Wednesday, 29 May 2024

spiritual people --ബാബാ -f imp


  ശിവപുരി ബാബ

കുന്നംകുളത്തിന്നടുത്ത് ഒരുവന്നൂര് പാഴൂര് (കറുത്തേടത്ത്) മനയില് 1826-ല് ഒരു ഉണ്ണി ജനിച്ചു. 'ജയന്തന്‍‍' എന്ന പേരുണ്ടായിരുന്ന ആ ഉണ്ണിയുടെ അച്ഛനമ്മമാര് വളരെ നേരത്തെ ആ ഉണ്ണിയെ വിട്ടുപോയി. പിന്നീട് മുത്തശ്ശനാണ് വളര്ത്തിക്കൊണ്ടുവന്നത്. ആറോ ഏഴോ വയസ്സായപ്പോഴേക്കും ബ്രഹ്മചര്യവും ഉപനയനവും കഴിഞ്ഞു. മുത്തശ്ശന്റെ ശിക്ഷണത്തിലും മേല്നോട്ടത്തിലും സംസ്കൃതം, വേദം, ബ്രാഹ്മണങ്ങള്‍‍, ആയുര്വേദം, ജ്യോതിഷം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടി. ഉണ്ണിയുടെ ജാതകം പഠിച്ച മുത്തശ്ശന് അറിയാമായിരുന്നു, ഇദ്ദേഹം വലുതായാല്മഹാനായൊരു സന്യാസിയായിത്തീരും എന്ന്.
ബ്രഹ്മചര്യം കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിച്ചു. മുത്തശ്ശn‍ന്‍ ജയന്തനെ അനുഗ്രഹിച്ചു-പറഞ്ഞു -- 'ശങ്കരാചാര്യര് ഭാരതപര്യടനമേ നടത്തിയിട്ടുള്ളൂ. എന്നാല്‍ നീ ലോകപര്യടനം നടത്തണം'. മുത്തശ്ശന്‍‍‍ പൌത്രന്റെ യാത്രക്ക് വേണ്ട സമ്പത്തു സ്വരൂപിച്ചു വെച്ചിരുന്നത് ഏല്‍പ്പിച്ച് അധികം താമസിയാതെ തന്റെ ശിഷ്ട ജീവിതം ഈശ്വര ചിന്തയില്‍ കഴിച്ചു കൂട്ടണം എന്ന് തീരുമാനിച്ച് നര്മ്മദയുടെ തീരത്തുള്ള കാട്ടില് എത്തിച്ചേര്ന്നത്രേ. മുത്തശ്ശന്‍ പോയി അധികം താമസിയാതെ ജയന്തനും കുടുംബ ബന്ധം ഉപേക്ഷിച്ച് മുത്തശ്ശന്‍റെ വഴി പിന്തുടര്‍ന്നു.
ഏറെ താമസിയാതെ ജയന്തനും മുത്തശ്ശന്റെ സമീപത്തു എത്തി. അദ്ദേഹം മരിക്കുന്നത് വരെ കൂടെ കഴിയുകയും മരണാനന്തര കര്മ്മങ്ങള് ചെയ്ത ശേഷം ഉള്‍ക്കാട്ടിലേക്ക് കടക്കുകയും കഠിന തപസ്സില് മുഴുകുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഏതാണ്ട് 25 വര്ഷത്തോളം തപസ്സിരിക്കുകയും 'ബോധോദയം' ലഭിച്ചശേഷം ശ്രുന്ഗേരി മഠത്തില് പോയി സന്യസിച്ച് 'ഗോവിന്ദാനന്ദ ഭാരതി' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്ന്ന് ഭാരതപര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പര്യടനം നടത്തുന്നതിന്നിടയില് തന്നെക്കാള്‍‍ 8 വര്ഷം പ്രായം കുറവുള്ള ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി. ബാലഗംഗാധര തിലകിന് ജ്യോതിഷശാസ്ത്രത്തെ പറ്റിയുള്ള അറിവുകള് പകര്ന്നു കൊടുത്തു. പില്‍ക്കാലത്ത് തന്റെ ശിഷ്യനായിത്തീര്ന്ന അരവിന്ദഘോഷിനെയും ഈ യാത്രയില്‍ കണ്ടുമുട്ടി. എന്നാല് ഒരിക്കലും ഗുരുഭാവത്തില് ഇരിക്കാന്‍‍ അദ്ദേഹം തയാറായിരുന്നില്ല. ഭൌതിക സുഖങ്ങളില് നിന്നുള്ള ഒട്ടലുകളില് നിന്നും വിട്ടുനില്ക്കുകയും ചെയ്തു. ഒരാശ്രമം ഉണ്ടാക്കി ശിഷ്യഗണങ്ങളുമായി ശിഷ്ട ജീവിതം കഴിക്കാനും ഒട്ടും ആഗ്രഹിച്ചില്ല.
തുടര്ന്ന് മുത്തശ്ശന്റെ ആഗ്രഹമായിരുന്ന നീണ്ട ലോകപര്യടനത്തിന് ഒരുങ്ങി. ഒരു സൂഫി സന്യാസി വഴി ലഭിച്ച സൂഫി ബ്രദര് ഹുഡ് സര്ടിഫികറ്റ് കാണിച്ച് ഖ്യ്ബര് പാസ്‌ കടന്ന് അഫ്ഘാനിസ്ഥാനിലേക്കും, ഇസ്തന്ബുള്‍, ടര്ക്കി എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ച് മതപുരോഹിതരെയും വിദ്വാന്മാരെയും രാഷ്ട്ര തലവന്മാരെയും സന്ദര്ശിച്ചു. കുറച്ചുനാള്‍ അവിടെ തങ്ങി. തത്വശാസ്ത്ര വിഷയങ്ങlള്‍ ചര്ച്ച നടത്തുകയും ചെയ്തു. എല്ലാ മതങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അവരുടെ പ്രാര്ത്ഥനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അങ്ങിനെ അദ്ദേഹത്തിന് മക്ക സന്ദര്ശിക്കുവാനുള്ള അനുവാദവും കിട്ടി. മക്കയില്‍ കടന്നു പ്രാര്ത്ഥിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ അമുസ്ലീം അല്ലെങ്കില്ആദ്യത്തെ ഹിന്ദു ഇദ്ദേഹം തന്നെ ആണ്.
അറേബ്യന്‍ മരുഭൂമിയിലൂടെ കാല്‍നടയായി നടന്ന് മലനിരകളും താഴ്വരകളും താണ്ടി ക്രിസ്തുവിനെ വന്ദിക്കാനായി ജെറുസലേമിലെത്തി. വത്തിക്കാനില്‍ ക്രുസ്ത്യാനികള്‍ അല്ലാത്തവര്ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ, ഗോവിന്ദാനന്ദ ഭാരതിക്ക് ജെറുസലേം സന്ദര്ശിക്കാനും കുറച്ച് ദിവസം ക്രുസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാനായി റോമില്‍ തങ്ങുവാനും അനുവാദം ലഭിച്ചു. അദ്ദേഹം തന്റെ വിശ്വാസം എപ്പോഴും തുറന്ന് പറഞ്ഞിരുന്നു- ശരിയായ ജീവിതം എന്നാല്‍ നമ്മുടെ ശരീരത്തിനെയും, ബുദ്ധിയേയും, മനസ്സിനെയും, ആത്മാവിനെയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുകയാണ്. ഇതിനായി ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനങ്ങള്‍ ആവശ്യമാണ്‌.
പാരിസില്‍ മാഡം ക്യൂറി ദമ്പതിമാരുടെ കൂടെയും താമസിച്ചിരുന്നു. റേഡിയം കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മാഡം ക്യൂറി. അദ്ദേഹം അവരോട് പരീക്ഷണത്തിന് ഉപയോഗിക്കുന്ന പൊടി, അറ്റോമിക് പോയന്റ്റ് വരെ പൊടിക്കുവാന് പറഞ്ഞു. അതൊരു വഴിത്തിരിവായി മാറി. ഇറ്റലിയില് വെച്ച് വയര്ലെസ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമത്തിലായിരുന്ന മാര്കോണിയോട് നമ്മള്‍ എന്തുതന്നെ സംസാരിച്ചാലും അത് ലോകം മുഴുവന് കറങ്ങി നമ്മളിലെക്കുതന്നെ എത്തിച്ചേരും എന്ന് പറഞ്ഞത് മാര്കോണിക്ക് പ്രചോദനമായി. പ്രസിഡന്റ്‌ റൂസ് വെല്റ്റ്നെ സന്ദര്ശിച്ച ശേഷം മെക്സികൊവിലെ ഭരണാധികാരിയെ സന്ദര്ശിച്ചു.
ഒട്ടു മുക്കാലും കാല്‍നടയായിത്തന്നെയായിരുന്നു യാത്ര. യൂറോപ്പ്, ഇംഗ്ലണ്ട്, ഗ്രീന്‍ ലാന്ഡ്‌, കാനഡ, അമേരിക്ക എന്നീരാജങ്ങളില്‍ തങ്ങി സൌത്ത് അമേരിക്ക, പസിഫിക് ദ്വീപുകള്, ന്യൂ സീലന്റ്, ഓസ്ട്രേലിയ, ജപ്പാന്, ചൈന എന്നിവിടങ്ങളിളും സഞ്ചരിച്ച്‌ ഒടുവില്‍ നാല് പതിറ്റാണ്ട്കള്‍ക്ക് ശേഷം ഭാരതഭൂമിയില്‍ തിരിച്ചെത്തി. ഏറ്റവും അധികകാലം അദ്ദേഹം ചെലവഴിച്ചത് ഇംഗ്ലണ്ട്ലായിരുന്നു.
കാശിയില്‍ വെച്ച് മദന്‍മോഹന്‍ മാളവ്യജിയെ കണ്ടുമുട്ടി. ബനാറസ് ഹിന്ദു യൂണിവേര്‌സിറ്റി സ്ഥാപിക്കുന്നതിന്റെ ശ്രമത്തിലായിരുന്ന മാളവ്യ ജി അതിന്റെ പൂര്ണ്ണ ചുമതല അദ്ദേഹത്തിനെ ഏല്പ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിനയപൂര്‍വ്വം താന്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു ആ അപേക്ഷ നിരസിച്ചു. ആരുടെയെങ്കിലും ഗുരുസ്ഥാനം ഏറ്റെടുക്കാലോ, ആശ്രമം സ്ഥാപിക്കലോ തന്റെ മനസ്സില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്റെ അനുഭവജ്ഞാനം തേടി വന്നവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്തിയില്ല. നല്ലൊരു തുക സ്ഥാപനത്തിനു വേണ്ടി സംഭാവന നല്‍കുകയും ചെയ്തു.
ഒടുവില്‍ കേരളത്തില്‍, പതിറ്റാണ്ടുകള്‍ നീണ്ട തീര്ത്ഥയാത്രയുടെ പര്യവസാനത്തിനായി സ്വന്തം ജന്മഗൃഹത്തില്‍ തന്റെ തീര്ത്ഥയാത്ര തുടങ്ങിയ സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ സ്വജനങ്ങളെയോ ഗൃഹമോ ഒന്നും കണ്ടെത്താനായില്ല. നാടുവിട്ടു പോകുമ്പോള്‍ തന്റെ പേരിലുള്ള സമ്പത്തെല്ലാം സഹോദരിക്ക് നല്‍കിയിരുന്നു. അവര്‍ ഇഹലോകവാസം വെടിയും മുന്പ് സ്വത്ത് ഇല്ലാത്തവര്ക്കായി അതെല്ലാം ദാനം ചെയ്തിരുന്നു. മൂന്ന് തലമുറയോടെ തന്റെ കുടുംബം അവസാനിക്കുമെന്ന മുത്തശ്ശന്റെ പ്രവചനം അദ്ദേഹം അപ്പോള്‍ ഓര്ത്തു.

ജീവിതത്തിലെ പ്രധാന അദ്ധ്യായത്തിന്റെ പരിസമാപ്തിക്ക് ശേഷം നേപാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കനായി അദ്ദേഹം യാത്ര തിരിച്ചു. (ഫെബ്രുവരി1926 -ല്‍ )
പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ഒട്ടുമിക്ക സന്യാസിമാരും യോഗിമാരും നേപ്പാളില്‍ എത്തിച്ചേരുക പതിവാണ്. മറ്റു രാജ്യക്കാര്ക്ക് ഏഴു ദിവസം അവിടെ തങ്ങാമെന്നാണ് നിയമം. 7 ദിവസം കഴിഞ്ഞാള്‍ പോലിസ് സ്റ്റേഷനില്‍ പോയി റിപ്പോര്ട്ട്‌ ചെയ്യണം. അങ്ങിനെ പോലീസ് സ്റ്റേഷനിലേക്കുള്ള ക്യുവില്‍ അദ്ദേഹവും നിന്നു. ആ സമയത്ത് നേപ്പാളിലെ ബ്രിട്ടീഷ്‌ ഭരണാധികാരിയായിരുന്ന വില്കിന്‍സന്‍ പ്രഭു തന്റെ കുതിരവണ്ടിയില്‍ കടന്നുപോയി. പെട്ടെന്ന് വണ്ടി നിര്ത്തി ഗോവിന്ദാനന്ദ ഭാരതിയെ നോക്കി പ്രഭു ചോദിച്ചു---അങ്ങല്ലേ, പണ്ട് ഇന്ഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗോവിന്ദ ? അതേ എന്ന മറുപടി ലഭിച്ചതും പ്രഭു പറഞ്ഞു-- അവിടെ അങ്ങ് താമസിച്ചിരുന്ന വില്‍കിന്‍സന്‍ കുടുംബത്തില്‍ അന്നുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍ ....അദ്ദേഹം ഉടന്‍ തന്നെ രാജാവിനെ വിളിച്ച് ശിവപുരിയില്‍ ആ സന്യാസിക്ക് വേണ്ട ഭൂമി പതിച്ചു നലകാന്‍ ഉത്തരവിട്ടു. ഏക്കര് കണക്കിന് ഭൂമി ശിവപുരി മലയില്‍ ലഭിച്ചെങ്കിലും ഒരു കുടില്‍ കെട്ടി മലയുടെ താഴ്വരയില്‍ താമസിക്കാനാണ് 'ഗോവിന്ദ' ഇഷ്ടപ്പെട്ടത്. പ്രഭു എല്ലാ ഞായറാഴ്ചയും അവിടെ ചെന്ന് കുടിലും പരിസരവും വൃത്തിയാക്കുകയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തുപോന്നു. അങ്ങിനെ ഗോവിന്ദാനന്ദഭാരതി 'ശിവപുരിബാബ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 38 വര്ഷത്തോളം കാലം അദ്ദേഹം ശിവപുരിയില്‍ കഴിഞ്ഞുകൂടി.
ഒടുവില് 1963 ജനുവരി 28 -ആം തിയ്യതി 137 -ആം വയസ്സില്‍ -- "എന്റെ കര്ത്തവ്യം തീര്ന്നു. ഞാനിതാ പോകുന്നു. ഈശ്വരനെ വിചാരിക്കുവിന്‍ " എന്നു തന്റെ ചുറ്റും നില്ക്കുന്നവരോട് ശിവപുരി ബാബ പറയുകയും മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു..

അവസാനിക്കുന്നില്ല....

കാഠ്‌മണ്ഡുവിൽ നിന്നും അധിക ദൂരത്തല്ലാതെയുള്ള ശിവപുരി മലയടിവാരത്തിലെ ബാബയുടെ ആശ്രമം സന്ദർശിക്കാൻ കൈലാസ യാത്ര കഴിഞ്ഞ് മടക്കത്തില്‍ വിട്ടുപോയത് വല്ലാത്തൊരു നഷ്ടം തന്നെയായി. അതും നാല് രാവുകളും രണ്ട് പകലുകളും കാഠ്‌മണ്ഡുവിൽ ചെലവഴിച്ചിട്ടും..... യാത കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ എന്‍റെ പ്രോഫെസ്സര്‍ ആയിരുന്ന ശ്രീ രാജരാജ വർമ്മ സാർ, 'യാത്രയില്‍ ശിവപുരി ബാബയുടെ ആശ്രമം സന്ദർശിച്ചില്ലേ' എന്ന് ചോദിച്ചപ്പോളാണ് അദ്ദേഹത്തിന്റെ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നിയത്. അദ്ദേഹമാണ് ആദ്യമായി ബാബയെപ്പറ്റി ചെറിയൊരു വിവരണം തന്നത്. വളരെ ചെറുപ്രായത്തിൽത്തന്നെ വേദങ്ങളും മറ്റും ഹൃദിസ്ഥമാക്കി സന്യാസം സ്വീകരിച്ചു് ഗോവിന്ദഭാരതി എന്ന പേരിൽ പ്രസിദ്ധനായി. ലോകം മുഴുവൻ 44 വർഷങ്ങൾ കൊണ്ട് നടന്ന് തീർത്തു. തിരിച്ചെത്തിയ ശേഷം കുന്നംകുളത്തിനടുത്തുള്ള ജന്മനാടും കൈമാറിപ്പോയ ജന്മഗൃഹവും അവസാനമായി സന്ദർശിക്കാൻ പോയപ്പോൾ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അങ്ങിനെ ശിഷ്ടകാലം ശിവപുരി മലയുടെ താഴ്വ്രരയില്‍ ധ്രുവസ്ഥലി എന്ന സ്ഥലത്തു ഒരു കുടില്‍ കെട്ടി അതില്‍ അദ്ദേഹം ശിഷ്ടകാലം കഴിച്ചുകൂട്ടി. നേപ്പാൾ രാജാവിന്റെ കിരീട ധാരണത്തിൽ പങ്കുചേരാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ രാധാകൃഷ്ണൻ നേരെ പോയത് ബാബയുടെ ആശ്രമത്തിലേക്കായിരുന്നു. ഏതാനും മിനുട്ടുകള്‍ ബാബയുടെ കൂടെ ചെലവഴിച്ച് അദ്ദേഹം ബാബയെ സാഷ്ടാംഗം നമസ്ക്കരിച്ചാണ് മടങ്ങിയത്. അങ്ങിനെയാണ് അദ്ദേഹം ആരായിരുന്നു എന്ന് നമ്മുടെ നാട്ടുകാർ അറിയുന്നത്, കുന്നംകുളത്തിന്നടുത്ത് കൃഷ്‌ണാഢ്യൻ എന്നറിയപ്പെടുന്ന കറുത്തേടത്ത്‌ മനയിൽ ജനിച്ച മഹായോഗി! താൻ സഞ്ചരിച്ച രാജ്യങ്ങളിലെ എല്ലാ ഭരണത്തലവന്മാരെയും, ശാസ്ത്രജ്ഞരെയും, സാഹിത്യകാരന്മാരെയും സന്ദർശിച്ച് സംവാദങ്ങൾ നടത്തി ഭാരതത്തിന്റെ പൈതൃകം ലോകമെമ്പാടും എത്തിച്ച 'ഗോവിന്ദാനന്ദഭാരതി' എന്ന മഹാ സന്യാസി! ഇത്രയും അദ്ദേഹത്തെപറ്റി പറഞ്ഞു തന്ന സാറിനോട് ഉള്ള കടപ്പാട് പറഞ്ഞാല്‍ തീരില്ല.

അദ്ഭുതമെന്ന് പറയട്ടെ, കൈലാസയാത്ര കഴിഞ്ഞു അധികം താമസിയാതെ ബാബയുടെ ജന്മഗൃഹവുമായി ബന്ധമുള്ള വീട്ടില്‍ തങ്ങാനിടയായി. അവിടെ ചെന്നപ്പോള്‍ "ശിവപുരി ബാബ" എന്നെഴുതിയ പുസ്തകം അതാ, എന്നെ കാത്തിരിക്കുന്നപോലെ മേശപ്പുറത്ത് ! ആദ്യം ഒന്ന് ഞെട്ടിപ്പോയി എങ്കിലും പിന്നീട് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല. അവരുടെ സമ്മതത്തോടെ ആ പുസ്തകം ഞാന്‍ കൈക്കലാക്കി. .
137 വയസ്സുവരെ ജീവിച്ച ദിവ്യ പുരുഷനായ ബാബ അവസാന നാളുകൾ ചെലവഴിച്ച ആ പുണ്യഭൂമിയിൽ മൂന്നുനാല് ദിനരാത്രങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിൻറെ ആശ്രമം സന്ദർശിക്കാൻ സാധിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കി നിൽക്കുന്നു.

ഈ പുസ്തകം എഴുതിയത് ലോകത്തെ പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മഹാനായ ആത്മീയാന്വേഷിയും ചിന്തകനും മനോവിജ്ഞാനിയുമായിരുന്ന)  ഇന്ഗ്ലീ‍ഷുകാരന്‍ ശ്രി ജെ ജി ബെന്നെറ്റ് ബാബയുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ അടുത്ത ശിഷ്യനായിരുന്ന ഠാക്കൂര്‍ ലാല്‍ മനന്ധര്‍ ജിയുമായി ചേര്‍ന്ന് എഴുതിയ പുസ്തകമാണ് 'The long Pilgrimage'. ഈ പുസ്തകം ശ്രീ നരസിംഹന്‍ ചെമ്മങ്ങാട് ആണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഭാരതീയ തത്വ സംഹിതകളെ പറ്റി അദ്ദേഹത്തിന് നല്ല ജ്ഞാനമുണ്ടായിരുന്നു. ജാതിമതവര്ഗ്ഗഭേദത്തിനു മാത്രമല്ല, രാജ്യത്തിനും ഉപരിയായി നിലകൊള്ളുന്ന ആ മഹാത്മാവിന്റെ 'പരിശുദ്ധ ജീവിത' സിദ്ധാന്തം ഇന്നത്തെ ജനതയെ നേര്‍വഴിക്കു നയിക്കാന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത പുസ്തകം. ബാബയുടെ ജീവചരിത്രവും ലോകപര്യടനവും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ലളിതവും മനോഹരവുമായ ഭാഷയില്‍ ബാബ ആഗ്രഹിച്ചപോലെ വളരെ ചെറിയ ആ പുസ്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു !

അധികം താമസിയാതെ ശ്രീ രാജേന്ദുവിന്‍റെ "സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം" എന്ന പുസ്തകവും കിട്ടി. രാജേന്ദു കാഠ്‌മാണ്‍ഡുവില്‍ അദ്ധ്യാപകനായിരിക്കെ, പശുപതിനാഥ ക്ഷേത്രത്തിന്റെ തൊട്ടു കിഴക്കുള്ള ധൃവസ്ഥലിയിലെ കുന്നിന്മുകളില്‍ എല്ലാ ശനിയാഴ്ചകളിലും ഒത്തുകൂടുന്ന ബാബയെ ആരാധിക്കുന്ന അനേകം പേരുടെ കൂട്ടത്തില്‍ പോയിരിക്കുക പതിവാക്കിയിരുന്നു. ബാബയുടെ കൂടെ ജീവിച്ചിരുന്നവരുടെ അടുത്ത തലമുറകള്‍, ശ്രീ വിഷ്ണുപ്രസാദ് തിമില്‍ സീനയും സഹോദരനും, മനന്ധര്‍ജിയുടെ മകന്‍ തുടങ്ങിയവരും ബാബയുടെ ഓര്‍മ്മകള്‍ അയവിറക്കുന്നവരില്‍ ഉണ്ടായിരുന്നു. ശ്രീ വിഷ്ണുപ്രസാദ് തിമില്‍സീന നേപാളി ഭാഷയില്‍ രചിച്ച ബാബയെപ്പറ്റിയുള്ള ഗ്രന്ഥത്തിനെ ആസ്പദമാക്കിയാണ് ശ്രീ രാജേന്ദു, സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം എന്ന മലയാളത്തിലുള്ള പുസ്തകം തയ്യാറാക്കിയത്. 

ഒന്നാമത്തെ അദ്ധ്യായത്തില്‍ നിരവധി പേരുടെ ചോദ്യങ്ങളും ബാബയുടെ മറുപടിയും ആണ് ഉള്ളത്. ' സ്വധര്‍മ്മം '  അഥവാ 'ആത്മ സമര്‍പ്പണം' എന്താണെന്ന്  ലളിതമായി ബാബ വിസ്തരിക്കുന്നു.  

ചോദ്യം---ബാബ!  എന്തുകൊണ്ടാണ് നാം ദു:ഖിതരായിരിക്കുന്നത് ?
ഉത്തരം---കാരണം നമ്മള്‍ ശരിയായി ജീവിതം നയിക്കുന്നില്ല.      
ചോദ്യം---   ശരിയായ ജീവിതം (സമ്യക്) എന്നത് കൊണ്ട് അങ്ങ് എന്താണ് അര്‍ത്ഥമാക്കുന്നത്? 
ഉത്തരം---സമ്യക് ജീവിതം എന്നതിന്റെ അര്‍ത്ഥം ----ആദ്യമായി ഈ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കണം. അത് വിവേകത്തോടുകൂടിയതും ശരിയായ ചിട്ടയോടെയുള്ള സമീപനമുള്‍ക്കൊണ്ടതുമാകണം. സമ്യക് ജീവിതത്തില്‍ കര്‍ത്തവ്യങ്ങള്‍ക്കുള്ള സ്ഥലം വേണ്ടപോലെ ഉണ്ടാക്കുക. ആ കര്‍ത്തവ്യങ്ങള്‍ ദൈവ സാമീപ്യത്തിനായി നിറവേറ്റുന്നതായിരിക്കുകയും വേണം. ഈ ജീവിതം നമ്മള്‍ നയിക്കേണ്ടത് സത്വഗുണങ്ങള്‍ നേടുന്നതിനു വേണ്ടി മാത്രമായിരിക്കണം. ജീവിതത്തിന്റെ ലക്‌ഷ്യം പരമാത്മാവിനെ അറിയുക അല്ലെങ്കില്‍ ദൈവസാമീപ്യം അനുഭവിക്കുക എന്നതായിരിക്കണം.

ചോദ്യം---എന്തിനു വേണ്ടിയാണ് നാം ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നത്?
പരമാത്മാവിനെ അറിയുകയും കാണുകയും ചെയ്യുന്നതിന് മുന്പ് സര്‍വശക്തി എന്താണ് ? സര്‍വജ്ഞാനമെന്താണ് ? സര്‍വവ്യാപി എന്നാല്‍ എന്താണ് എന്നൊന്നും നമുക്ക് അറിയാന്‍ കഴിയില്ല. നമ്മള്‍ അനുഭവിക്കുന്ന 3 വിധം താപങ്ങളായ ചിന്ത, ഭയം, അജ്ഞാനം എന്നിവകളില്‍ നിന്ന് ഒരിക്കലും മുക്തി ലഭിക്കുകയില്ല. 
ചോദ്യം---സ്വധര്‍മ്മത്തിനെപ്പറ്റി കൂടുതല്‍ വിസ്തരിക്കാമോ?
ഉത്തരം---സ്വധര്‍മ്മത്തിലെ മൂന്ന് തത്വങ്ങളാണ് വിവേകം, വിചാരം, ആത്മസമര്‍പ്പണം (ഭക്തിയോഗം)  

ജയ്‌ ഭാരത്‌ ! ജയ്‌ ജയ്‌ കൈലാസ് !!


ശിവപുരി ബാബ --- 1826--1963   

ബാബയെപ്പറ്റി  കൂടുതല്‍ വിസ്തരിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് ഗൂഗ്ളില്‍   പോയാല്‍ ബാബയെ പറ്റി എത്ര വേണമെങ്കിലും വായിക്കാന്‍ ഉണ്ട്. ഫൈസ്ബു ക്കില്‍ ഗ്രൂപ്പ് കളും ഉണ്ട്. അദ്ദേഹവമായുള്ള സംഭാഷണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് റെകോര്‍ഡ് ചെയ്തതും കേള്‍ക്കാം. അതിന് ശേഷം സ്വയം വിലയിരുത്തി ഭള്ളാണോ തള്ളാണോ എന്നൊക്കെ  തീരുമാനിക്കുക. 

നേപ്പാളി ഭാഷയില്‍ ബിഷ്ണു പ്രസാദ്‌ തിമില്സിന എഴുതിയ ബാബയുടെ ഉപദേശങ്ങളും ജീവിതവും അടങ്ങിയ പുസ്തകമാണ് 'സ്വധര്‍മ്മം'  ഈ ഗ്രന്ഥത്തിനെ ആധാരമാക്കിയാണ് ശ്രീ രാജേന്ദു 'സ്വധര്‍മ്മം' അഥവാ 'സമ്യക് ജീവിതം' എന്ന പുസ്തകം രചിച്ചിട്ടുള്ളത്. ഇതില്‍ ബാബയുടെ ഉപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാജേന്ദുവിന്‍റെ വാക്കുകള്‍--' അല്പം പോലും ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്ന ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് ബാബയുടെ  ജീവിതം ഒരു മാര്‍ഗ്ഗദീപമായിത്തീരുമെന്ന് ആശിക്കുന്നു. തലമുറയ്ക്ക് പ്രചോദനമായിത്തീരുമെന്നും കരുതുന്നു.' നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നിഞ്ഞതായിരുന്നു ബാബയുടെ ജീവിതം. ഓരോര്രുത്തര്‍ക്കും ബാബ എളിയ രീതിയില്‍ മറുപടിയും നല്‍കുന്നു.

പുസ്തത്തിലെ ഒന്നാം അദ്ധ്യായം ആദ്യത്തെ ചോദ്യത്തോടുകൂടി ആരംഭിക്കുന്നു.----- ബാബ ! എന്തുകൊണ്ടാണ് നാം ദുഖിതരായിരിക്കുന്നത്? 

പ്രസക്തമായ ചോദ്യത്തിന് ബാബയുടെ മറുപടി---കാരണം നിങ്ങള്‍ ശരിയായി ജീവിതം ജീവിക്കുന്നില്ല എന്നത് തന്നെ. ശരിയായ ജിവിതം അഥവാ 'സമ്യക്' ജീവിതം നയിക്കണം ജീവിതം പരിശുദ്ധമായിരിക്കണം. സ്വധര്‍മ്മം അഥവാ ആത്മസമര്‍പ്പണത്തോടെ ജീവിക്കണം. സ്വധര്‍മ്മം പാലിച്ച് ജീവിക്കുന്നവന്   പരമാത്മാവിന്റെ സാമീപ്യം അനുഭവപ്പെടും. ആരാധനകൊണ്ട് മാത്രം ദൈവ സാമീപ്യം സാദ്ധ്യമാകുകയില്ല. സ്വന്തം കര്‍മ്മങ്ങള്‍ ഉപേക്ഷ കൂടാതെ   അനുഷ്ഠിക്കുക. മനുഷ്യജീവിതത്തിന്റെ അടിത്തറ ഈശ്വരചിന്തയായിരിക്കണം. ഈ ചിന്തകളെ ഉയര്‍ത്തിക്കൊണ്ടുവരണ മെങ്കില്‍  ശാരീരികവും മാനസികവും ആന്തരികമായ ശുദ്ധി ഉണ്ടാവണം. അതിന് ശാരീരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ശിക്ഷണം ലഭിയ്ക്കണം. 

ശിവപുരിബാബയുടെ ഏറ്റവും പ്രധാന ആരാദ്ധ്യനായിരുന്നു  ശ്രീ ഠാക്കുര്‍ ലാല്‍ മനന്ധര്‍ജി. ഏകദേശം 28 വര്‍ഷക്കാലം ബാബയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ശ്രീ മനന്ധര്‍ അദ്ദേഹത്തെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു. 

 1936 ഏപ്രില്‍ മാസത്തിലൊരുനാള്‍ അത്യധികം വിവശനായാണ് ബാബയെ ദര്‍ശിക്കാനായി നേപാളിലെ പശുപതിനാഥക്ഷേത്രസമീപത്തുള്ള വനത്തിലെ ആശ്രമത്തില്‍  മനന്ധര്‍ ജി എത്തിച്ചേരുന്നത്. കുടിലിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ വഴി അകത്ത് കണ്ട തേജസ്സു മുറ്റി നില്‍ക്കുന്ന കണ്ണുകള്‍ തന്‍റെ കണ്ണുകളുമായി ഏറ്റു മുട്ടിയപ്പോള്‍ തന്‍റെ എല്ലാ പ്രശ്നങ്ങളും ബാബ മനസ്സിലാക്കിയതായി മനന്ധര്‍ അറിഞ്ഞു. കണ്ണുനീര്‍ ഒലിപ്പിച്ചു കൈകൂപ്പി നിന്ന അദ്ദേഹത്തോട് ബാബ ചോദിച്ചു. :- 'നിങ്ങളുടെ പോക്കറ്റില്‍ ഭഗവദ് ഗീതയില്ലേ,?'  

'ഉവ്വ്, സര്‍'....,മനന്ധര്‍ മറുപടി പറഞ്ഞു. '16-ആം അദ്ധ്യായത്തിലെ  ആദ്യത്തെ 3 ശ്ലോകങ്ങള്‍  വായിക്കൂ. അതില്‍പറഞ്ഞ 26 ഗുണങ്ങള്‍ അഭ്യസിയ്ക്കൂ.' ബാബ തുടര്‍ന്ന് സ്നേഹസ്വരൂപനായ ഒരു ഗുരുവിനെപ്പോലെ മനന്ധറിന് ആത്മോപദേശം നല്‍കി. ഏകദേശം 28 വര്‍ഷക്കാലം ബാബയുമായി നിരന്തര  സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ശ്രീ മനന്ധര്‍ അദ്ദേഹത്തെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു. ബാബയുടെ ഏറ്റവും പ്രധാന ആരാദ്ധ്യനായിരുന്ന ശ്രീ മനന്ധര്‍ ജി 25th ഫെബ്രുവരി 2015-ല്‍ ഈ ലോകം വിട്ടു പോയി. 

അങ്ങയുടെ ജീവിതവും സന്ദേശങ്ങളും ഒരു പുസ്തകരൂപത്തില്‍ ആക്കിക്കൂടെ എന്ന ചോദ്യത്തിന് ബാബ---'എന്റെ ഭാഷണങ്ങളും എഴുത്തുകളും ജനങ്ങളെ ഒന്നിനും സഹായിക്കുകയില്ല' എന്നാണ് തന്നെ ഇന്റര്‍വ്യൂ ചെയ്ത  മിസ്റ്റര്‍ ജെ ജി ബെന്നെറ്റ്നോട്‌ പറഞ്ഞത്.    

ദാഹമുള്ളവന്‍ അരുവിയുടെ അടുത്തുപോയി ദാഹം തീര്‍ക്കണം. അല്ലാതെ അരുവി എന്നെത്തേടി വരും എന്ന് വിചാരിക്കരുത്. എന്റെ യാത്രകളെപ്പറ്റി, അനുഭവങ്ങളെക്കുറിച്ച് എഴുതിയത് നിങ്ങള്‍ വായിച്ചാല്‍ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയില്ല. നേരെമറിച്ച് സമയ നഷ്ടം സംഭവിക്കുകയും ചെയ്യും. 'long pilgrimage'  ന്‍റെ കയ്യെഴുത്തു പ്രതി വായിച്ച ശേഷം ഏറെനാള്‍ ബാബ അത് മാറ്റി വെച്ചു. ഒടുവില്‍ അങ്ങയുടെ ഉപദേശങ്ങള്‍ എഴുതി വെച്ചില്ലെങ്കില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് അത് അറിയാന്‍ കഴിയുക എന്ന ശ്രീ ബെന്നെറ്റിന്റെ സ്നേഹനിര്‍ഭരമായ അപേക്ഷ കേട്ടപ്പോള്‍ അംഗീകരിക്കുകയാണ് ഉണ്ടായത്.

നേപ്പാളിലെ അവസാനത്തെ 37 വര്‍ഷങ്ങളിലെ ബാബയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക്‌ ഹൃദിസ്ഥമാണ്. തന്നെ കാണാന്‍ വരുന്നവര്‍ രാജാവ് ആയിക്കോട്ടെ, ദരിദ്രനായിക്കോട്ടേ, ഗൃഹസ്ഥനോ സന്യാസിയോ ആവട്ടെ, എല്ലാവരെയും തുല്യതയോടെ സ്വീകരിച്ചു. പകല്‍ മുഴുവനും സന്ദര്‍ശകര്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. ഒരുകൂട്ടം വീട്ടമ്മമാര്‍ ഒരിക്കല്‍ വന്ന് ബാബയോട് സങ്കടം പറഞ്ഞു--'വീട്ടിലെ തിരക്കിന്നിടയില്‍ ഞങ്ങള്‍ക്ക് ഒരുപ്രാവശ്യം കൂടി ഈശ്വരനെ ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല.' ബാബ പറഞ്ഞു--'സാരമില്ല. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ ശേഷം രാമനാമം ജപിക്കുക, അതേ വേണ്ടൂ.'

മഹാത്മാക്കള്‍ എന്ന് നടിക്കുന്ന പതിനായിരക്കണക്കിനു 'മഹാത്മാക്കള്‍' ഉള്ള ഭാരതത്തില്‍, ശിവപുരി ബാബ ഒരു അപൂര്‍വ പ്രതിഭ തന്നെ. 'ഭാരതത്തിന്‍റെ ഭാഗ്യമാണ് അദ്ദേഹം ഇവിടെ ജനിച്ചത്‌' എന്നാണ് ഓഷോ ബാബയെപ്പറ്റി പറഞ്ഞത്. ജീവിതത്തിന്റെ ലക്‌ഷ്യം, 'ഈശ്വര സാക്ഷാത്കാരമാണ്.അതിന് ആദ്ധ്യാത്മികവും, ധാര്‍മ്മികവും ബൌദ്ധികവും ആയ അടിത്തറയുള്ള ജീവിതം ആവശ്യമാണ്‌' എന്നും.

ഭൌതികജീവിതത്തിരക്കിന്നിടയിലും സ്വധര്‍മ്മം പരിപാലിക്കാനുള്ള സമയം കണ്ടെത്തണം. മനുഷ്യജീവനുകള്‍ക്ക്  കര്‍മ്മഫലമനുസരിച്ച് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടതായി വരുന്നു. മഴ പെയ്യുമ്പോള്‍ കുടപിടിച്ചാലും ചില മഴത്തുള്ളികള്‍ ദേഹത്ത് വീണെന്ന് വരാം. അതുപോലെയാണ് സ്വധര്‍മ്മം  അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ചില ദുഷിച്ച അനുഭവങ്ങള്‍ വന്ന് ചേരുന്നത്. നിത്യജീവിതത്തിലെ ഭൌതിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍, ആന്തരികമായി അതിന് സ്ഥലം കൊടുക്കരുത്. അതത്ര എളുപ്പമല്ല, കാമക്രോധമോഹാദികളില്‍ നിന്നും  പരിപൂര്‍ണ്ണമായി വിട്ടു നില്‍ക്കല്‍ സാദ്ധ്യമല്ല. അത് മായയാണ്. അതില്‍ നിന്നും ഒഴിവാകണം. വിവേകപൂര്‍വ്വം ആ സമയങ്ങളില്‍ പ്രവര്‍ത്തിക്കണം. ദോഷങ്ങള്‍ ലോകത്തിലല്ല. നമ്മുടെ ഉള്ളിലാണ്. സംസാര വിഷയങ്ങളില്‍ നിന്നും കരകയറാനുള്ള ഏക മാര്‍ഗ്ഗം സ്വധര്‍മ്മം പാലിച്ച് ജീവിക്കുക എന്നതാണ്. ചെയ്യേണ്ട കര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തില്ലെങ്കില്‍ നമുക്ക് ഭ്രാന്തു വരും. ഒരു ദിവസത്തെ രണ്ടായി പകുത്ത് ഒരു ഭാഗം കര്‍മ്മാനുഷ്ടാനങ്ങള്‍ക്കും ബാക്കി പകുതി ഭാഗം ഈശ്വരചിന്തക്കുമായി ചെലവഴിക്കുക. 

മനുഷ്യന്‍ ശ്വാസത്തിലൂടെയാണ് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. അത് എല്ലാവര്ക്കും ഒരേ പോലെയല്ല. ഓരോ മനുഷ്യനും അവനവനു ആവശ്യമായ , എന്തുതരം ഊര്‍ജ്ജത്തിന്‍റെ തലമാണോ വേണ്ടത്, സ്വന്തം ചേതനക്കനുസരിച്ച് അത് അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നു. മറ്റൊന്ന്--പുസ്തകത്തില്‍ പറഞ്ഞപോലെ ശ്വസനക്രിയ അനുഷ്ടിക്കരുത്. അതറിയുന്ന ആളില്‍ നിന്നും മനസ്സിലാക്കുക. ആരോഗ്യകരമായ ശ്വസനക്രിയ ആര്‍ക്കും ചെയ്യാവുന്നതാണ്. വളരെ നീണ്ട ശ്വാസം അകത്തേക്ക് എടുക്കലും പുറത്തേക്ക് വിടലും....മൂന്ന് മുതല്‍ 6 സെക്കന്റുവരെ....ഒരു മനുഷ്യന്‍ നിരന്തരമായി ഇത് തുടര്‍ന്നാല്‍ ഒരു നൂറ് വയസ്സുവരെ ഒരു മനുഷ്യന് സുഖമായി ജീവിക്കാം.  

ബാബ പറയുന്നു---നാലുതരത്തിലുള്ള ത്യാഗങ്ങള്‍ അനുഭവിക്കണം. മറ്റുള്ളവരുടെ കുറവുകളെ കുറിച്ച് ആലോചിക്കാതിരിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നതായി ഒന്നും പറയാതിരിക്കുക. മറ്റുള്ളവരെ ആവതും ശരീരം കൊണ്ട് സഹായിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക, സമ്പത്തും സ്വത്തുക്കളും അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുക. ഒരു മനുഷ്യന്റെ ഒന്നാമത്തെ കര്‍മ്മം ശരീരത്തെ ശ്രദ്ധിച്ച് അതിന്റെ പ്രവര്‍ത്തികള്‍ നല്ല രീതിയില്‍ ആക്കുക. രണ്ടാമത്തേത് കുടുംബത്തോടും വീടിനോടും തന്റെ രാജ്യത്തോടുള്ള കടപ്പാടും ആകുന്നു. 

  ഇങ്ങിനെ സാധാരണക്കാരന് കൂടി മനസിലാകാന്‍ പറ്റുന്ന തരത്തിലാണ് ഉദാഹരണ സഹിതം ഓരോ സംശയങ്ങള്‍ക്കും ബാബ മറുപടി തരുന്നത്. 

തന്നെ കാണാന്‍ വരുന്നവരോട് ബാബ ഒരിക്കല്‍ പറഞ്ഞു---"എന്റെ ഭൌതിക യാത്രക്ക് ശേഷം നിങ്ങള്‍ ഒത്തു കൂടണമെന്നില്ല....നിങ്ങള്‍ അവരവരുടെ പ്രവൃത്തികള്‍ അനുഷ്ഠിച്ച്  ഈശ്വര ധ്യാനം ചെയ്ത് മുന്നോട്ട് പോവുക. മനസ്സിലെപ്പോഴും ഞാനൊന്നെ പഠിച്ചിട്ടുള്ളൂ, അതെനിക്കൊന്നുമറിഞ്ഞുകൂടാ, എനിക്കിനിയും പഠിക്കാനുണ്ട് എന്നതാവണം. സോക്രടിസ് പറഞ്ഞതുപോലുള്ള മാനസിക ഭാവം വളര്‍ത്തുക." 

ശിവപുരി ബാബയെ കുറിച്ച് ആദ്യമായി കേട്ടറിഞ്ഞത് 2013 ജൂണ്‍ മാസത്തില്‍ കൈലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ആണെന്ന് മുന്പ് സൂചിപ്പിച്ചുവല്ലോ. ആ ആഴ്ചതന്നെ അപ്രതീക്ഷിതമായി ശ്രീ ജെ. ജി ബെന്നെറ്റ് എന്ന (പാശ്ചാത്യ ലോകത്തെ അറിയപ്പെട്ട എഴുത്തു കാരനും പത്രപ്രവര്‍ത്തകനും ആത്മീയ ചിന്തകനും മനോവിജ്ഞാനിയുമായിരുന്ന)  ഇന്ഗ്ലീ‍ഷുകാരന്‍ ഠാക്കൂര്‍ ലാല്‍ മനന്ധര്‍ ജിയുമായി ചേര്‍ന്ന് എഴുതിയ 'The long Pilgrimage' എന്ന പുസ്തകത്തിന്റെ ശ്രീ ചെമ്മങ്ങാട്ട് നരസിംഹന്‍ ഭട്ടതിരിപാട് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത 'ശിവപുരി ബാബ' എന്ന പുസ്തകം കയ്യില്‍ വന്ന് ചേര്‍ന്നു. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത പുസ്തകം. ബാബയുടെ ജീവചരിത്രവും ലോകപര്യടനവും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ലളിതവും മനോഹരവുമായ ഭാഷയില്‍ ബാബ ആഗ്രഹിച്ചപോലെ വളരെ ചെറിയ ആ പുസ്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ,

അധികം താമസിയാതെ ശ്രീ രാജേന്ദുവിന്‍റെ "സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം" എന്ന പുസ്തകവും കിട്ടി. രാജേന്ദു കാഠ്‌മാണ്‍ഡുവില്‍ അദ്ധ്യാപകനായിരിക്കെ, പശുപതിനാഥ ക്ഷേത്രത്തിന്റെ തൊട്ടു കിഴക്കുള്ള ധൃവസ്ഥലിയിലെ കുന്നിന്മുകളില്‍ എല്ലാ ശനിയാഴ്ചകളിലും ഒത്തുകൂടുന്ന ബാബയെ ആരാധിക്കുന്ന അനേകം പേരുടെ കൂട്ടത്തില്‍ പോയിരിക്കുക പതിവാക്കിയിരുന്നു. ബാബയുടെ കൂടെ ജീവിച്ചിരുന്നവരുടെ അടുത്ത തലമുറകള്‍, ശ്രീ വിഷ്ണുപ്രസാദ് തിമില്‍ സീനയും സഹോദരനും, മനന്ധര്‍ജിയുടെ മകന്‍ തുടങ്ങിയവരും ബാബയുടെ ഓര്‍മ്മകള്‍ അയവിറക്കുന്നവരില്‍ ഉണ്ടായിരുന്നു.

നേപ്പാളി ഭാഷയില്‍ ബിഷ്ണു പ്രസാദ്‌ തിമില്സിന എഴുതിയ ബാബയുടെ ഉപദേശങ്ങളും ജീവിതവും അടങ്ങിയ പുസ്തകമാണ് 'സ്വധര്‍മ്മം'. ഈ ഗ്രന്ഥത്തിനെ ആധാരമാക്കിയാണ് രാജേന്ദുവിന്റെ 'സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം' എന്ന പുസ്തകത്തിലെ ബാബയുടെ ഉപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജേന്ദുവിന്‍റെ വാക്കുകള്‍--' അല്പം പോലും ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്ന ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് ബാബയുടെ ജീവിതം ഒരു മാര്‍ഗ്ഗദീപമായിത്തീരുമെന്നും വരും തലമുറയ്ക്കും  പ്രചോദനമായിത്തീരുമെന്നും കരുതുന്നു.'

ഒന്നാം അദ്ധ്യായം ആദ്യത്തെ ചോദ്യത്തോടുകൂടി ആരംഭിക്കുന്നു.------                     ബാബ ! എന്തുകൊണ്ടാണ് നാം ദുഖിതരായിരിക്കുന്നത്?                                  ശരിയായ ജീവിതം അഥവാ സമ്യക്കായ ജീവിതം എന്നതുകൊണ്ട്‌ അങ്ങെന്താണ് അര്‍ത്ഥമാക്കുന്നത് ? 

പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ബാബയുടെ മറുപടി-- 'നമ്മള്‍ ശരിയായ ജീവിതം ജീവിക്കുന്നില്ല' എന്നത് തന്നെ. ശരിയായ ജിവിതം അഥവാ 'സമ്യക്' ജീവിതം നയിക്കണം. ജീവിതം പരിശുദ്ധമായിരിക്കണം. സ്വധര്‍മ്മം അഥവാ ആത്മസമര്‍പ്പണത്തോടെ ജീവിക്കണം. സ്വധര്‍മ്മം പാലിച്ച് ജീവിക്കുന്നവന്   പരമാത്മാവിന്റെ സാമീപ്യം അനുഭവപ്പെടും. ആരാധനകൊണ്ട് മാത്രം ദൈവ സാമീപ്യം സാദ്ധ്യമാകുകയില്ല. സ്വന്തം കര്‍മ്മങ്ങള്‍ ഉപേക്ഷ കൂടാതെ  അനുഷ്ഠിക്കുക. മനുഷ്യജീവിതത്തിന്റെ അടിത്തറ ഈശ്വരചിന്തയായിരിക്കണം. ഈ ചിന്തകളെ ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ശാരീരികവും മാനസികവും ആന്തരികമായ ശുദ്ധി ഉണ്ടാവണം. അതിന് ശാരീരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ശിക്ഷണം ലഭിയ്ക്കണം. '   

അങ്ങയുടെ ജീവിതവും സന്ദേശങ്ങളും ഒരു പുസ്തകരൂപത്തില്‍ ആക്കിക്കൂടെ എന്ന ചോദ്യത്തിന് ബാബ---എന്റെ ഭാഷണങ്ങളും എഴുത്തുകളും ജനങ്ങളെ ഒന്നിനും സഹായിക്കുകയില്ല. ദാഹമുള്ളവന്‍ അരുവിയുടെ അടുത്തുപോയി ദാഹം തീര്‍ക്കണം. അല്ലാതെ അരുവി നമ്മളെത്തേടി വരും എന്ന് വിചാരിക്കരുത്. എന്റെ യാത്രകളെപ്പറ്റി, അനുഭവങ്ങളെക്കുറിച്ച് എഴുതിയത് നിങ്ങള്‍ വായിച്ചാല്‍ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയില്ല. നേരെമറിച്ച് സമയനഷ്ടം സംഭവിക്കുകയും ചെയ്യും.'  'long pilgrimage'  ന്‍റെ കയ്യെഴുത്തു പ്രതി വായിച്ച ശേഷം ഏറെനാള്‍ ബാബ അത് മാറ്റി വെച്ചു. ഒടുവില്‍. 'അങ്ങയുടെ ഉപദേശങ്ങള്‍ എഴുതി വെച്ചില്ലെങ്കില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് അത് അറിയാന്‍ കഴിയുക' എന്ന ശ്രീ ബെന്നെറ്റിന്റെ സ്നേഹനിര്‍ഭരമായ അപേക്ഷ കേട്ടപ്പോള്‍ പുസ്തകമാക്കുവാന്‍  അംഗീകരിക്കുകയാണ് ഉണ്ടായത്.

നേപ്പാളിലെ അവസാനത്തെ 37 വര്‍ഷങ്ങളിലെ ബാബയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക്‌ ഹൃദിസ്ഥമാണ്. തന്നെ കാണാന്‍ വരുന്നവര്‍ രാജാവ് ആയിക്കോട്ടെ, ദരിദ്രനായിക്കോട്ടേ, ഗൃഹസ്ഥനോ സന്യാസിയോ ആവട്ടെ, എല്ലാവരെയും തുല്യതയോടെ സ്വീകരിച്ചു. പകല്‍ മുഴുവനും സന്ദര്‍ശകര്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. ഒരുകൂട്ടം വീട്ടമ്മമാര്‍ ഒരിക്കല്‍ വന്ന് ബാബയോട് സങ്കടം പറഞ്ഞു--'വീട്ടിലെ തിരക്കിന്നിടയില്‍ ഞങ്ങള്‍ക്ക് ഒരുപ്രാവശ്യം കൂടി ഈശ്വരനെ ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല.' ബാബ പറഞ്ഞു--സാരമില്ല. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ ശേഷം രാമനാമം ജപിക്കുക, അതേ വേണ്ടൂ.'

മഹാത്മാക്കള്‍ എന്ന് നടിക്കുന്ന പതിനായിരക്കണക്കിനു 'മഹാത്മാക്കള്‍' ഉള്ള ഭാരതത്തില്‍, ശിവപുരി ബാബ ഒരു അപൂര്‍വ പ്രതിഭ തന്നെ. 'ഭാരതത്തിന്‍റെ ഭാഗ്യമാണ് അദ്ദേഹം ഇവിടെ ജനിച്ചത്‌' എന്നാണ് ഓഷോ ബാബയെപ്പറ്റി പറഞ്ഞത്. ജീവിതത്തിന്റെ ലക്‌ഷ്യം-- 'ഈശ്വര സാക്ഷാത്കാരമാണ്.അതിന് ആദ്ധ്യാത്മികവും, ധാര്‍മ്മികവും ബൌദ്ധികവും ആയ അടിത്തറയുള്ള ജീവിതം ആവശ്യമാണ്‌' എന്നും.

ഭൌതികജീവിതത്തിരക്കിന്നിടയിലും സ്വധര്‍മ്മം പരിപാലിക്കാനുള്ള സമയം കണ്ടെത്തണം. മനുഷ്യജീവനുകള്‍ക്ക് കര്‍മ്മഫലമനുസരിച്ച് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടതായി വരുന്നു. മഴ പെയ്യുമ്പോള്‍ കുടപിടിച്ചാലും ചില മഴത്തുള്ളികള്‍ ദേഹത്ത് വീണെന്ന് വരാം. അതുപോലെയാണ് സ്വധര്‍മ്മ അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ചില ദുഷിച്ച അനുഭവങ്ങള്‍ വന്ന് ചേരുന്നത്. നിത്യജീവിതത്തിലെ ഭൌതിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍, ആന്തരികമായി അതിന് സ്ഥലം കൊടുക്കരുത്., കാമക്രോധമോഹാദികളില്‍ നിന്നും വിട്ടു നില്‍ക്കല്‍, അതത്ര എളുപ്പമല്ല. അത് മായയാണ്. പരിപൂര്‍ണ്ണമായി അതില്‍ നിന്നും ഒഴിവാകുക സാദ്ധ്യമല്ല. ആ സമയങ്ങളില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണം. ദോഷങ്ങള്‍ ലോകത്തിലല്ല...നമ്മുടെ ഉള്ളിലാണ്. സംസാര വിഷയങ്ങളില്‍ നിന്നും കരകയറാനുള്ള ഏക മാര്‍ഗ്ഗം സ്വധര്‍മ്മം പാലിച്ച് ജീവിക്കുക എന്നതാണ്. ചെയ്യേണ്ട കര്‍മ്മങ്ങള്‍ വേണ്ടപോലെചെയ്തില്ലെങ്കില്‍ നമുക്ക് ഭ്രാന്തു വരും.........ഒരു ദിവസത്തെ രണ്ടായി പകുത്ത് ഒരു ഭാഗം കര്‍മ്മാനുഷ്ടാനങ്ങള്‍ക്കും ബാക്കി പകുതി ഭാഗം ഈശ്വര ചിന്തക്കുമായി ചെലവഴിക്കുക. 

മനുഷ്യന്‍ ശ്വാസത്തിലൂടെയാണ് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. അത് എല്ലാവര്ക്കും ഒരേ പോലെയല്ല. ഓരോ മനുഷ്യനും അവനവനു ആവശ്യമായ , എന്തുതരം ഊര്‍ജ്ജത്തിന്‍റെ തലമാണോ വേണ്ടത്, സ്വന്തം ചേതനക്കനുസരിച്ച് അത് അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നു. മറ്റൊന്ന്--പുസ്തകത്തില്‍ പറഞ്ഞപോലെ ശ്വസനക്രിയ അനുഷ്ടിക്കരുത്. അതറിയുന്ന ആളില്‍ നിന്നും മനസ്സിലാക്കുക. ആരോഗ്യകരമായ ശ്വസനക്രിയ ആര്‍ക്കും ചെയ്യാവുന്നതാണ്. വളരെ നീണ്ട ശ്വാസം അകത്തേക്ക് എടുക്കലും പുറത്തേക്ക് വിടലും....മൂന്ന് മുതല്‍ 6 സെക്കന്റുവരെ....ഒരു മനുഷ്യന്‍ നിരന്തരമായി ഇത് തുടര്‍ന്നാല്‍ ഒരു നൂറ് വയസ്സുവരെ ഒരു മനുഷ്യന് സുഖമായി ജീവിക്കാം.  

ബാബ പറയുന്നു---നാലുതരത്തിലുള്ള ത്യാഗങ്ങള്‍ അനുഭവിക്കണം. മറ്റുള്ളവരുടെ കുറവുകളെ കുറിച്ച് ആലോചിക്കാതിരിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നതായി ഒന്നും പറയാതിരിക്കുക. മറ്റുള്ളവരെ ആവതും ശരീരം കൊണ്ട് സഹായിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക, സമ്പത്തും സ്വത്തുക്കളും അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുക. ഒരു മനുഷ്യന്റെ ഒന്നാമത്തെ കര്‍മ്മം ശരീരത്തെ ശ്രദ്ധിച്ച് അതിന്റെ പ്രവര്‍ത്തികള്‍ നല്ല രീതിയില്‍ ആക്കുക. രണ്ടാമത്തേത് കുടുംബത്തോടും വീടിനോടും തന്റെ രാജ്യത്തോടുള്ള കടപ്പാട് നിവര്‍ത്തിക്കലാണ്. ഇങ്ങിനെ സാധാരണക്കാരന് കൂടി മനസിലാകാന്‍ പറ്റുന്ന തരത്തിലാണ് ഉദാഹരണ സഹിതം ഓരോ സംശയങ്ങള്‍ക്കും ബാബ മറുപടി തരുന്നത്. 

തന്നെ കാണാന്‍ വരുന്നവരോട് ബാബ ഒരിക്കല്‍ പറഞ്ഞു---"എന്റെ ഭൌതിക യാത്രക്ക് ശേഷം നിങ്ങള്‍ ഒത്തു കൂടണമെന്നില്ല....നിങ്ങള്‍ അവരവരുടെ പ്രവൃത്തികള്‍ അനുഷ്ഠിച്ച്  ഈശ്വര ധ്യാനം ചെയ്ത് മുന്നോട്ട് പോവുക. മനസ്സിലെപ്പോഴും ഞാനോന്നെ പഠിച്ചിട്ടുള്ളൂ, അതെനിക്കൊന്നുമറിഞ്ഞുകൂടാ, എനിക്കിനിയും പഠിക്കാനുണ്ട് എന്നതാണ്. സോക്രടിസ് പറഞ്ഞതുപോലുള്ള മാനസിക ഭാവം വളര്‍ത്തുക."

ബാബയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ ! 

അപൂര്‍ണ്ണമായ കുറിപ്പ് തല്‍ക്കാലം നിര്‍ത്തുന്നു. എഴുത്തിലെ പോരായ്മകള്‍ ബാബതന്നെ പൊറുക്കട്ടെ!

ജയ്‌ ഗുരുദേവ്!


 ഏതൊരു വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെ പിന്തുടരാവുന്ന / പ്രാവര്‍ത്തികമാക്കാവുന്നതാണ് ശിവപുരി ബാബയുടെ ഉപദേശങ്ങള്‍.  പ്രധാനമായും അദ്ദേഹം ഊന്നല്‍ കൊടുക്കുന്നത് ഓരോരുത്തരും സ്വധര്‍മ്മം അനുഷ്ഠിക്കണം അഥവാ പരിശുദ്ധ ജീവിതം നയിക്കണം എന്നതാണ്.

 കാലത്തിനും സമയത്തിനും ദേശത്തിനും മാറ്റമില്ലാതെ അല്ലെങ്കില്‍ ഏതൊരുവനും ഏതുകാലത്തും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് സ്വധര്‍മ്മം അഥവാ പരിശുദ്ധ ജീവിതം. അതിന്റെ പ്രായോഗിക രീതി ഒരു പക്ഷേ സ്ഥലകാലത്തിനനുസരിച്ച് മാറിയെന്നിരിക്കാം. 

കുടുംബത്തിനോടുള്ള ബാദ്ധ്യതകള്‍ക്കു വീഴ്ച വരുത്തരുത്. അതേപോലെ അയല്‍പക്കക്കാരോട് സ്നേഹത്തില്‍ പെരുമാറുകയും സഹായിക്കുകയും വേണം. സമൂഹത്തോടും രാജ്യത്തോടും ഓരോ മനുഷ്യരോടും അങ്ങിനെത്തന്നെ വേണം. അതാണ്‌ പരിശുദ്ധ ജീവിതം.

ജീവിതത്തില്‍ മോഹം കുറയ്ക്കുക. സുഖവും ദുഖവും മാറി മാറി വരും. അതാര്‍ക്കും മാറ്റാന്‍ കഴിയില്ല. സുഖമോ ദുഖമോ വന്നോട്ടെ, നമ്മള്‍ അതിനോട് വിമുഖത കാണിക്കുക. നമ്മുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക.

ശരിയായ ജീവിത പന്ഥാവില്‍ എത്തിച്ചേരാന്‍ ഒരു ആത്മീയ ഗുരുവോ, ഗ്രന്ഥമോ, ആരാധനാമൂര്‍ത്തിയിലുള്ള വിശ്വാസമോ സഹായകരമായേക്കും. ചിന്തകന്മാര്‍, തത്വജ്ഞാനികള്‍, മഹത്തുക്കള്‍ എന്നിവരെക്കുറിച്ച് അറിയുമ്പോള്‍ അകത്തുള്ള വിവേകശക്തി ഉണരുകയും സ്വയം വിശകലനം ചെയ്യാന്‍ പ്രാപ്തി നേടുകയും ചെയ്യും. ശാസ്ത്രത്തിന്‍റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊണ്ടില്ലെങ്കില്‍ വഴിതെറ്റാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് സാധകന് ഒരു 'ജീവന്മുക്തഗുരു' വഴികാട്ടിയായി വേണം എന്ന് ബാബ പറയുന്നത്. 

ശരീരം, മനസ്സ്,  ആത്മീയത--ഈ മൂന്നെണ്ണത്തിന്റെയും അടിസ്ഥാനാവശ്യം ഏതു മനുഷ്യനും ഒരുപോലെത്തന്നെയാണ് എന്ന് ബാബ ആവര്‍ത്തിച്ച് പറയുന്നു. ഞാന്‍ ആരാണ്? പരമാത്മാവ്‌ എന്നാല്‍ എന്താണ്? ഈശ്വരന്‍ എങ്ങിനെയാണ്? എന്തിനായാണ് ഞാന്‍ ഈ ലോകത്തില്‍ ജന്മമെടുത്തത്? സ്വധര്‍മ്മം അനുഷ്ടിച്ചുതുടങ്ങുമ്പോള്‍ നിരന്തരമായ സാധനകൊണ്ട്‌ ഈ അന്വേഷണങ്ങള്‍ക്ക് ഒരുനാള്‍ ഉത്തരം ലഭിക്കും. 

ഒരു രാജ്യത്ത് ജീവിക്കുന്നവര്‍ ആ സര്‍ക്കാരിന്റെ എല്ലാ  നിയമങ്ങളും പാലിക്കണം. ഇല്ലെങ്കില്‍ ജയില്‍ ശിക്ഷ കിട്ടും. ഈ ശരീരത്തില്‍ ജീവിക്കുമ്പോഴും ചില നിയമങ്ങളും വ്യവസ്ഥകളും സ്വീകരിക്കണം. അവ ലംഘിച്ചാല്‍ കഷ്ടപ്പെടും. ഭക്ഷണം കൂടുതല്‍ കഴിച്ചാലും കുറച്ച് കഴിച്ചാലും വേണ്ടാത്തത് ഭക്ഷിച്ചാലും രോഗം വരും. അതുതന്നെയാണ് കഷ്ടപ്പാട്. എന്നാല്‍ ചിട്ടയോടെ പരിശുദ്ധ ജീവിതം നയിച്ചാല്‍ കഷ്ടപ്പാടുകള്‍ വളരെ കുറയും.



അല്പായുസ്സായ ഈ ജീവിതത്തില്‍ എപ്പോഴും കൂടെയുണ്ട് മൃത്യു എന്നോര്‍ത്താല്‍ ആത്മസാക്ഷാത്കാരം എളുപ്പത്തില്‍ നേടാം.


താന്‍ ഒന്നുമല്ലെന്നും തന്റെ സന്ദേശങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു. താന്‍ എവിടെയെല്ലാം സഞ്ചരിച്ച്‌, ആരെയൊക്കെ കണ്ടുമുട്ടി എന്നതും അദ്ദേഹത്തിനെ സംബന്ധിച്ചേടത്തോളം അപ്രധാനമാണ്. 

കര്‍മ്മപഥം ഏതു ദിശയിലേക്കു നീങ്ങുന്നു എന്നത് പരമപ്രധാനമാണ്. നന്മയിലെക്കോ തിന്മയിലെക്കോ, ശാന്തിയിലേക്കോ അശാന്തിയിലെക്കോ..... ഏതുവഴിക്കു തിരിഞ്ഞ് പോകണം എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് മാത്രമേ ലഭിച്ചിട്ടുള്ളൂ. പരമാത്മ ദര്‍ശനത്തിനായി ശ്രമിക്കുന്ന വ്യക്തി ഒരിക്കലും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ പാലിക്കേണ്ടതില്ല എന്നും ബാബ പറയുന്നു.   

മനുഷ്യന്‍ ആനന്ദത്തിന് മാത്രമായി ജീവിക്കരുത്. ആനന്ദം ലഭിച്ചാല്‍ അത് തിരസ്കരിക്കുകയും അരുത്. സ്വീകരിക്കണം. തേടിപ്പോകാതെ ലഭിക്കുന്ന ആനന്ദം നമ്മളില്‍ സംതൃപ്തിയുണ്ടാക്കും. ജീവിതത്തിന്റെ ഉദ്ദേശം അറിയുക. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങാതിരിക്കുക. ജീവിതം ജീവിച്ച് മനസ്സിലാക്കുക. ഈശ്വരനെ കണ്ടെത്തുക. ഇതായിരിക്കണം പ്രധാന ആഗ്രഹം. അപ്പോള്‍ ക്രോധം തുടങ്ങിയ അധമവികാരങ്ങള്‍ മനസ്സില്‍ ഉണ്ടാവില്ല. മനസ്സില്‍ ഉത്തമ വിചാരങ്ങള്‍ വളര്‍ത്തുക. മനസ്സിരുത്തി ജീവിക്കുക. എല്ലാ ജീവജാലങ്ങലെയും ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണാന്‍ സാധിക്കണം. അതിനുമുന്നില്‍ നമ്ര ശിരസ്കരും വിനീതരുമാകണം. വിതച്ച ധാന്യം മുളക്കുമ്പോള്‍ കളകള്‍ കൂടെ വളരും. അപ്പോള്‍ നാം അവയെ പറിച്ചു മാറ്റുന്നു. അതേപോലെ പ്രകൃത്യാ വരുന്ന അധമ വിചാരങ്ങളെ ഉന്മൂലനം ചെയ്യണം. 

ഇന്നലെയെ നിരീക്ഷിച്ചാല്‍  ഇന്നിനെ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. ഇന്നിനെ മാറ്റിയാല്‍ നാളെ വെറൊന്നായിരിക്കും.

ബാബ തന്റെ സിദ്ധാന്തത്തിനെ പറ്റി വീണ്ടും പറയുന്നു---ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങിനെയാണെന്നും എല്ലാവരും അറിയണം.  ഇതൊന്നും അറിയില്ലെങ്കില്‍ നന്നായി ജീവിക്കാന്‍ സാദ്ധ്യമല്ല. അതിനായി ആദ്യം വേണ്ടത് ദൈവത്തെ അറിയുകയാണ്.  ഏതൊരാളുടെയും പ്രഥമ ലക്‌ഷ്യം ദൈവ ദര്‍ശനമായിരിക്കണം. ദൈവ ദര്‍ശനത്തിന് ദൈവീകമായ ഒരുപായം തന്നെ സ്വായത്തമാക്കണം. അതുണ്ടെങ്കിലേ ധ്യാനിക്കാന്‍ കഴിയൂ.  അശുദ്ധമായ മനസ്സുകൊണ്ട് ധ്യാനിക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് സാത്വിക വിചാരം കൂടിയെ കഴിയൂ. പരിശുദ്ധമായ ദേഹമുണ്ടെന്ങ്കിലേ ആത്മ ശുദ്ധീകരണം സാദ്ധ്യമാകൂ. വേണ്ടപോലെ സദ്‌ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ബുദ്ധി ഉണ്ടാകണം. സാത്വികത ശീലിച്ചാല്‍ ഏകാഗ്രത കിട്ടുകയും അവനവന്റെ ശൈലിയില്‍ ധ്യാനിക്കാന്‍ സാധ്യമാകുകയും ചെയ്യും. കഴിയുന്നത്ര സമയം ധ്യാനത്തിനായി ചെലവഴിക്കണം. 

ജീവിതമെന്ന നടപ്പാതയില്‍ പാതകള്‍ തിരിയേണ്ടിടത്ത്  നിയമാവലികളേക്കാള്‍ ചൂണ്ടുപലകകളാണ് നാട്ടിയിരിക്കുന്നത്. മതത്തിനും സമൂഹത്തിനും ഒരാളുടെ സ്വഭാവരൂപീകരണത്തിന് ഒരളവുവരെയേ സ്വാധീനം ചെലുത്താനാകൂ.

താന്‍ ഒന്നുമല്ലെന്നും തന്റെ സന്ദേശങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു. താന്‍ എവിടെയെല്ലാം സഞ്ചരിച്ച്‌, ആരെയൊക്കെ കണ്ടുമുട്ടി എന്നതും അദ്ദേഹത്തിനെ സംബന്ധിച്ചേടത്തോളം അപ്രധാനമാണ്. അറിവുതേടി, ശാന്തിതേടി തന്റെ അടുക്കല്‍ വന്നവരെയെല്ലാം ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനോട് സംസാരിച്ചവരെല്ലാം ജ്ഞാനത്തോടുകൂടിയേ മടങ്ങിയിട്ടുള്ളൂ.

                                                                                                                                                                          

No comments:

Post a Comment