്യാദ്വയേ ശൂന്യേ തത്രൈവാത്മാ പ്രകാശതേ // 88//

തര്‍ജ്ജമ

എന്തെങ്കിലും കാരണം കൊണ്ട് ഏതെങ്കിലും ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അന്തര്മുഖനായിത്തീര്‍ന്ന സാധകന്‍റെ മനസ്സ് ശൂന്യാവസ്ഥയില്‍ മുഴുകുകയും പരിമിതികളെ മറികടന്ന് പരമമായ ബോധം കൈവരുകയും ചെയ്യുന്നു.

വ്യാഖ്യാനം

ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ പോയ ആ ഇന്ദ്രിയം ശൂന്യമായിത്തീരുന്നു.  അതുകാരണം സാധകന്‍ അന്ത്രമുഖനായിത്തീരുന്നു. വസ്തുവോ വിഷയമോ ഇല്ലാത്ത ആ അവസ്ഥയില്‍ സാധകന്റെ ആത്മബോധം പുറത്ത്‌ വരുന്നു.

പ്രത്യാഹാരം വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാം. പ്രത്യാഹാരം ശരിയായാലേ ധാരണ ചെയ്യാന്‍ സാദ്ധ്യമാകൂ. പ്രത്യാഹാരത്തില്‍ സാധകന്റെ പുറത്തേക്ക് പോകുന്ന മനസ്സിനെ ഉള്ളിലേക്ക് തിരിയ്ക്കുന്നു. ബോധത്തിനെ പുറത്തുനിന്നും അകത്തേക്ക് തിരിച്ച് വിടല്‍.

പ്രത്യാഹാരം നിരവധി മാര്‍ഗ്ഗത്തിലൂടെ കൈവരിക്കാം. പ്രാണായാമംത്രാതകഹടയോഗത്തില്‍ പറയുന്ന ശരീരത്തിനെയും മനസ്സിനെയും ക്രമീകരിക്കുന്ന ആസനങ്ങള്‍

തുടങ്ങി. രാജയോഗത്തില്‍ ഇന്ദ്രിയങ്ങളെ വശത്താക്കിയും ഭക്തിയോഗത്തില്‍ ഈശ്വരപ്രേമവും കര്‍മ്മയോഗത്തില്‍ നിഷ്കാമ സേവനവും ആത്മസമര്‍പ്പണവും മുഖ്യമാണ്. ഏതു സിദ്ധാന്തപ്രകാരമായാലും ദിത്വ സങ്കല്‍പ്പത്തെ  

മറികടന്നു ഉള്ളില്‍ പ്രകാശിക്കുന്ന ആത്മനെ അറിയുക അല്ലെങ്കില്‍ അവനവനെ അറിയുക എന്നതാണ് പ്രധാനം. അങ്ങിനെ പ്രത്യാഹാരം അല്ലെങ്കില്‍ ഇന്ദ്രിയങ്ങളെ അടക്കിക്കഴിഞ്ഞാല്‍ ഏകാഗ്രത ഉണ്ടാകുന്നു. മനസ്സില്‍  ശ്രദ്ധയുണ്ടാകുമ്പോള്‍ അത് പ്രകാശമാനമാകുന്നു. എകാഗ്രതയുണ്ടായാല്‍ പ്രകാശം സ്വാഭാവികമായും ഉണ്ടാകും.    

ശ്ലോകം 90 (ധാരണ 67)

ധാരണ അകാരത്തില്‍

അബിന്ദുമവിസര്‍ഗ്ഗ ച ആകാരം ജയതൊ മഹാന്‍  //        ഉദേതി ദേവി സഹസാ ജ്നാനൌഖ : പരമേശ്വരാ //90//

തര്‍ജ്ജമ

അല്ലയോ ദേവീബിന്ദുവും വിസര്‍ഗ്ഗവും ഇല്ലാത്ത അ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ ഉടനെത്തന്നെ പരമ പ്രഭുവിന്റെ, പരമശിവന്റെ അനുഗ്രഹം വര്ഷിക്കപ്പെടുന്നു.

വ്യാഖ്യാനം

ഇവിടെ ബിന്ദു അനുസ്വാര അല്ലെങ്കില്‍ ഒരു അക്ഷരത്തില്‍ വരുന്ന കുത്ത്അതൊരു അടയാളമാണ്മൂക്കുകൂട്ടിയുള്ള ഉച്ചാരണം. വിസര്‍ഗ്ഗ രണ്ടു കുത്തുകളാണ്ഒന്നിന് താഴെ മറ്റൊന്ന്.ഉച്ചരിക്കുമ്പോള്‍അക്ഷരത്തിന്റെ കൂടെ ഹ കാരം വരുന്നു. അപ്പോള്‍ ബിന്ദുവില്‍ ’ എന്ന അക്ഷരത്തിന്റെ കൂടെ ’ ഉച്ചാരണവും വിസര്ഗ്ഗയില്‍ അക്ഷരത്തിന്റെ കൂടെ അഹ’ എന്നും ഉച്ചരിക്കുന്നു.

 ‘യുടെ കൂടെ അനുസ്വാരം ചേര്‍ത്തു ഉച്ചരിക്കുമ്പോള്‍ അം’ എന്ന ശബ്ദത്തോടെ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നു. (പൂരകം) പുറത്തേക്ക് വിടുമ്പോള്‍ ’ യുടെ കൂടെ വിസര്‍ഗ്ഗം ചേരുമ്പോള്‍ അ:’ (അഹ) എന്ന ശബ്ദം ഉണ്ടാകുന്നു. (രേചകം). ഈ ധാരണയില്‍ പറയുന്നത് ’ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ ബിന്ദുവോ വിസര്ഗ്ഗയോ ഇല്ലാതെപൂരകമോ രേചകമോ ഇല്ലാതെ വേണം എന്നാണ്. അതായത് കുംഭകം എന്നാ അവസ്ഥയിലാണ് ഇത് ഉച്ചരിക്കേണ്ടത്. ശ്വാസത്തെ പിടിച്ചു നിര്‍ത്തുന്ന അവസ്ഥയില്‍ ’ എന്ന് ഉച്ചരിക്കണം.

സ്വാമി ലക്ഷ്മണ്‍ ജ്ഹൂവിന്‍റെ കുംഭകസ്തസ്യ’ വ്യാഖ്യാനത്തില്‍ ഇങ്ങിനെ പറയുന്നു. ചകിതമുദ്രായാം സ്ഥിതസ്യ’—അതായത് ചകിത മുദ്ര എന്നനാവു പിറകോട്ട് ആക്കി അവസ്ഥയില്‍ വായ തുറന്ന് പിടിച്ച് അനുസ്വാരവും വിസര്‍ഗ്ഗവും ഇല്ലാതെ ’ എന്ന് ഉച്ചരിക്കണം. അപ്പോള്‍ സാധകന്‍ ’ എന്ന് മനസ്സില്‍ ഉച്ചരിക്കാന്‍ നിര്‍ബന്ധിതനാകുന്നു.

എന്തുകൊണ്ടാണ് അ എന്ന അക്ഷരത്തെമാത്രം ഇങ്ങിനെ ഉച്ചരിക്കാനായി തിരഞ്ഞെടുത്തത്ആദ്യത്തെ ഉത്തരം അക്ഷരമാലകളില്‍ അ ആദ്യത്തേത് ആണ് എന്നത് തന്നെ. പിന്നെ എല്ലാ അക്ഷരങ്ങളുടെയും ആവിര്‍ഭാവം ’ യില്‍ നിന്നാണല്ലോ. ഈ അക്ഷരം വേറൊന്നില്‍ നിന്നും ഉദ്ഭവിച്ചതല്ലഇത് വേറൊന്നില്‍ ലയിക്കുന്നുമില്ല. ഇത് വിവരണാതീതമായ അനുത്തര’ എന്ന കേവലമായ അവസ്ഥയുടെ പ്രതീകമാണ്. ശവശക്തിഎന്ന അവസ്ഥയില്‍ ശിവനെയും ശക്തിയേയും വേര്‍തിരിക്കുക അസാദ്ധ്യമാണ്.  ‘’ എന്ന ഉച്ചാരണം അതുകൊണ്ട് ശിവശക്തി സാമരസ്യ’ (ശിവശക്തിയുടെ സംയോജനം) ആത്യന്തിക ഉറവിടത്തിനായുള്ള ആത്മാവിന്റെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.

അ അഹം ത്തിനെ പ്രതിനിധീകരിക്കുന്നു. ഞാന്‍ എന്ന കേവലമായ ബോധത്തെ. അഥവാ ശിവ ബോധത്തെ. കുംഭകാവസ്ഥയില്‍ നിര്‍വികല്പമായ മനസ്സില്‍ പരമേശ്വരന്‍പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. (ആണവ ഉപായം)

സ്വാമി വിജ്ഞാനന്ദ സരസ്വതി അക്ഷരത്തിനെ നശ്വരമായ ശബ്ദരൂപമായി പറയുന്നു. ശബ്ദാക്ഷരങ്ങള്‍ ആയ മന്ത്രങ്ങളുടെ അര്‍ത്ഥം വിവരിക്കാന്‍ കഴിയില്ല. ആഴത്തിലുള്ള ധ്യാനത്തിനിടയില്‍ ശബ്ദരൂപത്തില്‍ ഋഷിമാര്‍ക്ക്ലഭിച്ച സന്ദേശങ്ങളാണ് അവ. തുടര്‍ച്ചയായി ഉച്ചരിക്കുമ്പോള്‍ അവ വിദ്യുത് തരംഗങ്ങളായി മാറി പരമമായ ബോധം ഉടലെടുക്കുന്നു. ഓരോ മന്ത്രങ്ങളും ഓരോ പ്രത്യേക ഊര്‍ജ്ജത്തിനെ പ്രതിനിധാനം ചെയ്യുന്നു.

അക്ഷരങ്ങള്‍ അഥവാ വര്‍ണ്ണങ്ങള്‍ സങ്കീര്‍ണ്ണമായ ശബ്ദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന് വര്‍ണ്ണമാലകളും അക്ഷരക്കൂട്ടങ്ങളും ആയി. സംസ്കൃത മെന്ന ഭാഷ ജന്മമെടുത്തു. സംസ്കൃതം ഉച്ചരിക്കുമ്പോള്‍ വായിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ഉരസലുകള്‍ ഉണ്ടാവുകയും തലച്ചോറിലെ പ്രധാന നാടികളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉച്ചാരണത്തിനു വളരെ പ്രാധാന്യം നല്‍കുന്നത്.

സംസ്കൃതം അക്ഷരമാലയിലെ ആദ്യ അക്ഷരമായ  അകാരം തന്നെയാണ് സൂക്ഷ്മാകാശത്തില്‍ സൃഷ്ടി സമയത്ത് പുറപ്പെടുവിക്കപ്പെട്ട ആദ്യ അക്ഷരം. തലച്ചോറിലെ കേന്ദ്രഭാഗങ്ങള്‍ തുറന്ന് പരമമായ അറിവ് വര്‍ഷിക്കുന്നു. ഓം എന്ന വിശുദ്ധമായ മന്ത്രത്തിന്റെ ഏറ്റവും ആദ്യത്തെ അക്ഷരവും അകാരത്തിലാണ് തുടങ്ങുന്നത്. എല്ലാ ശബ്ദങ്ങളുടെയും പ്രപഞ്ചത്തിലെ എല്ലാ കമ്പനങ്ങലുടേയും  ഉറവിടം ഓംകാരം ആണ്. മാണ്ഡുക്യോപനിഷത്തില്‍  ഓം മന്ത്രം അമ്എന്നീ മൂന്നു ശബ്ദങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓം മന്ത്രം. ബോധംഉപബോധം, അബോധംപരമമായ ബോധം എന്നീ മനസ്സിന്റെ നാല് തലങ്ങളെയും ഓം ഉള്‍ക്കൊള്ളുന്നു. ആദ്യത്തെ അക്ഷരം ജാഗ്രത് നെ പ്രതിനിധീകരിക്കുന്നു.

ഈ ധാരണയില്‍ ബിന്ദുവോ വിസര്ഗ്ഗമോ ഇല്ലാതെ അകാരം ആവര്‍ത്തിക്കുമ്പോള്‍ എം എന്ന ശബ്ദം പുറത്തുവരുന്നു. തൊണ്ടയുടെ മുകള്‍ ഭാഗത്ത് ലലന സ്ഥിതി ചെയ്യുന്ന സ്ഥാനത്തു ഉരസിയാണ് ശബ്ദം വരുന്നത്.  ഈ സ്പന്ദനങ്ങള്‍ രണ്ടു പുരികക്കൊടികള്‍ക്കും ഇടയില്‍ തലയുടെ മദ്ധ്യഭാഗത്ത് ഉള്ള ആജ്ഞാ ചക്രത്തില്‍ എത്തുന്നു. ഗുരുവിന്റെ ആദേശങ്ങള്‍ ഇവിടെ നിന്നും ലഭിയ്ക്കുന്നു. ഈ ഭാഗം ഉത്തെജിപ്പിച്ചാല്‍ ജ്ഞാനത്തിന്റെ വര്ഷം ഉണ്ടാകും.  .

ശ്ലോകം 91(ധാരണ 68)

 ധാരണ വിസര്‍ഗ്ഗത്തില്‍

വര്ണസ്യ സവിസര്‍ഗസ്യ വിസര്‍ഗാന്തം ചിതിം കുരു // /നിരാധാരേണ ചിത്തേന സ്പ്രുശേദ്‌ബ്രഹ്മ സനാതനം //91//

തര്‍ജ്ജമ

മനസ്സ് വിസര്‍ഗ്ഗത്തിന്റെ കൂടെ കൂടുമ്പോള്‍ വിസര്‍ഗ്ഗത്തിന്റെ അവസാനത്തില്‍ എത്തുമ്പോള്‍ അതിനു സഹായം ഇല്ലാതെ വരുന്നു. അപ്പോള്‍ അധോമുഖനായ സാധകന് ശാശ്വതമായ ബ്രഹ്മന്‍ അഥവാ പരമമായ ബോധം വെളിപ്പെടുന്നു.

വ്യാഖ്യാനം

തന്ത്ര ലോക’ ത്തില്‍ അഭിനവഗുപ്തന്‍ പറയുന്നത് വിസര്‍ഗ പരമമായതിന്റെ സൃഷ്ടി ശക്തിയെ പ്രതിനിധാനം ചെയ്യുന്നു എന്ന്. വാസ്തവികതയുറെ ഉയര്‍ന്ന തലമാണ് അനുത്തര. ഇതിനെ അകുല’ (ശിവ) എന്ന് പറയുന്നു. ശിവോപാദ്ധ്യായ വിസര്‍ഗയാണ് സൃഷ്ടി ശക്തി എന്നുംഇതില്‍ നിന്നാണ് പ്രപഞ്ചം മുഴുവനും ഉണ്ടായത് എന്നും. അകുല യുടെ പരമമായ ശക്തിയാണ് കൌളികി ശക്തി അഥവാ വിസര്‍ഗ. ഇതില്‍ നിന്നാണ് ലോകം ഉണ്ടായത്.

സാധകന്‍ സാക്ഷാത്കാരത്തിന്‍റെ അടയാളമായ  വിസര്‍ഗ്ഗത്തിന്റെ അവസാനത്തില്‍ ധ്യാനിക്കുമ്പോള്‍ ബാഹ്യമായത്തില്‍ നിന്നുംമുക്താനായി ശൂന്യത്തില്‍ ലയിക്കുകായും ബ്രഹ്മന്റെ മൌനത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ഈ ധാരണ ആണവ ഉപായത്തില്‍ തുടങ്ങി ശാക്തോപായത്തില്‍ അവസാനിക്കുന്നു.

തന്ത്ര ശാസ്ത്രത്തില്‍ വിസര്‍ഗത്തിലെ രണ്ടു കുത്തുകള്‍ പുരുഷനെയും പ്രകൃതിയെയും സൂചിപ്പിക്കുന്നു. പരമബോധത്തിന്റെ പ്രകടനമാണ് പുരുഷ. എന്നാല്‍ പരമമായ ഊര്‍ജ്ജമാണ് പ്രകൃതി.

വിസര്‍ഗം പുറപ്പെടുവിക്കുന്ന ശബ്ദമാണ് ’. ഇതില്‍ അ കൂടിയാല്‍ ആഹ’ ആയിത്തീരും. ഹ എന്നത് പ്രധാനമായ ഉച്ചാരണമാണ്. തലച്ചോറിലേക്ക് പോകുന്ന നിരവധി നാഡികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് ഇത് സ്പര്‍ശിക്കുന്നു. അപ്പോള്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു ഉടനെ പ്രത്യാഹാരം ഉണ്ടാകുന്നു. മനസ്സ് നിരാധാരമാകുകയും ബ്രഹ്മ സ്പര്‍ശം എല്ക്കുകയും ചെയ്യുന്നു.

ശ്ലോകം 92 (ധാരണ 69)

അവനവില്‍ ആകാശരൂപത്തില്‍ ധാരണ

വ്യോമാകാരം സ്വമാത്മാനം ധ്യായേദ്ദിഗ്ഭിരനാവൃതം //  നിരാശ്രയാ ചിതി: ശക്തി : സ്വരൂപം ദര്‍ശയേത്തദാ //69//

തര്‍ജ്ജമ

ഒരാള്‍ അവനവനില്‍ത്തന്നെ അനന്തമായ ആകാശരൂപത്തില്‍ എല്ലാ ഭാഗത്തെയ്ക്കും ധ്യാനിക്കുമ്പോള്‍ മനസ്സ് ഒരു താങ്ങില്ലാതെ ആവുകയും ശക്തി ആത്മബോധമായി വെളിപ്പെടുകയും ചെയ്യുന്നു.

വ്യാഖ്യാനം

അനന്തമായ ആകാശത്തില്‍ മനസ്സുറപ്പിച്ചു ധ്യാനിക്കുമ്പോള്‍ ചിത്ശക്തിദൈവീക ശക്തിബോധം എല്ലാ ചിന്തകളില്‍ നിന്നും മുക്തമായി നിര്‍വികല്‍പാവസ്ഥയില്‍ എത്തുമ്പോള്‍ ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം വെളിവാകുന്നു.

സീമകളില്ലാത്ത ചക്രവാളങ്ങള്‍. ഒരു വസ്തുക്കളോ അടയാലപ്പെടുത്തലുകളോ ഇല്ലാത്ത ആകാശത്തില്‍ ധ്യാനിക്കുമ്പോള്‍ ഓരോ ചിന്തകളും നിലനില്‍ക്കാന്‍ ഉപാധികളൊന്നും ഇല്ലാത്തതിനാല്‍ താഴേക്കു പോകാനുള്ള ഊര്‍ജ്ജം തടഞ്ഞു നിര്‍ത്തുമ്പോള്‍ മാനസിക ഊര്‍ജ്ജം മുകളിലേക്ക്, പരമമായ ബോധത്തിലേക്ക് എത്തിക്കുന്നു.

പഞ്ചഭൂതങ്ങളില്‍ പ്രധാനമായ ആകാശം രണ്ടു പുരികങ്ങളുടെയും നടുഭാഗത്ത് നിന്ന് തലയുടെ പിന്‍ഭാഗം വരെ പ്രകാശമില്ലാതെ പരന്നുകിടക്കുന്നു. തന്ത്ര സിദ്ധാന്തത്തിലെ തത്വശുദ്ധി’ ചെയ്യുമ്പോള്‍ ഈ ഭാഗത്ത് ധ്യാനിച്ചാല്‍ ഭൌതികെശരീരത്തിന്‍റെ സൃഷ്ടിപരമായ ഊര്‍ജ്ജത്തിന്‍റെ ഉറവിടം അനുഭവപ്പെടും. 

 ശ്ലോകം 93 (ധാരണ 70)

ചര്മ്മത്തില്‍ക്കൂടി തുളഞ്ഞു കയറി ധാരണ

കിന്ജിദന്ഗം വിഭിദ്യാദൌ തീക്ഷ്ണസൂച്യാദിനാ തത ://

തത്രൈവ ചേതനാം യുക്ത്വാ ഭൈരവേ നിര്‍മലാ ഗതി.// 93//

വ്യാഖ്യാനം

സാധകന്‍ മൂര്‍ച്ചയുള്ള അറ്റം കൂര്‍ത്ത സൂചികൊണ്ടോ  മറ്റേതെങ്കിലും ഉപകരണങ്ങള്‍ കൊണ്ടോ ശരീരത്തില്‍  കുത്തുന്നു. ശ്രദ്ധ ആ സ്ഥാനത്തു കൊണ്ടുവരുമ്പോള്‍ ഭൈരവന്റെ യഥാര്‍ത്ഥ ഭാവം ലഭിയ്ക്കുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ സങ്കീര്‍ണ്ണമായ ഒരു കാര്യത്തെ വളരെ ലളിതമായി പറയുന്നു. ശരീരത്തില്‍ വേദന അല്ലെങ്കില്‍ സുഖം തോന്നുന്നത് എവിടെയാണ് എന്നത് പ്രധാനമാണ്. മനസ്സിനെയും ശരീരത്തിനെയുന്‍ കൂട്ടിയിണക്കുന്ന ഞരമ്പുകള്‍ മുറിഞ്ഞ് അവസ്ഥയില്‍ തല അറുത്തെടുത്താലും നമുക്ക് വേദന ആനുഭാവപ്പെടില്ല. ബോധം കെടുത്തി ശസ്ത്രക്രിയ ചെയ്യുമ്പോളും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. നമുക്ക് വേദന അനുഭവപ്പെടുന്നത് തലച്ചോറിലാണ്.  സഹിക്കാനുള്ള കഴിവു ഓരോരുത്തര്‍ക്കും ഓരോ മാതിരിയാണ്.

ഈ ധാരണയില്‍ പറയുന്നത് വേദന അനുഭവപ്പെടുന്ന സ്ഥാനത്തു ശ്രദ്ധിക്കാനാണ്. പിന്നെ സാവധാനം അതിന്‍റെ ഉറവിടം കണ്ടെത്തുന്നു. അപ്പോള്‍ ഭൈരവനില്‍ എത്തിച്ചേരുന്നു.

ശ്ലോകം 94 (ധാരണ 71)

മനസ്സില്ലാത്ത അവസ്ഥയില്‍ ധാരണ

ചിതാധ്യന്ത : കൃതിര്‍നാസ്തി മമാന്തര്ഭാവയേദിതി // വികല്പാനാമഭാവേന്‍ വികല്പൈരുജ്ജിതോഭവേത് //94//

സാധകന്‍ ഇങ്ങിനെ ധ്യാനിക്കണം---എന്റെ അന്തകരണത്തില്‍  മനസ്സിന്റെ ഉപകരണങ്ങള്‍ ചിത്തം തുടങ്ങിയവ  നിലനില്‍ക്കുന്നില്ല. അങ്ങിനെ ചിന്തകളില്‍ നിന്നും മുക്തനായി ബോധം അയാളില്‍ തെളിയുമ്പോള്‍  ശുദ്ധചൈതന്യം വെളിപ്പെടുന്നു. (ശക്തോപായം)

മനസ്സില്ലെങ്കില്‍ ഈ ചിന്തകള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ ധാരണയില്‍ മനസ്സിന്റെ അഭാവത്തില്‍ ചിന്തകള്‍ക്കും ഒരു സ്ഥാനവുമില്ല എന്നുറപ്പിയ്ക്കുന്നു. ആ അവസ്ഥയില്‍ ശുദ്ധമായ ആത്മാവ്ആത്മന്‍ അനുഭവപ്പെടുന്നു. ഒരു വലിയ മാവിനെ സങ്കല്പ്പിച്ചു നോക്കുമ്പോള്‍ ഒരു വിത്തിന്റെ ഉള്ളില്‍ അത് മറഞ്ഞിരിക്കുന്നത് നമുക്ക് അനുഭവമാണ്. അതേപോലെ മനസ്സിലും ബുദ്ധിയിലും ചിത്തത്തിലും അഹങ്കാരത്തിലും (അന്തകരണ ചതുഷ്ടയം) ആത്മാവിന്റെ ലീലാവിലാസങ്ങളാണ് ജീവിതത്തില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

വേദാന്തത്തിലെ അനുഭവജ്ഞാനം എന്ന തത്വത്തിനോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവാണ് എല്ലാത്തിന്റെയും ഉറവിടം എന്ന് എങ്ങിനെ ബോദ്ധ്യമാകുന്നു. തന്ത്രം ഉറപ്പിച്ച് പറയുന്നത് യഥാര്‍ത്ഥ അറിവ് ലഭിയ്ക്കണമെങ്കില്‍ അനുഭവം മുഖ്യമാണ്. എത്ര വായിച്ചും കേട്ടും അറിവ് നേടിയാലും അനുഭവിച്ചറിയുന്നതിന്റെ പോലെ ആവില്ല. അനുഭവജ്ഞാനത്തിലും ആന്തരിക അവബോധത്തിലും  വിശ്വസിക്കണം.

ഈ ധാരണയില്‍ അന്തകരണത്തെ നിഷേധിച്ചുകൊണ്ട് ധ്യാനിക്കുന്നു. മനസ്സ്ബുദ്ധിഅഹങ്കാരംഓര്‍മ്മ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അനുമാന പ്രക്രിയയിലൂടെ നാം ആരാണെന്ന് അനുഭവത്തില്‍ക്കൂടി അറിയുന്നു. അതുകൊണ്ട് ഈ ധാരണ ജ്ഞാനയോഗം തന്നെയാണ്‌. ജീവിതന്റെ എല്ലാ മേഖലയിലും ജ്ഞാനയോഗം പരിശീലിക്കേണ്ടതുണ്ട്. ജ്നാനയോഗത്തിന്റെ അടിസ്ഥാനം വിവേകംവൈരാഗ്യം ഇവയില്‍ക്കൂടിയുള്ള പ്രതിഫലനമാണ്. ശ്രദ്ധയുള്ളതുകൊണ്ട് മാത്രം ഒരാളുടെ മനസ്സിനെ മാറ്റാന്‍ കഴിയുകയില്ല. മണിക്കൂറുകളോളം ഒരാള്‍ ഏകാഗ്രതയില്‍ ഇരുന്നെന്നു വരാം. പക്ഷെആ അവസ്ഥയില്‍ നിന്നും തിരിച്ച് പോന്നാല്‍ അയാള്‍ പൂര്വസ്ഥിയില്‍ത്തന്നെയാകും. മനസ്സിന് മാറ്റം വന്നിട്ടില്ലെങ്കില്‍ സാധന ചെയ്യുന്നത് വെറുതെയാകും.

ജ്നാനയോഗത്തിന്റെ ലളിതമായ വശങ്ങളാണ് ശ്രവണമനനനിധിന്യാസന--കേള്‍ക്കുകയും മനനം ചെയ്യുകയും, ധ്യാനിക്കുകയും.---മനസ്സിനെ മാറ്റാന്‍  ഉതകുന്ന രണ്ടു ഗുണങ്ങള്‍ ഇതില്‍ നിന്നും ഉടലെടുക്കുന്നു വിവേകവുംവൈരാഗ്യവും. അന്തകരണത്തില്‍ മനസ്സും മനസ്സിന്റെ ധാരകളും കെട്ടടങ്ങുമ്പോള്‍ ബോധം സ്വന്ത്രമായി പരിശുദ്ധബോധത്തില്‍ ലയിച്ചു ചേരുന്നു.

  \ശ്ലോകം 95 (ധാരണ 72)

മൂലകങ്ങളില്‍ ധാരണ

മായാ വിമോഹിനി നാമ കാലായാ : കലനം സ്ഥിതം // ഇത്യാദിധര്‍മ്മം തത്വാനാം കലയന്ന പൃഥഗ്ഭവേത് //95//

തര്‍ജ്ജമ

മായ ഭ്രമിപ്പിക്കുന്നതാണ്. പേരിനും  പ്രകടമായ എല്ലാ അസ്തിത്വങ്ങളിലും  വിവിധ തത്ത്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

 വ്യാഖ്യാനം

5 ശിവതത്ത്വങ്ങളില്‍ അന്തര്‍ലീനമായി മറഞ്ഞിരിക്കുന്ന  ശക്തിയാണ് മായ. ശിവശക്തിഇച്ഛജ്ഞാനക്രിയ ഇവയാണ് 5 ശിവതത്വങ്ങള്‍. മായയുടെ ശക്തി കഞ്ചുകങ്ങള്‍ എന്നറിയപ്പെടുന്ന  5 പരിമിതങ്ങളായ സ്വഭാവങ്ങളോടു കൂടിയതാണ്. .??? ഇവ കഞ്ചുകം’ എന്ന പേരില്‍ അറിയപ്പെടുന്നു. കഞ്ചുകമെന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം ഉറ (ആവരണം) എന്നാണ്. ഈ 5 കഞ്ചുകങ്ങളെയാണ് ഇവിടെ കലാ’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ശിവശക്തിയെ കോസ്മിക്‌ ശക്തിയെ  ഉള്ളിലേക്ക് കടത്താതെ ഓരോ കഞ്ചുകങ്ങളും ഒരു തൊണ്ട് പോലെ ആവരണം ചെയ്തിരിക്കുന്നു. കലാഅവിദ്യാവിദ്യരാഗകാലനിയതി എന്നിവയാണ് 5 കഞ്ചുകങ്ങള്‍. ഈ കഞ്ചുകങ്ങള്‍ സര്‍വശക്തന്‍, സര്‍വവ്യാപിസര്‍വജ്ഞാനി എന്ന ഏകീകൃത ബോധത്തിനെ മറയ്ക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലും ദ്വൈതത എന്ന ആശയം സൃഷ്ടിക്കുകയും ചെയ്യുന്നു.

സാധകന് മായ തന്റെ മേല്‍ പരമമായതില്‍ തീര്‍ത്തിരിക്കുന്ന ഈ പരിമിതികളെ മറികടന്ന് ബോധത്തെ ഉണര്‍ത്തി ഉയര്‍ത്തിയാല്‍ പരമോന്നത യാഥാര്‍ത്ഥ്യം വെളിവാകും.

 ശ്ലോകം 96 (ധാരണ 73 )

(അവസാനിക്കുന്ന ആഗ്രഹത്തിന്മേല്‍ ധാരണ)

ഝഗതീച്ഛാം സമുത്പന്നാമവലോക്യ ശമം നയെത് //     യത ഏവം സമുദ്ഭൂതാ തതസ്തത്രൈവ ലീയതേ //96//

തര്‍ജ്ജമ

ഒരു അഭിലാഷം മുളപൊട്ടിയാല്‍ അതിനെ നിരീക്ഷിച്ചു ഉടനടി അതിനെ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കണം. അപ്പോള്‍ അത് ഉത്ഭവസ്ഥാനത്തുതന്നെ ലയിച്ചു ചേരും..

വ്യാഖ്യാനം

സാധകന്റെ മനസ്സ് അന്തര്മുഖമായിരിക്കുമ്പോള്‍ അയാള്‍ തന്‍റെ ആത്മബോധം ആഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും തന്റെ സ്വന്തമായത് അല്ല എന്നും പൂര്‍ണ്ണമായും മനസ്സിന്റെ ചില ലീലകളാണെന്നും അറിയുമ്പോള്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ കടലിലെ ഓളങ്ങളെപ്പോലെഉയര്‍ന്ന് പൊങ്ങി കടലില്‍ത്തന്നെ ലയിച്ചുപോകുന്നു. വീണ്ടും മറ്റൊരു മോഹം ഉയര്‍ന്ന് വന്നാല്‍ മനസ്സിനെ ആത്മീയതയിലേക്ക് ശ്രദ്ധതിരിച്ചു വിടണം. രണ്ടു ആഗ്രഹങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന നിമിഷം ഉന്മേഷ. (ശാംഭവോപായയിലേക്ക് നയിക്കുന്ന ശക്തോപായം)

ഈ ധാരണയില്‍ ആഗ്രഹത്തിനെക്കുറിച്ചു ആഴത്തിലുള്ള പഠനം ആവശ്യമാണ്‌. ആദ്യമായി ആഗ്രഹങ്ങളെ നിരീക്ഷിച്ചു അത് എവിടെ നിന്ന് ഉത്ഭവിയ്ക്കുന്നു എന്ന് അറിയണം. അത് എങ്ങിനെ അന്തുകൊണ്ട് വരുന്നു എന്ന് സൂക്ഷ്മമായി പഠിക്കണം. എന്നാല്‍ മാത്രമേ അതിനെ ഇല്ലാതാക്കാന്‍ കഴിയൂ. ആഗ്രഹങ്ങള്‍ക്കുള്ള കാരണം ആസക്തി അഥവാ ബന്ധം കാരണമാണ്. വിപരീതത്വം തോന്നിക്കുന്നഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് രാഗദ്വേഷ വികാരങ്ങള്‍. മായയുടെ ശക്തിയായ രാഗം’ മൂലം ഇച്ഛാശക്തി ഇല്ലാതാവുന്നു. കൂടുതല്‍ ആസക്തിയും ബന്ധങ്ങളുടെ കെട്ടുപാടുകളും ആകര്ഷ്ണ വികര്‍ഷണങ്ങളും അത്രുപ്തിയിലേക്ക് നയിക്കുന്നു. എകീകൃതബോധത്തിന്റെ മൂടുപടമായ മായ ആത്മാവില്‍ നിന്നും ദ്രവ്യത്തിലെക്കുള്ള പരിണാമവേളയില്‍ പ്രവര്‍ത്തന ക്ഷമമാകുകയും ദ്വൈതത്തിന്റെയും ഏകത്വത്തിന്‍റെയും വിത്യാസത്തിന്റെ സങ്കല്‍പ്പത്തിനു കാരണമാകുകയും ചെയ്യുന്നു.

ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കാന്‍ അത്ര എളുപ്പമല്ലകാരണം ആഗ്രഹങ്ങള്‍ നമ്മുടെ കൂടെത്തന്നെ അലിഞ്ഞു ചേര്‍ന്ന കഴിഞ്ഞുപോയ കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആണ്.    ധാരണയില്‍ക്കൂടി അതെങ്ങിനെ ഇല്ലാതാക്കാംമാനസികാനുഭവങ്ങള്‍ക്ക് സൂക്ഷ്മ സ്വഭാവമുള്ളതുകൊണ്ട്.  പലപ്പോഴും ആത്മീയമായതായാണ് കണക്കാക്കുന്നത്. പഴയ ചിന്തകളെല്ലാം മനസ്സില്‍ നിന്നും തുടച്ചു മാറ്റേണ്ടത് ആവശ്യമാണു. അബോധമനസ്സിലും ഉപബോധമനസ്സിലും കിടക്കുന്ന ആഗ്രഹങ്ങളില്‍ ഏകാഗ്രതയോടെ ധാരണ ചെയ്യുമ്പോള്‍ അതിന്‍റെ ഉത്ഭവസ്ഥാനം അറിഞ്ഞ് അതിനെ  ഇല്ലായ്മ ചെയ്യാന്‍ സാധകന് കഴിയും. മനസ്സിനുമപ്പുറത്തുള്ള ഏകീകൃതബോധത്തിലേക്ക് നയിക്കുകയും ചെയ്യും.

ശ്ലോകം 97 (ധാരണ 74)

ഞാന്‍ ആരാണ്’ എന്നതില്‍ ധാരണ

യദാ മമേച്ഛാനോത്പന്നാ ജ്ഞാനം വാകസ്തദാസ്മി വൈ

 തത്വതോഹം തതാഭൂത സ്തല്ലീനസ്തന്മനാ ഭവേത് //97//

തര്‍ജ്ജമ

(സാധകന്‍ ഇപ്രകാരം ചിന്തിക്കുന്നു.) ആഗ്രഹങ്ങള്‍ കൊണ്ട്  ജ്ഞാനം നേടാന്‍ സാദ്ധ്യമല്ലെങ്കില്‍ പിന്നെ ഞാന്‍ ആരാണ്ഞാന്‍ എന്ന സത്തയില്‍ ലയിച്ചുകൊണ്ട് അതിനൊപ്പം താദാത്മ്യം പ്രാപിക്കുമ്പോള്‍ ഞാന്‍ അതായിത്തീരുന്നു.

വ്യാഖ്യാനം

വേദാന്തത്തിലെ അടിസ്ഥാനപരമായ ധാരണകളില്‍ ഒന്നാണ് ഇത്. വേദം എന്നാല്‍ അറിവ്. അന്തംഅവസാനം. അപ്പോള്‍ വേദാന്തമെന്നാല്‍ അറിവിന്റെ അവസാനം എന്ന് പറയാം. ഇത് സാധാരണ അറിവല്ല. അതീന്ദ്രിയമായ അറിവാണ്. താനാരാണെന്ന് കഠിനമായ തപസ്സുചെയ്ത് ആത്മപരിശോധന ചെയ്ത് ഋഷിമാര്‍ക്ക് നേരിട്ട് ലഭിച്ച ദാര്‍ശനികമായ അറിവുകള്‍..

അവനവനെ തിരിച്ചറിയാനുള്ള ആത്മാവിന്‍റെ വാഞ്ഛ ഒരോരുത്തര്ക്കും എപ്പോഴെങ്കിലും ഉണ്ടാകും. ആത്മസ്വരൂപം എന്താണെന്ന് മനസ്സിലാക്കാന്‍ അല്ലെങ്കില്‍ സ്വയം തിരിച്ചറിയാനുള്ള ഒരാളുടെ മോഹമാണ്ത്.. ആത്മീയാന്വേഷനത്തിന്റെ ആദ്യത്തെ പടിയാണ് ഈ ജിജ്ഞാസ. അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ ഉത്തരവും ലഭിയ്ക്കുന്നു.

ഉത്തരം കിട്ടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അല്ലാത്തതിനെയെല്ലാം നിഷേധിച്ചുകൊണ്ട് ഓരോരോ നിഗമനത്തില്‍ എത്തിച്ചേരും. നിങ്ങള്‍ ആഗ്രഹങ്ങള്‍ അല്ല. നിങ്ങള്‍ ചിന്തകളോ അതില്‍ നിന്നും ഉരുത്തിരുഞ്ഞു വരുന്ന അറിവോ അല്ല.. ചോദ്യം തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ നിങ്ങള്‍ അതല്ലഅതുമല്ല എന്ന ഉത്തരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കും.

വേദാന്തത്തിലെ തത്വവചനമാണ് അഹം ബ്രഹ്മാസ്മി’—‘അത് ഞാന്‍ ആകുന്നു’. ഈ തിരിച്ചറിവാണ് ഞാന്‍ ആരാണെന്നതിന്റെ ഉത്തരം. ഇതോടെ സ്രോതസ്സുമായി പൂര്‍ണ്ണമായി അയാള്‍ ലയിച്ചു ചേരുന്നു.

ജയദേവ് സിംഗ്ജിയുടെ ഗുരുസത്യാനന്ദ സരസ്വതി സാധനയുടെ ആദ്യഘട്ടങ്ങളില്‍ അദ്ദേഹം എഴുതിയ കവിതയില്‍ ഇതേ ചോദ്യം വളരെ ആഴത്തില്‍  സ്പര്ശിക്കുമാറ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ടത്രെ. വായിക്കുന്നവന് അവനവനോട് ഈ ചോദ്യം ചോദിക്കാതിരിക്കാന്‍ ആവില്ലത്രേ.!

കവിതയുടെ തലക്കെട്ട്‌ ഞാന്‍ ആരാണ്?’ എന്ന് തന്നെ. വായനക്കാരന്റെ ഉള്ളില്‍ അനുനിമിഷം ജിജ്ഞാസ ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയും ഓരോ തവണയും ശൂന്യമായ മനസ്സില്‍ ഞാന്‍ ആരാണ്ഞാന്‍ ആരാണ്ഞാന്‍ ആരാണ് എന്ന ചിന്ത പ്രതിധ്വനിക്കുകയും ചെയ്യും.

ഈ ധാരണയില്‍ സാധകന്‍ ചോദിക്കുന്നത്----ആഗ്രഹങ്ങളോ അറിവിന്റെ ധാരണകളോ ഇല്ലാതെ ഈ ഞാന്‍ ആരാണ്ഞാന്‍ എന്താണ്അവനവനോട് വീണ്ടും വീണ്ടും സ്വയം ശൂന്യതയില്‍ ചോദിച്ചുകൊണ്ടേയിരിക്കണം. ഞാന്‍ ആരാണ്ഞാന്‍ ആരാണ്ഞാന്‍ ഈ ശ്വാസമാണോപഞ്ചഭൂതങ്ങളാണോഞാന്‍ ആരാണ്ഞാന്‍ ആരാണ്?

ആഗ്രഹങ്ങളുംഅറിവും കര്‍മ്മങ്ങളും അഹം ബോധാത്തിന്റെതാണ്. ആത്മബോധത്തിന്റെതല്ല. സ്വയം ആരാണെന്ന ബോധം ലഭിയ്ക്കുമ്പോള്‍ ഞാന്‍ എന്ന അഹംഭാവത്തില്‍ നിന്നും പുറത്ത്‌ കടന്ന്‌ യഥാര്‍ത്ഥ ബോധത്തില്‍ ലയിക്കുന്നു.

 ശ്ലോകം 98 (ധാരണ 75)

ധാരണ ആഗ്രഹത്തിന്മേല്‍

ഇച്ഛായാജ്ഞാനേ ജാതെ ചിത്തം നിവേശയത് //  ആത്മബുദ്ധ്യാനന്യചേതാസ്തത്സ്തത്വാര്ത്ഥ ദര്‍ശനം //98//

തര്‍ജ്ജമ

ആഗ്രഹങ്ങളോ അറിവോ ഉയര്‍ന്ന് വരുമ്പോള്‍ സാധകന്‍ അത് തന്റെ ബോധമാണെന്ന് കരുതി മനസ്സ് അതില്‍ ഉറപ്പിച്ച് നിര്‍ത്തണം. മനസ്സിനെ ഏകാഗ്രമാക്കി അങ്ങിനെ നിര്‍ത്തുമ്പോള്‍ സാധകന് തത്വങ്ങളുടെ സാരാംശം വെളിവാകുന്നു.

വ്യാഖ്യാനം

തന്ത്രത്തിലെ ഒരു പ്രധാന തത്വമാണിത്. ആഗ്രഹങ്ങള്‍ ശക്തിയുള്ള ചിന്തകളാണ്. അവയെ തടയുവാനോ അടിച്ചമര്‍ത്താനോ ശ്രമിക്കേണ്ടതില്ല. ധാരണ കൊണ്ട് അതിനെ മാറ്റി എടുക്കുവാന്‍ ശ്രമിക്കണം. ഉള്ളില്‍ നിന്നും പൊന്തിവരുന്ന ആഗ്രഹങ്ങളില്‍ പരിപൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്‍റെ കൂടെ താദാത്മ്യം പ്രാപിക്കുന്നു. സ്വന്തം ബോധവുമായി ചേരുമ്പോള്‍ സൂക്ഷ്മമായ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകുന്നു. ധാരനയില്‍ക്കൂടി അല്ലാതെ ആഗ്രഹങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിച്ചാല്‍ ദേഷ്യംഅസൂയവെറുപ്പ്‌ എന്നീ നിഷേധഭാവങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. ശാസ്ത്രീയമായുംചിട്ടയോടെയും ധാരണ പരിശീലിച്ചാല്‍ ബോധമണ്ഡലം വളരെ വേഗം ആത്മീയതയില്‍ അലിഞ്ഞു ചേരും. ആഗ്രഹം തന്നെയാണ്  ആത്മസ്വരൂപമെന്നു ചിന്തിച്ചാല്‍ ആഗ്രഹത്തിന്റെ  സൂക്ഷ്മമായ സത്തിനെ ഉള്‍ക്കണ്ണ്‍ കൊണ്ട് അനുഭവിച്ചറിയാം

ശ്ലോകം 99 (ധാരണ 76

അറിവിന്മേല്‍ ധാരണ

നിര്നിമിത്തം ഭാവെജ്ഞാനം നിരാധാരം ഭ്രമാത്മകം //     

   തത്വത: കസ്യചിന്‍നൈതദേവംഭാവീ ശിവപ്രിയെ //99//

തര്‍ജ്ജമ

 പ്രിയേഎല്ലാ അറിവുകളും കാരണമില്ലാത്തതാണ്.അടിസ്ഥാനരഹിതമാണ്വഞ്ചിക്കുന്നവയുമാണ്. കേവല യാഥാര്‍ത്ഥ്യത്തിന്റെ വീക്ഷ്ണ കോണില്‍ നിന്ന് നോക്കിയാല്‍  ഈ അറിവ് ഒരു വ്യക്തിയുടെതല്ല..ഇങ്ങിനെ ധ്യാനിച്ചാല്‍ സാധകന് ശിവത്വം ലഭിയ്ക്കും.     

.വ്യാഖ്യാനം

ഈ ധാരണയില്‍ സാധകന്‍ കേവലജ്ഞാനമാണോ യഥാര്‍ത്ഥമായതാണോ എന്ന സത്യത്തെ തിരിച്ചറിയേണ്ടതിനെപ്പറ്റി പറയുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കുംചിന്തകള്‍ക്കും  അചഞ്ചലമായ ബുദ്ധിയുംശക്തമായ ഇച്ഛാശക്തി അചഞ്ചലമായ സത്യസന്ധതയും വേണം  . അവസാനം സത്യത്തില്‍ എത്തിച്ചേരും മുന്പ്  നിഗമനങ്ങളെ നിരസിക്കാനോ സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള മനക്കരുത്ത് ഉണ്ടാകണം. തീക്ഷ്ണമായ ബുദ്ധി ഉപയോഗിച്ച് തെറ്റായ അറിവുകളെ പതറിച്ചയോ ഭിന്നതയോ ഇല്ലാതെ ഒഴിവാക്കുകയും വേണം.

പരമമായ സത്യത്തിനെക്കുറിച്ചുള്ള അറിവ് സാര്‍വത്രികമാണ്. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കോ ഒരു കൂട്ടമാളുകള്‍ക്കോ മാത്രം അവകാശപ്പെടാനുള്ളതല്ല.

അതീന്ദ്രിയജ്ഞാനം സമയപരിധി ഇല്ലാത്തതും നിത്യവുമാണ്. പ്രായപരിധിയില്ലാതെ ലിംഗഭേദ ഉയര്‍ച്ച താഴ്ച്ചകളില്ലാത്തതുമാണ്. പ്രത്യേകസ്ഥലമോസമയമോ പ്രത്യേക വ്യക്തികളെയോ കൂട്ടത്തെ സംബന്ധിക്കുന്ന കേവലജ്ഞാനം വളരെ കുറച്ചു കാലമേ നീണ്ടു നില്‍ക്കൂ. പിന്നീട് ഇല്ലാതായിപ്പോകുന്നു. ഉയര്‍ന്ന ചിന്തകള്‍ സര്‍വവ്യാപകമാണ്. ഒന്നായതിന്‍റെ വകഭേദങ്ങളാണ് മറ്റു സൃഷ്ടികള്‍. ഈ അറിവോടുകൂടി സാധകന്‍ ശിവനില്‍ വിലയം പ്രാപിക്കുന്നു.

ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള ഉപകരണമാണ് ഭാവന’. സത്യത്തിന്റെ നിഗൂഢമായ കേന്ദ്രം. അഭിനവഗുപ്തന്‍ ഇതിനെ സര്‍വാത്മ സങ്കോച’ എന്ന് തന്ത്രലോകത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നത്. ബാഹ്യമായതിനെയൊക്കെ തിരസ്ക്കരിച്ചു കണ്ണുകളടച്ച്‌ ആനന്ദത്തോടെ അവനവന്റെ ഉള്ളിലെക്കിറങ്ങുന്നു.. അറിയേണ്ട വ്യക്തിയും അറിയേണ്ട വസ്തുവും ബഹിഷ്ക്കരിക്കപ്പെടുന്നു. ജ്ഞാനം മാത്രം ബാക്കി നില്‍ക്കുന്ന ആ അവസ്ഥയാണ് യഥാര്‍ത്ഥമായാത്. അതായത് അതാണ്‌ ഭൈരവസത്യം. (ശാക്തോപയം)

ശ്ലോകം 100 (ധാരണ 77)

വേര്‍തിരിവില്ലാതെ ബോധത്തില്‍ ധാരണ

ചിത്ധര്‍മ്മാ സര്‍വദേഹേഷുവിശേഷോ നാസ്തി കുത്രചിത് // 

അതശ്ച തന്മയം സര്‍വം ഭാവയന്‍ഭാവജിജ്ജന : //100//

തര്‍ജ്ജമ

എല്ലാ വ്യക്തികളിലും സ്വന്തമായ സ്വഭാവം ഉണ്ട്. എവിടെയും അതിനു ഒരു മാറ്റവും ഇല്ല. സാധകന്‍ എല്ലാ സൃഷ്ടികളിലും ഉള്ള സത്ത് ഒന്നുതന്നെ  (ഭൈരവന്‍ തന്നെ) എന്ന് മനസ്സിലാക്കുകയും അതില്‍ (transmigratory) ധ്യാനിക്കുകയും അസ്തിത്വത്തിനു മുകളില്‍ വിജയകരമായി ഉയരുകയും ഭൈരവഭാവം നേടുകയും ചെയ്യുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ വേര്‍തിരിവില്ലാത്ത സര്‍വവ്യാപിയായ വ്യത്യസ്തത നിലനില്‍ക്കുന്ന എല്ലാ സൃഷ്ടികളിലും കേന്ദ്രീകരിച്ച് ധാരണ ചെയ്യുന്നതിനെപ്പറ്റി പറയുന്നു. സാധാരണ അവനവന്റെ ബോധത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്‌ നമ്മള്‍. കേവലമായ ജ്നാനത്തെക്കുറിച്ചു ചിന്തിക്കുന്നവര്‍ ആപേക്ഷികതയില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ സാര്‍വലൌകികമായി അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നു.

ഒന്നായ ഈ പ്രപഞ്ചത്തിലെ സര്‍വവും ഒന്ന് മറ്റൊന്നിനോട്പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ആധുനിക ഭൌതിക ശാസ്ത്രത്തിലെ ഏകീകൃത സിദ്ധാന്തത്തിനോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ധാരണ. ഇത് മനസ്സിലാകുന്നത്‌ വരെ എല്ലാതും വ്യത്യസ്തമായി തോന്നുകയും വിഭാഗീയത എല്ലാ തുറകളിലും അനുഭവപ്പെടുകയും ചെയ്യും. സര്വ്വതിലും ഏകത കാണുവാന്‍ കഴിഞ്ഞാല്‍ ആപേക്ഷികമായ അസ്തിത്വത്തിനു അതീതനാകുന്നു. മുഴുവന്‍ അസ്ഥിത്വത്തോറൊപ്പം  

ഭൌതിക ശരീരത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ വിദേഹമുക്തന്‍ എന്ന് പറയുന്നു. പരമമായതില്‍ ലയിക്കുമ്പോള്‍ ആണ് ജീവന്‍ മുക്തനാകുന്നത്. സ്വാമി സത്യാനന്ദജിയടെ ഗുരു, സ്വാമി ശിവാനന്ദ 1963 ല് ഋഷീകേശ്- ല്‍ വെച്ച് മഹാസമാധിയാകും മുന്പ് ഈ അനുഭവങ്ങളില്‍ക്കൂടി കടന്നു പോയ പുണ്യാത്മാവാണ്. സമാധിക്കു മുന്പ് അദ്ദേഹം ഒരു കടലാസില്‍ കുറിച്ച് വെച്ചു---ഈശ്വരന്‍ മാത്രമാണ് സത്യം. വിദേഹമുക്തി ലഭിച്ചാല്‍ ആത്മാവ് വിട്ടുപോയ ശരീരം 10-12 ദിവസം  ജീവിക്കും. സ്വതന്ത്രമായ ആത്മാവ് വേറെ ശരീരവവുമായി താദാത്മ്യം പ്രാപിക്കുന്നില്ല എന്നാല്‍  ഏതു ജീവിയുടെ ശരീരത്തില്‍ വേണമെങ്കിലും ഏതു സ്ഥലത്തും ഗോളത്തിലും വേണമെങ്കില്‍ വസിക്കാന്‍ അതിനു സാധിയ്ക്കും.

ക്ഷേമരാജ ശിവസൂത്രത്തില്‍ ആദ്യം തന്നെ ചൈതന്യ അല്ലെങ്കില്‍ ബോധം എന്നാല്‍ വെറും ജ്ഞാനമല്ലഅത് കര്‍മ്മത്തില്‍ അധിഷ്ഠിതമായ സ്വയംഭരണ പ്രവര്‍ത്തനമാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

അങ്ങിന്നെ തന്റെയും ചെറിയൊരു പുഴുവിന്റെയും ഉള്ളില്‍ ഒരേ ബോധം തന്നെയാണെന്ന് അറിഞ്ഞയാള്‍  ജീവന്മുക്തനായാല്‍ വീണ്ടും ജനനമോ മരണമോ സംഭാവിക്കുകയില്ല. (ശാംഭാവോപായ)

 ശ്ലോകം 101 (ധാരണ 77)

നിഷേധാത്മകമായ സ്വഭാവത്തില്‍ ധാരണ

കാമക്രോധലോഭമോഹമദമാത്സര്യ ഗോചരെ //       

 ബുദ്ധിം നിസ്തിമിതാം കൃത്വാ തതത്വമവശിഷ്യതെ //101//

തര്‍ജ്ജമ

കാമക്രോധമോഹമദമാത്സരര്യാദി ദോഷസ്വഭാവങ്ങള്‍ ഒരാളില്‍ ഉണ്ടെങ്കില്‍ മനസ്സ് പൂര്‍ണ്ണമായും അതില്‍ ഉറപ്പിച്ച് ധ്യാനിക്കുക. അപ്പോള്‍ അന്തര്‍ലീനമായിട്ടുള്ള തത്വംസത്ത മാത്രം ബാക്കിയുണ്ടാകും.

വ്യാഖ്യാനം

ഈ ധാരണയില്‍ സാധകന്റെ ബോധത്തിന്റെ ശ്രദ്ധാകേന്ദ്രം ഉള്ളില്‍ എരിയുന്ന തീയാണ്. ഈ നിഷേധ ചിന്തകള്‍ ഉള്ളിലിരുന്നു പുകഞ്ഞു ജീവിതകാലം മുഴുവന്‍ അയാളെ കഷ്ടപ്പെടുത്തും. അതുകൊണ്ട് അതിനെ പൂര്‍ണ്ണമായി കത്തിച്ചു കളയണം. ഈ ദുര്‍ഗ്ഗുനങ്ങളില്‍ നിന്നും മോചനം കിട്ടാന്‍ അവയെ കൂടുതല്‍ ശ്രദ്ധിച്ച് ബുദ്ധികൊണ്ട്മനസ്സിന്റെ സമതുലനാവസ്ഥ കൈവരുത്തണം. ജീവിതയാത്ര ആത്മീയപാതയില്‍ക്കൂടെ ആണോ അല്ലയോസാധന ചെയ്ത് അവയെ മറികടക്കണം. ഈ ദുര്‍ഗ്ഗുണങ്ങള്‍ തന്റെ ഉള്ളില്‍ ഉള്ളത് അറിഞ്ഞവര്‍ക്ക് ആത്മനിയന്ത്രണം ചെയ്ത് അവയെ ഇല്ലാതാക്കി നല്ല മനുഷ്യനായി ജീവിക്കാം.

ഈ നിഷേധ സ്വഭാവം പുറത്ത്‌ വരുമ്പോള്‍ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. പലപ്പോഴും മാനസിക നില തെറ്റി പെരുമാറുകയും ചെയ്യുന്നു. ഈ ധാരണയില്‍ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മതങ്ങളേക്കാളും  ത്വശാസ്ത്രങ്ങളേക്കാളും ഇവയെ എങ്ങിനെ ഇല്ലാതാക്കാം എന്നു തന്ത്ര സാധനയില്‍ പറയുന്നു. ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനസ്സില്‍ കുറ്റബോധവും നിരാശയുമൊക്കെ ഉണ്ടാകും.

 തന്ത്ര പറയുന്നത് കാലിലെ മുള്ളെടുക്കാന്‍ മറ്റൊരു മുള്ള് ഉപയോഗിക്കുന്ന രീതി സ്വീകരിക്കണം എന്നാണ്. എനിക്ക് ഒരു അസൂയയും ഇല്ലദേഷ്യവും ഇല്ല എന്ന് പറയുമ്പോള്‍ പലപ്പോഴും അത് സത്യമായിരിക്കില്ല. ഇത്തരം സ്വഭാവങ്ങള്‍ പ്രകൃത്യാല്‍ ഉണ്ടാകുന്നതാനെന്നു ധരിക്കണം. സ്നേഹം ഉണ്ടെങ്കില്‍ വെറുപ്പുംഇരുട്ടുന്ടെങ്കില്‍ വെളിച്ചവും എന്നപോലെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളണം. ഇതിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനെക്കുറിച്ച് പൂര്‍ണ്ണ ബോധം ഉണ്ടാകണം. അതില്‍ ആഴത്തില്‍, സൂക്ഷ്മ തലത്തില്‍ കടന്നു ചെന്നാല്‍ അസൂയ തുടങ്ങിയവ ഇല്ലാതായിത്തീരും.

വാസ്തവത്തില്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ നാശകാരികളായ ഊര്‍ജ്ജമാണ്. ഏകാഗ്രതയോടെ ഉള്ളിലേക്ക് ഇറങ്ങി അവയില്‍ ശ്രദ്ധിച്ചാല്‍ ഈ നിഷേധാത്മകങ്ങലായ ഊര്‍ജ്ജത്തെ ഉപയോഗപ്രദമായ വഴിയിലേക്ക് തിരിച്ചുവിടാന്‍ കഴിയും.

എല്ലാ ഒര്ര്‍ജവും ഒന്നുതന്നെയാണ്-അത് പോസിറ്റീവോനെഗറ്റീവോആത്മീയമോവസ്തുവോഎന്താണെങ്കിലും ആയിക്കൊള്ളട്ടെഇവയുടെ സത്ത അറിഞ്ഞാല്‍ ഏതു നെഗറ്റീവ് ഊര്‍ജ്ജത്തിനെയും പോസിറ്റീവ് ആയി മാറ്റി എടുക്കാം. പക്ഷെഈ ഊര്‍ജ്ജം പരന്നു ഒഴുകാതെ ശ്രദ്ധിക്കണം. ആത്മവിശ്വാസവും ഏകാഗ്രതയും ഉള്ള ഒരാള്‍ക്ക്‌ ഊര്‍ജ്ജം വേണ്ട വിധത്തില്‍ തിരിച്ച് വിടാന്‍ കഴിയും. അപ്പോള്‍ ദൈവീകമായ അനുഗ്രഹം ലഭിയ്ക്കും.

ഏതെങ്കിലും വികാരത്തിനു സാധകന്‍ അടിമയായിട്ടുണ്ടെങ്കില്‍ മനസ്സില്‍ നിന്നും ആ വികാരമുണ്ടാക്കുന്ന വസ്തുവിനെ മാറ്റി വികാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ സ്വീകരിക്കുകയോതള്ളിക്കളയുകയോ ചെയ്യാതെ ഇരിക്കണം. (ആമ അപകടം ഉണ്ടെന്നറിയുമ്പോള്‍ അതിന്‍റെ തൊണ്ടിന്‍റെ ഉള്ളിലേക്ക് ഉള്വളിയുന്നത് പോലെ.) വികാരങ്ങള്‍ പാമ്പാട്ടിയുടെ മുന്നില്‍ കീഴടങ്ങുന്ന പാമ്പിനെപ്പോലെയാകും. എല്ലാ വികല്‍പ്പങ്ങളും കൊഴിഞ്ഞു വീഴും. പെട്ടെന്ന് അന്തര്മുഖന്‍ ആകുമ്പോള്‍ സ്പന്ദ’ എന്നറിയപ്പെടുന്നഅനന്തമായ ആത്മീയ ഊര്‍ജ്ജവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും തുടര്‍ന്നു അവനില്‍ ആത്മീയആനന്ദം (ചിദാനന്ദം അഥവാ ആത്മസങ്കോചം) നിറയുകയും ചെയ്യുന്നു. (ശാംഭവോപായം)

 ശ്ലോകം 102 (ധാരണ 79)

ജീവിതത്തിന്റെ മിഥ്യാധാരണയില്‍ ധാരണ

ഇന്ദ്രജാലമയം വിശ്വം വ്യസ്തം വാ ചിത്ര കര്‍മവത്// 

  ബ്രഹ്മദ്വാ ധ്യായത : സര്‍വം പശ്യതശ്ച സുഖോദകം: //122//

തര്‍ജ്ജമ

ഈ പ്രപഞ്ചത്തിനെ ഒരു മാന്ത്രികന്‍ ഇന്ദ്രജാലം കൊണ്ട് ഉണ്ടാക്കിയെടുത്തതോ അതോ തോണിയില്‍ യാത്ര ചെയ്യുമ്പോള്‍ കരയിലുള്ള വൃക്ഷങ്ങളും മറ്റും ചിത്രരചനയായി രൂപപ്പെടുകയോ സഞ്ചരിക്കുന്നതായോ സാധകന് തോന്നുമ്പോള്‍ എല്ലാ പരമമായ അസ്തിത്വത്തിലും ആനന്ദം അനുഭവപ്പെടുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പ്രകടനങ്ങളുടെ മിഥ്യാ ധാരണയിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഉള്ളിലുള്ള ബോധത്തിന്റെ വ്യാപ്തി കൂടുമ്പോള്‍ ബാഹ്യലോകം കൂടുതല്‍ മിഥ്യയായി അനുഭവപ്പെടും. ഇതിനോട് യോജിക്കുന്നവര്‍ വളരെ കുറവാകും. ഇക്കാനുന്നതൊക്കെ മായയാണ് എന്ന് പറഞ്ഞാല്‍ ഇന്നത്തെ ലോകം വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ബോധത്തിന്റെ തലം ഉയര്ന്നവര്‍ക്ക് മാത്രമാണ് ചുറ്റും കാണുന്നതും അനുഭവിക്കുന്നതും മായയാണെന്ന് അനുഭവപ്പെടുക. അങ്ങിനെയുള്ളവര്‍ക്ക് ഇതിന്റെ പുറകിലുള്ള തത്വം മനസ്സിലാകുകയും ചെയ്യും. ഈ കാഴ്ച്ചപ്പ്പാടു ഉള്ളവരെയാണ് ദാര്‍ശനികന്‍ എന്ന് വിളിക്കുന്നത്‌.

ഈ ധാരണയില്‍ എല്ലാ അസ്ഥിത്വങ്ങള്‍ക്കും അതീതമായ അല്ലെങ്കില്‍ അതീന്ദ്രിയമായ അറിവില്‍ ധ്യാനിക്കാന്‍ ആവശ്യപ്പെടുന്നു.  ആ രൂപത്തിന്റെ പിന്നിലുള്ള സത്ത് അനുഭവിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്ലെങ്കിലും നിത്യ ജീവിതത്തില്‍ ചുറ്റുമുള്ള കാഴ്ചകളുംഅനുഭവങ്ങളും അസ്തിത്വത്തിന്റെ അനശ്വരതയെ സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം. രോഗങ്ങള്‍, പ്രായംമരണം തുടങ്ങിയവ നമ്മളെ ഒരു പരിധി വരെ മാത്രമേ രക്ഷിയ്ക്കൂ. ലോകത്തെ ഒരു മായാലോകം അല്ലെങ്കില്‍ ഇന്ദ്രജാലപ്രകടനമായി കാണുമ്പോള്‍ ജീവിതത്തിന്റെ അസ്ഥിത്വത്തെക്കുരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. പ്രകടമായ ഈ അസ്തിത്വങ്ങള്‍ക്ക് ഒരു തുടക്കവും അതേപോലെ അവസാനവും ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കാണുന്ന തൊന്നും ശാശ്വതമല്ല. അതുകൊണ്ട് ശാശ്വതമല്ലാത്തതിന്റെ (ഭ്രമാത്മകവുംപരിമിതവുമായ) പുറകില്‍ ഓടി നടന്ന് ജീവിതം വ്യര്‍ത്ഥമാക്കുന്നതിലും നല്ലത് ശാശ്വതമായത്‌ (യഥാര്‍ത്ഥവും പരിമിതവും) എന്താണോ അതിനെ അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടതെന്നു ദാര്‍ശനികര്‍ നമ്മളെ പഠിപ്പിക്കുന്നു.

 ശ്ലോകം 103 (ധാരണ 80 )

മദ്ധ്യ മാര്‍ഗ്ഗത്തില്‍ ധാരണ

ന ചിത്തം നിക്ഷിപേദ്ദു:ഖേ ന സുഖേ വാ പരിക്ഷിപേത്// 

 ഭൈരവി ജ്ഞായതാം മദ്ധ്യേ കിം തത്വമവശിഷ്യതേ //103//

തര്‍ജ്ജമ

അല്ലയോദേവീ. മനസ്സ് ദുഃഖത്തിലോ സന്തോഷത്തിലോ വസിക്കരുത്. പക്ഷേവിപരീതത്വം ഉള്ള രണ്ടിന്റെയും മദ്ധ്യേയുള്ള സത്യത്തിനെ അറിഞ്ഞിരിക്കണം

വ്യാഖ്യാനം

ഈ ധാരണയില്‍ രണ്ടിന്റെയും ഇടയില്‍ ഇടയിലുള്ള ഇടുങ്ങിയ വഴിയാണ് ശ്രദ്ധാകേന്ദ്രമാക്കേണ്ടത്. മദ്ധ്യമാര്‍ഗ്ഗം   എന്ന് പറയുമ്പോള്‍ അതില്‍ രണ്ടില്ല. ദ്വന്താവസ്ഥയില്‍ നിന്നും ഉയര്ന്ന തലമാണ് ഇത്. രണ്ടു വിപരീത സ്വഭാവങ്ങളുടെ ഇടയിലുള്ള നേരിയ വിടവ്. പരിശീലനം കൊണ്ട് ബോധം ഉള്ളില്‍ നിറയുമ്പോള്‍ വിടവ് വികസിക്കുകയും ഒരു വഴി തുറന്ന് കിട്ടുകയും മറ്റേതു അപ്രത്യക്ഷമാകുകയും ചെയ്യും.

പൂര്‍വികര്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്സന്തോഷം ദുഖത്തിലേക്ക് നയിക്കുന്നു. ദുഃഖം സന്തോഷത്തിലേക്കും. പെന്‍ഡുലത്തിന്റെ ആട്ടം പോലെയാണ് അത്. ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേയ്ക്കു ആടിയാടി അവസാനം മദ്ധ്യഭാഗത്ത് ആട്ടം നില്‍ക്കുമ്പോള്‍ നിന്നുപോകുന്നു. ഈ തത്വമാണ് ഈ ധാരണയില്‍ പ്രയോഗിച്ചിരിക്കുന്നത്.

സ്വാമി ശിവാനന്ദജി ഇങ്ങിനെയാണ്‌ പറഞ്ഞത്. അതിയായ സന്തോഷം മനസ്സിനെ തളര്‍ത്തും. എന്നാല്‍ പരമമായതിനെ അറിയാനുള്ള മോഹം ഒരാളുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ പ്രകൃതി അയാളെ ദുഖത്തിന്റെ വറവ്ചട്ടിയില്‍ ഇട്ട്‌ ശുദ്ധീകരിച്ചു പുറത്തെടുക്കും. അങ്ങിനെയാണെങ്കില്‍ ജീവിതത്തില്‍ ദുഖത്തിനെ സ്വീകരിക്കുന്നതാണ് ബുദ്ധി. സുഖവും ദുഃഖവും അന്തകരണത്തിലെ ആപേക്ഷിക അനുഭവങ്ങള്‍ ആണ്. അവ കേവലമായതല്ല. അതുകൊണ്ട് ഈ ധാരണയില്‍ പറയുന്നത് സുഖദുഖങ്ങളുടെ നടുവില്‍ രണ്ടിന്‍റെയും സാക്ഷിയായി വര്‍ത്തിക്കുന്ന സത്തിനെ അറിയുക.

സാധാരണ വിപരീത സ്വഭാവങ്ങളുള്ള രണ്ടു എതിര്‍ ശക്തികള്‍ക്കിടയിലുള്ള വിടവ് വളരെ വലുതായിരിയ്ക്കും. രാവും പകലും പോലെരണ്ടു ധ്രുവങ്ങള്‍ പോലെചൂടും തണുപ്പും പോലെവെറുപ്പും സ്നേഹവും പോലെ വിപരീത സ്വഭാവം ഉള്ളതും പ്രാണന്‍-അപാനന്‍ പോലെ  വിപരീത ദിശയില്‍ സഞ്ചരിക്കുന്നതും ആണ്. അവതമ്മിലുള്ള അകലം കുറച്ചു കുറച്ചു കൊണ്ടുവന്ന് ഒന്ന് മറ്റൊന്നില്‍ ലയിപ്പിക്കണം. അത് സാദ്ധ്യമാകണമെങ്കില്‍ അതിന്‍റെ രണ്ടിന്റെയും നടുവില്‍ വസിക്കണം.

ആ വിടവില്‍ സുഖം ദുഖമായി മാറുന്നതിന്റെ അഥവാ ദുഃഖം സുഖമായി മാറുന്നതിന്റെ തൊട്ടു മുന്‍പ് ഉണ്ടാകുന്ന ശാന്തതശൂന്യാവസ്ഥഊര്‍ജ്ജമായി മാറുകയും മനസ്സിന്റെ മേന്മയനുസരിച്ച് സുഖമായോ ദുഖമായോ അനുഭവപ്പെടുകയും ചെയ്യുന്നു. ഒരാളുടെ സുഖം ഒരു പക്ഷെ മറ്റൊരാളുടെ ദുഖമായിരിക്കാം. തിരിച്ചും. രണ്ടിന്റെയും ഇടയിലുള്ള കേവലജ്ഞാനത്തെ അറിയണം. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതുമായി താദാത്മ്യം പ്രാപിക്കണം. സുഖവും ദുഖവും നിരന്തരമായി ചലിക്കുന്ന ഊര്‍ജ്ജമാണ്. രണ്ടിന്റെയും ഇടയിലുള്ള വിടവിലാണ് ബോധത്തിന്റെ സത്ത അഥവാ അനുഭവജ്ഞാനം മുള്ളത്. ഈ വെളിച്ചമാണ് ശക്തി അഥവാ ശിവബോധത്തിലെക്കുള്ള കവാടം.  

 ശ്ലോകം 104 (ധാരണ (81)

ഞാന്‍ സര്‍വവ്യാപിയാണ്‌’ എന്നതില്‍ ധാരണ

വിഹായ നിജദേഹാസ്ഥാം സര്‍വത്രാസ്മീതി ഭാവയന്‍//  

ദൃഢേന മനസാ ദൃഷ്ട്യാ നാന്യെക്ഷിണ്യാ സുഖീ ഭവേത് //81//

തര്‍ജ്ജമ

അവനവന്‍റെ ശരീരബോധം ഉപേക്ഷിച്ച് മനസ്സിനെ സ്ഥിരപ്പെടുത്തി ഞാന്‍ സര്‍വ്വ വ്യാപിയാണ്’ എന്ന കാഴ്ചപ്പാടില്‍ ഉറച്ച് സാധകന്‍ ഏകാഗ്രതയോടെ ധ്യാനിക്കണം. ഇങ്ങിനെ ആയാല്‍ മറ്റൊന്നും കാണുകയില്ലപരമമായ സന്തോഷം ലഭിക്കുകയും ചെയ്യും.

 വ്യാഖ്യാനം

ഈ ധാരണയില്‍ രണ്ട് പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു _,‘ഞാന്‍ ഈ ശരീരമല്ലഅല്ലെങ്കില്‍ ഞാന്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തോ സമയത്തിലോ ഒതുങ്ങുന്നതുമല്ല.’, എന്ന നിഷേധവും ഞാന്‍ സര്‍വ്വ വ്യാപിയാണ് ‘ എന്ന പ്രസ്താവനയും. ഈ ധാരണ പരിശീലിക്കുമ്പോള്‍ സാധകന്‍ ശിവശക്തിയുമായി ഐക്യം പ്രാപിക്കുന്നു.

നൂറാമത്തെ ധാരണയില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലുമുള്ള ബോധത്തില്‍ ധ്യാനിക്കലാണല്ലോ. എന്നാല്‍ ഈ ധാരണയില്‍ സാധകന്‍ എല്ലാ രൂപങ്ങളിലും അവന്റെ സ്വന്തം ബോധത്തിന്‍റെ വികാസം പരിശീലിക്കേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ രണ്ടു ധാരണകളും തമ്മിലുള്ള വിത്യാസം ശിവോപാദ്ധ്യായ തന്റെ വ്യാഖ്യാനത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. ഈ ധാരണയില്‍ ഭുവന’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്__ ‘സര്‍വം ഇദം അഹം’ __    ’ഇതെല്ലാം ഞാന്‍ തന്നെയാണ്’__ ഈശ്വരന്‍റെ അല്ലെങ്കില്‍ സദാശിവന്റെ ബോധം അഥവാ പരാമര്‍ശമാണ്. നൂറാമത്തെതില്‍ സ്വബോധം എല്ലാ വസ്തുക്കളിലുംചെറിയ പുഴുവില്‍പ്പോലും സദാശിവ ബോധം നിറഞ്ഞിരിക്കുന്നതായി പറയുന്നു.

 ഈ ധാരണയില്‍ സ്വന്തം ശരീര ബോധം അല്ലെങ്കില്‍ ദ്വിത്വത്തിന്റെ അടിസ്ഥാന കാരണമായ സങ്കുചിതമായ വ്യക്തിത്വം ഉപേക്ഷിക്കപ്പെടുന്നു. ശരീരബോധം എന്നതിന്റെ പ്രധാന കാരണം അല്ലെങ്കില്‍ തിരിച്ചറിവ് അഹംഭാവം കൊണ്ടാണ്. ഞാന്’ ‘നീ’ എന്ന ഭാവവും മറ്റും ഉടലെടുക്കുന്നത് അതുകൊണ്ടാണ്. ഈ കാഴ്ചപ്പാട് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടാണ് എന്നാല്‍ ഉറച്ച ഏകാഗ്രമായ മനസ്സുണ്ടെങ്കില്‍ അഹംഭാവം ഇല്ലാതാക്കാം. അതുകൊണ്ടാണ് ഞാനും പ്രകൃതിയിലെ മറ്റുള്ള വസ്തുക്കളും വേറെയല്ല എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സര്‍വ വ്യാപിയും സര്‍വ്വവും രണ്ടല്ല എന്ന ആശയം പ്രകൃതിയിലെ എല്ലാ സൃഷ്ടികളുമായി തനിക്ക് ആഴത്തിലുള്ള ബന്ധമാണ് ഉള്ളത് എന്ന വിശ്വാസം.

ഈ ഒരു ഐക്യബോധം എന്ന ആശയം മാനസിക ഉള്‍ക്കാഴ്ച വികസിപ്പിക്കുകയും സര്‍വ്വവും അവനവന്റെ തന്നെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടാകുകയും ചെയ്യുന്നു. ഉദാത്തമായ ഒരു കാഴ്ചപ്പാടാണ് ഇത്. അത്യന്തം സന്തോഷപ്രദവും.

ന അന്യേഷിണ്യ’ എന്നതിന് നമ്മള്‍ മറ്റൊന്നും കാണുന്നില്ല അതായത് സര്‍വതിനെയും ഒന്നായി കാണുന്നു. അഹം’ ത്തിനെ മറന്നാല്‍ വിഭാഗീയത അപ്രത്യക്ഷമാകുന്നു. ഞാന്‍ എന്നതിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാകുന്നു. ഞാന്‍ എന്നാ അഹം വലിയ ഒരു അഹം ആയി മാറുന്നു. ഉള്ളിലെ ഇരുട്ട് മാറുമ്പോള്‍ പരിശുദ്ധമായ ബോധം ഉണരുമ്പോള്‍ അത് ഞാന്‍ തന്നെ’ എന്നറിയുന്നു.__ അഹം ബ്രഹ്മാസ്മി. സാത്വികമായ പരിവര്‍ത്തനം കൊണ്ട് അഹമ്ഭാവത്തിനെ ആത്മജ്ഞാനം നേടാനുള്ള മാദ്ധ്യമമായ പരിശുദ്ധമായ അഹം ഭാവ’ മാക്കി മാറ്റുന്നതിനെപ്പറ്റി ഈ ധാരണയില്‍ പറയുന്നു.

ശ്ലോകം (82)

ധാരണ ഉയര്‍ന്ന അറിവില്‍

ഘടാദൌ യച്ചവിജ്ഞാനമിച്ഛാധംവാ മമാന്തരേ //      

 നൈവ സര്‍വഗതം ജാതം ഭാവയന്നിതി സര്‍വഗ: //105//      

തര്‍ജ്ജമ

അറിവ്ആഗ്രഹം തുടങ്ങിയവ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് കുടത്തിലും വസ്തുക്കളിലും എല്ലായിടത്തും സര്‍വവ്യാപിയായി കാണപ്പെടുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ ഇച്ഛ’ അല്ലെങ്കില്‍ ആഗ്രഹത്തിനെ പറ്റി  പറയുമ്പോള്‍ ക്രിയ’ (പ്രവര്‍ത്തനം)യെക്കൂടി പരാമര്‍ശിക്കുന്നു. ഇച്ഛജ്ഞാനംക്രിയ എന്നിവ മനുഷ്യരില്‍ മാത്രം ഒതുങ്ങുന്ന ഒരു ശക്തിയല്ല. പ്രപഞ്ചം   മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. മനുഷ്യന്‍ വിചാരിക്കുന്നത് അത് അവനില്‍ മാത്രം ഉള്ള ശക്തിവിശേഷമാണ്തനിക്കും പ്രകൃതിയിലെ വസ്തുക്കളുംഅല്ലെങ്കില്‍ മറ്റു സൃഷ്ടികളുമായി (കുടംമരം തുടങ്ങിയവ) യാതൊരു ബന്ധവും ഇല്ലഎന്നാണ്. എന്നാല്‍ ജ്ഞാനംക്രിയ എന്നിവ എല്ലാ സൃഷ്ടികളിലും ലീനമായിക്കിടക്കുന്ന പൊതുവായ ഗുണങ്ങളാണെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ വാരിക്കോരി കൊടുത്തിട്ട് എന്നറിയുമ്പോള്‍ മനുഷ്യന് എല്ലാത്തിനോടും സമഭാവനത്വം തോന്നും. ഈ ധാരണ മനുഷ്യനില്‍ ഏകാബോധം എങ്ങിനെ ഉണ്ടാകുന്നു എന്ന് പറയുന്ന ഈ ധാരണ ശാക്തോപായയില്‍ ഉള്ളതാണ്. വ്യാഖ്യാത്താവായ അഭിനവ ഗുപ്ത ഇങ്ങിനെ ഈശ്വര പ്രത്യഭിജ്ഞാവിമര്ശിനി’ യില്‍ പ്രകാശ ഏവാസ്തി സ്വാത്മന: സ്വപരാത്മഭി:’  എന്ന് എഴുതിയിരിക്കുന്നു. എന്നിലും മറ്റുള്ളവരിലും ഒരേ ബോധം തന്നെയാണ് പ്രകാശിക്കുന്നത്.

വളരെ കുറച്ചുപേര്‍ക്കേ ഈ തത്വം ഉള്‍ക്കൊള്ളാനും ദ്വയാത്മകതയെ മറികടന്ന് ഏകത്വത്തെ ഉള്‍ക്കൊണ്ടു പരമാത്മാവില്‍ ലയിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇത് ഉള്‍ക്കൊണ്ട്ജീവിക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഇല്ലഎല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കെല്‍പ്പുണ്ട് താനും. ആത്മബോധം വ്യാപിച്ചുകിടക്കുന്ന ബോധത്തില്‍ ലയിച്ചു ചേര്‍ന്നാല്‍ എല്ലാതും എല്ലാവരും ഉള്ളില്‍ ലയിച്ചു പോകുന്ന അവസ്ഥയാണ്. താന്‍ മറ്റുള്ളവരിലുംമറ്റുള്ളവര്‍ തന്നിലും ലയിച്ചു ചേരുന്ന സ്ഥിതി.

(ഇതൊക്കെ അറിഞ്ഞും പറഞ്ഞും നടക്കുകയല്ലാതെ ഇന്നത്തെ ഭൂരിഭാഗം പേരും ദ്വന്തത്തില്‍ത്തന്നെ ജീവിച്ച് പോരുന്നവരാണ്‌.)

ശ്ലോകം 80 (ധാരണ 57)

ഒരു വസ്തുവില്‍ ധാരണ

സ്ഥൂലരൂപസ്യ ഭാവസ്യ സ്ഥബ്ധാം ദൃഷ്ടിം നിപാത്യ ച // അചിരേണ നിരാധാരം മന : കൃത്വാ ശിവം വ്രജേത്// 80//     

തര്‍ജ്ജമ

സാധകന്‍ ഇമവെട്ടാതെ ഒരു വസ്തുവിലേക്ക് തന്നെ ഉറ്റു നോക്കി ഇരിക്കണം. മനസ്സ് അതില്‍ നിന്ന് മാറ്റി വേറെ ചിന്തകളൊന്നും ഇല്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ പെട്ടെന്ന് തന്നെ ശിവത്വം ലഭിയ്ക്കും.

വ്യാഖ്യാനം

ഈ ധാരണയില്‍ ഭൈരവീ മുദ്രയെയാണ് സൂചിപ്പിക്കുന്നത്.(ശാംഭവ ഉപായ)  ഇത് ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണ്. സ്തൂലവസ്തുവില്‍ ശ്രദ്ധ ഉറപ്പിച്ച് മനസ്സില്‍ ആ വസ്തു അല്ലാതെ വേറൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരേ ഒരു ബോധം മാത്രം അവശേഷിക്കുന്നു. വിഷയവും വസ്തുവും ഒന്നായിത്തീരുന്നു. മനസ്സു വേറെ ഒരാശ്രയവും ഇല്ലാതെ അലിഞ്ഞു ചേരുന്നു. മനസ്സ് ഇല്ലാതാകുന്ന ആ അവസ്ഥയില്‍ സാധകന് പരമബോധം ലഭിക്കുന്നു. വസ്തുക്കളെ മറി കടന്നു ആത്മാവിനെ ഉള്‍ക്കൊള്ളുന്നു.

 

ശ്ലോകം 81 (ധാരണ 58)

ധാരണ ‘ഹ ‘ യില്‍

മദ്ധ്യജിഹ്വേ സ്ഫരിതാസ്യെ മദ്ധ്യേ നിക്ഷിപ്യ ചെതനാം // 

 ഹോച്ചാരം മനസാ കുര്‍വസ്തത: ശാന്തേ പ്രലീയതെ //81//

തര്‍ജ്ജമ

വായ നന്നായി തുറന്ന് നാവിന്റെ മദ്ധ്യഭാഗം പരത്തി അറ്റം അണ്ണാക്കില്‍ തൊടുവിച്ച് തുറന്നുവെച്ച വായയുടെ മദ്ധ്യത്തില്‍ വ്യജ്ഞനങ്ങളില്ലാത്ത ’ എന്ന അക്ഷരം മനസ്സുകൊണ്ട് ഉച്ചരിച്ചാല്‍ അയാള്‍ക്ക്‌ ശാന്തി കിട്ടും.

 വ്യാഖ്യാനം

ഇതില്‍ ഖേചരി മുദ്രയെ കുറിച്ച് പരാമര്‍ശിക്കുന്നു. വിവേക മാര്‍ത്താണ്ഡന്‍ എന്ന വ്യാഖ്യാതാവ് ഇങ്ങിനെ വിവരിക്കുന്നു.

കപാലകുഹരെ ജിന്ഹാ പ്രവിഷ്ടാ വിപരീതഗാ // ഭ്രുവോരന്തര്‍ഗതാ ദൃഷ്ടിമുദ്രാ ഭവതി ഖേചരി //

 ഖേചരിമുദ്രയില്‍ നാവു വളച്ച് അണ്ണാക്കില്‍ തൊട്ട് നാവ് തലയോട്ടിലെ കാവിറ്റിയിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ നോട്ടം രണ്ടു പുരികക്കൊടികള്‍ക്കിടയില്‍ കേന്ദ്രീകരിക്കണം. തുടര്‍ന്നു മനസ്സ് തുറന്ന് വെച്ച വായയുടെ മദ്ധ്യത്തില്‍ ശ്രദ്ധിയ്ക്കുക.

പ്രാണന്‍ സ്വാഭാവികമായി നിര്‍ത്താതെ ഹംസ’ എന്ന ശബ്ദത്തോടെ താഴത്തേക്ക്‌ പോകുന്നു. നാവു മടക്കി അണ്ണാക്കില്‍ തൊടുമ്പോള്‍ സ എന്ന് ഉച്ചരിക്കാന്‍ കഴിയാതെ വരുന്നു. അപ്പോള്‍ ഹ എന്ന ശബ്ദം മാത്രമേ പുറപ്പെടുകയുള്ളൂ. വ്യഞ്ജനം ഇല്ലാതെ അത് ഉച്ചരിക്കാന്‍  സാദ്ധ്യമല്ലാത്തതിനാല്‍ മനസ്സുകൊണ്ട് ഉച്ചരിക്കണം. ഈ ഹ പ്രാണശക്തിയുടെ അടയാളമാണ്. തുടര്‍ച്ചയായി മനസ്സുകൊണ്ട് ഉച്ചരിക്കുംപോള്‍ പരമമായ ശാന്തിയുടെ തലത്തില്‍ എത്തിച്ചേരുന്നു. (ആണവ ഉപായ)

  ശ്ലോകം ആജ്ഞാചക്രത്തിലുള്ള ധാരണയെ പരാമര്‍ശിക്കുന്നു. അണ്ണാക്കില്‍ നിന്നും തലച്ചോറിലേക്ക് ലേക്കുള്ള കാവിറ്റിക്കുള്ളില്‍ ലലനാഗ്രന്ഥി അഥവാ ലലനാ ചക്രം സ്ഥിതി ചെയ്യുന്നു. നാഡികള്‍ തുറന്ന് ഭ്രൂമദ്ധ്യത്തില്‍  (ഇഡയും പിംഗളയുംസുഷുമ്നയും കൂടിച്ചേരുന്ന ബിന്ദു) നേരിയ സമ്മര്‍ദ്ദം ഉണ്ടാവുകയും തലച്ചോറിലേക്കുള്ള ചാനലുകള്‍ സജ്ജമാകുകയും ചെയ്യുന്നു.

ശ്ലോകത്തില്‍ മദ്ധ്യേ എന്ന് ഉദ്ദേശിക്കുന്നത് ആജ്ഞാ ചക്രത്തിനെയാണ്. സാധകന്‍ വലിയ ശ്രമമില്ലാതെ ആജ്നാചക്രത്തില്‍ ബോധം നിര്‍ത്തുമ്പോള്‍ പെട്ടെന്ന് തന്നെ മനസ്സില്‍ ഹ എന്ന ശബ്ദം ഉണ്ടാകുകയും അത് പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും തലച്ചോറിന്റെ മുന്ഭാഗത്ത് തുറന്നുവിടുകയും ചെയ്യുന്നു. അങ്ങിനെ സാധകന് ശാന്തി കൈവരുന്നു.

ആജ്ഞാചക്രം എന്ന മൂന്നാം തൃക്കണ്ണ്‍ തുറക്കുമ്പോള്‍ ഗുരുക്കന്മാരുടെ വചനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുകയും കൂടുതല്‍ അറിവ് നേടുകയും ചെയ്യുന്നു. ആത്മീയാനുഭാവങ്ങള്‍ ഇവിടെ വെച്ച് ആരംഭിക്കുന്നു. അറിവ് വ്യാപരിക്കാന്‍ തുടങ്ങുന്ന അവസ്ഥയാണ് ഇത്. ശാംഭവി എന്നപേരില്‍ അറിയപ്പെടുന്ന തന്ത്രത്തിലെ പ്രധാന മുദ്രയാണ് ഇത്. ധാരണ ചെയ്യുമ്പോള്‍ ചക്രവും മുദ്രയും ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്നു.

ശാന്തിയും സമാധാനവും ഒരേ സമയത്ത് പ്രദാനം ചെയ്യുന്ന ഒരു ധാരണയാണ് ഇത്. തലച്ചോറിലെ വൈദ്യുതി കാന്ത തരംഗങ്ങളെ ശക്തിപ്പെടുത്തുകയും ബിന്ദുവില്‍ നിന്നും താഴോട്ടു ഒഴുകുന്ന ഊര്‍ജ്ജത്തിനെ തിരിച്ച് മുകളിലേക്ക് തിരിച്ചുവിടുന്നു. അനാവശ്യമായ ചിന്തകളിലും മറ്റും പെട്ട് മാനസിക ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.    

 ശ്ലോകം 82 (ധാരണ 59)

ധാരണ തൂങ്ങിക്കിടക്കുന്ന ശരീരത്തില്‍

ആസനേ ശയനനേ സ്ഥിത്വാ നിരാധാരം വിഭാവയന്‍ //    

സ്വദേഹം മനസി ക്ഷീണേക്ഷണാത് ക്ഷീണാശയോ ഭവേത് //

തര്‍ജ്ജമ

ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ കിടക്കുമ്പോള്‍ തന്റെ ശരീരം ഒരു താങ്ങില്ലാത്ത സ്ഥിതിയില്‍ (തൂങ്ങിക്കിടക്കുന്നതായി) ആണെന്ന് കരുതുക. ഈ സ്ഥിതിയില്‍ എല്ലാ ചിന്തകളും അപ്രത്യക്ഷമാകും. മനസ്സ് ചിന്തകളില്‍ നിന്നും മുക്തമായാല്‍ കെട്ടിക്കിടക്കുന്ന പഴയ ചിന്തകളും മുക്തമാകും.

വ്യാഖ്യാനം

വളരെ സുഖകരമായ ഇരിപ്പിടത്തിലോ ശയ്യയിലോ ഇരുന്ന് സാധകന്‍ താനെ ശരീരം ഒരു താങ്ങുമില്ലാത്ത അവസ്ഥയിലാണെന്ന് സങ്കല്പ്പിച്ചു ധ്യാനത്തില്‍ മുഴുകുമ്പോള്‍

മനസ്സില്‍ നിന്നും ചിന്തകളളും ഉപബോധമനസ്സില്‍ കെട്ടില്‍ക്കിടക്കുന്ന മറ്റു വാസനകളും. അപ്രത്യക്ഷമാകുന്നു.(ശക്തോപായം)

ഈ ധാരണ വളരെ ലളിതവും എവിടെയും എപ്പോള്‍ ആയാലും ചെയ്യാവുന്നതാണ്. മനസ്സും ശരീരവും വളരെ ബന്ധപ്പെട്ടു കിടക്കുന്നു.ശരീരത്തിന് എന്ത് സംഭവിച്ചാലും അത് മനസ്സിനെ ബാധിക്കും. തിരിച്ചും.

ധ്യാനം പരിശീലിക്കുന്നതുകൊണ്ട്‌ മനസ്സിനും ശരീരത്തിനും വളരെ ഭാരം കുറയുന്നു. പലപ്പോഴും ചിന്തകള്‍ വസ്തുക്കള്‍ പോലെ രൂപപ്പെതുകയും ഉപബോധ മനസ്സില്‍ അറിഞ്ഞു കൂടുകയും ചെയ്യുന്നു. ധാരണയും ധ്യാനവും കെട്ടിക്കിടക്കുന്ന ഈ ചിന്തകളെ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശ്ലോക 83 (ധാരണ 60) 

 ആടിക്കൊണ്ടിരിക്കുന്ന മനസ്സില്‍ ധാരണ

ചലാസനെ സ്ഥിതസ്യായ ശനൈര്‍വാ ദേഹചാലനാത് // പ്രശാന്തേ മാനസേ ഭാവേ ദേവി ദിവ്യൌഖമാപ്നുയാത് /83/  

തര്‍ജ്ജമ

അല്ലയോദേവീ ! ശരീരത്തെ ആട്ടുകയോഇളക്കുകയോ ചെയ്യുമ്പോള്‍ സാധകന് ശാന്തിയും സമാധാനവും ലഭിയ്ക്കുകയും ദൈവീകബോധമാകുന്ന അരുവിയില്‍  പോന്തിക്കിടക്കുകയും ചെയ്യുന്നു. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും ശരീരം ആടിയുലയുംപോള്‍മനസ്സിന് ശാന്തി ലഭിയ്ക്കുന്നു. അങ്ങിനെ ദിവ്യാനുഗ്രഹം ലഭിയ്ക്കുകയും ചെയ്യുന്നു.

 ഈ ശ്ലോകത്തില്‍ വീണ്ടും ഭൌതികശരീരത്തിനെ മനസ്സിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തുന്നത് കാണാം. ഭക്തി മാര്‍ഗ്ഗത്തിലുംസൂഫി പരമ്പരയിലും ഈ ധാരണ ഉപയോഗപ്പെടുത്തുന്നുണ്ട്. സൂഫികള്‍ നൃത്തച്ചുവടോറടെ വട്ടം കറങ്ങി ബോധമറ്റപോലെ താഴെ വീഴുന്നു. ശരീരത്തിന്റെ ദൃതചലനം ഭൌതിക ശരീര ഘടനയെ അണുക്കള്‍, കോശങ്ങള്‍, molecule എന്നിവയെ പുനക്രമീകരിക്കുകയും സാധകന് ശാന്തി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ ചലനം കൊണ്ട് ശരീരംമനസ്സ്ആത്മാവ് എന്നിവക്കിടയിലുള്ള സ്വതന്ത്രമായ ഊര്‍ജ്ജ പ്രവാഹത്തെ തടസ്ഥപ്പെടുത്തുന്ന മാലിന്യങ്ങള്‍ ഇളക്കിക്കളയുന്നു.

ഭക്തിമാര്‍ഗ്ഗത്തില്‍ രാധയും കൃഷ്ണനും ഊഞ്ഞാല്‍ ആടുന്നത് ആത്മീയബന്ധത്തിന്റെ പരമ അവസ്ഥയായി കാണുന്നു. ഭക്തി നിര്‍ഭരങ്ങളായ കീര്‍ത്തനങ്ങള്‍ ശരീരം ചലിപ്പിച്ചും ആടിയും പാടുമ്പോള്‍ അവര്‍ ആത്മനിര്‍വൃതിയില്‍ ആഴുകയും ദൈവീക ബോധത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ആധുനിക കാലത്തെ ഡാന്‍സ്കള്‍ പലതും ഈ തത്വത്തിന്റെ ചുവടു പിടിച്ച് പിന്തുടരുന്നതാണ്. ലോകമെമ്പാടും പാട്ടിന്റെ കൂടെ നൃത്തവും ചേര്‍ത്തു ആനന്ദം കൊള്ളുന്നവര്‍ നിരവധിയാണ്.

ശ്ലോകത്തില്‍ ഔഘാ എന്ന് വെള്ളപ്പൊക്കം,അരുവി എന്നൊക്കെ ആണെങ്കിലും ഇവിടെ ജ്ഞാനത്തിന്‍റെ തുടര്‍ച്ചയായ പാരമ്പര്യം’ എന്നാണ് വിവക്ഷ. തന്ത്രത്തില്‍ 3 തരം ഔഘാ ഉണ്ട്. മാനവൌഘാസിദ്ധൌഘാദിവ്യൌഘാ

പരമ്പരാഗതമായ ആത്മീയജ്ഞാനം ഗുരുക്കന്മാരില്‍ നിന്നും കിട്ടുമ്പോള്‍ അത് മാനവൌഘാ. മനുഷ്യാതാതരായ ഗുരുക്കന്മാരില്‍ നിന്നും ലഭിയ്ക്കുമ്പോള്‍ സിദ്ധൌഘാ. സെവന്മാരില്‍ നിന്നും ലഭിയ്ക്കുമ്പോള്‍ ദിവ്യൌഘാ (ശാക്തോപായം)

 ശ്ലോകം 84 (ധാരണ 61)

ആകാശത്തില്‍ ധാരണ

ആകാശം വിമല പശ്യന്‍ കൃത്വാ ദൃഷ്ടിം നിരന്തരാം//

 സ്ഥബ്ധാത്മാ തത്ക്ഷണാത് ദേവീ ഭൈരവം വപുരാപ്നുയാത്//84//                       

തര്‍ജ്ജമ

 അല്ലയോദേവീ!  സാധകന്‍ തെളിഞ്ഞ ആകാശത്തിലേക്ക് ദൃഷ്ടികള്‍ ഉറപ്പിച്ച് ഇമവെട്ടാതെ സ്വസ്ഥതയോടെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് ഭൈരവത്വം ലഭിയ്ക്കുന്നു.

വ്യാഖ്യാനം

ശരീരം അനങ്ങാതെ ചിന്തകളും വികാരങ്ങളെയും  ഒഴി വാക്കുമ്പോള്‍ ശരീര ബോധം ഇല്ലാതാകുന്നു. ആകാശത്തിലേക്ക് ശ്രദ്ധിച്ചുഅല്ലെങ്കില്‍ ഇമവെട്ടാതെ  ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ആകാശം അനന്തമായത് കൊണ്ടാണ്. (ശാക്തോപായം)

ആദിയും അവസാനവും ഇല്ലാത്ത ഒഴിഞ്ഞ ആകാശത്തിലേക്ക് നോക്കി ഇരിക്കുമ്പോള്‍ നശ്വരമായ പ്രകൃതിയില്‍ നിന്നും ശാശ്വതമായതിലേക്ക് കടക്കാന്‍ കഴിയുന്നു. നോട്ടം ശാശ്വതമമായ ഒരു വസ്തുവിലേക്കാകുമ്പോള്‍ ചിന്തകളും അതെപോലെയാകുന്നു.

 ശ്ലോകം 85 (ധാരണ 62)

ധാരണ ചിദാകാശത്തില്‍

ലീനം മൂര്ധ്നി വിയല്സര്‍വം ഭൈരവത്വേന ഭാവയേത് //  

  തത്വൈവം  ഭൈരവാകാര_തേജസ്തത്വം സമാവശേത് //84//  

തര്‍ജ്ജമ

സാധകന്‍ ആകാശത്തെ പൂര്‍ണ്ണമായി ഭൈരവന്റെ രൂപത്തില്‍ നെറ്റിയില്‍ ലയിക്കുന്നത് വരെ ധ്യാനിക്കണം. അപ്പോള്‍ പ്രപഞ്ചം മുഴുവന്‍ ഭൈരവന്റെ പ്രകാശത്തില്‍ ലയിച്ചിരിക്കും.

വ്യാഖ്യാനം

യോഗി തന്‍റെ തലയ്ക്കുള്ളില്‍ ആകാശത്തെ സങ്കല്പ്പിച്ചു ധ്യാനിക്കുമ്പോള്‍ ഭൈരവന്‍റെ പ്രകാശം ഉള്ളില്‍ നിറഞ്ഞ അനുഭവം ലഭിയ്ക്കുന്നു. ഇത് ചിദാകാശ ധാരണയാണ്. ചിദ് എന്നത് ബോധത്തിന്‍റെയും ആകാശം ബോധത്തിന്റെയും തലമാണ്. അടച്ച കണ്ണുകള്‍ക്ക് മുന്നിലുള്ള ഒഴിഞ്ഞ സ്ഥലം നെറ്റിത്തടമാണ്. അവിടയാണ് ഇതെര്‍ അല്ലെങ്കില്‍ ആകാശമെന്ന ഘടകം സ്ഥിതിചെയ്യുന്നത് / പഞ്ചഭൂതങ്ങളിലെ ഈ തത്വവും മനുഷ്യന്റെ ആത്മബോധം ഉണര്‍ത്താനും ആത്മീയാനുഭവങ്ങള്‍ ഉണ്ടാകാനും കാരണമാണ്. എല്ലാ ധാരണകlളുടെയും ധ്യാനത്തിന്റെയും  അനുഭവങ്ങള്‍ ആകാശതലത്തിലാണ് അനുഭവപ്പെടുന്നത്. ആകാശത്തെ നെറ്റിയില്‍ അഥവാ ചിദാകാശത്തില്‍ ലയിപ്പിച്ച് ഭൈരവന്റെ രൂപത്തില്‍ അനുഭവപ്പെടുന്നു. ആകാശത്തിനെ കറുപ്പ് നിറമായി സങ്കല്പ്പിച്ചു ചിടാകാഷത്തില്‍ ധാരണ ചെയ്യുമ്പോള്‍ മങ്ങിയ വെളിച്ചം പ്രകാശം കൂടിക്കൂടി ബാക്കിയുള്ളതെല്ലാം ആ പ്രാകാശത്തില്‍ അലിഞ്ഞുചേര്‍ന്ന് ഭൈരവരൂപം കൈവരുന്നു. അഷ്ടദിക്കുകളും കൂടിച്ചേര്‍ന്ന ആകാശത്തില്‍ ധാരണ ചെയ്യുന്നത് കൊണ്ട് അഷ്ടഭൈരവ ധാരണ യായി  ഇതിനെ കണക്കാക്കുന്നു.

ശ്ലോകം 86 (ധാരണ 63)

ധാരണ പരമമായതില്‍

ആകാശം വിമല പശ്യന്‍ കൃത്വാ ദൃഷ്ടിം നിരന്തരാം//

 സ്ഥബ്ധാത്മാ തത്ക്ഷണാത് ദേവീ ഭൈരവം വപുരാപ്നുയാത്//84//     

തര്‍ജ്ജമ

യോഗിക്ക് 3 തലത്തിലുള്ള ബോധത്തെക്കുറിച്ചു അറിയാം. 1. വിശ്വ (ഉണര്ന്നുകൊണ്ടുള്ള) ജ്ഞാനത്തിന്റെ പരിമതി കാരണം ദ്വൈതഭാവം നിലനില്‍ക്കുന്നു. 

2. രജസ് (സ്വപ്നാവസ്ഥ)  ബാഹ്യലോകത്ത് നിന്നും മനസ്സില്‍ പതിയുന്ന perception ഓഫ് the ഇമ്പ്രെssions of d exterior  

3. പ്രജ്ഞ (ഗാഢനിദ്ര). പ്രജ്ഞയില്‍ ഇരുട്ടില്‍ അനന്തമായ  ഭൈരവരൂപം. യോഗി അനന്ത ബോധത്തില്‍ ഭൈരവ രൂപം പ്രകാശിക്കുന്നതായി അറിയുന്നു.

വ്യാഖ്യാനം

ഭൈരവന്റെ രൂപം എന്ന് ഇവിടെ പറയുന്നത് ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ തുരീയാവസ്ഥയെ ആണ്. നിത്യ ജീവിതത്തിലെ ആത്മബോധവും വസ്തുക്കളും എന്ന ദ്വൈത ഭാവം അപ്രത്യക്ഷമാകുന്നു. ഭൈരവന്റെ പ്രകാശം നിറഞ്ഞ ബോധം ഉള്ളില്‍ നിറയുന്നു. മൂന്നു അവസ്ഥകളും നാലാമത്തെ അവസ്ഥയുടെ (ഭൈരവാവസ്ഥ) ഭാഗങ്ങള്‍ ആണെന്ന് യോഗി അറിയുന്നു. (ശാംഭവ തലത്തില്‍ എത്തിയ്ക്കുന്ന ആണവ ഉപായം)

ഈ ശ്ലോകത്തില്‍ പരമമായതിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ എടുത്തു കാട്ടുന്നു. ഭൌതികലോകത്തിലെ  ദ്വന്താത്മകമായതിനെ മറികടക്കാന്‍ യോഗിക്ക് എങ്ങിനെ  സാധ്യമാകുമെന്ന് പറയുന്നു. അതിനു ആദ്യം എന്താണ് പരമമായത് അല്ലെങ്കില്‍ സത്യമായത്‌ എന്നറിയണം. ബാഹ്യവസ്തുക്കളില് നിന്നും പ്രകാശം നമുക്ക് ലഭിയ്ക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, തേവിളക്കുകള്‍ തുടങ്ങി. ഇവ ഇല്ലാതായാല്‍ ഇരുട്ടായി. ഭൌതികലോകത്തിലെ എല്ലാ സുഖങ്ങളും കൊണ്ടെത്തിക്കുന്നത് ദുഖത്തിലേക്കാണ്. എവിടെ പ്രകാശമുണ്ടോ അവിടെ ഇരുട്ടും ഉണ്ടാകും. എവിടെ ജനനമുണ്ടോ അവിടെ മരണവും ഉണ്ടാകും.

ഇതറിയുമ്പോള്‍ ദ്വൈതത്തിന് അതീതമായഉള്ളില്‍ പ്രകാശം ചൊരിയുന്ന ഭൈരവന്റെ അനന്തമായ രൂപം അനുഭവപ്പെടുന്നു. ആപേക്ഷികവും കേവലവുമായ രണ്ടറിവുകളും യോഗിക്ക് ഒരേസമയത്തുണ്ടാവുകയും പരമമായ ജ്ഞാനം കൈവരിക്കുകയും ചെയ്യുന്നു.

.ഉണര്‍ന്നിരിക്കുമ്പോഴുംസ്വപ്നാവസ്തയിലും ഉറങ്ങുമ്പോഴും വ്യത്യസ്തമായി അനുഭവപ്പെടുന്നുണ്ടെങ്കിലും ബോധം എകമായ ജ്യോതിര്പ്രവാഹമാണ്. വേറേ വേറെ ആണെന്ന് തോന്നാമെങ്കിലും സാധകന് ഒരേ ബോധം തന്നെയാണ് മൂന്നവസ്തയിലും അനുഭവപ്പെടുന്നത് എന്ന് മനസ്സിലായാല്‍ ഉള്ളില്‍ അനന്തമായ ശുദ്ധമായ ബോധപ്രകാശം  ഭൈരവന്റെ രൂപത്തില്‍ അനുഭവപ്പെടും.

ശ്ലോകം 87 (ധാരണ 64)

ധാരണ രാത്രിയുടെ ഇരുട്ടില്‍

എവമേവ ദുര്നിശായാം കൃഷ്ണപക്ഷാഗമേ ചിരം //    

 തൈമിരം ഭാവയന്‍ രൂപം ഭൈരവം രൂപമേഷ്യതി//87//

തര്‍ജ്ജമ

ഇതേപോലെ കറുത്തപക്ഷത്തില്‍ അമാവാസിനാളില്‍ കൊടും ഇരുട്ടില്‍ യോഗി  ഭൈരവരൂപം ലഭിയ്ക്കനായി ധ്യാനിച്ചാല്‍ അത് സാദ്ധ്യമാകും.

വ്യാഖ്യാനം

കറുത്തപക്ഷത്തിലെ അമാവാസി നാളില്‍ യോഗി ധ്യാനിച്ചാല്‍ ഇരുട്ടല്ലാതെ മറ്റൊന്നും ദൃശ്യമാകാത്ത അവസ്ഥയില്‍ ശ്രദ്ധ പൂര്‍ണ്ണമായും നല്‍കുന്നതുകൊണ്ട് വളരെ വേഗം ഭൈരവി സിദ്ധി ഉണ്ടാകും. ഇരുട്ടില്‍ കുറേനേരം ഇരുന്ന് ധ്യാനിച്ചാല്‍ വിസ്മയവുംഅസാധാരണ നിഗൂഢ.തയും ഉളവാകുകയുംവളരെ വേഗം യോഹാത്മകമായ ബോധത്തിലേക്ക്‌ എത്തുകയും ചെയ്യും. ആ സമയത്ത് ഭൈരവന്റെ പ്രകാശം ലഭിയ്ക്കുകയും യോഗിക്ക് ഭൈരവന്റെ പ്രകൃതം ലഭ്യമാകുകയും ചെയ്യും.

തുറന്ന കണ്ണുകള്‍ കൊണ്ട് പുറത്തുള്ള ഇരുട്ടിനെ ധ്യാനിക്കുന്ന ഈ ധാരണയെ ‘’ബാഹ്യ തിമിരഭാവന എന്ന് പറയുന്നു.(ശാക്തോപായ)

ഇവിടെ ധാരണ ചന്ദ്രന്റെ ചാക്രികഗതിയുമായി ബന്ധപ്പെട്ടതാണ്. ഇത് താന്ത്രിക് സാധനയില്‍ വളരെ പ്രധാനpപ്പെട്ട ഒന്നാണ്. എല്ലാമാസവും 14 ദിവസം ശുക്ലപക്ഷവും 14 ദിവസം കൃഷ്ണപക്ഷവും. ഇത്  മനുഷ്യശരീരത്തിലെ മനസ്സിന്റെയും ബോധത്തിന്റെയും താളക്രമങ്ങളെ ബാധിക്കുന്നുണ്ട്.

ചന്ദ്രന്‍റെ സഞ്ചാരവും പ്രധാന ശ്വസന നാഡികളായ ഇടത്തേ മൂക്കില്‍ക്കൂടി ഒഴുകുന്ന ഇഡ അഥവാ ചന്ദ്രസ്വരവുംവലതു മൂക്കില്‍ക്കൂടെ പോകുന്ന സൂര്യസ്വരാ അലെങ്കില്‍ പിംഗള നാഡിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നാഡീവ്യൂഹങ്ങളെയും തലച്ചോറിലെ ഇടതു വലതു ഭാഗത്തെഅര്‍ദ്ധ ഗോളങ്ങളെയും നിയന്ത്രിക്കുന്നു. ഒരു മണിക്കൂര്‍ 20മിനുട്ട് സമയം ഇടവിട്ട് 24 മണിക്കൂറും ഇവ മാറി മാറി ഒഴുകിക്കൊണ്ടേയിരിക്കും. രണ്ടും പരസ്പരം മാറി ഒഴുകുമ്പോള്‍ വളരെ ചെറിയ സമയത്തേക്ക് രണ്ടു സ്വരങ്ങളും തുല്യമായി ഒഴുകും. അപ്പോള്‍ മൂന്നാമത്തെ നാഡിയായ സുഷുമ്ന ഉണരുന്നു. ഒഴുക്കിന്റെ ഗതിയെ നിയന്ത്രിക്കാനും നാഡികളില്‍ക്കൂടി സുഖകരമായി ഒഴുക്കിന്റെ ഇടവേളകള്‍ കൂട്ടാനും ഒഴുക്ക് സമനിലയിലുംകൃത്യമായ താളത്തോടേയും ആകാന്‍ തന്ത്രത്തില്‍ വിവിധ  രീതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏതു പക്ഷത്തിലാണ് ധ്യാനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പൌര്‍ണ്ണമിയും അമാവാസിയും സാധന ചെയ്യുവാന്‍ പ്രത്യേകതയുള്ള ദിവസങ്ങളാണ്. സാധകന് വീട്ടിലിരുന്നും ധ്യാനം ചെയ്യാമെങ്കിലും സ്വാഭാവികമായ അന്തരീക്ഷത്തില്‍ ഇരുന്ന് ചെയ്യുകയാണ് വേണ്ടത്. (യമുനോത്രിയില്‍ യമുനയുടെ തീരത്തുള്ള ക്ഷേത്രം ധ്യാനിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് തന്ത്രത്തില്‍ പറയുന്നുണ്ട്. സാധകന് രാത്രിയുടെ ഭയാനകതയും ഇരുട്ടും സഹിക്കാന്‍ കഴിവുണ്ടെങ്കില്‍ ബോധം വേഗം ഭൈരവനില്‍ എത്തിക്കും.. ശശാനത്തില്‍ ഇരുന്ന് ധ്യാനിക്കുന്നവരും ശവത്തിനു മുകളില്‍ ഇരുന്ന് ധ്യാനിക്കുന്നവരും ധ്യാനം മൂദ്ധന്യത്തില്‍ എത്തുമ്പോള്‍ അതിനെ നേരിടാന്‍ കഴിവുണ്ടായിരിക്കണം.  ഇല്ലെങ്കില്‍ സാധകന് മാനസിക വിഭ്രാന്തി ,മറവികോമയില്‍ പോകല്‍, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ബോധം പടിപടിയായാണ് ഉയരുക. മുകളിലേക്ക് കയറുമ്പോള്‍ ബാലന്സ് പോകാതെ നോക്കുന്നത് പോലെ ബോധത്തിനെ പതറാതെ സുഖമായി ഉയര്ത്തിക്കൊണ്ടുപോകണം.  

,ശ്ലോകം 88 (ധാരണ 65)

 ഭൈരവന്റെ ഇരുണ്ട രൂപത്തില്‍ ധാരണ

എവമേവ നിമിത്യാദൌ നേത്രേ കൃഷ്ണാഭമഗ്രത: //   പ്രസാര്യ ഭൈരവാം രൂപം ഭാവയംസ്തന്മയോ ഭവേത് //88//

തര്‍ജ്ജമ

യോഗി കണ്ണടച്ച് തന്റെ മുന്‍പിലുള്ള കഠിനമായ ഇരുട്ടിനെ ധ്യാനിക്കണം. പിന്നെ ഇരുട്ടില്‍ കണ്ണുകള്‍ തുറന്ന് ഭൈരവന്റെ ഭയാനകമായ രൂപം ധ്യാനിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു.

ഈ ശ്ലോകത്തില്‍ യോഗി കണ്ണുകള്‍ അടച്ചു വെച്ച് ധ്യാനിച്ച്‌ പിന്നീട് കണ്ണുകള്‍ തുറന്നുവെച്ചു ധ്യാനിക്കുമ്പോള്‍ സമാധിയില്‍ എത്തിച്ചേരുന്നു. (ശാക്തോപായം)

ഇതില്‍ യോഗി അവനവനെ തിരിച്ചറിയുന്നു. ഓരോരുത്തരിലും ഉള്ള ബോധം പരിശുദ്ധവുംജ്വലിച്ചുകൊണ്ടിരിക്കുന്നതുമാണ്. ബാഹ്യവസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുമ്പോള്‍ നമ്മുടെ ബോധവും അങ്ങിനെത്തന്നെ ആയിത്തീരും. ആത്മബോധം ഉയരുമ്പോള്‍ ദൈവീകമായിത്തീരുന്നു. സൂര്യരശ്മി അതിന്‍റെ  വഴിയിലുള്ളതിനെയൊക്കെ അത് ജ്വലിപ്പിക്കുന്നതുപോലെ ആത്മബോധം ദൈവീകത്തിലേക്ക് തിരിഞ്ഞാല്‍ വളരെ വേഗം പ്രകാശഭരിതമാകും. ഈ ധാരണയില്‍ ഇരുട്ടിലും ആത്മബോധം ഭൈരവനെ തിരിച്ചറിഞ്ഞ് അതില്‍ ലയിക്കുന്നതായി കാണാം.

ശ്ലോകം 89 (ധാരണ 66 )

ഇന്ദ്രിയ നിയന്ത്രണ ധാരണ

യസ്യ കസ്യോന്ദ്രിയസ്യാപി വ്യാധാതാച്ച് നിരോധത :// 

  പ്രവിഷ്ടസ്യാദ്വയേ ശൂന്യേ തത്രൈവാത്മാ പ്രകാശതേ // 88//

തര്‍ജ്ജമ

എന്തെങ്കിലും കാരണം കൊണ്ട് ഏതെങ്കിലും ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അന്തര്മുഖനായിത്തീര്‍ന്ന  സാധകന്‍റെ മനസ്സ് ശൂന്യാവസ്ഥയില്‍ മുഴുകുകയും പരിമിതികളെ മറികടന്ന് പരമമായ ബോധം കൈവരുകയും ചെയ്യുന്നു.

വ്യാഖ്യാനം

ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ പോയ ആ ഇന്ദ്രിയം ശൂന്യമായിത്തീരുന്നു.  അതുകാരണം സാധകന്‍ അന്തർമുഖനായിത്തീരുന്നു. വസ്തുവോ വിഷയമോ ഇല്ലാത്ത ആ അവസ്ഥയില്‍ സാധകന്റെ ആത്മബോധം പുറത്ത്‌ വരുന്നു. (ശാക്തോപായ)

പ്രത്യാഹാരം വഴി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാം. പ്രത്യാഹാരം ശരിയായാലേ ധാരണ ചെയ്യാന്‍ സാദ്ധ്യമാകൂ. പ്രത്യാഹാരത്തില്‍ സാധകന്റെ പുറത്തേക്ക് പോകുന്ന മനസ്സിനെ ഉള്ളിലേക്ക് തിരിയ്ക്കുന്നു. ()ബോധത്തിനെ പുറത്തുനിന്നും അകത്തേക്ക് തിരിച്ചുവിടല്‍.

 പ്രാണായാമംത്രാതക, ഹഠയോഗത്തില്‍ പറയുന്ന ശരീരത്തിനെയും മനസ്സിനെയും ക്രമീകരിക്കുന്ന ആസനങ്ങൾ  തുടങ്ങി നിരവധി മാര്‍ഗ്ഗത്തിലൂടെ പ്രത്യാഹാരം  കൈവരിക്കാം. രാജയോഗത്തില്‍ ഇന്ദ്രിയങ്ങളെ വശത്താക്കിയും ഭക്തിയോഗത്തില്‍ ഈശ്വരപ്രേമവും കര്‍മ്മയോഗത്തില്‍ നിഷ്കാമസേവനവും ആത്മസമര്‍പ്പണവും മുഖ്യമാണ്. ഏതു സിദ്ധാന്തപ്രകാരമായാലും ദിത്വ സങ്കല്‍പ്പത്തെ മറികടന്നു ഉള്ളില്‍ പ്രകാശിക്കുന്ന ആത്മനെ അറിയുക അല്ലെങ്കില്‍ അവനവനെ അറിയുക എന്നതാണ് പ്രധാനം. അങ്ങിനെ പ്രത്യാഹാരം അല്ലെങ്കില്‍ ഇന്ദ്രിയങ്ങളെ അടക്കിക്കഴിഞ്ഞാല്‍ ഏകാഗ്രത ഉണ്ടാകുന്നു. മനസ്സില്‍  ശ്രദ്ധയുണ്ടാകുമ്പോൾ അത് പ്രകാശമാനമാകുന്നു. എകാഗ്രതയുണ്ടായാല്‍ പ്രകാശം സ്വാഭാവികമായും ഉണ്ടാകും.    

ശ്ലോകം 90 (ധാരണ 67)

ധാരണ അകാരത്തില്‍

അബിന്ദുമവിസര്‍ഗ്ഗ ച ആകാരം ജയതൊ മഹാന്‍ //         ഉദേതി ദേവി സഹസാ ജ്നാനൌഖ : പരമേശ്വരാ //90//

തര്‍ജ്ജമ

അല്ലയോ ദേവീബിന്ദുവും വിസര്‍ഗ്ഗവും ഇല്ലാത്ത അ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ ഉടനെത്തന്നെ പരമപ്രഭുവിന്റെ,  പരമശിവന്റെ അറിവ് വര്ഷിക്കപ്പെടുന്നു.

വ്യാഖ്യാനം

ഇവിടെ ബിന്ദു അനുസ്വാര അല്ലെങ്കില്‍ ഒരു അക്ഷരത്തില്‍ വരുന്ന കുത്ത്അതൊരു അടയാളമാണ്മൂക്കുകൂട്ടിയുള്ള ഉച്ചാരണം. വിസര്‍ഗ്ഗ രണ്ടു കുത്തുകളാണ്ഒന്നിന് താഴെ മറ്റൊന്ന്. ഉച്ചരിക്കുമ്പോള്‍ അക്ഷരത്തിന്റെ കൂടെ 'ഹ' കാരം വരുന്നു. അപ്പോള്‍ ബിന്ദുവില്‍ ’ എന്ന അക്ഷരത്തിന്റെ കൂടെ അ; ’ ഉച്ചാരണവും വിസര്ഗ്ഗയില്‍ അക്ഷരത്തിന്റെ കൂടെ അഹ’ എന്നും ഉച്ചരിക്കുന്നു.

 ‘യുടെ കൂടെ അനുസ്വാരം ചേര്‍ത്തു ഉച്ചരിക്കുമ്പോള്‍ അം’ എന്ന ശബ്ദത്തോടെ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നു. (പൂരകം) പുറത്തേക്ക് വിടുമ്പോള്‍ ’ യുടെ കൂടെ വിസര്‍ഗ്ഗം ചേരുമ്പോള്‍ അ:’ (അഹ) എന്ന ശബ്ദം ഉണ്ടാകുന്നു. (രേചകം). ഈ ധാരണയില്‍ പറയുന്നത് ’ എന്ന അക്ഷരം ഉച്ചരിക്കുമ്പോള്‍ ബിന്ദുവോ വിസര്ഗ്ഗയോ ഇല്ലാതെപൂരകമോ രേചകമോ ഇല്ലാതെ വേണം എന്നാണ്. അതായത് കുംഭകം എന്നാ അവസ്ഥയിലാണ് ഇത് ഉച്ചരിക്കേണ്ടത്. ശ്വാസത്തെ പിടിച്ചു നിര്‍ത്തുന്ന അവസ്ഥയില്‍ ’ എന്ന് ഉച്ചരിക്കണം.

സ്വാമി ലക്ഷ്മണ്‍ ജ്ഹൂവിന്‍റെ കുംഭകസ്തസ്യ’ വ്യാഖ്യാനത്തില്‍ ഇങ്ങിനെ പറയുന്നു. ചകിതമുദ്രായാം സ്ഥിതസ്യ’—അതായത് ചകിത മുദ്ര എന്നനാവു പിറകോട്ട് ആക്കി അവസ്ഥയില്‍ വായ തുറന്ന് പിടിച്ച് അനുസ്വാരവും വിസര്‍ഗ്ഗവും ഇല്ലാതെ ’ എന്ന് ഉച്ചരിക്കണം. അപ്പോള്‍ സാധകന്‍ ’ എന്ന് മനസ്സില്‍ ഉച്ചരിക്കാന്‍ നിര്‍ബന്ധിതനാകുന്നു.

എന്തുകൊണ്ടാണ് അ എന്ന അക്ഷരത്തെമാത്രം ഇങ്ങിനെ ഉച്ചരിക്കാനായി തിരഞ്ഞെടുത്തത്ആദ്യത്തെ ഉത്തരം അക്ഷരമാലകളില്‍ അ ആദ്യത്തേത് ആണ് എന്നത് തന്നെ. പിന്നെ എല്ലാ അക്ഷരങ്ങളുടെയും ആവിര്‍ഭാവം ’ യില്‍ നിന്നാണല്ലോ. ഈ അക്ഷരം വേറൊന്നില്‍ നിന്നും ഉദ്ഭവിച്ചതല്ലഇത് വേറൊന്നില്‍ ലയിക്കുന്നുമില്ല. ഇത് വിവരണാതീതമായ അനുത്തര’ എന്ന കേവലമായ അവസ്ഥയുടെ പ്രതീകമാണ്. ശവശക്തിഎന്ന അവസ്ഥയില്‍ ശിവനെയും ശക്തിയേയും വേര്‍തിരിക്കുക അസാദ്ധ്യമാണ്.  ‘’ എന്ന ഉച്ചാരണം അതുകൊണ്ട് ശിവശക്തി സാമരസ്യ’ (ശിവശക്തിയുടെ സംയോജനം)  ആത്യന്തിക ഉറവിടത്തിനായുള്ള ആത്മാവിന്റെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.

അ അഹം ത്തിനെ പ്രതിനിധീകരിക്കുന്നു. ഞാന്‍ എന്ന കേവലമായ ബോധത്തെ. അഥവാ ശിവ ബോധത്തെ. കുംഭകാവസ്ഥയില്‍ നിര്‍വികല്പമായ മനസ്സില്‍ പരമേശ്വരന്‍പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. (ആണവ ഉപായം)

സ്വാമി വിജ്ഞാനന്ദ സരസ്വതി അക്ഷരത്തിനെ നശ്വരമായ ശബ്ദരൂപമായി പറയുന്നു. ശബ്ദാക്ഷരങ്ങള്‍ ആയ മന്ത്രങ്ങളുടെ അര്‍ത്ഥം വിവരിക്കാന്‍ കഴിയില്ല. ആഴത്തിലുള്ള ധ്യാനത്തിനിടയില്‍ ശബ്ദരൂപത്തില്‍ ഋഷിമാര്‍ ക്ക് ലഭിച്ച സന്ദേശങ്ങളാണ് അവ. തുടര്‍ച്ചയായി ഉച്ചരിക്കുമ്പോള്‍ അവ വിദ്യുത് തരംഗങ്ങളായി മാറി പരമമായ ബോധം ഉടലെടുക്കുന്നു. ഓരോ മന്ത്രങ്ങളും ഓരോ പ്രത്യേക ഊര്‍ജ്ജത്തിനെ പ്രതിനിധാനം ചെയ്യുന്നു.

അക്ഷരങ്ങള്‍ അഥവാ വര്‍ണ്ണങ്ങള്‍ സങ്കീര്‍ണ്ണമായ ശബ്ദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന് വര്‍ണ്ണമാലകളും അക്ഷരക്കൂട്ടങ്ങളും ആയി. സംസ്കൃതമെന്ന ഭാഷ ജന്മമെടുത്തു. സംസ്കൃതം ഉച്ചരിക്കുമ്പോള്‍ വായിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ഉരസലുകള്‍ ഉണ്ടാവുകയും തലച്ചോറിലെ പ്രധാന നാഡികളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉച്ചാരണത്തിനു വളരെ പ്രാധാന്യം നല്‍കുന്നത്.

സംസ്കൃതം അക്ഷരമാലയിലെ ആദ്യ അക്ഷരമായ  അകാരം തന്നെയാണ് സൂക്ഷ്മാകാശത്തില്‍ സൃഷ്ടി സമയത്ത് പുറപ്പെടുവിക്കപ്പെട്ട ആദ്യ അക്ഷരം. തലച്ചോറിലെ കേന്ദ്രഭാഗങ്ങള്‍ തുറന്ന് പരമമായ അറിവ് വര്‍ഷിക്കുന്നു. ഓം എന്ന വിശുദ്ധമായ മന്ത്രത്തിന്റെ ഏറ്റവും ആദ്യത്തെ അക്ഷരവും അകാരത്തിലാണ് തുടങ്ങുന്നത്. എല്ലാ ശബ്ദങ്ങളുടെയും പ്രപഞ്ചത്തിലെ എല്ലാ കമ്പനങ്ങലുടേയും  ഉറവിടം ഓംകാരം ആണ്. മാണ്ഡുക്യോപനിഷത്തില്‍  ഓം മന്ത്രം അമ്എന്നീ മൂന്നു ശബ്ദങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓം മന്ത്രം. ബോധംഉപബോധം, അബോധംപരമമായ ബോധം എന്നീ മനസ്സിന്റെ നാല് തലങ്ങളെയും ഓം ഉള്‍ക്കൊള്ളുന്നു. ആദ്യത്തെ അക്ഷരം ജാഗ്രത് നെ പ്രതിനിധീകരിക്കുന്നു.

ഈ ധാരണയില്‍ ബിന്ദുവോ വിസര്ഗ്ഗമോ ഇല്ലാതെ അകാരം ആവര്‍ത്തിക്കുമ്പോള്‍ എം എന്ന ശബ്ദം പുറത്തുവരുന്നു. തൊണ്ടയുടെ മുകള്‍ ഭാഗത്ത് ലലന സ്ഥിതി ചെയ്യുന്ന സ്ഥാനത്തു ഉരസിയാണ് ശബ്ദം വരുന്നത്.  ഈ സ്പന്ദനങ്ങള്‍ രണ്ടു പുരികക്കൊടികള്‍ക്കും ഇടയില്‍ തലയുടെ മദ്ധ്യഭാഗത്ത് ഉള്ള ആജ്ഞാ ചക്രത്തില്‍ എത്തുന്നു. ഗുരുവിന്റെ ആദേശങ്ങള്‍ ഇവിടെ നിന്നും ലഭിയ്ക്കുന്നു. ഈ ഭാഗം ഉത്തേജിപ്പിച്ചാല്‍ ജ്ഞാനത്തിന്റെ വര്ഷം ഉണ്ടാകും.  .

ശ്ലോകം 91(ധാരണ 68)

 ധാരണ വിസര്‍ഗ്ഗത്തില്‍

വര്ണസ്യ സവിസര്‍ഗസ്യ വിസര്‍ഗാന്തം ചിതിം കുരു //   നിരാധാരേണ ചിത്തേന സ്പ്രുശേദ്‌ബ്രഹ്മ സനാതനം //91//

തര്‍ജ്ജമ

മനസ്സ് വിസര്‍ഗ്ഗത്തിന്റെ കൂടെ കൂടുമ്പോള്‍ വിസര്‍ഗ്ഗത്തിന്റെ അവസാനത്തില്‍ എത്തുമ്പോള്‍ അതിനു സഹായം ഇല്ലാതെ വരുന്നു. അപ്പോള്‍ അധോമുഖനായ സാധകന് ശാശ്വതമായ ബ്രഹ്മന്‍ അഥവാ പരമമായ ബോധം വെളിപ്പെടുന്നു.

വ്യാഖ്യാനം

തന്ത്ര ലോക’ ത്തില്‍ അഭിനവഗുപ്തന്‍ പറയുന്നത് വിസര്‍ഗ പരമമായതിന്റെ സൃഷ്ടി ശക്തിയെ പ്രതിനിധാനം ചെയ്യുന്നു എന്ന്. വാസ്തവികതയുറെ ഉയര്‍ന്ന തലമാണ് അനുത്തര. ഇതിനെ അകുല’ (ശിവ) എന്ന് പറയുന്നു. ശിവോപാദ്ധ്യായ വിസര്‍ഗയാണ് സൃഷ്ടി ശക്തി എന്നുംഇതില്‍ നിന്നാണ് പ്രപഞ്ചം മുഴുവനും ഉണ്ടായത് എന്നും. അകുല യുടെ പരമമായ ശക്തിയാണ് കൌളികി ശക്തി അഥവാ വിസര്‍ഗ. ഇതില്‍ നിന്നാണ് ലോകം ഉണ്ടായത്.

സാധകന്‍ സാക്ഷാത്കാരത്തിന്‍റെ അടയാളമായ  വിസര്‍ഗ്ഗത്തിന്റെ അവസാനത്തില്‍ ധ്യാനിക്കുമ്പോള്‍ ബാഹ്യമായത്തില്‍ നിഉഉം മുക്താനായി ശൂന്യത്തില്‍ ലയിക്കുകായും ബ്രഹ്മന്റെ മൌനത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ഈ ധാരണ ആണവ ഉപായത്തില്‍ തുടങ്ങി ശാക്തോപായത്തില്‍ അവസാനിക്കുന്നു.

തന്ത്ര ശാസ്ത്രത്തില്‍ വിസര്‍ഗത്തിലെ രണ്ടു കുത്തുകള്‍ പുരുഷനെയും പ്രകൃതിയെയും സൂചിപ്പിക്കുന്നു. പരമബോധത്തിന്റെ പ്രകടനമാണ് പുരുഷ. എന്നാല്‍ പരമമായ ഊര്‍ജ്ജമാണ് പ്രകൃതി.

വിസര്‍ഗം പുറപ്പെടുവിക്കുന്ന ശബ്ദമാണ് ’. ഇതില്‍ അ കൂടിയാല്‍ ആഹ’ ആയിത്തീരും. ഹ എന്നത് പ്രധാനമായ ഉച്ചാരണ മാണ്. തലച്ചോറിലേക്ക് പോകുന്ന നിരവധി നാഡികള്‍ കൂടിച്ചേരുന്ന സ്ഥലത്ത് ഇത് സ്പര്‍ശിക്കുന്നു. അപ്പോള്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു ഉടനെ പ്രത്യാഹാരം ഉണ്ടാകുന്നു. മനസ്സ് നിരാധാരമാകുകയും ബ്രഹ്മസ്പര്‍ശം എല്ക്കുകയും ചെയ്യുന്നു.

ശ്ലോകം 92 (ധാരണ 69) 

അവനവില്‍ ആകാശരൂപത്തില്‍ ധാരണ

വ്യോമാകാരം സ്വമാത്മാനം ധ്യായേദ്ദിഗ്ഭിരനാവൃതം //                                                                                          നിരാശ്രയാ ചിതി: ശക്തി: സ്വരൂപം ദര്‍ശയേത്തദാ //

തര്‍ജ്ജമ

ഒരാള്‍ അവനവനില്‍ത്തന്നെ അനന്തമായ ആകാശരൂപത്തില്‍ എല്ലാ ഭാഗത്തെയ്ക്കും ധ്യാനിക്കുമ്പോള്‍ മനസ്സ് ഒരു താങ്ങില്ലാതെ ആവുകയും ശക്തി ആത്മബോധമായി വെളിപ്പെടുകയും ചെയ്യുന്നു.

വ്യാഖ്യാനം

അനന്തമായ ആകാശത്തില്‍ മനസ്സുറപ്പിച്ചു ധ്യാനിക്കുമ്പോള്‍ ചിത്ശക്തിദൈവീക ശക്തിബോധം എല്ലാ ചിന്തകളില്‍ നിന്നും മുക്തമായി നിര്‍വികല്‍പാവസ്ഥയില്‍ എത്തുമ്പോള്‍ ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം വെളിവാകുന്നു. (ശാക്തോപായ)

സീമകളില്ലാത്ത ചക്രവാളങ്ങള്‍. ഒരു വസ്തുക്കളോ അടയാപ്പെടുത്തലുകാലോ ഇല്ലാത്ത ആകാശത്തില്‍ ധ്യാനിക്കുമ്പോള്‍ ഓരോ ചിന്തകളും നിലനില്‍ക്കാന്‍ ഉപാധികളൊന്നും ഇല്ലാത്തതിനാല്‍ താഴേക്കു പോകാനുള്ള ഊര്‍ജ്ജം തടഞ്ഞു നിര്‍ത്തുമ്പോള്‍ മാനസിക ഊര്‍ജ്ജം മുകളിലേക്ക്പരമമായ ബോധത്തിലേക്ക് എത്തിക്കുന്നു.

പഞ്ചഭൂതങ്ങളില്‍ പ്രധാനമായ ആകാശം രണ്ടു പുരികങ്ങളുടെയും നടുഭാഗത്ത് നിന്ന് തലയുടെ പിന്‍ഭാഗം വരെ പ്രകാശമില്ലാതെ പരന്നുകിടക്കുന്നു. തന്ത്ര സിദ്ധാന്തത്തിലെ തത്വശുദ്ധി’ ചെയ്യുമ്പോള്‍ ഈ ഭാഗത്ത് ധ്യാനിച്ചാല്‍ ഭൌതികെശരീരത്തിന്‍റെ സൃഷ്ടിപരമായ ഊര്‍ജ്ജത്തിന്‍റെ ഉറവിടം അനുഭവപ്പെടും. 

 ശ്ലോകം 93 (ധാരണ 70)

ചര്മ്മത്തില്‍ക്കൂടി തുളഞ്ഞു കയറി ധാരണ

കിന്ജിദന്ഗം വിഭിദ്യാദൌ തീക്ഷ്ണസൂച്യാദിനാ തത ://

തത്രൈവ ചെതനാം യുക്ത്വാ ഭൈരവേ നിര്‍മലാ ഗതി.// 93//

തർജ്ജമ 

സാധകന്‍ മൂര്‍ച്ചയുള്ള അറ്റം കൂര്‍ത്ത സൂചികൊണ്ടോ  മറ്റേതെങ്കിലും ഉപകരണങ്ങള്‍ കൊണ്ടോ ശരീരത്തില്‍  കുത്തുന്നു. ശ്രദ്ധ ആ സ്ഥാനത്തു കൊണ്ടുവരുമ്പോള്‍ ഭൈരവന്റെ യഥാര്‍ത്ഥ ഭാവം ലഭിയ്ക്കുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ സങ്കീര്‍ണ്ണമായ ഒരു കാര്യത്തെ വളരെ ലളിതമായി പറയുന്നു. ശരീരത്തില്‍ വേദന അല്ലെങ്കില്‍ സുഖം തോന്നുന്നത് എവിടെയാണ് എന്നത് പ്രധാനമാണ്. മനസ്സിനെയും ശരീരത്തിനെയുന്‍ കൂട്ടിയിണക്കുന്ന ഞരമ്പുകള്‍ മുറിഞ്ഞ് അവസ്ഥയില്‍ തല അറുത്തെടുത്താലും നമുക്ക് വേദന ആനുഭാവപ്പെടില്ല. ബോധം കെടുത്തി ശസ്ത്രക്രിയ ചെയ്യുമ്പോളും നമുക്ക് ഒന്നും അനുഭവപ്പെടുന്നില്ല. നമുക്ക് വേദന അനുഭവപ്പെടുന്നത് തലച്ചോറിലാണ്.  സഹിക്കാനുള്ള കഴിവു ഓരോരുത്തര്‍ക്കും ഓരോ മാതിരിയാണ്.

ഈ ധാരണയില്‍ പറയുന്നത് വേദന അനുഭവപ്പെടുന്ന സ്ഥാനത്തു ശ്രദ്ധിക്കാനാണ്. പിന്നെ സാവധാനം അതിന്‍റെ ഉറവിടം കണ്ടെത്തുന്നു. അപ്പോള്‍ ഭൈരവനില്‍ എത്തിച്ചേരുന്നു.

 ശ്ലോകം 94 (ധാരണ 71)

മനസ്സില്ലാത്ത അവസ്ഥയില്‍ ധാരണ

ചിതാധ്യന്ത : കൃതിര്‍നാസ്തി മമാന്തര്ഭാവയേദിതി //                                                       വികല്പാനാമഭാവേന്‍ വികല്പൈരുജ്ജിതോഭവേത് //94//

സാധകന്‍ ഇങ്ങിനെ ധ്യാനിക്കണം---എന്റെ അന്തകരണത്തില്‍  മനസ്സിന്റെ ഉപകരണങ്ങള്‍ ചിത്തം തുടങ്ങിയവ  നിലനില്‍ക്കുന്നില്ല. അങ്ങിനെ ചിന്തകളില്‍ നിന്നും മുക്തനായി ബോധം അയാളില്‍ തെളിയുമ്പോള്‍  ശുദ്ധചൈതന്യം വെളിപ്പെടുന്നു. (ശക്തോപായം)

മനസ്സില്ലെങ്കില്‍ ഈ ചിന്തകള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ ധാരണയില്‍ മനസ്സിന്റെ അഭാവത്തില്‍ ചിന്തകള്‍ക്കും ഒരു സ്ഥാനവുമില്ല എന്നുറപ്പിയ്ക്കുന്നു. ആ അവസ്ഥയില്‍ ശുദ്ധമായ ആത്മാവ്ആത്മന്‍ അനുഭവപ്പെടുന്നു. ഒരു വലിയ മാവിനെ സങ്കല്പ്പിച്ചു നോക്കുമ്പോള്‍ ഒരു വിത്തിന്റെ ഉള്ളില്‍ അത് മറഞ്ഞിരിക്കുന്നത് നമുക്ക് അനുഭവമാണ്. അതേപോലെ മനസ്സിലും ബുദ്ധിയിലും ചിത്തത്തിലും അഹങ്കാരത്തിലും (അന്തകരണ ചതുഷ്ടയം) ആത്മാവിന്റെ ലീലാവിലാസങ്ങളാണ് ജീവിതത്തില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

വേദാന്തത്തിലെ അനുഭവജ്ഞാനം എന്ന തത്വത്തിനോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവാണ് എല്ലാത്തിന്റെയും ഉറവിടം എന്ന് എങ്ങിനെയാണ്  ബോദ്ധ്യമാകുക ?. തന്ത്രം ഉറപ്പിച്ച് പറയുന്നത് യഥാര്‍ത്ഥ അറിവ് ലഭിയ്ക്കണമെങ്കില്‍ അനുഭവം മുഖ്യമാണ്. എത്ര വായിച്ചും കേട്ടും അറിവ് നേടിയാലും അനുഭവിച്ചറിയുന്നതിന്റെ പോലെ ആവില്ല. അനുഭവജ്ഞാനത്തിലും ആന്തരിക അവബോധത്തിലും വിശ്വസിക്കണം.

ഈ ധാരണയില്‍ അന്തകരണത്തെ നിഷേധിച്ചുകൊണ്ട് ധ്യാനിക്കുന്നു. മനസ്സ്ബുദ്ധിഅഹങ്കാരംഓര്‍മ്മ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അനുമാന പ്രക്രിയയിലൂടെ നാം ആരാണെന്ന് അനുഭവത്തില്‍ക്കൂടി അറിയുന്നു. അതുകൊണ്ട് ഈ ധാരണ ജ്ഞാനയോഗം തന്നെയാണ്‌. ജീവിതന്റെ എല്ലാ മേഖലയിലും ജ്ഞാനയോഗം പരിശീലിക്കേണ്ടതുണ്ട്. ജ്ഞാനയോഗത്തിന്റെ അടിസ്ഥാനം വിവേകംവൈരാഗ്യം ഇവയില്‍ക്കൂടിയുള്ള പ്രതിഫലനമാണ്. ശ്രദ്ധയുള്ളതുകൊണ്ട് മാത്രം ഒരാളുടെ മനസ്സിനെ മാറ്റാന്‍ കഴിയുകയില്ല. മണിക്കൂറുകളോളം ഒരാള്‍ ഏകാഗ്രതയില്‍ ഇരുന്നെന്നു വരാം. പക്ഷെആ അവസ്ഥയില്‍ നിന്നും തിരിച്ച് പോന്നാല്‍ അയാള്‍ പൂര്വസ്ഥിയില്‍ത്തന്നെയാകും. മനസ്സിന് മാറ്റം വന്നിട്ടില്ലെങ്കില്‍ സാധന ചെയ്യുന്നത് വെറുതെയാകും.

ജ്നാനയോഗത്തിന്റെ ലളിതമായ വശങ്ങളാണ് ശ്രവണമനനനിധിന്യാസന--കേള്‍ക്കുകയും മനനം ചെയ്യുകയും, ധ്യാനിക്കുകയും.---മനസ്സിനെ മാറ്റാന്‍  ഉതകുന്ന രണ്ടു ഗുണങ്ങള്‍ ഇതില്‍ നിന്നും ഉടലെടുക്കുന്നു വിവേകവുംവൈരാഗ്യവും. അന്തകരണത്തില്‍ മനസ്സും മനസ്സിന്റെ ധാരകളും കെട്ടടങ്ങുമ്പോള്‍ ബോധം സ്വന്ത്രമായി പരിശുദ്ധബോധത്തില്‍ ലയിച്ചു ചേരുന്നു.

  ശ്ലോകം 95 (ധാരണ 72)

മൂലകങ്ങളില്‍ ധാരണ

മായാ വിമോഹിനി നാമ കാലായാ : കലനം സ്ഥിതം // ഇത്യാദിധര്‍മ്മം തത്വാനാം കലയന്ന പൃഥഗ്ഭവേത് //95//

തര്‍ജ്ജമ

മായ ഭ്രമിപ്പിക്കുന്നതാണ്. അസ്തിത്വമുള്ളതിലെല്ലാം (ശിവതത്വങ്ങളിലെല്ലാം) മായ കുടികൊള്ളുന്നു. വിവിധ തത്ത്വങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോൾ താൻ പരമോന്നതമായ യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തനല്ല എന്ന് മനസ്സിലാക്കുന്നു.    

 വ്യാഖ്യാനം

5 ശിവതത്ത്വങ്ങളില്‍ അന്തര്‍ലീനമായി മറഞ്ഞിരിക്കുന്ന  ശക്തിയാണ് മായ. ശിവശക്തിഇച്ഛജ്ഞാനക്രിയഇവയാണ് 5 ശിവതത്വങ്ങള്‍. മായയുടെ ശക്തി 

 5 പരിമിതങ്ങളായ സ്വഭാവങ്ങളോടു കൂടിയതാണ്. .??? ഇവ കഞ്ചുകം’ എന്ന പേരില്‍ അറിയപ്പെടുന്നു. കഞ്ചുകമെന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം ഉറ (ആവരണം) എന്നാണ്. ഈ 5 കഞ്ചുകങ്ങളെയാണ് ഇവിടെ കലാ’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ശിവശക്തിയെ കോസ്മിക്‌ ശക്തിയെ  ഉള്ളിലേക്ക് കടത്താതെ ഓരോ കഞ്ചുകങ്ങളും ഒരു തൊണ്ട് പോലെ ആവരണം ചെയ്തിരിക്കുന്നു. കലാഅവിദ്യാവിദ്യരാഗകാലനിയതി എന്നിവയാണ് 5 കഞ്ചുകങ്ങള്‍. ഈ കഞ്ചുകങ്ങള്‍ സര്‍വശക്തന്‍, സര്‍വവ്യാപിസര്‍വജ്ഞാനി എന്ന ഏകീകൃത ബോധത്തിനെ മറയ്ക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലും ദ്വൈതത എന്ന ആശയം സൃഷ്ടിക്കുകയും ചെയ്യുന്നു.

സാധകന് മായ തന്റെ മേല്‍ പരമമായതില്‍ തീര്‍ത്തിരിക്കുന്ന ഈ പരിമിതികളെ മറികടന്ന് ബോധത്തെ ഉണര്‍ത്തി ഉയര്‍ത്തിയാല്‍ പരമോന്നത യാഥാര്‍ത്ഥ്യം വെളിവാകും.

 ശ്ലോകം 96 (ധാരണ 73 )

(അവസാനിക്കുന്ന ആഗ്രഹത്തിന്മേല്‍ ധാരണ)

ഝഗതീച്ഛാം സമുത്പന്നാമവലോക്യ ശമം നയെത് //                                                                                             യത ഏവം സമുദ്ഭൂതാ തതസ്തത്രൈവ ലീയതേ //96//

തര്‍ജ്ജമ     ഒരു അഭിലാഷം മുളപൊട്ടിയാല്‍ അതിനെ നിരീക്ഷിച്ചു ഉടനടി അതിനെ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കണം. അപ്പോള്‍ അത് ഉത്ഭവസ്ഥാനത്തുതന്നെ ലയിച്ചു ചേരും..

വ്യാഖ്യാനം

സാധകന്റെ മനസ്സ് അന്തര്മുഖമായിരിക്കുമ്പോള്‍ അയാള്‍ തന്‍റെ ആത്മബോധം ആഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും തന്റെ സ്വന്തമായത് അല്ല എന്നും പൂര്‍ണ്ണമായും മനസ്സിന്റെ ചില ലീലകളാണെന്നും അറിയുമ്പോള്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ കടലിലെ ഓളങ്ങളെപ്പോലെഉയര്‍ന്ന് പൊങ്ങി കടലില്‍ത്തന്നെ ലയിച്ചുപോകുന്നു. വീണ്ടും മറ്റൊരു മോഹം ഉയര്‍ന്ന് വന്നാല്‍ മനസ്സിനെ ആത്മീയതയിലേക്ക് ശ്രദ്ധതിരിച്ചു വിടണം. രണ്ടു ആഗ്രഹങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന നിമിഷം ഉന്മേഷ. (ശാംഭവോപായയിലേക്ക് നയിക്കുന്ന ശക്തോപായം)

ഈ ധാരണയില്‍ ആഗ്രഹത്തിനെക്കുറിച്ചു ആഴത്തിലുള്ള പഠനം ആവശ്യമാണ്‌. ആദ്യമായി ആഗ്രഹങ്ങളെ നിരീക്ഷിച്ചു അത് എവിടെ നിന്ന് ഉത്ഭവിയ്ക്കുന്നു എന്ന് അറിയണം. അത് എങ്ങിനെ അന്തുകൊണ്ട് വരുന്നു എന്ന് സൂക്ഷ്മമായി പഠിക്കണം. എന്നാല്‍ മാത്രമേ അതിനെ ഇല്ലാതാക്കാന്‍ കഴിയൂ. ആഗ്രഹങ്ങള്‍ക്കുള്ള കാരണം ആസക്തി അഥവാ ബന്ധം കാരണമാണ്. വിപരീതത്വം തോന്നിക്കുന്നഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് രാഗദ്വേഷ വികാരങ്ങള്‍. മായയുടെ ശക്തിയായ രാഗം’ മൂലം ഇച്ഛാശക്തി ഇല്ലാതാവുന്നു. കൂടുതല്‍ ആസക്തിയും ബന്ധങ്ങളുടെ കെട്ടുപാടുകളും ആകര്ഷ്ണ വികര്‍ഷണങ്ങളും അത്രുപ്തിയിലേക്ക് നയിക്കുന്നു. എകീകൃതബോധത്തിന്റെ മൂടുപടമായ മായ ആത്മാവില്‍ നിന്നും ദ്രവ്യത്തിലെക്കുള്ള പരിണാമവേളയില്‍ പ്രവര്‍ത്തന ക്ഷമമാകുകയും ദ്വൈതത്തിന്റെയും ഏകത്വത്തിന്‍റെയും വിത്യാസത്തിന്റെ സങ്കല്‍പ്പത്തിനു കാരണമാകുകയും ചെയ്യുന്നു.

ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ആരംഭത്തില്‍ത്തന്നെ ഇല്ലാതാക്കാന്‍ അത്ര എളുപ്പമല്ലകാരണം ആഗ്രഹങ്ങള്‍ നമ്മുടെ കൂടെത്തന്നെ അലിഞ്ഞു ചേര്‍ന്ന കഴിഞ്ഞുപോയ കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആണ്.    ധാരണയില്‍ക്കൂടി അതെങ്ങിനെ ഇല്ലാതാക്കാംമാനസികാനുഭവങ്ങള്‍ക്ക് സൂക്ഷ്മ സ്വഭാവമുള്ളതുകൊണ്ട്.  പലപ്പോഴും ആത്മീയമായതായാണ് കണക്കാക്കുന്നത്. പഴയ ചിന്തകളെല്ലാം മനസ്സില്‍ നിന്നും തുടച്ചു മാറ്റേണ്ടത് ആവശ്യമാണു. അബോധമനസ്സിലും ഉപബോധമനസ്സിലും കിടക്കുന്ന ആഗ്രഹങ്ങളില്‍ ഏകാഗ്രതയോടെ ധാരണ ചെയ്യുമ്പോള്‍ അതിന്‍റെ ഉത്ഭവസ്ഥാനം അറിഞ്ഞ് അതിനെ  ഇല്ലായ്മ ചെയ്യാന്‍ സാധകന് കഴിയും. മനസ്സിനുമപ്പുറത്തുള്ള ഏകീകൃതബോധത്തിലേക്ക് നയിക്കുകയും ചെയ്യും.

ശ്ലോകം 97 (ധാരണ 74)

ഞാന്‍ ആരാണ്’ എന്നതില്‍ ധാരണ

യദാ മമേച്ഛാനോത്പന്നാ ജ്ഞാനം വാകസ്തദാസ്മി വൈ തത്വതോഹം തതാഭൂത സ്തല്ലീനസ്തന്മനാ ഭവേത് //97//

തര്‍ജ്ജമ

(സാധകന്‍ ഇപ്രകാരം ചിന്തിക്കുന്നു.) ആഗ്രഹങ്ങള്‍ കൊണ്ട്  ജ്ഞാനം നേടാന്‍ സാദ്ധ്യമല്ലെങ്കില്‍ പിന്നെ ഞാന്‍ ആരാണ്ഞാന്‍ എന്ന സത്തയില്‍ ലയിച്ചുകൊണ്ട് അതിനൊപ്പം താദാത്മ്യം പ്രാപിക്കുമ്പോള്‍ ഞാന്‍ അതായിത്തീരുന്നു.

വ്യാഖ്യാനം

വേദാന്തത്തിലെ അടിസ്ഥാനപരമായ ധാരണകളില്‍ ഒന്നാണ് ഇത്. വേദം എന്നാല്‍ അറിവ്. അന്തംഅവസാനം. അപ്പോള്‍ വേദാന്തമെന്നാല്‍ അറിവിന്റെ അവസാനം എന്ന് പറയാം. ഇത് സാധാരണ അറിവല്ല. അതീന്ദ്രിയമായ അറിവാണ്. താനാരാണെന്ന് കഠിനമായ തപസ്സുചെയ്ത് ആത്മപരിശോധന ചെയ്ത് ഋഷിമാര്‍ക്ക് നേരിട്ട് ലഭിച്ച ദാര്‍ശനികമായ അറിവുകള്‍..

അവനവനെ തിരിച്ചറിയാനുള്ള ആത്മാവിന്‍റെ വാഞ്ഛ ഒരോരുത്തര്ക്കും എപ്പോഴെങ്കിലും ഉണ്ടാകും. ആത്മസ്വരൂപം എന്താണെന്ന് മനസ്സിലാക്കാന്‍ അല്ലെങ്കില്‍ സ്വയം തിരിച്ചറിയാനുള്ള ഒരാളുടെ മോഹമാണ്ത്. ആത്മീയാന്വേഷനത്തിന്റെ ആദ്യത്തെ പടിയാണ് ഈ ജിജ്ഞാസ. അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ ഉത്തരവും ലഭിയ്ക്കുന്നു.

ഉത്തരം കിട്ടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അല്ലാത്തതിനെയെല്ലാം നിഷേധിച്ചുകൊണ്ട് ഓരോരോ നിഗമനത്തില്‍ എത്തിച്ചേരും. നിങ്ങള്‍ ആഗ്രഹങ്ങള്‍ അല്ല. നിങ്ങള്‍ ചിന്തകളോ അതില്‍ നിന്നും ഉരുത്തിരുഞ്ഞു വരുന്ന അറിവോ അല്ല.. ചോദ്യം തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ നിങ്ങള്‍ അതല്ലഅതുമല്ല എന്ന ഉത്തരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കും.

വേദാന്തത്തിലെ തത്വവചനമാണ് അഹം ബ്രഹ്മാസ്മി’—‘അത് ഞാന്‍ ആകുന്നു’. ഈ തിരിച്ചറിവാണ് ഞാന്‍ ആരാണെന്നതിന്റെ ഉത്തരം. ഇതോടെ സ്രോതസ്സുമായി പൂര്‍ണ്ണമായി അയാള്‍ ലയിച്ചു ചേരുന്നു.

ജയദേവ് സിംഗ്ജിയുടെ ഗുരുസത്യാനന്ദ സരസ്വതി സാധനയുടെ ആദ്യഘട്ടങ്ങളില്‍ അദ്ദേഹം എഴുതിയ കവിതയില്‍ ഇതേ ചോദ്യം വളരെ ആഴത്തില്‍  സ്പര്ശിക്കുമാറ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ടത്രെ. വായിക്കുന്നവന് അവനവനോട് ഈ ചോദ്യം ചോദിക്കാതിരിക്കാന്‍ ആവില്ലത്രേ.!

കവിതയുടെ തലക്കെട്ട്‌ ഞാന്‍ ആരാണ്?’ എന്ന് തന്നെ. വായനക്കാരന്റെ ഉള്ളില്‍ അനുനിമിഷം ജിജ്ഞാസ ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയും ഓരോ തവണയും ശൂന്യമായ മനസ്സില്‍ ഞാന്‍ ആരാണ്ഞാന്‍ ആരാണ്ഞാന്‍ ആരാണ് എന്ന ചിന്ത പ്രതിധ്വനിക്കുകയും ചെയ്യും.

ഈ ധാരണയില്‍ സാധകന്‍ ചോദിക്കുന്നത്----ആഗ്രഹങ്ങളോ അറിവിന്റെ ധാരണകളോ ഇല്ലാതെ ഈ ഞാന്‍ ആരാണ്ഞാന്‍ എന്താണ്അവനവനോട് വീണ്ടും വീണ്ടും സ്വയം ശൂന്യതയില്‍ ചോദിച്ചുകൊണ്ടേയിരിക്കണം. ഞാന്‍ ആരാണ്ഞാന്‍ ആരാണ്ഞാന്‍ ഈ ശ്വാസമാണോപഞ്ചഭൂതങ്ങളാണോഞാന്‍ ആരാണ്ഞാന്‍ ആരാണ്?

ആഗ്രഹങ്ങളുംഅറിവും കര്‍മ്മങ്ങളും അഹം ബോധാത്തിന്റെതാണ്. ആത്മബോധത്തിന്റെതല്ല. സ്വയം ആരാണെന്ന ബോധം ലഭിയ്ക്കുമ്പോള്‍ ഞാന്‍ എന്ന അഹംഭാവത്തില്‍ നിന്നും പുറത്ത്‌ കടന്ന്‌ യഥാര്‍ത്ഥ ബോധത്തില്‍ ലയിക്കുന്നു.

 ശ്ലോകം 98 (ധാരണ 75)

ധാരണ ആഗ്രഹത്തിന്മേല്‍

 ഇച്ഛായാജ്ഞാനേ ജാതെ ചിത്തം നിവേശയത് //  

 ആത്മബുദ്ധ്യാനന്യചേതാസ്തത്സ്തത്വാര്ത്ഥ ദര്‍ശനം //98//

തര്‍ജ്ജമ

ആഗ്രഹങ്ങളോ അറിവോ ഉയര്‍ന്ന് വരുമ്പോള്‍ സാധകന്‍ അത് തന്റെ ബോധമാണെന്ന് കരുതി മനസ്സ് അതില്‍ ഉറപ്പിച്ച് നിര്‍ത്തണം. മനസ്സിനെ ഏകാഗ്രമാക്കി അങ്ങിനെ നിര്‍ത്തുമ്പോള്‍ സാധകന് തത്വങ്ങളുടെ സാരാംശം വെളിവാകുന്നു.

വ്യാഖ്യാനം

തന്ത്രത്തിലെ ഒരു പ്രധാന തത്വമാണിത്. ആഗ്രഹങ്ങള്‍ ശക്തിയുള്ള ചിന്തകളാണ്. അവയെ തടയുവാനോ അടിച്ചമര്‍ത്താനോ ശ്രമിക്കേണ്ടതില്ല. ധാരണ കൊണ്ട് അതിനെ മാറ്റി എടുക്കുവാന്‍ ശ്രമിക്കണം. ഉള്ളില്‍ നിന്നും പൊന്തിവരുന്ന ആഗ്രഹങ്ങളില്‍ പരിപൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്‍റെ കൂടെ താദാത്മ്യം പ്രാപിക്കുന്നു. സ്വന്തം ബോധവുമായി ചേരുമ്പോള്‍ സൂക്ഷ്മമായ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകുന്നു. ധാരനയില്‍ക്കൂടി അല്ലാതെ ആഗ്രഹങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിച്ചാല്‍ ദേഷ്യംഅസൂയവെറുപ്പ്‌ എന്നീ നിഷേധഭാവങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട്. ശാസ്ത്രീയമായുംചിട്ടയോടെയും ധാരണ പരിശീലിച്ചാല്‍ ബോധമണ്ഡലം വളരെ വേഗം ആത്മീയതയില്‍ അലിഞ്ഞു ചേരും. ആഗ്രഹം തന്നെയാണ്  ആത്മസ്വരൂപമെന്നു ചിന്തിച്ചാല്‍ ആഗ്രഹത്തിന്റെ  സൂക്ഷ്മമായ സത്തിനെ ഉള്‍ക്കണ്ണ്‍ കൊണ്ട് അനുഭവിച്ചറിയാം

ശ്ലോകം 99 (ധാരണ

അറിവിന്മേല്‍ ധാരണ

നിര്നിമിത്തം ഭാവെജ്ഞാനം നിരാധാരം ഭ്രമാത്മകം //                                                                           തത്വത: കസ്യചിന്‍നൈതദേവംഭാവീ ശിവപ്രിയെ //99//

 പ്രിയേഎല്ലാ അറിവുകളും കാരണമില്ലാത്തതാണ്.അടിസ്ഥാനരഹിതമാണ്വഞ്ചിക്കുന്നവയുമാണ്. കേവല യാഥാര്‍ത്ഥ്യത്തിന്റെ വീക്ഷ്ണ കോണില്‍ നിന്ന് നോക്കിയാല്‍  ഈ അറിവ് ഒരു വ്യക്തിയുടെതല്ല..ഇങ്ങിനെ ധ്യാനിച്ചാല്‍ സാധകന് ശിവത്വം ലഭിയ്ക്കും.     

.വ്യാഖ്യാനം

ഈ ധാരണയില്‍ സാധകന്‍ കേവലജ്ഞാനമാണോ യഥാര്‍ത്ഥമായതാണോ എന്ന സത്യത്തെ തിരിച്ചറിയേണ്ടതിനെപ്പറ്റി പറയുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കുംചിന്തകള്‍ക്കും  അചഞ്ചലമായ ബുദ്ധിയുംശക്തമായ ഇച്ഛാശക്തി അചഞ്ചലമായ സത്യസന്ധതയും വേണം  . അവസാനം സത്യത്തില്‍ എത്തിച്ചേരും മുന്പ്  നിഗമനങ്ങളെ നിരസിക്കാനോ സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള മനക്കരുത്ത് ഉണ്ടാകണം. തീക്ഷ്ണമായ ബുദ്ധി ഉപയോഗിച്ച് തെറ്റായ അറിവുകളെ പതറിച്ചയോ ഭിന്നതയോ ഇല്ലാതെ ഒഴിവാക്കുകയും വേണം.

പരമമായ സത്യത്തിനെക്കുറിച്ചുള്ള അറിവ് സാര്‍വത്രികമാണ്. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്കോ ഒരു കൂട്ടമാളുകള്‍ക്കോ മാത്രം അവകാശപ്പെടാനുള്ളതല്ല.

അതെന്ദ്രിയജ്ഞാനം സമയപരിധി ഇല്ലാത്തതും നിത്യവുമാണ്. പ്രായപരിധിയില്ലാതെ ലിംഗഭേദ ഉയര്‍ച്ച താഴ്ച്ചകളില്ലാത്തതുമാണ്. പ്രത്യേകസ്ഥലമോസമയമോ പ്രത്യേക വ്യക്തികളെയോ കൂട്ടത്തെ സംബന്ധിക്കുന്ന കേവലജ്ഞാനം വളരെ കുറച്ചു കാലമേ നീണ്ടു നില്‍ക്കൂ. പിന്നീട് ഇല്ലാതായിപ്പോകുന്നു. ഉയര്‍ന്ന ചിന്തകള്‍ സര്‍വവ്യാപകമാണ്. ഒന്നായതിന്‍റെ വകഭേടങ്ങളാണ് മറ്റു സൃഷ്ടികള്‍. ഈ അറിവോടുകൂടി സാധകന്‍ ശിവനില്‍ വിലയം പ്രാപിക്കുന്നു.

ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള ഉപകരണമാണ് ഭാവന’. സത്യത്തിന്റെ നിഗൂഢ.മായ കേന്ദ്രം. അഭിനവ ഗുപ്തന്‍ ഇതിനെ സര്‍വാത്മ സങ്കോച’ എന്ന് തത്രലോകത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നത്. ബാഹ്യമായതിനെയൊക്കെ തിരസ്ക്കരിച്ചു കണ്ണുകളടച്ച്‌ ആനന്ദത്തോടെ അവനവന്റെ ഉള്ളിലെക്കിറങ്ങുന്നു.. അറിയേണ്ട വ്യക്തിയുംഅറിയേണ്ട വസ്തുവും ബഹിഷ്ക്കരിക്കപ്പെടുന്നു. ജ്ഞാനം മാത്രം ബാക്കി നില്‍ക്കുന്ന ആ അവസ്ഥയാണ് യഥാര്‍ത്ഥമായാത്. അതായത് അതാണ്‌ ഭൈരവ സത്യം. (ശാക്തോപയം)

ശ്ലോകം 100 (ധാരണ 77)

വേര്‍തിരിവില്ലാതെ ബോധത്തില്‍ ധാരണ

ചിത്ധര്‍മ്മാ സര്‍വദേഹേഷുവിശേഷോ നാസ്തി കുത്രചിത് // അതശ്ച തന്മയം സര്‍വം ഭാവയന്‍ഭാവജിജ്ജന : //100//

തര്‍ജ്ജമ

എല്ലാ വ്യക്തികളിലും സ്വന്തമായ സ്വഭാവം ഉണ്ട്. എവിടെയും അതിനു ഒരു മാറ്റവും ഇല്ല. സാധകന്‍ എല്ലാ സൃഷ്ടികളിലും ഉള്ള സത്ത് ഒന്നുതന്നെ  (ഭൈരവന്‍ തന്നെ) എന്ന് മനസ്സിലാക്കുകയും അതില്‍ (transmigratory) ധ്യാനിക്കുകയും അസ്തിത്വത്തിനു മുകളില്‍ വിജയകരമായി ഉയരുകയും ഭൈരവഭാവം നേടുകയും ചെയ്യുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ വേര്‍തിരിവില്ലാത്ത സര്‍വവ്യാപിയായ വ്യത്യസ്തത നിലനില്‍ക്കുന്ന എല്ലാ സൃഷ്ടികളിലും കേന്ദ്രീകരിച്ച് ധാരണ ചെയ്യുന്നതിനെപ്പറ്റി പറയുന്നു. സാധാരണ അവനവന്റെ ബോധത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്‌ നമ്മള്‍. കേവലമായ ജ്ഞാന നത്തെക്കുറിച്ചു ചിന്തിക്കുന്നവര്‍ ആപേക്ഷികതയില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ സാര്‍വലൌകികമായി അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നു.

ഒന്നായ ഈ പ്രപഞ്ചത്തിലെ സര്‍വവും ഒന്ന് മറ്റൊന്നിനോട്പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ആധുനിക ഭൌതിക ശാസ്ത്രത്തിലെ ഏകീകൃത സിദ്ധാന്തത്തിനോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ധാരണ. ഇത് മനസ്സിലാകുന്നത്‌ വരെ എല്ലാതും വ്യത്യസ്തമായി തോന്നുകയും വിഭാഗീയത എല്ലാ തുറകളിലും അനുഭവപ്പെടുകയും ചെയ്യും. സര്വ്വതിലും ഏകത കാണുവാന്‍ കഴിഞ്ഞാല്‍ ആപേക്ഷികമായ അസ്തിത്വത്തിനു അതീതനാകുന്നു. മുഴുവന്‍ അസ്ഥിത്വത്തോറൊപ്പം  

ഭൌതിക ശരീരത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ വിദേഹമുക്തന്‍ എന്ന് പറയുന്നു. പരമമായതില്‍ ലയിക്കുമ്പോള്‍ ആണ് ജീവന്‍ മുക്തനാകുന്നത്. സ്വാമി സത്യാനന്ദജിയടെ ഗുരു സ്വാമി ശിവാനന്ദ 1963 ല് ഋഷീകേശ്- ല്‍ വെച്ച് മഹാസമാധിയാകും മുന്പ് ഈ അനുഭവങ്ങളില്‍ക്കൂടി കടന്നു പോയ പുണ്യാത്മാവാണ്. സമാധിക്കു മുന്പ് അദ്ദേഹം ഒരു കടലാസില്‍ കുറിച്ച് വെച്ചു---ഈശ്വരന്‍ മാത്രമാണ് സത്യം. വിദേഹമുക്തി ലഭിച്ചാല്‍ ആത്മാവ് വിട്ടുപോയ ശരീരം 10-12 ദിവസം ദിവസം ജീവിക്കും. സ്വതന്ത്രമായ ആത്മാവ് വേറെ ശരീരവവുമായി താദാത്മ്യം പ്രാപിക്കുന്നില്ല എന്നാല്‍  ഏതു ജീവിയുടെ ശരീരത്തില്‍ വേണമെങ്കിലും ഏതു സ്ഥലത്തും ഗോളത്തിലും വേണമെങ്കില്‍ വസിക്കാന്‍ അതിനു സാധിയ്ക്കും.

ക്ഷേമരാജ ശിവസൂത്രത്തില്‍ ആദ്യ സൂത്രത്തില്‍ തന്നെ ചൈതന്യ അല്ലെങ്കില്‍ ബോധം എന്നാല്‍ വെറും ജ്ഞാനമല്ലഅത് കര്‍മ്മത്തില്‍ അധിഷ്ഠിതമായ സ്വയം ഭരണ പ്രവര്‍ത്തനമാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

അങ്ങിന്നെ തന്റെയും ചെറിയൊരു പുഴുവിന്റെയും ഉള്ളില്‍ ഒരേ ബോധം തന്നെയാണെന്ന് അറിഞ്ഞയാള്‍  ജീവന്മുക്തനായാല്‍ വീണ്ടും ജനനമോ മരണമോ സംഭാവിക്കുകയില്ല.

 ശ്ലോകം 101 (ധാരണ 78 )

നിഷേധാത്മകമായ സ്വഭാവത്തില്‍ ധാരണ

കാമക്രോധലോഭമോഹമദമാത്സര്യ ഗോചരെ //                                                                                                   ബുദ്ധിം നിസ്തിമിതാം കൃത്വാ തതത്വമവശിഷ്യതെ //101//

തര്‍ജ്ജമ

കാമക്രോധമോഹമദമാത്സരര്യാദി ദോഷസ്വഭാവങ്ങള്‍ ഒരാളില്‍ ഉണ്ടെങ്കില്‍ മനസ്സ് പൂര്‍ണ്ണമായും അതില്‍ ഉറപ്പിച്ച് ധ്യാനിക്കുക. അപ്പോള്‍ അന്തര്‍ലീനമായിട്ടുള്ള തത്വംസത്ത മാത്രം ബാക്കിയുണ്ടാകും.

വ്യാഖ്യാനം

ഈ ധാരണയില്‍ സാധകന്റെ ബോധത്തിന്റെ ശ്രദ്ധാകേന്ദ്രം ഉള്ളില്‍ എരിയുന്ന തീയാണ്. ഈ നിഷേധ ചിന്തകള്‍ ഉള്ളിലിരുന്നു പുകഞ്ഞു ജീവിതകാലം മുഴുവന്‍ അയാളെ കഷ്ടപ്പെടുത്തും. അതുകൊണ്ട് അതിനെ പൂര്‍ണ്ണമായി കത്തിച്ചു കളയണം. ഈ ദുര്‍ഗ്ഗുണങ്ങളില്‍ നിന്നും മോചനം കിട്ടാന്‍ അവയെ കൂടുതല്‍ ശ്രദ്ധിച്ച് ബുദ്ധികൊണ്ട് മനസ്സിന്റെ സമതുലനാവസ്ഥ കൈവരുത്തണം. ജീവിതയാത്ര ആത്മീയപാതയില്‍ക്കൂടെ ആണോ അല്ലയോസാധന ചെയ്ത് അവയെ മറികടക്കണം. ഈ ദുര്‍ഗ്ഗുണങ്ങള്‍ തന്റെ ഉള്ളില്‍ ഉള്ളത് അറിഞ്ഞവര്‍ക്ക് ആത്മനിയന്ത്രണം ചെയ്ത് അവയെ ഇല്ലാതാക്കി നല്ല മനുഷ്യനായി ജീവിക്കാം.

ഈ നിഷേധ സ്വഭാവം പുറത്ത്‌ വരുമ്പോള്‍ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. പലപ്പോഴും മാനസിക നില തെറ്റി പെരുമാറുകയും ചെയ്യുന്നു. ഈ ധാരണയില്‍ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ത്വശാസ്ത്രങ്ങളേക്കാളും മതങ്ങളേക്കാളും   ഇവയെ എങ്ങിനെ ഇല്ലാതാക്കാം എന്നു തന്ത്ര സാധനയില്‍ പറയുന്നു. ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനസ്സില്‍ കുറ്റബോധവും നിരാശയുമൊക്കെ ഉണ്ടാകും.

 തന്ത്ര പറയുന്നത് കാലിലെ മുള്ളെടുക്കാന്‍ മറ്റൊരു മുള്ള് ഉപയോഗിക്കുന്ന രീതി സ്വീകരിക്കണം എന്നാണ്. എനിക്ക് ഒരു അസൂയയും ഇല്ലദേഷ്യവും ഇല്ല എന്ന് പറയുമ്പോള്‍ പലപ്പോഴും അത് സത്യമായിരിക്കില്ല. ഇത്തരം സ്വഭാവങ്ങള്‍ പ്രകൃത്യാല്‍ ഉണ്ടാകുന്നതാനെന്നു ധരിക്കണം. സ്നേഹം ഉണ്ടെങ്കില്‍ വെറുപ്പുംഇരുട്ടുണ്ടെങ്കില്‍ വെളിച്ചവും എന്ന പോലെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളണം. ഇതിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനെക്കുറിച്ച് പൂര്‍ണ്ണ ബോധം ഉണ്ടാകണം. അതില്‍ ആഴത്തില്‍, സൂക്ഷ്മ തലത്തില്‍ കടന്നു ചെന്നാല്‍ അസൂയ തുടങ്ങിയവ ഇല്ലാതായിത്തീരും.

വാസ്തവത്തില്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ നാശകാരികളായ ഊര്‍ജ്ജമാണ്. ഏകാഗ്രതയോടെ ഉള്ളിലേക്ക് ഇറങ്ങി അവയില്‍ ശ്രദ്ധിച്ചാല്‍ ഈ നിഷേധാത്മകങ്ങളായ ഊര്‍ജ്ജത്തെ ഉപയോഗപ്രദമായ വഴിയിലേക്ക് തിരിച്ചുവിടാന്‍ കഴിയും.

എല്ലാ ഒര്ര്‍ജവും ഒന്നുതന്നെയാണ്. അത് പോസിറ്റീവോനെഗറ്റീവോആത്മീയമോവസ്തുവോഎന്താണെങ്കിലും ആയിക്കൊള്ളട്ടെ,  ഇവയുടെ സത്ത അറിഞ്ഞാല്‍ ഏതു നെഗറ്റീവ് ഊര്‍ജ്ജത്തിനെയും പോസിറ്റീവ് ആയി മാറ്റി എടുക്കാം. പക്ഷെഈ ഊര്‍ജ്ജം പരന്നു ഒഴുകാതെ ശ്രദ്ധിക്കണം. ആത്മവിശ്വാസവും ഏകാഗ്രതയും ഉള്ള ഒരാള്‍ക്ക്‌ ഊര്‍ജ്ജം വേണ്ട വിധത്തില്‍ തിരിച്ച് വിടാന്‍ കഴിയും. അപ്പോള്‍ ദൈവീകമായ അനുഗ്രഹം ലഭിയ്ക്കും.

എതെന്കിലും വികാരത്തിനു സാധകന്‍ അടിമയായിട്ടുണ്ടെങ്കില്‍ മനസ്സില്‍ നിന്നും ആ വികാരമുണ്ടാക്കുന്ന വസ്തുവിനെ മാറ്റി വികാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ ഇരിക്കണം. (ആമ അപകടം ഉണ്ടെന്നറിയുമ്പോള്‍ അതിന്‍റെ തൊണ്ടിന്‍റെ ഉള്ളിലേക്ക് ഉള്‍വലിയുന്നത് പോലെ.) വികാരങ്ങള്‍ പാമ്പാട്ടിയുടെ മുന്നില്‍ കീഴടങ്ങുന്ന പാമ്പിനെപ്പോലെയാകും. എല്ലാ വികല്‍പ്പങ്ങളും കൊഴിഞ്ഞു വീഴും. പെട്ടെന്ന് അന്തര്മുഖന്‍ ആകുമ്പോള്‍ സ്പന്ദ’ എന്നറിയപ്പെടുന്ന അനന്തമായ ആത്മീയ ഊര്‍ജ്ജവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും തുടര്‍ന്നു അവനില്‍ ആത്മീയആനന്ദം (ചിദാനന്ദം അഥവാ ആത്മസങ്കോചം) നിറയുകയും ചെയ്യുന്നു.

 ശ്ലോകം 102 (ധാരണ 79)

ജീവിതത്തിന്റെ മിഥ്യാധാരണയില്‍ ധാരണ

ഇന്ദ്രജാലമയം വിശ്വം വ്യസ്തം വാ ചിത്രകര്മവത്//                                                                                   ബ്രഹ്മദ്വാ ധ്യായത : സര്‍വം പശ്യതശ്ച സുഖോദകം: //102//

തര്‍ജ്ജമ

ഈ പ്രപഞ്ചത്തിനെ ഒരു മാന്ത്രികന്‍ ഇന്ദ്രജാലം കൊണ്ട് ഉണ്ടാക്കിയെടുത്തതോ അതോ തോണിയില്‍ യാത്ര ചെയ്യുമ്പോള്‍ കരയിലുള്ള വൃക്ഷങ്ങളും മറ്റും ചിത്രരചനയായി രൂപപ്പെടുകയോ സഞ്ചരിക്കുന്നതായോ ആയി സാധകന് അനുഭവപ്പെടുമ്പോള്‍ എല്ലാ പരമമായ അസ്തിത്വത്തിലും ആനന്ദം അനുഭവപ്പെടുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പ്രകടനങ്ങളുടെ മിഥ്യാ ധാരണയിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഉള്ളിലുള്ള ബോധത്തിന്റെ വ്യാപ്തി കൂടുമ്പോള്‍ ബാഹ്യലോകം കൂടുതല്‍ മിഥ്യയായി അനുഭവപ്പെടും. ഇതിനോട് യോജിക്കുന്നവര്‍ വളരെ കുറവാകും. ഇക്കാണുന്നതൊക്കെ മായയാണ് എന്ന് പറഞ്ഞാല്‍ ഇന്നത്തെ ലോകം വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ബോധത്തിന്റെ തലം ഉയര്ന്നവര്‍ക്ക് മാത്രമാണ് ചുറ്റും കാണുന്നതും അനുഭവിക്കുന്നതും മായയാണെന്ന് അനുഭവപ്പെടുക. അങ്ങിനെയുള്ളവര്‍ക്ക് ഇതിന്റെ പുറകിലുള്ള തത്വം മനസ്സിലാകുകയും ചെയ്യും. ഈ കാഴ്ച്ചപ്പാടുള്ളവരെയാണ് ദാര്‍ശനികന്‍ എന്ന് വിളിക്കുന്നത്‌.

ഈ ധാരണയില്‍ എല്ലാ അസ്ഥിത്വങ്ങള്‍ക്കും അതീതമായ അല്ലെങ്കില്‍ അതീന്ദ്രിയമായ അറിവില്‍ ധ്യാനിക്കാന്‍ ആവശ്യപ്പെടുന്നു.  ആ രൂപത്തിന്റെ പിന്നിലുള്ള സത്ത് അനുഭവിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്ലെങ്കിലും നിത്യ ജീവിതത്തില്‍ ചുറ്റുമുള്ള കാഴ്ചകളുംഅനുഭവങ്ങളും അസ്തിത്വത്തിന്റെ അനശ്വരതയെ സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം. രോഗങ്ങള്‍, പ്രായംമരണം തുടങ്ങിയവ നമ്മളെ ഒരു പരിധി വരെ മാത്രമേ രക്ഷിയ്ക്കൂ. ലോകത്തെ ഒരു മായാലോകം അല്ലെങ്കില്‍ ഇന്ദ്രജാലപ്രകടനമായി കാണുമ്പോള്‍ ജീവിതത്തിന്റെ അസ്ഥിത്വത്തെക്കുരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. പ്രകടമായ ഈ അസ്തിത്വങ്ങള്‍ക്ക് ഒരു തുടക്കവും അതേപോലെ അവസാനവും ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കാണുന്ന തൊന്നും ശാശ്വതമല്ല. അതുകൊണ്ട് ശാശ്വതമല്ലാത്തതിന്റെ (ഭ്രമാത്മകവുംപരിമിതവുമായ) പുറകില്‍ ഓടി നടന്ന് ജീവിതം വ്യര്‍ത്ഥമാക്കുന്നതിലും നല്ലത്, ശാശ്വതമായത്‌ (യഥാര്‍ത്ഥവും പരിമിതവും) എന്താണോ അതിനെ അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടതെന്നു ദാര്‍ശനികര്‍ നമ്മളെ പഠിപ്പിക്കുന്നു.

 ശ്ലോകം 103 (ധാരണ 80)

മദ്ധ്യ മാര്‍ഗ്ഗത്തില്‍ ധാരണ

ന ചിത്തം നിക്ഷിപേദ്ദു:ഖേ ന സുഖേ വാ പരിക്ഷിപേത്// ഭൈരവി ജ്ഞായതാം മദ്ധ്യേ കിം തത്വമവശിഷ്യതേ //103//

തര്‍ജ്ജമ

അല്ലയോദേവീ. മനസ്സ് ദുഃഖത്തിലോ സന്തോഷത്തിലോ വസിക്കരുത്. പക്ഷേവിപരീതത്വം ഉള്ള രണ്ടിന്റെയും മദ്ധ്യേയുള്ള സത്യത്തിനെ അറിഞ്ഞിരിക്കണം

വ്യാഖ്യാനം

ഈ ധാരണയില്‍ രണ്ടിന്റെയും ഇടയില്‍ ഇടയിലുള്ള ഇടുങ്ങിയ വഴിയാണ് ശ്രദ്ധാകേന്ദ്രമാക്കേണ്ടത്. മദ്ധ്യമാര്‍ഗ്ഗം   എന്ന് പറയുമ്പോള്‍ അതില്‍ രണ്ടില്ല. ദ്വന്താവസ്ഥയില്‍ നിന്നും ഉയര്ന്ന തലമാണ് ഇത്. രണ്ടു വിപരീത സ്വഭാവങ്ങളുടെ ഇടയിലുള്ള നേരിയ വിടവ്. പരിശീലനം കൊണ്ട് ബോധം ഉള്ളില്‍ നിറയുമ്പോള്‍ വിടവ് വികസിക്കുകയും ഒരു വഴി തുറന്ന് കിട്ടുകയും മറ്റേതു അപ്രത്യക്ഷമാകുകയും ചെയ്യും.

പൂര്‍വികര്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്സന്തോഷം ദുഖത്തിലേക്ക് നയിക്കുന്നു. ദുഃഖം സന്തോഷത്തിലേക്കും. പെന്‍ഡുലത്തിന്റെ ആട്ടം പോലെയാണ് അത്. ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേയ്ക്കു ആടിയാടി അവസാനം മദ്ധ്യഭാഗത്ത് ആട്ടം നില്‍ക്കുമ്പോള്‍ നിന്നുപോകുന്നു. ഈ തത്വമാണ് ഈ ധാരണയില്‍ പ്രയോഗിച്ചിരിക്കുന്നത്.

സ്വാമി ശിവാനന്ദജി ഇങ്ങിനെയാണ്‌ പറഞ്ഞത്. അതിയായ സന്തോഷം മനസ്സിനെ തളര്‍ത്തും. എന്നാല്‍ പരമമായതിനെ അറിയാനുള്ള മോഹം ഒരാളുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ പ്രകൃതി അയാളെ ദുഖത്തിന്റെ വറവ്ചട്ടിയില്‍ ഇട്ട്‌ ശുദ്ധീകരിച്ചു പുറത്തെടുക്കും. അങ്ങിനെയാണെങ്കില്‍ ജീവിതത്തില്‍ ദുഖത്തിനെ സ്വീകരിക്കുന്നതാണ് ബുദ്ധി. സുഖവും ദുഃഖവും അന്തകരണത്തിലെ ആപേക്ഷിക അനുഭവങ്ങള്‍ ആണ്. അവ കേവലമായതല്ല. അതുകൊണ്ട് ഈ ധാരണയില്‍ പറയുന്നത് സുഖദുഖങ്ങളുടെ നടുവില്‍ രണ്ടിന്‍റെയും സാക്ഷിയായി വര്‍ത്തിക്കുന്ന സത്തിനെ അറിയുക.

സാധാരണ വിപരീത സ്വഭാവങ്ങളുള്ള രണ്ടു എതിര്‍ ശക്തികള്‍ക്കിടയിലുള്ള വിടവ് വളരെ വലുതായിരിയ്ക്കും. രാവും പകലും പോലെരണ്ടു ധ്രുവങ്ങള്‍ പോലെചൂടും തണുപ്പും പോലെവെറുപ്പും സ്നേഹവും പോലെ വിപരീത സ്വഭാവം ഉള്ളതും പ്രാണന്‍-അപാനന്‍ പോലെ  വിപരീത ദിശയില്‍ സഞ്ചരിക്കുന്നതും ആണ്. അവതമ്മിലുള്ള അകലം കുറച്ചു കുറച്ചു കൊണ്ടുവന്ന് ഒന്ന് മറ്റൊന്നില്‍ ലയിപ്പിക്കണം. അത് സാദ്ധ്യമാകണമെങ്കില്‍ അതിന്‍റെ രണ്ടിന്റെയും നടുവില്‍ വസിക്കണം.

ആ വിടവില്‍ സുഖം ദുഖമായി മാറുന്നതിന്റെ അഥവാ ദുഃഖം സുഖമായി മാറുന്നതിന്റെ തൊട്ടു മുന്‍പ് ഉണ്ടാകുന്ന ശാന്തതശൂന്യാവസ്ഥഊര്‍ജ്ജമായി മാറുകയും മനസ്സിന്റെ മേന്മയനുസരിച്ച് സുഖമായോ ദുഖമായോ അനുഭവപ്പെടുകയും ചെയ്യുന്നു. ഒരാളുടെ സുഖം ഒരു പക്ഷെ മറ്റൊരാളുടെ ദുഖമായിരിക്കാം. തിരിച്ചും. രണ്ടിന്റെയും ഇടയിലുള്ള കേവലജ്ഞാനത്തെ അറിയണം. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതുമായി താദാത്മ്യം പ്രാപിക്കണം. സുഖവും ദുഖവും നിരന്തരമായി ചലിക്കുന്ന ഊര്‍ജ്ജമാണ്. രണ്ടിന്റെയും ഇടയിലുള്ള വിടവിലാണ് ബോധത്തിന്റെ സത്ത അഥവാ അനുഭവജ്ഞാനം മുള്ളത്. ഈ വെളിച്ചമാണ് ശക്തി അഥവാ ശിവബോധത്തിലെക്കുള്ള കവാടം.  

 ശ്ലോകം 104 (ധാരണ (81)

ഞാന്‍ സര്‍വവ്യാപിയാണ്‌’ എന്നതില്‍ ധാരണ

വിഹായ നിജദേഹാസ്ഥാം സര്‍വത്രാസ്മീതി ഭാവയന്‍ //    ദൃഢേന മനസാ ദൃഷ്ട്യാ നാന്യെക്ഷിണ്യാ സുഖീ ഭവേത്//104// 

തര്‍ജ്ജമ

അവനവന്‍റെ ശരീരബോധം ഉപേക്ഷിച്ച് മനസ്സിനെ സ്ഥിരപ്പെടുത്തി ഞാന്‍ സര്‍വ്വ വ്യാപിയാണ്’ എന്ന കാഴ്ചപ്പാടില്‍ ഉറച്ച് സാധകന്‍ ഏകാഗ്രതയോടെ ധ്യാനിക്കണം. ഇങ്ങിനെ ആയാല്‍ മറ്റൊന്നും കാണുകയില്ലപരമമായ സന്തോഷം ലഭിക്കുകയും ചെയ്യും.

 വ്യാഖ്യാനം

ഈ ധാരണയില്‍ രണ്ട് പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. ഞാന്‍ ഈ ശരീരമല്ലഅല്ലെങ്കില്‍ ഞാന്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തോ സമയത്തിലോ ഒതുങ്ങുന്നതുമല്ല.’ എന്ന നിഷേധവും ഞാന്‍ സര്‍വ്വ വ്യാപിയാണ് ‘ എന്ന പ്രസ്താവനയും. ഈ ധാരണ പരിശീലിക്കുമ്പോള്‍ സാധകന്‍ ശിവശക്തിയുമായി ഐക്യം പ്രാപിക്കുന്നു.

നൂറാമത്തെ ധാരണയില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലുമുള്ള ബോധത്തില്‍ ധ്യാനിക്കലാണല്ലോ. എന്നാല്‍ ഈ ധാരണയില്‍ സാധകന്‍ എല്ലാ രൂപങ്ങളിലും അവന്റെ സ്വന്തം ബോധത്തിന്‍റെ വികാസം പരിശീലിക്കേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ രണ്ടു ധാരണകളും തമ്മിലുള്ള വിത്യാസം ശിവോപാദ്ധ്യായ തന്റെ വ്യാഖ്യാനത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. ഈ ധാരണയില്‍ ഭുവന’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്__ ‘സര്‍വം ഇദം അഹം’ __    ’ഇതെല്ലാം ഞാന്‍ തന്നെയാണ്’__ ഈശ്വരന്‍റെ അല്ലെങ്കില്‍ സദാശിവന്റെ ബോധം അഥവാ പരാമര്‍ശമാണ്. നൂറാമത്തെതില്‍ സ്വബോധം എല്ലാ വസ്തുക്കളിലുംചെറിയ പുഴുവില്‍പ്പോലും സദാശിവ ബോധം നിറഞ്ഞിരിക്കുന്നതായി പറയുന്നു.

 ഈ ധാരണയില്‍ സ്വന്തം ശരീരബോധം അല്ലെങ്കില്‍ ദ്വിത്വത്തിന്റെ അടിസ്ഥാന കാരണമായ സങ്കുചിതമായ വ്യക്തിത്വം ഉപേക്ഷിക്കപ്പെടുന്നു. ശരീരബോധം എന്നതിന്റെ പ്രധാന കാരണം അല്ലെങ്കില്‍ തിരിച്ചറിവ് അഹംഭാവം കൊണ്ടാണ്. ഞാന്’ ‘നീ’ എന്ന ഭാവവും മറ്റും ഉടലെടുക്കുന്നത് അതുകൊണ്ടാണ്. ഈ കാഴ്ചപ്പാട് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഉറച്ച ഏകാഗ്രമായ മനസ്സുണ്ടെങ്കില്‍ അഹംഭാവം ഇല്ലാതാക്കാം. അതുകൊണ്ടാണ് ഞാനും പ്രകൃതിയിലെ മറ്റുള്ള വസ്തുക്കളും വേറെയല്ല എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സര്‍വവ്യാപിയും സര്‍വ്വവും രണ്ടല്ല എന്ന ആശയം പ്രകൃതിയിലെ എല്ലാ സൃഷ്ടികളുമായി തനിക്ക് ആഴത്തിലുള്ള ബന്ധമാണ് ഉള്ളത് എന്ന വിശ്വാസം.

ഈ ഒരു ഐക്യബോധം എന്ന ആശയം മാനസിക ഉള്‍ക്കാഴ്ച വികസിപ്പിക്കുകയും സര്‍വ്വവും അവനവന്റെ തന്നെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടാകുകയും ചെയ്യുന്നു. ഉദാത്തമായ ഒരു കാഴ്ചപ്പാടാണ് ഇത്. അത്യന്തം സന്തോഷപ്രദവും.

ന അന്യേഷിണ്യ’ എന്നതിന് നമ്മള്‍ മറ്റൊന്നും കാണുന്നില്ല അതായത് സര്‍വതിനെയും ഒന്നായി കാണുന്നു. അഹം’ ത്തിനെ മറന്നാല്‍ വിഭാഗീയത അപ്രത്യക്ഷമാകുന്നു. ഞാന്‍ എന്നതിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാകുന്നു. ഞാന്‍ എന്ന അഹം വലിയ ഒരു അഹം ആയി മാറുന്നു. ഉള്ളിലെ ഇരുട്ട് മാറുമ്പോള്‍ പരിശുദ്ധമായ ബോധം ഉണരുമ്പോള്‍ അത് ഞാന്‍ തന്നെ’ എന്നറിയുന്നു.__ അഹം ബ്രഹ്മാസ്മി. സാത്വികമായ പരിവര്‍ത്തനം കൊണ്ട് അഹമ്ഭാവത്തിനെ ആത്മജ്ഞാനം നേടാനുള്ള മാദ്ധ്യമമായ പരിശുദ്ധമായ അഹം ഭാവ’ മാക്കി മാറ്റുന്നതിനെപ്പറ്റി ഈ ധാരണയില്‍ പറയുന്നു.

ശ്ലോകം 105 ധാരണ 82)

ധാരണ ഉയര്‍ന്ന അറിവില്‍

ഘടാദൌ യച്ചവിജ്ഞാനമിച്ഛാധംവാ മമാന്തരേ //                          നൈവ സര്‍വഗതം ജാതം ഭാവയന്നിതി സര്‍വഗ: //105//      

തര്‍ജ്ജമ

അറിവ്ആഗ്രഹം തുടങ്ങിയവ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് കുടത്തിലും വസ്തുക്കളിലും എല്ലായിടത്തും സര്‍വവ്യാപിയായി കാണപ്പെടുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ ഇച്ഛ’ അല്ലെങ്കില്‍ ആഗ്രഹത്തിനെ പറ്റി  പറയുമ്പോള്‍ ക്രിയ’ (പ്രവര്‍ത്തനം) യെക്കൂടി പരാമര്‍ശിക്കുന്നു. ഇച്ഛജ്ഞാനംക്രിയ എന്നിവ മനുഷ്യരില്‍ മാത്രം ഒതുങ്ങുന്ന ഒരു ശക്തിയല്ല. പ്രപഞ്ചം   മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. മനുഷ്യന്‍ വിചാരിക്കുന്നത് അത് അവനില്‍ മാത്രം ഉള്ള ശക്തിവിശേഷമാണ്തനിക്കും പ്രകൃതിയിലെ വസ്തുക്കളുംഅല്ലെങ്കില്‍ മറ്റു സൃഷ്ടികളുമായി (കുടംമരം തുടങ്ങിയവ) യാതൊരു ബന്ധവും ഇല്ലഎന്നാണ്. എന്നാല്‍ ജ്ഞാനംക്രിയ എന്നിവ എല്ലാ സൃഷ്ടികളിലും ലീനമായിക്കിടക്കുന്ന പൊതുവായ ഗുണങ്ങളാണെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഒരേപോലെ വാരിക്കോരി കൊടുത്തിരിയ്ക്കുന്നു എന്നറിയുമ്പോള്‍ മനുഷ്യന് എല്ലാത്തിനോടും സമഭാവനത്വം തോന്നും. മനുഷ്യനില്‍ ഏകബോധം എങ്ങിനെ ഉണ്ടാകുന്നു എന്ന് പറയുന്ന ഈ ധാരണ ശാക്തോപായയില്‍ ഉള്ളതാണ്. വ്യാഖ്യാത്താവായ അഭിനവ ഗുപ്ത ഇങ്ങിനെ ഈശ്വര പ്രത്യഭിജ്ഞാവിമര്ശിനി’ യില്‍ പ്രകാശ ഏവാസ്തി സ്വാത്മന: സ്വപരാത്മഭി:’  എന്ന് എഴുതിയിരിക്കുന്നു. എന്നിലും മറ്റുള്ളവരിലും ഒരേ ബോധം തന്നെയാണ് പ്രകാശിക്കുന്നത്.

വളരെ കുറച്ചുപേര്‍ക്കേ ഈ തത്വം ഉള്‍ക്കൊള്ളാനും ദ്വയാത്മകതയെ മറികടന്ന് ഏകത്വത്തെ ഉള്‍ക്കൊണ്ടു പരമാത്മാവില്‍ ലയിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇത് ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഇല്ലഎല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കെല്‍പ്പുണ്ട് താനും. ആത്മബോധം വ്യാപിച്ചുകിടക്കുന്ന ബോധത്തില്‍ ലയിച്ചു ചേര്‍ന്നാല്‍ എല്ലാതും എല്ലാവരും ഉള്ളില്‍ ലയിച്ചു പോകുന്ന അവസ്ഥയാണ്. താന്‍ മറ്റുള്ളവരിലുംമറ്റുള്ളവര്‍ തന്നിലും ലയിച്ചു ചേരുന്ന സ്ഥിതി.

(ഇതൊക്കെ അറിഞ്ഞും പറഞ്ഞും നടക്കുകയല്ലാതെ ഇന്നത്തെ ഭൂരിഭാഗം പേരും ദ്വന്തത്തില്‍ത്തന്നെ ജീവിച്ച് പോരുന്നവരാണ്‌.)

 ശ്ലോകം 106 (ധാരണ 83)

ധാരണ വ്യക്തി – വസ്തു ബന്ധത്തിന്മേല്‍

 ഗ്രാഹ്യഗ്രാഹകസംവിത്തി : സാമാന്യാ സര്‍വദേഹിനാം // യോഗിനാം തുവിശേശോസ്തി സംബന്ധേ സാവധാനത//106//

തര്‍ജ്ജമ

വിഷയവും വസ്തുവും എന്ന ബോധം ഏവര്‍ക്കും പൊതുവായതാണ്. യോഗികള്‍ ഇക്കാര്യത്തില്‍ (ഈ ബന്ധത്തെക്കുറിച്ച്) ശ്രദ്ധാലുക്കള്‍ ആണ് എന്നതാണ് വിത്യാസം.

വ്യാഖ്യാനം

വസ്തു എപ്പോഴും വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരു ബന്ധമില്ലാതെ വസ്തു ഒന്നുമല്ല. സാധാരണക്കാര്‍ ഈ വസ്തുവില്‍ സ്വയം മറക്കുന്നു. അതില്‍ മുഴുകി   അവര്‍ അവനവനെത്തന്നെ (അറിയുന്നവനെ) മറക്കുകയും ചെയ്യുന്നു.

യോഗയിലെയും തന്ത്രത്തിലെയും പ്രധാ ആശയമാണ്     വസ്തുവും വിഷയവും തമ്മിലുള ബന്ധം. ഈ ധാരണയില്‍ അതിന്നു ഊന്നല്‍ കൊടുക്കുന്നു. 

ജീവിതത്തെ വീക്ഷിക്കാന്‍ മറ്റെന്തെങ്കിലും മാര്ഗ്ഗമുണ്ടെന്നു തിരിച്ചറിയാതെ ദ്വൈതയുടെ വിഷയ -- വസ്തു വീക്ഷണത്തിനു അനുസൃതമായി ജീവിക്കുന്നവരാണ് മിക്ക ആളുകളും. യോഗിമാരും മറ്റു പ്രഗല്‍ഭരും ഈ ബന്ധങ്ങള്‍ കൃത്യമായി അറിഞ്ഞ് ജീവിക്കുന്നവരാണ്. വൈരുദ്ധ്യതകളെ കോര്‍ത്തിണക്കുന്ന ഐക്യം തിരിച്ചരിഞ്ഞവരാന് അവര്‍. ദ്വന്തമെന്ന വൈരുദ്ധ്യതയില്‍ക്കൂടി കടന്നുപോയാലെ ശരിയായ സത്യം ബോദ്ധ്യമാകൂ.

ദിത്വത്തിന്റെ വസ്തു-വിഷയ ബോധം കാരണമാണ് ദുഃഖംവിഭാഗീയതഅസന്തുഷ്ടിഅതൃപ്തിസങ്കടം ഒക്കെ ഉണ്ടാകുന്നത്. വിഭാഗീയത ഇല്ലാതെ യോജിച്ചു ജീവിക്കേണ്ടവരാ.ണ് നമ്മള്‍.

 ശ്ലോകം 107 (ധാരണ 83)

ധാരണ ബോധത്തില്‍

സ്വവദന്യശരീരേപി സംവിത്തിമനുഭാവയേത്  //  അപേക്ഷാം സ്വശരീരസ്യ ത്യക്ത്വാ വ്യാപി ദിനൈര്‍ഭവേത് //107// 

വ്യാഖ്യാനം

ഈ ധാരണ ഊന്നല്‍ കൊടുക്കുന്നത് അവനവനിലും മറ്റുള്ളവരിലും ഉള്ള ബോധത്തിനാണ്. സര്വത്തിലും ഉള്ള  ഈ ബോധപൂര്‍വമായ തത്വത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സാധകന്‍ ശരീരത്തെക്കുറിച്ചുള്ള അവബോധവും തിരിച്ചറിയലും ഉപേക്ഷിക്കണം. ശരീര ബോധമാണ് ആത്മീയജീവിതത്തിനു തടസ്ഥമായി നില്‍ക്കുന്നത്. ഈ ധാരണയില്‍ ഇതിനെ മറികടക്കാനുള്ള വഴി പറഞ്ഞു തരുന്നു.

എല്ലാ ജീവികള്‍ക്കും ഓരോ ജന്മോദ്ദേശമുണ്ട്. എല്ലാ ബോധത്തിന്റെയും അവസാന ലഷ്യം ആത്മസാക്ഷാത്കാരം തന്നെ. ശരീരം ബോധത്തിന്റെ കയ്യിലെ ഒരു പാവയാണ്. എല്ലാവരുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌. എപ്പോഴാണോ ബോധത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുന്നത് അപ്പോളാണ് അത് സര്‍വ വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാകുന്നത് അല്ലെങ്കില്‍ ഭൈരവന്റെ പ്രകൃതം ആണെന്ന് അറിയുന്നത്.

ശ്ലോകം 108 (ധാരണ 84)

താങ്ങില്ലാത്ത മനസ്സില്‍ ധാരണ

നിരാധാരം മന:കൃത്വാ വികല്പാന്ന വികല്പയെത് // തദാത്മാപരമാത്മത്വേ ഭൈരവോ മൃഗലോചനേ//108//

തര്‍ജ്ജമ

പ്രിയേ ! മാന്‍കണ്ണീ,

മനസ്സിനെ എല്ലാ താങ്ങുകളില്‍ നിന്നും മുക്തമാക്കി സാധകന്‍ ചിന്തകളില്‍ നിന്നും വിപരീത ചിന്തകളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ആത്മാവും പരമാത്മാവും ഒന്നായി ഭൈരവസ്ഥിതിയില്‍ എത്തിച്ചേരുന്നു.

വ്യാഖ്യാനം

മനസ്സിന് നിലനില്‍ക്കണമെങ്കില്‍ എന്തിന്റെയെങ്കിലും സഹായം വേണം. ചിന്തകളും മറു ചിന്തകളും മനസ്സിനെ സദാ അശാന്തിയുള്ളതാക്കി മാറ്റുന്നു. ഈ വികല്പങ്ങളാണ് മനസ്സിനെ താങ്ങി നിര്‍ത്തുന്നത്. ഓരോ ചിന്തകള്‍ക്കും ഒരു  പ്രതിചിന്തയുണ്ടാകുന്നു. അത് ഒന്നുകില്‍ പരസ്പര പൂരകങ്ങള്‍ ആവും അല്ലെങ്കില്‍ വൈരുദ്ധ്യാത്മകമാകും. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. ചിന്തകള്‍ ചിതറിക്കിടക്കുന്ന ഊര്‍ജ രൂപന്ങ്ങളാണ്. ഓരോ ചിന്തകളും കൂടുതല്‍ ചിന്തകളിലേക്ക് നയിക്കുന്നു. രാവും പകലും ഇല്ലാതെ സജീവമാകുന്ന ചിന്തകള്‍ ! ഉറക്കത്തിലും അടങ്ങിയിരിക്കാത്തവ. സ്വപ്നത്തിന്റെ രൂപത്തിലും അവ പ്രത്യക്ഷപ്പെടും. ഉറങ്ങിക്കിടക്കുന്നതും മുന്പ് പ്രകടിപ്പിക്കാന്‍ കഴിയാത്തതുമായവ.

ചിന്തകള്‍ മനസ്സിന്നുള്ളില്‍ നിന്നും വരുന്നു. എന്നാല്‍ ഇന്ദ്രിയാനുഭൂതികള്‍ മനസ്സിന് പുറത്തുനിന്നാണ് ലഭിയ്ക്കുന്നത്. പഴയ ഓര്‍മ്മകള്‍ ശേഖരിച്ച് വെക്കുന്ന മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്തത്തില്‍ നിന്നുമാണ് ചിന്തകള്‍ ഉടലെടുക്കുന്നത്. നല്ലതായാലും ചീത്തയായാലും, ശരിയായാലും തെറ്റായാലും ബുദ്ധിയുടെ സഹായത്തോടെ മനസ്സ് സദാ ചിത്തത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്യും. പിന്നെ തന്റെ അഹ ത്തിനെ ബാധിക്കുന്നതാണോ എന്ന് നോക്കുന്നു. അങ്ങിനെ തുടരുന്നു..

ഇത് നിര്‍ത്താന്‍ മനസ്സിനെ ചിന്തകളില്‍ നിന്നും വേര്പെടുത്തനം. ഈ വേര്‍തിരിക്കല്‍ മനസ്സിനെയും ചിന്തകളെയും തമ്മില്‍ പിരിക്കലാണ്. ഈ പ്രക്രിയ അത്ര എളുപ്പമല്ല. മനസ്സിനെ ചിന്തകളില്‍ നിന്നും മനസ്സില്‍ നിന്ന് അഹംഭാവത്തെയും മുക്തമാക്കാന്‍ നല്ല ഉയര്‍ന്ന ബോധം വേണം. സ്വതന്ത്രമായ മനസ്സ് പരിശുദ്ധമായ ഊര്‍ജ്ജമാണ്. ആസമയത്താണ് ആത്മാവ് പരമാത്മാവുമായി കൂടിച്ചെരുന്നു അല്ലെങ്കില്‍ ഭരവാവസ്ഥ ലഭിയ്ക്കുന്നു.

ശ്ലോകം 109 (ധാരണ 85)

ശിവനുമായി തിരിച്ചറിയല്‍  

സര്‍വജ്ഞ: സര്‍വ കര്‍ത്താ ച വ്യാപക : പരമേശ്വര://  

 സ എവാഹം ശൈവധര്‍മ്മാ ഇതി ദാര്‍ഢ്യാദ്ഭവേച്ഛിവ://109

തര്‍ജ്ജമ

സര്‍വ വ്യാപിയുംസര്‍വശക്തനുംസര്വജ്ഞാനിയുമായ പരമപ്രഭുവിലും എന്നിലും തീര്‍ച്ചയായും ഒരേ ശിവപ്രകൃതം തന്നെയാണ് ഉള്ളത്. ഉറച്ച മനസ്സോടെ ഇങ്ങിനെ ചിന്തിച്ചാല്‍ അയാള്‍ ശിവനായി മാറും.

വ്യാഖ്യാനം

ഈ ധാരണയില്‍ സാധകന്‍ സ്വന്തം ബോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശിവബോധത്തില്‍ ലയിക്കുന്നതായി പറയുന്നു. തൈത്തരീയോപനിഷത്തില്‍ (ശിക്ഷാവലി) ഋഷി ത്രിശങ്കു 3 വരികളില്‍ ഭംഗിയായി ഇങ്ങിനെ പ്രഖ്യാപിച്ചിട്ടുണ്ട്---ഞാന്‍ ആണ് ശക്തിയും സമ്പത്തും  ദൈവീക അവബോധത്തിന്ന്റെ പ്രകാശവും. യഥാര്‍ത്ഥ അറിവ് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അനശ്വരനും നശ്വരനുമാണ്.” അദ്ദേഹം തന്റെ ആത്മബോധം തിരിച്ചറിഞ്ഞപ്പോള്‍ ആണ് ഇങ്ങിനെ പ്രസ്താവിച്ചത്.

സ്വാമി സത്യാനന്ദയുടെ അവിസ്മരണീയമായ ഒരു കവിതയാണ് “An Odd to Thapasya’. അതില്‍ അദ്ദേഹം ഇങ്ങിനെ പറയുന്നുഈ സൃഷ്ടി എന്റെ കണ്പോളകളുടെ  ഒരു ഇളക്കംകൊണ്ട് നാശത്തിലേക്ക് നയിക്കും.” ദ്രവ്യാവസ്ഥയില്‍ നിന്നും ആത്മാവിലേക്കുള്ള യാത്രയില്‍ പരമപ്രഭുവിന്റെ ശക്തി സാധകനിലൂറെ കടന്നുപോകുമ്പോള്‍ അനുഭവം ഉണ്ടാകുന്നു.പാലില്‍ പഞ്ചസാര ചേര്‍ത്തു കഴിഞ്ഞാല്‍ മധുരം പാലില്‍ വേര്‍തിരിക്കാനാകാതെ ലയിച്ചു പോകുന്നത് പോലെ സാധകന്റെ ആത്മാവിനും പരമമായതിന്റെ  മൂന്നു ഗുണങ്ങളും ലഭിയ്ക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് ഞാനും എന്റെ അച്ഛനും ഒന്ന് തന്നെ” എന്ന്.

പൂര്‍വ ഋഷികളുടെ അനുഭവങ്ങള്‍ സാധകന്‍ മുതല്‍ക്കൂട്ടായി കരുതി മുന്നോട്ടു പോകണം. അവര്‍ നടന്നുപോയ വഴിയേ പോകുമ്പോള്‍ എത്തേണ്ടിടത്ത് എത്തിച്ചേരും. എല്ലാ മനുഷ്യനിലും ശിവബോധം ഉണ്ട്. ജീവനെന്ന മൂടുപടം കൊണ്ട് അത് മറഞ്ഞു കിടക്കുകയാണ്. എപ്പോളാണോ ജീവന് ആ തിരിച്ചറിവ് ഉണ്ടാകുന്നത് അപ്പോള്‍ത്തന്നെ അത് ആ മറ നീങ്ങി അനുഗ്രഹീതനാകുന്നു. ജീവന്‍ ശിവനായിത്തീരുന്നു.

 ശ്ലോകം 110 ധാരണ (86)

ഉറവിടം തിരിച്ചറിയുന്ന ധാരണ

ജലസ്യെവോര്‍മയോ വഹ്നേര്‍ജ്വാലാഭന്ഗ്യാപ്രഭാ രവേ:// മമൈവ ഭൈരവസ്യൈതാ വിശ്വഭംഗ്യോ വിഭേദിത//110//

തര്‍ജ്ജമ

ജലത്തില്‍ നിന്നും അലകള്‍ പൊന്തുന്നപോലെ തീയില്‍ നിന്നും ജ്വാലകള്‍ ഉയരുംപോലെ സൂര്യനില്‍ നിന്നും രശ്മികള്‍ പ്രസരിക്കുന്നപോലെ പ്രപഞ്ചത്തിന്‍റെ തിരകള്‍ വിവിധ രൂപത്തില്‍ എന്നില്‍ (ഭൈരവന്‍) നിന്നും ഉയര്‍ന്നു വരുന്നു.

വ്യാഖ്യാനം

എന്റെ അച്ഛനും അമ്മയും മൂലമാണ് ഞാന്‍ ജന്മമെടുത്തത് എങ്കിലും സൃഷ്ടികര്‍ത്താവിനു കൂടി ഇതില്‍ പങ്കുണ്ട്. അദ്ദേഹം അവതരിപ്പിക്കന്ന നാടകത്തില്‍ ഞാന്‍ വേഷമിടുന്നു. എന്റെ രംഗപ്രവേശംപോലെ ഞാന്‍ ഇല്ലാതാകുന്നതും അദ്ദേഹത്തിന്‍റെ ഇഷ്ടത്തിനനുസരിച്ച് ആണ്. കഴിച്ച ഭക്ഷണം ദഹിച്ചിട്ടില്ലെങ്കില്‍ അതിനു ഉത്തരവാദി ഞാനല്ല. അതെന്റെ നിയന്ത്രണത്തില്‍ അല്ല. ശരീരം ചലിക്കുന്നുചിന്തിക്കുന്നുഉറങ്ങുന്നുപ്രായമാകുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണ്. വെള്ളത്തില്‍ തിര പൊന്തുന്നതും അഗ്നി ജ്വാലകള്‍ ഉയരുന്നതും ഒക്കെ സൃഷ്ടിയൂറെ കൂടെ നടക്കുന്ന സംഭവങ്ങളാണ്. പ്രപഞ്ചത്തില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തിന്‍റെ വ്യത്യസ്ത അലകള്‍ ആണ് നമ്മളെല്ലാം. അല്ലെങ്കില്‍ വ്യത്യസ്ത സൃഷ്ടികളുടെ ഉറവിടം  ഭൈരവനാണ്.

ശ്ലോകം 111 ( 87)

ചുറ്റിക്കറങ്ങുന്നതില്‍ ധാരണ

ഭ്രാന്ത്വാ ഭ്രാന്ത്വാ ശരീരേണ ത്വരിതം ഭുവി പാതനാത് //    /ക്ഷോഭശക്തിവിരാമേണ പരാ സംജായതേ ദശാ //111//

തര്‍ജ്ജമ

സാധകന്‍ വട്ടം ചുറ്റിച്ചുറ്റി പെട്ടെന്ന് ഭൂമിയിലേക്ക്‌ പതിയ്ക്കുമ്പോള്‍ ബഹളത്തിന്റെ ഊര്‍ജ്ജം കെട്ടടങ്ങുകയും     പരമോന്നത ആത്മീയ അവസ്ഥകള്‍ അവിടെ പ്രത്യക്ഷപ്പെടുകായും ചെയ്യുന്നു.

വ്യാഖ്യാനം

ഈ ധാരണ ഒറ്റ നോട്ടത്തില്‍ യുക്തി ഇല്ലാത്തത് എന്ന് തോന്നും എങ്കിലും യുക്തിഭദ്രമാണ്. കാരണം ഊര്‍ജ്ജം ചലിക്കുകയും ചിന്നിച്ചിതറി വ്യാപിക്കുകയും ചെയ്യുന്ന  ഒന്നാണ്. ഏകാഗ്രതയും ശക്തിയും ഇല്ലാത്തതിനാല്‍ അത് എളുപ്പത്തില്‍ തളര്‍ന്ന് പോകുന്നു. ഭൌതിക ജീവിതം നയിക്കുന്നവര്‍ അതുകൊണ്ടാണ് വളരെ വേഗം ശാരീരിക രോഗങ്ങള്‍ക്ക് അടിമയാകുന്നത്. ആത്മീയജീവിതത്തില്‍ അത് ഉയര്‍ന്ന നുഭാവങ്ങള്‍ക്ക് വഴി തെളിയിക്കുന്നു. അണകെട്ടി വെള്ളത്തിന്റെ ശക്തികൊണ്ട് വൈദ്യുതി ഉണ്ടാക്കുന്നപോലെ ശാരീരികവും മാനസികവും വൈകാരികവും ആദ്ധ്യാത്മികവുമായ ഊര്‍ജ്ജത്തെ വേണ്ടപോലെ തടഞ്ഞു നിര്‍ത്തി ഉപയോഗപ്പെടുത്തണം.  

സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തെ എങ്ങിനെ പിടിച്ചു നിര്‍ത്തി മാനസിക ഊര്‍ജ്ജമായി അതിനെ മാറ്റാം എന്ന് ഈ ധാരണയില്‍ പറയുന്നു. ശരീരം വട്ടം കറങ്ങിക്കറങ്ങി ഒടുവില്‍ താഴെ വീഴുമ്പോള്‍ ഈ ഊര്‍ജ്ജം പുറത്തേക്ക് വ്യാപരിക്കുന്നില്ല. ശാരീരിക ഊര്‍ജ്ജം മാനസിക ഊര്‍ജ്ജമായി മാറുകയും നിശ്ചലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സാന്ദ്രീകരിച്ച ഊര്‍ജ്ജം ശരീരത്തിന്റെയും മനസ്സിന്റെയും അനുഭവങ്ങളെ ആത്മീയാനുഭവമാക്കി മാറ്റുന്നു. സൂഫികള്‍ ആത്മീയാനുഭവം നേടുന്നത് ഈ രീതി   പരിശീലിച്ചുകൊണ്ടാണ്. ശിവന്റെ താണ്ഡവ നൃത്തം ഈ ധാരണയുടെ ഉദാഹരണമായി എടുക്കാം.

ശ്ലോകം 112 (ധാരണ88)

തെറ്റായ ധാരണയില്‍ ധാരണ

ആധാരേശ്വഥവാശക്ത്യാജ്ഞാനാച്ചിത്തലയേന വാ //          ജാതശക്തിസമാവേശ-ക്ഷോഭാന്തേ ഭൈരവം വപു:// 112//

തര്‍ജ്ജമ

അജ്ഞതകൊണ്ടും തെറ്റായി ധരിക്കുന്നതുകൊണ്ടും വസ്തുക്കളെ മനസ്സിലാക്കാന്‍ സാധകന്  ശക്തിയില്ലാതാകുമ്പോള്‍, മനസ്സിനെ ഉള്‍ക്കൊള്ളാന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍, ആ ആഗിരണം മൂലം ഉണ്ടാകുന്ന കോലാഹലത്തിന്റെ അവസാനം ഭൈരവന്‍ പ്രത്യക്ഷപ്പെടുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തിളും ഇതിനു തൊട്ടു മുന്നേ ഉള്ളതിലും ചില തീവ്രമായ ബഹളങ്ങളുടെ അവസാനം മനസ്സിന്റെ അവസ്ഥ എന്താകുമെന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. വേറെ  .തെങ്കിലും രൂപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവബോധത്തെ മാറ്റി മറിച്ച അവസ്ഥയില്‍ നിന്നും ഉയര്‍ന്ന അവസ്ഥയിലേക്ക് നയിക്കുന്നു

ആദ്യത്തേതില്‍ ശാരീരിക നിലകൊണ്ട് സംഭവിക്കുന്ന മാനസിക അവസ്ഥയെക്കുറിച്ചുംരണ്ടാമത്തേതില് ഭൌദ്ധിക സ്തംഭനത്താല്‍ സംഭവിച്ച മാനസികാവസ്ഥയെ പറ്റിയും പറയുന്നു. ചില ശാരീരിക പ്രശ്നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ചില വാശി കൊണ്ടോചോദ്യം ചെയ്യല്‍ കൊണ്ടോ സംശയം കൊണ്ടോ മനസ്സിനെ ആഴത്തില്‍ ഇളക്കിവിടുമ്പോള്‍ ക്ഷണികമായ ബഹളങ്ങള്‍ അവസാനിച്ചതിന് ശേഷം മനസ്സ് പരിപൂര്‍ണ്ണ നിശ്ചലമാകുന്നു.

ഈ ധാരണയില്‍ ഏതു കഠിനമായ ശാരീരികമോമാനസികമോ ആയ അവസ്ഥയിലും സാധകന് പരമമായ ബോധത്തില്‍ എത്തിച്ചേരാം എന്ന് പറയുന്നു. ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമെങ്കിലും ബാഹ്യമായ  കഴിവുകളെക്കുറിച്ചുള്ള അവബോധംആത്മീയ ബോധം ഉണ്ടാകാന്‍ ആവശ്യമില്ല. ആത്മീയതലം തലച്ചോറിന്റെ പ്രവര്‍ത്തന മേഖലയില്‍ പെടുന്നതല്ല.. കാരണം എല്ലായുക്തിബുദ്ധി തലങ്ങള്‍ക്കും  അതീതമായതാണ് അത്. ഹൃദയമാണ് അതിനെ ഭരിക്കുന്നത്‌. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ അതിനെ മനസ്സിലാക്കാന്‍ പറ്റില്ല.

ആത്മീയാനുഭവം ഉണ്ടാകണമെങ്കില്‍ നമ്മള്‍  കുട്ടികളെപ്പോലെ ശുദ്ധമായനിഷ്ക്കളങ്കമായ മനസ്സിനുടമയായിരിക്കണം. ആ പ്രായത്തില്‍ ഹൃദയമാണ് അവരെ ഭരിക്കുന്നത്‌. എന്തും വളരെ വേഗം ഹൃദിസ്ഥമാക്കാന്‍ പറ്റുന്ന സമയം. തല ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് പലേ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതാകുന്നത്. മനസ്സിന് അസ്വസ്ഥത ഉണ്ടാകുമ്പോള്‍ വികാരങ്ങള്‍ അസ്ഥിരമാകുകയും ഹൃദയം തലച്ചോറിനെക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ സമയത്ത് ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചേരാന്‍ സാധിയ്ക്കും. എവിടെയാണോ ശ്രദ്ധ ഊന്നി നില്‍ക്കുന്നത് അവിടെയൊക്കെ അവബോധം സ്വയമേവ രൂപപ്പെടും. ഏറ്റവും അടുത്തവരുമായി വഴക്ക് കൂടുമ്പോളോഏറ്റവും സ്നേഹിക്കുന്നവരുമായി തെറ്റിപ്പിരിയുമ്പോളോ ഈ ധാരണ ഉപയോഗപ്പെടുത്തുവാന്‍ കഴിയും. ആ സമയത്ത് നിരാശയും ക്ഷീണവും നിറഞ്ഞ  മനസ്സ് വികാരങ്ങള്‍ക്ക് അടിമയായിരിക്കും. വര്‍ത്തമാനവുംപ്രവര്‍ത്തിയും അത്തരത്തിലായിരിക്കും. അപ്പോള്‍ നിരാശക്ക് അടിമപ്പെടാതെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി ആ അവസരത്തെ ആത്മീയ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണം. ഉയര്‍ന്ന ബോധതലത്തില്‍ എത്തിച്ചേരുമ്പോള്‍ സത്യം കൈവരുന്നു അഥവാ ഭൈരവ ബോധം ഉണ്ടാകുന്നു.

ആന്തരിക കോലാഹലവും പ്രക്ഷോഭവും നിത്യജീവിതത്തില്‍ മിക്കപ്പോഴും സംഭവിക്കുന്ന ഇക്കാലത്ത് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ധാരണ പരിശീലിക്കുന്നത് വളരെയധികം ഗുണം ചെയ്യും. പലപ്പോഴും ഈ ആന്തരിക പ്രക്ഷോഭം രൂക്ഷമാകുകയും നമ്മളെ നേരാം വഴിക്ക് ചിന്തിക്കാനോസംസാരിക്കാനോപ്രവര്‍ത്തിക്കാനോ   ശക്തരാക്കുകയും മനസ്സ് തളര്‍ന്ന് താളം തെറ്റിയ നിലയില്‍ ആയിത്തീരുകയും ചെയ്യുന്നു. മനസ്സും ഊര്‍ജ്ജവും നഷ്ടപ്പെട്ട ഈ അവസ്ഥയില്‍ ആ നിമിഷം എന്താണ് സംഭവിക്കുന്നതെന്ന ബോധം ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍, ആന്തരിക പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജം മനസ്സിനെ ഏകാഗ്രമാക്കാന്‍ വിനിയോഗിക്കാന്‍ കഴിയുമെങ്കില്‍ അയാള്‍ക്ക്‌ മറ്റൊരു ബോധത്തിലേക്ക്‌ മാറുവാന്‍ കഴിയും.

ശ്ലോകം 113 (ധാരണ)

 ധാരണ--സ്ഥിരമായ നോട്ടം

സംപ്രദായമിമം ദേവീം ശ്രുണുസമ്യഗ്വദാമ്യഹം //                                                                              കൈവല്യം ജായതേ സദ്യോ നേത്രയോ:സ്തബ്ധമാത്രയോ://113//

അല്ലയോ ദേവീ കേട്ടാലും ! നിഗൂഢമായ ആ പാരമ്പര്യത്തെപ്പറ്റി മുഴുവനായും പറഞ്ഞു തരാം. ഇമവെട്ടാതെ ഒരേ വസ്തുവിലേക്ക് തുടര്‍ച്ചയായി നോക്കിക്കൊണ്ടിരുന്നാല്‍ പെട്ടെന്ന് തന്നെ കൈവല്യബോധം ലഭിയ്ക്കും.

വ്യാഖ്യാനം

സ്തബ്ധമാത്രയോ നേത്രയോ എന്ന പദങ്ങള്‍ കണ്ണിമവെട്ടാതെ തുറന്ന് വെച്ച് പുറത്തേക്ക് നോക്കിയിരിക്കുകയും അതേ  സമയം ശ്രദ്ധ അന്തകരണത്തിലേക്ക് തിരിച്ച് വിടുകയും ചെയ്യുന്നതിനെയാണ്   സൂചിപ്പിക്കുന്നത്. (ഭൈരവ അഥവാ ഭൈരവീ മുദ്രയില്‍.) ആ അവസരത്തില്‍ മറ്റു വിഷയങ്ങളില്‍ നിന്നും ശ്രദ്ധ വിട്ടുപോകുകയും ശിവബോധത്തില്‍ ലയിക്കുകയും ചെയ്യുന്നു.

 ഈ ധാരണയില്‍ പറയുന്ന അറിവ് കൈകാര്യം ചെയ്യുന്ന പാരമ്പര്യം മനസ്സിനോ ബുദ്ധിക്കോ മനസ്സിലാക്കാനാവാത്ത    നിഗൂഢതയുള്ളതാണ്. മനസിന്റെ പ്രത്യേക കഴിവുകള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയാവുന്നതിലും.  അതിസൂക്ഷ്മമാണ് ഈ അറിവ്.  ഈ അറിവ് സാധകനിലേക്ക് ഒഴുകി എത്താന്‍  അയാള്‍ക്ക് തന്റെ മനസ്സ്ബുദ്ധി അഹംഭാവം എന്നിവയെ മറികടക്കേണ്ടതുണ്ട്. ഇവയെ ത്യജിച്ചില്ലെങ്കില്‍ ആ ബോധം ലഭിയ്ക്കാന്‍ സാധ്യമല്ല.

അര്‍ഹനായ സാധകന് ഈ അറിവ് ലഭിയ്ക്കാന്‍ തന്ത്ര നിര്‍ദ്ദേശിക്കുന്നത് അറിവ് നേരിട്ട് മനസ്സില്‍ വാക്കുകളായല്ല  അലകളായി ഒഴുകിയെത്തണം എന്നതാണ്. തടസ്ഥമില്ലാതെ ശുദ്ധമായ മാദ്ധ്യമത്തില്‍ക്കൂടി വ്യക്തമായും പെട്ടെന്നും അത് ഒഴുകണം.

ഈ ശ്ലോകത്തില്‍ ഭൈരവന്‍ ദേവിയോട് എങ്ങിനെയാണ് നിഗൂഢമായ അറിവ് സാധകനിലേക്ക് എത്തേണ്ടത് എന്ന് വ്യക്തമാക്കുന്നു. ഈ അറിവ് യുഗങ്ങളായി ഗുരുവില്‍ നിന്നും ശിഷ്യനിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ധാരണയില്‍ കാലാകാലങ്ങളായി ഒന്നില്‍ മാത്രം ഏകാഗ്രത ചെലുത്തുക എന്ന രീതിയാണ് പിന്തുടര്‍ന്ന്കൊണ്ടിരിക്കുന്നത്. ഏകാഗ്രതയോടെ ഒന്നിലേക്ക് തന്നെ ഉറ്റു നോക്കിയിരിക്കുമ്പോള്‍ വളരെ പെട്ടെന്ന് കൈവല്യം’ ലഭിക്കും. ത്രാതക’ എന്നറിയപ്പെടുന്ന ഈ പരിശീലനം തന്ത്ര ധ്യാനമുറകളില്‍ പ്രധാനപ്പെട്ടതാണ്. കണ്ണുകളിലെ സ്ഥിരതമൂലം തലച്ചോറിലെത്തുന്ന അലകളും സ്ഥിരതയുള്ളതായി മാറുന്നു. തുടര്‍ന്ന് മനസ്സും. അതോടെ കണ്ണുകളുടെ ഇമവെട്ടല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

തുടര്‍ച്ചയായി ഇമവെട്ടുമ്പോള്‍ അത് തലച്ചോറിലെ അലകളെയും ഉറക്കത്തിന്നിടയില്‍ ഇത് മനസ്സിനെയും വികാരങ്ങളെയും ബാധിയ്ക്കും. ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇങ്ങിനെ കൂടെക്കൂടെ ഇമവെട്ടുന്നവര്‍ ഏകാഗ്രതയും ആത്മവിശ്വാസവും ഇല്ലാത്തവരായിരിയ്ക്കും. അതുകൊണ്ട് ഏകാഗ്രത എന്നത് ഈ ധാരണയില്‍ വളരെ പ്രധാനപ്പെട്ടതാണ്. കണ്ണുകളുടെ എകാഗ്രതയാണ് ധ്യാനത്തിന്റെ വിജയത്തിന് കാരണമാകുന്നത്.

 ബോധ ഉപബോധ അബോധമനസ്സുകള്‍ക്ക് അപ്പുറമുള്ള മനസ്സിന്റെ സമാധി അവസ്ഥയുടെ ഉയര്‍ന്ന തലമാണ്  കൈവല്ല്യം എന്നത്. കൈവല്യ എന്ന പദം കേവലം അഥവാ ഒന്നുമാത്രം’ എന്ന പദത്തില്‍ നിന്നും ഉണ്ടായതാണ്. ഇതാണ് എല്ലാ ദ്വന്തങ്ങളും മറികടന്ന പ്രപഞ്ചബോധം അഥവാ പരമമായ അവബോധാവസ്ഥ. ഉപനിഷത്തില്‍ ഇതിനെ തുരീയാവസ്ഥ എന്ന് പറയുന്നു. മോക്ഷംമോചനംഎന്നൊക്കെ ഹിന്ദുക്കളും നിര്‍വാണം എന്ന് ബുദ്ധമതക്കാരും വിശേഷിപ്പിക്കുന്ന അവസ്ഥ.

തുടര്‍ച്ചയായ പരിശീലനം കൊണ്ടേ കണ്‍പോളകള്‍ അടയ്ക്കാതെ ഒരേ വസ്തുവിലേക്ക് നോക്കി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. പരിശീലനം കൊണ്ട് കണ്ണുകള്‍ അടച്ചുപിടിച്ചും ഏകാഗ്രത കൈവരിക്കാം. കണ്ണുകള്‍ അടച്ചുപിടിച്ചാലും തുറന്നാലും ശ്രദ്ധാകേന്ദ്രം ഉള്ളിലാണ് ശ്രദ്ധ ഉള്ളില്‍ ലയിച്ചു ചേരുമ്പോള്‍ അത് ഭൈരവരൂപം കൈക്കൊള്ളുന്നു.

 ശ്ലോകം 114 (ധാരണ 84)  

ധാരണ അനാഹദത്തില്‍

കര്‍ണ്ണയോ: കൃത്വാ ഹ്യധോദ്വാരെ തഥൈവ ച : //                                                 അനച്കമഹലംധ്യായായന്‍ വിഷേദ്ബ്രഹ്മ സനാതനം //114 //

 തര്‍ജ്ജമ

ചെവികളും പ്രത്യുല്പാദനാവയവങ്ങളും വിസര്‍ജ്ജനാവയവങ്ങളും സങ്കോചിപ്പിക്കുകയോ അടയ്ക്കുകയോ ചെയ്യുക. അനാഹതത്തിന്റെ കൊട്ടാരത്തില്‍  അടിയ്ക്കാത്ത      ശബ്ദത്തില്‍ ധ്യാനിക്കുമ്പോള്‍ സാധകന്‍ ശാശ്വതമായ ബ്രഹ്മത്തില്‍ പ്രവേശിക്കുന്നു.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ സാധകന്‍ ചെവികളും താഴെ ഭാഗത്തുള്ള ഇടുങ്ങിയ ദ്വാരങ്ങളും അടച്ചു പിടിച്ചു അനാഹത ചക്രത്തിലെ അടിയ്ക്കാത്ത നാദത്തിന്‍റെ കൊട്ടാരത്തില്‍ ഏകാഗ്രമായി മുഴുകുന്നു. ഉദാഹരണത്തിന് കീര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്ന സാധകന്‍ പുറത്തു നിന്നുള്ള സംഗീതമോ അമ്ട്ടു ശബ്ദങ്ങലോ ഉള്ളില്‍ കടക്കാതിരിക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടുന്നപോലെ സാധകനും അകത്തെ നാദത്തില്‍ മുഴുകുന്നു. മൂലബന്ധങ്ങള് മുദ്രപ്രാണായാമം ചെയ്ത് അതും അടച്ചിടുന്നു.

ഈ നാദം വ്യക്തമായി തലയുടെ പിന്‍ഭാഗത്തുള്ള ബിന്ദു ചക്രത്തിലാണ് കേള്‍ക്കാന്‍ സാധിക്കുക. ഈ നാദത്തിനെപ്പറ്റി മീരാബായി  യുടെ ഭജനകബീര്‍ദാസ്തുളസീദാസ്‌തുടങ്ങിയവരുടെ ദോഹകളില്‍ പറയുന്നുണ്ട്. മീരാബായ്   കേട്ടിരുന്നത് മയിലിന്‍റെ ശബ്ദമായും ഓടക്കുഴല്‍ വിളിയായും ആ നാദം കേട്ടു. ചിലര്‍ ഇടിമുഴക്കമായുംചിലര്‍ ചെണ്ടകൊട്ടലായും  മറ്റു ചിലര്‍ ശംഖ് വിളിയായുമൊക്കെ ഈ നാദം ശ്രവിച്ചു.

ഉള്ളിലെ ഈ നാദം കേള്‍ക്കണമെങ്കില്‍ പുറമേ നിന്നുമുള്ള ശബ്ദങ്ങള്‍ തീരെ ശ്രവ്യമാവാതിരിക്കണം. പ്രപഞ്ചത്തില്‍ ആദ്യമുണ്ടായത് നാദമാണ്. അതുകൊണ്ട് അതിനെ ബ്രഹ്മന്‍ ആയി കണക്കാക്കുന്നു. ഊര്‍ജ്ജത്തിന്‍റെ കൂടെ ചേരുമ്പോള്‍ അത് ബ്രഹ്മനായി മാറുന്നു. അതുകൊണ്ട് അനാഹതനാദത്തില്‍ ധ്യാനിക്കുമ്പോള്‍ നിത്യമായ സത്യം അനുഭവപ്പെടുന്നു.

ശ്ലോകം 115 ( ധാരണ 90)

 ധാരണ ആഗാധമായ കിണറ്റില്‍

കൂപാദികേ മഹാഗര്‍ത്തെ സ്ഥിത്വോപരി നിരീക്ഷ്ണാത് //        അവികല്പമതേ: സമ്യക് സശ്ചിത്തലയ:സ്ഫുടം //115//

 തര്‍ജ്ജമ

ആഴമുള്ള കിണറ്റിന്‍ കരയില്‍ നിന്നുകൊണ്ട് കിണറ്റിലെ അഗാധതയിലേക്ക്‌ ഉറ്റുനോക്കുമ്പോള്‍ പൂര്‍ണ്ണമായും വികല്‍പ്പങ്ങളില്‍ നിന്ന് മുക്തമാകുന്നു.

വ്യാഖ്യാനം

 ഇവിടെ ധാരണ എന്ന വാക്കിന് ചിന്ത എന്നര്‍ത്ഥം വരുന്നില്ല. കാണുകയും സങ്കല്പ്പിക്കുകയുമാണ് ചെയ്യുന്നത്. ആഴമുള്ള    കിണറിന്റെ അടിഭാഗം കാണാൻ കഴിയില്ലെങ്കിലും  സങ്കല്‍പ്പിക്കാന്‍ കഴിയും.ഈ കഴിവു വികസിപ്പിച്ചു എടുത്താല്‍ ആദിയും അന്തവും ഇല്ലാത്ത പരമമായതിന്റെനിത്യതയുടെ ആദിയും അവസാനവും സംകല്പ്പിക്കാന്‍ കഴിയും. ആ കല്പിത ചിത്രത്തില്‍ എകാഗ്രമായാല്‍ മനസ്സിനെ താങ്ങി നിര്ത്തുന്ന ചിന്തകളും ആശയങ്ങളും ഇല്ലാതായി ആഴവും ശൂന്യതയും അന്തമില്ലായ്മയും ഉറ്റു നോക്കുന്ന കിണറിന്റെതുപോലെ ആയിത്തീരും. ആ സമയത്ത് പെട്ടെന്ന് തന്നെ മനസ്സ് മുക്തമാകുന്നു. ശൂന്യത്തില്‍ ലയിച്ച മനസ്സിന്റെ കൂടെ ബുദ്ധിയും അഹമ്കാരവും ചിത്തവും ചേരുന്നു. ബോധമാകുന്ന അഗ്നിയില്‍ എല്ലാം കത്തി ചാമ്പലാകുന്നു. ഈ മഹായജ്ഞത്തോടെ ജന്മസാഫല്യം ലഭിയ്ക്കുന്നു.

കണ്ണടയ്ക്കാതെ യോഗി അങ്ങിനെ ഉറ്റുനോക്കി നില്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ തലച്ചുറ്റുന്ന അനുഭവം ഉണ്ടായേക്കാം. ഭയവും. ആ സമയത്ത് ഉള്ളില്‍ ഉണ്ടാകുന്ന  സ്പന്ദനങ്ങള്‍ അയാളുടെ സ്വാഭാവിക ബോധത്തെ അകറ്റുകയും ഉയര്‍ന്ന ബോധം ഉള്ളില്‍ ഉണര്ത്തിവിടുകയും ചെയ്യുന്നു.

ശ്ലോകം 116 (ധാരണ 91)

ധാരണ സര്‍വവ്യാപിയായ യാഥാര്‍ത്ഥ്യത്തില്‍

യത്ര യത്ര മനോ യാതി ബാഹ്യേവാഭ്യന്തരേ’ പി വാ //  തത്ര തത്ര ശിവാവസ്ഥാ വ്യാപകാത്വാത്ക്വ യാസ്യതി//116//

തര്‍ജ്ജമ

മനസ്സ് അകത്തോ പുറത്തോ എവിടെ വേണമെങ്കിലും വ്യാപരിക്കട്ടെഅവിടെയെല്ലാം ശിവ സാനിദ്ധ്യമുണ്ട്. ശിവന്‍ സര്‍വവ്യാപിയായതിനാല്‍ മനസ്സിന് ശിവന്‍ ഇല്ലാത്ത ഒരിടത്തും പോകാന്‍ ആവില്ല.

വ്യാഖ്യാനം

ഈ ശ്ലോകത്തിന് രണ്ടു വശങ്ങള്‍ ഉണ്ട്. ഒന്ന് ഭൌതികാതീതമായമറ്റേതു നിഗൂഢമായതും. ഭൌതികാതീതമായതില്‍ ഈ പ്രപഞ്ചത്തിലെ സര്‍വവും ആത്മനിഷ്ഠവും വസ്തുനിഷ്ഠവും ആണ് എന്ന് സമര്‍ത്ഥിയ്ക്കുന്നു. നിഗൂഢാത്മകതയില്‍ എല്ലാം ശിവമയമായതുകൊണ്ട് രഹസ്യാത്മകമായ പ്രപഞ്ച സത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല എന്നാണ് പറയുന്നത്. മനസ്സിനെ ആകര്‍ഷിക്കുന്ന ഏതു വസ്തുവിനെയുംനിറമോപാത്രമോചിന്തയോവികാരമോ എന്തുമാവട്ടെഅതിനെ പൂര്‍ണ്ണമായും ശിവനായി ഉള്‍ക്കൊണ്ടുകൊണ്ട് ധ്യാനിക്കണം. അപ്പോള്‍ അധികനേരം ആ വസ്തുവിന് ശിവനല്ലാത്ത അവസ്ഥയില്‍ കഴിയാന്‍ പറ്റുകയില്ല. അല്ലെങ്കില്‍ പ്രപഞ്ച ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കാന്‍ കഴിയില്ല. അങ്ങിനെ യോഗിയുടെ മനസ്സില്‍ നിന്നും എല്ലാത്തരം അഹംഭാവവും ഇന്ദ്രിയ ബോധവും അകറ്റുന്നു. യോഗിയെ എല്ലാത്തരത്തിലുള്ള ചിന്തകളില്‍ നിന്നും മുകതനാക്കി ദൈവിക ബോധം ഉള്ളില്‍ ഉണര്‍ത്തുന്നു.

ശിവ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ എല്ലായിടത്തും  വ്യാപിയ്ക്കുന്ന യാഥാര്‍ത്ഥ്യം എന്നതാണ്.

വേദസ്തുതിയായ ചമകത്തില്‍ ഒരു ജഡവസ്തു മുതല്‍ ഉയര്‍ന്ന നിലയിലുള്ള സൃഷ്ടിവരെ സര്‍വതിലും ഈ യാഥാര്ത്ഥ്യം നിലനില്‍ക്കുന്നു. ചമകത്തിന് തിളങ്ങുന്നത്’ എന്ന അര്‍ത്ഥമുണ്ട്. എല്ലാത്തിലും തിളങ്ങി നില്‍ക്കുന്ന ചൈതന്യം ഉള്ളത് കൊണ്ടാണ് നമ്മളൊക്കെ ഇങ്ങിനെ നിലനില്‍ക്കുന്നത്.

മനസ്സ് എവിടെയൊക്കെ വിഹരിക്കുന്നുവോ അവിടെയൊക്കെ ഈ സത്യവും ഉണ്ട്. ഇത് മനസ്സിലാകാന്‍ ദാര്‍ശനികമായ ശ്രദ്ധ അതില്‍ ചെലുത്തണം. ആപ്പിള്‍, മരത്തില്‍ നിന്നും താഴോട്ട് വീഴുന്നത് എത്രപേര്‍ കണ്ടിരിക്കുന്നു! എന്നാല്‍ ന്യൂട്ടണ്‍ മാത്രമേ എന്തുകൊണ്ടത് താഴേക്കു പതിച്ചു എന്ന് ചിന്തിച്ചുള്ളൂ! അത്തരത്തിലുള്ള അന്വേഷണ ബുദ്ധിയാണ് മനസ്സ് അലയുന്നിടത്തെല്ലാം ശിവനുണ്ടെന്ന സത്യം ഗ്രഹിക്കാന്‍ വേണ്ടത്. ധാരണ നേരാം വണ്ണം പരിശീലിച്ചാലേ  അത് സാദ്ധ്യമാകൂ.

 ശ്ലോകം 117 (ധാരണ 92)

പൂര്‍ണ്ണത്വത്തില്‍ ധാരണ

യത്ര യത്രാക്ഷമാര്‍ഗേണ ചൈതന്യം വ്യജ്യതേ വിഭോ : //     തസ്യ തന്മാത്രധര്‍മിത്വാച്ചില്ലയാദ്ഭരിതാത്മതാ // 117 //

തര്‍ജ്ജമ

സര്‍വവ്യാപിയായ ഈ സത്യം ഓരോ പ്രാവശ്യവും  ഇന്ദ്രിയങ്ങള്‍ വഴി അനുഭവപ്പെടുമ്പോള്‍ അത് പ്രപഞ്ച ബോധമാണ് വെളിവാക്കുന്നത് എന്നറിയണം. അപ്പോള്‍ മനസ്സ് അതില്‍ അലിഞ്ഞു ചേരുകയും പൂര്‍ണ്ണത്വം അഥവാ ഭൈരവത്വം ലഭിക്കുകയും ചെയ്യും.

വ്യാഖ്യാനം

ബാഹ്യമായ വസ്തുക്കളില്‍ ബോധം ജനിപ്പിക്കുന്ന അതേ  ഇന്ദ്രിയങ്ങള്‍ തന്നെയാണ് ഉയര്‍ന്ന ബോധത്തിലേക്ക് എത്തിയ്ക്കുന്നത്. ഇന്ദ്രിയങ്ങളുടെ ബോധത്തെ അതെ ഊര്‍ജ്ജം കൊണ്ട് സൂക്ഷ്മരൂപത്തിലാക്കി മാറ്റുന്നു. ഇന്ദ്രിയ ബോധം ഇല്ലാതാകുന്നില്ലഅതിനെ മറികടക്കുകയാണ് ചെയ്യുന്നത്. ഇന്ദ്രിയാനുഭവങ്ങള്‍ കൊണ്ട് മനസ്സ്ബുദ്ധിഅഹങ്കാരംചിത്തം എന്നിവയടങ്ങുന്ന അന്തകരണത്തെ സ്വയം പ്രകാശിപ്പിക്കുന്നു. ബോധത്തിന്റെ പ്രകാശത്താല്‍ അവ തിളങ്ങുന്നു. പരമബോധ അവസ്ഥയിലും പഞ്ചേന്ദ്രിയങ്ങളെ മറ്റൊരു വസ്തുവിന്റെ സഹായമില്ലാതെ അനുഭവിക്കാന്‍ കഴിയുന്നു.

ഈ ധാരണ ഈശാവാസ്യോപനിഷത്തിലെ ഓം പൂര്‍ണ്ണമദ പൂര്‍ണ്ണ മിദം.....’ എന്ന് തുടങ്ങുന്ന ആദ്യ മന്ത്രത്തെ  അനുസ്മരിയ്ക്കുന്നു. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്താല്‍ പൂര്‍ണ്ണം അവശേഷിയ്ക്കുന്നു. പരമമായ സത്യമാണ് പൂര്‍ണ്ണം. എല്ലാ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ സൃഷ്ടികളും ആ പൂര്‍ണ്ണത്തില്‍ നിന്നും ഉത്ഭവിച്ചു. എന്നാലും പൂര്‍ണ്ണം പൂര്‍ണമായിത്തന്നെ അവിടെ നിലകൊള്ളുന്നു. സാധാരണ ഇതില്‍ നിന്നും കുറച്ചു എടുത്തു മാറ്റിയാല്‍ അതില്‍ നിന്നും എടുത്തുവോ അതിനു ക്ഷയം സംഭവിക്കും. എന്നാല്‍ ബ്രഹ്മനില്‍ നിന്നും എത്ര എടുത്താലും അതു പൂര്‍ണ്ണമായിത്തന്നെ നിലകൊള്ളുന്നു.

അപക്വമായ അല്ലെങ്കില്‍ പരിമിതികളുള്ള മനസ്സിന് ഇത് ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം അത് വസ്തുനിഷ്ഠമായ അനുഭവങ്ങളുടെ പരിധികള്‍ക്കും അപ്പുറത്താണ്. ഈ മനസ്സ് ഗ്രഹിക്കുന്നതെല്ലാം മാഞ്ഞുപോകുകയും ക്ഷയിക്കുകയും നശിക്കുകയും ചെയ്യും. അനുഭവത്തിന്റെ തലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഉയര്‍ന്ന ബോധതലങ്ങളിലേക്ക് അതിനെ ഉയര്‍ത്തണം. ഈ ധാരണ പ്രകാരം ബാഹ്യലോകവുമായി മനസ്സിനെ ബന്ധിപ്പിക്കുന്ന അതേ ഇന്ദ്രിയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ ഉള്‍ക്കൊള്ളണം.  ഇന്ദ്രിയാനുഭവങ്ങളുടെ രൂപഭേദങ്ങളാണ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന പരമമായസത്യത്തിന്റെ സത്ത്. ഈ അറിവ് പൂര്‍ണ്ണത്വത്തിലേക്ക് നയിക്കുന്നു.

ഓരോ ഇന്ദ്രിയങ്ങളും അതിന്‍റെ സ്വഭാവ സവിശേഷതയാല്‍ പുറപ്പെടുവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംവേദനങ്ങള്‍ വെറും ശാരീരികവും മാനസികവുമായ വസ്തുതയല്ലപ്രപഞ്ച ബോധത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ട് സാധകന്‍ ഓരോ ഇന്ദ്രിയാനുഭവത്തിലും ധ്യാനിക്കണം. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം കണ്ണാടിയില്‍ നിന്നും വ്യത്യസ്തമല്ലാത്തപോലെ പ്രപഞ്ചബോധത്തില്‍ നിന്നും അത് വ്യത്യസ്തമല്ല. അങ്ങിനെ യോഗിയുടെ മനസ്സ് പരമാത്മ ചൈതന്യവുമായി അലിഞ്ഞു ചേരുമ്പോള്‍ ഭൈരവത്വം ലഭിയ്ക്കുന്നു.

ശ്ലോകം 118  (ധാരണ 93)

ബ്രഹ്മന്‍ എന്ന അവസ്ഥയില്‍ ധാരണ

ക്ഷുതാധ്യന്തേ ഭയെ ശോകേ ഗഹ്വരേ വാ രണാദ്ദ്രുതേ :// കുതൂഹലേ ക്ഷുതാധ്യന്തേ ബ്രഹ്മസത്താമയീ ദശാ //118 //

തുമ്മല്‍, ഭയംദുഃഖം അല്ലെങ്കില്‍ പരിഭ്രാന്തിയുദ്ധഭൂമിയില്‍ നിന്നും പിന്തിരിഞ്ഞു ഓടുമ്പോളോ, ജിജ്ഞാസ ഉണ്ടാകുമ്പോളോ, വിശപ്പിന്റെ തുടക്കത്തിലോ അത് ശമിക  . ഒരാള്‍ അനുഭവിക്കുന്ന തുമ്മല്‍ മുതലുള്ള ഓരോന്നും അയാളെ പരമമായത്തിലേക്ക് എത്തിക്കും. എവിടെഎപ്പോള്‍ എന്നില്ലഏതു നിമിഷവും  വേണമെങ്കിലും ഒരാള്‍ക്ക്‌ഒരു നൊടിയിട നേരം കൊണ്ട്  ആ അവസ്ഥ അനുഭവിക്കാന്‍ സാദ്ധ്യമാകും. ഈ ഒരു അനുഭവം ജീവിക്കാന്‍ ഏറ്റവും ആവശ്യമായ ഒരാളുടെ ശ്വാസത്തിനേക്കാളും വിലപിടിപ്പുള്ളതാണ്.ഉള്‍ക്കണ്ണ്കൊണ്ട്.  തിരഞ്ഞെടുത്ത വസ്തുവില്‍ അല്ലെങ്കില്‍ ചുറ്റുപാടില്‍ ഏതാനും സമയം എങ്ങിനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നു ഈ ധാരണയില്‍ പറയുന്നു. ഇത് ശീലമാക്കിയാല്‍ കണ്ണുകളടച്ചോ തുറന്നോബാഹ്യവസ്തുവിലോ അന്തകരണത്തിലോ എങ്ങിനെ വേണമെങ്കിലും ധ്യാനിക്കാം. ബോധത്തിനെ ചെയ്യുന്ന സമയത്തില്‍ പിടിച്ചു നിര്‍ത്തേണ്ടിയിരിക്കുന്നു. തുമ്മുകയാണെങ്കില്‍ പരിപൂര്‍ണ്ണ ശ്രദ്ധയും അതില്‍ത്തന്നെ ആയിരിക്കണം.

 പാലില്‍നിന്ന് വെണ്ണയാണോതൈരാണോചോക്ലറ്റ് ആണോ എടുക്കുന്നത്എന്തായാലും വേണ്ടില്ല പാലിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടെന്നുള്ളതാണ് പ്രധാനം.

ഈ ശ്ലോകം വ്യക്തമാക്കുന്നത് ബ്രഹ്മസത്ത  വസ്തുനിഷ്ഠവും ആത്മനിഷ്ടവുമായ എല്ലാ അനുഭവങ്ങളിലും വ്യാപിച്ചു കിടക്കുന്ന സത്യമാണ് എന്നതാണ്.

ശ്ലോകത്തില്‍ 'ഗഹ്വര' എന്ന് പ്രയോഗിച്ചതിനു ഗുഹാമുഖംദീര്‍ഘശ്വാസം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. ശാരീരികമോമാനസികമോ വികാരപരമോ ആയ നിലയായതുകൊണ്ട്‌ ഗഹ്വരത്തിന് ദീര്‍ഘശ്വാസം എന്ന അര്‍ത്ഥം എടുക്കാം.

ഈ ധാരണയില്‍ പറയുന്നത് തുമ്മല്‍, വിശപ്പ്‌ പോലെ അപ്രധാനമായതായാലും ഭയം തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന പ്രധാനകാര്യമായാലും സാധാരണ ബോധം പെട്ടെന്ന് ഷോക്ക്‌ ഏറ്റത്പോലെ ആവുന്നു. അപ്പോള്‍ ആഴത്തിലേക്ക്പരമമായതിന്റെ ഉത്ഭവസ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ടപോലെ ആവുകയും ആഴത്തിലുള്ള ബോധം അഥവാ സ്പന്ദനവുമായി ബന്ധപ്പെടലും നൊടിയിടയില്‍ സംഭവിക്കുന്നു. പരിപൂര്‍ണ്ണ ബോധത്തിലുള്ള ആളാണെങ്കില്‍ അയാള്‍ക്ക്‌ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റും. അതോടുകൂടി വലിയ മാറ്റം ആ വ്യക്തിയില്‍ ഉണ്ടാകുന്നു. ഉള്ളില്‍ ആത്മീയത നിറയുകയും ജീവിതത്തിലെ നിസ്സാര കാര്യങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന ഊര്‍ജ്ജം പുറത്തേക്ക് പ്രസരിക്കുകയും ബോധത്തിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാദ്ധ്യമാകുകയും അപൂര്‍വമായിക്കിട്ടുന്ന ആ നിമിഷത്തില്‍ പരമമായ ബോധം ഉണ്ടാവുകയും ചെയ്യുന്നു.       

സ്പന്ദകാരിക’ ഈ ധാരണയെപ്പറ്റി ഇങ്ങിനെ പറയുന്നു---ആരെങ്കിലും അതികുപിതനാകുകയോഅതീവ സന്തുഷ്ടനാകുകയോ പ്രശ്നത്തില്‍ കുടുങ്ങി എന്ത് ചെയ്യണമെന്ന്                  അറിയാതെയിരിക്കുമ്പോഴോ അല്ലെങ്കില്‍ ജീവനുംകൊണ്ട് ഓടേണ്ടി വരുന്ന സ്ഥിതിയില്‍ അഥവാ ആ മാനസികാവസ്ഥയില്‍ സ്പന്ദ തത്വം അഥവാ .ദൈവീകബോധത്തിന്റെ മിടിപ്പുകള്‍ ഉണ്ടാകുന്നു.

ശ്ലോകം 119 (ധാരണ 94)

 ധാരണ ഓര്‍മ്മകളില്‍

വസ്തുഷു സ്മര്യമാനേഷു ദൃഷ്ടേ ദേശോ മനസ്തജേത് //                                                                         സ്വശരീരം നിരാധാരം കൃത്വാ പ്രസരതി പ്രഭു : //119//  

തര്‍ജ്ജമ

കഴിഞ്ഞ് പോയ കാലത്തെ വസ്തുക്കള്‍, സ്വന്തം രാജ്യംഅല്ലെങ്കില്‍ ഭൂമി ഇവ ഓര്‍മ്മയില്‍ വന്നാല്‍ മനസ്സിനെ വിട്ടേക്കുക. സ്വന്തം ശരീരത്തെ ഒരു താങ്ങില്ലാതെ നിര്‍ത്തുക. അപ്പോള്‍ സര്‍വവ്യാപിയും ശക്തനുമായ ഈശ്വരന്‍ പ്രത്യക്ഷനാകുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ ജീവനേക്കാള്‍ വലുതായ ഓര്‍മ്മകളുടെ സഹായത്തോടെ മനസ്സിനെ വിട്ടുകളയാനുള്ള ആശയമാണ് പറയുന്നത്. പഴയ കാലത്തെ വസ്തുക്കള്‍, സ്വന്തമായിരുന്ന അല്ലെങ്കില്‍ നഷ്ടപ്പെട്ടുപോയ ഭൂമിവസ്തുക്കള്‍ എന്നിവ കാണുമ്പോള്‍ ആ വസ്തുക്കളോടുള്ള അടുപ്പംസ്നേഹം മനസ്സില്‍ പലേ വികാരങ്ങളും ഉണ്ടാക്കുന്നു. സൈനികര്‍ ഭയപ്പാടുകളും ബന്ധങ്ങളും മാറ്റി നിര്‍ത്തി സ്വന്തം രാജ്യത്തിന്‌ വേണ്ടി തന്റെ കടമ നിറവേറ്റുക എന്ന ഒരേ ഒരു ലക്ഷ്യത്തില്‍ മരണം മുന്നില്‍ കണ്ടുകൊണ്ട് ജീവിക്കുന്നതിന് കാരണം പരിമിതമായ മനസ്സിന് ഉപരിയായി അവര്‍ ചിന്തിക്കുന്നത് കൊണ്ടാണ്. എല്ലാ ഭയവും സ്നേഹബന്ധങ്ങളും മാറ്റി നിര്‍ത്തി തന്റെ കടമക്ക് മുന്‍‌തൂക്കം കൊടുക്കുന്നതിനാലാണ്.

ഈ ധാരണയില്‍ കഴിഞ്ഞകാലത്തെ ഓര്‍മ്മപ്പെടുത്തലുകളില്‍ മുഴുകുമ്പോള്‍ ശരീരത്തിനും മനസ്സിനും താങ്ങില്ലാതെ വരുന്ന അവസ്ഥയില്‍ വേറൊരു വാസ്തവികതയില്‍ മനസ്സ് ലയിക്കുന്നു. സാധകന്‍ സ്വന്തം ശരീരത്തിലൂറെയോമനസ്സിലൂടെയോ തന്നെ ആവിഷ്ക്കരിക്കുന്നത്‌ ഇല്ലാതാകുമ്പോള്‍ ശരീരത്തിന്റെയും മനസ്സിന്റെയും യഥാര്‍ത്ഥ യജമാനന്‍ പ്രത്യക്ഷപ്പെടുന്നു.

സാധകന്‍ മാനസികമായി വിരക്തനാകുമ്പോള്‍ ഞാന്‍ എന്നഭാവം ഇല്ലാതാകുന്നു. ഉള്ളില്‍ ശുദ്ധമായ ബോധം തെളിയുന്നതോടെ ഭൈരവത്വം ഉണ്ടാകുന്നു.

ശ്ലോകം 120 (ധാരണ 95)

ധാരണ ഉന്മനിയില്‍

ക്വചിദ് വസ്തുനി വിന്യസ്യ ശനൈര്‍ദൃഷ്ടിം നിവര്തയേത് // തജ്ജ്ഞാനം ചിത്തസഹിതം ദേവി ശൂന്യാലയോ ഭവേത് //120//

തര്‍ജ്ജമ

അല്ലയോദേവീ ! ഏതെങ്കിലും വസ്തുവിലേക്ക് നൈമിഷികമായ നോട്ടം പതിക്കുകയും ആ വസ്തുവിന്റെ അറിവും മതിപ്പും ഉപയോഗിച്ച് പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ സാധകന്‍ ശൂന്യതയുടെ വാസസ്ഥലമായി മാറുന്നു.

വ്യാഖ്യാനം

ഈ ധാരണയില്‍ 'ഉന്മനി' എന്ന തന്ത്രമുദ്രയെപ്പറ്റി വിവരിക്കുന്നു. കണ്ണുകള്‍ തുറന്ന് പുറത്തേക്ക് നോക്കി ശ്രദ്ധ ഉള്ളിലേക്ക് ആക്കി ധ്യാനിക്കുന്നു. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത വസ്തു സാധകന്‍ കാണുന്നു. ഈ മുദ്രയെ 'ഭൈരവി മുദ്ര' എന്നുകൂടി പറയുന്നു. ഒരു വസ്തുവിലേക്ക് നോക്കിയിരിക്കുമ്പോള്‍ ബോധം മറ്റൊന്നിലേക്കു മാറുമ്പോള്‍ വസ്തുവിന്റെ രൂപം അതില്‍ കാണുന്നു. വസ്തുവിന്റെ രൂപം മാറുകയും വേറെ രൂപത്തില്‍ കാണുകയും ചെയ്യുന്നു. മനസ്സ് ആഴങ്ങളിലേക്ക് പോകുമ്പോള്‍ രൂപവും മാറുന്നു. സാധകന്‍ ശൂന്യത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഉറ്റു നോക്കിയിരുന്ന വസ്തുവിന്റെ രൂപത്തിന് മാറ്റം വന്ന് നിത്യമായ സത്യത്തിലേക്ക്മരണവും നാശവും ഇല്ലാത്ത തലത്തിലേക്ക് മാറുകയും ചെയ്യുന്നു. ശാശ്വതമായ ബോധം ധാരണ അഥവാ ഏകാഗ്രത സാധ്യമാകുന്നു. 

സാധകന് വസ്തുവിനെക്കുറിച്ചുള്ള അറിവും മതിപ്പും ശൂന്യ ഭാവന അല്ലെങ്കില്‍ ഭൈരവീ മുദ്ര കൊണ്ട് ഇല്ലാതാക്കാം. ലോകം എന്നത് അടിസ്ഥാനരഹിതമാണെന്നും വെറും ശൂന്യമാണെന്നും സങ്കല്‍പ്പിച്ചു ധ്യാനിക്കണം. ലോകം മുഴുവന്‍ ശൂന്യമാണെങ്കില്‍ ലോകത്തിലെ വസ്ത്ക്കളും ശൂന്യം തന്നെ. ഭൈരവമുദ്രയില്‍ സാധകന്‍ കണ്ണടച്ചു ഉള്ളിലേക്ക് നോക്കി ധ്യാനിക്കുന്നു. അഥവാ കണ്ണ് തുറന്നാലും പുറത്തുള്ളതൊന്നും കാണുന്നില്ല. ഈ ധാരണ ബാഹ്യലോകവുമായി ബന്ധം വിടര്‍ത്തി അവനവന്റെ ആത്മബോധത്തില്‍ ധ്യാനിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.     

വിരക്തനായ അല്ലെങ്കില്‍ ഇന്ദ്രിയ സുഖങ്ങളോടു വിരക്തി നേടിയ ഈശ്വരചിന്തയുള്ള ആള്‍ക്ക് മതി’ ഉണ്ടാകുന്നു.  ചലനാത്മകമായ പരുശുദ്ധമായ ആത്മീയ അവബോധമാണ്   മതി. ജീവിതത്തിനെ മാറ്റി മറിക്കാനും പരിശുദ്ധമാക്കാനും  ഉപകരിക്കുന്ന ഉപകാരപ്രദമായ ശക്തിയാണ് ഇത്. അതുകൊണ്ട് ഈ ധാരണയില്‍ മതിയില്‍ ധ്യാനിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പടിപടിയായി സാധകന്റെ ജീവിതത്തിനോടുള്ള കാഴ്ചപ്പാട് മാറുന്നു. വിരക്തനാകുന്നതോടെ ലൈംഗിക ആസക്തി ഇല്ലാതാകുന്നു. ദൈവ വിശ്വാസിയായി മാറുന്നു. സാധകന്റെ മനസ്സ് ശുദ്ധമാകുകയും ആത്മീയ ബോധം അഥവാ ജീവിതത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള മതി പുറത്തേക്ക് വരുന്നു. ഇതിനെ മുന്നിലുള്ള പ്രതി സന്ധികളെ മാറാന്‍ കെല്‍പ്പുണ്ട്. ഈ മതിയില്‍ ധ്യാനിച്ച്‌ പെട്ടെന്ന് ശിവനില്‍ അലിഞ്ഞു ചേരുന്നു. ഭക്തി എന്നാല്‍ ഭഗവാന് പൂക്കളും സുഗന്ധ ദ്രവ്യങ്ങളും അര്‍പ്പിക്കലല്ല. എല്ലാ ജീവനിലും ദൈവീകത ദര്ശിക്കലും ആത്മസമര്‍പ്പണവും വേണം. വാക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും അതുണ്ടാകണം.   

ശ്ലോകം 121 (ധാരണ 96)

ധാരണ അവബോധത്തില്‍

ഭക്ത്യുദ്രേകാദ്വിരക്തസ്യ യാദൃശീ ജായതേ മതി : //                                 സാ ശക്തി: ശാങ്കരീ നിത്യം ഭാവയേതാം തത:ശിവ: //121//

തര്‍ജ്ജമ

ലൌകിക ബന്ധമറ്റ സാധകന്‍റെ തീവ്രമായ ഭക്തിയില്‍ നിന്നും ഉടലെടുക്കുന്ന സഹജാവ ബോധം അഥവാ അന്തര്‍ജ്ഞാനമാണ് ശക്തി അല്ലെങ്കില്‍ ‘ശങ്കരന്‍’ എന്ന അവസ്ഥ. തുടര്‍ച്ചയായി ആ ശക്തിയില്‍ ധ്യാനിച്ചാല്‍ ശിവബോധം കൈവരുന്നു.

വ്യാഖ്യാനം

അവബോധത്തിന്റെ പ്രഭാവം ഒരു വ്യക്തിയില്‍ അടുക്കടുക്കായാണ് വെച്ചിരിക്കുന്നത്. ഒന്നുകഴിഞ്ഞാല്‍ അടുത്തതിലേക്ക് അങ്ങിനെ അവബോധത്തിന്റെ ഉറവിടത്തിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ സൂക്ഷ്മതലത്തിലേക്ക് കടക്കുന്നു. 

അവബോധത്തിന്റെ ആദ്യ പടി ഇന്ദ്രിയങ്ങളുടെ തട്ടകമായ സഹജവാസനയാണ്. ഇങ്ങിനെ കിട്ടുന്ന അറിവ് സ്വാഭാവികമായുള്ളതാണ്. ചിന്തയുടെയോ, യുക്തിയുടെയോ, വിശകലനത്തിന്റെയോ ആവശ്യമൊന്നും ഇതിനു വേണ്ട. ഈ സഹജവാസന എല്ലാ ജീവജാലങ്ങളിലും കാണാം.  മനസ്സിന്റെ  തലത്തിലുള്ള  ബുദ്ധിശക്തി  അല്ലെങ്കില്‍ ഗ്രഹണ ശക്തി ഇതിനേക്കാള്‍ ഉയര്‍ന്നതാണ്. അറിവിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിവുള്ള     ബുദ്ധിക്കും മുകളിലാണ് ധിഷണ അല്ലെങ്കില്‍ വിവേചന ബുദ്ധി.

മനസ്സിന്റെ ഉയര്‍ന്ന തലമായ പ്രജ്ഞക്ക് പ്രപഞ്ച്ത്തിലെ അനന്തവും സമൃദ്ധവുമായ അറിവിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഇന്ദ്രിയങ്ങള്‍ക്കോ, മനസ്സിനോ ബുദ്ധിക്കോ  ഗ്രഹിക്കാന്‍ അസാദ്ധ്യമായത്ര സൂക്ഷ്മങ്ങളായ ശബ്ദതരംഗങ്ങളെയും അലകളെയും ഗ്രഹിക്കാന്‍ ഈ അന്തര്‍ജ്ഞാനത്തിനു കഴിയും. ഈ അറിവിനെ ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങള്‍ ബാധിക്കുന്നില്ല. ഈ അവബോധജന്യമായ അറിവുകൊണ്ട് ഭാവിയില്‍ എന്ത് സംഭവിക്കാന്‍ പോകുന്നു എന്നും കഴിഞ്ഞ് പോയ കാലത്ത് എന്ത് നടന്നു എന്നും ഗ്രഹിക്കാന്‍ കഴിയും. കാശ്മീര്‍ ശൈവിസത്തിലെ  പ്രസിദ്ധ പണ്ഡിതനായിരുന്ന അഭിനവ ഗുപ്ത തന്റെ ഏറ്റവും മികച്ച കൃതിയായ ‘തന്ത്ര ലോക’ എന്ന ഗ്രന്ഥത്തില്‍ ഈ സഹപ്രജ്നയെ ദൈവത്തിന്റെ മികവുറ്റ അവസ്ഥ എന്ന അര്‍ത്ഥത്തില്‍ ‘‘പ്രതിഭ സംവിത്തി’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

ഊര്‍ജ്ജരൂപമായ ഈ സഹജാവ ബോധം ‘ശങ്കരന്‍’ എന്ന് അറിയപ്പെടുന്നു. പരിപൂര്‍ണ്ണ ത്യാഗിയായ ഒരു ഗുരുവില്‍ കഠിനമായ ഭക്തി പരിശീലിച്ച് കൊണ്ട് ഈ കഴിവു വളര്‍ത്തിയെടുക്കാം. വെറുതെയുള്ള ആരാധന മാത്രം പോര പൂര്‍ണ്ണമായ കീഴടങ്ങല്‍ അഥവാ ഗുരുവില്‍ അചഞ്ചലമായ മന്സ്സുറപ്പിച്ചു ലയിച്ചു ചേരാന്‍ സാധകന് കഴിയണം. നിരന്തരമായി ശക്തിയെ സേവിക്കുമ്പോള്‍ ലഭിയ്ക്കുന്ന പ്രജ്ഞ അഥവാ അവബോധം ശിവചൈതന്യത്തിലേക്ക് നയിക്കുന്നു.

ഭക്തി ഉപയോഗിച്ചുകൊണ്ടുള്ള ആദ്യ ധാരണ ഇതാണ്. സ്വാമി സത്യാനന്ദ തലച്ചോറിലെ തരംഗങ്ങള്‍ ഭക്തിയില്‍ മുഴുകുന്നത് അസാധാരണമാണെന്ന് പറയുന്നു. ഭക്തിയെ മുറുകെ പിടിച്ചാല്‍, ചിന്തകള്‍ ആഗ്രഹങ്ങള്‍ തുടങ്ങിയവയെ മറികടക്കും. ഏകാഗ്രതയില്‍ മനസ്സിന്റെ ആഗ്രഹം സാദ്ധ്യമാകുന്നു. ഹൃദയത്തിന്റെ പരിശുദ്ധത ഭക്തിയുടെ വലിയ നേട്ടമാണ്. സര്‍വവും ത്യജിച്ച ഒരു വ്യക്തിയോട് ഭക്തി തോന്നിയാല്‍ സ്വാഭാവികമായി അതേപോലെ ആയിത്തീരും. വൈരാഗ്യം ഈ പ്രജ്ഞയുടെ അടിസ്ഥാനമാണ് എന്ന് പറയാം. പരിത്യാജ്യം കൂടുതല്‍ നേട്ടങ്ങള്‍ക്ക്‌ കാരണമാകുന്നു.

ഇന്ദ്രിയങ്ങളെ ജയിച്ച് പരിത്യാഗിയായാല്‍ ദൈവ ഭക്തിയില്‍ ‘മതി’ എന്ന തലത്തില്‍ എത്തിച്ചേരുന്നു. അതായത് ശുദ്ധമായ ആത്മീയജ്ഞാനം ലഭിയ്ക്കുന്നു. ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന ഗുണപരമായ പലേ നേട്ടങ്ങളും മതിയില്‍ ധ്യാനിച്ചാല്‍ ലഭിയ്ക്കും എന്നത് കൊണ്ട് ഈ ധാരണയില്‍ മതിയില്‍ ധ്യാനിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ധ്യാനിക്കുമ്പോള്‍ നാല് അവസ്ഥകളില്‍ക്കൂടി കടന്നു പോകുന്നതായി ഈ ധാരണയില്‍ പറയുന്നു. ജീവിതത്തിന്റെ മൂല്യം മാറുമ്പോൾ   ഇന്ദ്രിയാനുഭവങ്ങളില്‍ നിന്നും മുക്തി നേടുന്നു. അപ്പോൾ  ദൈവത്തിനോട് വിധേയനാകുന്നു. സാധകനും മനസ്സും ശുദ്ധമാകുകയും ആത്മീയ ജ്ഞാനം ലഭിക്കുന്നു. മതി ജീവിതത്തെ ആകെ മാറ്റി മറിച്ചു് മനസ്സ് ശിവനില്‍ ലയിച്ചു ചേരുന്നു. ഭക്തി എന്നാല്‍ ദേവന് പുഷപങ്ങള്‍ അര്ച്ചിക്കലും സുഗന്ധദ്രവ്യങ്ങള്‍ പുകക്കുന്നതും മാത്രമല്ല ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഈശ്വരന് സ്വയം സമര്‍പ്പണമാണ്.   

ശ്ലോകം 122 (ധാരണ 97) 

ധാരണ അവബോധത്തിൽ 

വസ്തവന്തരെ  വേദ്യമാനെ സര്‍വവസ്തുഷു ശൂന്യതാ //        തം ഏവ മനസാ ധ്യാത്വാ വിടിതോ’ പി പ്രശാമ്യതി//122//

തര്‍ജ്ജമ

സാധകന്‍ ഏതെങ്കിലും പ്രത്യേക വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റുള്ള വസ്തുക്കള്‍ ശൂന്യാവസ്ഥയില്‍ ആകും. ആ ശൂന്യതയില്‍ ചിന്തകളില്‍ നിന്നും മുക്തമായ മനസ്സോടെ ധ്യാനിച്ചാല്‍ വസ്തു ദൃശ്യമായാലും സാധകന് പരിപൂര്‍ണ്ണ ശാന്തത ലഭിയ്ക്കുന്നു.

വ്യാഖ്യാനം

പ്രത്യേക വസ്തുവില്‍ മനസ്സ് ഊന്നി ഇരിക്കുമ്പോള്‍ മനസ്സ്  ശാന്തമായതിനാല്‍ ശ്രദ്ധ മറ്റൊന്നിലും പോകുന്നില്ല. അതുകൊണ്ട് അതില്‍ത്തന്നെ ധ്യാനിക്കുമ്പോള്‍ ചുറ്റും ശൂന്യാവസ്ഥ അനുഭവപ്പെടുന്നു. ഭേദഭാവങ്ങള്‍ അനുഭവപ്പെടുത്തുന്ന മനസ്സ് ശാന്തതയിലാണ്.

95-ആമത്തെ ധാരണയില്‍ പ്രത്യേക വസ്തുവില്‍ മനസ്സ് കേന്ദ്രീകരിക്കുകയും തുടര്‍ന്നു അതില്‍ നിന്നും ശ്രദ്ധമാറ്റി  ആ വസ്തുവിന്റെ ശൂന്യത്തില്‍ ധ്യാനിക്കുകയും ചെയ്യുന്നു. ഈ ധാരണയില്‍ ഒരു പ്രത്യേക വസ്തുവോ അതിന്‍റെ പ്രതിരൂപമോ ശൂന്യതയിലേക്ക് നയിക്കുന്നു.

ധാരണ ഒരു പ്രത്യേക വസ്തുവില്‍ അല്ലെങ്കില്‍ അതിന്‍റെ പ്രതിരൂപത്തില്‍ ആകുമ്പോള്‍ മറ്റു വസ്തുക്കളെയും  ചിന്തകളെയും ആശയങ്ങളെയും മനസ്സില്‍ നിന്നു അത് ശൂന്യതയിലേക്ക് നയിക്കുന്നു. സദാ ചിന്താക്കുഴപ്പത്തില്‍ പെട്ടിരിക്കുന്ന മനസ്സ് ശൂന്യമായിത്തീരുമ്പോള്‍ ഭൈരവനെ അറിയുന്നു. ഒരു വസ്തുവില്‍ എകാഗ്രതുണ്ടാകുമ്പോള്‍  മനസ്സ് ശാന്തമാകുന്നു. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ട നിരവധി വിഷയങ്ങളും തികട്ടി വരും. മറ്റു എല്ലാ വസ്തുക്കളുടെ അഭാവം തീര്‍ക്കുന്ന ശൂന്യതയില്‍ ശാന്തിയും സമാധാനവും ലഭിയ്ക്കും.

 ശ്ലോകം 123 (ധാരണ 98)

ധാരണ പരിശുദ്ധിയില്‍

കിംചിജ്ജ്നൈര്‍യാ സ്മൃതാ ശുദ്ധി : സാ ശുദ്ധി:ശംഭുദര്‍ശനെ/     ന ശുചിഹ്യാശുചിസ്തസ്മാന്നിര്‍വികല്പ : സുഖീ ഭവേത്//

തര്‍ജ്ജമ  

പരിശുദ്ധിയെ പറ്റിവിവരമില്ലാത്തവര്‍ പറയുന്നതാണ് ശിവ സമ്പ്രദായത്തിന്റെ അശുദ്ധി. അത് ശുദ്ധമാണെന്ന് കരുതേണ്ടഅത് വാസ്തവത്തിലുള്ള അഴുക്കുകളാണ്. അതുകൊണ്ട് ചിന്തകളില്‍ നിന്നും മുക്തനായ ഒരാള്‍ക്ക് മാത്രമേ സന്തോഷം ലഭിയ്ക്കുകയുള്ളൂ.

വ്യാഖ്യാനം

ഇവിടെ ഭൌതികമായ ശുദ്ധിയെകുളി തുടങ്ങിയവയെ   പറ്റിയാണ് സൂചിപ്പിക്കുന്നത്. ശരിയായ ശുദ്ധി എന്നാല്‍ ശരീരത്തിന്റെതല്ലവികല്പങ്ങള്‍ ഇല്ലാത്ത മനസ്സുള്ളുവനേ   ശരിയായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. വികല്പങ്ങള്‍ക്ക് ഉപരിയായി നില്‍ക്കുന്ന മനസ്സിന്റെ തലംപരമമായ ആത്മ ബോധമാണ്.

 ധാരണ ശരിയായി പരിശീലിക്കാന്‍ മനസ്സിലെ ചിന്തകളെല്ലാം ഒഴിവാക്കേണ്ടത് ആവശ്യമാണ്‌ വികല്പമാണ് ബോധം ഉള്ളില്‍ നിറയുന്നതിനു വിഘാതമായി നില്‍ക്കുന്നത്. ധാരണ അത്ര നന്നായി പരിശീലിച്ചവന് മാത്രമേ വികല്‍പ്പത്തില്‍ നിന്നും മുക്തനാകാന്‍ കഴിയൂ. വളരെ അപൂര്‍വം പേര്‍ക്കേ അത് സാദ്ധ്യമാകൂ.

വികല്പം എന്ന പദത്തിനു ഒറ്റയ്ക്ക് നിലനില്‍പ്പില്ല. വിശുദ്ധി എന്ന് പറയുമ്പോള്‍ തന്നെ അശുദ്ധി എന്ന് ഓര്‍മ്മവരും. നല്ലത്_ചീത്തവലുത്_ചെറുത്‌ ഭംഗി_അഭംഗി തുടങ്ങിയ പ്രയോഗങ്ങള്‍. ഇത് മനസ്സിന്റെ സ്വാഭാവിക പ്രയോഗമാണ്. അത് മനസ്സിനെ ഏകവിഷയത്തില്‍ മാത്രം നില്‍ക്കാന്‍ അനുവദിക്കില്ല.

മനസ്സിന്റെ അടിത്തട്ടിലാണ് വികല്പങ്ങള്‍. മുകള്‍ ഭാഗം വികല്പങ്ങളില്‍ നിന്നും ഒഴിഞ്ഞതാണ്. ശൈവതത്വത്തില്‍ പരിശുദ്ധി എന്നാല്‍ വികല്പങ്ങള്‍ ഇല്ലാത്ത എന്ന് ഉദ്ദേശിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിവുള്ളവനേ ഉള്ളില്‍ ശാന്തിയും സമാധാനവും ഉണ്ടാകൂ.

 ശ്ലോകം 124 (ധാരണ 99)

ധാരണ രണ്ടല്ലാത്ത യാഥാര്‍ത്ഥ്യത്തില്‍

സര്‍വത്ര ഭൈരവോ ഭാവ : സാമാന്യേഷ്വപി ഗോചര : //        ന ച തദ് വ്യതിരേകേണ പരോസ്തീത്യദ്വയാ ഗതി: //124//

തര്‍ജ്ജമ

ഭൈരവ സത്യം സര്‍വവ്യാപിയാണ്‌, അത് സാധാരണക്കാരിലും കുടികൊള്ളുന്നുണ്ട്. അദ്ദേഹത്തിനെ കൂടാതെ മറ്റൊന്നില്ല’ എന്ന് ധ്യാനിച്ചാല്‍ സാധകന് ഏകതാനമായ ബോധം ലഭിയ്ക്കും.

വ്യാഖ്യാനം

ധാരണ നിമിഷം കൊണ്ട് കേന്ദ്രീകരിക്കുന്നത് സര്‍വവ്യാപിയായ എല്ലാജീവജാലങ്ങളിലും ഉള്ള ഒരേ ഒരു സത്യമാണ് എല്ലാത്തിലും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന അത് ഏകതാനമായ ഊര്‍ജ്ജമാണ് എന്നറിഞ്ഞാല്‍ രണ്ടെന്ന ബോധം, (നീഞാന്‍ എന്ന) വിത്യാസമില്ലാതായിത്തീരും. അപ്പോള്‍ ഏതുതരം വ്യക്തി ആയാലും ഒരേ ബോധമാണ് എല്ലാവരിലും എന്ന സത്യം മനസ്സിലുണ്ടാകും.

ഉയര്‍ന്ന തലത്തിലുള്ള ഈ ബോധം എല്ലാ ചിന്തകളില്‍ നിന്നും മോചിതമായതാണ്. സാധാരണ നമ്മള്‍ എപ്പോഴും ചിന്തിക്കുന്നത് ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്‌ എന്നാണ്. എത്ര വേണ്ടപ്പെട്ട വ്യക്തിയാണെങ്കിലും ഈ വിത്യാസം തുടർന്നു പോകുന്നു. ഈ ചിന്ത മറികടക്കാന്‍ നമുക്ക് പലപ്പോഴും പറ്റാത്തത് ഐക്യത്തിനെക്കുറിച്ചുള്ള നമ്മുടെ ബോധം ബൌദ്ധികമായതിനാലാണ്. സത്യം അറിയാമെങ്കിലുംഉള്‍ക്കൊള്ളുന്നുവെങ്കിലും അത് ശ്രമിച്ചാലും പ്രായോഗികമാക്കാന്‍ നമുക്ക് സാധിയ്ക്കുന്നില്ല.

സ്വാമി ശിവാനന്ദ ഏകീകൃത മാനസികാവസ്ഥ അല്ലെങ്കില്‍ സമദൃഷ്ടി’ കൈവരിച്ച ഇരുപതാം നൂറ്റാണ്ടിലെ മഹാനാണ്. രാഗദ്വേഷാദികളില്‍ നിന്നും മുക്തമാകുക അത്ര എളുപ്പമല്ല. ഉള്ളില്‍ ആര്‍ദ്രതയും കരുണയുമൊക്കെ എല്ലാവര്ക്കും തോന്നുന്ന വികാരങ്ങളല്ല. സ്വാമി ശിവാനന്ദ ദിവ്യവും ആനന്ദകരമായ ഒരു പരിവേഷം ഉണ്ടായിരുന്ന ഒരു വൈരാഗിയായിരുന്നു. ഈച്ചകളെ തേനും ഇരുമ്പിനെ കാന്തവും ആകര്ഷിക്കുന്നതുപോലെ നിരവധി പേര്‍ അദ്ദേഹത്തിന്‍റെ അനുയായികളായി. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജീവന്മുക്തനായിത്തീരുന്നു. എല്ലാ ഭൌതിക ആകര്‍ഷണങ്ങളില്‍ നിന്നും മുക്തനായി അതേ സമയം പരമമായ സത്യത്തില്‍ എത്തിച്ചേരുന്നത് എങ്ങിനെ എന്ന് ജീവിച്ച് കാണിച്ചു. ഋഷീകേശിലെ ആശ്രമത്തില്‍ ഇന്നും അദ്ദേഹത്തിന്‍റെ ശിഷ്യപരമ്പര പരമമായ സത്യത്തിലേക്കുള്ള പാതയിലേക്ക് വെളിച്ചം വീശിക്കൊണ്ടിരിക്കുന്നു.

ദ്വന്തഭാവമുള്ള ഈ ജീവിതത്തില്‍ രണ്ടല്ലാത്തതിനെ ധ്യാനിച്ച്‌ പ്രപഞ്ച സത്യത്തില്‍ എത്തിച്ചേരുന്നത് എങ്ങിനെ എന്ന് ഈ ധാരണയില്‍ വ്യക്തമാക്കുന്നു.

ഈ ധാരണയില്‍ ധ്യാനിക്കാനായി പ്രത്യേകം പരിശീലനമൊന്നുംവേണ്ടതില്ല എന്ന് സൂചിപ്പിക്കുന്നു. ഭൈരവന്‍ എന്നത് ശാശ്വതമായ ഒരു സത്യമാണ് എന്ന് വിശ്വസിക്കുന്നവര്‍ രണ്ടു പ്രധാന കാര്യങ്ങ ളില്‍ ഉറച്ച് വിശ്വസിക്കുന്നു. ഒന്നാമതായി ഞാന്‍ എന്ന ബോധത്തെ.

എങ്ങിനെയാണ് അദ്ദേഹത്തെ എല്ലാവരും അറിയുന്നത്എല്ലാവര്‍ക്കും അറിയാവുന്ന ഞാന്‍ എന്ന എല്ലാവരിലും ഉള്ള ബോധത്തില്‍ക്കൂടിയാണ് അദ്ദേഹത്തിനെ അറിയുന്നത്. എങ്ങും വ്യാപിച്ചു കിടക്കുന്ന ഞാന്‍ എന്ന ബോധം നിത്യമാണ്. ഈ നിത്യമായ ഞാന്‍ ആണ് ചിദാനന്ദ അല്ലെങ്കില്‍ ഭൈരവ. എല്ലാവരും അദ്ദേഹത്തെ ഉള്ളില്‍ അറിയുന്നു.

രണ്ടാമതായി അദ്ദേഹത്തെ ഭൌതികലോകത്തില്‍ ശക്തിയായി അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ പ്രകടനമാണ് ശക്തി.

അങ്ങിനെ ഭൈരവന്‍ ഉള്ളിലും പുറത്തും അഥവാ സര്‍വ വ്യാപി അല്ലെങ്കില്‍ ഭൈരവന്‍ അല്ലാതെ മറ്റൊന്നും തന്നെ ഇല്ല.

 ശ്ലോകം 125 (ധാരണ 100)

ധാരണ സമത്വത്തില്‍

സമ ശത്രൌ ച മിത്രൌ ച സമോ മാനവ മാനയോ : // 

ബ്രഹ്മണ:പരിപൂര്‍ണ്ണത്വാദിതി ജ്ഞാത്വാ സുഖീ ഭവേത് //100//

തര്‍ജ്ജമ

ശത്രു_മിത്രംആദരവ്_അനാദരവ് ഇവ തമ്മില്‍ വിത്യാസം ആര്‍ക്കാണോ ഇല്ലാത്തത്ആ ആള്‍ സര്‍വ വ്യാപിയായ ബ്രഹ്മനെ അറിയുകയും ശാശ്വതമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.

വ്യാഖ്യാനം

 ഈ ധാരണയില്‍ വൈപരീത്യങ്ങള്‍ക്കിടയിലും സമത്വചിന്ത അല്ലെങ്കില്‍ വേര്‍തിരിവില്ലായ്മയില്‍ എങ്ങിനെ ശ്രദ്ധ കൊണ്ടുവരണം എന്ന് പറയുന്നു. വളരെ അപൂര്‍വ്വം പേര്‍ക്കേ തങ്ങളുടെ ചുറ്റുമുള്ളവരെ സമഭാവനയോടെ കാണുവാന്‍ സാധിയ്ക്കൂ. എല്ലാത്തിലും നന്മമാത്രം കാണുവാന്‍ കഴിയുന്നവര്‍ വളരെ അപൂര്‍വമാണ്. അത്തരത്തിലുള്ളവരെ സ്തുതിച്ചാലും നിന്ദിച്ചാലും അവര്‍ക്ക് ഒരേപോലെയാണ്. എവിടെയും ബ്രഹ്മനെ കാണുന്നവന്‍ സമത്വബോധം ഉള്ളവനായിത്തീരുമ്പോള്‍ എല്ലാ മാനസിക വൈകല്യങ്ങളും അകന്നു പോകുന്നു. അപ്പോള്‍ പരിപൂര്‍ണ്ണ ആനന്ദം നേടുമ്പോൾ എല്ലാം ബ്രഹ്മന്‍ എന്ന കാഴ്ചപ്പാടില്‍ എത്തുന്നതായി പറയുന്നു. ഈ സമത്വ ഭാവന തന്നെയാണ് പരമമായ ആനന്ദവും. ആ അവസ്ഥയില്‍ സാധകന് ഈ ശരീരം നശിച്ചു പോയാലും തന്റെ ഉള്ളിലുള്ള തത്വം അഥവാ ആത്മാവ് അനശ്വരമാണ് എന്ന അറിവ് ഉണ്ടാകുന്നു. പ്രപഞ്ചബോധത്തോട് അഥവാ പരമാത്മാവിനോട്. അജ്ഞത അകലുമ്പോള്‍ ഭയം ഇല്ലാതാകുന്നു

ഓരോ വ്യക്തികളുടെ ആത്മാക്കളും ഒന്ന് മറ്റൊന്നുമായി  ബന്ധപ്പെട്ടതാണ്. ആത്മാവ് അമരമാണെന്ന് അറിയുമ്പോള്‍ പരമാത്മാവ്‌ തന്നെയാണ് എന്റെ ആത്മാവും എന്നറിയുമ്പോള്‍ സീമാതീതമായ ആനന്ദം അനുഭവപ്പെടുന്നു.

 ശ്ലോകം 126 (101)

രണ്ടു വിപരീതങ്ങള്‍ക്കിടയില്‍ ധാരണ

ന ദ്വേഷം ഭാവയേത്ക്വാപി ന രാഗം ഭാവയെത്ക്വചിത് // രാഗദ്വേഷവിനിര്മുക്തൌ മദ്ധ്യേ ബ്രഹ്മ പ്രസര്പതി //126//

തര്‍ജ്ജമ

സാധകന്‍ ആരോടും കൂടുതലായി അടുപ്പമോ അകല്‍ച്ചയോ കാണിക്കാതിരിക്കുക. ശത്രു-മിത്രം എന്ന ഭാവം ഇല്ലാതായാൽ  ആത്മാവിന്റെ സ്വാഭാവികമായിട്ടുള്ള ബ്രഹ്മഭാവംപരമാത്മാവിന്റെ ഭാവം അയാള്‍ക്ക്‌ ഹൃദയത്തില്‍ അനുഭവപ്പെടും.

വ്യാഖ്യാനം

സമത്വം എന്ന ഭാവത്തിനാണ് ഈ ശ്ലോകത്തിനും ഇതിനു മുന്‍പുള്ളതിലും ഊന്നല്‍ കൊടുത്തിട്ടുള്ളത്. ആദ്യത്തേതില്‍ സര്‍വവ്യാപിയായ ബ്രഹ്മനില്‍ ധ്യാനിക്കുമ്പോള്‍ സമത കൈവരുന്നു. ഈ ധാരണയില്‍ വെറുപ്പുംബന്ധങ്ങളും നിരാകരിച്ചു സമത്വം പുലര്‍ത്തുക എന്ന ആശയമാണ് ഉള്ളത്. 

ഈ ധാരണയില്‍ രണ്ട് വിപരീതസ്വഭാവങ്ങള്‍ക്ക് മദ്ധ്യത്തില്‍  ബോധത്തിനെ കേന്ദ്രീകരിച്ച് ധ്യാനിക്കണം. സ്വതന്ത്രമായ മനസ്സിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു ആശയത്തിലും സംഭവങ്ങളിലുംവ്യക്തികളിലും സ്ഥലത്തും അത് കുരുങ്ങിക്കിടക്കുന്നില്ല. ഇതാണ് പ്രാപഞ്ചിക മനസ്സിന്റെ ഗുണം. സമഭാവനയുള്ള മനസ്സില്‍ ബ്രഹ്മഭാവം നിറയുന്നതിനു കാരണം അത് സ്വതന്ത്രമായസദാ ചലിച്ചുകൊണ്ടിരിക്കുന്നവികസിച്ചു കൊണ്ടിരിക്കുന്ന അനുഭവജ്ഞാനത്തില്‍ക്കൂടി കടന്നുപോകുന്ന ഒന്നാകുന്നു.

ശത്രുവോ മിത്രമോആദരവോ അനാദരവോ തമ്മില്‍ വിത്യാസം ആര്‍ക്കാണോ ഇല്ലാത്തത്ആ ആള്‍ സര്‍വവ്യാപിയായ ബ്രഹ്മനെ അറിയുകയും അത്യന്തം ആനന്ദം അനുഭവിക്കുകയും ചെയ്യും.

വ്യാഖ്യാനം

 ഈ ധാരണയില്‍ വൈപരീത്യങ്ങള്‍ക്കിടയിലും സമത്വചിന്ത അല്ലെങ്കില്‍ വേര്‍തിരിവില്ലായ്മയില്‍ എങ്ങിനെ ശ്രദ്ധ കൊണ്ടുവരണം എന്ന് പറയുന്നു. വളരെ അപൂര്‍വ്വം പേര്‍ക്കേ തങ്ങളുടെ ചുറ്റുമുള്ളവരെ സമഭാവനയോടെ കാണുവാന്‍ സാധിയ്ക്കൂ. എല്ലാത്തിലും നന്മമാത്രം കാണുവാന്‍ കഴിയുന്നവര്‍ വളരെ അപൂര്‍വമാണ്. അത്തരത്തിലുള്ളവരെ സ്തുതിച്ചാലും നിന്ദിച്ചാലും അവര്‍ക്ക് ഒരേപോലെയാണ്. എവിടെയും ബ്രഹ്മനെ കാണുന്നവന്‍ സമത്വബോധം ഉള്ളവനായിത്തീരുമ്പോള്‍ എല്ലാ മാനസിക വൈകല്യങ്ങളും അകന്നു പോകുന്നു. അപ്പോള്‍ പരിപൂര്‍ണ്ണ ആനന്ദം അനുഭവിക്കുന്നു.

ഈ ധാരണയില്‍ ശത്രു_മിത്രം നല്ലത്_ചീത്ത ഇത്യാദി വകതിരിവുകള്‍ ഇല്ലാത്ത ഒരാള്‍, രാഗദ്വേഷാദികള്‍ക്ക് അതീതനാകുമ്പോള്‍ എല്ലാം ബ്രഹ്മന്‍ എന്ന കാഴ്ചപ്പാടില്‍ എത്തുന്നതായി പറയുന്നു. ഈ സമത്വ ഭാവന തന്നെയാണ് പരമമായ ആനന്ദവും. ആ അവസ്ഥയില്‍ സാധകന് ഈ ശരീരം നശിച്ചു പോയാലും തന്റെ ഉള്ളിലുള്ള തത്വംആത്മാവ് അനശ്വരമാണ് എന്ന അറിവ് ഉണ്ടാകുന്നു.

ഓരോ വ്യക്തികളുടെ ആത്മാക്കളും ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടതാണ്പ്രപഞ്ചബോധത്തോട് അഥവാ പരമാത്മാവിനോട്. അജ്ഞത അകലുമ്പോള്‍ ഭയം ഇല്ലാതാകുന്നു. ആത്മാവിന് മരണമില്ല എന്നും പരമാത്മാവ്‌ തന്നെയാണ് എന്റെ ആത്മാവും എന്നറിയുമ്പോള്‍ സീമാതീതമായ ആനന്ദം അനുഭവപ്പെടുന്നു.

ശ്ലോകം 127 (ധാരണ 102)

ധാരണ അറിയപ്പെടാത്ത ശൂന്യതയില്‍.

യദവേദ്യം യദഗ്രാഹ്യം യച്ഛൂന്യം യാദഭാവഗം //                 തത്സര്‍വം ഭൈരവം ഭാവ്യം തദന്തേ ബോധസംഭവാ //127/    

തർജ്ജമ 

അറിയാന്‍ കഴിയാത്തതുംഗ്രഹിക്കാന്‍ സദ്ധ്യമല്ലാത്തതും ശൂന്യമായതും അസ്തിത്വത്തില്‍ തുളച്ചു കയറുന്നഎല്ലാം ഭൈരവനായി ധ്യാനിക്കണം. ധ്യാനത്തിന്റെ പൂര്‍ണ്ണതയില്‍ ജ്ഞാനോദയം ഉണ്ടാകും.

വ്യാഖ്യാനം

പരമമായ സത്യം എന്നത് അറിയാന്‍ അസാദ്ധ്യമാണ്. ത്രിക തത്വത്തില്‍ ആലംബനം ഇല്ലാത്തത് എന്നാൽ എല്ലാ ചിന്തകളുംവേദനദുഃഖം തുടങ്ങിയവയിൽ നിന്നും മുക്തി നേടിയത് അഥവാ ശൂന്യം എന്ന് അർത്ഥം ഉദ്ദേശിക്കുന്നു.

എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ മുന്‍‌കൂര്‍ ധാരണയില്ലാതെ പരമമായതിനെ ധ്യാനിക്കുമ്പോള്‍ ആത്മബോധം ഉണ്ടാകുന്നു.

ഈ ശ്ലോകത്തില്‍ 'ഭാവ്യംഎന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ധ്യാനമല്ലമനസ്സിലാക്കലും അനുഭവിക്കലും തമ്മില്‍ ഉണ്ടാകുന്ന കൂടിച്ചേരലാണ്. ഹൃദയവും തലയും ഒന്നിച്ച് ശൂന്യത്തിനെഭൈരവനെ അത് എന്ത് അല്ല എന്ന് അനുഭവിച്ചു അറിയുന്നു. അന്ധന്റെ കയ്യില്‍ ഒരു വസ്തു കൊടുത്തു അതെന്താണ് എന്ന് പറയിപ്പിക്കുന്നത് പോലെ. അയാള്‍ ആദ്യം വസ്തു തന്റെ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് എന്താണെന്ന് ഊഹിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പൂര്‍വാനുഭവങ്ങളുമായി ഒത്തു നോക്കാനും  മറ്റു വസ്തുവുമായും താരതമ്യം ചെയ്യാനും . ശ്രമിക്കുന്നു. അതും പോരെങ്കില്‍ വിവേചന ബുദ്ധി ഉപയോഗിച്ച് നിഗമനത്തില്‍ എത്തുന്നു. അതുമല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍, മനസ്സ്ബുദ്ധി എന്നീ ഉപാധികളില്‍ക്കൂടിയല്ലാതെ അവബോധജന്യമായ അറിവ് വഴി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ ധാരണയില്‍ അവബോധം ഉണര്‍ത്തി അത് വഴി ഭൈരവനെ അറിയാന്‍ സാദ്ധ്യമാക്കുന്നു.

പ്രപഞ്ചബോധത്തിന്റെ ശക്തി ആന്തരികമാണ്. അത് മഹാസത്തയാണ്. അത് സ്വതന്ത്രമാണ്. ചിന്തകളിൽ നിന്നും മനസ്സ് മുക്തനായ സാധകന് ഭൈരവത്വം ഉടനെ ലഭിക്കും.   .

ശ്ലോകം 128 (ധാരണ103)     

ധാരണ ബഹിരാകാശത്തില്‍

നിത്യേ നിരാശ്രയേ ശൂന്യേ വ്യാപകേ കലനോജ്ഝിതേ // ബാഹ്യാകാശോ മന:കൃത്വാ നിരാകാശം സമാവിശേത്//128//

തര്‍ജ്ജമ

സാധകന്‍ നിത്യവും താങ്ങില്ലാത്തതായതും സര്‍വവ്യാപിയായതും ശൂന്യവും അനന്തവുമായ  ബാഹ്യാകാശത്തില്‍ മനസ്സ് ഉറപ്പിക്കണം. പരിശീലനം തുടര്‍ന്നാല്‍ ആകാശത്തില്‍ (ശൂന്യതയിൽ) ലയിച്ചു ചേരാം.

വ്യാഖ്യാനം

അമൂര്‍ത്തമായ ശൂന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ സാധകനോടു വിശാലമായഅനന്തമായ ആകാശത്തില്‍ ധ്യാനിക്കാന്‍ പറയുന്നു. വ്യാപിച്ചു കിടക്കുന്ന ആകാശം ശൂന്യംബ്രഹ്മന്‍, പരമമായത്അപാരമായത് എന്നിവയുടെയൊക്കെ അടയാളമാണ് അല്ലെങ്കില്‍ പ്രകടനമാണ്. അതുകൊണ്ട് തുടര്‍ച്ചയായി അതിരുകളില്ലാത്ത ആകാശത്തില്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ സാധകന് താങ്ങില്ലാത്തതിലും വസ്തു ഇല്ലാതെയും ശൂന്യത്തിൽ യാഥാര്‍ത്ഥ്യം അനുഭവപ്പെടും. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ആത്മീയ ബോധം ഉണ്ടാവുകയും ആത്മാവ് ഭൈരവനില്‍ ലയിക്കുകയും ചെയ്യും.

ഭൈരവനെ ശൂന്യത്തില്‍ ധാരണ ചെയ്യുന്നതായി മുന്പ് സൂച്പ്പിച്ചു. ഇപ്പോള്‍ ഭൈരവനെ നിരാകാശനായ അതിരുകള്‍ കടന്ന അതിശൂന്യമോ അശൂന്യമോ ആയ ശൂന്യത്തിന്റെ അടിത്തറയായാണ്‌ അല്ലെങ്കില്‍ മഹാ സത്തയായാണ് വിശേഷിപ്പിക്കുന്നത്.

ആദിയും അവസാനവുമില്ലാത്തപ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ആകാശത്തില്‍, മനസ്സ് ഉറപ്പിച്ച് നിര്‍ത്തി ധ്യാനിക്കുക. അപ്പോള്‍ ബോധം ശൂന്യതയില് കടക്കുകയും നിരാകാരമായ ഭൈരവത്വം അനുഭവിക്കുകയും ചെയ്യും.

ശ്ലോകം 129 (ധാരണ 105)

ധാരണ ചിന്താശൂന്യത്തില്‍

യത്ര യത്ര മനോ യാതി തത്തത്തേനൈവ തത്ക്ഷണം //   പരിത്യജ്യാനവസ്ഥിത്യാ നിസ്ഥരംഗസ്ഥതോ ഭവേത്//129//

തര്‍ജ്ജമ

മനസ്സ് എവിടെയെല്ലാമാണോ തങ്ങുന്നത് അല്ലെങ്കില്‍ വ്യാപരിക്കുന്നത് തത്സമയം തന്നെ മനസ്സിനെ അവിടെനിന്നും മാറ്റുക. ഒരു താങ്ങ് ഇല്ലാതെ വരുമ്പോള്‍ മനസ്സിലെ അസ്വസ്ഥതകള്‍ ഒഴിഞ്ഞു പോകും.

വ്യാഖ്യാനം

ഈ ധാരണ അമിതമായഅവസാനിക്കാത്ത ചിന്തകള്‍ക്ക് അടിമയായവര്‍ക്ക് വളരെ ഉപയോഗപ്പെടും. ഉയര്‍ന്ന് വരുമ്പോള്‍ത്തന്നെ ചിന്തകളെ കെടുത്തിക്കളയുക. അപ്പോള്‍ സ്വാഭാവികമായും അവ നേര്‍ത്തുവരികയും താനേ ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ഭക്ഷണം കഴിയ്ക്കാതെ ശരീരം ക്ഷീണിച്ചു അവസാനം നശിക്കുന്നപോലെ മനസ്സും ചിന്തകളില്‍ നിന്നും മുക്തമാകുന്നു. പക്ഷെഇവിടെ നമ്മള്‍ ബോധപൂര്‍വമാണ് മനസ്സിനെ പിടിച്ചു മാറ്റുന്നത്. മാനസിക ഊര്‍ജ്ജത്തിന്‍റെ ഒഴുക്ക് തടസ്ഥപ്പെടുത്തുമ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ അത് ശാന്തമാകും. മനസ്സ് നിശ്ചലമായാല്‍ അവിടെ ശാന്തി താനേ നിറയും.

വേറൊരു തലത്തിക്കൂടി സാധകന് ഈ ധാരണ ഉപയോഗപ്പെടുത്താം. ഏകാഗ്രത കൈവന്ന ഒരു സാധകന് മനസ്സ് എന്തിലാണോ വ്യാപരിക്കുന്നത് അതില്‍ ലയിച്ചു ചേരുവാന്‍ സാധിയ്ക്കും. വസ്തുവിന് താങ്ങായിരിക്കുന്ന മനസ്സ് നിരാധാരമാകുമ്പോള്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ ആകുന്നു. ഈ അവസ്ഥയില്‍ കഠിനമായ പരിശ്രമം ചെയ്ത് ഉള്ളിലുള്ള വസ്തുവിനെ രൂപമോആശയമോശബ്ദമോ  പാലില്‍ പഞ്ചസാര അലിഞ്ഞു ചേരുന്നതുപോലെ മനസ്സ് അതില്‍ ലയിപ്പിക്കുന്നു. മനസ്സ് വസ്തുവായി മാറുകയും മനസ്സിന്റെ അലകള്‍ തീര്‍ക്കുന്ന വസ്തു അലിഞ്ഞു ഇല്ലാതായിത്തീരുകയും മനസ്സ് ശാന്തമാവുകയും ചെയ്യുന്നു. 

 മനസ്സിന്റെ പ്രക്ഷോഭം വൈരാഗ്യം കൊണ്ടോ അഭ്യാസം കൊണ്ടോ അതായത് താലപര്യമില്ലായ്മകൊണ്ടും പരിശീലനം  കൊണ്ടും  ഇല്ലാതാക്കാം. മറ്റു വിഷയങ്ങളില്‍ നിന്നും മനസ്സ് പിന്തിരിപ്പിച്ച് ധ്യാനിക്കുന്ന വസ്തുവില്‍ തുടര്‍ച്ചയായി ശ്രദ്ധ കൊണ്ടുവന്ന്  മനസ്സിനെ ശാന്തമാക്കാം. ഒന്നുകില്‍ വസ്തുവില്‍ നിന്നും ശ്രദ്ധ പൂര്‍ണ്ണമായും പിന്‍തിരിക്കുക അല്ലെങ്കില്‍ ആ വസ്തുവില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അതില്‍ മുഴുകുക.  ഭഗവത് ഗീതയിലും ഇതുതന്നെയാണ് പറയുന്നത്. ഏതു ദിശയിലെക്കാണോ അസ്ഥിരമായ മനസ്സ് നീങ്ങുന്നത്‌ അതിനെ ആ ഭാഗത്തു നിന്നും പിടിച്ചു കൊണ്ടുവന്ന് ആത്മനിയന്ത്രണത്തില്‍ ആക്കണം.'

 ശ്ലോകം 130 (ധാരണ (105)

ഭൈരവന്‍ എന്ന പദത്തില്‍  ധാരണ

മയാ സര്‍വം രവയതി സര്‍വദോ വ്യാപകൊ’ഖിലെ //

ഇതി ഭൈരവ ശബ്ദസ്യ സന്തതോച്ചാരണാച്ഛിവ // 130//

തര്‍ജ്ജമ

ഭൈരവന്‍ എന്ന വാക്കിന് ഭീകരത അലെങ്കില്‍ ഭയം ഇല്ലാതാക്കുന്ന ആള്‍ എന്നാണ് അര്‍ത്ഥം. എല്ലാം തരുന്ന ആള്‍, ആത്മപ്രകാശം ഉള്ളതിനാല്‍ എല്ലാം പ്രതിദ്ധ്വനിപ്പിക്കാന്‍ കഴിവുള്ള ആള്‍, അല്ലെങ്കില്‍ ക്രിയാശക്തിയുമായിച്ചേര്‍ന്ന് പ്രപഞ്ചത്തെ ഗ്രഹിക്കാന്‍ കഴിവുള്ളപ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ആള്‍ ഭൈരവനാമം തുടര്‍ച്ചയായി ഉരുവിട്ടാല്‍ സാധകന്‍ ശിവനായി മാറും.

വ്യാഖ്യാനം

ത്രിക തത്വശാസ്ത്രവ്യാഖ്യാനത്തില്‍ നാല് അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്ന ഭൈരവന്‍ എന്ന പദത്തില്‍ 'ക്ക് പ്രകാശം എന്നും 'എന്ന വാക്ക് ക്രിയാശക്തിയെയും, 'രവരവയതിഗ്രഹിക്കുന്ന എന്നും അര്‍ത്ഥവും ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ ഭൈരവന്‍ എന്നു പറഞ്ഞാല്‍  ബോധത്തിന്റെ പ്രകാശവും ക്രിയാശക്തിയും കൂടിച്ചേര്‍ന്ന പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തി. ഈ പ്രപഞ്ചമാകെ അദ്ദേഹത്തിന്റെ ബോധം നിറഞ്ഞു കിടക്കുന്നു.

പരാത്രിമ്ശികയില്‍ അഭിനവ ഗുപ്തന്‍, ഭൈരവന്‍ ഈ പ്രപഞ്ചത്തെ താങ്ങി നിര്‍ത്തുകയും സംരക്ഷിക്കുകയും സദാ അഹം എന്ന ശബ്ദം പ്രതിധ്വനിപ്പിക്കുന്ന ആളാണ് എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. തന്ത്രലോക’ ത്തിലും അഭിനവഗുപ്തന്‍ ഭൈരവനെക്കുറിച്ച് വ്യാഖ്യാനിക്കുന്നുണ്ട് ഭ ശബ്ദം പ്രപഞ്ചത്തിനെ നിലനിര്‍ത്തുന്ന രപ്രപഞ്ചത്തില്‍ നിന്നും പിന്‍വലിവ് എന്നത് പ്രപഞ്ചത്തിനെ പ്രൊജക്റ്റ്‌ ചെയ്യല്‍. 'ഉച്ചാരഎന്ന പദത്തിന് ഭൈരവ നാമം ഉച്ചരിക്കലല്ല. ഉള്ളിലെ ബോധത്തിനെ പ്രനിധീകരിക്കുന്ന ഹൃദയത്തില്‍ നിന്നും ഉയരുന്ന പ്രാണശക്തിയുടെ ശബ്ദമാണ്  ഉദ്ദേശിക്കുന്നത്. ഹൃദയത്തില്‍ നിന്നും ഉയര്‍ന്ന് വരുന്ന ഈ പ്രാണശക്തി സുഷുമ്ന വഴി ദ്വാദശാന്തത്തില്‍ അഥവാ ബ്രഹ്മരന്ധ്രത്തില്‍. പ്രകാശത്തില്‍ അല്ലെങ്കില്‍ ഭൈരവനില്‍ ലയിക്കുന്നു.

ഈ ധാരണയില്‍ ഭൈരവനെ ഒരു മന്ത്രമായിട്ടാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ശിവനും ഭൈരവനും ഒന്നുതന്നെയാണ്. പരമമായതിനെ അറിയുമ്പോള്‍  വ്യത്യസ്ത തലങ്ങളില്‍ പ്രകടമാകുന്ന ശക്തികള്‍. 'രവയതിഎന്ന വാക്കിന് ഓളിയിടുക അല്ലെങ്കില്‍ കരയുക എന്നാണ് അര്‍ത്ഥം. ആ പ്രത്യേക തലത്തില്‍ എത്തുമ്പോള്‍ ഈ കരയുന്ന ശബ്ദം കേള്‍ക്കാംഇല്ലെങ്കില്‍ സാധകന്‍ തന്നെ ആ ശബ്ദം പുറപ്പെടുവിക്കും. പ്രപഞ്ച ബോധം ഗ്രഹിക്കാന്‍ അടുക്കുന്ന സമയത്താണ് അതില്‍ നിന്നും വിട്ടു പോരുമ്പോള്‍ ആണ് ശബ്ദം പുറത്ത്‌ വരുന്നത്.

തന്ത്രത്തിന്‍റെ ഉപമകളില്‍ ശിവനില്‍ ലയിക്കും മുന്നേ ഭൈരവനെ നേരിടണം എന്ന് പറയുന്നു. അപ്പോളാണ് സാധകന്‍ ഭയമെല്ലാം അകന്നു എന്തും നേരിടാം എന്ന സ്ഥിതിയില്‍ എത്തിച്ചേരുന്നത്. ഈ ധാരണയില്‍ ഭൈരവന്റെ നാമം നിരന്തരം ഉച്ചരിച്ച് ശിവപ്രാപ്തി നേടുന്നതായി പറയുന്നു.

ഭൈരവ എന്നത് ഒരു മന്ത്രമായിട്ടാണ് ഇവിടെ പറയുന്നത്. ശൈവിസം പ്രകാരം ഈ പ്രകടമായ ലോകം നിരവധി ശബ്ദ തന്മാത്രകളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ചെയ്യുന്നു. മാതൃക എന്നരിയപ്പെടുണ്ണ്‍ 51 സംസ്കൃത അക്ഷരമാലകളാണ് ലോകത്തിന്റെ സൃഷ്ടിക്കു ആധാരം.

അക്ഷരങ്ങള്‍ വാക്കുകളും വാക്കുകള്‍ അര്‍ത്ഥമുള്ള വാചകങ്ങളും ആയി മാറുമ്പോള്‍ അത് ഗ്രഹിക്കാന്‍ കഴിയുന്നു. ഈ  മനസ്സിലാക്കാനുള്ള കഴിവ് അനുഭവങ്ങള്‍ ഉണ്ടാക്കുന്നു. ചിന്തകള്‍ ഉടലെടുക്കുമ്പോള്‍ ദ്വന്തങ്ങള്‍ ഉണ്ടാകുന്നു. നല്ലത് -- ചീത്ത ,സുഖം ദുഃഖം ) തുടങ്ങി.. മാത്രികയുടെ ശരിയായ ശക്തി അറിഞ്ഞാല്‍. മാനസിക നില ഉയരുകയും ദ്വന്തത്തിന്റെ ലോകത്തില്‍ നിന്ന് മോചനം ലഭിയ്ക്കുന്നു. ഭൈരവനാമം നിരന്തരമായി ഉരുവിടുന്നതുകൊണ്ട് ശിവബോധം ലഭിയ്ക്കുകായും ചെയ്യും..

 ശ്ലോകം 131 (ധാരണ 106)

തത്’ (പരമമായ സത്യം) ല്‍ ധാരണ.

അഹം മമേദമിത്യാദി പ്രതിപത്തി പ്രസംഗത://   

 നിരാധാരേ മനോ യാതി തദ്ധ്യായനപ്രേരണാച്ഛമി //106//

തര്‍ജ്ജമ

ഞാന്‍, എന്റെ എന്നൊക്കെ ഉറപ്പിച്ച് പറയുമ്പോള്‍  മനസ്സിന്ചിന്തകള്‍ക്ക് ആ വാക്കുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ കഴിയാതെ വരുന്നു.  പരമമായ സത്യം, ‘തത്’ -- ല്‍ (അത്) ധ്യാനിക്കുമ്പോള്‍ മനസ്സ് താങ്ങില്ലാതെമറ്റൊന്നിന്റെയും  സഹായമില്ലാതെയാകുകയും ശാന്തി കൈവരുകയും ചെയ്യുന്നു.  

വ്യാഖ്യാനം

 അനുഭവസ്ഥരായ സാധാരണക്കാരന്റെ ബോധം ബുദ്ധിമനസ്സ്അഹങ്കാരം എന്നിവയാല്‍ പരിമിതപ്പെട്ടതാണ്. സാധകന്‍ ഞാന്‍ എല്ലായിടത്തും ഉണ്ട്എല്ലാതും എന്നിലുണ്ട് എന്ന് തുടര്‍ച്ചയായി സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍ ചിന്തകള്‍ മായയുടെ പിടിയില്‍ നിന്നും മുക്തി നടി നിര്‍വികല്പഭാവം അഥവാ അവബോധജന്യമായ മനസ്സിന് ഉടമയായിത്തീരുന്നു.

 ‘തദ്ധ്യായന’ എന്ന പദത്തിലെ തത്’ നിരാധാരത്തിനെ സൂചിപ്പിക്കുന്നു. സാധകന്‍ നിരാധാരത്തിനെ സ്വന്തം ആത്മാവില്‍ മുറുകെ പിടിച്ച് തത്-ല്‍ ധ്യാനിക്കണം. 

നിര്‍വികല്പ’ എന്നുദ്ദേശിക്കുന്നത് ചിന്തകളില്‍ നിന്നും മുക്തമായ മനസ്സിനെയാണ്‌. ചിന്താമുക്തമായ മനസ്സും സൃഷ്ടിപരമായ ധ്യാനവും ചേര്‍ന്ന് സവികല്പമായ മനസ്സ് ഒടുവില്‍ നിര്‍വികല്പത്തില്‍ (ഭൈരവനില്‍) ലയിക്കുകയും ശാന്തിയടയുകയും ചെയ്യുന്നു.   

ഓരോരുത്തരിലും ഉള്ള അഹങ്കാരംഞാന്‍, എന്റെ എന്ന ഭാവം അയാള്‍ നിലനില്‍ക്കുന്നു എന്നതിന്റെ അടയാളമാണ്. അതില്ലെങ്കില്‍ മൃഗങ്ങളെപ്പോലെയോചെടികളെപ്പോലെയോ നിലനില്‍ക്കുന്നു എന്ന് പറയേണ്ടി വരും. സ്വയ അറിയാനും ചുറ്റുമുള്ളതിനെ അറിയാനും ഈ ഞാന്‍ എന്ന ചിന്ത വേണം. ഒരാളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും അത് തന്നെ. ഇതില്‍ നിന്നുംഉടമാസ്ഥാവകാശവുംബന്ധങ്ങളുമൊക്കെ ഉടലെടുക്കുന്നു.

'അഹംഎന്ന ബോധം ഉള്ളതുകൊണ്ട് പരമമായ ബോധത്തില്‍ അലിഞ്ഞു ചേരാന്‍ എളുപ്പമാകുന്നു. സാധകന്റെ അദ്ധ്യാത്മയാത്രയില്‍ അഹം കൂടെയുണ്ട്. സവികല്പ സമാധിയുടെ ഔന്നത്യത്തിലും സാധകനില്‍ അഹത്തിന്റെ നേരിയ അംശം കാണാം. അതുകൊണ്ടാണ് വീണ്ടും ഭൌതികത്തിലേക്ക് തിരിച്ച് വരുന്നത്. ബോധം നിർവികല്പ സമാധിയില്‍ എത്തുമ്പോള്‍ ആണ് അഹം പരമമായ തത്വത്തില്‍ ലയിക്കുന്നത്.

ഈ ധാരണ ഉപയോഗിക്കുമ്പോള്‍ അഹങ്കാരം ഗുണങ്ങള്‍ക്ക് വിധേയമാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്. സാത്വിക അഹങ്കാരംരജസ്തമോ അഹംകാരങ്ങളുടെ  തുലനാവസ്ഥയാണ്. പരമമായ ലക്ഷ്യത്തിന്റെ അടുത്തു നില്‍ക്കുന്നതിനാല്‍ സാത്വിക അഹങ്കാരം സ്വയം തിരിച്ചറിയുവാന്‍ ഒരു മദ്ധ്യവര്‍ത്തിയായി നിലകൊള്ളുന്നു എന്ന് പറയാം. 

 

ശ്ലോകം 132 (ധാരണ 107)

 ദൈവീക ഗുണത്തില്‍ ധാരണ 

നിത്യോ വിഭുര്‍നിരാകാരോ വ്യാപകശ്ചാഖിലാധ്രിപ: // : ശബ്ദാന്‍ പ്രതിക്ഷണം ധ്യായന്‍ കൃതാര്‍ത്ഥോര്‍ഥാനുരൂപത://  

തര്‍ജ്ജമ

നിത്യമായത്എല്ലായിടത്തും ഉള്ളത്ഒന്നിറെയും ബാഹ്യമായ  പിന്തുണയില്ലാത്തഎല്ലാത്തിന്റെയും അധിപന്‍ ---- ഓരോ നിമിഷവും ഈ വാക്കുകളില്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ ഓരോന്നിന്റെയും ഗുണമനുസരിച്ച് (അർത്ഥം) സാധകന് ലക്‌ഷ്യം നേടാം.

വ്യാഖ്യാനം

ഈ ധാരണയില്‍ പ്രപഞ്ച നായകനായ ദൈവത്തിന്‍റെ  ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്ന വാക്കുകളില്‍ അവബോധം കേന്ദ്രീകരിക്കാന്‍ പറയുന്നു. നിത്യംസത്യംസര്‍വവ്യാപിമറ്റൊന്നിന്റെ പിന്തുണയില്ലാത്തത് തുടങ്ങി പരമമായതിന്റെ നിരവധി വിശേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ആ ഗുണങ്ങളുടെ മേന്മ അറിയാനും അനുഭവപ്പെടാനും തുടങ്ങും. എന്താണോ ഒരാള്‍ ചിന്തിക്കുന്നത് അതുതന്നെ ആയിത്തീരും എന്ന് പറയാറുണ്ട്. ചിന്തകള്‍ ഒരാളെ ഉണ്ടാക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ദൈവീക ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ അത് നമ്മളില്‍ ഉണ്ടായിവരും. ഏതൊരു സാധകനും ശ്രമിച്ചു നോക്കാവുന്ന ദൈവീകാനുഭാവമാണിത്. ഭൈരവന്റെ യഥാര്‍ത്ഥ രൂപം അറിഞ്ഞാല്‍ താനും സ്വയം സമയത്തിനെയും സ്ഥലത്തെയും മറികടക്കുന്നതായി അനുഭവപ്പെടും. നിരാധാരത്തില്‍ ധ്യാനിക്കുമ്പോള്‍ ഭൈരവന്റെ ചിന്തകള്‍ക്കതീതമായ  പ്രകൃതവും അറിയും. തന്റെ ഉള്ളിലെ നിര്‍വികല്പത്തെയും അറിയും. അങ്ങിനെ ശിവന്റെ ഗുണങ്ങളില്‍ ധ്യാനിക്കുമ്പോള്‍ ആത്മബോധം ലഭിയ്ക്കുമ്പോള്‍ സാധകന്‍ ക്രുതാര്‍ത്ഥനാകുന്നു. ഒരാള്‍ക്ക്‌ ലഭിയ്ക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ നേട്ടം അവനവനെ അറിയുന്നതാണ്

ശ്ലോകം 133 (ധാരണ 108) 

ധാരണ ലോകത്തിന്റെ ഭ്രമാത്മക സ്വഭാവത്തില്‍

അതത്വമിന്ദ്രജാലാഭമിദം സര്‍വമവസ്ഥിതം //  

കിം തത്വമിന്ദ്രജാലസ്യ ഇതി ദാര്‍ഢ്യച്ഛമം വ്രജേത് //133//    

തര്‍ജ്ജമ

ഈ ലോകം ഒരു സത്തുമില്ലാത്ത മായാജാലമാണ്‌. മാജിക്കില്‍ എന്ത് സത്താണ്‌  (വാസ്തവമാണ്) ഉള്ളത്പ്രപഞ്ചത്തിന്‍റെ അവാസ്തവികത മനസ്സില്‍ തീര്ച്ചയായാല്‍ സാധകന് മനശാന്തി കിട്ടും.

വ്യാഖ്യാനം

വേദവാക്യം ഊട്ടി ഉറപ്പിക്കുകയാണ് ഈ ധാരണ. ബ്രഹ്മസത്യം ജഗത് മിഥ്യ.’ ബ്രഹ്മന്‍ മാത്രമേ സത്യമായിട്ടുള്ളൂ. ഈ ലോകം മിഥ്യയാണ്. മനസ്സിന്റെ സ്ഥൂലഭാവത്തെ മറികടന്ന് സൂക്ഷ്മതലത്തില്‍  എത്തിയവരുടെ അനുഭവമാണ് ഇത്.

എല്ലാ വസ്തുക്കള്‍ക്ക് ഒരു നിശ്ചിതരൂപമുണ്ട്. .പക്ഷെനഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിയ്ക്കാത്ത ഒരു സൂക്ഷ്മ ഭാഗവും കൂടെ അതിന് ഉണ്ടായിരിക്കും. മനസ്സ് സ്ഥൂലതലത്തെ മറി കടന്നാല്‍ മാത്രമേ അതിനെ അറിയാന്‍ സാദ്ധ്യമാകൂ. ആ അവസ്ഥയില്‍ ആ വസ്തുവിനെ വേറെ രൂപത്തിലാകും കാണുക. പലേ ഋഷിമാരും ഈ അനുഭവത്തില്‍ക്കൂടി കടന്നു പോയവരാണ്. 

വിരക്തരായ ഋഷിമാര്‍, സാധാരണക്കാർക്ക് വേണ്ടി കാലങ്ങള്‍ക്ക് മുന്പ് പങ്കുവെച്ച അറിവുകള്‍ ഇന്ന് പരീക്ഷണം നടത്തി ശരിവെച്ച് ശാസ്ത്രജ്ഞര്‍ അവരുടെ അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ കാഴ്ച വെക്കുന്നു. പൂര്‍വികര്‍ പറഞ്ഞ കാര്യങ്ങള്‍ ഇനിയും പരീക്ഷിക്കണം എന്ന് തോന്നാത്തവര്‍ക്ക് പ്രപഞ്ചത്തിന്റെ മായാസ്വഭാവം തിരിച്ചറിയാം.

 ശ്ലോകം 134 (ധാരണ 109)

മാറ്റമില്ലാത്ത  ആത്മാവില്‍ ധാരണ 

ആത്മനോ നിര്‍വികാരസ്യ ക്വ ജ്ഞാനം ക്വ ച വാ ക്രിയ  ജ്ഞാനയത്താ ബഹിര്‍ഭാവാ അത:ശൂന്യമിദം ജഗത് //134 // 

തര്‍ജ്ജമ

മാറ്റമില്ലാത്ത ആത്മാവില്‍ എങ്ങിനെയാണ് ജ്ഞാനവും കര്‍മ്മവും ഉണ്ടാകുകബാഹ്യവസ്തുക്കളെല്ലാം ജ്ഞാനത്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് ഈ ലോകം ശൂന്യം തന്നെ.

വ്യാഖ്യാനം

ലോകത്തിന്റെ അവാസ്തവികതയെക്കുറിച്ചാണ് ശ്ലോകത്തില്‍ പറയുന്നത്. ധാരണ പറയുന്നു, ഈ ലോകത്ത് ബാഹ്യമായ വസ്തുക്കള്‍ ജ്ഞാനത്തിനെയും കര്മ്മത്തിനെയും ആശ്രയിച്ചിരിക്കുന്നു എന്ന്. ഇതുരണ്ടും വാസ്തവമല്ലാത്തതിനാല്‍ ഇതിനെ ആശ്രയിച്ചിരിക്കുന്ന ലോകവും സത്യമല്ല. ഈ വിചാരത്തില്‍ ധ്യാനിച്ചാല്‍ സമാധാനം ലഭിയ്ക്കും.

ആത്മാവിന് സ്വന്തമായ നിലനില്‍പ്പില്ല. ആത്മാവ് ഇല്ലെങ്കില്‍ ആളും ഇല്ല. ഞാന്‍ എന്ന് പറയുന്നത് ആത്മാവില്‍ നിന്നും വ്യത്യസ്തമല്ല. അത് എക്കാലത്തും ഒരേപോലെ ആയിരിയ്ക്കും ആയിരിക്കും. അതിനു പ്രായം കൂടുകയോ, കുറയുകയോമരണപ്പെടുകയോ ഇല്ല.

ഈ ധാരണയില്‍ മാറ്റമില്ലാത്ത ആത്മാവിനെ അല്ലെങ്കില്‍ ആത്മ ബോധത്തിനെ വസ്തുനിഷ്ഠമായ അറിവിന്റെ പരിമിതികള്‍ മറികടന്ന് അറിയുവാന്‍ പറയുന്നു. ഈ ആത്മാവിനെ ശൂന്യമായാണ് അനുഭവപ്പെടുക. അതേപോലെ ലോകത്തിലെ മറ്റു വസ്തുക്കളും. പ്രപഞ്ചവും അതിലെ എല്ലാവസ്തുക്കളും ശൂന്യമായി അനുഭവപ്പെടും. ഇത് അയം ആത്മാ ബ്രഹ്മന്‍ എന്ന വേദാന്ത തത്വം ഒന്നുകൂടി ഉറപ്പിയ്ക്കുന്നു ആത്മാവ് തന്നെയാണ് ബ്രഹ്മന്‍. ആത്മ ബോധവും പ്രപഞ്ചബോധവും ഒന്ന് തന്നെ.

ശ്ലോകം 135 (ധാരണ 110 )

ധാരണ ബന്ധനമോ വിമോചനമോ അല്ലാത്തതില്‍

ന മേ ബന്ധോ ന മോക്ഷോ മേ ഭീതസ്യൈതാ വിഭീഷികാ:// പ്രതിബിംബമിദം ബുദ്ധേര്‍ജലെഷ്വിവ വിവസ്വത: // 135 //

തര്‍ജ്ജമ

എനിക്ക് ബന്ധനങ്ങളോ വിമോചനമോ ഇല്ല. ഇത് തന്നെ ക്കുറിച്ചുള്ള അജ്ഞതകൊണ്ട് ഭീരുക്കളായവരെ  ഭയപ്പെടുത്തുന്നു. സൂര്യന്റെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതുപോലെ. ഈ പ്രപഞ്ചത്തിന്‍റെ പ്രതിഫലനങ്ങളാണ് ബുദ്ധിയില്‍ തെളിയുന്നത്.

വ്യാഖ്യാനം

സൂര്യന്റെ പ്രതിബിംബം ജലത്തില്‍ തലകീഴായി കാണുന്ന പോലെ പരിമിതമായ ബുദ്ധി അതില്‍ തെളിയുന്നത് ആത്മാവ് ആണ് എന്ന് സങ്കല്‍പ്പിച്ച് അത് ബന്ധനത്തിലോ മോചനത്തിലോ ആണ് എന്ന് ചിന്തിക്കുന്നു. ഇത് ബുദ്ധിയുടെ ചിന്തകളാണ്. പരമബോധമായ ആത്മാവ് ഈ ചിന്തകളെ മറികടക്കുന്നു.

ആത്മാവ് പരിശുദ്ധബോധമാണ്. സമയത്തിനും സ്ഥലത്തിനും അതീതമാണ് അത്. ദേശകാലദ്രവ്യങ്ങള്‍ക്ക് അതീതമായതിനാല്‍ ബന്ധനത്തിന്റെയും  മോചനത്തിന്റെയും പ്രശ്നം ഉദിക്കുന്നില്ല. അതിനു എല്ലാം കാണുവാനും കാറ്റിനെപ്പോലെ എവിടെയും ഒഴുകി നടക്കാനും സാദ്ധ്യമാണ്. ഈ ഭൂലോകത്ത് മാത്രമല്ലമറ്റു ലോകങ്ങളിലും അതിനു സ്വതന്ത്രമായി സഞ്ചരിക്കാം. ഭൂതലംഭൂമിക്കും സ്വഗ്ഗത്തിനും ഇടക്കുള്ള തലംസ്വര്‍ഗ്ഗംമഹാതലംജന:തപസത്യലോകം തുടങ്ങിയ ഋഷിമാരുംമുനികളും സിദ്ധന്മാരും ഉള്ള സൂക്ഷ്മ തലങ്ങളിലും ആത്മാവിനു സഞ്ചരിക്കാം.

സാധാരണക്കാരായ നമുക്ക് ഭൂതലം മാത്രമേ അനുഭവവേദ്യമായിട്ടുള്ളൂ. മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് മറ്റു തലങ്ങളില്‍ സഞ്ചരിക്കുന്നു. ഓരോരുത്തരും അവനവന്റെ കര്മ്മഫലത്തിനനുസരിച്ച് അതാതു തലങ്ങളില്‍ എത്തിച്ചേരുന്നു. സാധകന് വസ്തുനിഷ്ടമായ ബോധത്തിനെ മറികടക്കാന്‍ സാധിച്ചാല്‍ ഈ ശരീരത്തോടുകൂടിത്തന്നെ മറ്റു തലങ്ങളിലും എത്തിച്ചേരാം. ബുദ്ധിചിത്തത്തില്‍ ശേഖരിച്ചു വെച്ചിട്ടുള്ള സംസ്ക്കാരങ്ങളുടെ സ്വാധീനം കൊണ്ട് ബന്ധങ്ങള്‍, മോചനങ്ങള്‍ എന്നീ ആശയങ്ങളുമായി ബന്ധപ്പെടുന്നു. വെള്ളത്തില്‍ കാണുന്ന സൂര്യന്റെ പ്രതിബിംബം പോലെ ബുദ്ധിയുടെ ഈ പ്രതിഫലനങ്ങള്‍ വാസ്തവമായതല്ല. ആത്മാവ് പരിശുദ്ധവും കളങ്കമില്ലാത്തതും എപ്പൊഴും ജ്വലിച്ചുകൊണ്ടിരിക്കുന്നതും ഏകതാനവും സ്വതന്ത്രവുമാണ്. ഇത്തരത്തിലുള്ള ആശയത്തെക്കുറിച്ചുള്ള ധാരണ ഒരു വ്യക്തിയെ ആത്മാവിന്റെ സര്‍വവ്യാപിയായ ഒരു വ്യക്തിയുടെ അനുഭവത്തിലേക്ക്‌ നയിക്കുന്നു.

 ശ്ലോകം 136 (ധാരണ 111)

ഇന്ദ്രിയങ്ങളെ പിന്‍വലിക്കല്‍

ഇന്ദ്രിയദ്വാരകം സര്‍വം സുഖദുഃഖാദിസംഗമം .//     ഇതീന്ദ്രിയാണി സംത്യജ്ജ്യ സ്വസ്ഥ: സ്വാത്മനി വര്തതെ//136//

തര്‍ജ്ജമ   

ധാരണയുടെ എല്ലാ വാതിലുകളും ഇന്ദ്രിയങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ വേദനയും സന്തോഷവും ഉണ്ടാക്കുന്നു. ഇത് മനസ്സിലാക്കിയ സാധകന്‍ ഇന്ദ്രിയങ്ങളെ അകറ്റി നിര്‍ത്തുകയും ഉള്ളിലേക്ക് പിന്‍വാങ്ങി സ്വന്തം ബോധത്തില്‍ തന്നില്‍ത്തന്നെ വസിക്കുന്നു.   

വ്യാഖ്യാനം

സാധകന് തന്റെ ഉള്ളിലെ ബോധത്തില്‍ രമിക്കാന്‍ സാധിച്ചാല്‍ ഇന്ദ്രിയങ്ങളില്‍ നിന്ന് മോചനമായി എന്നര്‍ത്ഥം. ഇതിനു മുന്‍പുള്ള ധാരണയില്‍ ബുദ്ധിയുടെ പിടിയില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കണം എന്നാണല്ലോ പറഞ്ഞത്.   എന്നാല്‍ ഈ ധാരണയില്‍ ബാഹ്യലോകത്തിന്റെ സുഖലോലുപതയിലേക്ക് പിടിച്ചു വലിക്കുന്ന  ഇന്ദ്രിയങ്ങളുടെ സ്വാധീനത്തില്‍ നിന്നും മുക്തനാകണം എന്നു പറയുന്നു. ഇന്ദ്രിയങ്ങള്‍ വഴി ലഭിയ്ക്കുന്ന സുഖ ദുഃഖങ്ങള്‍ ചിദാത്മാവിന്റെ സ്വഭാവമല്ല. സാധകന്‍ അവനവനിലേക്ക്‌ തിരിയുമ്പോള്‍ ഇന്ദ്രിയങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാകും.

ശക്തിസങ്കോച’ എന്ന വിദ്യ ഉപയോഗിച്ചാണ് സാധകന്‍ അവനവനിലേക്ക്‌ ഉള്‍വലിയുന്നത്. അന്തര്‍മുഖത്വവും ആന്തരികവല്‍ക്കരണവും ശക്തി സങ്കോചം കൊണ്ട് ഉണ്ടാകുന്നു. പരിശീലനം കൊണ്ട് സാധകന്‍ സ്വസ്ഥനാകുന്നു. അതായത് ബാഹ്യമായ ഒരു ആകര്ഷണങ്ങളിലും വീഴാതെ സുഖദുഖങ്ങളില്‍ മുക്തനായി അവനവന്റെ ബോധത്തില്‍ നിലകൊള്ളുന്നു. ആത്മീയ ബോധം ഉള്ളില്‍ പ്രകാശിക്കുമ്പോള്‍ മനസ്സ്ബുദ്ധിഇന്ദ്രിയങ്ങള്‍ എന്നിവയുടെ വഴി പിഴച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമാകുന്നു’ എന്ന് യോഗ വാസിഷ്ടത്തില്‍ പറയുന്നു.

ഈ ശ്ലോകത്തില്‍ തുടര്‍ച്ചയായി സുഖദുഃഖങ്ങള്‍ സമ്മാനിച്ച് നമ്മളെ ഭരിയ്ക്കുന്ന ഇന്ദ്രിയങ്ങളുടെ അല്ലെങ്കില്‍ പ്രത്യാഹാരത്തിനെ പറ്റി പറയുന്നു. ഒരു പെന്‍ഡുലം ആടുന്നപോലെ നമ്മളും ആടിക്കൊണ്ടിരിക്കുന്നു. ഭഗവത് ഗീതയില്‍ പഞ്ചേന്ദ്രിയങ്ങളെ അഞ്ച് കുതിര്കളോടു ഉപമിച്ചിരിക്കുന്നു. മനസ്സ് രഥവും. തെരാളിക്ക് വിവേകം ഇല്ലെങ്കില്‍ ഓരോ കുതിരയും ഓരോ ഭാഗത്തേക്ക് പിടിച്ചു വലിക്കും. ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.  പ്രത്യാഹാരം പരിശീലിച്ച് ഈ മനസ്സിനെ ഇന്ദ്രിയങ്ങളില്‍ നിന്നും വേര്‍പെടുത്തിയാല്‍ മനസ്സ് ശാന്തമാകും. ശ്വാസ നിയന്ത്രണം ചെയ്ത് പ്രത്യാഹാരം പരിശീലിക്കാം. അങ്ങിനെ ഇന്ദ്രിയങ്ങളെ വരുതിയില്‍ ആക്കാം.

 ശ്ലോകം 137 (ധാരണ (112)

ധാരണഅറിവും അറിയുന്നവനും

ജ്ഞാനപ്രകാശകം സര്‍വ്വം സരവേണാത്മ പ്രകാശക : // ഏകമേകസ്വ ഭാവത്വാത് ജ്ഞാനം ജ്ഞേയം വിഭാവ്യതെ //

തര്‍ജ്ജമ

അറിവ് എല്ലാം വെളിപ്പെടുത്തുന്നു. ജ്ഞാനവും ആത്മാവും എല്ലാത്തിലും പ്രകടമാകുന്നു. രണ്ടിന്റെയും പ്രകടനം ഒന്നുതന്നെ ആയതിനാൽ സാധകന്‍, അറിവും അറിയുന്ന ആളും ഒന്നാണെന്ന് അറിഞ്ഞ് ധ്യാനിക്കണം

വ്യാഖ്യാനം

ജ്ഞാനം അഥവാ അറിവും അറിയുന്ന ആളും ഒന്നു തന്നെ. ജ്ഞാനം തരുന്ന ജ്ഞാതാവ് തന്നെയാണ് ആത്മാവിനെ പ്രകാശിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാം പരിശുദ്ധമാണ്. ഞാന്‍ എന്ന ബോധം തന്നെയാണ് പരമമായ ബോധവും. ഇതറിഞ്ഞാല്‍ ഭൈരവബോധം കൈവരുന്നു .

സമാധിയുടെ ഉയര്‍ന്ന തലത്തിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അറിയുന്ന ആളും അറിവും അല്ലെങ്കില്‍ ധ്യാനിക്കുന്ന വസ്തുവും ധ്യാനിക്കുന്ന ആളും ഒന്നായി ചേരു മ്പോൾ സാധകന് താൻ പരമമായ ബോധമാണെന്ന അറിവ് ഉണ്ടാകുന്നു.  ധാരണയിൽ വേദവാക്യം, “അഹം ബ്രഹ്മാസ്മി” സത്യമാണെന്ന് വെളിപ്പെടുന്നു.

ശ്ലോകം 138 ഉപസംഹാരം 

നാലിനെയും പിരിച്ചുവിടല്‍

മാനസം ചേതനാ ശക്തിരാത്മാ ചേതി ചതുഷ്ടയം //  

യദാ പ്രിയേ പരിക്ഷീണം തദാ തദ് ഭൈരവം വപു://138//

തര്‍ജ്ജമ         

അല്ലയോ പ്രിയപ്പെട്ടവളേ

മനസ്സും ബുദ്ധിയും  ഊര്‍ജ്ജവും ഞാന്‍ എന്ന ബോധവും അലിഞ്ഞു ചേര്‍ന്നാല്‍ (??) ഭൈരവത്വം വന്ന് ചേരുന്നു.

വ്യാഖ്യാനം

തന്ത്ര ശാസ്ത്രപ്രകാരം പരിണാമ പ്രക്രിയക്കിടയ്ക്ക് പ്രപഞ്ച ബോധവും ഊര്‍ജ്ജവും ഭൌതികശരീരത്തില്‍  ആത്മാവും പ്രാണനുമായി രൂപപ്പെടുന്നു. ബുദ്ധിയുടെ തത്വമാണ് ആത്മാവ്. അത് ഭൂതം ഭാവി വര്‍ത്തമാന കാലത്തിന്റെ നിശ്ശ്ബ്ദ സാക്ഷിയായി വര്‍ത്തിക്കുന്നു. പ്രാണന്‍ നമ്മളെ കര്‍മ്മനിരതരാക്കുന്നു. സ്ഥൂലരൂപത്തില്‍, ആത്മാവ് ബുദ്ധിയില്‍കൂടി പ്രതിഫലിക്കുകയും പ്രാണന്‍ മനസ്സിനെ ഭരിക്കുകയും ചെയ്യുന്നു. മനസ്സിനെ സ്വാധീനിക്കണമെങ്കില്‍ ശരീരത്തിലെ പ്രാണനെ നിയന്ത്രിച്ചാല്‍ മതി. തിരിച്ചും ആവാം. ബുദ്ധിയെ ആണ് സ്വാധീനിക്കേണ്ടത് എങ്കില്‍ അവനവനിലേക്ക്‌ എത്തണം.   

പ്രാണന്റെ സ്ഥൂലരൂപമാണ് മനസ്സ്. അതിനേക്കാള്‍ സ്ഥൂലമായതാണ് ഇന്ദ്രിയങ്ങള്‍. ബുദ്ധിക്കപ്പുറമുള്ള തലത്തില്‍ നില്‍ക്കുമ്പോള്‍ ആത്മാവിനെ അറിയാന്‍ കഴിയുകയില്ല. ഭൌതിക ശരീരത്തില്‍ ബുദ്ധിയാണ് പരമമായബോധത്തിന്റെ അടുത്തു നില്‍ക്കുന്നത്. ഇന്ദ്രിയങ്ങൾക്കോ മനസ്സിനോ അതിന്നടുത്തു എത്തുക സാദ്ധ്യമല്ല. അതുകൊണ്ടാണ് ഈ ധാരണയില്‍ മനസ്സ്ബോധംഊര്‍ജ്ജംആത്മാവ് എന്നിവയെ ലയിപ്പിക്കണം എന്ന് പറയുന്നത്. അവനവന്റേതായ എല്ലാ ഭാവങ്ങളെയും ത്യജിച്ചാല്‍ മാത്രമേ പരമമായ ബോധം കൈവരികയുള്ളൂ. മനസ്സിനെ അവബോധത്തിലും ഊര്‍ജ്ജത്തിലും ആത്മനിലും ലയിപ്പിക്കണം. ആത്മാവ് മാത്രം ബാക്കി വരുമ്പോള്‍ അത് പ്രകാശിക്കുകയും ചെയ്യുന്നു.   

ശ്ലോകം 139 

മനസ്സിലെ വിക്ഷോഭങ്ങളെ ഇല്ലാതാക്കാനുള്ള ഉപാധികള്‍

ഒരു ധാരണയില്‍ പൂര്‍ണ്ണത  

നിസ്തരന്ഗോപദേശാനാം ശതമുക്തം സമാസത : //                                               ദ്വാദശാഭ്യധികം ദേവി യജ്ഞാത്വാ ജ്ഞാനവിജ്ജന : //139//

ഹൃദയമാണ് അവരെ ഭരിക്കുന്നത്‌. എന്തും വളരെ വേഗം ഹൃദിസ്ഥമാക്കാന്‍ പറ്റുന്ന സമയം. തല ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് പലേ  കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതാകുന്നത്. മനസ്സിന് അസ്വസ്ഥത ഉണ്ടാകുമ്പോള്‍ വികാരങ്ങള്‍ അസ്ഥിരമാകുകയും ഹൃദയം തലച്ചോറിനെക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ സമയത്ത് ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചേരാന്‍ സാധിയ്ക്കും. എവിടെയാണോ ശ്രദ്ധ ഊന്നിനില്‍ക്കുന്നത് അവിടെയൊക്കെ അവബോധം സ്വയമേവ രൂപപ്പെടും. ഏറ്റവും അടുത്തവരുമായി വഴക്ക് കൂടുമ്പോളോ,  ഏറ്റവും സ്നേഹിക്കുന്നവരുമായി തെറ്റിപ്പിരിയുമ്പോളോ ഈ ധാരണ

 ശ്ലോകം 139

ഈ ധാരണയില്‍ ഭൈരവീ മുദ്രയെയാണ് സൂചിപ്പിക്കുന്നത്. ഇത് ഏതൊരാള്‍ക്കും ലളിതമായി ചെയ്യാവുന്നതാണ്. സ്ഥൂലവസ്തുവില്‍ ശ്രദ്ധ ഉറപ്പിച്ച് മനസ്സില്‍ ആ വസ്തു അല്ലാതെ വേറൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഒരേ ഒരു ബോധം മാത്രം അവശേഷിക്കുന്നു. വിഷയവും വസ്തുവും ഒന്നായിത്തീരുന്നു. മനസ്സു വേറെ ഒരാശ്രയവും ഇല്ലാതെ അലിഞ്ഞു ചേരുന്നു. മനസ്സ് ഇല്ലാതാകുന്ന ആ അവസ്ഥയില്‍ സാധകന് പരമബോധം ലഭിക്കുന്നു. വസ്തുക്കളെ മറി കടന്നു ആത്മാവിനെ ഉള്‍ക്കൊള്ളുന്നു.

ഈ ധാരണ എളുപ്പമുള്ളതായതിനാല്‍ ത്രാതക പരിശീലനത്തിന് പരയോജനപ്പെടുത്തുന്നു. ധ്യാനിക്കുംപോള്‍ ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും മാത്രമേ ഉണ്ടാകൂ. പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ധ്യാനിക്കുന്ന വസ്തു ബോധത്തില്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ടാകും. മനസ്സ് ലയിച്ചു പരമമായതുമായി ചേരുന്നു. വസ്തു ആത്മാവായി മാറുന്നു.

ബ്രഹ്മനെഅപാരതയെ ബ്രഹ്മനെഅപാരതയെ

ശ്ലോകം 138

ധാരണകള്‍__ഉപസംഹാരം

നാലും ലയിച്ചു ചേരുന്ന അവസ്ഥ 

മാനസം ചേതനാ ശക്തിരാത്മാ ചേതി ചതുഷ്ടയം //        

 യദാ പ്രിയേ പരിക്ഷീണം തദാ തദ് ഭൈരവം വപു : //138// 

തര്‍ജ്ജമ

അല്ലയോ പ്രിയപ്പെട്ടവളേ, മനസ്സ്, ബുദ്ധി, ഊര്‍ജ്ജം (പ്രാണശക്തി), ഞാന്‍ എന്ന ബോധം__ഇവ നാലും   അലിഞ്ഞു ചേര്‍ന്നാല്‍ മുന്പ് വിസ്തരിച്ച തത്’ എന്ന അവസ്ഥ (ഭൈരവത്വം) അനുഭവപ്പെടും. 

വ്യാഖ്യാനം

തന്ത്ര ശാസ്ത്രപ്രകാരം പരിണാമ പ്രക്രിയക്കിടയ്ക്ക് പ്രപഞ്ച ബോധവും ഊര്‍ജ്ജവും ഭൌതികശരീരത്തില്‍ ആത്മാവും പ്രാണനുമായി രൂപപ്പെടുന്നു. ബുദ്ധിയുടെ തത്വമാണ് ആത്മാവ്. അത് ഭൂതം ഭാവി വര്‍ത്തമാന കാലത്തിന്റെ നിശ്ശ്ബ്ദ സാക്ഷിയായി വര്‍ത്തിക്കുന്നു. പ്രാണന്‍ നമ്മളെ കര്‍മ്മനിരതരാക്കുന്നു. സ്ഥൂല രൂപത്തില്‍, ആത്മാവ് ബുദ്ധിയില്‍കൂടി പ്രതിഫലിക്കുകയും പ്രാണന്‍ മനസ്സിനെ ഭരിക്കുകയും ചെയ്യുന്നു. മനസ്സിനെ സ്വാധീനിക്കണമെങ്കില്‍ ശരീരത്തിലെ പ്രാണനെ നിയന്ത്രിച്ചാല്‍ മതി. തിരിച്ചും ആവാം. ബുദ്ധിയെ ആണ് സ്വാധീനിക്കേണ്ടത് എങ്കില്‍ അവനവനിലേക്ക്‌ എത്തണം.

ത്രിക ശാസ്ത്രത്തില്‍ ഇങ്ങിനെ പറയുന്നു__’ചിത്തത്തിനെ ചിതിയാക്കി മാറ്റാം. ചിതി,’ ‘ചേതനയായി മാറുമ്പോള്‍ ആണ് ഭൈരവ ഭാവം ലഭിയ്ക്കുക. ആത്മബോധത്തെ പ്രപഞ്ചബോധമാക്കി മാറ്റാന്‍ വിജ്ഞാന ഭൈരവത്തില്‍ നിരവധി ധാരണകള്‍ സൂചിപ്പിക്കുന്നുണ്ട്. സാധകന് ബുദ്ധിയും മനസ്സും പ്രാണനും അഹംകാരവുമെല്ലാം ജീവനെ കൊണ്ട് നടത്തുന്ന  മായയാണെന്നും ശരിയായ ആത്മബോധമല്ലെന്നും തിരിച്ചറിയുമ്പോള്‍ ആണ് ഭൈരവനെ അറിയാന്‍ കഴിയുന്നത്‌.  

പ്രാണന്റെ സ്ഥൂല രൂപമാണ് മനസ്സ്. അതിനേക്കാള്‍ സ്ഥൂലമായതാണ് ഇന്ദ്രിയങ്ങള്‍. ബുദ്ധിക്കപ്പുറമുള്ള തലത്തില്‍ നില്‍ക്കുമ്പോള്‍ ആത്മാവിനെ അറിയാന്‍ കഴിയുകയില്ല. ഭൌതിക ശരീരത്തില്‍ ബുദ്ധിയാണ് പരമമായബോധത്തിന്റെ അടുത്തു നില്‍ക്കുന്നത്. ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ അതിന്നടുത്തു എത്തുക സാദ്ധ്യമല്ല. അതുകൊണ്ടാണ് ഈ ധാരണയില്‍ മനസ്സ്ബോധംഊര്‍ജ്ജംആത്മാവ് (അഹം) എന്നിവയെ ലയിപ്പിക്കണം എന്ന് പറയുന്നത്.

അവനവന്റേതായ എല്ലാ ഭാവങ്ങളെയും ത്യജിച്ചാല്‍ മാത്രമേ പരമമായ ബോധം കൈവരികയുള്ളൂ. മനസ്സിനെ അവബോധത്തിലും അവബോധത്തിനെ ഊര്‍ജ്ജത്തിലും ഊര്‍ജ്ജത്തിനെ ആത്മാവിലും ലയിപ്പിക്കണം. ആത്മാവ് മാത്രം ബാക്കി വരുമ്പോള്‍ അത് സ്വയം പ്രകാശിക്കുകയും ചെയ്യുന്നു.  

‘പരിക്ഷീണാം’ എന്നതിന് അലിഞ്ഞുചേര്‍ന്ന എന്നര്‍ത്ഥം. ശുദ്ധമായ സാര്‍വത്രികബോധത്തിന്റെ ആനന്ദം എന്ന അവസ്ഥ.’ ഈ ശ്ലോകത്തില്‍ പ്രപഞ്ച സംബന്ധമായ എല്ലാ പ്രക്രിയകളും അടങ്ങിയിരിക്കുന്നു എന്ന് വ്യാഖ്യാതാവ് സൂചിപ്പിക്കുന്നു. പ്രപഞ്ച സൃഷ്ടികളില്‍ മനുഷ്യന് മാത്രമേ തന്റെ ‘അഹ’ ത്തിനെ കീഴടക്കി ആത്മീയാനന്ദത്തിന്റെ അനുഭൂതിയുടെ തലത്തിലെത്തുവാന്‍ സാദ്ധ്യമാകൂ.

 ശ്ലോകം 139--140 

 അത്ര ചൈകാതമേ യുക്തൊ ജായതേ ഭൈരവ സ്വയം //     വാചാ കരോതി കര്‍മാണി ശാപാനുഗ്രഹകാരക : //140//:

തര്‍ജ്ജമ

അല്ലയോദേവീ !

മനസ്സിനെ ചിന്തകളില്‍ നിന്നും മുക്തമാക്കി ശാന്തമാക്കാന്‍ 112 ധാരണകളില്‍ കൂടുതല്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. അതുമനസ്സിലാക്കിയാല്‍ ഉത്തമ മനുഷ്യനായിത്തീരാം. ഇതില്‍ ഏതെങ്കിലും ഒന്ന് പരിശീലിച്ചാലും ഭൈരവനായി മാറാം. വാക്കുകള്‍ കൊണ്ട് കൂടി അതിന്‍റെ ഫലം ലഭ്യമാണ്. അദ്ദേഹത്തിന്‍റെ അനുഗ്രഹം പോലെത്തന്നെ ശാപവും ഫലിക്കും.

വ്യാഖ്യാനം

മനസ്സിനെ ചിന്തകളില്‍ നിന്നും മുക്തമാക്കി ശാന്തമാക്കാനുള്ള ഉപായങ്ങളായ 112 ധാരണകളില്‍ കൂടുതല്‍ പറഞ്ഞു കഴിഞ്ഞു എന്ന് ഭൈരവന്‍ ദേവിയോട് പറയുന്നു.

മനസ്സിനെ ചിന്തകളില്‍ നിന്നും മുക്തമാക്കുന്നതിനെയാണ് നിസ്തരംഗ’ എന്ന് പറഞ്ഞിരിക്കുന്നത്. ഓരോ മനുഷ്യനും അവനവന്റെ മാനസിക നിലക്ക് ചേര്‍ന്ന ധാരണ തിരഞ്ഞെടുത്തു പരിശീലിക്കാവുന്നതാണ്. വേണ്ടപോലെ പരിശീലിച്ചാല്‍ ആത്മബോധം ഉണര്‍ന്ന് ആത്മശാന്തി ലഭിയ്ക്കും. മനസ്സിന്റെ ശരിയായ ആരോഗ്യം സന്തോഷം നിറഞ്ഞ ദീര്‍ഘായുസ്സിനും കാരണമാകും. വിവേകം ഉണ്ടായാലേ മനസ്സിനെ നിയ്ന്ത്രിക്കാനാകൂ. അതുകൊണ്ട് മനസ്സിനെ ചിന്തകളില്‍ നിന്നും ആദ്യം മുക്തമാക്കണം.

വൈദ്യുതിയുടെ ഒഴുക്കിന്റെ ഏറ്റക്കുറച്ചില്‍ കാരണം ഉപകരണങ്ങള്‍ കേടുവരുന്നതുപോലെ മനസ്സില്‍ ഉണ്ടാകുന്ന ചിന്തകളുടെ പ്രവാഹം കാരണം തലച്ചോറില്‍  വൈദ്യുതിയുടെ ചംക്രമണത്തിനു വരുന്ന തകരാര് വ്യക്തിയെ തളര്‍ത്തുന്നു. ശാരീരികവും മാനസികവുമായ അനാരോഗ്യത്തിന് ഇടവരുത്താതെ മനസ്സില്‍ പൊന്തിവരുന്ന ചിന്തകളെ തുടച്ചു മാറ്റേണ്ടത് അത്യാവശ്യമാണ്. വ്യക്തിയുടെ ആത്മീയ ഉന്നതിക്കും ഇത് അത്യാവശ്യമാണ്. 112 ധാരണകള്‍ പരിശീലിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണം മതിയാകും സാധകനെ വിവേകത്തിലേക്ക് നയിക്കാന്‍.

ശ്ലോകം 141

യോഗിമാരുടെയും സിദ്ധന്മാരുടെയും ഗുരു.

അജരാമരതാമേതി സോണിമാദിഗുണാന്വിത: //   

 യോഗിനീനാം പ്രിയോ ദേവീ സര്‍വമേലപ്കാധിപ //141//

തര്‍ജ്ജമ

അല്ലയോ ദേവീ, ഇതില്‍ ഏതെങ്കിലും ധാരണ കൊണ്ട് സാധകന്‍ പ്രായമാകുന്നതില്‍ നിന്നും മുക്തനായി അമരത്വം നേടിയാല്‍ അണിമ തുടങ്ങിയ ശക്തികള്‍ നേടി എല്ലാ സിദ്ധന്മാരുടെ ഗുരുക്കളുടെയും യോഗിനിമാരുടെയും പ്രീതിക്ക് പ്രാപ്തനായി അവരുടെ ഗുരുസ്ഥാനം ലഭിക്കുകയും ചെയ്യും. .

വ്യാഖ്യാനം

മുന്‍പുള്ള ധാരണയില്‍ വിവരിച്ചപോലെ ഓരോ ധാരണയിലും ഓരോ ശക്തി ഒളിഞ്ഞു കിടക്കുന്നു. ശരീരത്തിലെ തന്മാത്രകളുടെ ഘടനപോലും മാറ്റി മറിച്ച് സാധകനെ ബോധവാനാക്കാന്‍ ഇതിനു കഴിവുണ്ട്. പ്രായത്തിന്റെ അവശതകള്‍ ഇല്ലാതാക്കി അമരത്വം നേടാനുള്ള മോഹത്തിലാണ് മിക്കവരും ആഗ്രഹം. ആ അവസ്ഥ കൈവരണം എങ്കില്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിഗ്രഹിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. പക്ഷേ ജീവിതം കഠിനമായ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോകുന്നു. ആശങ്കകള്‍, ആകുലതകള്‍, ആഗ്രഹങ്ങള്‍ ചിന്തകള്‍ കൂടാതെ അജ്ഞതയും, ബാലഹീനതയുമൊക്കെ പ്രായം കൂടുതല്‍ തോന്നിക്കാന്‍ ഒരു കാരണമാണ്. എന്നാല്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും വരുതിയിലാക്കിയ ഒരാള്‍ക്ക്‌ ജീവിതത്തില്‍ ഉയര്‍ച്ച നിശ്ചയമാണ്. സാധകന്‍ ക്രിയാശക്തി, ജ്ഞാന ശക്തി, ആനന്ദം എന്നിവയുടെ ഒക്കെ അധിപനായിത്തീരുന്നു കൌള സമ്പ്രദായത്തില്‍ യോഗയും സിദ്ധയും പരിശീലിപ്പിക്കുന്ന പുരുഷനെ വീര അഥവാ സിദ്ധന്‍ എന്നും സ്ത്രീയെ യോഗിനി എന്നും വിളിക്കുന്നു. ‘യോഗിനീനാം പ്രിയാം’ എന്ന് ശ്ലോകത്തില്‍ പറയുന്നു. സാധകന്‍ യോഗിനിമാര്‍ക്ക് പ്രിയപ്പെട്ടവനായിത്തീരുന്നു.എന്നും അര്‍ത്ഥം എടുക്കാം. എല്ലാ അറിവുകളുടെയും അറിയുന്നവരുടെയും വേര്‍തിരിവുകള്‍ക്ക് മുകളില്‍ എത്തിയ ആള്‍ ഭൈരവഭാവം നേടിയതായി പറയുന്നു. കൌളത്തില്‍ സിദ്ധന്മാരും യോഗിനികളും കൂടിച്ചേര്‍ന്നത് എന്ന് അര്‍ത്ഥമുണ്ട്.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രനായ ആള്‍ ജീവന്മുക്തന്‍. കടമകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും തന്നില്‍ ഒന്നും ബാധിക്കാതെ ജീവിക്കുന്നു. അണിമ എന്ന സിദ്ധി ലഭിച്ച ആള്‍ക്ക് ഒരു അണുവിന്റെ രൂപത്തിലേക്ക് മാറുവാന്‍ കഴിയും. അണിമ, ലഘിമ, മഹിമ തുടങ്ങിയ 8 ഓളം അമാനുഷിക ശക്തികളെ പറ്റി തന്ത്രത്തില്‍ വിവരിക്കുന്നുണ്ട്.

ശ്ലോകം 142

ജീവന്മുക്തന്‍

ശ്രീദേവി ഉവാച :

ജീവന്നപി വിമുക്തോ’സൌ കുര്‍വന്നപി ന ലിപ്യതെ //  

ഇദം യദി വപുര്‍ദേവ പരായാശ്ച മഹേശ്വര //142//

ശ്രീദേവി പറഞ്ഞു.—

ഹേ, പ്രഭോ ! പരമമായതിന്റെ പ്രകൃതം ഇതാണെങ്കില്‍ സാധകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാവുകയും ലൌകികചിന്തകള്‍ ബാധിക്കാതിരിക്കുകയും അതെ സമയം അതിലൊക്കെ വ്യാപ്രുതനായിരിക്കുകയും ചെയ്യുന്നു.

 വ്യാഖ്യാനം

മരണമെന്നാല്‍ ഭൌതിക ശരീരം നഷ്ടപ്പെടുന്ന അവസ്ഥ. മോക്ഷം ലഭിച്ചു എന്ന് നമ്മള്‍ പറയും. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ഏതെങ്കിലും ധാരണയില്‍ ധ്യാനിച്ചാല്‍ ഈ ഭോതിക ശരീരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ മോക്ഷം നേടാം. എന്നാല്‍ മോക്ഷം ലഭിച്ചോ എന്ന് നമ്മള്‍ അറിയണമെങ്കില്‍ നമുക്ക് ആത്മ ബോധം വേണം.  ജീവിച്ചിരിക്കുമ്പോള്‍ മോക്ഷം ലഭിച്ച ആളെ ലൌകിക ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒന്നും ബാധിക്കുകയില്ല. കര്‍മ്മ നിരതനാകുകുകയും സ്വയം പരിശുദ്ധമായിരിക്കുകയും ചെയ്യും.

ദേവി പരമമായ ആ യാഥാര്‍ത്ഥ്യത്തിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നതായി പറയുന്നു.  

 ശ്ലോകം 143

ആരാധിക്കുന്നവന്‍ ആരാണ് ? ആരാധിക്കപ്പെടുന്നത് ആരെയാണ്?

എവമുക്തവ്യവസ്ഥായാം ജപ്യതെ കോ ജപശ്ച ക://         ധ്യായതേ കോ മഹാനാഥ പൂജ്യതേ കശ്ച തൃപ്യതി //143//

തര്‍ജ്ജമ

ദേവി പറഞ്ഞു

ഹേ, മഹാ പ്രഭോ ! സ്ഥാപിത ക്രമത്തില്‍ ആരെയാണ് വിളിക്കേണ്ടത്? എന്താണ് അഭ്യര്‍ത്ഥിക്കേണ്ടത്? ആരെയാണ് ആരാധിക്കേണ്ടത്? ആരെയായാണ് ധ്യാനിക്കേണ്ടത്? ആരാണ് പ്രാര്‍ത്ഥനയില്‍ പ്രസന്നനാകുക?

വ്യാഖ്യാനം

പരമമായ സത്യത്തിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ദേവി, ദേവനോട് ചോദ്യങ്ങള്‍ തുടരുന്നു. ആരെയാണ് പ്രാര്‍ത്ഥിക്കേണ്ടത്, എങ്ങിനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് ആരാണ് പ്രാര്‍ത്ഥിക്കുന്ന ആള്‍, ആരെയാണ് ധ്യാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍.    

ആരെയാണ് ആരാധിക്കേണ്ടത്? ആരാണ് ആരാധിക്കുന്ന ആള്‍? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നമുക്കുണ്ട്. ശ്രീരാമകൃഷ്ണ രുടെ ജീവിതം അത് നമുക്ക് പറഞ്ഞു തരുന്നു. കാളിയുടെ കഴുത്തില്‍ അണിയേണ്ട മാല തന്നെ കഴുത്തില്‍ അണിയുന്ന ശ്രീരാമകൃഷ്ണന്‍ ! നിവേദിക്കേണ്ട മധുര പലഹാരങ്ങള്‍ കഴിക്കുകയും ചെയ്തിരുന്നു. കാളിയും താനും വേറെ എന്ന് അദ്ദേഹത്തിനു തോന്നിയിട്ടില്ല.

ഭൈരവി ചോദിക്കുന്നു---ആരാണ് പരാ ദേവി? ഭൈരവന്‍ മറുപടി പറഞ്ഞത് പരാദേവി തന്നെയാണ് ശക്തി എന്ന്. പ്രകൃതിയില്‍ ഉള്ളതെല്ലാം ദേവിയുടെ പ്രകടനങ്ങള്‍ തന്നെ എന്നും. പ്രപഞ്ചമൊട്ടാകെകാണുന്നത് എല്ലാം പരമമായതിന്റെ പ്രകടനങ്ങള്‍ ആണെങ്കില്‍ ഏതെങ്കിലും ധാരണ സാധകന്‍ പരിശീലിച്ചാല്‍ ദൈവീകത ലഭ്യമാകും എങ്കില്‍ പ്രാര്ത്ഥിക്കുന്ന ആളും ആരെയാണോ പ്രാര്‍ത്ഥിയ്ക്കുന്നത്‌ രണ്ടും തമ്മില്‍ എന്ത് വിത്യാസമാണ് ഉള്ളത്?

അടുത്ത ശ്ലോകത്തില്‍ ഇതിനുള്ള മറുപടിയുണ്ട്.

ശ്ലോകം 144

ആരാധന സ്ഥൂലരൂപത്തില്‍

ഹൂയതേ കസ്യ വാ ഹോമോ യാഗ:കസ്യ ച കിം കഥം?//

ശ്രീ ഭൈരവ ഉവാച :

എഷാത്ര പ്രക്രിയാ ബാഹ്യാ സ്ഥൂലേഷ്വേവ മൃഗേക്ഷണേ// 144//

തര്‍ജ്ജമ

ദേവി തുടരുന്നു--

ആരെയാണ് സ്തുതിക്കേണ്ടത്? ആര്‍ക്കാണ് യജ്ഞ സമര്‍പ്പണം ചെയ്യേണ്ടത്? ഇതെല്ലാം എങ്ങിനെ നിര്‍വഹിക്കണം?

ഭൈരവന്‍ പറഞ്ഞു—

അല്ലയോ മൃഗനയനീ, ഇതെല്ലാം വാസ്തവത്തില്‍ സ്ഥൂല രൂപത്തിലുള്ള ആരാധനകളാണ്.

വ്യാഖ്യാനം

യജ്ഞം, ബലി, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ എങ്ങിനെയാണ് പരമമായതിനെ അറിയുവാന്‍ സഹായിക്കുന്നത്? കര്മമകാണ്ഡത്തിനെ തള്ളിപ്പറയാതെ ഈ ആചാരങ്ങള്‍ എങ്ങിനെ മനസ്സിനെ സൂക്ഷ്മതലത്തിലേക്ക് എത്തിയ്ക്കുന്നു എന്ന് ദേവിയെ കേള്‍പ്പിക്കുന്നു.

ഈ ആചാരങ്ങള്‍ സ്ഥൂലതലത്തില്‍ മനസ്സിനെ എത്തിയ്ക്കുന്നു. വസ്തുക്കളുടെ സ്ഥൂലവും, ഭൌതിക ബോധവും, ആരാധനയും ഏഴു ലോകങ്ങളുമായി ബന്ധപ്പെട്ട അവബോധത്തിന്റെ മാനസികവും, ശാരീരികവും സൂക്ഷ്മവുമായി രൂപാന്തരപ്പെടണം. (ഭൂ:, ഭുവ:, സ്വ:, മഹ: ജന:, തപ: , സത്യ എന്നിവയാണ് പരിശീലനം കൊണ്ട് കടന്നു പോകേണ്ട ഏഴു തലങ്ങള്‍. സ്ഥൂലാവസ്ഥയില്‍ നിന്നും ഉയര്‍ന്ന് പോകുമ്പോള്‍ നിര്‍ഗ്ഗുണാവസ്ഥയില്‍ ഓരോ ഗുണങ്ങളും പരമമായ സത്യത്തില്‍ ലയിക്കുന്നു.

അടുത്ത ശ്ലോകത്തിലും ദേവിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തുടരുന്നു.

ശ്ലോകം 145

പരമബോധത്തില്‍ ജപധാരണ

ഭൂയോ ഭൂയ: പരേ ഭാവേ ഭാവനാ ഭാവ്യതേ ഹി യാ // ജപ: സോ’ത്ര സ്വയം നാദോ മന്ത്രാത്മാ ജപ്യ ഈദൃശാ /145//

തര്‍ജ്ജമ

വീണ്ടും വീണ്ടും പരമമായ ബോധത്തിലാണെന്ന ചിന്തയില്‍ ധ്യാനിക്കുന്നത് തന്നെ ജപമാണ്. ഉള്ളില്‍ നിന്നും ശബ്ദമില്ലാതെ സ്വാഭാവികമായി വരുന്ന ശബ്ദം ആത്മാവിന്റെ മന്ത്രജപമാണ്.

വ്യാഖ്യാനം

ജപമെന്നാല്‍ ആവര്‍ത്തിച്ചു ഉച്ചരിക്കല്‍ എന്നും പറയാം. മന്ത്രങ്ങളുടെ കൂടെയാണ് സാധാരണ ജപമെന്ന പദത്തിന്റെ പ്രയോഗം. ഒരു വസ്തുവിനെയോ, ചിന്തയെയോ  ആവര്‍ത്തിച്ച് ഓര്‍മ്മിക്കുന്നതും ജപമാണ്. സാധകന്‍ തുടര്‍ച്ചയായി പ്രഭുവിനെക്കുറിച്ച് താന്‍ പരമമായ ബോധത്തിലാണ് എന്ന് ചിന്തിക്കുകയോ, ഓര്‍മ്മിക്കുകയോ ചെയ്യുമ്പോള്‍ അനാഹത ശബ്ദം അഥവാ എല്ലാ മന്ത്രങ്ങളുടെയും ആത്മാവിന്റെ ശബ്ദം കേള്‍ക്കുന്നു. ഈ ശബ്ദം പ്രപഞ്ചം മുഴുവന്‍ അനാഹതമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ശ്വാസ നിശ്വാസം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ‘ഹംസ സോഹം’ എല്ലാവരിലും ഉള്ള മന്ത്രജപം തന്നെയാണ്. അതുകൊണ്ട് സോഹം സ്വാഭാവികമായിട്ടുള്ള മന്ത്രമാണ്. ‘സ്വയംനാദ’ ഉച്ചരിക്കാതെ ജപിക്കുന്നത്‌, ‘ഞാന്‍ ശിവനാകുന്നു’ എന്ന്. നിരന്തരമായ മനനം ശിവന്റെ പ്രകൃതമാണ്. എല്ലാ ജീവജാലങ്ങളിലും നിരന്തരമായി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഈ സ്വയംനാദത്തിലാണ് ധ്യാനിക്കേണ്ടത്.

 ശ്ലോകം 146

ധ്യാനം സ്ഥിതീകരിക്കല്‍

ധ്യാനം ഹി നിശ്ചലാ ബുദ്ധിര്നിരാകാരാ നിരാശ്രയാ //    ന തു ധ്യാനം ശരീരാക്ഷിമുഖഹസ്താദികല്പനാ //146//

തര്‍ജ്ജമ

ബുദ്ധിസ്ഥിരത  കൈവന്നാല്‍ രൂപമോ ആധാരമോ ഇല്ലാത്ത ധ്യാനത്തിനും സ്ഥിരത വരും. ദൈവത്തിനെ ശരീരം, കണ്ണ്, മൂക്ക്, വായ, കൈകള്‍ തുടങ്ങിയ രൂപത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് ധ്യാനം ആവില്ല.

വ്യാഖ്യാനം

ബുദ്ധിയാണ് ബോധത്തിന്‍റെ ആദ്യ അടയാളം. വിഗ്രഹമോ, യന്ത്രമോ, ഫോട്ടോകളോ ചിന്തയില്‍ കൊണ്ടുവന്ന് ധ്യാനിക്കരുത്.  ശ്ലോകത്തില്‍ ‘നിരാശ്രയ’ എന്നുദ്ദേശിക്കുന്നത് ധ്യാനിക്കാന്‍ നാഭി, ഹൃദയം, മൂലാധാരം ഇത്യാദി പ്രത്യേക സ്ഥാനങ്ങള്‍ വേണ്ടാ എന്നതുകൊണ്ടാണ്. മറ്റു വ്യാഖ്യാതാക്കളും പരമശക്തിയായ ശിവന്‍ തന്നെയാണ് തന്റെ ഉള്ളിലും ഉള്ളത് എന്ന് സാധകന്‍ തിരിച്ചറിയണം എന്ന് പ്രത്യേകം പറയുന്നു.

വിജ്ഞാന തന്ത്രയില്‍ ആദ്യം ആചാരങ്ങളോടുകൂടിയ ധ്യാനം  സ്ഥൂലം ആണെന്ന് പറഞ്ഞു. പിന്നെ യഥാര്‍ത്ഥ ജപം ഉള്ളിലെ നാദത്തില്‍, ആത്മനാദത്തില്‍ ധ്യാനിക്കലാണ് എന്ന്. ബാഹ്യമായി കാണുന്ന വസ്തുക്കളില്‍ അല്ല ധ്യാനിക്കേണ്ടത്. രൂപമോ, ചിന്തയോ വസ്തുവോ ധ്യാനിക്കാന്‍ ആവശ്യമില്ല.

ധ്യാനം ‘നിശ്ചല ബുദ്ധി’ യാണ്.  

 ശ്ലോകം 147

ശരിയായ ആരാധന

പൂജാ നാം ന പുഷ്പാധ്യൈര്‍യാ മതി: ക്രിയതേ ദൃഢാ // നിര്‍വികല്പേ മഹാവ്യോമ്നീ സാ പൂജാ ഹ്യാദരാല്ലയ: //147//

തര്‍ജ്ജമ

പുഷ്പങ്ങള്‍ അര്ച്ചിക്കുന്നത് പൂജയോ ആരാധനയോ അല്ല. മഹാകാശത്തില്‍, ബൃഹത്തായ ശൂന്യതയില്‍ ചിന്തകളൊന്നും ഇല്ലാതെ നിര്‍വികല്പമായി സ്വസ്ഥമായ മനസ്സോടെ ഇരിക്കുന്നതാണ് ശരിയായ ആരാധന.

വ്യാഖ്യാനം

പൂജകളും മറ്റാചാരങ്ങളുമല്ല യഥാര്‍ത്ഥ ആരാധനാ വിധി. ധാരണ പരിശീലിച്ചു മനസ്സിനെ സുസ്ഥിരമാക്കണം. ചിന്തകള്‍ വന്നാല്‍ പാറപോലെ ഉറച്ച മനസ്സോടെ നേരിടണം. മഹാകാശമെന്ന ക്ഷേത്രത്തിന്റെ ശൂന്യമായ സോപാനത്തില്‍ സമര്‍പ്പിക്കണം. വളരെയധികം ബഹുമാനത്തോടെ എളിമയോടെ വേണം  സമയത്തിനും കാലത്തിനും അതീതനായ ഭൈരവന് സമര്‍പ്പിക്കാന്‍.

 ശ്ലോകം 148

പൂര്‍ണ്ണ സംതൃപ്തി

അത്രൈകതമയുക്തിസ്ഥേ യോത്പധ്യെത ദിനാദ് ദിനം //   ഭൈരവാകാരതാ സാത്ര തൃപ്തിര്‍ അത്യന്തപൂര്‍ണ്ണത //148//

തര്‍ജ്ജമ

ഏതെങ്കിലും ധാരണ തുടര്‍ച്ചയായി പരിശീലിച്ചാല്‍ അനുഭവങ്ങള്‍ ഓരോ ദിവസവും കഴിയുമ്പോള്‍ കൊടുത്താല്‍ ഫലവത്താകുകയും പരിപൂര്‍ണ്ണ സംതൃപ്തി നേടുകയും ചെയ്യും. (ഭൈരവാകൃതം) 

വ്യാഖ്യാനം

ഭൈരവനെ അറിയുന്നത് പരിപൂര്‍ണ്ണ തൃപ്തി ലഭിയ്ക്കുമ്പോള്‍ എന്ന് സൂചിപ്പിക്കുന്നു. ഏതെങ്കിലും ധാരണ കൃത്യമായി പരിശീലിച്ചാല്‍ ഒടുവില്‍ സാധകന്‍ ‘തൃപ്തി’ യടയുന്നു. ഇത് കൂടുകയോ കുറയുകയോ ഇല്ലാതാവുകയോ ചെയ്യില്ല. സന്തോഷവും സംതൃപ്തിയും നല്‍കും.

ശ്ലോകം 149

ശരിയായ വഴിപാട്

മഹാശൂന്യാലയേ വ്ഹ്നൌ ഭൂതാക്ഷവിഷയാദികം //      ഹൂയതേ മനസാ സാര്ധം സ ഹോമശ്ചേതനാസ്നുചാ //149//

തര്‍ജ്ജമ 

മനസ്സിനോടൊപ്പം ഇന്ദ്രിയങ്ങളും മറ്റു ഘടകങ്ങളും  വലിയ ശൂന്യതയുടെ അഗ്നിയിലേക്ക് മനസാക്ഷിയാകുന്ന സൃവം കൊണ്ട് ഹോമിക്കുമ്പോള്‍ ആണ് ശരിയായ വഴിപാട് ആകുന്നത്.

വ്യാഖ്യാനം

വേദം, തന്ത്രം, ഉപനിഷത്തുക്കള്‍ പുരാണങ്ങള്‍ ബ്രാഹ്മണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ സൂചിപ്പിക്കുന്ന മഹായജ്ഞം തന്നെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. തത്വങ്ങളും മനസ്സും ഇന്ദ്രിയങ്ങളും ബുദ്ധിയും അഹങ്കാരങ്ങളുമെല്ലാം പരമമായ ബോധത്തിന്‍റെ അഗ്നിയില്‍ ഹോമിക്കുന്നു. ചേതനയെയാണ് ഇതില്‍ സൃവമായി കണക്കാക്കുന്നത്.

ശ്ലോകം 150

എല്ലാവരുടെയും രക്ഷകന്‍

യാഗോ’ത്ര പരമേശാനി തുഷ്ടിരാനന്ദലക്ണ //    ക്ഷപണാത് സര്‍വപാപാനാം ത്രാണാത്സര്‍വസ്യ പാര്‍വതി //150//

തര്‍ജ്ജമ

അല്ലയോ മഹാദേവീ, പാര്‍വതീ,    

യാഗം അഥവാ യജ്ഞമെന്നസമ്പ്രദായത്തിന് ആനന്ദത്താല്‍ രൂപപ്പെട്ട ആത്മീയ സംതൃപ്തി എന്നേ അര്‍ത്ഥമാക്കേണ്ടു. രുദ്രന്‍റെ ശക്തിയില്‍ എല്ലാ പാപങ്ങളും നശിക്കുന്നു അഥവാ സാധകന് ദേവിയുടെ രക്ഷ ലഭിയ്ക്കുന്നു.

വ്യാഖ്യാനം

വിജ്ഞാനഭൈരവയില്‍ മതപരമായ ആചാരങ്ങളെല്ലാം ഉയര്‍ന്ന ആത്മീയ ബോധമായി വ്യാഖ്യാനിക്കുന്നുണ്ട്. മന്ത്രജപം, മൂര്‍ത്തികളോ രൂപങ്ങളോ ഇല്ലാതെകണ്ടുള്ള ധ്യാനം, ആകാശത്തില്‍ മനസ്സുറപ്പിച്ചുകൊണ്ടു പൂജ, ആത്മീയബോധം നിറയുമ്പോള്‍ തൃപ്തി, ഇന്ദ്രിയങ്ങളെയും മറ്റു വസ്തുക്കളെയും പരമസത്യത്തില്‍ ഹോമം---എല്ലാം ഭൈരവിനെ പരമമായതിനെ ധ്യാനിക്കാനുള്ള വഴികളായി വ്യാഖ്യാനിക്കുന്നു. യാഗം അധ്വാ യജ്ഞം കൊണ്ട്എല്ലാ ദുര്‍ഗ്ഗുണങ്ങളും അവസാനിക്കുകയും ആത്മാവ് തൃപ്തിയടയുന്നു. അപ്പോള്‍ ആനന്ദം ലഭിയ്ക്കുന്നു. യജ്ഞങ്ങള്‍ ഭൌതികതയില്‍പ്പോയി മനസ്സ് കുടുങ്ങാതിരിക്കാന്‍ സഹായിക്കുന്നു. യജ്ഞങ്ങളെ ആത്മീയസംതൃപ്തിയുടെ അനുഗ്രഹമായി വ്യാഖ്യാനിക്കുന്നു.

ശ്ലോകം 151

ഉയര്‍ന്ന അവസ്ഥയില്‍ ധ്യാനം

രുദ്രശക്തിസമാവേശസ്തത്ക്ഷേത്രേ ഭാവനാ പരാ //    അന്യഥാ തസ്യ തത്വസ്യ കാ പൂജാ കശ്ച തൃപ്യതി //151//

തര്‍ജ്ജമ

ഓ, പരമയായ ദേവീ, രുദ്രന്റെ ശക്തിയില്‍ ലയിക്കുന്നതാണ് യഥാര്‍ത്ഥ. ധ്യാനം. അതോടെ എല്ലാ പാപങ്ങളും കഴുകപ്പെടുന്നു. ആ മൂലകത്തിനെ എങ്ങിനെ ആരാധിക്കാം? ആരെയാണോ ത്രുപ്തിപ്പെടുത്തേണ്ടത്?

വ്യാഖ്യാനം

ധ്യാനവും, വിചിന്തനവും രണ്ടു തന്നെ. വിചിന്തനം ചെയ്യുമ്പോള്‍ വിഷയ-വസ്തുബോധം ഉണ്ടായിരിയ്ക്കും. ധ്യാനിക്കുമ്പോള്‍ വിഷയവും വസ്തുവും ഒന്നുതന്നെയാണ്. ആ അവസ്ഥയില്‍ പരമമായ തത്വത്തിനെ എങ്ങിനെ ആരാധിക്കും? ഇവിടെ ദര്‍ശകനും ദര്‍ശനവും ഒന്ന് തന്നെ ആണല്ലോ!

ധ്യാനിക്കുന്നത് പരമബോധവുമായി, ആരാധ്യവസ്തുവുമായി താദാത്മ്യം പ്രാപിക്കാനായിട്ടാണല്ലോ, അതേപോലെ സാധകന്‍ വിചിന്തനം ചെയ്യുന്നത് പരമബോധത്തിന്റെ സത്തായ ഭാഗത്തിനെ, അഥവാ ശക്തിയെത്തന്നെയാകുന്നു. ശക്തിയുടെ ശുദ്ധതത്വം പരമബോധത്തില്‍ നിന്നും പുറത്തേക്ക് സ്ഫുരിച്ചില്ലെങ്കില്‍ പരമമായതിനെ, രുദ്രനെ എങ്ങിനെ ആരാധിക്കും? രുദ്രന്റെയും ശക്തിയുടെയും മേളനമായ പരമബോധത്തെ തന്നെയാണ് വിചിന്തനം ചെയ്യുന്നത്. രുദ്രനിലെ ശക്തിയില്‍ ലയിക്കുമ്പോള്‍ എല്ലാ പാപങ്ങളും ഇല്ലാതായിപ്പോകുന്നു. രണ്ടില്ല, ഒന്നുതന്നെ എന്നാണ് ഉദ്ദേശവും.

ശ്ലോകത്തില്‍ സൂചിപ്പിച്ച ‘ക്ഷേത്രം’, തീര്‍ത്ഥസ്ഥാനം അല്ലെങ്കില്‍ ഉയര്‍ന്ന ബോധത്തിനെ സൂചിപ്പിക്കുന്നു. ക്ഷേത്രമെന്ന പടത്തിലെ ‘ക്ഷ’, ‘ത്ര’ എന്നീ അക്ഷരങ്ങള്‍ ക്ഷപണ അല്ലെങ്കില്‍ നശീകരനമെന്ന വാക്കിന്‍റെ പ്രതീകമാണ്.       

 ശ്ലോകം 152

യഥാര്‍ത്ഥ ശുദ്ധീകരണം

സ്വതന്ത്രാനന്ദചിന്മാത്രസാര: സ്വാത്മാഹി സര്‍വത://                                                                              ആവേശനം തത്സ്വരൂപേ സ്വാത്മന: സ്നാനമീരിതം //152//

തര്‍ജ്ജമ

സ്വയം എന്നതിന്റെ സാരാംശം സാര്‍വത്രികമായി സ്വയം ഭരണ ആനന്ദത്തിലും ബോധത്തിലും ഉള്‍ക്കൊള്ളുന്നു.

ഒരാളുടെ ആത്മാവിൻറെ സത്ത സ്വാതന്ത്ര്യത്തിന്റെയും, ആനന്ദത്തിന്റെയും  ബോധത്തിന്റെ സത്തയുടേയും ശരിയായ അറിവാണ്. അതില്‍  അവനവന്റെ പ്രകൃതത്തില്‍ ലയിക്കുന്നത് തന്നെയാണ് ആ സ്നാനം അഥവാ പരിശുദ്ധമാകല്‍.

വ്യാഖ്യാനം

താന്ത്രിക സമ്പ്രദായ പ്രകാരം ശുദ്ധീകരണം എന്താണെന്ന് ഈ ശ്ലോകത്തില്‍ വിവരിക്കുന്നു. തന്ത്രത്തിന്റെത് ആത്മീയമായ കാഴ്ചപ്പാടാണ്. അവനവനില്‍ അലിയുക എന്നത് ആത്മീയമായ സ്നാനമാണ്. സ്വാതന്ത്ര്യവും, സ്വയംഭരണവും ആത്മാവിന്റെ സത്തയാണ്. ജ്ഞാനത്തിന്റെ അഗ്നിയില്‍ വിഷയവും വസ്തുവും കത്തിയെരിഞ്ഞ്‌ ആത്മസത്ത മാത്രം ബാക്കിയാകുന്നു. മറ്റൊന്നിന്റെയും ആശ്രയമില്ലാതെ നില നില്‍ക്കുന്ന ആത്മാവ് യഥാര്‍ത്ഥ ആനന്ദമാണ്. സമ്പത്ത്, പ്രശസ്തി, എന്നിവയ്ക്ക് നല്‍കാന്‍ കഴിയാത്ത യഥാര്‍ത്ഥ സ്വാതന്ത്ര്യം.

ശ്ലോകം 153

എന്താണ് ആരാധന?

യൈരേവ പൂജ്യതേ ദ്രവ്യൈ സ്തര്‍പ്യതെ വാ പരാപര ://                                                                       യശ്ചൈവ പൂജക: സര്‍വ : സ ഏവൈക: ക്വ പൂജനം //153//  

തര്‍ജ്ജമ

യഥാര്‍ത്ഥത്തില്‍ വഴിപാടുകളും ആരാധകനും, അതീന്ദ്രിയവും  അന്തര്‍ലീനവുമായ സത്യവും ഒന്നുതന്നെ ആണ്. പിന്നെ എന്താണ് ഈ ആരാധന?

വ്യാഖ്യാനം

ശിവനും ശക്തിയും, പ്രാപഞ്ചിക ബോധവും ഊര്‍ജ്ജവും അതീന്ദ്രിയമായ സത്യമാണ്. അത് എല്ലാവരിലും എല്ലാ വസ്തുക്കളിലും ഉണ്ട്. അത് സര്‍വവ്യാപകമാണ്. അപ്പോള്‍ ആരാധിക്കുന്നവനും ആരാധിക്കപ്പെടുന്നവനും ഒന്നുതന്നെ എന്നതാണ് സത്യം. പിന്നെ ഇങ്ങിനെ  ആരാധിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? അതിന്‍റെ ഫലം എന്താണ്? ഇത് എല്ലാ വ്യത്യാസങ്ങളും, യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്നു വിട്ടുമാറിയ ബോധവും സാധകന്റെ ആത്യന്തിക അനുഭവം അഥവാ തിരിച്ചറിവിനെ സൂചിപ്പിക്കുന്നു. ഈ അവസ്ഥയില്‍ പൂക്കള്‍, ദീപങ്ങള്‍, തേന്‍ തുടങ്ങിയ ആരാധിക്കുന്ന വസ്തുക്കളും ഭൈരവനും ആരാധിക്കുന്ന ആളും തമ്മില്‍ വലിയ വിത്യാസം ഇല്ലാതാകുന്നു. അപ്പോള്‍ ഈ ആരാധനക്ക് എന്താണ് പ്രസക്തി?

ശ്ലോകം 154

തീര്‍ത്ഥസ്ഥാനത്തിനു

വ്രജേത്പ്രാണോ വിശേജ്ജീവ ഇച്ഛയാ കുടിലാകൃതി: //                                                                   ദീര്ഘാത്മാ സാ മഹാദേവീ പരക്ഷേത്രം പരാപരാ //154//

തര്‍ജ്ജമ

പ്രാണനും അപാനനും വ്യത്യസ്തമായ ദിശയിലേക്ക് കുണ്ഡ ലിനിയുടെ ഇഷ്ടപ്രകാരം പരാദേവി വലിച്ച് നീക്കുകയും അവള്‍ പ്രകടമായതിന്റെയും, പ്രകടമല്ലാത്തതിന്റെയും ശ്രേഷ്ടമായ തീര്‍ത്ഥസ്ഥാനമാവുകയും ചെയ്യുന്നു.

വ്യാഖ്യാനം

ദേവതയായ കുണ്ഡലിനിയെ ഉണര്ത്തലാണ് യഥാര്‍ത്ഥ ആരാധന. പരയുടെയും അപരയുടെയും സാക്ഷിഭൂതയായ ദേവി ബോധത്തിന്റെ അന്തര്‍ലീനവും അതീന്ദ്രിയവുമായ അവസ്ഥകളിലുള്ള അറിവുകളും അനുഭവങ്ങളും സാധകനില്‍ ചൊരിയുന്നു. അതുകൊണ്ട് ദേവിയുടെ ആസ്ഥാനം പരിശുദ്ധമായ തീര്‍ത്ഥസ്ഥാനമാകുന്നു. നട്ടെല്ലിന്റെ അടിയിലുള്ള അവളുടെ വാസസ്ഥാനം ‘കുണ്ഡ’ യില്‍ ഇരുന്നുകൊണ്ട് ദേവി അനുഗ്രഹിക്കുന്നു അഥവാ പരയുടെ അനുഭവം നല്‍കുന്നു. ദേവിയെ പ്രണമിക്കുമ്പോള്‍ സന്തുഷ്ടയായി പരമബോധത്തിന്റെ ആസ്ഥാനമായ സഹസ്രാരത്തിലേക്ക് നീങ്ങുന്നു. അങ്ങിനെ സാധകന് അതീന്ദ്രിയമായ അനുഭവം സിദ്ധമാകുന്നു.

ഭൌതികയില്‍ ദേവി പ്രാണനനും അപാനനുമായി അഥവാ ശ്വസോച്ഛ്വാസമായി ഒഴുകുകയും ഇന്ദ്രിയാനുഭൂതികള്‍ നല്‍കുകയും ചെയ്യുന്നു. ഇങ്ങിനെ ആരാധിച്ചാല്‍ സാധകന് പ്രാണനും അപാനനും തിരിച്ച് ഒഴുകി മദ്ധ്യത്തില്‍ സംയോജിച്ച് കുലകുണ്ഡലിനിയെ പരമമായതിലേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാദ്ധ്യമാക്കുന്നു. 

ദൈവീകബോധത്തിനെ എല്ലാ ജീവജാലങ്ങളിലും പ്രാണാപാനനായി പരിവര്‍ത്തനം ചെയ്തിരിക്കയാണ്. പ്രാണന്റെയും അപാനന്റെയും ചലനം വളഞ്ഞ രീതിയിലാണ്. കാശ്മീരിഭാഷയിലെ  ശാരദാ ലിപിയില്‍ ‘ഹ’ എന്നാ അക്ഷരം വളവോടുകൂടിയതാണ്. അതിനാല്‍ പ്രാണാപാനനെ  ‘കുടിലാകൃതി’ എന്ന് സംബോധന ചെയ്യാറുണ്ട്. ഇത് പ്രാണശക്തിയെ പ്രതിനിധീകരിക്കുന്നു. ഇതിന്റെ ഒഴുക്ക് സ്വാഭാവികമാണ്.

മൂലാധാരത്തില്‍ ചുരുണ്ട് ഉറങ്ങിക്കിടക്കുന്ന സര്‍പ്പമായാണ് കുണ്ഡലിനി അറിയപ്പെയുന്നത്. അപാനന്‍ ‘ഹ’ ശബ്ദത്തോടെ അകത്തേക്കും പ്രാണന്‍ ദ്വാദശാന്തത്തില്‍ 'സ:' എന്ന ശബ്ദത്തോടെ പുറത്തേക്കും  ഒഴുകുന്നു. രണ്ടും സംയോജിക്കുമ്പോള്‍ അനുസ്വാരമായ ‘ഹ’ ശബ്ദം ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളിലും നിരന്തരമായി ‘ഹംസ’ എന്ന മന്ത്രംജപം  നടന്നുകൊണ്ടിരിക്കുന്നു. ഇതിനെ അപജാജപം എന്നും പറയും. ഇതിന്റെ അര്‍ത്ഥം, ‘ഞാന്‍ അതാണ്‌, അതായത് ’ ‘ഞാന്‍ ശിവനാണ്’. തുടര്‍ച്ചയായി ഇതു ഉച്ചരിക്കുമ്പോള്‍ ‘സോഹം’ എന്നായിത്തീരുന്നു.

തുടര്‍ച്ചയായ ജപം കുണ്ഡലിനിയെ ഉണര്‍ത്തി മുകളിലേക്ക്, സഹസ്രാരത്തിലേക്ക്  ബ്രഹ്മരന്ധ്രത്തിലെത്തി സാധകന് പരമബോധം പ്രദാനം ചെയ്യുന്നു. അതീന്ദ്രിയയും, അന്തര്‍ലീന   യുമായ ഈ പരാപരാ, മഹാദേവന്റെ ശക്തിയാണ് അഥവാ മഹാദേവിയാണ്. സാധകന്റെ എല്ലാ ദോഷങ്ങളും ദേവി ഇല്ലാതാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഗൂഢവും പരിശുദ്ധവുമായ ഈ തീര്‍ത്ഥസ്ഥാനത്തിലാണ് ദേവിയെ ദര്‍ശിക്കാന്‍ നമ്മള്‍ എത്തിച്ചേരേണ്ടത്. (ഭൂമിശാസ്ത്രപരമായ തീര്‍ഥാടന കേന്ദ്രങ്ങളിളല്ല.)

 ശ്ലോകം 155 (അ)

ആനന്ദകരമായ ത്യാഗം

  അസ്യാമനുചരന്‍ തിഷ്‌ഠന്‍ മഹാനന്ദമയേ‘ശ്വരെ//    

 തയാ ദേവ്യാസമാവിഷ്ട : പരം ഭൈരവ മാപ്നുയാത്// 155//

തര്‍ജ്ജമ

ശ്വാസം ‘സ’ എന്ന ശബ്ദത്തോടെ പുറത്തേക്ക് വിടുകയും ‘ഹ’ എന്ന ശബ്ദത്തോടെ അകത്തേക്ക് എടുക്കുകയും യജ്ഞമാക്കിയ സാധകന്‍ അതിനെ പിന്തുടര്‍ന്നു അതില്‍ വസിക്കുകയും ചെയ്യുമ്പോള്‍ ദേവിയുടെ അനുഗ്രഹം ലഭിയ്ക്കുന്നു അഥവാ ഭൈരവാവസ്ഥയില്‍ എത്തുന്നു.

വ്യാഖ്യാനം

തുടര്‍ച്ചയായ ഈ യജ്ഞം കൊണ്ട് ഭൈരവത്വം നേടണമെങ്കില്‍ സാധകന് ഭൌതികങ്ങളായ ഇച്ഛകള്‍ വെടിയണം. ഇന്ദ്രിയ സുഖങ്ങള്‍ വെടിഞ്ഞാല്‍ മാത്രമേ ദൈവീകമായ ഊര്‍ജ്ജം ഉണ്ടാകൂ. ഊര്‍ജ്ജം കൊണ്ട് കുണ്ഡലിനിയെ ഉണര്‍ത്തി ഉയര്‍ത്തുമ്പോള്‍ പരമമായ ആനന്ദം ലഭിയ്ക്കുന്നു. ഊര്‍ജ്ജം മറ്റുതരത്തില്‍ ചെലവഴിക്കുമ്പോള്‍ ആധിവ്യാധികള്‍ ഉണ്ടാകുന്നു. അതിനായി ഇന്ദ്രിയ സുഖങ്ങളും മറ്റും ത്യജിക്കുകതന്നെ വേണം. അപ്പോള്‍ ആനന്ദം, ഉത്സാഹം, അറിവ്, സ്വാതന്ത്ര്യം, ബോധം, പുതിയൊരു ജീവിതം കൂടെ ലഭിയ്ക്കും. അതുകൊണ്ട് സാധകന്‍ ശ്രദ്ധ തത്വങ്ങളിലേക്ക് അഥവാ ഇന്ദ്രിയങ്ങള്‍ക്കും മറ്റും അതീതമായ തലത്തില്‍ പരമമായ സത്യത്തിലേക്ക് കടന്നു ചെല്ലണം.

.ശ്ലോകം 155 (ആ)

ഹംസ ധാരണ

സകാരേണ ബഹിര്യാതി ഇകാരേണ വിശേത് പുന :// 

ഹംസഹംസേത്യമും മന്ത്ര ജീവോ .ജപതി നിത്യശ : //155//

തര്‍ജ്ജമ

‘ഹ’ എന്ന ശബ്ദത്തോടെ ശ്വാസം പുറത്തേയ്ക്ക് വിടുകയും ‘സ’ എന്ന ശബ്ദത്തോടെ അകത്തേയ്ക്ക് എടുക്കുകയും ചെയ്യുന്നു.  ഓരോ വ്യക്തികളുടെ ഉള്ളിലും സദാ നടക്കുന്ന മന്ത്രജപമാണ് ഹംസ എന്നത്.

വ്യാഖ്യാനം

‘ഹ യും ‘സ’ യും ചേര്‍ന്ന് അജപാജപമന്ത്രം  ആയിത്തീരുന്നു. നമ്മുടെ അറിവ് കൂടാതെത്തന്നെ ഈ ജപം ഉള്ളില്‍ നടന്നുകൊണ്ടിരിക്കുന്നു. ജനിച്ചനാള്‍ തുടങ്ങിയതാണ്  സ്വാഭാവികമായ ഈ ജപം. നമ്മള്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ അടയാളമാണ് ഇത്. ഈ ദൈവീക ശബ്ദം ഉള്ളിലെ അഹം ബോധത്തിനെ ഉണര്‍ത്തുന്നു. പരമബോധത്തിനെയാണ് നമ്മള്‍ തൊട്ടുണര്‍ത്തുന്നത്.  ‘സോഹം, ഹംസ’ യുടെ ചരിത്രമറിഞ്ഞ ആള്‍ സ്വന്തം ആത്മാവിനെ അറിഞ്ഞു എന്നാണ് അര്‍ത്ഥം. ഹംസസോഹം ഉച്ചരിച്ച് ഒരാള്‍ ശ്വാസോച്ഛ്വാസത്തില് പങ്കു ചേരുന്നു. തുടര്‍ച്ചയായി ഹംസസോഹം ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അകത്തേക്കെടുക്കുന്ന വായുവിന്റെയും പുറത്തേക്ക് വിടുന്നതിന്റെയും ഇടയില്‍ ഉള്ള വിടവില്‍ ഏകാഗ്രതയോടെ ശ്രദ്ധിച്ചാല്‍ മനസ്സ് അലിഞ്ഞു പോകുന്നു. പഞ്ചവായുവിന്റെ പ്രവാഹം ശര്രീരത്തില്‍ അനുഭവപ്പെടുകയും തുടര്‍ന്നു പരമമായ പ്രാണന്‍ അഥവാ ശ്വാസത്തിന്റെ പാരമ്യം അറിയുവാന്‍ കഴിയുകയും ചെയ്യുന്നു. ഈ ‘സ്വച്ഛന്ദ മന്ത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ആള്‍ക്ക് അമാനുഷിക ശക്തിയും മുക്തിയും ലഭിയ്ക്കും.    

‘ഹംസസോഹ’ മന്ത്രത്തിലെ ‘ഹ’ ശക്തിയേയും ‘അം’  ജീവനെയും, ‘സ’ ശിവനേയും പ്രതിനിധീകരിക്കുന്നു. ത്രികമന്ത്ര’ എന്നപേരിലും ഇത് അറിയപ്പെടുന്നു. ശിവന്‍, ശക്തി, ജീവ അഥവാ ‘നര’ എനീ മൂന്നു സത്യങ്ങളാണ് ഈ മന്ത്രത്തില്‍. ഹംസ സോഹം എന്നുച്ചരിക്കുമ്പോള്‍ ‘ഹ’ യിലെയും ‘സ’ യിലെയും ‘അം’ എന്നത് ഉറപ്പിച്ച് ഉച്ചരിക്കണം. 

ഒരു പ്രാവശ്യം ഉച്ചരിക്കാന്‍ നാല് സെക്കന്റ്‌ പ്രകാരം ഒരു മിനുറ്റില്‍ 15 പ്രാവശ്യം ജപം നടക്കുന്നു. ഒരു ദിവസം അങ്ങിനെ 21,600 പ്രാവശ്യം ജപം നടക്കുന്നു. വളരെ അപൂര്‍വമായി ഭാഗ്യം ചെയ്തവര്‍ക്ക് മാത്രമേ മരണ സമയത്ത് അജപാജപമന്ത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ സാദ്ധ്യമാകൂ..

ശ്ലോകം 156

ശ്വാസത്തിന്റെ തുടര്‍ച്ചയായ ജപം

ഷട്-ശതാനി ദിവാരാത്രൌ സഹസ്രാണ്യേകവിം ശാന്തി: //                                                                                    ജപോ ദേവ്യാ: സമുദ്ദിഷ്ട: സുലഭോ ദുര്‍ല്ലഭോ ജടൈ://156//

തര്‍ജ്ജമ

ദേവിയുടെ മന്ത്രം ഒരു രാത്രിയും പകലും കൂടി 21,600 പ്രാവശ്യം ജപിക്കുന്നത്‌ വളരെ എളുപ്പമാണ്. എന്നാല്‍ അജ്ഞന്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ആണ്.

വ്യാഖ്യാനം

ജനിച്ചപ്പോള്‍ മുതല് നിര്‍ത്താതെ ഉച്ചരിയ്ക്കുന്ന ഈ മന്ത്രത്തിന്‍റെ അറിവ് വളരെ രഹസ്യമയമായതാണ്. ഈ മന്ത്രദീക്ഷ  യോഗ്യനായ ഗുരുവില്‍ നിന്നും ലഭിയ്ക്കണം. ജപിക്കുമ്പോള്‍ പരമമായ അനുഗ്രഹമാണ് സാധകന് ലഭിയ്ക്കുക. ഉള്ളിലേക്ക് പൂര്‍ണ്ണമായും മനസ്സ് തിരിച്ച് അകത്തേക്കും പുറത്തേക്കും അനവരതം ഒഴുകിക്കൊണ്ടിരിക്കുന്ന ശ്വാസത്തിന്‍റെ ശബ്ദം ശ്രദ്ധിക്കുക.

 ശ്ലോകം 157

രഹസ്യത്തിന്റെ ആവശ്യം

ഇത്യേതത്കഥിതം ദേവി പരമാമൃതമുത്തമം //                                                                               ഏതച്ചനൈവ കസ്യാപി പ്രകാശ്യം തു കദാചന//157//

തര്‍ജ്ജമ

 അല്ലയോ, ദേവീ, ഏറ്റവും ഉത്തമമായ ഈ മന്ത്രം ആന്തരികതയിലേക്ക് നയിക്കുന്ന പരമാമൃതമാണ്, അഥവാ അമരത്വത്തിലേക്ക് നയിക്കുന്ന ജ്ഞാനമായാതിനാല്‍ എല്ലാവര്ക്കും ഉപദേശിച്ചു കൊടുക്കാന്‍ സാധ്യമല്ല.

വ്യാഖ്യാനം

പണ്ട് കാലത്ത് ഇത്തരം നിഗൂഢങ്ങളായ ആത്മീയ പാരമ്പര്യങ്ങള്‍ വളരെയധികം ആദരിക്കപ്പെടുകയും രഹസ്യമായി വെക്കുകയും ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ യോഗിമാര്‍ ധാരാളമായി ഉയര്ന്നുവന്നപ്പോളാണ് ഉയര്‍ന്ന തലത്തിലുള്ള തന്ത്ര, യോഗ പരിശീലനങ്ങള്‍ സാധാരണക്കാരില്‍ എത്തിച്ചേര്‍ന്നത്. ഈ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങള്‍ അത്യന്തം നിഗൂഢമായി വെക്കേണ്ടതാണ് എന്ന് നിര്‍ക്കര്ഷിക്കുന്നത് വേണ്ട രീതിയില്‍ വ്യാഖ്യാനം ചെയ്തില്ലെങ്കില്‍, ഗ്രഹിച്ചില്ലെങ്കില്‍  വിപരീത ഫലം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ്.   

ഭാരതീയ വിജ്ഞാന തന്ത്രത്തിലെ ശ്രേഷ്ടമായ വെളിപ്പെടുത്തലുകള്‍ സാധകനെ അമരത്വത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഇത് സ്വയം പ്രയോജനപ്പെടുത്തുവാന്‍ ഉപയോഗപ്പെടുത്തുക. പരമമായ മൂല്യവും ശക്തിയുമുള്ള വസ്തുതകള്‍ ഉറക്കെ വിളിച്ചു പറയാതിരിക്കുക.

ഇത് രഹസ്യമായി വെക്കേണ്ടതിന്റെ പ്രധാന രണ്ടു ആവശ്യകത ഇവിടെ വെളിപ്പെടുത്തുന്നു. ഒന്നാമതായി ഈ ഗ്രന്ഥത്തില്‍ പറയുന്ന വസ്തുതകള്‍, പരിശീലനങ്ങളും അറിവും ഉയര്‍ന്ന തലത്തില്‍ എത്തുന്നവര്‍ക്ക്  ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. സാധാരണക്കാരന് ഇതില്‍ പറയുന്ന ആശയങ്ങളുടെ സൂക്ഷ്മത ഗ്രഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ട്. ഈ അറിവുകളുടെ മൂല്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാധാരണക്കാരോട് ഇതിനെപ്പറ്റി പറഞ്ഞു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം അവര്‍ കേട്ടറിഞ്ഞ വിവരം തെറ്റായി വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ട്.

രണ്ടാമതായി സാധകന്റെ ആദ്ധ്യാത്മിക ഉന്നതിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരുവ്യക്തി ആത്മീയാന്വേഷണത്തിന് ഇറങ്ങുമ്പോള്‍ അത് പുറംലോകത്തുള്ളവരെ അറിയിക്കുന്നത് ശരിയല്ല. സമൂഹവുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല അത്. വ്യക്തിപരമായ വിഷയമായതിനാല്‍ സാധകനും ഗുരുവും മാത്രമേ അതിനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ പാടുള്ളൂ. ഈ വിഷയത്തിനെക്കുറിച്ച് സാധാരണക്കാരോട് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്‍റെ മൂല്യം നഷ്ടപ്പെടും. ഉയര്‍ന്ന തലത്തിലുള്ള ആത്മീയജ്ഞാനത്തിന് വേണ്ട സൂക്ഷ്മമായ ഗതിക്ക് ബാഹ്യമായ ഇടപെടലുകളും ഉള്ളില്‍ കടന്നു കൂടുന്ന അഹങ്കാരവും തടസ്ഥമാകുകയും ചെയ്യും.  

ശ്ലോകം 158

തന്ത്ര പരിശീലനത്തിനുള്ള യോഗ്യത

പരശിഷ്യെ ഖലേ ക്രൂരേ അമക്തെ ഗുരുപാദയോ: // നിര്‍വികല്പമതീനാം ത് വീരാണാമുന്നതാത്മനാം //158//

തര്‍ജ്ജമ

ഈ വിജ്ഞാനം മറ്റു ശിഷ്യര്‍ക്കോ, ദുര്മനസ്സ്, ക്രൂരത, ഗുരുപാദത്തില്‍ സമര്‍പ്പണം ചെയ്യാത്തവര്‍ തുടങ്ങിയവര്‍ക്ക് പകര്‍ന്ന് കൊടുക്കരുത്. ഈ അറിവുകള്‍ ആത്മീയഉന്നതി  ലഭിച്ചവര്ക്കും ആത്മസംയമനം ഉള്ളവര്‍ക്കും മാത്രം നല്‍കേണ്ട ഒന്നാണ്.

വ്യാഖ്യാനം

നിഗൂഢമായ ഈ അറിവുകള്‍ സിദ്ധിച്ച സാധകന്‍ ആത്മ നിയന്ത്രണവും, അച്ചടക്കമുള്ളവനും, അര്‍പ്പണ മനോഭാവം ഉള്ളവനും അല്ലെങ്കില്‍ നേടിയ ജ്ഞാനവും, ശക്തിയും  തെറ്റായ, വഴിക്കു പോകും. അത് അവനവനു തന്നെ നാശം ചെയ്യുകയും ചെയ്യും. ഗുരുവിനും ഇതു ദോഷകരമാണ്. സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തേണ്ട ഈ വിലപ്പെട്ട അറിവുകള്‍ തെറ്റായ കൈകളില്‍ എത്തിപ്പെടാതെ സുരക്ഷിതമായി ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിച്ചു വെക്കേണ്ടതുണ്ട്.

സ്വത്തും മറ്റു അമൂല്യവസ്തുക്കളും ചോര്‍ന്നു പോകാതെ സ്മരക്ഷിച്ചു വെക്കുന്നപോലെ ഈ അമൂല്യങ്ങളായ വിജ്ഞാനങ്ങളും ശക്തമായ കാവലോടെ സംരക്ഷിയ്ക്കണം. ജ്ഞാന സംരക്ഷകരെ ധര്മ്മരക്ഷകരായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ സന്യാസിമാര്‍ വെറും മതപണ്ഡിതനോ  പുരോഹിതനോ അല്ല. അതീന്ദ്രിയജ്ഞാനം ലഭിച്ചവരാണ് അവര്‍. ഈ സന്യാസ പരമ്പരയുടെ പരിശ്രമം കൊണ്ടാണ് ഇന്നും സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തു ഇന്നും നമുക്ക് ഈ വിജ്ഞാനമെല്ലാം പ്രാപ്യമായിരിക്കുന്നത്.

 ശ്ലോകം 159 & 160

തന്ത്ര ദീക്ഷ

ഭക്താനാം ഗുരുവര്‍ഗസ്യ ദാതവ്യം നിര്‍വിശങ്കയാ //                                                                                     ഗ്രാമോ രാജ്യം പുരം ദേശ: പുത്രദാരകുടുംബകം //159//                                         സര്‍വമേതത്പരിത്യജ്ഞ ഗ്രാഹ്യമേതന്‍മൃഗേക്ഷണേ //                             കിമോര്‍ഭിരസ്ഥിരൈര്‍ദേവി സ്ഥിരം പരമിദം  ധനം // 160// 

തര്‍ജ്ജമ

പ്രിയ മൃഗനയനീ, കുടുംബം, ബന്ധുക്കള്‍, സമൂഹം, വീട്, നാട്, രാജ്യം എല്ലാം ത്യജിച്ച് ഗുരുവില്‍ പൂര്‍ണ്ണ വിശ്വാസത്തില്‍ ശരണം പ്രാപിക്കുന്നവനെയാണ് ശിഷ്യനായി സ്വീകരിക്കേണ്ടത്. ഭൌതിക സുഖങ്ങളെല്ലാം താല്ക്കാലീകമാണ്. അല്ലയോ ഭഗവാനെ, ഈ പരമമായ സമ്പത്ത് ആണ് ശാശ്വതമായത്.

വ്യാഖ്യാനം

ഈ ശ്ലോകത്തില്‍ വിജ്ഞാന ഭൈരവ തന്ത്രത്തിലെ അറിവ് നേടാനും, പരിശീലിക്കാനും യോഗ്യത എങ്ങിനെയുള്ള ആള്‍ക്കാണ് എന്ന് വിസ്തരിക്കുന്നു. വൈരാഗ്യവും, വിശ്വാസവും ഭക്തിയും ഉള്ളവര്ക്ക് മാത്രമേ ഈ ജ്ഞാനം നേടാനുള്ള അര്‍ഹതയുള്ളൂ. അതിനായി കുടുംബ ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ട്. നേടുന്ന അറിവ് ഫലവത്താകാനും അനുഭവസിദ്ധമാകാനും  ഗുരുവിന്റെ അനുഗ്രഹം വേണം.

 തന്ത്ര ദീക്ഷ നേരിട്ട് നല്‍കുന്നതാണ് നിര്‍ദ്ദേശിങ്ങള്‍ നല്‍കുതിനേക്കാള്‍ കൂടുതല്‍ അഭികാമ്യം. അറിവ് ചിന്തകളില്‍ക്കൂടിയോ സ്വപ്‌നങ്ങള്‍ വഴിയോ പകര്‍ന്നു കിട്ടാം. ഉത്തമനായ ശിഷ്യന് അയാളറിയാതെത്തന്നെ ഗുരുവിന്റെ അനുഗ്രഹമായി അറിവ് ഒഴുകിയെത്തും.

 ശ്ലോകം 161

ഈ ജ്ഞാനം ഒരിക്കലും ഉപേക്ഷിക്കരുത്

പ്രാണാ അപി പ്രടാതവ്യാ ന ദേയം പ്രമാമൃതം // 

ശ്രീദേവി ഉവാച

ദേവ ദേവ മഹാദേവ പരിത്രുപ്താസ്മി ശങ്കര //161//

തര്‍ജ്ജമ

സ്വന്തം പ്രാണന്‍ ത്യജിക്കെണ്ടിവന്നാലും ദിവ്യമായ ഈ ജ്ഞാനാമൃതം ഒരിക്കലും കൈവിടരുത്.

ശ്രീദേവി ഇങ്ങിനെ അരുളി –--- അല്ലയോ ദേവാധിദേവനായ ശങ്കരാ, എനിക്കിപ്പോള്‍ പൂര്‍ണ്ണ തൃപ്തിയായി.

വ്യാഖ്യാനം

ശങ്കര ഭഗവാന്‍ ദേവിയോട്, ക്ഷണിക പ്രകൃതമാണ് ഈ ലോകം, മനുഷ്യജീവന്‍ എപ്പോള്‍ വേണമെങ്കിലും നശിച്ചുപോകാം. പക്ഷെ, പ്രപഞ്ച രഹസ്യം അറിയാനുള്ള മഹത്തായ ഈ അറിവ് ഒരിക്കലും കൈവെടിയരുത് എന്ന് പറഞ്ഞു. ഏറ്റവും അനുയോജ്യയായ ദേവി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചു, താന്‍ പരിപൂര്‍ണ്ണ തൃപ്തയായി എന്നും മറുപടിയും പറഞ്ഞു.

 തന്ത്രം ശിവശക്തി ഐക്യം പഠിപ്പിക്കുകയാണ്. ഈ അറിവ് തന്നെ നമുക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.

ശ്ലോകം 162

ദേവിയുടെ ധാരണ

രുദ്രയാമല തന്ത്രസ്യ സാരമാധ്യാവധാരിതം //                                                           സര്‍വശക്തിപ്രഭേദാനാം ഹൃദയം ജ്ഞാതമധ്യ ച //162//

തര്‍ജ്ജമ

 രുദ്രയാമല തന്ത്രത്തിന്‍റെ സാരാംശവും വ്യത്യസ്ത ശക്തികളുടെ ആന്തരിക സത്തയും, എനിക്കിപ്പോള്‍ മനസ്സിലായി.

വ്യാഖ്യാനം

മുന്‍പുള്ള ശ്ലോകത്തിന്റെ സാരം ഈ വ്യാഖ്യാനത്തോടുകൂടി പൂര്‍ണ്ണമാകുകയും ദേവിയുടെ രുദ്രയാമലയെക്കുറിച്ചുള്ള ജ്ഞാനം ഈ ശ്ലോകത്തില്‍  വിവരിക്കുകയും ചെയ്യുന്നു. തന്ത്രവും വേദാന്തവും സമന്വയിച്ച കാശ്മീര്‍ ശൈവിസത്തിലെ പ്രധാന ഭാഗമാണ് രുദ്രയാമല. ഇത് മുഴുവനായും മനസ്സിലാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാരതീയ വ്ജ്ഞാനതന്ത്രം അതിലുള്ള പ്രധാന പഠന വിഷയമാണ്. ദേവിയുടെ  ചോദ്യരൂപത്തിലുള്ള സംശയങ്ങള്‍ക്ക് ദേവന്‍ 112 ധാരണകളായി മറുപടി കൊടുത്തു തൃപ്തയാക്കി. ദേവന്‍ ഒന്നുകൂടി സൂചിപ്പിച്ചു—പരമമായ സത്യം ബുദ്ധിക്കും അതീതമാണ്. അതിനെ അറിയണമെങ്കില്‍ അനുഭവജ്ഞാനം വേണം.

 എല്ലാ വ്യത്യസ്ത ശക്തികളുടെയും ഹൃദയം സൃഷ്ടിയുടെ വിവിധ ഘടകങ്ങളുടെയും അളവുകളുടെയും സത്തയെയും സൂചിപ്പിക്കുന്നു. അതിനെ അറിയുകയും മറികടന്ന് അവസാനം അപ്രകടിതമായ പരമമായതില്‍ ലയിക്കുകയും വേണം.. 

ശ്ലോകം 163

ശിവശക്തി ഐക്യം

ഇത്യുക്ത്വാനന്ദിതാ ദേവീ കണ്‍ഠേ ലഗ്നാ ശിവസ്യ തു //163//

തര്‍ജ്ജമ      

ഇങ്ങിനെ പറഞ്ഞുകൊണ്ട് ദേവി ആഹ്ളാദത്തില്‍ മുങ്ങി  ശിവനെ ആലിംഗനം ചെയ്തു.

വ്യാഖ്യാനം

പരമമായ ജ്ഞാനം മനസ്സിലാക്കുകയും നേടുകയും ചെയ്ത ശേഷം ദേവി വീണ്ടും ശിവനെ ആലിംഗനം ചെയ്ത് ശിവനില്‍ ലയിച്ചു.                                                                                                                                                                                                                                                                                                          

Tuesday, 8 October 2024

യാത്ര ----മരുഭൂമി തേടി പ്ബ്ലിshed 10-8-

മരുഭൂമിതേടി  

ജൂലൈ, 2022 

ഏറെ നാളുകള്‍ക്കു ശേഷം ഒരു യാത്ര പോകുകയാണ്. വിനോദ സഞ്ചാരത്തിനുള്ള സീസണ്‍ അല്ല എത്തിച്ചേരുന്ന ഇടത്തില്‍ എന്നറിഞ്ഞുകൊണ്ട് തന്നെയാണ് വലിയ ചൂടില്ലാത്ത കാലാവസ്ഥയില്‍ യാത്ര തീരുമാനിച്ചത്. രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം നവമ്പർ മുതൽ മാർച്ച് വരെ എന്നാണ്‌ പൊതുവേ പറയപ്പെടുന്നത്. എന്നാൽ ജൂലൈ 22 മുതൽ ആഗസ്ത് ഒന്നുവരെയുള്ള 10 ദിവസം ഏറെ അനുയോജ്യമായാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് സഞ്ചാരികളുടെ തിക്കും തിരക്കും ഇല്ലാതെയുള്ള താമസവും സഞ്ചാരവും.

അവിടെ എത്തിയാല്‍ എവിടെയൊക്കെ പോകണം, താമസം, യാത്രക്കുള്ള കാര്‍--എല്ലാം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ മകള്‍ നിഭ ആദ്യമേ ബുക്ക്‌ ചെയ്തിരുന്നു. അതിന്റെ പൂര്‍ണ്ണ ത്രില്ലോടുകൂടി ഞങ്ങള്‍ അഞ്ചുപേര്‍_ ഞങ്ങള്‍ രണ്ടുപേരും, സുരേഷും നിഭയും, മകള്‍ ആരഭിയും. അതിരാവിലെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നു. പ്രഭാത ഭക്ഷണം കഴിച്ച് നേരെ എയര്‍പോര്‍ട്ട്ലേക്ക്. 

ഭാരതത്തിലെ വലിയ സംസ്ഥാനം, വൈവിദ്ധ്യം നിറഞ്ഞ ഭൂവിഭാഗങ്ങൾ, കാലാവസ്ഥ, ചരിത്ര കഥകൾ, സംസ്ക്കാരം, അങ്ങിനെയങ്ങിനെ പറഞ്ഞാൽ തീരാത്ത പ്രത്യേകതകളും വിശേഷണങ്ങളും ഉള്ള, ഒരുകാലത്ത് 'രജപുത്താന' എന്നും,' 'രേഗിസ്ഥാൻ' എന്നുമൊക്കെ അറിയപ്പെട്ടിരുന്ന വീരരജപുത്രരുടെ നാട്, അതാണ് ഉത്തര ഭാരതത്തിൻറെ പടിഞ്ഞാറ്‌ സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ. പാഠപുസ്തകങ്ങളിൽക്കൂടിയും പീന്നീട് മാദ്ധ്യമങ്ങൾ വഴിയും അറിയാൻ കഴിഞ്ഞ ഈ ദേശത്ത് കാലുകുത്താനുള്ള ഭാഗ്യം ഈയിടെയാണ് ലഭിച്ചത്. ഈ ഭൂവിഭാഗം പൂർണ്ണമായും കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ടിടത്തോളം വേറിട്ടൊരു അനുഭൂതിയാണ് ഉണ്ടായത്. എല്ലാം കൊണ്ടും വൈവിദ്ധ്യം നിറഞ്ഞ ഈ നാട് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണെന്ന് എടുത്തു പറയാൻ തോന്നുന്നു.

 ലോകത്തിലേക്ക്‌ വെച്ച് തന്നെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരയായ വടക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്ന അരാവലിയുടെ നല്ലൊരു ഭാഗം രാജസ്ഥാനിലൂടെ കടന്നു പോകുന്നു. വര്ഷം തോറും കുറഞ്ഞു വരുന്ന മഴയുടെ തോത് ഇവിടത്തെ ഭൂവിഭാഗത്തിന് ഭീഷണിയായിട്ടുണ്ടെന്നും അതിന് കാരണം അശാസ്ത്രീയമായ മാനുഷിക ഇടപെടലുകൾ ആണെന്നും പറയപ്പെടുന്നു, 'താർ' മരുഭൂമിയുടെ അതിർത്തി കാക്കുന്ന അരാവലി പർവത നിരകൾ, മനുഷ്യന്റെ മാത്രമല്ല ഒട്ടനവധി ജീവജാലങ്ങളുടെയും സംരക്ഷകനാണ്. രാജസ്ഥാനിലെ പ്രധാന കോട്ടകളെ ചുമന്ന്‌ നില്‍ക്കുക മാത്രമല്ല, ആ ദേശത്തിന്‍റെയാകെ ചരിത്ര സൂക്ഷിപ്പുകാരന്‍ കൂടിയാണ് ഇവ.  ഒരുപക്ഷെ, പർവത നിരകൾക്ക് താഴെയുള്ള തടാകങ്ങളെ ഉറ്റുനോക്കിയിരിക്കുന്ന ആ കോട്ടകൾ നൂറ്റാണ്ടുകൾ കടന്നുപോകുന്നത് അറിയുന്നുണ്ടാകില്ല ! (മൌണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന 'ഗുരു ശിഖർ' ആണ് ഈ നിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി.)

ഉച്ചയോടെ രാജസ്ഥാന്റെ തലസ്ഥാന നഗരിയിൽ വന്നിറങ്ങിയപ്പോൾ സ്വാഗതം ചെയ്തത്  കേരളത്തിലെപോലെ കോരിച്ചൊരിയുന്ന മഴ. ജയ്‌പൂർ നഗരവീഥികളിൽ ഒഴുകി നടക്കുന്ന വാഹനങ്ങള്‍ കണ്ടപ്പോള്‍ മരുഭൂമിയെന്നു കരുതിയ സംസ്ഥാനം ഇതുതന്നെയാണോ എന്ന സംശയം തോന്നി. പരമ്പരാഗത രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ വാഹനത്തിലിരുന്ന് കൺകുളിർക്കെ കണ്ടു നീങ്ങുമ്പോൾ എങ്ങിനെ, എന്തുകൊണ്ടിതിന് 'പിങ്ക് സിറ്റി' എന്ന ഓമനപ്പേര് വന്നത് എന്ന് ഊഹിച്ചു. നല്ലൊരു നഗരവീഥി. അതിനാൽ തൽക്കാലം മാലിന്യക്കൂമ്പാരങ്ങൾ മഴവെള്ളത്തിൽ ചിന്നിച്ചിതറി ഒഴുകുന്നത് കണ്ടതായി നടിക്കേണ്ട ! 

നേരെ ചെന്നിറങ്ങിയത് മുന്‍കൂട്ടി ബുക്ക്‌ ചെയ്ത വഴിയോരത്തെ ലോഡ്ജിന്‍റെ മുന്നില്‍ കാറ് നിര്‍ത്തി. ലോഡ്ജിന്‍റെ പേര് കണ്ടപ്പോള്‍ ചിരി വന്നു. 'മീശ.' നല്ല കൊമ്പന്‍ മീശയുടെ പടം പേരെഴുതിയതിന്റെ താഴെ. പ്രവേശനഹാള്‍ അത്യാവശ്യം വലുതാണ്‌. പരമ്പരാഗതിയില്‍ പണിതിരിക്കുന്ന വര്‍ണ്ണാലങ്കാരത്തോടുകൂടിയ ഹാള്‍. ഡോര്മിറ്ററിയുടെ ഉള്ളില്‍ കടന്നപ്പോള്‍ വീണ്ടും അത്ഭുതവും ചിരിയും അടക്കാനായില്ല. അനങ്ങാത്ത തീവണ്ടി കംപാര്‍ട്ട്മെന്‍റ്. അഞ്ച് പേര്‍ക്ക് മൂന്ന് ഡബിള്‍ ഡക്കര്‍ കൂടുകള്‍ അഥവാ പെട്ടികള്‍. നിഭയും ആരഭിയും മുകളിലെ ബര്‍ത്തില്‍ കയറിക്കൂടി. ഞങ്ങള്‍ മൂന്നുപേരും താഴെയും. സൈഡില്‍ ഉള്ള കര്‍ട്ടന്‍ നീക്കിയാല്‍ അപ്പുറത്തെ കൂട്ടിലെ ആളെ കാണാം കിടക്കാനുള്ള പെട്ടിക്കു നല്ല നീളമുണ്ട്. (സുരേഷിനുതന്നെ  നീണ്ടു നിവര്‍ന്നു സുഖമായി കിടക്കാം) അത്യാവശ്യം വീതിയും. ചെറിയ ബാഗുകള്‍ ഒതുക്കി വെക്കാം. റൂമില്‍ എസി ഉണ്ട്. ചൂട് തീരെ ഇല്ലാത്തതിനാല്‍ സുഖമായി ഉറങ്ങി. ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ കിടക്കാന്‍ പോന്നെങ്കിലും നിഭയും കുട്ടിയും അപ്പോള്‍ പരിചയപ്പെട്ട ഒരു പാട്ട് ഗ്രൂപ്പിന്ടെ കൂടെക്കൂടി കുറെ നേരം പാടി രസിച്ചാണ് റൂമിലേക്ക്‌ വന്നത്.  

ജയ്‌പൂരിലെ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റും കാണാൻ രണ്ടോ മൂന്നോ ദിവസങ്ങൾ മതിയാകില്ല എന്ന് അറിഞ്ഞപ്പോഴേക്കും സമയം അതിക്രമിച്ചു. ആമേർ / ആംബെർ പാലസ്, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ, നഹർ ഗഡ്‌ ഫോർട്ട്, ജയ്‌ഗഡ് ഫോർട്ട്, ജൽ മഹൽ, സ്റ്റെപ് വെൽ, മ്യൂസിയം, കരകൗശലവസ്തുക്കൾ  തുടങ്ങി ഓരോന്നും ഒന്നിനൊന്ന്  വിസ്മയക്കാഴ്ചകൾ ആണ്. പ്രത്യേകിച്ച് ജന്തർ മന്തർ അഥവാ കല്ലിലും, മാർബിളിലും തീർത്ത 19 ഗണനോപകരണങ്ങൾ അഥവാ യന്ത്രോപകരണങ്ങളുള്ള ജ്യോതിശാസ്ത്ര നിരീക്ഷണാലയം. (ഇവിടെ കാണുന്ന ഓരോ യന്ത്രങ്ങൾക്കും ഓരോ ധർമ്മമാണ്) സൂര്യന്റെ നിഴൽ നോക്കി വളരെ കൃത്യമായി സമയം കണക്കാക്കാം. സൂര്യന്റെയും, ഗ്രഹങ്ങളുടെയും അക്ഷാംശ രേഖാംശ രേഖകള്‍ കടന്നുപോകുന്നത് കൃത്യമായി രേഖപ്പെടുത്തിയതായി കാണാം. രാജാവായിരുന്ന സവായ് ജയ്‌സിംഗ് രണ്ടാമന്റെ കാലത്തായിരുന്നു ഇത് നിർമ്മിച്ചത്. 

 മൻ സാഗർ തടാകത്തില്‍ പൊന്തിക്കിടക്കുന്ന പ്രതീതിയുണ്ടാക്കുന്ന ജൽ മഹൽ മറ്റൊരു അദ്‌ഭുതമാണ്. കൊട്ടാരത്തിന്റെ ഒരു നില മാത്രമേ തടാകത്തിനു പുറത്തു ദൃശ്യമാകുന്നുള്ളൂ. നാല് നിലകൾ വെള്ളത്തിന്നടിയിൽ. അതും കൊട്ടാരത്തിനകത്തേക്ക് വെള്ളം കയറുന്നില്ല എന്നത് അദ്‌ഭുതം ഉളവാക്കുന്നു. ഉള്ളിലെ പൈന്റിങ്ങും മറ്റും അത്യാകര്ഷകം.

ജയ്പൂരില്‍ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ആമെര്‍ എന്ന് പേരുള്ള ചെറിയ പട്ടണത്തിലാണ് ആംബെര്‍ ഫോര്‍ട്ട്‌ അഥവാ ആമെര്‍ ഫോര്‍ട്ട്‌ സ്ഥിതിചെയ്യുന്നത്. അംബെറിലെ മീണ വംശക്കാര്‍ ആരാധിച്ചിരുന്ന മാത്രുദൈവത്തിന് ഈ നഗരം സമര്‍പ്പിച്ചു കൊണ്ടാണത്രേ അവര് ഈ നഗരം സ്ഥാപിച്ചത്. പില്‍ക്കാലത്ത് രജപുത്ര രാജാവ് മാന്‍സിംഗിന്‍റെ കാലത്ത് ആണത്രേ ഇപ്പോള്‍ കാണുന്ന കോട്ടക്ക് രൂപരേഖയുണ്ടാക്കിയത്. മങ്ങിയ മഞ്ഞനിറമുള്ള കോട്ടയുടെ ഉള്ളില്‍ കടന്നാല്‍ വിശാലമായ മുറ്റം. രാജാവിന്റെ പടയാളികള്‍ ഈ മുറ്റത്ത് പരേഡ് നടത്തുമായിരുന്നുവത്രേ. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ആനസവാരി നടത്തുന്നു. ഇവിടെനിന്ന് നോക്കിയാല്‍ മുന്നില്‍ക്കാണുന്ന പാര്‍വത നിരകളും താഴെയുള്ള മഹോത തടാകവും അതിനോട് ചേര്‍ന്നുള്ള ഭംഗിയുള്ള പൂന്തോട്ടങ്ങളും നല്ല കാഴ്ചയാണ്. മുന്നോട്ട് നടന്നാല്‍ മറ്റൊരു മുറ്റത്ത് എത്തും. ഇവിടെ രാജാവിന് വന്നിരിക്കാനുള്ള മണ്ഡപവും പൊതുജനങ്ങള്‍ക്ക് രാജാവിനെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ സൌകര്യവുമുള്ള വിശാലമായ മുറ്റവും. എല്ലാം വൃത്തിയില്‍ സംരക്ഷിച്ചിരിക്കുന്നു. അടുത്തത് രജപുത്ര ശൈലിയിലും മുഗള ശൈലിയിലും ഉള്ള  കൊത്തുപണികളുള്ള മാര്‍ബിള്‍ തൂണുകളുള്ള വലിയ ഹാള്‍. മൂന്നാമത്തെ നടുമുറ്റത്തായിട്ടാണ് ശീശ് മഹൽ. (കണ്ണാടിക്കൊട്ടാരം) ചുമരുകളിലും മുകൾത്തട്ടിലും പതിച്ചിരിക്കുന്ന കോൺകേവ് മിറർ തുണ്ടുകൾ പൈന്റിങ്ങുകൾ കൊണ്ട് വർണ്ണമനോഹരമാക്കിയിരിക്കുന്നു. ഇവിടെ കുറച്ചു മെഴുകുതിരികൾ കത്തിച്ചു വെച്ചാൽ നൂറായിരം നക്ഷത്രങ്ങൾ മിന്നുമ്പോൾ ഉണ്ടാകുന്ന ശോഭയോടെ കൊട്ടാരം മുഴുവൻ പ്രകാശമാനമാകും എന്ന് പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് രാജാ മാൻസിങ് ന്റെ കാലത്ത് പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഉത്സവങ്ങളും വിജയാഘോഷങ്ങളും ഈ നടുമുറ്റത്ത് വെച്ചാണത്രെ നടത്തിയിരുന്നത്. അദ്ദേഹം തന്റെ 12 റാണിമാർക്കായി നിർമ്മിച്ച മുറികളെല്ലാം മറ്റൊരു നടുമുറ്റത്ത് ചെന്നാൽ കാണാം. കൊത്തുപണികളോട് കൂടിയ ക്ഷേത്രങ്ങളും കോട്ടയ്ക്കകത്ത് ഉണ്ട്. കോട്ട നിര്‍മ്മിച്ചിരിക്കുന്നത് വെളുപ്പും ചുവപ്പുമായ മണല്‍ക്കല്ലുകള്‍ കൊണ്ടാണ്. കോട്ടയുടെ താഴെയുള്ള തടാകത്തിൽ നിന്ന് പൈപ്പ് വഴി          അക്കാലത്തു തന്നെ വെള്ളം മുകളിലേക്ക് എത്തിച്ചിരുന്നു. ഭൂമിയിൽ പെയ്തുവീഴുന്ന വെള്ളം ചാലുകൾ വഴി ശുദ്ധീകരിച്ച് താഴെ നാല് ഭാഗവും ഭംഗിയില്‍  കെട്ടിയുണ്ടാക്കിയ കുളങ്ങളിൽ (സ്റ്റെപ് വെൽ)  സംഭരിച്ചു വെക്കുകയും പതിവായിരുന്നു. കുന്നുകള്‍ക്കു താഴെയുള്ള കിണറുകള്‍ക്കടിയില്‍ മഴവെള്ളം ശേഖരിച്ചു വെക്കുന്നത് ഈ സംസ്ഥാനത്ത് മിക്ക ഭാഗങ്ങളിലും കാണാം. റോസ്--റെഡ് നിറമുള്ള സാന്ഡ് സ്ടോണ്‍ കൊണ്ട് ശില്പകലാ ചാതുര്യത്തോടെ കെട്ടിപ്പടുത്ത് അതിമാനോഹരമാക്കിയ 200 ലധികം അടി താഴ്ചയുള്ള കിണറുകള്‍ നൂറ്റാണ്ട്കള്‍ക്കു മുന്‍പേ പണിതവയാണ്.

ആമെർ കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ജയ്‌ഗഢ് ഫോർട്ട്ലേക്ക് കൊട്ടക്കുള്ളിലെ രഹസ്യ മാര്‍ഗം വഴി പോകാം. ദൂരവും കയറ്റവും ഉള്ളത് കൊണ്ടും പൂർണ്ണമായി നടന്നു കാണുവാൻ ഒരു ദിവസം മുഴുവൻ വേണ്ടിവരും. മാര്‍ബിളില്‍ ഇരട്ടത്തൂണുകളില്‍ തീര്‍ത്ത വലിയ മണ്ഡപമുള്ള മന്ദിരം, വരാന്തയും, ബാല്‍ക്കണികളുമുള്ള വിശ്രമമുറികള്‍, കിടപ്പുമുറികള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ലോഹങ്ങൾ കൊണ്ടുള്ള ആനകൾ കെട്ടി വലിച്ചിരുന്ന ഊക്കൻ പീരങ്കികള്‍ വിജയ് ഗഢ് കോട്ടയിൽ ഭദ്രമായി വെച്ചിട്ടുണ്ട്. ലോകത്തിലേക്കുവെച്ച്, ചക്രങ്ങളോടുകൂടിയ ഏറ്റവും വലിയ പീരങ്കിയും, ഉണ്ടകളും അവ നിർമ്മിച്ചിരുന്ന ഫർണസും മറ്റും ഇവിടെ ഭദ്രമായി സംരക്ഷിച്ചുവരുന്നു. രജപുത്രരുടെ ആയുധങ്ങളും  കോട്ടയും പരിസരവുമെല്ലാം വൃത്തിയായി വെച്ചിട്ടുണ്ട്. 19-ആം നൂറ്റാണ്ടുവരെ ഇവിടെ പീരങ്കികള്‍ നിര്‍മ്മിച്ചിരുന്നുവത്രേ. കോട്ടക്ക് മുകളിൽ നിന്നു താഴേക്കു നോക്കിയാൽ അത്യധികം  മനോഹരവും, അവിസ്മരണീയവുമായ കാഴ്ച ലഭിക്കും. (നെറ്റിൽ  നോക്കിയാല്‍ ജയ്പ്പൂർ കോട്ടകളുടെ നൂറുകണക്കിന് വീഡിയോകൾ കാണാം.)  

 മഹാറാണാ സവായ് ജയ്‌സിംഗ് 1734 - ൽ വേനല്‍ക്കാലതാമസത്തിനായി ഉണ്ടാക്കിയ കൊട്ടാരം നഹർഗഢ് കോട്ടക്കുള്ളിലാണ്. ആമേർ കോട്ടയേക്കാൾ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനേക്കാൾ പച്ചപ്പുള്ള അല്ലെങ്കിൽ അതിനേക്കാൾ മനോഹരങ്ങളായ ഭൂപ്രകൃതിയാണ് നഹർഗഢ് ലേക്കുള്ള വഴിയിൽ കണ്ടത് എന്നുപറഞ്ഞാൽ അവാസ്തവികത ഉണ്ടെന്നു പറയാനാവില്ല. വഴിനീളെ ആകര്ഷകതയുള്ള ചുവപ്പു രാശിയുള്ള പാറക്കല്ലുകളും കാണാം. 

ഹവാ മഹലിന്റെ ശില്പകൗശലം അനുഭവിക്കാൻ ചൂടുള്ള സമയത്തോ കാറ്റില്ലാത്ത സമയത്തോ അവിടെ ചെന്നിരിക്കണം. സിറ്റി പാലസിന്റെ ഒരു ഭാഗമായാണ് ഇത് പണിതിരിക്കുന്നത്. മുൻഭാഗത്ത് കൂടി ഇതിൽ പ്രവേശിക്കാൻ സാദ്ധ്യമല്ല. തേനീച്ചക്കൂട് അഥവാ കൃഷ്ണകിരീടം പോലെയാണ് ഇതിന്റെ നിർമ്മിതി എന്ന് പറയാറുണ്ട്. ലാൽ ചന്ദ് ഉസ്താദ് എന്ന മഹാനാണ് ഹവാ മഹലിൻറെ ശില്പി. അടിത്തറ പാകാതെ പണിതുയർത്തിയ ലോകത്തിലെ ഏക കെട്ടിടം ഇതാണത്രേ. പഴയ കാലത്ത് രാജ്ഞിമാർക്കും മറ്റു സ്ത്രീകൾക്കും പുറം കാഴ്ചകൾ കാണാനായി വന്നിരിക്കുവാൻ വേണ്ടിയാണത്രെ 953 ചെറിയ ജനവാതിലുകൾ ഉള്ള അഞ്ചു നിലയുള്ള ഈ കെട്ടിടം  നിർമ്മിച്ചത്. പുറത്തുനിന്നുള്ളവർക്ക് അകത്തെ കാഴ്ചകൾ ഒന്നും കാണാൻ സാദ്ധ്യമല്ല.  


പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആംബർ ഫോർട്ടും, ജയ്‌ഗഡ് ഫോർട്ടും തലയുയർത്തി നിൽക്കുന്ന കാഴ്ച്ചകാണേണ്ടതാണ്. കോട്ടകൾക്കുള്ളിലെ നിർമ്മിതികളിൽ രജപുത്രരുടെ കരകൗശല വൈദഗ്ധ്യം   വിളിച്ചോതുന്നവയാണ്. മുഗളരുടെയും യൂറോപ്യരുടെയും വാസ്തു ശില്പശൈലിയും ഇവിടെ കാണാവുന്നതാണ്. (ചുവന്ന മണൽ കല്ലുകളിലും മാർബിളിലും നിർമ്മിച്ചിരിക്കുന്ന ആംബർ / ആമേർ ഫോർട്ടിലെ കൽമണ്ഡപത്തിലെ തൂണുകൾ, ശീശ് മഹൽ തുടങ്ങിയവ.)


കോട്ടകളും അതിന്റെയുള്ളിൽ സുരക്ഷിതമായിരിക്കുന്ന കൊട്ടാരങ്ങളിലെ ഇടനാഴികളും ഫ്രസ്കോ പൈന്റിൽ അലങ്കരിച്ച മുറികളും വിശാലമായ നടുമുറ്റങ്ങളും ക്ഷേത്രങ്ങളും കണ്ടു നടക്കുമ്പോൾ സഞ്ചാരികളോട് എണ്ണിയാൽ തീരാത്തത്ര ചരിത്രകഥകളും ഐതിഹ്യങ്ങളും പങ്കിടാൻ അവ വെമ്പുന്നുണ്ടോ എന്ന് തോന്നിയേക്കാം. വര്‍ഷങ്ങളോളമായി കാണാപാഠം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടുവരുന്ന വീര രാജപുത്രരുടെ വീരസാഹസിക കഥകളുടെ പ്രതിധ്വനി ഏറ്റുവാങ്ങുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചുമരുകള്‍ക്ക് സന്ദര്‍ശകന്റെ മനസ്സിന്റെ ഉള്ളറകളിള്‍ ചലനങ്ങള്‍  ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അതിശയപ്പെടാനൊന്നുമില്ല. 


 കുംഭാല്‍ ഗഢ് കോട്ട, രണ്ഥംഭോര്‍ കോട്ട, ആംബര്‍ കോട്ട, ജൈസാല്‍മര്‍ കോട്ട തുടങ്ങി എണ്ണപ്പെട്ട മറ്റു കോട്ടകളേയും 'പിങ്ക് സിറ്റി' യെന്നറിയപ്പെടുന്ന ജയ്‌പൂർ നഗരം, മേവാറിന്റെ ആസ്ഥാനമായിരുന്ന ചിതോർഗഢ് എന്നീ ചരിത്ര സ്മാരകങ്ങളും UNESCO  World Heritage  Committee, 'ലോക ഹെറിറ്റേജ് സൈറ്റ്' പട്ടികയിൽ ചേർത്തിട്ടുണ്ട്. ധാരാളം വിദേശികൾ സന്ദർശകരായും നീണ്ട ഒഴിവുകാലം കുടുംബത്തോടെ ഇവിടെ ചെലവഴിക്കാനും വരുന്നുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നപോലെത്തന്നെ രാജസ്ഥാനിലെ പ്രത്യേക കാലാവസ്ഥക്ക് അനുസൃതമായാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. വാസ്തു വിദ്യക്ക് പ്രാധാന്യവും നല്‍കിയുള്ള നിര്‍മ്മിതികള്‍  ആണ് ഇവിടെ കാണാനാകുന്നത്. നിരവധി പടവുകളും തുരങ്കങ്ങളും അക്കാലത്ത് കോട്ടക്കുള്ളിലെ സഞ്ചാരത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. നിരവധി യുദ്ധങ്ങള്‍ക്ക് ഇവിടത്തെ കോട്ടകള്‍ സാക്ഷ്യം വരിച്ചിട്ടുണ്ട് എന്നും ചരിത്രം പറഞ്ഞു തരുന്നു. ഈ കോട്ടകളുടെ ഭംഗി ആസ്വദിക്കാൻ  ആയിരക്കണക്കിന് സന്ദർശകർ വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ജയ്പ്പൂർ കരകൗശല വസ്തുക്കൾക്കും, കൈത്തറികൾക്കും പ്രസിദ്ധമാണ്. മരങ്ങളിൽ നിന്നും എടുക്കുന്ന പശചേർത്ത് മിറർ വർക്ക് ചെയ്ത പ്രത്യേക വളകൾ ഇവർ ഉണ്ടാക്കുന്നു. ഒട്ടുമിക്ക കടകളിലും നല്ല ഭംഗിയുള്ള പാവകളെ വില്പനക്ക് വെച്ചിരിക്കുന്നത് കാണാം. പ്രകൃതിയിൽ നിന്നും കിട്ടുന്ന നിറക്കൂട്ടുകൾ കൂടാതെ ലോഹങ്ങൾ പൊടിച്ചിട്ടിട്ടും ചിത്രങ്ങൾക്ക് ഇവർ പൊലിമ നൽകുന്നു. കൃഷ്ണൻ, രാധ തുടങ്ങിയ സങ്കല്പ‍ങ്ങൾക്കു പുറമെ ഇതിഹാസ കഥാപാത്രങ്ങളുടെ പടങ്ങളും വില്പനക്ക് വെച്ചിരിക്കുന്നത് കാണാം. വിവിധ ലോഹക്കൂട്ടുകളുള്ള  ആഭരണങ്ങളും ഇവിടെ സുലഭമാണ്. പൊതുവെ രാജസ്ഥാനികൾ വർണ്ണശബളമായ വസ്ത്രങ്ങൾ ധരിക്കുന്നവരാണ്. ഇവിടത്തെ 'ടയ് ആന്‍ഡ്‌ ഡയ്' വർക്ക് ചെയ്ത തുണികൾ വളരെയധികം ലോകപ്രിയമേറിയതാണ്. മരപ്പണികളിലും പാത്ര നിർമ്മാണത്തിലും മാർബിളിൽ കൊത്തിയെടുക്കുന്ന വസ്തുക്കൾ നിർമ്മിക്കുന്നതിലും ഇവരുടെ കഴിവ് മികച്ചതാണ്. പരമ്പരാഗത സംഗീതം, നൃത്തം പാവകളി തുടങ്ങിയ വിനോദങ്ങളും, രാജസ്ഥാൻ വിഭവങ്ങളും സഞ്ചാരികള്‍ക്കായി    ഒരുക്കിയിട്ടുണ്ട്.                                                                       , 

രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ജയപ്പൂര്‍ പട്ടണം കണ്ട് കണ്ണെത്താദൂരം വരെ  നീണ്ട് കിടക്കുന്ന തിരക്കില്ലാത്ത റോഡിന്‍റെ ഇരുവശവും കണ്ടുകണ്ട് മണിക്കൂറുകളോളം യാത്രതന്നെ. ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധയുള്ള ഡ്രൈവര്‍ക്ക് രാജസ്ഥാനെപറ്റി കൂടുതലായൊന്നും പറയാനില്ലാത്തത് വലിയൊരു നഷ്ടം തന്നെയായിരുന്നു. എങ്കിലും ധാരാളം പച്ചപ്പുള്ള മരുഭൂമി  സംസ്ഥാനത്തില്‍ക്കൂടി ഞങ്ങള്‍ ഭൂപ്രകൃതി ആസ്വദിച്ച് സഞ്ചരിച്ചുകൊണ്ടേയിരുന്നു. 

ജയ്പൂരില്‍ നിന്നും ബികാനിര്‍ ലേക്ക് പോകുന്ന വഴിയിലെ രണ്ടു പ്രധാന തീര്ത്ഥാടന കേന്ദ്രങ്ങളാണ് അജ്മേറും പുഷ്കറും. സൂഫി സന്യാസവര്യനായ ഖ്വാജാ മോയ്നുദ്ദിന്‍ ചിസ്തിയുടെ ശവകുടീരമാണ് അജ്മേറില്‍. 1192  മുതല്‍ 1236 AD  വരെയുള്ള കാലത്താണ് പേര്ഷ്യയില്‍ നിന്നും അജ്മേറില്‍ എത്തി അദ്ദേഹം അവിടെ ജീവിച്ചു പോന്നത്. വാഹനം ഇറങ്ങി ദര്‍ഗവരെയുള്ള വഴി വൃത്തിയില്ലെങ്കിലും അതിന്റെ അകത്ത് കടക്കുന്നാല്‍  നല്ലൊരു അനുഭവമാണ്. ഭാരതത്തിലെ പ്രധാന മുസ്ലിം തീര്ത്ഥാടന കേന്ദ്രമാണ് ഇത്. എല്ലാ മതത്തില്‍ പെട്ടവരും ഇവിടെ വന്ന് പ്രാര്ത്ഥിച്ചു പോരുന്നു. ദര്‍ഗ്ഗയില്‍ വഴിപാടുകള്‍ ചെയ്തു തിക്കിത്തിരക്കി അകത്തേക്ക് ഒരു ഗൈഡിന്റെ സഹായത്തോടെ കടന്നു പോന്നു.  

ദര്‍ഗ്ഗയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരെയാണ് പുഷ്കര്‍ പുഷ്കറിലെ ഒട്ടകമേള പ്രസിദ്ധമാണ്. കന്നുകാലികള്‍, കുതിര ആന തുടങ്ങിയ പലേ  മൃഗങ്ങളുടെയും കച്ചവടം ഇവിടെ പുഷ്തകര് മേളക്കാലത്ത് നടക്കുന്നു. പുഷ്കര്‍ തടാകവും, അപൂര്‍വമായുള്ള ബ്രഹ്മാവിന്‍റെ ക്ഷേത്രവും ഹിന്ദുക്കളുടെ തീര്ത്ഥാടനകേന്ദ്രമാണ്. ഈ തടാകത്തിന്‍റെ തീരങ്ങളിലായി നിരവധി ക്ഷേത്രങ്ങളുണ്ടത്രെ. നൂറുകണക്കിന് കടവുകളും. പുഷ്കര്‍ തടാകത്തിന്‍റെ തീരത്തുള്ള  ബ്രഹ്മാവിന്‍റെ.ക്ഷേത്രത്തിന് മുന്നിലുള്ള കടവിലേക്ക് ഏതാനും പടവുകള്‍  ഇറങ്ങിച്ചെല്ലണം. കടവിന് മുന്നില്‍ തീര്ത്ഥാടകരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നിരവധിപേര്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ധാരാളം പൂജാ സാമഗ്രികളുടെ കൂടെ നാളികേരവും വില്‍പ്പനക്കായി ഉണ്ട്.തീര്‍ത്ഥാടകര്‍ തടാകത്തില്‍ മുങ്ങിക്കുളിച്ച് പിതുക്കള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ട്. ചിലര് കാലും മുഖവും മാത്രം കഴുകുന്നു. നിവൃത്തി ഇല്ലാതെ പൂജാരിയെ തൃപ്തിപ്പെടുത്താനായി ദേഹശുദ്ധി വരുത്തി ഞങ്ങളും പിതൃക്കള്‍ക്കായി ഒരു പൂജ നടത്തി  .

ബ്രഹ്മാവ്‌ ഏറെക്കാലം തടാകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തപസ്സു ചെയ്തിരുന്നുവത്രേ. ദേവന്മാരെ ഉപദ്രവിക്കാന്‍ വന്ന അസുരനെ ബ്രഹ്മാവ്‌ താമരപ്പൂവിന്‍റെ ഒരിതള്‍ എറിഞ്ഞ് കൊന്ന ഭാഗത്ത് ഈ തടാകം രൂപപ്പെട്ടു എന്ന കഥയുണ്ട്.

 വഴിയോരത്ത് രാജസ്ഥാന്റെ തനതായ കലാരൂപങ്ങള്‍ കടകളില്‍ ധാരാളം വില്‍പ്പനക്കായി വെച്ചിരിക്കുന്നു. അത്യാവശ്യം ഷോപ്പിംഗ്‌ നടത്തി ക്ഷേത്രം തുറക്കാന്‍ താമസമുള്ളതുകൊണ്ട് ഞങ്ങള്‍ പുഷ്ക്കറിന്റെ കാഴ്ചകള്‍ കണ്ടു നടന്നു. വഴിയരുകില്‍ ഒട്ടകങ്ങളെ സുന്ദരമായി അണിയിച്ചു നിര്‍ത്തിയിരിക്കുന്നു. കണ്ണാടി വെച്ച പല നിറങ്ങളുള്ള ഉടുപ്പുകളിട്ട്  കഴുത്തിലെ കല്ലുവെച്ച മാലകളുമായി അഭിമാനപൂര്‍വം തലയുയര്‍ത്തി, കടന്നുപോകുന്നവരെ അലസമായി അവ നോക്കി കിടക്കുകയാണ്. 

തുടര്‍ന്നുള്ള യാത്രയില്‍ വഴിയോരത്തെ കാടുകളില്‍ മാനുകള്‍ മേയുന്നത് കണ്ടു. അപൂര്‍വ ഇനം പക്ഷികളെയും. മരുഭൂമി കാണുന്നില്ലല്ലോ എന്ന് സ്വയം പറഞ്ഞു കൊണ്ട് യാത്ര തുടര്‍ന്നു. 

ബിക്കാനീറില്‍ എത്താറായപ്പോഴേക്കും സന്ധ്യയായി എങ്കിലും മൂഷിക ക്ഷേത്രം, (കര്ണി മാതാ ക്ഷേത്രം) ദര്ശിച്ചു പോകാമെന്നു തീരുമാനിച്ചു. ഇത്രയും ഗംഭീരമായ ക്ഷേത്രം മൂഷികര്‍ക്കായി വിട്ടുകൊടുക്കുക, അവര്‍ക്ക് വേണ്ടുവോളം ഭക്ഷണവും സ്വാതന്ത്ര്യവും നല്‍കി പോറ്റുക എന്നത് അത്ര നിസ്സാര കാര്യമല്ല. അതെല്ലാം  ആശ്ച്രര്യപൂര്‍വ്വം നോക്കിക്കണ്ടു. വലിയ ചെമ്പുകളുടെ വക്കില്‍ നിരന്നിരുന്ന് ആസ്വദിച്ചു പാല് കുടിക്കുന്ന മൂഷികര്‍ ഭാഗ്യവാന്മാര്‍ തന്നെ. സമീപത്ത്  ഒരു തട്ടില്‍ ധാരാളം ലഡ്ഡുവുമുണ്ട്. മറ്റൊരു ഭാഗത്ത്  ചെറുപ്പക്കാര്‍ എലികളെ സ്തുതിച്ചു ഭജന ചൊല്ലുന്നതും കേട്ടു. കര്ണിമാതാവിനെ പ്രതിഷ്ടിച്ച ശ്രീകോവിലില്‍ പൂജാരി ദീപാരാധന നടത്തുമ്പോഴും അമ്മയുടെ മക്കള്‍ ഇടയില്‍ ഓടിക്കളിക്കുന്ന കാഴ്ച നോക്കി നിന്നു.! ദുര്‍ഗ്ഗയുടെ മറ്റൊരു രൂപമായിട്ടാണ് കര്‍ണീമാതാവിനെ  ഭക്തര്‍ കണക്കാക്കുന്നത്. 52 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രപരിസരത്ത് ഇത്രയധികം എലികള്‍ ഉണ്ടായിട്ടും ഭക്ഷ്യ വസ്തുക്കള്‍ വീണു കിടന്നിട്ടും ഒരു ദുര്‍ഗന്ധവും ഇല്ലത്രെ! കൂടാതെ എലികരണ്ട ഭക്ഷ്യവസ്തുക്കള്‍ പ്രസാദമായി കഴിക്കുന്നവര്‍ക്കൊന്നും ഒരു രോഗവും വരാറില്ലത്രേ! വര്‍ഷങ്ങള്‍ക്ക് മുന്പ് ടീവിയില്‍ കണ്ടതിനേക്കാള്‍ ഗംഭീരമാണ് ഇവിടത്തെ സൌകര്യങ്ങളും രീതികളും. 

 ബിക്കാനീറില്‍ എത്തിയപ്പോഴേക്കും രാത്രി 8 മണിയായി. മുന്‍കൂട്ടി ബുക്ക്‌ ചെയ്ത ഹോം സ്റ്റേയുള്ള വീട്ടിലെ വീട്ടമ്മ കാത്തിരിക്കുകയായിരുന്നു. സുഖകരമായ താമസം, നല്ല ഭക്ഷണം. അടുത്ത ദിവസം രാവിലെ ബികാനീര്‍ന്റെ സൌന്ദര്യം ആസ്വദിച്ച് നടന്നു. രംപുരിയ ഹവേലി ചുറ്റിക്കണ്ടു. മനോഹരമായ നിര്‍മ്മിതി. 15 -ആം നൂറ്റാണ്ടില്‍   നിര്‍മ്മിച്കതാണത്രേ. ധനികരായ കച്ചവടക്കാരുടെ കുടുംബങ്ങള്‍ ആണത്രേ ഇവിടെ താമസിച്ചിരുന്നത്. ശില്പ‍കലയുടെ കഴിവ് വിളിച്ചോതുന്ന കൊട്ടാരങ്ങള്‍ പോലെയുള്ള കെട്ടിടങ്ങള്‍ മുകളിലേക്കും വശങ്ങളിലേക്കും നീണ്ടു നീണ്ടു കിടക്കുകയാണ്. പ്രവേശന ദ്വാരങ്ങള്‍ക്കടുത്തുള്ള കെട്ടിടങ്ങള്‍ ഒട്ടുമിക്കതും ആള്‍ത്താമസമില്ലാതെ അടഞ്ഞ് കിടക്കുന്നു. ഈ കാഴ്ചകളൊക്കെ ക്യാമറയിലാക്കി. ബികാനേര്‍ ഥാര്‍ മരുഭൂമിയുടെ ഏകദേശം മദ്ധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. അങ്ങിനെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മരുഭൂമി യാത്ര അനുഭവിക്കുകയാണ്. ജൈസാല്മേരില്‍ സന്ധ്യക്ക്‌ മുന്പ് എത്തണം എന്നതിനാല്‍ നേരെ ഥാര്‍ മരുഭൂമിയിലൂടെ ജൈസല്മര്‍ ലക്ഷ്യമായി വാഹനത്തിരക്കില്ലാത്ത തെളിഞ്ഞ് നീണ്ടു കിടക്കുന്ന ഹൈവെയിലൂടെ യാത്ര തുടര്‍ന്നു.

ബികാനീര്‍ ല്‍ നിന്നും 329 കി.മീ ദൂരെയാണ ജൈസാല്മര്‍. സന്ധ്യക്ക്‌ മുന്നേ എത്തിയകാരണം പോക്കുവെയിലില്‍ സ്വര്‍ണ്ണത്തിളക്കമുള്ള ആ മഞ്ഞ പട്ടണം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി. അധികം താമസിയാതെ മകന്‍ നവീനും ഞങ്ങളുടെ കൂടെ  ചേര്‍ന്നു. ഇവിടെയും 'മീശ' തന്നെയാണ് സ്വാഗതം ചെയ്തത്. ഡോര്മിട്രിയാണെങ്കിലും കുറച്ചുകൂടി വലുപ്പമുണ്ട് 6 പേര്‍ക്ക് മൂന്ന് ഡബിള്‍ ഡക്കര്‍ കട്ടില്‍. ഭക്ഷണം കഴിക്കാന്‍ വിശാലമായ ഹാള്‍ പുറത്തുണ്ട്. സന്ദര്‍ശകര്‍ അധികം ഇല്ലാത്ത കാരണം ശാന്തമായ അന്തരീക്ഷം. അസ്തമനം കാണാനായി ടെറസ്സിന്റെ മുകളില്‍ ചെന്നു. പോക്കുവെയിലില്‍ ജയ്സാല്‍മര്‍ കോട്ട ശോഭിക്കുന്നത്‌ കണ്ടു നിന്നു. സൊനാര്‍ കില എന്ന പേര് ഏറെ അനുയോജ്യം എന്ന് പറയാം. കോട്ടയില്‍ നിന്നും വിളിപ്പാട് ദൂരത്തിലുള്ള ഈ  ഹോട്ടലില്‍ നിന്നാല്‍ കോട്ടയുടെ സൌന്ദര്യം ഒട്ടൊക്കെ ആസ്വദിക്കാം. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും. നിലാവുള്ള രാത്രികളില്‍ പ്രത്യേകിച്ചും.

ഥാര്‍ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ കോട്ട 1156- ല്‍ രജപുത്ര രാജാവ് ജയ്സാല്‍ ആണ് പണികഴിപ്പിച്ചത്. ജൈസാല്‍മര്‍ കോട്ട ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ കോട്ട എന്ന ഖ്യാതി നേടിയിട്ടുണ്ട്. മാറി മാറി വന്ന ഭരണ നേത്രുത്വം കോട്ടയുടെ കെട്ടുറപ്പിന് കോട്ടം വരുത്തിയിട്ടുണ്ട്. രജപുത്രരുടെ കയ്യില്‍ നിന്നും, മുഗളരും ഖില്ജിമാരും തുഗ്ലക്ക് മാരും പിന്നീട് ബ്രിട്ടീഷ്‌കാരും യുദ്ധം ചെയ്തു കോട്ട കൈവശപ്പെടുത്തി. ഒരുകാലത്ത് ഭാരതത്തിലെ പ്രധാന കൊടുക്കല്‍ -- വാങ്ങല്‍  കേന്ദ്രമായിരുന്ന കോട്ട. ഇപ്പോള്‍ ടൂറിസം കൊണ്ട് സമ്പന്നമായിരിക്കുന്നു എന്ന് പറയാം.

365 ദിവസവും തുറന്നിരിക്കുന്ന ജൈസാല്മര്‍ കോട്ട സദാ സജീവമാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും കുടുംബത്തോടെ ഇതിന്നുള്ളില്‍ സുഖമായി കഴിയുന്നു. കോട്ടക്കുള്ളിലെ പാലസ് മ്യുസിയം, വാസ്തുവിദ്യ, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക്  ആസ്വദിച്ച് കാണാം. നിരവധി കൊത്തുപണികളുള്ള ആരാധനാലയങ്ങളും കോട്ടക്കുള്ളില്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത്  ജൈനക്ഷേത്രമാണ്. അക്കാലത്ത് വാണിജ്യം കൊണ്ട് ഏറ്റവും സമ്പന്നരായവര്‍ ജൈനന്മാരായിരുന്നുവത്രേ. നിയമനിര്‍മ്മാണ സഭകള്‍, ഉദ്യാനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍, ജലസംഭരണികള്‍ എന്നിവയും കോട്ടക്കകത്ത് സജ്ജമാണ്. സന്ദര്‍ശകര്‍ക്ക് കോട്ടക്ക് ഉള്ളില്‍ നിന്നും  തുണികളും മറ്റു ഷോപ്പിംങ്ങും ചെയ്യാനുള്ള സൌകര്യവുമുണ്ട്.  

ഞങ്ങള്‍ കോട്ടയ്ക്കുള്ളില്‍ കടക്കുമ്പോള്‍ കോട്ടവാതില്‍ക്കല്‍ വില്‍പ്പനക്കാരായ ചില സ്ത്രീകളുമായി പരിചയപ്പെട്ടു. വളകളും മാലകളും വിറ്റ് ഉപജീവനം കഴിക്കുന്നവരാണ്‌ അവര്‍. ആരഭിയുടെ പ്രായത്തിലുള്ള ആരതി എന്ന പേരുള്ള ഒരു കുട്ടിയുടെ കൂടെ നിന്ന്  ഒരു ഫോട്ടോ എടുത്തു. കുറച്ച് വളകളും മാലകളും വാങ്ങി. അതേപോലെത്തന്നെ                         കോട്ടവാതില്‍ക്കല്‍  ഒരാള്‍ മടുപ്പില്ലാതെ രാജസ്ഥാനിയില്‍ എത്രപാട്ട് വേണമെങ്കിലും നമുക്ക് പാടിത്തരാന്‍ തയ്യാറായിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയാകര്ഷിച്ചു. അയാള്‍ക്കും വേറെ ഉപജീവന മാര്‍ഗ്ഗമൊന്നും ഇല്ല. ഞങ്ങളുടെ സന്തോഷം ഒരു ചെറിയ തുകയായി സമ്മാനിച്ചപ്പോള്‍ അയാള്‍ ഏറെ വികാരഭരിതനായി.  

രാജസ്ഥാനിലെ പ്രസിദ്ധമായ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന സാന്ഡ് ഡ്യൂണ്‍സ് കാണാന്‍ പ്രഭാത ഭക്ഷണം കഴിച്ച് പുറപ്പെട്ടു.30 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മണല്‍ക്കുന്നുകള്‍  ഇവിടെ കാണാം. ഇടക്കിടെ രൂപം മാറുന്നവ. മണലില്‍ രൂപപ്പെടുന്ന വരകളും കുറികളും നിക്കി നില്‍ക്കാന്‍ തോന്നും. പ്രകൃതിയുടെ മണല്‍ കാന്‍വാസ്! ഒട്ടകങ്ങളുടെ ചവിട്ടടികള്‍  തീര്‍ക്കുന്ന മണല്‍ക്കുഴികള്‍ ഡിസൈന്‍ പോലെ നീണ്ടു കിടക്കുന്നു. അങ്ങ് ദൂരെ ചെറിയ പൊന്തക്കാടുകളില്‍ ആട്ടിന്‍ പറ്റം. പാട്ടുംപാടി മേച്ചു നടക്കുന്ന കുട്ടികള്‍.

എണ്ണിയാല്‍ തീരാത്തത്ര ഒട്ടകങ്ങള്‍ ഈ ഭാഗത്തുണ്ട്. പൈസ കൊടുത്താല്‍ ഒട്ടക സവാരി നടത്താം. ജീപ്പ് സവാരിയും. ഡാന്‍സും മറ്റ് കലാ പരിപാടികളും കാണുവാന്‍, രാജസ്ഥാനി ജീവിതം ആസ്വദിക്കാന്‍ ഈ മണല്‍ക്കാട്ടില്‍ ഹോംസ്റ്റേ പോലുള്ള സംവിധാനങ്ങള്‍ ഉണ്ട്. അതേപോലെ. മണിക്കൂറുകള്‍ പോകുന്നതറിയാതെ പരന്നു കിടക്കുന്ന മണല്‍ കുന്നുകളില്‍ സമയം ചെലവഴിക്കാം. കൊച്ചുകുട്ടികളെപ്പോലെ ഞങ്ങള്‍ മണല്‍ക്കുന്നില്‍ ഉരുസിക്കളിച്ചു. നേരിയ മഴച്ചാറല്‍ കൂടി ആയപ്പോള്‍ ഒരു മരുഭൂമിയിലാണ് നില്‍ക്കുന്നത് എന്ന് ഒട്ടും തോന്നിയില്ല.   

മണല്ക്കൂമ്പാരങ്ങളോട് മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞ് തിരിച്ചു  പോയത് ജയ്‌സാല്‍ മേറിലെ പ്രേതഗ്രാമത്തിലേക്കാണ്. 1825-ല്‍ ഒരു രാത്രി കുല്ധാര ഗ്രാമത്തിലെ 80 ലധികം വരുന്ന വീട്ടുകാരെല്ലാം ഒരു രാത്രി അപ്രത്യക്ഷരായി. മനസ്സ് ചുട്ട് ശപിച്ചിട്ടാണത്രേ അവര്‍ തങ്ങളുടെ ഗ്രാമം വിട്ടുപോയത്. അവരെ പിന്നീടാരും കണ്ടവരില്ല. അന്നുമുതല്‍ ഇന്ന് വരെ ആ ഗ്രാമം അങ്ങിനെത്തന്നെ ശൂന്യമായി കിടക്കുന്നു. ഗൈഡ് പറഞ്ഞ കഥ ഇങ്ങിനെ- രണ്ടു നൂറ്റാണ്ടിന് മുന്പ് ഈ ഗ്രാമത്തില്‍ താമസിച്ചിരുന്ന ബ്രാഹ്മണര്‍ ജൈസല്മേര്‍ രാജാക്കന്മാരുടെ കൃപയാല്‍ വളരെ സമൃദ്ധിയില്‍ കഴിയുകയായിരുന്നു. ഗ്രാമത്തിലെ  അമ്പലങ്ങളും, വീടുകളും, ജലസംഭരണികളും, കൃഷിസ്ഥലങ്ങളും എല്ലാം മനോഹരമായിരുന്നു. സന്തോഷത്തോടെ ജീവിച്ചു പോരുന്നതിന്നിടയില്‍ ഒരിക്കല്‍ ജയ്‌സാല്‍മേറിലെ ഭരണകര്‍ത്താവായ സാലിം സിംഗ് ഗ്രാമത്തിലെ  ബ്രാഹ്മണ മുഖ്യന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അവളെ കൊടുത്തില്ലെങ്കില്‍ ഗ്രാമത്തിലുള്ളവരെ കഠിനമായി ഉപദ്രവിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഏതു വിധേനയും അവളെ കയ്യടക്കും എന്ന സ്ഥിതി വന്നപ്പോളാണ് വിലപ്പിടിച്ച വസ്തുക്കളെല്ലാം കെട്ടിപ്പെറുക്കി രാതിക്ക് രാത്രി എല്ലാ ഗ്രാമീണരും മാനം കാക്കാനായി ഗ്രാമം വിട്ടത്. ഏതു വഴി പോയി എന്നത് കൂടി അടായാളം ബാക്കി വെക്കാതെ ആണ് അവര്‍ നാടുവിട്ടത്. ഇന്ന് പഴയ വീടുകളെല്ലാം അതേപോലെ നിലനിര്‍ത്താന്‍ ടൂറിസം വിഭാഗം ശ്രമം നടത്തുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ ഗ്രാമക്ഷേത്രത്തിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വീടുകള്‍ക്കിടയില്‍ക്കൂടി നടന്നു നീങ്ങുമ്പോള്‍ ആരൊക്കെയോ പിന്നില്‍ നിന്നും വിളിക്കുന്നതായിത്തോന്നിയോ ? അനാഥമായിക്കിടക്കുന്ന വീടുകളില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടോ?

ജയ്‌സാല്‍മേറില്‍ ഒട്ടും തിരക്കില്ലാ‍തെ താമസവും ഭക്ഷണവും തരപ്പെട്ടത് പോലെ ജോധ്പൂരിലും അത് സാദ്ധ്യമായി. തിരക്ക്പിടിച്ച തെരുവുകളില്‍ക്കൂടി കാറോടിച്ചുപോവുക അത്ര സുഖകരമല്ല. എന്നാല്‍ ചെന്നെത്തിയ ഹവേലി കണ്ടപ്പോള്‍ അതൊക്കെ മറന്നു. വിശാലമായ മുറ്റത്തുനിന്ന് അകത്തേക്ക് കയറിച്ചെല്ലുന്ന ഇടനാഴിയുടെ അറ്റത്തെ വാതില്‍ ഒരു നടുമുറ്റത്തെക്ക് തുറക്കുന്നു. ഇവിടെയും വരാന്തയിലെ വാതില്‍ മറ്റൊരു നടുമുറ്റത്തേക്ക് തുറക്കുന്നു. നടുമുറ്റത്തിന്റെ ഇരുഭാഗങ്ങളിലുമായി മൂന്ന് മുറികള്‍ ഞങ്ങള്‍ക്കായി ബുക്ക്‌ ചെയ്തിരുന്നു. ഉടമസ്ഥന്‍ താമസിക്കുന്നത് മുകളിലത്തെ നിലയിലാണ്. അതിനുമുകളിലുള്ള മുറികളില്‍ വിദേശികള്‍ കുടുംബ സമേതം താമസിക്കുന്നു. വീടിന്‍റെ മുക്കും മൂലകളും രാജസ്ഥാന്റെ തനിമ വിളിച്ചോതുന്ന നിറക്കൂട്ടുകളാലും കൊത്തുപണികളാലും ശോഭിക്കുന്നു. വേറെ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അവിടെ പൂര്‍ണ്ണ നിശ്ശബ്ദമായിരുന്നു. ഒന്നര നൂറ്റാണ്ടി ലധികം പഴക്കമുള്ള ആ ഹവേലിയുടെ തനിമ നിലനിര്‍ത്താന്‍ വീട്ടുടമസ്ഥന്‍ ശ്രമിക്കുന്നുണ്ട്. 

രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്‌പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പട്ടണമാണ് ജോധ്പൂര്‍. ഈ 'നീല നഗരി' യിലെ മെഹ്രാന്‍ ഗഢ് ഫോര്‍ട്ട്‌ ഭാരതത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണ്. നഗര മദ്ധ്യത്തില്‍ ഏകദേശം 5 കി മീറ്ററില്‍പരന്നു കിടക്കുന്ന കോട്ട ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളിലാണ് പണിതിരിക്കുന്നത്. മെഹ്രാന്‍ ഗഢ് കോട്ട എന്ന വാക്കിനു 'സൂര്യകൊട്ടാരം' എന്നാണ് അര്‍ത്ഥം. ഇവിടെ വളരെ നല്ലൊരു മ്യുസിയം ഉണ്ട്. 1459 -ല്‍ റാവുജോധ എന്ന രാജാവാണ് പണികഴിപ്പിച്ചത്. ജൈപ്പുര്‍ ബിക്കാനീര്‍ സൈന്യങ്ങള്‍ക്കെതിരെ പോരാടി വിജയിച്ചതിന്റെ ഓര്‍മ്മക്കായി മഹാരാജ മാന്‍സിംഗ് നിര്‍മിച്ച വിജയകവാടം ഇവിടെ കാണാം. മറ്റൊരു വിജയ കവാടം മുഗളര്‍ക്കെതിരെ മഹാരാജാ അജിത്‌ സിംഗിന്റെ വിജയം സൂചിപ്പിക്കുന്നതാണ്. മ്യുസിയത്തില്‍ പഴയ രാജകീയ പല്ലക്കുകളും, ആയുധങ്ങളും വസ്ത്രങ്ങളും മറ്റും പ്രദര്ശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ മുറികളെല്ലാം മനോഹരമായ പൈന്റിങ്ങുകള്‍ കൊണ്ടും കൊത്തുപണികള്‍ കൊണ്ടും ആകര്ഷകമാക്കിയിരിക്കുന്നു.

ജോധ്പൂര്‍ലെ റാവു ജോധ ഡസേര്റ്റ് പാര്‍ക്ക്‌ പ്രകൃതിയെ തൊട്ടറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും ആനന്ദം നല്‍കുന്ന ഒന്നാണെന്ന് എടുത്ത് പറയാം. മേഹ്രന്‍ ഗഢ് കോട്ടക്ക് സമീപം 72 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് പാരിസ്ഥിതികമായ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. 2006 ലാണ് ഈ പാര്‍ക്ക് നിലവില്‍ വന്നത്. മരുഭൂമികളില്‍ വളരുന്ന സസ്യജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഉദ്യമം വിജയിച്ചു വരുന്നു. ഒരുകാലത്ത് സ്ഥാനഭ്രംശം സംഭവിച്ച ജനജീവിതവും പുനസ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നു. സസ്യജാലങ്ങളും നീരൊഴുക്കുമുള്ള പാറക്കെട്ടുകള്‍ക്കിടയില്‍കൂടിയുള്ള നടത്തം ഏവരുടേയും മനസ്സ് കുളിര്‍പ്പിക്കും.

ജോധ്പൂരില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു മനോഹരമായ സംഭവമാണ് ഖേജരി മരങ്ങളും കൃഷ്ണ മൃഗങ്ങളും നിറഞ്ഞ ബിഷ്നോയ് വില്ലേജിലേക്കുള്ള സഫാരി. പ്രകൃതിയെ, സസ്യജന്തു ജീവജാലങ്ങളെ ആരാധിക്കുന്നവരാണ് ബിഷ്ണോയികള്‍. ജൈസാല്മെറിലെ താമസത്തിനിടക്ക് ഖേജരി മരങ്ങളില്‍ കണ്ടുവരുന്ന പയര്‍വര്‍ഗത്തില്‍ പ്പെടുന്ന ബീന്‍സ്‌ ആയ സന്ഗ്രിയെ പറ്റി ഹോട്ടല്‍ ബോയ്‌ പറഞ്ഞുതന്നിരുന്നു. വരള്ച്ചക്കാലത്തും മുള്ളുള്ള ഈ മരത്തില്‍ കായ ഉണ്ടായിരിക്കും. ധാരാളം നാരുകള്‍ ഉള്ള ഈ പയര്‍ മിനെറലുകളും പ്രോടീനും അടങ്ങിയതാണത്രേ.  അധികം വണ്ണമില്ലാത്ത പയര്‍ പഴുത്തു വരുമ്പോള്‍ പൊട്ടിച്ചു സൂക്ഷിക്കുന്നു. ഖേര്‍ സാന്ഗ്രി അച്ചാര്‍ വളരെ പ്രസിദ്ധമാണത്രേ. രുചിച്ചു നോക്കാന്‍ അയാള്‍ അച്ചാര്‍ തന്നു. നല്ല സ്വാദ് ഉള്ളത് തന്നെ.  

മരുപ്രദേശങ്ങളില്‍ കാണപ്പെടുന്ന കെര്‍ മരത്തില്‍ ഉണ്ടാകുന്ന പഴവും പ്രസിദ്ധമാണ്. ഈ മരത്തിന്റെ ചില്ലകള്‍ ആടുകളുടെയും ഒട്ടകത്തിന്റെയും ഭക്ഷണമാണത്രേ. മരത്തിന്റെ ചില ഭാഗങ്ങളും  പഴവും ഔഷധ ഗുണം ഉള്ളതാണ്. പ്രോടിനും കാത്സ്യവും നാരുള്ളതുമായ കെര്‍ കായ ഒട്ടുമിക്ക രാജസ്ഥാന്‍ വിഭവത്തിലെയും പ്രധാന ചേരുവയാണ്. പുളിയുള്ള ഈ  പഴം അച്ചാര്‍ ഉണ്ടാക്കാനും കറി വെക്കാനും ഉപയോഗിക്കുന്നു. രാജസ്ഥാനിലെ കെര്‍ സന്ഗ്രി അച്ചാര്‍ പ്രസിദ്ധമാണ്.   

ജോധ്പൂരിലെ മിക്ക് വീടുകള്‍ക്ക് നീലനിറമാണ് കൊടുത്തിരിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിക്കാനും പ്രാണികളെ വികര്ഷിക്കാനും ഈ നിറം സഹായിക്കുമത്രേ. അങ്ങിനെ ഈ പട്ടണം 'നീല പട്ടണ' മായി അറിയപ്പെടുന്നു. 

പത്ത് രാവുകളും പകലുകളും പിന്നിട്ട് രാജസ്ഥാനോട് വിടപറയുമ്പോള്‍ ഇനിയും എത്രയോ സുഖകരങ്ങളായ കാഴ്ചകള്‍ വിട്ടു പോയല്ലോ എന്ന കുണ്‍ഠിതം ബാക്കി നിന്നു. അതേ സമയം, കളര്‍ഫുള്‍ ആയ രാജസ്ഥാനികളെയും അവരുടെ കരകൌശലത്തെയും സംഗീത--നൃത്തപാരമ്പര്യത്തെയും അവരുടെ പൂര്‍വികരെയും അവര്‍ രാജ്യത്തിന്‌  നല്‍കിയ വിലമതിക്കാനാകാത്ത സമ്പത്തുക്കളെയും സ്മരിക്കാതിരുന്നില്ല.  

Friday, 23 August 2024

യാത്ര --ശ്രീലങ്ക

 ഭാരതത്തിന്‍റെ തെക്ക് കിഴക്കായി, ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ബലൂണ്‍ ഊതി വീര്‍പ്പിച്ച് കടലില്‍ ഇട്ടതുപോലെ പൊന്തിക്കിടക്കുന്ന ദ്വീപ്‌. അതാണ്‌ പഴയ സിലോണ്‍, അഥവാ ഇന്നത്തെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് ശ്രീലങ്ക. 'ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്താ' യും  ശ്രീലങ്കയെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ എന്നപോലെ ഡച്ച്, പോര്ടുഗല്‍, ബ്രിട്ടീഷ്‌ അധിനിവേശം ശ്രീലങ്കയിലും ഉണ്ടായി. വര്‍ഷങ്ങളോളം ധാരാളം യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും അനുഭവിക്കേണ്ടി വന്ന ശ്രീലങ്കക്ക്1948 ലാണ് ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും മോചനം ലഭിച്ചത്. പിന്നീട് വികസനത്തില്‍ സൌത്ത്  ഏഷ്യയില്‍ ഉയര്‍ന്ന റാങ്കും ഉയര്‍ന്ന പര്‍ കാപിറ്റ ഇന്‍കം ഉള്ള രണ്ടാമത്തെ രാജ്യം ആവുകയും ചെയ്തു. അതിന് ശേഷം ആഭ്യന്തരയുദ്ധം വീണ്ടും ശ്രീ ലങ്കയെ തളര്‍ത്തി. വീണ്ടും പച്ചപിടിച്ചു തുടങ്ങവേ വീണ്ടും അശാന്തി.  സാമ്പത്തികം വീണ്ടും കൂപ്പു കുത്തിയതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരികയാണ് ഇപ്പോള്‍.  

ശ്രീലങ്കയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം (74 %) ജനങ്ങളും ബുദ്ധമത വിശ്വാസികളായ സിംഹളര്‍ ആണ്. സിംഹളര്‍ ഇന്ത്യയില്‍ നിന്നുള്ള ദ്രാവിഡ വംശക്കാരുടെ പിന്‍ഗാമികള്‍ ആണത്രേ! ശ്രീലങ്കന്‍ തമിഴും ഇന്ത്യന്‍ തമിഴ് സംസാരിക്കുന്നവരും ആയി രണ്ടു വിഭാഗമുണ്ടത്രേ. എന്നാല്‍ ഇന്ന് 13 % ശ്രീലങ്കന്‍ തമിഴരും 5% ഇന്ത്യന്‍ തമിഴരും ബാക്കി മറ്റുള്ളവരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രാതീത കാലം മുതല്‍ക്കു തന്നെ ദക്ഷിണേന്ത്യയും ശ്രീലങ്കയുമായി സാം സ്കാരീകമായും സാമ്പത്തികമായും അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു.

സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഗോത്ര സംസ്കാരം നിലവിലുണ്ടായിരുന്ന  ശ്രീലങ്കയില്‍ ബി സി  മൂന്നാം നൂറ്റാണ്ടോടെയാണ് ബുദ്ധമതം നിലവില്‍ വന്നത്. ഇന്ത്യയുമായി ശ്രീലങ്കക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്. പുരാതന കാലം മുതല്‍ നില നിന്നിരുന്നത്. ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ അതിന്റെ തെളിവാണ്. മറ്റു മതങ്ങളുമായും സൌഹാര്‍ദ്ദം ഏറെക്കാലം തുടര്‍ന്ന് പോന്നിരുന്നു. അനുരാധപുരം ആയിരുന്നു ആദ്യകാലത്തെ തലസ്ഥാനം. അതേപോലെ ബുദ്ധമതകേന്ദ്രവും. അക്കാലത്ത് കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലയിലും ശ്രീലങ്ക മുന്നിട്ടു നിന്നു. 


 16-ആം നൂറ്റാണ്ടിലാണ് ഗൌതമ ബുദ്ധന്‍റെ ഭൌതികാവശിഷ്ടങ്ങളില്‍ പവിത്രമായി കണക്കാക്കുന്ന 'പല്ലുകളു' ടെ  'കാന്ഡി' യില്‍  എത്തുന്നത്


വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ ശ്രീലങ്കന്‍ യാത്ര. മകന്റെ വിവാഹ റിസപ്ഷന്‍ അനുബന്ധമായി. കൊളബൊയില്‍ വന്നിറങ്ങിയപ്പോള്‍ വല്ലാത്ത ജിജ്ഞാസയായിരുന്നു. ഒരാഭ്യന്തരയുദ്ധം കഴിഞ്ഞതിന്റെ ആലസ്യത്തില്‍ നിന്നും ഒട്ടൊക്കെ വിമുക്തയായ രാജ്യം. പക്ഷേ വഴിനീളെ സൈന്യങ്ങള്‍ കരുതലോടുകൂടി പാറാവ്‌ നില്‍ക്കുന്നുണ്ട്. മകന്റെ ഭാര്യാ പിതാവ് എയര്‍പോര്‍ട്ടില്‍ കാത്തു നിന്നിരുന്നു. തിരക്ക് പിടിച്ച റോഡില്‍ക്കൂടി കുറച്ചുദൂരം യാത്ര ചെയ്ത് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഞങ്ങള്‍ക്കും മകനും  താമസിക്കാനുള്ള ഹോട്ടലില്‍ എത്തി.

കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍  പുത്രവധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ചെന്ന് കയറുന്ന ഇടനാഴിയില്‍ നിന്നും സ്വീകരണ മുറിയിലേക്കും ഒരു ബഡ്രൂമിലേക്കും തുറക്കുന്ന വാതിലുകള്‍. വലത്തെ അറ്റത്തു താഴേക്കുള്ള കോണിപ്പടികള്‍. താഴെ ചെറിയൊരു നടുമുറ്റത്തു ഒരു അക്വേറിയം. ഗ്ലാസ്സിന്നടിയിലുള്ള അനക്കം ശ്രദ്ധിച്ചുകൊണ്ട് ധാരാളം രോമങ്ങളുള്ള വലിയൊരു പൂച്ച കാവലിരിക്കുന്നു. രണ്ടടുക്കളയും രണ്ടു ബെഡ് റൂമും കടന്നാല്‍ ഹാളില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന വാതില്‍ നാട്ടിലാണോ എത്തിയതെന്ന് തോന്നിപ്പിക്കുന്ന നല്ലൊരു ദൃശ്യം വിരുന്ന് നല്‍കി. വീട്ടുമുറ്റത്തിനും അതിന്നക്കരെയുള്ള പറമ്പിനും ഇടയ്ക്കൊരു കാടുപിടിച്ച് കിടക്കുന്ന ഒരു തോട്.ചക്ക ധാരാളം നിറഞ്ഞ് നില്‍ക്കുന്ന പ്ലാവുകളാണ് മുന്നില്‍. തെങ്ങുകളും മറ്റു മരങ്ങളും.... ഈ സിറ്റ് ഔട്ട് ലെ കസേരയില്‍ ഇരുന്നാല്‍ തലയുയര്‍ത്തി സ്വാഗതം പറയുന്ന ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ! 

വധുവിന്റെ അച്ഛനമ്മമാരുടെ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളാണ് വിവാഹത്തിനു വന്നിരുന്നത്. രജിസ്റ്റര്‍ വിവാഹം ആദ്യമേ ശ്രീലങ്കയില്‍ വെച്ച്  നടന്നിരുന്നതുകൊണ്ട് നാട്ടില്‍ റിസപ്ഷന്‍  മാത്രമേ ഉണ്ടായുള്ളൂ. വധുവിന്റെ വീട്ടില്‍ വെച്ച്  ചെറിയ തോതില്‍ പരമ്പരാഗത രീതിയില്‍ ചില ചടങ്ങുകള്‍ നടത്തി. രുചികരമായ വിഭവങ്ങളാണ് ഉച്ചയൂണിന് തയാറാക്കിയിരുന്നത്. ആസ്വദിച്ച് ഭക്ഷണം കഴിച്ചു.  വൈകുന്നേരം ഹോട്ടലില്‍ വെച്ച് ഔപചാരികമായ റിസപ്ഷന്‍ നടന്നു,  അവിടത്തുകാര്‍ പലരെയും പരിചയപ്പെട്ടു. ഹാളില്‍ മലയാളം പാട്ടുകളും ഒര്കെസ്ട്രക്കാര്‍ കേള്‍പ്പിച്ചത് പലരും ആസ്വദിച്ച്.   

പിറ്റേന്ന് രാവിലെ ഞങ്ങള്‍ അച്ഛനമ്മമാര്‍ മക്കളെയും കൂട്ടി ചെറിയൊരു ടൂര്‍ സംഘടിപ്പിച്ചു. എടുത്ത് പറയേണ്ടതാണ് വഴിനീളെ പ്രകൃതി സ്വാഭാവികമായ വശ്യതയോടെ ഞങ്ങളെ എതിരേറ്റു എന്ന് പറയാം) കാന്ഡിയിലെ ഫോറെസ്റ്റ് റസ്റ്റ്‌ ഹൌസിലാണ് അന്ന് താമസിച്ചത്. .Unesco world hertage cite ല്‍  പെടുന്ന കാന്‍ഡി പട്ടണം എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥാനമാണ് ശ്രീ 'ദളദ മലിഗവ' അഥവാ ബുദ്ധഭഗവാന്റെ പവിത്രമായ പല്ലിന്റെ അവശിഷ്ടം സൂക്ഷിക്കുന്ന ക്ഷേത്രം. രാജകൊട്ടാരത്തിന്റെ മുറ്റത്താണ് ഈ ക്ഷേത്രം. വെണ്മയില്‍ കുളിച്ചു നില്‍ക്കുന്ന ക്ഷേത്രത്തിലേക്ക് ടിക്കറ്റ്‌ എടുത്ത് വേണം കടക്കാന്‍. കടന്നുപോകുന്നവരെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിലെ ശാന്തതയും, പവിത്രതയും എടുത്ത് പറയേണ്ടതാണ്. ക്ഷേത്രത്തിനുള്ളില്‍ മൌന പ്രാര്ത്ഥന ചെയ്യുന്നവരില്‍ കൂടുതലും  വിദേശികളാണ്. 

മുകളിലത്തെ നിലയില്‍ വളരെ ഭദ്രമായാണ് ബുദ്ധഭഗവാന്റെ ഭൌതികാവശിഷ്ടമായ പല്ല് അതീവ ശ്രദ്ധയോടെ   ക്ഷേത്രത്തിനുള്ളിലെ മ്യുസിയത്തില്‍ പവിത്രമായ പല്ലിന്റെ ശ്രീലങ്കയിലേക്കുള്ള വരവും, ഉത്സവക്കാലത്തെ നഗരപ്രദക്ഷിണവും  ചിത്രങ്ങളും വിവരങ്ങളും ചേര്‍ത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നാലാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കലിംഗയില്‍ നിന്നും അതീവ ഭദ്രമായി, രഹസ്യമായി ബുദ്ധ ഭഗവാന്‍റെ ഈ ഭൌതികാവശിഷ്ടം ഇവിടേക്ക് എത്തിച്ചത് എന്ന് പറയപ്പെടുന്നു.  

ദന്തക്ഷേത്രം പോലെ വളരെ പ്രധാനപ്പെട്ടതാണ് ദംബുള്ള ഗുഹയും അതിലെ ബുദ്ധചിത്രങ്ങളും എന്ന് കേട്ടുവെങ്കിലും കാണാന്‍ പോകാന്‍ സാധിച്ചില്ല. ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ഒരു  ഗുഹാകവാടത്തില്‍ ബ്രഹ്മി ലിപിയില്‍ ബുദ്ധവിഹാരങ്ങള്‍ നിര്‍മ്മിച്ച കാലഘട്ടം കുറിച്ച് വെച്ചിട്ടുണ്ടത്രെ.  അതേപോലെ നാലേക്കര്‍ വിസ്തൃതിയില്‍ 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സിഗിരിയ കോട്ടയും അത് സന്ദര്‍ശകര്‍ക്കായി തുറക്കാതെകണ്ടിരുന്ന സമയമാകയാല്‍ കാണാന്‍ സാധിച്ചില്ല. 

സുഗന്ധദ്രവ്യങ്ങളും മറ്റും തേടി യൂറോപ്യന്മാരും അറബികളും ഭാരതത്തില്‍ പണ്ടുകാലം മുതലേ വ്യാപാരത്തിനായി വന്നിരുന്നപോലെ ശ്രീലങ്കയില്‍ അവര്‍ എത്തിയിരുന്നത് അറബികള്‍ക്ക് പ്രധാനമായ 'സിനമൊണ്‍' അഥവാ കറുവാപ്പട്ടക്ക് വേണ്ടി ആയിരുന്നു. ശ്രീലങ്കയുടെ ഹരിതാഭയും ബുദ്ധക്ഷേത്രങ്ങളും ബുദ്ധദര്‍ശനങ്ങളും അക്കാലത്തുതന്നെ ലോകപ്രസിദ്ധമായിരുന്നു. 

 

 



യാത്ര--ഭുടാന്‍

 പ്രിയപ്പെട്ട അമ്മിണീ,


ഭൂടാന്‍ യാത്ര കഴിഞ്ഞു വന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇതിനിടെ യാത്രയെപ്പറ്റി എഴുതിയത് എവിടെ, എന്ന് നീ പല പ്രാവശ്യം ചോദിച്ചു. ഈ രാജ്യത്തെക്കുറിച്ചുള്ള അറിവ് ഇപ്പോഴും പരിമിതമാണെന്ന മറുപടിക്ക് സ്വന്തം അനുഭവം എഴുതിക്കൂടെ എന്ന നിന്റെ ചോദ്യത്തിനും മറുപടി  തന്നില്ലല്ലോ! അതുന് വ്യക്തവും അവ്യക്തവുമായ കാരണങ്ങള്‍ പലതുമുണ്ട്. ഭൂട്ടാന്‍ യാത്രയെപ്പറ്റി പറഞ്ഞോ  എഴുതിയോ, ഫോട്ടോകള്‍ കാണിച്ച്  കൊടുത്തോ മറ്റൊരാളെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതിന്‍റെ പ്രധാന കാരണം ദൃശ്യാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനുള്ള വിഷമം തന്നെ. അനുഭവങ്ങള്‍, അനുഭൂതികള്‍ അനുഭവിച്ചുതന്നെ അറിയണം. രാജ്യം ചെറുതാണെങ്കിലും ഉടനീളമുള്ള യാത്ര അവിടത്തെ പ്രകൃതിയെപ്പോലെ മനസ്സും കുളുര്‍പ്പിക്കുന്നു. പ്രകൃതി ഈശ്വരനാണെങ്കില്‍ സംശയലേശമെന്യേ പറയാം, ഇത് ദൈവത്തിന്റെ നാടുതന്നെ. അഥവാ, ഭൂമിയിലെ സ്വര്‍ഗ്ഗം--  

ഭുട്ടാനെക്കുറിച്ച് കുറച്ച് ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ഇന്ത്യയുടെ അയല്‍രാജ്യം, അവിടത്തെ വിദേശകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നമ്മുടെ രാജ്യമാണ് എന്നതല്ലാതെ കൂടുതലായൊന്നും അറിവില്ലായിരുന്നു. (കൈലാസയാത്രയില്‍ നേപ്പാള്‍, ടിബറ്റ് എന്നീരാജ്യങ്ങളില്‍ക്കൂടി കടന്നുപോയപ്പോള്‍ ആ നാടുകളെക്കുറിച്ച് കുറച്ചൊക്കെ കണ്ടറിഞ്ഞു. (നേപ്പാളികളെ നമുക്ക് പണ്ടേ അറിയാമല്ലോ, അല്ലെ? എത്രയോ ഗൂര്‍ഖകള്‍ പാറാവുകാരായി നമ്മുടെ        ..... നാട്ടിന്പുറത്തുകൂടി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നു!) ഭൂട്ടാന്‍ ഗവര്‍മന്റിന്‍റെ വിദ്യാഭ്യാസ വകുപ്പില്‍ അദ്ധ്യാപകനായിരുന്ന പിന്നീട് നോവലിസ്റ്റും ബാലസാഹിത്യകാരനുമായി അറിയപ്പെട്ട ശ്രീ ജി ബാലചന്ദ്രന്‍റെ അനുഭവക്കുറിപ്പുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചപ്പോളാണ് ആദ്യമായി എന്നുതന്നെ പറയട്ടെ, ഈ രാജ്യത്തിനെ കുറിച്ച് എന്തെങ്കിലുമൊരു ധാരണ ഉണ്ടായത്. 

ഹിമാലയത്തിന്റെ കിഴക്കേ ചെരുവില്‍ തെക്കുഭാഗത്തായി മലമടക്കില്‍ സുരക്ഷിതയായി ഒളിഞ്ഞു  കിടക്കുന്ന ഒരു രാജ്യമാണ് ഭൂട്ടാന്‍ എന്ന് പറയാം. കൃസ്തുവിന് 2000 വര്ഷങ്ങള്‍ക്ക് മുന്‍പുതന്നെ രൂപപ്പെട്ട തിബറ്റന്‍ ബുദ്ധമത തത്വങ്ങളില്‍ അധിഷ്ടിതമായ ഈ സ്വതന്ത്ര രാജ്യത്തിന്‍റെ പൂര്‍വചരിത്രം ഇന്നും അജ്ഞേയമാണ്. ഇവിടത്തെ ജനതയുടെ ജീവിതരീതി അഥവാ ബുദ്ധമതത്തില്‍ അധിഷ്ഠിതമായ  സംസ്ക്കാരത്തെപറ്റി ചരിത്രപരമായ രേഖകള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാകാം പുറം ലോകം ഭൂട്ടാനെപ്പറ്റി അധികമൊന്നും അറിയാതിരുന്നത്‌.  വ്യത്യസ്തമായ ഭൂപ്രകൃതി, ആവാസവ്യവസ്ഥ, ജൈവ വൈവിദ്ധ്യം ഇവയും കാരണങ്ങളാകാം. എക്കാലത്തും മറ്റൊരു രാജ്യത്തിന്റെ അധീനത്തില്‍ കഴിയേണ്ടിവന്നിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്

 ഒരുകാലത്ത് ഭൂട്ടാന്‍റെ തുടര്ച്ചതന്നെയായിരുന്നു ടിബറ്റ്‌ എന്ന് കരുതുന്നവര്‍ ഉണ്ട്. തിബറ്റില്‍ ചൈനയുടെ ആധിപത്യം ശക്തിയായതോടെ നിരവധി ബുദ്ധ സന്യാസിമാര്‍ ഭൂട്ടാനിലേക്ക് പലായനം ചെയ്തു. അതിന് ശേഷമാണ് രാജ്യങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടത് എന്നും പറയപ്പെടുന്നു. അധികം താമസിയാതെ തിബറ്റന്‍ ലാമകള്‍ രാജ്യഭരണം ഏറ്റെടുത്തു. 17-ആം നൂറ്റാണ്ട് മുതല്‍ 19 ആം നൂറ്റാണ്ട് വരെ ലാമകളാണ് രാജ്യം ഭരിച്ചത്. അതുകൊണ്ടാകണം ടിബറ്റില്‍ നിന്നും ഒഴുകിയെത്തിയതാണ് ഭൂട്ടാനിലെ ബുദ്ധിസം എന്ന് പറയുന്നത്‌. ബുദ്ധമതം പ്രചരിച്ചതോടെ അപരിഷ്കൃതമായ ഭൂവിഭാഗങ്ങളിലെ ജനത ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂടുതല്‍ ബുദ്ധവിഹാരങ്ങളും ആദ്ധ്യാത്മീക കേന്ദ്രങ്ങളും തുറന്നു. 17 ആം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന സബ്ദ്രന്ഗ് ങവാന്ഗ് നാംഗ്യേല്‍ (Zhabdrung Ngyawang Namgyal) എന്ന രാജാവിനെ ഭൂട്ടാന്‍റെ സ്ഥാപകനായി കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ തിബറ്റിലെ രാജാവാണ് ഭൂട്ടാനില്‍ ആദ്യമായി ബുദ്ധക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. പദ്മസംഭവന്‍ അഥവാ ഗുരു റിം പോച്ചെ ഇന്ത്യയില്‍ നിന്നും ഭൂട്ടാനില്‍ എത്തി തന്ത്രത്തില്‍ അധിഷ്ഠിതമായ വജ്രായന ബുദ്ധിസത്തിന് പ്രചാരം നല്‍കി. പിന്നീട് ദേശീയ കലാപം ഉണ്ടാകുകയും രാജഭരണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബുദ്ധമതതത്വങ്ങളില്‍ ഊന്നിയ സംസ്ക്കാരമുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ഒരു സന്തുഷ്ട രാജ്യമായാണ്‌ ഭൂട്ടാന്‍ അറിയപ്പെടുന്നത്. 

 ബുദ്ധിസത്തിന്റെ പ്രചാരത്തോടെ സാംസ്കാരികമായും ബൌദ്ധികമായും തങ്ങളുടെ രാജ്യം ഉയര്‍ന്നതായിത്തീര്‍ന്നു എന്ന ചിന്ത ഉണ്ടായതുകൊണ്ടായിരിക്കാം ഭൂട്ടാനെ തിബറ്റുകാര്‍ 'മോണ്‍' എന്ന് വിളിച്ചിരുന്നു, ഹിമാലയത്തിലെ കാരകോരം മുതല്‍ കിഴക്ക് അരുണാചല്‍ വരെയുള്ള വംശജരും 'മോണ്‍പാ' എന്നാണ് അറിയപ്പെട്ടിരുന്നത്. 'മോണ്‍' എന്ന പദത്തിന് 'ഇരുട്ട്' എന്നാണ് അര്‍ത്ഥം. ഇവിടെ 'കറുത്തജനങ്ങള്‍' അഥവാ 'സംസ്കാരമില്ലാത്തവര്‍' എന്നാണ് ചൈനീസ് ഭാഷയില്‍ അര്‍ത്ഥമാക്കുന്നത്. മദ്ധ്യഭൂട്ടാനിലും ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും ഈ പേര്‍ സുലഭമാണ്. യഥാര്‍ത്ഥ 'മോണ്‍പോ'ക്കാര്‍ തങ്ങളാണെന്നും ആ വാക്കിന്റെ അര്‍ത്ഥം 'പുരാതനം' എന്നാണെന്നും ഭൂട്ടാന്‍കാര്‍ അവകാശപ്പെടുന്നു. ബുദ്ധമതം പ്രചാരത്തില്‍ ആകുന്നതിന് മുന്‍പുതന്നെ അവിടെ ആരാധാനാലയങ്ങളും മറ്റും ഉണ്ടായിരുന്നുവത്രേ.
 
പാരമ്പര്യ വൈദ്യശാസ്ത്രം പ്രചരിച്ചിരുന്ന ഭൂട്ടാനില്‍ ഭാരതീയ ആയുര്‍വേദ ചികിത്സാരീതിയുടെയും ബുദ്ധമത തത്വങ്ങളുടെയും സമന്വയം അഥവാ മനസ്സും ശരീരവും തമ്മിലൂള്ള വേര്‍തിരിക്കാനാകാത്ത ബന്ധത്തിന്‍റെ സ്വാധീനം കാണാം.

  ഭൂട്ടാന്‍, 'മെന്ജോഗ്' എന്ന പേരിലും അറിയപ്പെടുന്നു. എന്നുവെച്ചാല്‍ 'ഔഷധസസ്യങ്ങളുടെ നാട്' എന്നാണ് അര്‍ത്ഥം. തിബറ്റിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളായ താഴ്വരകളില്‍ ധാരാളം ഔഷധ സസ്യങ്ങള്‍ വളരുന്നു. ചന്ദനം പോലെ സുഗന്ധമുള്ള സൈപ്രസ് ഭൂട്ടാനില്‍ ധാരാളം കാണാം. ദേശീയ വൃക്ഷമായ സൈപ്രസ് 80 മീറ്ററിലധികം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ചരിത്രപരമായ സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ക്ക് സമീപത്തും ഈ വൃക്ഷങ്ങള്‍ കാണാം. സന്യാസിമാര്‍ ഊന്നുവടിക്കായി ഈ വൃക്ഷത്തിന്‍റെ കൊമ്പുകള്‍ ഉപയോഗിക്കുന്നു. 

ഭൂട്ടാന്‍റെ അതിര്‍ത്തി ആസ്സാം, അരുണാചല്‍, വെസ്റ്റ് ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്ന് ഏകദേശം 700 കി മീ നീളത്തില്‍ നീണ്ട് കിടക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും (തിബറ്റ്) ഇടയില്‍ കിടക്കുന്ന ഭൂട്ടാനില്‍ മുക്കാല്‍ ഭാഗവും ബുദ്ധമതക്കാരാണ്. ഏകദേശം 25 % ത്തോളം ഹിന്ദുക്കളും ബാക്കി ക്രുസ്ത്യാനികളുമാണ്. 
  
 അടുത്തകാലത്തായി സാമൂഹികവും സാംസ്ക്കാരീകവുമായ മാറ്റങ്ങള്‍ ബുദ്ധമത പ്രചാരമുള്ള അയല്‍ രാജ്യങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഭൂട്ടാന്‍ അഹിംസയുടെയും കാരുണ്യത്തിന്റെയും പാഠം പറഞ്ഞുകൊടുത്ത ബുദ്ധന്‍റെ പാദങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വസ്ത്രധാരണത്തിലും, ഭക്ഷണരീതിയിലും മറ്റു പരമ്പരാഗതമായ കലകളിലും അനുഷ്ഠാനങ്ങളിലും ഇവര്‍ തനിമ നിലനിര്‍ത്തുന്നു. 

കുറഞ്ഞ ജനസംഖ്യയും പ്രകൃതി കനിഞ്ഞു നല്‍കിയ വനസമ്പത്തും ഭൂട്ടാനെ സമ്പത്സമൃദ്ധിയുള്ള രാജ്യമാക്കിയിരിക്കുന്നു. 70 ശതമാനത്തില്‍ കുറയാതെ കാടുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് കാര്‍ബണ്‍ നെഗറ്റീവ് രാജ്യമായി ഭൂട്ടാന്‍ അറിയപ്പെടുന്നു. ഇതൊക്കെ വിദേശ സഞ്ചാരികളെ ഭൂട്ടാനിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.1974 ലാണ് ആദ്യമായി സഞ്ചാരികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ ഭൂട്ടാന്‍ തുറന്നിടുന്നത്. (വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ ജോലി അന്വേഷിച്ച് ഭൂട്ടാന്‍കാര്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയിട്ടും.) പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഭൂമിയിലെ സ്വര്‍ഗ്ഗമാണ് ഭൂട്ടാന്‍ എന്നുതന്നെ പറയാം.

 താഴ്വരകളും പുഴകളും കോട്ടകളും, ബുദ്ധവിഹാരങ്ങളും, ആരാധനാമന്ദിരങ്ങളും അവയിലെ നിറക്കൂട്ടുകളോട് കൂടിയ മരങ്ങളില്‍ തീര്‍ത്ത കൊത്തുപണികളും ഒന്നിനൊന്ന് മനോഹരമാണ്. ഈയിടെയായി ധാരാളം വിദേശ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്  സാധാരണ 7 രാത്രികളില്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഇവിടെ തങ്ങാന്‍  അനുവാദം ലഭിക്കുകയീല്ല. അങ്ങേയറ്റം 10 ദിവസം. (ജീവിതച്ചെലവ് ഇന്ത്യയിലെക്കാള്‍ കൂടുതല്‍ ആണ് എന്നാണ് അറിയുന്നത്.) പ്രകൃതിയും മനുഷ്യരും ചേര്‍ന്ന്  തീര്‍ത്ത ഭൂട്ടാന്‍റെ അതുല്യ മനോഹാരിത. ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചറിയുക എന്നത് അസാദ്ധ്യം തന്നെ. എല്ലാ ആധുനിക സൌകര്യങ്ങള്‍ ഉള്ള ഹോട്ടലുകളും വാഹനങ്ങളുമൊക്കെ ലഭ്യമാണ്. അവര്‍ പരമ്പരാഗരീതിയില്‍ത്തന്നെ വിദേശ സഞ്ചാരികളെ  ഊഷ്മളമായി സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നു. 

ചെറിയ രാജ്യമാണെങ്കിലും 24 ഭാഷകള്‍ ഭുട്ടാനില്‍ ഉണ്ടത്രെ. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന 'സോംഗ' (dzongkha) യാണ്‌ ദേശീയ ഭാഷ. പഠനഭാഷയില്‍ ഇംഗ്ലീഷ് നു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ബുദ്ധിസം വേരുച്ച മണ്ണില്‍ പിറന്നു വളരുന്നവരൊക്കെ പരമ്പരാഗതമായ ഭക്ഷണരീതി, വസ്ത്ര ധാരണം, ആചാരാനുഷ്ടാനങ്ങള്‍, (മതപരവും അല്ലാത്തവയും) കൈവിടാതെ ജീവിച്ചുപോരുന്നവരാണ്‌. പ്രത്യേകിച്ച് സംഗീതം,  നൃത്തം തുടങ്ങിയ മറ്റു വിനോദ കലകളും. ക്ഷേമവും ആനന്ദവും നിലനിര്‍ത്താന്‍ പാരമ്പര്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതം ആവശ്യമാണെന്ന തിരിച്ചറിവിന്‍റെ ഫലമാണിത്. രാജ്യത്തിന്റെ ഉന്നമനത്തിലേക്ക് ഈ സാമൂഹിക പരമ്പരാഗത മതപരമായ മൂല്യങ്ങള്‍ നയിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. രാജാവ് ഭരണകാര്യത്തില്‍ പ്രാധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തോട്‌ കൂടിയ പാര്ലമെന്റ്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ പരമ്പരാഗത കലാരൂപങ്ങളെയും മറ്റും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. 100 % വും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭൂട്ടാനെ അംഗീകരിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ചുവന്ന അരിയും ആപ്പിളും ഓറഞ്ചുമൊക്കെ വിദേശങ്ങളിലേക്ക് ധാരാളമായി കയറ്റി അയക്കുന്നു. പലേ ധാതുക്കളും ഹിമാലയന്‍ താഴ്വരകകില്‍ ഉണ്ടെങ്കിലും പരിസ്ഥിതിയെ ആഘാതപ്പെടുത്തുന്ന ഖനനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഭൂട്ടാനിലെ പ്രധാന ആകര്‍ഷകങ്ങളായ കോട്ടകളും ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും യുനെസ്കോ വേള്‍ഡ് ഹെരിറ്റെജ് സൈറ്റ്കളില്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും പരമ്പരാഗതമായ മാസ്ക് ധരിച്ചുകൊണ്ടുള്ള നൃത്തം ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ വീട്ടുപണികളിലും കൃഷിസ്ഥലങ്ങളിലും മാത്രമല്ല പട്ടണങ്ങളിലെ ഹോട്ടലുകള്‍, കടകള്‍, മാര്‍കെറ്റ് എന്നിവടങ്ങളിലെല്ലാം ശോഭിച്ചു കാണുന്നു. ആതിഥ്യ മര്യാദകളിലും ഇവര്‍ മുന്നിട്ടു നില്‍ക്കുന്നു. Dzongkha എന്ന ദേശീയഭാഷയാണ് കൂടുതല്‍ പേരും ഉപയോഗിച്ച് വരുന്നത്.
  

ഭുട്ടാനില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് ന്‍റെ ആവശ്യമില്ല. ശരിയായ തിരിച്ചറിയല്‍ കാര്‍ഡും, പ്രവേശനാനുമതിയും (പാസ് ) ഉണ്ടായാല്‍ മതി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വെസ്റ്റ് ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കും ഭൂട്ടാനിലെ 'പാരോ'  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും നേരിട്ട് വിമാന സര്‍വീസ് ഉണ്ട്. റയില്‍ വഴിയായും അതിര്‍ത്തി പ്രദേശത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. 

ഒരു മെയ്‌ മാസത്തിലാണ് ഞങ്ങള്‍ 'സദ്ഗമയ' ഗ്രൂപ്പിന്‍റെ കൂടെ ഭൂട്ടാനിലേക്ക് യാത്ര പുറ.പ്പെട്ടത്‌.    കൊച്ചിയില്‍ നിന്നും ബംഗളുരു വഴി ഞങ്ങള്‍ വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ബാഗ്ടോഗ്രയില്‍ നാലുമണിയോടെ വന്നിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ കഠിനമായ ചൂട്.(ഹിമാലയന്‍ താഴ്വരയില്‍ വ്യാപിച്ചു കിടക്കുന്ന ബാഗ്ടോഗ്ര ഒരു സുഖവാസ കേന്ദ്രമാണ്. ഇവിടത്തെ ചായയില ലോക പ്രസിദ്ധമാണ്). അവിടെ നിന്നും നേരിട്ട് 160 കി മീ ദൂരത്ത് ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ജൈഗോണ്‍ എന്ന ചെറിയ പട്ടണത്തിലെത്തണം. ഉടനെത്തന്നെ  അതിര്‍ത്തികവാടം കടന്ന് ഇമ്മിഗ്രേഷന്‍ ഓഫീസില്‍ ഹാജരായി പെര്‍മിഷന്‍ വാങ്ങി ഫെന്റ്ഷോളിംഗ് (Phuentsholing) എന്ന ഭുട്ടാനിലെ അതിര്‍ത്തി പട്ടണത്തില്‍  എത്തിച്ചേരുകയും വേണം.

ഏറെ താമസിയാതെ ഞങ്ങളെ കാത്തുകിടന്നിരുന്ന ടാക്സി കാറുകളില്‍  അതിര്ത്തി പട്ടണമായ ജൈഗോണിലേക്ക് യാത്രയായി. നല്ല റോഡും വഴിനീളെ നല്ല കാഴ്ചകളും. ആകാശത്തിനും ഭൂമിക്കുമിടയില്‍  മലനിരകള്‍ അതിര്ത്തി കുറിക്കുന്ന നല്ല കാഴ്ച. മലകളുടെ പാദം വരെ മുട്ടി നില്‍ക്കുന്ന പച്ചപ്പാടങ്ങള്‍. വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തി എല്ലാവരും ചായ കുടിച്ചു വീണ്ടും  യാത്രതുടങ്ങി..വളവു തിരിവുകളോ കയറ്റമോ ഇറക്കമോ ഇല്ലാത്ത റോഡ്‌. സന്ധ്യയുടെ മൂടലില്‍ ഇടത്തുഭാഗത്ത് കുറച്ചകലെയായി ഒഴുകുന്ന ട്രീസ (തീസ്ത}അഥവാ Torso നദി. ഗംഗാനദി കഴിഞ്ഞാല്‍ പിന്നെ പശ്ചിമ ബെന്ഗാളിലെ വലിയ നദി ഇതാണ്. വേനലോടെ വരണ്ടു കിടക്കുന്ന മറ്റു നദികളും മഴക്കാലത്തോടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും. 

 അങ്ങിന അധികം താമസിയാതെ ഇന്ത്യ--ഭൂട്ടാന്‍  അതിര്‍ത്തി കുറിക്കുന്ന  പട്ടണമായ ജൈഗോണിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നില്‍ എത്തി. വെസ്റ്റ് ബന്ഗാളിലെ ആലിപ്പുര്‍ ജില്ലയില്‍ ഹിമാലയന്‍ പര്‍വത നിരകളുടെ താഴ്ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് ജൈഗോന്‍ .(ജൈഗോണ്‍ അതിര്‍ത്തി കവാടത്തില്‍ നിന്നും ഏകദേശം 17 km ഇപ്പുറത്തുള്ള ഹാസിമാര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ യാത്രാച്ചെലവ് കുറഞ്ഞുകിട്ടും.) ധാരാളം ടീ എസ്റ്റേറ്റ്‌ കളും മനം കവരുന്ന പച്ചപ്പുള്ളതുമായ ഈ ചെറുപട്ടണം കാണാന്‍ ഞങ്ങള്‍ക്ക് സമയമില്ല. എത്രയും വേഗം അതിര്‍ത്തിയിലെ കവാടം കടന്ന് ഭുട്ടാനിലേക്ക് പ്രവേശിക്കണം. കവാടം  കടന്ന് ഫെന്റ്ഷോളിംഗ് (Phuentsholing) പട്ടണത്തിലേക്ക് പ്രവേശിച്ചു. ഇമിഗ്രേഷന്‍ ഓഫീസിലെ നടപടികള്‍ പെട്ടെന്ന് കഴിഞ്ഞു. അന്ന് അവിടെ ഹോട്ടലില്‍ തങ്ങി.അടുത്ത ദിവസം അതിരാവിലെ പുറപ്പെട്ട് 140 km അകലത്തിലുള്ള പാരോ ജില്ലയില്‍ എത്തിച്ചേരണം. ഭൂട്ടാനിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ഇത്. തെക്കുപടിഞ്ഞാറ് ഭാഗത്ത്‌, തിസ്ത നദിയുടെ തീരത്തുള്ള മനോഹരമായ പട്ടണം.

രാവിലെത്തന്നെ ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഇമ്മിഗ്രെഷന്‍ ഓഫീസി ലെത്തി രേഖകളൊക്കെ ശരിയാക്കി. കാത്തിരുന്ന ഭുട്ടാന്‍ യാത്ര രണ്ടു ബസ്സുകളിലായി ആരംഭിച്ചു.   ഭൂട്ടാനിലെ വസന്തകാലമാണ്‌ ഇത്. ചുവപ്പ്, മഞ്ഞ, വയലെറ്റ് നിറത്തിലും പലേ ആകൃതിയിലും വിരിഞ്ഞു നില്‍ക്കുന്ന കണ്‍കുളിര്‍പ്പിക്കുന്ന പൂക്കള്‍ പച്ചപ്പട്ടിന്റെ മുകളില്‍ ഉദിച്ചു നില്‍ക്കുന്ന കാഴ്ച വഴിനീളെ കാണാം. നല്ല കാലാവസ്ഥ. അത്യാവശ്യം തണുപ്പുണ്ട്. മുകളിലേക്ക് പോകുന്തോറും നിരനിരയായി നില്‍ക്കുന്ന ചെറിയ കുന്നുകള്‍ക്ക് ഉയരം കൂടുന്നപോലെ. 

 പാരോ, തിമ്പു, പുനഖ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങള്‍. ഭൂടാനിലെ മലനിരകളും താഴ്വരകളും പുഴകളും, കോട്ടകളും ബുദ്ധവിഹാരങ്ങളും ആരാധനാമന്ദിരങ്ങളും അത്യന്തം വിസ്മയിപ്പിക്കുന്നവയാണ്. വിനോദ സഞ്ചാരികള്‍ക്ക് ആധുനിക സൌകര്യങ്ങള്‍ ഉള്ള ഹോട്ടലുകളും വാഹനങ്ങളുമൊക്കെ ലഭ്യമാണ്. എന്നാല്‍ പ്രകൃതിയും മനുഷ്യരും ചേര്‍ന്ന് തീര്‍ത്ത ഭൂട്ടാന്‍റെ അതുല്യ മനോഹാരിത.ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചറിയുക എന്നത് അസാദ്ധ്യം തന്നെ.  

പാരോവിലെ മുഖ്യ ആകര്‍ഷണം 'Tiger's Nest' അഥവാ 'ടക് ഷങ്ങ് മൊനാസ്ട്രി' യാണ്. പാരോ താഴ്വരയില്‍ നിന്നും 3000 അടി ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍  അദ്ഭുതകരവും അപകടകരവുമെന്നു തോന്നിച്ചു കൊണ്ട് നിലകൊള്ളുന്ന വിഹാരമാണിത്. ഗുരു പദ്മ സംഭവന്‍ ഒരു പെണ്‍ കടുവയുടെ പുറത്തുകയറി ടിബറ്റില്‍ നിന്നും ഈ പാറക്കെട്ടുകള്‍ക്കു മുകളില്‍ എത്തിപ്പെട്ട് മൂന്ന് വര്ഷം, മൂന്ന് മാസം, മൂന്ന് ആഴ്ച, മൂന്ന് ദിവസം, മൂന്ന് മണിക്കൂര്‍ സമയം ഗുഹയില്‍ ധ്യാനം ചെയ്തിരുന്നു എന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു ശേഷം 1692-ല്‍ അന്നത്തെ ഭരണാധികാരിയാണത്രേ  ഇപ്പോള്‍ കാണുന്ന വിഹാരങ്ങള്‍ നിര്‍മ്മിച്ചത്.
 Paro Taktsang Monastry എന്ന പേരിലും ഇതറിയപ്പെടുന്നു. കടലില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ഈ വിഹാരം ബുദ്ധസന്യാസികളാണ് നടത്തിക്കൊണ്ടുപോകുന്നത്. 1000 രൂപയാണ് അങ്ങോട്ട്‌ പ്രവേശനത്തിനുള്ള ടിക്കറ്റിനായി നല്‍കേണ്ടത്. മൊണാസ്ട്രിയിലേക്ക് ക്യാമറ അനുവദനീയമല്ല.    
    
സഞ്ചാരികള്‍ക്ക് വടി കുത്തിപ്പിടിച്ച് നടന്നും അല്ലെങ്കില്‍ കുതിരപ്പുറത്തും മുകളിലേക്ക് എത്തിച്ചേരാം. രാവിലെ 8 മണി മുതല്‍ ഒരുമണിവരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ച് വരെയും ആണ് സന്ദര്‍ശന സമയം. ഏകദേശം 4 മണിക്കൂര്‍ സമയം വേണ്ടിവരും ഗുരു റിന്‍പോച്ചെയുടെയും മറ്റു ക്ഷേത്രങ്ങളിലും എത്തിച്ചേരാന്‍. കുത്തനെയുള്ള കയറ്റമാണെങ്കിലും അവിടെ എത്തിയാല്‍ ശരീരവും മനസ്സും ഒരേപോലെ ശാന്തമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ശ്രദ്ധാപൂര്‍വ്വം സംരക്ഷിച്ചു വരുന്ന വഴിനീളെ നിറപ്പകിട്ടുള്ള പ്രാര്‍ത്ഥനാ കൊടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രകൃതി പൈന്‍ മരങ്ങളെക്കൊണ്ട്  പച്ചവിതാനവും സൃഷ്ടിച്ചിട്ടുണ്ട്. ഈ പുണ്യഭൂമിയില്‍ ആരുടെ പാദം പതിഞ്ഞുവോ അയാള്‍  മഹാഭാഗ്യവാനാണ് എന്നാണ് വിശ്വാസം. ഭൂട്ടാന്‍റെ സാംസ്കാരികവും മതപരവുമായ ചരിത്രം അടയാളപ്പെടുത്തുന്നതാണ് ഈ ബുദ്ധവിഹാരം.   

പാരോ നദിയുടെയും വാന്ഗ്ച്ചു നദിയുടെയും സംഗമസ്ഥാനത്താണ് മനോഹരമായ പാരോ താഴ്വര. നദിയുടെ തീരത്തുള്ള പട്ടണത്തിലെ വീടുകളും ഹോട്ടലുകളുമെല്ലാം ഭൂട്ടാന്‍റെ ശില്പകലാചാതുരി വെളിപ്പെടുത്തുന്നവയാണ്.   
                       
പാരോ കോട്ട (Paro Dzong ) 1644 -ല്‍ വടക്കുനിന്നുള്ള ആക്രമണം തടയുന്നതിനായി പണിതതാണ്. തൊട്ടടുത്തുള്ള 'പാച്ചു' നദിയിലേക്ക് കോട്ടക്കടിയില്‍ക്കൂടി രഹസ്യമാര്‍ഗ്ഗവും, വെള്ളം കോട്ടയിലെ ഉയര്‍ന്നു നില്‍ക്കുന്ന ടവറിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഉണ്ട്. പരിശുദ്ധമായ ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളുമുള്ള ഈ കോട്ടക്കുള്ളില്‍ ഗവര്‍മെന്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാര്‍ത്ഥനാമുറികളുടെയും പഠനമുറികളുടെയും ചുമരുകളും മേല്‍ത്തട്ടുമെല്ലാം മനോഹരമായ നിറക്കൂട്ടുകള്‍ കൊടുത്ത് ബുദ്ധകഥകള്‍ ചിത്രീകരിച്ചിരിക്കുന്നു. വിശാലമായ മുറ്റത്താണ് പരമ്പരാഗത രീതിയിലുള്ള  ആഘോഷങ്ങള്‍ അഥവാ നൃത്തോത്സവങ്ങള്‍ കൊണ്ടാടുന്നത്.

പാരോ കോട്ടക്ക് മുകളിലായി താഴ്വരയില്‍ ഉയര്‍ന്നു കാണാവുന്ന തരത്തില്‍  വൃത്താകൃതിയില്‍ ഉള്ള ഒരു വാച്ച് ടവ്വര്‍ കാണാം. ഇപ്പോള്‍ ഇത് നാഷണല്‍ മ്യൂസിയം ആയി അറിയപ്പെടുന്നു. ('ParoTa Dzong') ബുദ്ധിസത്തിനെപ്പറ്റി മാത്രമല്ല, ചരിത്രം, അക്കാലത്തെ വേഷഭൂഷ, ആയുധങ്ങള്‍, ഈശ്വരസങ്കല്പം എന്നിവയെക്കുറിച്ച് വളരെ നല്ല അറിവ് പകരുന്നതാണ്. 

പാരോ നദിയുടെ ഉത്ഭവസ്ഥാനമാണ് ജൊമൊല്‍ഹരി മല. സദാ മഞ്ഞ് മൂടിക്കിടക്കുന്ന ഈ പര്‍വതത്തിലെ ദേവിയായ 'ജോമോദേവി' യെ ഭൂട്ടാന്‍കാര്‍ ആരാധിച്ചുപോരുന്നു. പാരോ നദി തിംഫു നദിയുമായി കൂടിച്ചേരുന്ന സ്ഥലത്ത് 700 ഓളം വര്ഷം പഴക്കമുള്ള തൂക്കുപാലം കാണാം. താഴ്വരയും പവിത്ര ക്ഷേത്രമായ 'ടചോഗ്' നെയും ഇത് ബന്ധിപ്പിക്കുന്നു. തൂക്കുപാലത്തിന്റെ ഇരുഭാഗവും നിരവധി വര്‍ണ്ണത്തുണികള്‍ കൊണ്ട് തീര്‍ത്ത പ്രാര്‍ത്ഥനാ കൊടികളാല്‍ അലങ്കരിച്ചിരിക്കുന്നു. ബസ്സില്‍ നിന്നും  പുറത്തേക്കിറങ്ങിയപ്പോള്‍ അസാദ്ധ്യ തണുപ്പ്. കാറ്റ് കൊടികളില്‍ ഉരസിത്തീര്‍ക്കുന്ന ശബ്ദം അവിടയാകെ നിറഞ്ഞ് നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 3988 mt  ഉയരത്തില്‍ ആണ് നില്‍ക്കുന്നതെന്ന് എഴുതി വെച്ചിട്ടുണ്ട്. ഭൂടാനില്‍ വാഹനത്തിന് കയറിപ്പറ്റാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനം ഇതാണത്രേ. താഴെക്ക് നോക്കിയാല്‍ ആകാശനീലിമയില്‍ കുതിച്ചൊഴുകുന്ന നദിയും നല്ല കാഴ്ച തന്നെ. പാരോ താഴ്വരയെ 'ഹാ' താഴ്വരയുമായി ബന്ധിപ്പിക്കുന്ന ആകാശം മുട്ടിനില്‍ക്കുന്ന 'ചെലെല പാസി' ല്‍ക്കൂടിയുള്ള യാത്രയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അത്രക്കും പ്രകൃതി രമണീയം. ഹാ വാലി പട്ടണവും ക്ഷേത്രങ്ങളും കാണേണ്ടതുതന്നെ. പക്ഷേ ഞങ്ങള്‍ക്കത് പൂര്‍ണ്ണമായും കാണാന്‍ സാധിച്ചില്ല. ഹാ വാലിയില്‍ ഈ കാലത്ത് പച്ചപ്പല്ലാതെ മറ്റൊന്നും ദൃശ്യമല്ല. ഭൂട്ടാനില്‍ മനോഹരമല്ലാത്ത വഴിയോരക്കാഴ്ചകള്‍ ഏതെങ്കിലും ഉണ്ടോ എന്ന്  സംശയമാണ്. മലകളാലും താഴ്വരകളാലും സമൃദ്ധമായ പ്രകൃതിയുടെ വരദാനമായ ഭൂമില്‍ക്കൂടി മനുഷ്യര്‍ വെട്ടിയെടുത്ത വളഞ്ഞു പുളഞ്ഞു പോകുന്ന വഴികള്‍ --അതും ഒരുകണക്കില്‍ നല്ലൊരു കാഴ്ചതന്നെ.
.
പാരോവിലെ ഹോട്ടലിലെ ആദ്യദിവസം  തീരെ മറക്കാന്‍ വയ്യാത്തതാണ്. നല്ല സ്വാദിഷ്ടമായ ഭക്ഷണം. തവിടു കളയാത്ത ചുവന്ന അരി അതീവ രുചികരം. ഭക്ഷണം കഴിഞ്ഞ് ഹാളില്‍ ഒത്തുകൂടിയ ഞങ്ങള്‍ക്ക് നല്ല സര്‍പ്രൈസ് ആണ് കിട്ടിയത്. ഭൂട്ടാനിലെ പരമ്പരാഗത നൃത്തങ്ങളും പാട്ടും കണ്ടും കേട്ടും അനുഭവിക്കാന്‍ സാദ്ധ്യമായി. ഒന്നരമണിക്കൂര്‍ പോയതറിഞ്ഞില്ല.   

പുനഖ ആദ്യകാലങ്ങളില്‍ ഭൂട്ടാന്‍റെ തലസ്ഥാനമായിരുന്നു. പുനഖ വാലി യില്‍ ഏറ്റവും പുരാതന ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും കാണാം. മനസ്സിനെയും ശരീരത്തിനെയും ഒരേ പോലെ കുളിര്‍പ്പിക്കുന്ന പ്രകൃതിയാണ് ഇവിടെ. ആദ്ധ്യാത്മിക സഞ്ചാരികളെ ഈ പര്‍വതങ്ങളും താഴ്വാരങ്ങളും വസന്തകാലം പിടിച്ച് നിര്‍ത്തുന്നു. ഇവിടെ ധാരാളം ചുടുനീര്‍ ഉറവകളും ഉണ്ട്.നല്ല വിളവു ലഭിയ്ക്കുന്ന  കൃഷിഭൂമി കൂടിയാണ് പുനഖ. മോച്ചു' നദിയില്‍ക്കൂടിയുള്ള റാഫ്ടിങ്ങ് ഏതു സന്ദര്കനെയും ആനന്ദിപ്പിക്കുന്നതാണ്. അങ്ങോട്ടുള്ള  വിജനമായ കാ ടുകളില്‍ക്കൂടിയുള്ള  യാത്രയില്‍ ധാരാളം യാക്കുകള്‍ മേഞ്ഞു നടക്കുന്നത് കണ്ടിരുന്നു.  

 ഭൂട്ടാനിലെ രണ്ടാമത്തെ വലിയ കോട്ടയാണ് പുനഖയില്‍. വര്‍ണ്ണക്കൂട്ടുകള്‍ കൊണ്ട് ആകര്‍ഷകമാക്കിയ മരത്തില്‍ തീര്‍ത്ത കൊത്തുപണികളുള്ള കെട്ടിടങ്ങള്‍ ഒന്നിനൊന്ന് മനോഹരം തന്നെ. ചൈനയുടെ അധീനതയിലുള്ള ടിബെറ്റന്‍ ഭാഗങ്ങളിലും ഇത്തരം ബുദ്ധമത സംസ്ക്കാരത്തിന്റെ അടയാളങ്ങള്‍ കാണാം. പുനഖ കോട്ടയില്‍ വെച്ചാണത്രേ ആദ്യത്തെ പരമ്പരാഗത രാജാവ് അധികാരം ഏറ്റെടുത്തത്. നിരവധി ക്ഷേത്രങ്ങളും പ്രാര്‍ത്ഥനാ മുറികളും ഉള്ള ഈ കോട്ടക്ക് ഭൂമി കുലുക്കം, തീപ്പിടുത്തം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട്  പുനര്‍ നിര്‍മ്മാണം വേണ്ടി വന്നിട്ടുണ്ട്.

ഭൂട്ടാനില്‍ വളരെ വേഗം അഭിവൃദ്ധിപ്പെട്ടു വരുന്ന പട്ടണമാണ് തിംഫു. സന്ദര്‍ശകരുടെ പ്രധാന കേന്ദ്രമാണിത്. ഭൂട്ടാനിലെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്നവരെ ഇവിടെ കാണാം.ഇവിടത്തെ  നല്ലൊരു വിഭാഗം ജനങ്ങള്‍ കൃഷിക്കാരാണ്. ഈ ജില്ലയിലെ പട്ടണങ്ങളില്‍ക്കൂടി യാത്ര ചെയ്‌യുമ്പോള്‍ ആധുനിക കെട്ടിടങ്ങള്‍ക്കിടയില്‍ മണ്‍വീടുകളും കാണാം.

തിംഫുവില്‍ നിന്നും പുനഖക്ക് പോകുന്ന വഴിയിലാണ് മഞ്ഞു മൂടിക്കിടക്കുന്ന ഡോച്ചുലചുരം. .  ഇവിടെ 108 സ്മാരക സ്തൂപങ്ങള്‍ ഉണ്ട് . ഇത് 'Druk Wanghyal Chortens' എന്നപേരില്‍ അറിയപ്പെടുന്നു. 

തിമ്പുവില്‍ എവിടെ നിന്ന് നോക്കിയാലും കാണുന്ന 169 അടി ഉയരത്തിലുള്ള 'ബുദ്ധ ഡോര്ഡന്മ സ്തൂപം' ഭൂട്ടാന്‍ ന്‍റെ  തനതായ മതം, സംസ്കാരം എന്നിവയെ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ് 169 അടി ഉയരമുള്ള ഓടുകൊണ്ടുള്ള സ്വര്‍ണ്ണം പൂശിയ ഈ ശാക്യമുനി ബുദ്ധസ്തൂപം. ഇതിന്‍റെ ചുറ്റും ഏകദേശം ആയിരത്തോളം ഏക്കര്‍ വനഭൂമിയാണ്.

ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലെ പ്രധാന ആകര്‍ഷണമാണ് വാന്ഗ് ചു നദിയുടെ തീരത്തുള്ള ട്രാഷിച്ചോ കോട്ട അഥവാ തിംഫു കോട്ട (Tashichho Dzong). ഇത് മതപരമായും ഭരണപരമായും ഉള്ള ഓഫീസ് കേന്ദ്രമാണ്. ഭൂട്ടാന്‍റെ പരമ്പരാകൃതമായ സാങ്കേതികതയുടെയും കലകളുടെയും പ്രകടനം ചുമരുകളിലും തട്ടുകളിലും പ്രകടമാണ്. കോട്ട ഒരു സ്കെച്ചോ, പ്ലാനോ ഇല്ലാതെ, ഒരു ആണികൂടി ഉപയോഗിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. 

സന്ദര്‍ശകര്‍ക്ക് ഈ യാത്ര എന്നെന്നേക്കുമായി ഓര്‍മ്മപ്പെടുത്താന്‍ നല്ലൊരു അവസരമുണ്ട്. ഭൂട്ടാന്‍റെ പരമ്പരാഗതമായ വേഷത്തില്‍, ആടയാഭരണങ്ങളോട് കൂടി നിന്ന് വേഷമണിഞ്ഞ്‌  എടുക്കാം. ഇതിന് ചെറിയ ചാര്‍ജ് വാങ്ങുന്നുണ്ട്..

ഭൂട്ടാന്‍റെ ദേശീയ മൃഗമായ ടകിന്‍ (Takin), കാഴ്ചയില്‍ പശുവിന്‍റെ ഉടലോടുകൂടിയതാണെങ്കിലും തലയും കൊമ്പും ആടിന്റെതുപോലെയാണ്. നേരിയ മഞ്ഞ നിറമുള്ള ഉറപ്പുള്ള രോമങ്ങളോട് കൂടിയവയാണ് ഇവ. വംശനാശം സംഭവിക്കാതിരിക്കാന്‍ ഇവയെ തിംഫു ജില്ലയിലെ മോതിതാന്ഗ് (MotithangTakin Preserve) ടകിന്‍ വന്യമൃഗ  സംരക്ഷണ കേന്ദ്രത്തില്‍  പുല്‍മേടുകളില്‍ സ്വതന്ത്രമായി മേയാന്‍ വിട്ടു സംരക്ഷിച്ചു പോരുന്നു. കൂട്ടത്തില്‍ മാനുകളും മേഞ്ഞു നടക്കുന്നത് കാണാം. കവാടം കടന്നു നടന്ന്ചെല്ലുമ്പോള്‍ കാണുന്ന മ്യുസിയത്തില്‍ നിന്നും ടെകിന്‍ നെ പറ്റിയുള്ള കഥകളും മറ്റു വിവരങ്ങളും ലഭിക്കും. .. 

ഡിന്നറിന് ശേഷമുള്ള മിക്ക ദിവസങ്ങളിലെയും ഞങ്ങളുടെ കൂടിച്ചേരല്‍ നല്ല നേരം പോക്കുതന്നെയായിരുന്നു. ഏറ്റവും സീനിയറായ ഗ്രൂപ്പ്‌ മെമ്പറെ ആദരിക്കലും ഇതിന്‍റെ ഭാഗമായി നടന്നു. ഗ്രൂപ്പിലെ ശ്രീ രാമചന്ദ്രന്‍ തന്ന സമ്മാനം വിലമതിക്കാന്‍ വയ്യാത്തതാണ്. പരസ്പരം പരിചയപ്പെടാന്‍, കൂടുതല്‍ അറിയാന്‍ ഇത് നന്നായി സഹായിച്ചു. ശ്രീഹര്‍ഷന്റെ കവിതാസമാഹാരങ്ങള്‍ വായിക്കാന്‍ കിട്ടിയത് ഭാഗ്യമായി. 
 
ഭുംതാന്ദ് താഴ്വര ആകെ പച്ചപുതച്ച് നില്‍ക്കുന്ന ദൃശ്യം കാണുകതന്നെ വേണം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇവിടത്തെ വന്യത ആസ്വദിക്കുവാനും  ട്രെക്കിങ്ങിനുമായി നിരവധിപേര്‍ എത്തിച്ചേരുന്നു. ഭൂടാന്‍ ഹിമാലയത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാന്‍ ഒക്ടോബര്‍നും ഫെബ്രുവരിക്കിടയിലുള്ള കാലം ഉചിതമാണത്രേ. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് വര്‍ണ്ണങ്ങളോട് കൂടിയ കൊടിതോരണങ്ങള്‍ തങ്ങളുടെ ആരാധനയുടെ പ്രതീകമായി   ചുരത്തിനു ചുറ്റുപാടുമുള്ള മലഞ്ചെരുവുകളില്‍  ബുദ്ധമത വിശ്വാസികള്‍ അലങ്കരിച്ചു തൂക്കിയിരിക്കുന്ന കാഴ്ച കാണാം. ബുദ്ധമത പ്രാര്ത്ഥനകള്‍ ഇത്തരം കൊടികളില്‍ ആലേഖനം ചെയ്യാറുണ്ട്. രാജ്യത്തിന്റെ ഐശ്വര്യത്തിനും ശാന്തിക്കും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

 പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കൌതുകം നിറഞ്ഞ കാഴ്ചകളും വാര്‍ത്തകളും ഉള്ള   സദാ പച്ചപുതച്ചുകിടക്കുന്ന വാനം മുട്ടുമെന്ന മട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങളുടെ മടിത്തട്ടില്‍ സുരക്ഷിതയായി സംതൃപ്തരായി കഴിയുന്ന ഭൂട്ടാനോടും  അവിടത്തുകാരോടും  യാത്രപറയുമ്പോള്‍ നേരിയ ദുഃഖം ബാക്കി നിന്നു. ഒന്ന് വേണ്ടപോലെ ഒന്നും അറിഞ്ഞുകണ്ടില്ല. രണ്ടി ഭൂട്ടാന്‍റെ ജനജീവിതം അഥവാ ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നതും..  

 ശ്രീബുദ്ധന്റെ അനുയായികളുടെ സ്വര്‍ഗ്ഗഭൂമിയെ പ്രകൃതിമാതാവ് കാത്തു സംരക്ഷിക്കട്ടെ.!