സ്പന്ദനങ്ങൾ
Saturday, 30 October 2021
വായന :__ പി
Uma Namboodiri
24 November, 2015
വായിച്ചിട്ടും, വായിച്ചിട്ടും തീരാത്ത ഒരു പുസ്തകം, 'കവിയുടെ കാല്‍
പ്പാടുകൾ
'. അതെ. മഹാകവി പി.കുഞ്ഞിരാമന്
നായരുടെ ആത്മകഥാംശമായ 700 ഓളം പേജുവരുന്ന ഈ പുസ്തകം സമ്പൂര്
ണ്ണ ആത്മകഥയായി മാറിയത്, പലപ്പോഴായി അദ്ദേഹം എഴുതിവെച്ചതും, ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചതുമായ 'നിത്യകന്യകയെത്തേടി', 'എന്നെതിരയുന്ന ഞാന്
' എന്നിവ കൂടി ഉൾപ്പെടുത്തിയപ്പോളാണ്.
ഒരു കവി, മഹാദാര്
ശനികനും, ഋഷിതുല്യനും, ക്രാന്തദര്ശിയൂമൊക്കെയാണെന്ന് മനസ്സിലാകുന്നത് ഇത്തരം വായനകളിലൂടെയാണ്.
.
ഓരോ പുനര്‍
വായനയിലും
പുതിയ പുതിയ അര്
ത്ഥങ്ങള്
, കവി പങ്കുവെയ്ക്കുന്ന ഓരോഅനുഭൂതികളിലും നമുക്ക് കണ്ടെത്താൻ
കഴിയും.
കാളിദാസനെ മനസ്സില്
കൊണ്ടുനടന്ന്, കവിതയെ പ്രേമിച്ച്, നിത്യകാമുകിയായ, നിത്യകന്യകയായ ആ പ്രണയിനിയെത്തേടി ഭാരതപ്പുഴയുടെ തീരത്ത് കൂടെയുള്ള പ്രയാണമാണ് കവിയുടെ ജീവിതയാത്ര.
പുഴയോരത്തെ ഗ്രാമഭംഗിയിൽ സ്വയം സമര്
പ്പിച്ച സംഘര്
ഷഭരിതമായ ജീവിതം. എല്ലാ ജിവിതസൌഭാഗ്യങ്ങളും കൂടെയുണ്ടായിട്ടും ശാരീരികമായും മാനസികമായും, സാമ്പത്തീകമായുമൊക്കെ ഏറെ കഷ്ടപ്പെടേണ്ടിവന്ന മനുഷ്യന്‍ .
താനും പ്രകൃതിയും രണ്ടല്ല, എന്ന ബ്രഹ്മസത്യം മനസ്സിലാക്കിയ കവിയ്ക്ക് തന്റെ ചുറ്റുമുള്ള മനുഷ്യരുടെ കപടമുഖം മനസ്സിലാക്കാൻ തീരെകഴിഞ്ഞില്ല. .നൈമിഷികമായ ജീവിതസുഖങ്ങള്‍ ദുഃഖംമാത്രം സമ്മാനിച്ചപ്പോള്‍
കവി വിശ്വദാര്‍
ശനികനായി മാറുകയായിരുന്നു.
1967-ല്‍ 'താമരത്തോണി'യ്ക്ക് സാഹിത്യഅക്കാദമി അവാര്
ഡ് ലഭിച്ചു. 'കളിയച്ഛന്
' 1955-ൽ മദ്രാസ് സര്
ക്കാരിന്റെ അവാര്
ഡ് നേടിയ കൃതിയാണ്. അധ്യാപകവൃത്തി, പത്രപ്രവര്
ത്തനം, നാടകങ്ങൾ, പ്രബന്ധങ്ങൾ, ബാലസാഹിത്യം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തിളങ്ങിനിന്നു.
വായിക്കുന്നവന്റെ കരളലിയ്ക്കുന്നത്ര ഹൃദയസ്പ്രുക്കായാണ് കവി, താന്
ചെയ്ത ഓരോ കര്
മ്മങ്ങള്
ഏറ്റു പറഞ്ഞുകൊണ്ട് എഴുതിയിരിക്കുന്നത്.
