Tuesday, 26 August 2025

വായന __ ഫിയൊന ക്യാമ്പെൽ--f

വായന --ഫിയൊന  ക്യാമ്പെൽ

ജനുവരി,8, 2017 

അമ്മിണീ,
ഒരു ബുക്കിനെക്കുറിച്ചു കൂടെ സൂചിപ്പിയ്ക്കട്ടെ!
എന്തായാലും നീ ഇപ്പോഴൊന്നും ഞാൻ എഴുതുന്നത് വായിക്കില്ല. അതുവിചാരിച്ചു എനിക്ക് എഴുതാതിരിക്കാനും വയ്യ. 
പരീക്ഷയ്ക്ക് നന്നായി തയാറെടുക്കുക.  ഞാൻ എഴുത്തു തുടരട്ടെ, ട്ടോ....

നവീനമ്മാമന്റെ ശേഖരത്തിൽ അധികവും പുതിയ എഴുത്തുകാരുടെതാണ്. ക്ലാസ്സിക് നോവലുകളും ഉണ്ടെന്നറിയാമല്ലോ. 
ചില പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾത്തന്നെ ഒരാകർഷണം അനുഭവപ്പെടും..ചിലപ്പോൾ ഭംഗിയുള്ള പുറം ചട്ട, മുൻപ് വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ..അങ്ങിനെ പലതും. പുസ്തകം കയ്യിൽക്കിട്ടിയാൽ മണത്തു നോക്കുന്നവരുണ്ട്. ചിരി വരുന്നോ? അതിലും ഒരു കാര്യമുണ്ട്. നിനക്കറിയാമല്ലോ, പാഠപുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമുണ്ട്. കഥാ പുസ്തകങ്ങൾക്ക് വേറെയും. പുസ്തകം പഴയതായാൽ അതിന്റെ ഗന്ധം വേറെ. എന്തായാലും  ആകർഷണം തോന്നിയ ഒരു പുസ്തകം എടുത്തു അടിമുടി നോക്കി. നേരത്തെ പറഞ്ഞപോലെ, എന്നെ വായിക്കൂ എന്ന് ആ പുസ്തകം പറയുന്നതായി തോന്നി. . പുസ്തകത്തിന്റെ ആമുഖവും പുറം ഭാഗവും ആദ്യം നോക്കി. അപ്പോൾ തോന്നി, ഈശ്വരാ, ഇതെന്നോ വായിക്കേണ്ട പുസ്തകമായിരുന്നല്ലോ, എന്ന്.
പക്ഷേ, സമാധാനിച്ചു.....better to be late than never .

പേജുകൾ മറിച്ചു നോക്കിയപ്പോൾ അത്രയ്ക്കധികം പഴക്കമായിട്ടില്ല, പുസ്തകം അച്ചടിച്ചു ഇറങ്ങിയിട്ട് എന്ന് മനസ്സിലായി. 'ഓറിയോൺ' പബ്ലിഷേഴ്സ് ആണ് ഇറക്കിയിരിയ്ക്കുന്നതു.

ഫ്രിയോന  കാംബെൽ എന്ന ഇരുപത്തിരണ്ടുകാരിയായ ഇംഗ്ളീഷ്കാരിയുടെ ആഫ്രിക്കൻ വനാന്തരങ്ങളിൽക്കൂടിയുള്ള, കേപ്ടൗൺ - ൽ നിന്നും തുടങ്ങി മൊറോക്കോ വിലെ ടാൻജെയെര്സ് വരെ യുള്ള, പതിനായിരത്തോളം നാഴിക ദൂരം നടന്നു താണ്ടിയതിന്റെ യാത്രാ വിവരണമാണ്  On foot through Africa എന്ന ഈ പുസ്തകത്തിൽ. പുസ്തകത്തിനേപ്പറ്റി പറയും മുൻപ് രണ്ടു വാക്കു ഫ്‌യോനയെപ്പറ്റി എഴുതട്ടേ ....

1967 -ൽ ഇംഗ്ലണ്ടിലെ ഡെവോൺ-ൽ റോയൽ നേവി കുടുംബത്തിൽ ആണ് ഫ്‌യൊന ജനിച്ചത്.
16 -ആം വയസ്സിൽ ആദ്യമായി സ്വന്തം രാജ്യത്തു 49 ദിവസം നടന്നു. ഒരു ദിവസം ശരാശരി 20 -25 കി.മീ ദൂരം, ആഴ്ചയിൽ 6 ദിവസം നടത്തം. അങ്ങിനെ 25, 000 പൗണ്ട് ശേഖരിച്ച് കാൻസർ ഹോസ്പിറ്റലിന് നൽകി. ഈ യാത്രാച്ചെലവ് വഹിയ്ക്കാൻ വിവിധ കമ്പനികൾ സഹായം നൽകിയിരുന്നു.

പിന്നീട് 18 -ആം വയസ്സിൽ ന്യൂയോർക് സിറ്റി മുതൽ ലോസാഞ്ചൽസ് വരെനടന്നു.
21 -ആം വയസ്സിൽ ആസ്‌ട്രേലിയയിൽ  സിഡ്‌നി മുതൽ പെർത്  വരെയുള്ള 3200 നാഴിക 95  ദിവസം കൊണ്ട് ദിവസേന ഏകദേശം 50 നാഴിക നടന്നു  പൂർത്തിയാക്കി. യാത്രാച്ചെലവ് വഹിയ്ക്കാൻ ആളില്ലാതിരുന്നത് കൊണ്ട് പലപ്പോഴും 80 കി.മീ ദൂരം വീതം അവർക്കു നടക്കേണ്ടി വന്നു.
ആസ്‌ത്രേലിയയിൽക്കൂടിയുള്ള യാത്രയെപ്പറ്റി അവരുടെ The feet of clay എന്ന പുസ്തകത്തിൽ വായിക്കാം.

ഫ്‌യോന അങ്ങിനെ ഒരു ദീർഘദൂര നടത്തക്കാരിയായി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂടുതൽ ദൂരം കാൽനടയായി നടന്ന സ്ത്രീ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റെക്കാർഡ് അവർക്കണ്ട്. 11 വര്ഷം കൊണ്ട് 32 ,ooo കി.മീറ്റർ ദൂരം അവർ നടന്നു തീർത്തു.1,80,ooo പൗണ്ട്- ൽ അധികം തുക ധർമ്മസ്ഥാപനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.
നാല് വന്കരകളിലായി പതിനായിരക്കണക്കിന് കി.മീ ആണ് അവർ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ഉദ്യമത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളെ സംരക്ഷിയ്ക്കുന്ന സംഘടനയാണ് Survival International. തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ നിരവധി വനവാസികൾ, വേട്ടയാടി ജീവിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ, ബുഷ്‌മെൻ, നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാർ   തുടങ്ങിയവർക്കു വേണ്ടി ഈ സംഘടന വഴി എന്തെങ്കിലും ചെയ്യണമെന്നവർ  ആഗ്രഹിച്ചു.   .

1991,ഏപ്രിൽ -2-നു അവരുടെ സുപ്രധാനമായ നടത്തം, അതിസാഹസികമായതു -- കേപ്പ് ടൗണിലെ വമ്പിച്ച ജനാവലിയുടെ ആശംസകളോടെ ആരംഭിച്ചു. ആഫ്രിക്കയുടെ നെടുകെ പതിനായിരക്കണക്കിന് കി.മീ ദൂരം വടക്കു പടിഞ്ഞാറുള്ള Tanger വരെ അവർ നടന്നു.
കൂടെ വാഹനത്തിൽ സഹായികൾ ഉണ്ടായിരുന്നെങ്കിലും ഭൂമിയിലേക്കും വെച്ച് അതി ദുര്ഘടവും, അത്യപകടവുമായ പ്രദേശത്തുകൂടെ യുള്ളതായിരുന്നൂ, ഈ യാത്ര. അപകടത്തിന്റെ തീവ്രത അറിഞ്ഞു കൊണ്ട് തന്നെയാണ് ഫ്‌യൊന ഈ യാത്രയ്ക്ക് മുതിർന്നത്
മനുഷ്യവാസ മില്ലാത്ത പ്രദേശങ്ങൾ, വന്യ മൃഗങ്ങൾ ഉള്ള കാടുകൾ , വന്യമൃഗങ്ങളെക്കാൾ ക്രൂരമായ മനുഷ്യ രാക്ഷസർ, പിഗ്മികൾ, ബുഷ്‌മെൻ, കൊള്ളയും, കൊലയും ചെയ്യന്നവർ, തട്ടിപ്പറിക്കാർ, ഗുണ്ടകൾ, മനുഷ്യരെത്തന്നെ ഭക്ഷിയ്ക്കുന്നവർ, കൂടാതെ 'ബുഷ് ഫയർ', ഊക്കൻ പാമ്പുകൾ, ഇരമ്പി പിന്നാലെ കൂടുന്ന ഈച്ചകൾ, പ്രാണികൾ..........വഴിയിൽ എവിടെയൊക്കെ ആരൊക്കെ പതിയിരുന്ന് ആക്രമിയ്ക്കുമെന്ന് മുൻകൂട്ടി അറിയുകയുമില്ല.
എല്ലാ വരും വരായ്കകൾ മുൻകൂട്ടി കണ്ടു അവർ സ്വയം സമാധാനിപ്പിച്ചു-
You are going for a walk. Don' t get frightened
വ്യത്യസ്തമായ ജീവിതരീതിയായിരുന്നു, ഫ്‌യൊനക്കു ചെറുപ്പം മുതൽ. കുടുംബ പാരമ്പര്യം അതിനു നല്ല സഹായമായി.
വിവിധ മേഖലകളിൽ പണിയെടുത്തു ശാരീരികമായും, മാനസികമായും നല്ല കരുത്തു ആർജ്ജിച്ചു. തൂപ്പുപണി മുതൽ ഹോളിവുഡിലെ തിരക്കഥ എഴുത്തു വരെ അവർ ചെയ്തു പോന്നു.
ഫ്‌യൊനയുടെ വാക്കുകൾ-
Never to think of the end of the day
Never to think of the end of journey.

എല്ലാ മുന്കരുതലുകളുമായിട്ടാണ് ഫ്‌യൊന യാത്ര തുടങ്ങുന്നത്. വഴി നീളെയുള്ള ദുര്ഘടങ്ങളെ നേരിടാനുള്ള മരുന്നുകൾ,ആയുധങ്ങൾ, ഭക്ഷണം,വെള്ളം, രാഷ്ട്രീയ സുരക്ഷ........
എത്രയൊക്കെ സന്നാഹങ്ങളുണ്ടായാലും ആഫ്രിക്കൻ വനാന്തരങ്ങളിക്കൂട്ടിയുള്ള യാത്ര സ്വന്തം ജീവന് തന്നെ അപകടകരമാണെന്നതിനു യാതൊരു സംശയവുമില്ല.
.........അവസാനിയ്ക്കുന്നില്ല.......

###########################################################################


ഫിയൊന ക്യാമ്പെൽ .....തുടർച്ച...

കേപ്പ് ടൌൺ-ൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ കൽഹാരി മരുഭൂമി കടക്കാൻ 
വേണ്ടത്ര സജ്ജീകരണങ്ങൾ കരുതിയിരുന്നു. ലാൻഡ്‌റോവറിൽ ധാരാളം വെള്ളവും,ഇന്ധനവും, ഭക്ഷണവും നാല് ദിവസത്തേക്ക് ആവശ്യമുള്ളത് സൂക്ഷിച്ചിരുന്നു.
നടക്കുന്നതിനിടയിൽ താളത്തിൽ ഓടുന്ന ഓസ്ട്രിച്ചുകൾ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള പറക്കുന്ന പക്ഷികളായ കൊരി ബസ്റ്റാർഡുകൾ, 6 അടി യിലധികം നീളമുള്ള തവിട്ടും, വെള്ളി നിറവുമുള്ള പാമ്പുകൾ, തുപ്പുന്ന പാമ്പുകൾ, സാവന്നയിൽക്കാണുന്ന പ്രതേകതരം പാമ്പുകൾ, ഒരു ഹിപ്പോവിനെ മറയ്ക്കാൻ പറ്റുന്നത്ര ഊക്കൻ മരങ്ങൾ, മനോഹരമായ സൂര്യാസ്തമനം....ഇതൊക്കെ കണ്ടു ഉപ്പുപൊടിയിലൂടെ നടന്നു നീങ്ങി.

നൈജീരിയ, അംഗോറ, സൈർ, സിംബാവ്‌ബെ (വിക്ടോറിയ വെള്ളച്ചാട്ടം), ബോട്സ്വാന .......വഴിനീളെ വന്യജീവിതം കണ്ടു നീങ്ങുമ്പോൾ ആകുലപ്പെട്ടു. മയങ്ങിക്കിടക്കുന്ന വന്യമൃഗങ്ങൾ.....സന്ദർശകർക്കായി ഒരുക്കിയ വന്യമായ കാഴ്ച!!മൃഗങ്ങളുടെ കൂടെ നിന്ന് ഇരുന്നും കിടന്നും ഫോട്ടോ എടുക്കാം.

പലപ്പോഴും വഴിയിൽ പുല്ലുകളും വിത്തുകൾ കൊണ്ട് സോക്സ് നിറഞ്ഞു. നാല്ഭാഗത്തു നിന്നും ഓടിക്കൂടുന്ന ഈച്ചകൾ....നേരിയ ഈർപ്പം അവയെ ആകര്ഷിയ്ക്കും. ശരീരത്തിലെ നനവ് പോലും...
വഴിയിൽ തങ്ങിയ സ്ഥലത്തെ ഗ്രാമത്തിലുള്ളവർ അവരുടെ ചരിത്ര കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കെന്നെത് കൗണ്ടയെപ്പോലുള്ളവർ സമ്പന്നരായതിന്റെ രഹസ്യവും മറ്റും ഫ്‌യോണയുമായി പങ്കുവെച്ചു.
ഏകദേശം ഒരു നാഴിക ദൂരത്തോളം Tse tse ഈച്ചകൾ പിന്തുടർന്നു. അവയെ പിന്തിരിപ്പിക്കാൻ സ്പ്രൈ ഉപയോഗിച്ചെങ്കിലും കണ്ണും മുഖവുമെല്ലാം കുത്തു കിട്ടി തടിച്ചു വീർത്തു.
തൊപ്പിയിൽനിന്ന് തൂങ്ങി നിൽക്കുന്ന വല പലപ്പോഴും കാഴ്ചകൾ മറച്ചു. ഒറ്റയാൻ സിംഹം കാട്ടിലെ വഴിയിൽ അലഞ്ഞു നടക്കുന്നുനടക്കുന്നു എന്ന വാർത്തയും അറിഞ്ഞു. കഫ്യൂനാഷണൽ പാർക്കിനടുത്തുകൂടെ പോകവേ ചുറ്റും മൂളി പറക്കുന്ന ഈച്ചകൾ . ചെറിയ നനവ് കണ്ടാൽ അവിടെ പറ്റിക്കൂടും. ശരീരത്തിൽ കേറിയാൽ എവിടെയെങ്കിലും പറ്റിയിരുന്നു മുട്ടയിടും.
കൂടാതെ കത്തിക്കൊണ്ടിരിയ്ക്കുന്ന പൊന്തക്കാടുകൾ, തീയിന്റെ ചൂടും,പുകമറയും, ഈച്ചകളും. ഈച്ചകളുള്ള സ്ഥലത്തു ജനവാസം ഉണ്ടാകില്ല. ജീവനും കൊണ്ട് ഓടേണ്ടി വന്ന നിമിഷങ്ങൾ........
പലപ്പോഴും കരുതൽ വാഹനം വളരെ ദൂരെയാകും.
ജനവാസമുള്ളിടത്തു വിദ്യാഭ്യാസമുള്ളവരെ കണ്ടുകിട്ടിയാൽ നൂറു ചോദ്യങ്ങ്ളാണ്. അദ്ധ്യാപകരെയും കുട്ടികളെയും കണ്ടാൽ അവരും അങ്ങിനെ..ഏതു രാഷ്ട്രീയ പാർട്ടി, എന്തിനു, എങ്ങോട്ടു നടക്കുന്നു...തുടങ്ങി..കുട്ടികൾക്ക് ബാഗ് തുറന്നു കാണണം
നടത്തത്തിന്നിടയിൽ എങ്ങിനെ എവിടെ നിന്ന് ആപത്തു ഏതു രൂപത്തിൽ എത്തിപ്പെടുമെന്നു പറയാൻ വയ്യ.

പെട്ടെന്ന് ഒരു ട്രക്ക് അടുത്തു കൊണ്ട് വന്നു നിർത്തി മുടി പിടിച്ചു വണ്ടിയിൽ കയറ്റി. എന്തിനു വന്നു ? എങ്ങോട്ടു പോകുന്നു?
.വെള്ളക്കാരെ കണ്ടാൽ ശത്രുതയോടെ നോക്കുന്നവർ. കൊല്ലാനും മടിയില്ലാത്തവർ. കൂടെയുള്ള വാഹനം എത്തിയതിനാൽ രക്ഷപ്പെട്ടു.

സാംബിയയിൽ പട്ടാളക്കാരെ എല്ലാവരും ഭയന്നിരുന്നു. അവയുടെ ദൃഷ്ടിയിൽ പെടാതെ നടന്നുപോകാൻ ഫ്‌യൊന ശ്രദ്ധിച്ചു. എന്നിട്ടും അവരുടെ മുന്നിൽ പെട്ടു. 
ബലാൽക്കാരവും,പിടിച്ചു പറിയും, കൊലയുമൊക്കെ ശീലമാക്കിയവർ. കഴുത്തിൽ കത്തി വെച്ച അവരോട് മനോഹരമായ ഈ രാജ്യം കാണാൻ വന്നതാണെന്ന് പറഞ്ഞു. ഭർത്താവു മുന്നിൽ പോയിട്ടുണ്ടെന്നും പോകാൻ വിടണമെന്നും പറഞ്ഞു. .
ലാൻഡ്‌റോവിലെ ഡ്രൈവറെയും സഹായിയെയും  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിരത്തിവെച്ച തോക്കുകളും വെടിയുണ്ടകളും .....പെട്ടെന്ന് യാത്രയ്ക്കിടയിൽ സോൾവെസി യിൽ വെച്ച പരിചയപ്പെട്ട govt അക്കൗണ്ടന്റ്-ന്റെ പേര് ഓർമ്മ വന്നു.
പൊലീസിന് സ്വീകാര്യനായ വ്യക്തി ആയതിനാൽ അന്നേക്കു മാത്രം കസ്റ്റഡിയിൽ എടുത്തു വിട്ടു.


നടത്തത്ത്ന്റെ 106 -ആം ദിവസമാണ് സൈർ -ന്റെ അതിർത്തിയിൽ എത്തിയത്.  ഛർദിച്ചവശയായതിനാൽ  
അവിടെ തങ്ങേണ്ടി വന്നു.
യാത്രയ്ക്കിടയിൽ മിക്കദിവസങ്ങളിലും മിഷനറികളുടെ സങ്കേതത്തിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്.
സുരക്ഷിതയായി വലകൾക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് എങ്കിലും ശരീരത്തിൽ ഈച്ചകളാലും മറ്റും ഉണ്ടായ വ്രണങ്ങൾ ധാരാളമുണ്ടായിരുന്നു.

സൈർ-ലെ പ്രധാന മാർകറ്റ് സെന്റർ ആയ Kisangani എന്ന പ്രദേശത്ത്  ലഹള പൊട്ടിപ്പുറപ്പെട്ടത് യാത്രക്ക് വിഘാതമായി. 106 -ആമത്തെ ദിവസമാണ് അവർ സൈർ-ൽ എത്തിയത്.
കൂടാതെ നൈജർ -അൾജീരിയ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. ആഭ്യന്തരലഹളകൾ അങ്ങിങ്ങായി പൊട്ടിമുളച്ചുതുടങ്ങി. അല്ലെങ്കിൽത്തന്നെ കലുഷിതമായ പ്രദേശം. ബസ്സുകളിലെ യാത്രക്കാരെ കൊള്ളയടിക്കലും മറ്റും സ്ഥിരം പതിവായുള്ള പ്രദേശങ്ങൾ.
മരുന്നുകളും മറ്റും വിറ്റ് വന്നിരുന്ന ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ എന്നിവർക്കിടയിലും സംഘർഷം.

ഒടുവിൽ താൽക്കാലികമായി യാത്ര നിർത്തിവെച്ചു അവർ സ്വദേശത്തേക്കു മടങ്ങി.


അഞ്ചാറു മാസത്തിനു ശേഷം അവർ നിർത്തിവെച്ച സ്ഥലത്തു നിന്നും വീണ്ടും നടപ്പു തുടങ്ങി. ആരോഗ്യപരമായ കാരണങ്ങളും അവരുടെ യാത്രയെ ബാധിച്ചു.
ഒടുവിൽ 1993 സെപ്റ്റംബറിൽ ൽ മൊറോക്കോവിൽ എത്തി വീണ്ടും നടത്തം ആരംഭിച്ചു. നാനൂറു നാഴിക വിസ്താരമുള്ള ഖനികളുള്ള പ്രദേശങ്ങളിൽക്കൂടെ ഓരോ ദിവസവും 30 നാഴിക വെച്ച് നടന്നു.
കൊള്ളക്കാരും പിടിച്ചു പറിക്കാരും, തീപ്പൊന്തകൾ, സിംഹങ്ങൾ, പിഗ്മികൾ, മനുഷ്യമാംസം കഴിയ്ക്കുന്നവർ .....ഇത്യാദി ഭീകരത നിറഞ്ഞ സ്ഥലത്തുകൂടിയാണ് അവർ കടന്നുപോയത്.

16,000 ലധികം കി.മീ നടന്നു ഒടുവിൽ Tanger -ൽ വിജയ ശ്രീ ലാളിതയായി എത്തിച്ചേർന്നു.
ലോകത്തിലെ മനോഹരമായ ഭൂപ്രദേശം. അത്രത്തോളം ഭയാനകമാർന്നതും !!
പലേ കാഴ്ചകളും അവർക്കു കാമറയിൽ ആക്കാൻ സാധിച്ചില്ല. മനുഷ്യരും, പ്രകൃതിയും എപ്പോൾ വേണമെങ്കിലും പ്രതികൂലമാകാം, അല്ലെങ്കിൽ സദാ മുഖം തിരിച്ചു കാണിക്കുന്ന പ്രകൃതിയും, മനുഷ്യരും !
നിഗൂഢത നിറഞ്ഞ മനോജ്ഞമായ പ്രദേശം !!
വഴി നീളെയുള്ള ഗോത്ര ജീവിതവും, ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഉള്ള വൈരുദ്ധ്യവും !   
നശിച്ചുപോകുന്ന തനതായ ഗോത്രസംസ്‌ക്കാരങ്ങൾ, അതേപോലെ പുരോഗമനത്തിന്റെ പേരിൽ സ്വാഭാവികതയും, സൗന്ദര്യവും നശിച്ചു പോകുന്ന പ്രകൃതി !

ലോകത്തെമ്പാടുമുള്ള ഗോത്രവർഗരക്ഷയെക്കുറിച്ചു വേവലാതിപ്പെടുന്ന, നിലനിൽപ്പിനായി പ്രചാരണം നടത്തുന്ന, പ്രവർത്തിയ്ക്കുന്ന Survival International നു വേണ്ടിയായിരുന്നൂ, ഫ്‌യോണ ക്യാമ്പ്ബെൽ ആഫ്രിക്കൻ യാത്ര നടത്തിയത്.

ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ പലയിടത്തും നിഷ്ടുരമായി വധിക്കപ്പെട്ടിട്ടുണ്ട്.
അവരുടെ സംസ്ക്കാരം നശിക്കപ്പെട്ടിട്ടുണ്ട്
മനുഷ്യാവകാശ ധ്വംസനം വളരെയേറെ നടന്നിട്ടുണ്ട്.
അവർക്കു അവരുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വർഗ്ഗനാശം വരുന്ന ഗോത്രസമൂഹം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനായി Raleigh ഇന്റർനാഷണൽ-ഉം പ്രവർത്തിയ്ക്കുന്നു.

ആഫ്രിക്കക്കു ശേഷം അവർ നടത്തിയ യാത്രകളാണ് The whole story എന്ന പുസ്തകത്തിൽ.
.

ഇന്ന് ഫിയോന കാമ്പെല്‍ നടത്തുന്ന Wild Food Walk ന്റെ പ്രധാന ഉദ്ദേശം ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ കാടുകളിൽ വസിച്ചിരുന്നവരുടെ, ആദിമമനുഷ്യരുടെ, വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവരുടെ, ബുഷ്‌മെൻ, പിഗ്മികൾ തുടങ്ങിയവരുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടം---അതനുഭവിച്ചറിയുക...
എവിടെവെച്ചാണ്,എങ്ങിനെയാണ്, അല്ലെങ്കിൽ എപ്പോളാണ് മനുഷ്യന്റെ ജീവിതരീതികളിൽ ഇത്ര ഭയാനകമായ മാറ്റം വന്നത്? വേർപിരിവ് സംഭവിച്ചത് ?

ആസ്‌ത്രേലിയയിലെ യാത്രാ കഴിഞ്ഞപ്പോളാണ് തീവ്രമായ ഈ ചിന്ത അവർക്കുണ്ടായത്.
അതിന്റെ അന്വേഷണത്തിലാണ് അവരിപ്പോൾ..

"വൈൽഡ് ഫുഡ് വാക്".

I realized that I have found what the west is always looking for--but can never find.

----Fyona Campbell.

                                                            ***********************************

No comments:

Post a Comment