തന്റെ അശ്രദ്ധയാല്‍ നഷ്ടപ്പെട്ടുപോയ നിരവധി കവിതകളെക്കുറിച്ച് കവിയ്ക്ക് പിൽ
ക്കാലത്ത് സങ്കടം തോന്നിയിട്ടുണ്ട്.
സ്നേഹസമ്പന്നരായ അച്ഛനമ്മമാരുടെ പ്രതീക്ഷകൾ
ക്ക് വിപരീതമായി എല്ലാ ഐശ്വര്യങ്ങളും, സുഖസൌകര്യങ്ങളും ത്യജിച്ചു നാടുവിട്ടുപോയി അനാഥ ജീവിതം ഏറ്റുവാങ്ങിയ കവി. സമ്പത്തു കൊടുത്തു പ്രാരാബ്ധങ്ങള്‍
ഏറ്റു വാങ്ങിയ കവി. അച്ഛന്‍ ഒരു ദിവ്യനാണെന്നും, തന്റെ അമ്മ ഒരു യോഗിനിയാണെന്നും, താനൊരു ഭോഗിയാണെന്നുമുള്ള കുമ്പസാരം വല്ലാതെ ഉള്ളിലല്‍ത്തട്ടുന്നു.
.
പ്രപഞ്ച സൌന്ദര്യം അപ്പാടെ എത്രമാത്രം മനോഹരമായാണ് കവി നമുക്കായി സമര്
പ്പിയ്ക്കുന്നത് ! അതെപോലെത്തന്നെ ഈ ദേശത്തെ സംസ്കൃതിയും, ചരിത്രവും വളരെ കൃത്യമായും, വ്യക്തമായും നമുക്ക് പറഞ്ഞു തരികയും ചെയ്യുന്നു.
.
കാഞ്ഞങ്ങാട്ടു നിന്ന് നിളയോരത്തെയ്ക്ക് തീവണ്ടി കയറുമ്പോള്‍
കാവ്യകന്യക മാത്രമായിരുന്നൂ മനസ്സില്‍. 14വയസ്സില്‍ ആത്മാവില്‍
കുടിയിരുന്ന നിത്യകാമുകി. അവളെത്തേടിയുള്ള യാത്രയാണ് ആ കാല്‍
പ്പാടുകള്
പിന്തുടര്
ന്നാല് നമുക്ക് കാണാന്‍ കഴിയുക. അതിന്നിടയില്‍ ബാഹ്യമായതെല്ലാം നഷ്ടപ്പെട്ടെങ്കിലും ഋഷിതുല്യനായ കവിയ്ക്കു ആരോടും പരിഭവവും പരാതിയുമീല്ല.
നാട്ടുകാരെല്ലാം കല്ലെറിഞ്ഞിട്ടും തനിക്കൊന്നും ഏറ്റിട്ടില്ലെന്നു വിശ്വസിച്ച നാട്ടുമാവായി തലയെടുത്തുപിടിച്ചു നടന്നുപോയ മഹാകവി, ഈശ്വരവിശ്വാസിയായ, ദീര്
ഘദര്‍
ശിയായ, രാജ്യസ്നേഹിയായ, നിസ്വാര്
ത്ഥനായ ആ വിശ്വകവി, തന്റെ പാദമുദ്രകള്‍
നമ്മുടെ മണ്ണില്‍ അനശ്വരമായി പതിപ്പിച്ചുകൊണ്ടുതന്നെയാണ് കടന്നു പോയരിയ്ക്കുന്നത്.
കവി തന്നെത്തന്നെ ഇങ്ങിനെ വരച്ചു കാട്ടുന്നു----.നാറുന്ന ചെളിക്കുളം. അതിലൊരു താമരമൊട്ട്. കുത്തിക്കീറുന്ന ഇരുട്ടത്ത് ഒരു കെടാവിളക്ക്. കറുത്ത ഉരകല്ല്, അതിലൊരു സുവര്
ണ്ണരേഖ. ഞെരിയുന്ന മനുഷ്യൻ. വിരിയുന്നകവി.
.__അതാണ് പി.കുഞ്ഞിരാമന്
നായര്‍
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment